ബെല്‍ഫാസ്റ്റ്: ലോകത്തെ വിറപ്പിച്ച ജര്‍മന്‍ ഏകാധിപതി അഡോള്‍ഫ് ഹിറ്റ്ലറിന് കാമുകി ഇവാ ബ്രൗണ്‍ സമ്മാനിച്ച പെന്‍സില്‍ ലേലത്തിന്. ജൂണ്‍ ആറിന് വടക്കൻ അയർലൻഡിന്റെ തലസ്ഥാനമായ ബെല്‍ഫാസ്റ്റിലാണ് ലേലം. പെന്സിലിന് ഏകദേശം ഒരു കോടിയോളം രൂപ ലഭിക്കുമെന്നാണു പ്രതീക്ഷ. ഹിറ്റ്ലര്‍ ഒപ്പിട്ട ഒറിജിനല്‍ ഫോട്ടോയും രാജ്യദ്രോഹക്കുറ്റത്തിനു ശിക്ഷിക്കപ്പെട്ട ഐറിഷ് വിമതര്‍ക്ക് 1869ല്‍ വിക്ടോറിയ രാജ്ഞി കൈകൊണ്ട് എഴുതിയ അപൂര്‍വമായ ക്ഷമാപണക്കത്തും ഒന്നാം ലോക മഹായുദ്ധത്തിന്റെ മെഡലുകളും രണ്ടാം ലോക മഹായുദ്ധവുമായി ബന്ധപ്പെട്ട രേഖകളും ബ്ലൂംഫീല്‍ഡ് ലേലത്തില്‍ ഉള്‍പ്പെടുന്നു. 1941 ഏപ്രില്‍ 20ന് ഹിറ്റ്ലറുടെ 52-ാം ജന്മദിനത്തില് ദീര്‍ഘകാലം പങ്കാളിയായിരുന്ന ഇവാ ബ്രൗണ്‍ സമ്മാനിച്ചതാണ് വെള്ളികൊണ്ടു പൊതിഞ്ഞ പെന്‍സില്‍. പെൻസിലിൽ “1941 ഏപ്രിൽ 10 വരെ ഏറ്റവും ആത്മാർഥമായി ഈവ’ എന്ന എഴുത്തുണ്ട്. പെൻസിലിനു മുകളിൽ “AH’ എന്ന് ആലേഖനം ചെയ്തിട്ടുമുണ്ട്. ഇവായെ 1945 ഏപ്രിൽ 30നാണു ഹിറ്റ്ലർ ഔദ്യോഗികമായി…
Read MoreDay: June 3, 2023
പരസ്യമദ്യപാനമെന്ന രഹസ്യവിവരം ശരിയായി; ഡ്യൂട്ടി സമയത്ത് അടിച്ചു ഫിറ്റായി; എആര്‍ ക്യാമ്പിലെ രണ്ടു പോലീസുകാര്‍ക്ക് സസ്പെന്ഷന്
കൊച്ചി: ഡ്യൂട്ടി സമയത്ത് അടിച്ച് ഫിറ്റായ കൊച്ചി സിറ്റി എആര്‍ ക്യാമ്പിലെ രണ്ടു സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാര്‍ക്ക് സസ്പെഷന്. സിറ്റി മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് വിഭാഗത്തിലെ സീനിയര്‍ സിപിഒമാരായ മേഘനാഥന്, രാജേഷ് എന്നിവരെയാണ് സിറ്റി പോലീസ് കമ്മീഷണര്‍ കെ. സേതുരാമന് അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തത്. എആര്‍ ക്യാമ്പില്‍ പരസ്യ മദ്യപാനം നടക്കുന്നുണ്ടെന്ന് കൊച്ചി സിറ്റി ഡിസിപി എസ്. ശശിധരന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ പത്തു ദിവസമായി ഇവര്‍ നിരീക്ഷണത്തിലായിരുന്നു. ഇത് സ്ഥിരീകരിച്ച ശേഷമാണ് സെന്‍ട്രല്‍ എസിപി സി. ജയകുമാര്‍, നോര്‍ത്ത് എസ്ഐ ടി.എസ്. രതീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കഴിഞ്ഞ തിങ്കളാഴ്ച രാത്രി 9.30-ന് എആര്‍ ക്യാമ്പില്‍ മിന്നല്‍ പരിശോധന നടത്തിയത്. ക്യാപിലെ വിശ്രമമുറിയില്‍ രണ്ടു ഉദ്യോഗസ്ഥരും മദ്യപിച്ചു ലക്കുകെട്ട നിലയിലാണ് പരിശോധനയ്ക്കെത്തിയ സംഘം കണ്ടത്. ഒരാളുടെ കൈയില്‍ മദ്യം നിറച്ച ഗ്ലാസ്…
Read Moreബാലസോറിലെ ദുരന്തസ്ഥലത്ത് ഭീകരകാഴ്ചകൾ; 43 ട്രെയിനുകള്‍ റദ്ദാക്കി; 38 ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടു
ബാലസോർ: ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ ദുരന്ത സ്ഥലത്തെ കാഴ്ചകൾ ഭീകരമായിരുന്നു. ചിതറിത്തെറിച്ച മനുഷ്യശരീരത്തിന്റെ ഭാഗങ്ങളായിരുന്നു ചുറ്റും. അപകടമുണ്ടായപ്പോൾ ഉറങ്ങുകയായിരുന്നുവെന്നും ഉറക്കം തെളിഞ്ഞപ്പോൾ പത്ത് -പതിനഞ്ച് പേർ തനിക്കു മുകളിൽ വീണു കിടപ്പുണ്ടായിരുന്നുവെന്നും രക്ഷപ്പെട്ട ഒരാൾ പറഞ്ഞു. കോച്ചിൽ നിന്നു പുറത്തിറങ്ങിയപ്പോൾ അപകടത്തിൽപ്പട്ടവരുടെ കൈകാലുകൾ ചിതറിക്കിടക്കുന്നതു കണ്ടെന്നും അയാൾ പറഞ്ഞു. അപകടം നടന്നശേഷം നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. വ്യോമസേനയും എന്‍ഡിആര്‍എഫും ഡോക്ടര്‍മാരുമടങ്ങുന്ന വന്‍സംഘം പീന്നീടെത്തി. കോച്ചുകള്‍ വെട്ടിപ്പൊളിച്ചാണ് പലരെയും പുറത്തെടുത്തത്. റിസര്‍വ് ചെയ്ത യാത്രക്കാരും ജനറല്‍ കോച്ചുകളില്‍ യാത്രചെയ്യുന്നവരുമടക്കം നൂറുകണക്കിനു യാത്രക്കാ രാണ് ഇരു ട്രെയിനുകളിലുമായുണ്ടായിരുന്നത്. അപകടത്തിൽപ്പെട്ട ഹൗറ എക്സ്പ്രസിൽ ബംഗളുരുവിൽനിന്ന് കയറിയത് 994 റിസർവ് ചെയ്ത യാത്രക്കാരാണെന്ന് റെയിൽവേ അറിയിച്ചു. 300 പേർ റിസർവ് ചെയ്യാതെയും കയറിയതായാണ് അനുമാനം. ഹൗറ എക്സ്പ്രസിന്റെ പിൻവശത്തുള്ള ജനറൽ സിറ്റിംഗ് കോച്ചിനാണ് വലിയ കേടുപാടുകൾ പറ്റിയിരിക്കുന്നത്.ഒഡീഷയിൽ ഇന്ന് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു.…
Read Moreഹോട്ടല്‍ വ്യാപാരി സിദ്ദിഖിന്റെ കൊലപാതകം; ഹണിട്രാപ്പല്ലെന്ന ഫര്‍ഹാനയുടെ വാദം തള്ളി പോലീസ്; പരമാവധി തെളിവുകള്‍ ശേഖരിക്കുന്നു
കോഴിക്കോട്: ഹോട്ടല്‍ വ്യാപാരി സിദ്ദിഖിന്റെ കൊലപാതകം ഹണിട്രാപ്പാണെന്നതിന് കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച് പോലീസ്. പ്രതികളായ ഷിബിലി, ഫര്‍ഹാന, ആഷിഖ് എന്നിവരെ ഇന്നലെ ഒരുമിച്ചിരുത്തി ചോദ്യംചെയ്തു. കൊലയുടെ മുന്നൊരുക്കങ്ങളും പദ്ധതികളും വ്യക്തമായതായും പരമാവധി തെളിവുകള്‍ ശേഖരിച്ചു കഴിഞ്ഞതായും പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം തെളിവെടുപ്പിനിടെ കൊലപാതകം ഹണിട്രാപ്പല്ലെന്ന് ഫര്‍ഹാന മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് പോലീസ് കൂടുതല്‍ തെളിവ് ശേഖരിച്ചത്. കസ്റ്റഡി കാലാവധി കഴിഞ്ഞ ഫര്‍ഹാനയെയും ഷിബിലിയേയും ഇന്നലെ തിരൂര്‍ കോടതിയില്‍ ഹാജരാക്കി. ആഷിഖിന്റെ കസ്റ്റഡി കാലവധി നാലിനാണ് അവസാനിക്കുക. ആഷിഖിനെ കോടതിയില്‍ ഹാജരാക്കിയ ശേഷമാകും കേസ് കോഴിക്കോട്ടേക്ക് മാറ്റുന്നതുള്‍പ്പെടെ തീരുമാനിക്കുക.
