തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള നടിയാണ് സായ് പല്ലവി. പ്രേമം എന്ന സിനിമയിലെ ‘മലര്’ എന്ന കഥാപാത്രത്തിലൂടെയാണ് സായ് മലയാളികളുടെ മനസ്സ് കീഴടക്കിയത്. ഇപ്പോഴും മലയാളികള്‍ സായ് പല്ലവി ‘മലര്’ ആണ്. ഇപ്പോഴിതാ ബോളിവുഡിലെ ഒരു യുവതാരവും പല്ലവിയോടുള്ള ഇഷ്ടം തുറന്നു പറഞ്ഞിരിക്കുകയാണ്. ഗുല്‍ഷന്‍ ദേവയ് എന്ന നടനാണ് സായ് പല്ലവിയോട് ഏറെ നാളായുള്ള ക്രഷ് തുറന്നു പറഞ്ഞത്. ഇടൈംസിന് നല്കിയ അഭിമുഖത്തിലാണ് ഗുല്‍ഷന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. കുറേ നാളുകളായി സായ് പല്ലവിയോട് ക്രഷ് ഉണ്ടെന്ന് ഗുല്‍ഷന്‍ പറയുന്നു. സായ് പല്ലവിയുടെ നമ്പര്‍ തന്റെ പക്കലുണ്ടെങ്കിലും വിളിക്കാനോ പരിചയം പുതുക്കാനോ ഉള്ള ധൈര്യമില്ലെന്നും ഗുല്‍ഷന്‍ പറയുന്നു. മികച്ച നടിയും നര്‍ത്തകിയുമാണ് പല്ലവിയെന്നും ഗുല്‍ഷന്‍ കൂട്ടിച്ചേര്‍ത്തു. സായ് പല്ലവിയോടുള്ളത് വെറും ക്രഷ് മാത്രമാകുമെന്നാണ് ഗുല്‍ഷന്‍ കരുതുന്നത്. അതില്‍ കൂടുതലൊന്നും നിലവില്‍ ഇല്ല. കുറേ നാളായി ഇതുണ്ടെന്നും നടന് വ്യക്തമാക്കി. എന്നെങ്കിലും…
Read MoreDay: June 2, 2023
തളിപ്പറമ്പിൽൽ കുട്ടി ഡ്രൈവറെ പോലീസ് പിടികൂടി വീട്ടിലെത്തിച്ചു; ആര്‍സി ഉടമയ്ക്കും രക്ഷിതാവിനുമെതിരേ കേസ്
തളിപ്പറമ്പ്: പ്രായപൂര്‍ത്തിയാകാത്ത കുട്ടി വാഹനം ഓടിച്ചതിന് കുട്ടിയുടെ രക്ഷിതാവിനെതിരേയും വാഹന ഉടമയ്ക്കെതിരേയും തളിപ്പറമ്പ് പോലീസ് കേസെടുത്തു. ഇന്നലെ വൈകുന്നേരം ആറോടെയാണ് സംഭവം. പട്ടുവം വെള്ളിക്കീല്‍ പാര്‍ക്കിനടുത്ത് വച്ചാണ് ചെറുകുന്ന് ഭാഗത്തുനിന്നും അശ്രദ്ധമായ രീതിയില്‍ ഇരുചക്ര വാഹനം ഓടിച്ചു വരികയായിരുന്ന കുട്ടി ഡ്രൈവറെ തളിപ്പറമ്പ് പോലീസ് പിടികൂടിയത്. തുടര്‍ന്ന് കുട്ടിയില്‍നിന്നു വിവരങ്ങള്‍ ശേഖരിക്കുകയും ബോധവല്കരണം നടത്തുകയും ചെയ്ത ശേഷം കൂട്ടിയെ പോലീസ് തന്നെ വീട്ടിലെത്തിക്കുകയായിരുന്നു. കുട്ടി ഓടിച്ച വാഹനം പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
Read Moreകാമുകനൊപ്പം ഒളിച്ചോടാന്‍ യുവതിയ്ക്ക് വേണ്ട ഒത്താശ ചെയ്ത് ഭര്‍ത്താവ് ! കല്യാണം കഴിഞ്ഞ് 20-ാം ദിവസം യുവതിയും കാമുകനും ഒരുമിച്ചു
