ശ്യാമപ്രസാദ് ചിത്രം ഋതുവിലൂടെ മലയാള സിനിമയില്‍ എത്തിയ നടനാണ് ആസിഫ് അലി. പിന്നീട് അങ്ങോട്ട് താരത്തിന് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. വില്ലന്‍ വേഷത്തിലാണ് ആസിഫ് ആദ്യം സിനിമയില്‍ പ്രത്യക്ഷപ്പെട്ടത്. പക്ഷെ പതിയെ പതിയെ നായക വേഷങ്ങളിലേക്ക് താരം ചേക്കേറാന്‍ തുടങ്ങി. ആസിഫിന്റേതായി ഏകദേശം അറുപതോളം ചിത്രങ്ങളാണ് ഇതുവരെ പുറത്തിറങ്ങിയിട്ടുള്ളത്. അതില്‍ നായകവേഷം മുതല്‍ സഹനടന്‍ വേഷങ്ങളില്‍ വരെ താരം തിളങ്ങിയിട്ടുണ്ട്. ഇപ്പോഴിതാ അടുത്തിടെ പുറത്തിറങ്ങിയ തന്റെ 2018 എന്ന ചിത്രത്തെ കുറിച്ചും റിയലിസ്റ്റിക് സിനിമകളുടെ അതിപ്രസരത്തെ കുറിച്ചും സംസാരിക്കുകയാണ് ആസിഫ് അലി. ഈ സിനിമയെ കുറിച്ച് ജൂഡ് സംസാരിച്ചപ്പോള്‍ റിസ്കായിരിക്കുമെന്നാണ് താന്‍ ആദ്യം പറഞ്ഞതെന്നും സിനിമയുടെ നാലാമത്തെ ഡ്രാഫ്റ്റ് തന്നപ്പോഴാണ് അഭിനയിക്കാന്‍ തയ്യാറായതെന്നും ആസിഫ് പറയുന്നു. മലയാളത്തില്‍ ആര്‍ആര്‍ആര്‍, കെജിഎഫ് പോലുള്ള സിനിമകള്‍ സംഭവിക്കാത്തത് റിയലിസ്റ്റിക് സിനിമകളുടെ അതിപ്രസരം കാരണമാണെന്ന് താരം പറയുന്നു. സിനിമാറ്റിക് അനുഭവം തരുന്ന…
Read MoreDay: June 2, 2023
ലയണൽ മെസി എങ്ങോട്ട്? ഓഫർ നൽകാതെ ബാഴ്സലോണ
പാരീസ്: ലയണൽ മെസി പിഎസ്ജി വിടുമെന്ന് ഉറപ്പായി. പിഎസ്ജി പരിശീലകൻ ക്രിസ്റ്റഫി ഗാൾട്ടിയർ ഇക്കാര്യം സ്ഥിരീകരിച്ചു. ഇനി ഏതു ക്ലബ്ബിലേക്കാണു താരമെന്നു വ്യക്തമല്ല. ഒരു കാര്യം വ്യക്തമാണ്; മുൻ ക്ലബ്ബായ ബാഴ്സലോണയിലേക്കാവില്ല. 12-ാം വയസുമുതൽ പന്തുതട്ടുന്ന ബാഴ്സയിലേക്കു മടങ്ങാനാണു മെസിക്കു താത്പര്യം. എന്നാൽ, ബാഴ്സയാകട്ടെ മെസിക്ക് ഔദ്യോഗികമായി ഓഫർ നൽകാൻ ഇതുവരെ തയാറായിട്ടുമില്ല. നിലവിലെ സ്ഥിതിയിൽ മെസിക്കു മുന്നിൽ ബാഴ്സയ്ക്ക് ഒരു നല്ല ഓഫർ നൽകാൻ കഴിയില്ല. ക്ലബ്ബിന്റെ പരാധീനതകളും ലാലിഗയുടെ കടുത്ത സാന്പത്തികനിയന്ത്രണങ്ങളുമാണു കാരണമായി ക്ലബ്ബ് ചൂണ്ടിക്കാണിക്കുന്നത്. മെസിക്ക് ഓഫർ നൽകണമെങ്കിൽ ക്ലബ്ബിലെ മറ്റു താരങ്ങളെ വിറ്റ് പണമുണ്ടാക്കണം. അതിനു കാലതാമസമുണ്ട്. മുപ്പത്തിയഞ്ചുകാരനായ മെസിക്കു യൂറോപ്പിൽത്തന്നെ കളിക്കാനാണിഷ്ടം. എന്നാൽ, യൂറോപ്യൻ ക്ലബ്ബുകളിൽനിന്നുള്ള ഓഫർ അത്ര ആകർഷകമല്ല. എത്ര കുറഞ്ഞ തുകയായാലും ബാഴ്സയിൽ കളിക്കാൻ തയാറാണെന്നു മെസി ക്യാന്പ് അറിയിച്ചതായും റിപ്പോർട്ടുണ്ട്. പഴിചാരി ബാഴ്സ മെസിയുടെ കാര്യത്തിൽ…