Read Moreമെഡിക്കല്‍ കോളജ് ഐസിയുവിലെ പീഡനം; അതിജീവിതയെ ഭീഷണിപ്പെടുത്തിയവര്‍ ‘അകത്ത്’; പരാതി നല്‍കാനൊരുങ്ങി യുവതി
കോഴിക്കോട്: മെഡിക്കൽ കോളജിലെ സർജിക്കൽ ഐസിയുവിൽ പീഡനത്തിനിരയായ യുവതിയെ ഭീഷണിപ്പെടുത്തിയ കേസിൽ ആരോപണ വിധേയരായ ജീവനക്കാരുടെ സസ്പെൻഷൻ പിന്‍വലിച്ച സംഭവത്തില്‍ ആരോഗ്യവകുപ്പ് പ്രതിക്കൂട്ടില്‍. കേസില്‍ അതിജീവിത തിരിച്ചറിഞ്ഞ അഞ്ചു ജീവനക്കാരെയാണു തിരികെയെടുക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിനെതിരേ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നല്‍കുമെന്ന് അതിജീവിത അറിയിച്ചു. തൈറോയിഡ് ശസ്ത്രക്രിയയ്ക്കു ശേഷം ഐസിയുവില്‍ പ്രവേശിപ്പിച്ച അതിജീവിതയെ മാര്‍ച്ച് 18നാണ് അറ്റന്‍ഡര്‍ എം.എം.ശശീന്ദ്രന് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. അര്‍ധമയക്കത്തിലായിരുന്ന തന്റെ സ്വകാര്യഭാഗത്ത് പ്രതി സ്പര്‍ശിച്ചുവെന്നായിരുന്നു പരാതി. പരാതിപ്പെട്ടിട്ടും അതു മൂടിവയ്ക്കുകയും അതിജീവിതയെ പരാതിയില്‍നിന്നു പിന്മാറാന് പ്രേരിപ്പിക്കുകയും ചെയ്തുവെന്ന പരാതിയിലാണ് അഞ്ച് പേരെ സസ്പെന്‍ഡ് ചെയ്തത്. ആഭ്യന്തര അന്വേഷണ കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ പ്രതികള്‍ക്കെതിരേ തെളിവില്ലെന്നാണു ചൂണ്ടിക്കാട്ടിയിരിക്കുന്നത്. എന്നാല്‍ തെളിവെടുപ്പ് സമയത്ത് താന്‍ പ്രതികളെ തിരിച്ചറിഞ്ഞതാണെന്നും ഇവര്‍ കുറ്റം സമ്മതിച്ചിരുന്നുവെന്നും അതിജീവിത പറയുന്നു. ജീവനക്കാരെ വെള്ള പൂശി റിപ്പോര്ട്ട്അതേസമയം റിപ്പോര്‍ട്ട് സമര്‍പ്പിക്കും മുന്‍പ് അന്വേഷണ സമിതി ഇരയുടെ…
Read Moreമനസാക്ഷി കാട്ടിയിരുന്നെങ്കിൽ ഒരു ജീവൻ നഷ്ടപ്പെടില്ലായിരുന്നു; സ്വകാര്യ ബസ് ജീവനക്കാര്‍ വഴിയില്‍ ഉപേക്ഷിച്ച വയോധികന് മരിച്ചു; ബസ് കസ്റ്റഡിയിലെടുത്ത് പോലീസ്
അഞ്ചല്‍ : സ്വകാര്യ ബസില്‍ ശാരീരിക അസ്വസ്ഥത അനുഭവിക്കുകയും ഛര്‍ദിക്കുകയും ചെയ്ത വയോധികനെ ജീവനക്കാര്‍ കാത്തിരിപ്പ് കേന്ദ്രത്തില്‍ ഉപേക്ഷിക്കുകയും പിന്നീട് ഇയാള്‍ മരിക്കുകയും ചെയ്ത സംഭവത്തില്‍ ബസ് കസ്റ്റഡിയില്‍ എടുത്ത് ഏരൂര്‍ പോലീസ്. ഏരൂര്‍ വിളക്കുപാറ റോഡില്‍ സര്‍വീസ് നടത്തുന്ന ലക്ഷ്മി എന്ന ബസില്‍ യാത്ര ചെയ്ത ഇടുക്കി പള്ളിവാസല്‍ ചിത്തിരപുരം വെട്ടുകല്ലുമുറിയില്‍ സിദ്ധിഖ് (60) നെയാണ് ബസ് ജീവനക്കാര്‍ കഴിഞ്ഞ ദിവസം കാത്തിരിപ്പ് കേന്ദ്രത്തില്‍ ഉപേക്ഷിച്ചത്. വിളക്കുപാറ സര്‍ക്കാര്‍ മദ്യ വില്പന ശാലക്ക് സമീപം ലോട്ടറി വില്‍പ്പന നടത്തിവരുന്ന സിദ്ധിഖ് ഇന്നലെ ഉച്ചക്ക് രണ്ടോടെയാണ് ബസില്‍ അഞ്ചലിലേക്ക് തിരിച്ചത്. ഇതിനിടയില്‍ ബസില്‍ ചര്‍ദിക്കുകയും ശാരീരിക അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്തു. ഇതോടെ മുഴതാങ്ങില് ഉള്ള കാത്തിരിപ്പ് കേന്ദ്രത്തില്‍ സിദ്ധിഖിനെ ഉപേക്ഷിച്ച് ബസ് ജീവനക്കാര്‍ പോവുകയായിരുന്നു. നാട്ടുകാര്‍ വിവരം അറിയിച്ചതനുസരിച്ചു പോലീസ് സ്ഥലത്ത് എത്തി സിദ്ധിഖിനെ അഞ്ചലിലെ സ്വകാര്യാശുപത്രിയില്‍…
Read Moreവിലയൊരു ശബ്ദത്തോടെ കോച്ചുകൾ തലകീഴായി മറിഞ്ഞു; കൂട്ടനിലവിളിയും; ‘മൃതദേഹങ്ങളുടെ നടുവിലായിരുന്നു ഞങ്ങള്‍’;നടുക്കുന്ന ഓര്‍മകളുടെ വിറയല്‍ മാറാതെ തൃശൂര്‍ സ്വദേശികള്‍
ഭുവനേശ്വര്‍ : “”എന്താണ് പറ്റിയതെന്ന് മനസിലായില്ല, അതിനും മുന്‍പേ ട്രെയിന്‍ തലകീഴായി മറിയുന്ന പോലെ തോന്നി..പിന്നെ കേട്ടത് വലിയ ശബ്ദവും എവിടെയൊക്കെയോ ഇടിച്ചു തകര്‍ക്കുന്ന പോലെയും കൂട്ടനിലവിളികളും…….” ഭുവനേശ്വറിലെ താല്കാലിക ആശുപത്രിയില്‍നിന്ന് അപകടത്തിന്റെ നടുക്കുന്ന ഓര്‍മകള്‍ ഫോണിലൂടെ രാഷ്ട്രദീപികയുമായി പങ്കിടുമ്പോള്‍ തൃശൂര്‍ അന്തിക്കാട് സ്വദേശി കിരണിന്റെ ശബ്ദത്തില്‍ വിറയലുണ്ടായിരുന്നു. കൂടെയുണ്ടായിരുന്ന മൂന്നുപേരടക്കം എല്ലാവരും വലിയൊരു അപകടത്തില്‍നിന്ന് ജീവന് തിരിച്ചുകിട്ടിയതിന്റെ സന്തോഷത്തിലായിരുന്നുവെങ്കിലും ഇടിയുടെ ആഘാതത്തിന്റെ വേദന ഇന്നലത്തേതിനേക്കാള്‍ ഇന്നുണ്ടെന്നും കിരൺ പറഞ്ഞു. ചുറ്റും മരിച്ചുകിടക്കുന്നവരുടെ മൃതദേഹങ്ങളുടെ നടുവിലായിരുന്നു ഞങ്ങള്‍. ട്രെയിന്‍ അപകടമെന്നൊക്കെ പത്രത്തില്‍ വായിച്ചിട്ടുണ്ടെങ്കിലും അതില്‍ പെട്ടപ്പോഴാണ് തീവ്രതയും ഭീകരതയും മനസിലാക്കിയത് – കാറളം സ്വദേശി വിജീഷ് പറഞ്ഞു. സ്ലീപ്പര്‍ ട്രെയിനിന്റെ കോച്ചില്‍ നില്‍ക്കുകയായിരുന്നതിലാണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടതെന്ന് അപകടത്തില്‍ പരിക്കേറ്റ കാരമുക്ക് സ്വദേശി രഘു വിശദമാക്കി. “”രണ്ട് വട്ടം ട്രെയിന്‍ ഇടത്തേക്ക് മറിഞ്ഞു. കോച്ചില്‍ ഒപ്പം യാത്ര ചെയ്ത…
Read Moreബാലസോറിലെ ട്രെയിൻ ദുരന്തത്തിൽ മരണസംഖ്യ 280 കടന്നു; മരണസംഖ്യ ഉയർന്നേക്കാം; ആയിരത്തോളം പേർക്ക് പരിക്ക്