മഹാരാഷ്ട്രയില്‍ കാമുകനൊപ്പം ഒളിച്ചോടാന്‍ ഭാര്യയ്ക്ക് വേണ്ട എല്ലാ ഒത്താശയും ചെയ്ത് വിശാലമനസ്കനായ ഭര്‍ത്താവ്. വീട്ടുകാരുടെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് കാമുകനെ ഉപേക്ഷിച്ച് യുവതി തന്നെ വിവാഹം ചെയ്തതെന്ന് ഭര്‍ത്താവ് തിരിച്ചറിഞ്ഞതിനെ തുടര്‍ന്നായിരുന്നു സഹായം. ബീച്ച്കില ഗ്രാമത്തിലാണ് സംഭവം. മെയ് പത്തിനായിരുന്നു സനോജ് കുമാറിന്റെ വിവാഹം. കല്യാണം കഴിഞ്ഞ് കുറച്ചുദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഭാര്യ അസന്തുഷ്ടയാണെന്ന് ഭര്‍ത്താവ് തിരിച്ചറിയുകയായിരുന്നു. അന്വേഷിച്ചപ്പോള്‍ ഭാര്യയ്ക്ക് മറ്റൊരു യുവാവുമായി പ്രണയം ഉണ്ടെന്നും കണ്ടെത്തി. കഴിഞ്ഞ പത്തുവര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നുവെന്നും സനോജ് കുമാറിന് മനസിലായി. വ്യത്യസ്ത ജാതിയില്‍പ്പെട്ടവരായിരുന്നത് കൊണ്ടാണ് ഇരുവര്‍ക്കും വിവാഹം കഴിക്കാന്‍ സാധിക്കാതിരുന്നത്. ഭാര്യയുടെ സങ്കടം തിരിച്ചറിഞ്ഞ സനോജ്, കാമുകനൊപ്പം ഒളിച്ചോടാന്‍ സഹായം ചെയ്ത് കൊടുക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. കല്യാണം കഴിഞ്ഞ് 20 ദിവസത്തിന് ശേഷമാണ് ഇരുവരും ഒളിച്ചോടാന്‍ തീരുമാനിച്ചത്. എന്നാല്‍ ഇരുവരെയും നാട്ടുകാര്‍ പിടികൂടി പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. തുടര്‍ന്ന് ഭര്‍ത്താവിനെയും വീട്ടുകാരെയും സ്റ്റേഷനിലേക്ക്…
Read Moreലോക കേരളസഭ പിരിവ്; ഈ സഭ വരേണ്യവർഗത്തിനുള്ള ഏർപ്പാട്; ലക്ഷങ്ങളുടെ പണപ്പിരിവ് കേരളത്തിന് നാണക്കേടെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: ലോക കേരളസഭയിൽ മുഖ്യമന്ത്രിക്കൊപ്പം ഇരിക്കാൻ ലക്ഷങ്ങളുടെ പണപ്പിരിവ് കേരളത്തിന് നാണക്കേടും അപമാനവുമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ലോക കേരള സഭ ധൂർത്താണ്. പരിപാടി യുഡിഎഫ് ബഹിഷ്കരിക്കാൻ തീരുമാനിച്ചു. പ്രവാസികൾക്ക് ഇതുകൊണ്ട് യാതൊരു പ്രയോജനവുമില്ല. ലോക കേരള സഭയുടെ പേരിൽ പിരിവ് നടത്തുന്നത് ആര് പറഞ്ഞിട്ടാണെന്നും ഈ സഭ വരേണ്യവർഗത്തിനുള്ള ഏർപ്പാടാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. സോളാറിൽ യുഡിഎഫ് സർക്കാരിന് ഒന്നും മറച്ച് വയ്ക്കാനില്ലാത്തതിനാൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. എന്നാൽ പിണറായി സർക്കാരിന് പലതും മറയ്ക്കാനുള്ളതിനാൽ ജുഡീഷൽ അന്വേഷണം പ്രഖ്യാപിക്കാതെ ഒളിച്ച് കളിക്കുകയാണ്. എഐ കാമറ വിഷയത്തിൽ താനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
Read Moreകണ്ണൂരിൽ ട്രെയിനിലെ തീവയ്പ്; അടച്ചിട്ട ട്രെയിനിനുള്ളിൽ ഇയാൾ എങ്ങനെ കയറിപ്പറ്റി? പശ്ചിമ ബംഗാൾ സ്വദേശിയായ പ്രതിയുടെ മൊഴികളിൽ വൈരുധ്യം
കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിന്റെ ബോഗിക്ക് തീവച്ച സംഭവത്തിൽ കസ്റ്റഡിയിലായ പ്രതിയുടെ അറസ്റ്റ് വൈകുന്നു. പശ്ചിമ ബംഗാൾ കോൽക്കത്ത സ്വദേശിയെയാണ് ഇന്നലെ രാവിലെ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത്. കേരള പോലീസ്, റെയിൽവേ പോലീസ്, ആർപിഎഫ്, എൻഐഎ തുടങ്ങിയവർ വിശദമായി പ്രതിയെ ചോദ്യം ചെയ്തു. പ്രതിയുടെ മൊഴികളിലുള്ള വൈരുധ്യമാണ് അറസ്റ്റിന് തടസമായി നിൽക്കുന്നത്. പ്രതിയുടെ മാനസികാരോഗ്യം സംബന്ധിച്ചും സംശയമുണ്ട്. ട്രെയിൻ നിർത്തിയിട്ട സമീപത്ത് കഴിഞ്ഞ ഫെബ്രുവരി 13ന് തീയിട്ട സംഭവവുമായി ഇയാൾക്ക് ബന്ധമുള്ളതായാണ് പോലീസ് പറയുന്നത്. അന്വേഷണസംഘത്തിലുള്ള ഒരു സംഘം പ്രതിയെന്നു സംശയിക്കുന്നയാളുടെ കോൽക്കത്ത ഡയമണ്ട് ഹാർബറിലെ വീട്ടിലേക്ക് അന്വേഷണത്തിനായി തിരിച്ചിട്ടുണ്ട്. റെയിൽവേ സ്റ്റേഷന്റെ എട്ടാമത്തെ ട്രാക്കിൽ നിർത്തിയിട്ട ട്രെയിനിന്റെ ഷട്ടറും വാതിലും അടച്ചതിനു ശേഷമാണ് ജീവനക്കാർ പുറത്തുകടന്നതെന്ന് മൊഴി നൽകിയിട്ടുണ്ട്. അടച്ചിട്ട ട്രെയിനിനുള്ളിൽ ഇയാൾ എങ്ങനെ കയറിപ്പറ്റിയെന്നും അന്വേഷിക്കുന്നുണ്ട്. ബിപിസിഎൽ ഗോഡൗണിലെ സിസിടിവി…
Read Moreസംഗീതപരിപാടിയ്ക്കിടെ ഗായികയ്ക്ക് വെടിയേറ്റു ! വീഡിയോ
ബിഹാറില്‍ സംഗീത പരിപാടിക്കിടെ ഭോജ്പുരി ഗായിക നിഷ ഉപാധ്യായയ്ക്ക് നേരെ വെടിവെച്ച് ആക്രമികള്‍. ഇടത് തുടയില്‍ വെടിയേറ്റ നിഷയെ പട്നയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സരണ്‍ ജില്ലയിലെ സെന്‍ദുര്‍വ ഗ്രാമത്തില്‍ നടന്ന സ്റ്റേജ് ഷോയ്ക്കിടെയായിരുന്നു സംഭവം. പരിപാടിക്കിടെ ചിലര്‍ വെടിയുതിര്‍ക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഉടന്‍ തന്നെ ഗായികയെ പട്നയിലെ മാക്സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗായികയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
Read Moreദുരിതാശ്വാസ നിധിയിലേക്ക് അരലക്ഷം; വിവാഹത്തിന്റെ 50-ാം വാർഷികാഘോഷം ഭാസ്കരൻനായർക്കും ഗിരിജ മണിയമ്മയ്ക്കും ഇങ്ങനെ…