Read Moreപാക്കിസ്ഥാനെ കീഴടക്കി; ജൂനിയർ ഏഷ്യ കപ്പ് ഹോക്കി കിരീടം ഇന്ത്യക്ക്
മസ്കറ്റ്: ജൂനിയർ ഏഷ്യ കപ്പ് ഹോക്കി ടൂർണമെന്റിൽ ഇന്ത്യക്ക് കരീടം. സലാലയിൽ നടന്ന ഫൈനലിൽ പാക്കിസ്ഥാനെ 2-1ന് തകർത്താണ് ഇന്ത്യ കിരീടം നിലനിർത്തിയത്. ഇന്ത്യക്കായി അംഗദ് ബിർ സിംഗ്, ഹുണ്ടാൽ എന്നിവരാണ് ഗോൾ നേടിയത്. 38-ാം മിനിറ്റിൽ അലി ബഷാരത് പാക്കിസ്ഥാന്റെ ആശ്വാസ ഗോൾ നേടി. ടൂർണമെന്റിൽ ഒരു മത്സരംപോലും തോൽക്കാതെയാണ് ഇന്ത്യ കിരീടം ചൂടിയത്.
Read Moreരണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കിയത് ഒരു മാസം മുമ്പ് ! സെക്സിന് വിസമ്മതിച്ചതിന് യുവതിയെ കൊലപ്പെടുത്തി ഭര്‍ത്താവ്…
ലൈംഗികബന്ധത്തിനു വിസമ്മതിച്ചതിന്റെ പേരില്‍ യുവതിയെ ശ്വാസം മുട്ടിച്ച് കൊന്ന് ഭര്‍ത്താവ്. ഹൈദരാബാദിലെ സൈദാബാദിലാണു ദാരുണസംഭവം. 20 വയസ്സുള്ള ജാന്‍സിയാണു കൊല്ലപ്പെട്ടത്. അറസ്റ്റിലായ ഭര്‍ത്താവ് തരുണിനെ (24) ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. ഓട്ടോ ഡ്രൈവറായ തരുണിനും ജാന്‍സിക്കും രണ്ടു മക്കളുണ്ട്. ഒരു മാസം മുന്‍പാണു ജാന്‍സി രണ്ടാമത്തെ കുഞ്ഞിനെ പ്രസവിച്ചത്. നാഗര്‍കുര്‍ണൂല്‍ ജില്ലക്കാരായ ഇരുവരും പ്രണയിച്ചു വിവാഹിതരായവരാണ്. പിന്നീട് ഹൈദരാബാദിലേക്കു താമസം മാറുകയായിരുന്നു. മേയ് 20ന് ലൈംഗികബന്ധത്തിനായി തരുണ്‍ സമീപിച്ചപ്പോള്‍ ആരോഗ്യപ്രശ്നങ്ങളും ക്ഷീണവും ചൂണ്ടിക്കാട്ടി ജാന്‍സി സമ്മതിച്ചില്ല. എന്നാല്‍ സെക്സ് വേണമെന്നു തരുണ്‍ നിര്‍ബന്ധിച്ചു. തന്റെ നിസ്സഹായാവസ്ഥ ജാന്‍സി ആവര്‍ത്തിച്ചെങ്കിലും ഭര്‍ത്താവ് ചെവിക്കൊണ്ടില്ല. പ്രകോപിതനായ തരുണ്‍, ജാന്‍സിയുടെ വായുംമൂക്കും പൊത്തിപ്പിടിച്ചു. കുറച്ചുനേരം കഴിഞ്ഞപ്പോള്‍ യുവതി അബോധാവസ്ഥയില്‍ ആവുകയും മരിക്കുകയുമായിരുന്നെന്നു പോലീസ് പറഞ്ഞു. യുവതിയുടെ മരണവെപ്രാളം കണ്ടുഭയന്ന തരുണ്‍, സ്വാഭാവിക മരണമെന്ന മട്ടില്‍ ബന്ധുക്കളെ വിവരമറിയിച്ചു. ഉടന്‍ ആശുപത്രിയില്‍…