ബാലസോർ (ഒഡീഷ): ഒഡീഷയിലെ ബാലസോറിലുണ്ടായ ട്രെയിന്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 280 ആയി ഉയര്‍ന്നു. 238 പേർ മരിച്ചെന്നാണ് റെയിൽവേയുടെ ഔദ്യോഗിക കണക്ക്. മരണസംഖ്യ ഇനിയും ഉയരുമെന്നും റെയിൽവേ പറയുന്നു. ആയിരത്തിലേറെ പേര്‍ക്കാണ് പരിക്കുള്ളത്. പലരുടെയും പരിക്ക് ഗുരുതരമാണ്. പാളം തെറ്റിയ കോച്ചുകളിൽ നിരവധിപ്പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്. എന്‍ഡിആര്‍എഫ്, ഒഡിആര്‍എഫ്, ഫയര്‍ഫോഴ്സ്, വ്യോമസേന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടന്നുവരുന്നു. ദുരന്തം സംബന്ധിച്ച് വിലയിരുത്തുന്നതിന് പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചു. ഇന്നലെ രാത്രി 7.20നായിരുന്നു രാജ്യത്തെ നടുക്കിയ അപകടം. ബാലസോർ ജില്ലയിലെ ബഹനാഗ ബസാർ സ്റ്റേഷനു സമീപം പാളം തെറ്റി മറിഞ്ഞ ഷാലിമാര്‍-ചെന്നൈ കോറമണ്ഡല്‍ എക്സ്പ്രസിലേക്ക് കുതിച്ചെത്തിയ യശ്വന്ത്പുര്‍-ഹൗറ എക്സ്പ്രസ് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ ട്രെയിന്‍ കോച്ചുകള്‍ അടുത്ത് നിര്‍ത്തിയിട്ട ഗുഡ്സ് ട്രെയിനിന് മുകളിലേക്ക് തെറിച്ചു വീണു.രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണെന്നും തകർന്ന ബോഗികൾ പൊളിച്ചെടുക്കേണ്ടതുണ്ടെന്നും ഒഡീഷ…
Read Moreപൊങ്ങച്ചക്കാരനായ പ്രാഞ്ചിയേട്ടനെപ്പോലെ മുഖ്യമന്ത്രി ; പ്രവാസികളോട് അങ്ങേയറ്റം ആദരവുള്ള പ്രസ്ഥാനമാണ് കോണ്‍ഗ്രസെന്ന് കെ സുധാകരൻ
തിരുവനന്തപുരം: പൊങ്ങച്ചക്കാരനായ പ്രാഞ്ചിയേട്ടനെപ്പോലെ മുഖ്യമന്ത്രി പിണറായി വിജയന് മാറിയതുമൂലമാണ് അമേരിക്കയില്‍ അദ്ദേഹത്തോടൊപ്പമിരിക്കാന്‍ രണ്ടു കോടിയിലധികം രൂപ ഈടാക്കുന്നതെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരന്. ലളിത ജീവിതവും ഉയര്‍ന്ന ചിന്തയും ഉയര്‍ത്തിപ്പിടിച്ച കേരളത്തിലെ ഒരു മുഖ്യമന്ത്രിയും ഇങ്ങനെയൊരു സാഹചര്യം ഉണ്ടാകാന്‍ അനുവദിച്ചിട്ടില്ലെന്ന് സുധാകരന് പറഞ്ഞു. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മടിയില്‍വരെ സാധാരക്കാരായ ആളുകള്‍ കയറിയിരുന്ന ചരിത്രമാണുള്ളത്. അടിസ്ഥാനവര്‍ഗത്തിന്റെ നേതാവായി അവകാശപ്പെടുന്ന പിണറായി വിജയന് ഉമ്മന്‍ ചാണ്ടിയെ കണ്ടുപഠിക്കണമെന്നും സുധാകരന് പറഞ്ഞു. പ്രവാസികളോട് അങ്ങേയറ്റം ആദരവുള്ള പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. എന്നാല്‍ പ്രവാസികളിലെ ഏതാനും സമ്പന്നന്മാര് പിണറായി ഭക്തിമൂത്ത് കാട്ടിക്കൂട്ടുന്ന പേക്കൂത്തകളോടാണ് എതിര്‍പ്പുള്ളതെന്ന് സുധാകരന് വിശദീകരിച്ചു.
Read More