തുറവൂർ: വളമംഗലം നെടുംപുറത്ത് എ. ഭാസ്കരൻ നായർ മുന്നേ ദാനധർമിയാണ്. പഠിക്കാനും മരുന്നിനും മറ്റു ആവശ്യങ്ങൾക്കും അർഹരായവർക്ക് സഹായം നൽകാൻ മനസുള്ളയാൾ. മനസ് വച്ച് തന്റെ വിവാഹത്തിന്റെ അമ്പതാം വാർഷികാഘോഷത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അരലക്ഷം കൈമാറുകയായിരുന്നു ഭാസ്കരൻനായർ. ആലപ്പുഴ കളക്ടറേറ്റിൽ കളക്ടർ ഹരിത വി. കുമാറിനെ നേരിൽ കണ്ടാണ് അരലക്ഷത്തിന്റെ തുക നൽകിയത്. കേരള സ്റ്റേറ്റ് പെൻഷണേഴ്സ് യൂണിയൻ കുത്തിയതോട് യൂണിറ്റ് പ്രസിഡന്റായ ഭാസ്കരൻ നായരുടെ ഭാര്യ റിട്ട. അധ്യാപിക ഗിരിജ മണിയമ്മയാണ്. കഴിഞ്ഞ 27നായിരുന്നു ഇവരുടെ വിവാഹ വാർഷികം. 2020 ൽ 47-ാം വിവാഹ വാർഷികത്തിൽ 47,000 രൂപ ഇദ്ദേഹം ദുരിതാശ്വാസ നിധിയിലേക്കു കൈമാറിയിരുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിക്കുന്ന ഭാസ്കരൻനായർ 2021 മുതൽ സാന്ത്വന സ്പർശം പിതൃസ്മരണ എന്ന പേരിൽ സാമൂഹ്യ സുരക്ഷാ പെൻഷൻ ചുറ്റുമുള്ള അർഹരായവർക്ക് ലഭിക്കത്തക്കവിധം സംഘടന മുഖാന്തരം ഒരു…
Read More‘സര്‍ക്കാരിന്റെ’ പെരുമ്പാമ്പ് വിഴുങ്ങിയ കോഴികള്‍ക്ക് നഷ്ടപരിഹാരം തേടി മന്ത്രിയെ സമീപിച്ച് കര്ഷകന് ! വെട്ടിലായി മന്ത്രി
പെരുമ്പാമ്പ് വിഴുങ്ങിയ കോഴികള്‍ക്ക് നഷ്ടപരിഹാരം മന്ത്രിയ്ക്കു മുമ്പിലെത്തി കര്ഷകന്. കാസര്‍ഗോഡ് വെള്ളരിക്കുണ്ട് താലൂക്ക്തല അദാലത്തിലെത്തിയ മന്ത്രി അഹമ്മദ് ദേവര്‍കോവിലിനു മുന്നിലാണ് കര്‍ഷകന്റെ പരാതി എത്തിയത്. ‘പാമ്പ് സര്‍ക്കാരിന്റേതാണെങ്കില്‍ കോഴികള്‍ എന്റേതാണ്. നഷ്ടപരിഹാരം കിട്ടണം ‘ എന്നായിരുന്നു കെ.വി.ജോര്‍ജിന്റെ നിലപാട്. നഷ്ടപരിഹാരം തേടി ഒരു വര്‍ഷമായി അലയുകയാണ് ജോര്‍ജ്. കഴിഞ്ഞ വര്‍ഷം ജൂണിലാണ് ജോര്‍ജിന്റെ വീട്ടില്‍ അപ്രതീക്ഷിത അതിഥി എത്തുന്നത്. കോഴിക്കൂട്ടില്‍ കയറിയ പെരുമ്പാമ്പ് കൂട്ടിലുണ്ടായിരുന്ന കോഴികളെ ഒന്നാകെ വിഴുങ്ങി. വിവരമറിഞ്ഞെത്തിയ വനപാലകര്‍ പാമ്പിനെ കൊണ്ടുപോയി വനത്തില്‍വിട്ടു. കോഴികള്‍ മുഴുവന്‍ നഷ്ടപ്പെട്ടതോടെ ജോര്‍ജ് പ്രതിസന്ധിയിലായി. അതോടെ പാമ്പ് വിഴുങ്ങിയ കോഴികളുടെ നഷ്ടപരിഹാരം വേണമെന്നാവശ്യപ്പെട്ട് ജോര്‍ജ് വനം വകുപ്പധികൃതരെ സമീപിക്കുകയായിരുന്നു. പലതവണ ശ്രമിച്ചിട്ടും തീരുമാനമുണ്ടാകാതിരുന്നതിനെത്തുടര്ന്നാണ് അദാലത്തില്‍ മന്ത്രിയെ കാണാനെത്തിയത്. അദാലത്തില്‍ എത്തി അഹമ്മദ് ദേവര്‍കോവിലിനേയും കളക്ടറേയും സബ്കളക്ടറേയും കണ്ട് കാര്യം അവതരിപ്പിച്ചു. ഇത് കേട്ട് ഇവര്‍ കുറേനേരം തലപുകച്ചെങ്കിലും അനുകൂല…
Read Moreഅവളെ നയന്‍താര ആക്കിയത് ഞാനാണ് ! തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാറിനെക്കുറിച്ച് ഷീല അന്ന് പറഞ്ഞത്