Read More”ഇത്രയ്ക്ക് മോഡിവേണ്ട”..! നല്ല വസ്ത്രമണിഞ്ഞ യുവാവിന് ക്രൂരമർദനം; ഗുജറാത്തില്‍ ദളിത് യുവാവിനെ മേല്ജാതിക്കാര് തല്ലിച്ചതച്ചത് ഉയര്‍ന്ന ജാതിക്കാരെപ്പോലെ നടക്കരുതെന്ന് പറഞ്ഞ്…
അഹമ്മദാബാദ്: നല്ല വസ്ത്രം ധരിച്ചതിന് ദളിത് യുവാവിനെ മേല്ജാതിക്കാര് വീട്ടില്‍ കയറി തല്ലിച്ചതച്ചു. ഗുജറാത്തിലെ ബനസ്കണ്ട ജില്ലയിലെ പാലന്‍പുരിലുള്ള മോട്ട ഗ്രാമത്തിലാണ് സംഭവം. ജിഗാര്‍ ഷെഖാലിയ എന്ന യുവാവിനെയും അമ്മയെയും രജപുത്ര സമുദായത്തിലെ ഒരു സംഘമാണ് ആക്രമിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് ആക്രമണം നടന്നത്. രജപുത്ര സമുദായത്തിലെ ഒരാള്‍ രാത്രി ജിഗാര്‍ ഷെഖാലിയുടെ വീട്ടിലെത്തി നല്ല വസ്ത്രങ്ങള്‍ ധരിച്ച് ഉയര്‍ന്ന ജാതിക്കാരെപ്പോലെ നടക്കരുതെന്ന് ഭീഷണിമുഴക്കിയതിന് ശേഷം തിരിച്ച് പോയി. പിന്നീട് രാത്രി ഗ്രാമത്തിലെ ക്ഷേത്രത്തിനു സമീപം നില്ക്കുമ്പോള് ഒരു സംഘം വടികളുമായി എത്തി ദളിത് യുവാവിനെ മര്‍ദിച്ച് അവശനാക്കുകയായിരുന്നു. തടയാനെത്തിയ ഷെഖാലിയയുടെ അമ്മയെയും ആക്രമിച്ചു. ഇരുവരുടെയും വസ്ത്രങ്ങള്‍ വലിച്ചുകീറി റോഡിലൂടെ വലിച്ചിഴച്ചു. ജിഗര്‍ ഷെഖാലിയ നല്കിയ പരാതിയെ തുടര്‍ന്ന് ഏഴോളം പേര്‍ക്കെതിരേ പോലീസ് കേസെടുത്തെങ്കിലും ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. പ്രതികള്‍ ഒളിവിലാണെന്നും ഇവരെ ഉടന്‍…
Read Moreമുഖ്യമന്ത്രിയുടെ പ്രതിച്ഛായ ഇകഴ്ത്താനാവില്ല; പ്രവാസികള്‍ മനസറിഞ്ഞ് സഹകരിക്കുന്നതില്‍ അസൂയ എന്തിനെന്ന് എ.കെ.ബാലന്
തിരുവനന്തപുരം: സ്പോണ്സര്ഷിപ്പില് തെറ്റില്ല. അമേരിക്കയില്‍ നടക്കുന്ന ലോക കേരള സഭാ സമ്മേളനത്തിലെ പണപ്പിരിവിനെ ന്യായീകരിച്ച് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എ.കെ.