തെന്നിന്ത്യന്‍ സിനിമയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്നാണ് നയന്‍താര അറിയപ്പെടുന്നത്. മലയാളത്തില്‍ നിന്ന് തമിഴിലേക്ക് എത്തിയതോടെയാണ് നയന്‍താരയുടെ രാശി തെളിഞ്ഞത്. പിന്നീട് തെന്നിന്ത്യ ഒട്ടാകെ നയന്‍താര മിന്നിത്തിളങ്ങുകയായിരുന്നു. ജയറാമിനെ നായകനാക്കി സത്യന് അന്തിക്കാട് സംവിധാനം ചെയ്ത മനസിനക്കരെ എന്ന ചിത്രത്തിലാണ് നടി ആദ്യം അഭിനയിച്ചത്. ജയറാമിന് പുറമേ ഷീല, ഇന്നസെന്റ്, സിദ്ധീഖ്, കെപിഎസി ലളിത, ഒടുവില്‍ ഉണ്ണികൃഷ്ണന് തുടങ്ങിയവര്‍ ആയിരുന്നു സിനിമയില്‍ പ്രധാന വേഷത്തില്‍ എത്തിയത്. തകര്‍പ്പന്‍ വിജയം ആയിരുന്നു ഈ ചിത്രം നേടിയത്. എന്നാല്‍ മലയാള സിനിമയില്‍ ആദ്യം എത്തുമ്പോള്‍ താരത്തിന്റെ പേര് നയന്‍താര എന്ന് ആയിരുന്നില്ല. ഡയാന മറിയം കുര്യന് എന്നായിരുന്നു ഈ തിരുവല്ലക്കാരിയുടെ യഥാര്‍ത്ഥ പേര്. അതേ സമയം മനസിനക്കരെയില്‍ പ്രധാന വേഷത്തില്‍ എത്തിയ നടി ഷീല മുമ്പ് ഒരിക്കല്‍ താരത്തിന് നയന്‍താര എന്ന പേരിട്ടതിനെ കുറിച്ച് വെളിപ്പെടുത്തി രംഗത്ത് എത്തിയിരുന്നു. സത്യന് അന്തിക്കാടിന്റെ…
Read Moreസ്കൂട്ടറിൽപോയ വീട്ടമ്മയുടെ നാല് പവന്റെ മാല കവർന്നത് ബൈക്കിലെത്തിയ യുവാവ്; എല്ലാം കണ്ടോണ്ട് ഒരാൾ; യുവാവിനേയും ബൈക്കും പൊക്കി പോലീസ്
ഹരിപ്പാട്: സ്കൂട്ടറിൽ ക്ഷേത്രദർശനത്തിനു പോകുകയായിരുന്ന വീട്ടമ്മയുടെ മാല ബൈക്കിൽ എത്തി പൊട്ടിച്ചു കടന്ന യുവാവ് പിടിയിൽ. കാർത്തികപ്പള്ളി മഹാദേവികാട് അജിത്ത് ഭവനത്തിൽ അജിത്തി (39) നെയാണ് ഹരിപ്പാട് പോലീസ് പിടികൂടിയത്. ഞായറാഴ്ച പുലർച്ചെ മണ്ണാറശാല ക്ഷേത്രത്തിലേക്ക് സ്കൂട്ടറിൽ പോവുകയായിരുന്ന ഹരിപ്പാട് വാടകയ്ക്കു താമസിക്കുന്ന തെക്കേക്കര രാധാകൃഷ്ണപിള്ളയുടെ ഭാര്യ വത്സലയുടെ കഴുത്തിൽ കിടന്ന 30 ഗ്രാം തൂക്കമുള്ള സ്വർണമാലയാണ് പൊട്ടിച്ചത്. കായംകുളം ഡിവൈഎസ്പി അജയ് നാഥിന്റെ നിർദേശാനുസരണം അന്വേഷണ സംഘം രൂപീകരിച്ച് വിവിധ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിനെതുടർന്ന് പ്രതിയെ പിടികൂടുകയായിരുന്നു. മാല വിറ്റു കിട്ടിയ 1,02,000 രൂപയും മാല വിറ്റ സ്ഥാപനത്തിൽ നിന്നു 22.850 ഗ്രാം സ്വർണവും കൃത്യത്തിനുപയോഗിച്ച ഹീറോ ഹോണ്ട ഗ്ലാമർ ബൈക്കും പോലീസ് കണ്ടെത്തി. എസ്എച്ച് ഒ ശ്യാംകുമാർ വി.എസ്, സബ് ഇൻസ്പെക്ടർമാരായ ശ്രീകുമാർ, ഷൈജ, എഎസ്ഐ ശ്രീകുമാർ, സിപിഒ മാരായ നിഷാദ്.എ, ഇയാസ്, അൽ…
Read More