ബാലന്. സമ്മേളനം നടത്താന്‍ ഖജനാവില്‍നിന്ന് പണമെടുക്കാന്‍ കഴിയില്ല. ലോക കേരള സഭയുടെ ആദ്യ സമ്മേളനം മുതല്‍ സ്പോണ്‍സര്‍ഷിപ്പ് സ്വീകരിച്ചിട്ടുണ്ട്. ഇപ്പോള്‍ ആരോപണം ഉന്നയിക്കുന്നവര്‍ ഇതിന് മുമ്പ് സ്പോണ്‍സര്‍ഷിപ്പ് വാങ്ങിയിട്ടില്ലേ എന്നും അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രിയുടെ കൂടെയിരിക്കാനാണ് 82 ലക്ഷം നല്‍കുന്നതെന്ന പ്രചാരണം അസംബന്ധമാണ്. വിവിധ രാജ്യങ്ങളിലെ മലയാളികളുടെ കുടുംബസംഗമമാണിത്. പ്രവാസി മലയാളികള്‍ മനസറിഞ്ഞ് സഹകരിക്കുന്നതില്‍ അസൂയ എന്തിനാണെന്നും ബാലൻ ചോദിച്ചു. മുഖ്യമന്ത്രിയുടെ പ്രതിച്ഛായ പ്രതിപക്ഷം വിചാരിച്ചാല്‍ ഇകഴ്ത്താനാവില്ല. വിവാദത്തെ പ്രവാസികള്‍ പുച്ഛിച്ച് തള്ളും. കെപിസിസി ജനറല്‍ സെക്രട്ടറി അറസ്റ്റിലായത് മറികടക്കാനാണ് പ്രതിപക്ഷം വിവാദം ഉയര്‍ത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. അമേരിക്കയിലെ ലോക കേരള സഭാ സമ്മേളനത്തിനായി ഗോള്‍ഡ്, സില്‍വര്‍, ബ്രോണ്‍സ് പാസുകള്‍ നല്‍കിയാണ് സംഘാടക സമിതി സ്പോണ്‍സര്‍ഷിപ്പ് സ്വീകരിക്കുന്നത്.…
Read Moreമറ്റൊരു മതത്തില്‍പെട്ട സഹപാഠികളുമായി ബീച്ചില്‍ പോയത് എന്തിടാ; മംഗളൂരുവില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് സദാചാര ആക്രമണം; ഏഴ് പേര് അറസ്റ്റില്‍
മംഗളൂരു: മലയാളി വിദ്യാര്‍ഥികള്‍ക്ക് നേരെ സദാചാര ആക്രമണം. കാസര്‍ഗോഡ് സ്വദേശികളായ മൂന്ന് വിദ്യാര്‍ഥികള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. മംഗളൂരു ഉള്ളാള്‍ സോമേശ്വര്‍ ബീച്ചില്‍ വ്യാഴാഴ്ച രാത്രി 7.30ഓടെയായിരുന്നു സംഭവം. ഒരു കൂട്ടം ആളുകളെത്തി മൂന്ന് ആണ്‍കുട്ടികളും മൂന്ന് പെണ്കുട്ടികളുമടങ്ങിയ സംഘത്തോട് പേരു ചോദിച്ചു. ഇവര്‍ വ്യത്യസ്ത മതവിഭാഗത്തില്പെട്ടവരാണെന്ന് മനസിലാക്കിയതോടെ ആണ്‍കുട്ടികളെ മര്‍ദിക്കുകയായിരുന്നു. മറ്റൊരു മതത്തില്‍പെട്ട സഹപാഠികളുമായി ബീച്ചില്‍ പോയത് എന്തിനാണെന്ന് ചോദിച്ചായിരുന്നു മര്‍ദനം. ബീച്ചിലുണ്ടായിരുന്നവര്‍ അറിയിച്ചതനുസരിച്ച് ഉള്ളാല്‍ പൊലീസ് എത്തി പരുക്കേറ്റ മൂന്നുപേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ തലപ്പാടി, ഉള്ളാള്‍ സ്വദേശികളായ ഏഴ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പിടിയിലായവര്‍ തീവ്രഹിന്ദു സംഘടനാ പ്രവര്‍ത്തകരാണെന്ന് പോലീസ് അറിയിച്ചു.
Read More