തിരുവനന്തപുരം: ശോഭിക്കുന്ന ഭരണാധികാരിയും കോൺഗ്രസ് പാർട്ടിയുടെ ഏറ്റവും ചലിക്കുന്ന നേതാവുമായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കെപിസിസി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി ജീവിതകാലം മുഴുവന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ ശക്തിപ്പെടുത്തിയ നേതാവായിരുന്നു ഉമ്മന്‍ ചാണ്ടി. വിദ്യാര്‍ഥി ജീവിതകാലം തൊട്ട് സജീവ രാഷ്ട്രീയ രംഗത്തുണ്ടായ അദ്ദേഹം കോണ്‍ഗ്രസിന്റെ മികച്ച സംഘാടകനും നേതാവുമായിരുന്നു. 1970-ലാണ് ഉമ്മന്‍ ചാണ്ടി പാര്‍ലമെന്ററി പ്രവര്‍ത്തനം തുടങ്ങിയത്. അന്ന് തൊട്ട് ഇന്നുവരെ 53 വര്‍ഷമാണ് ഉമ്മന്‍ചാണ്ടി പുതുപ്പള്ളി മണ്ഡലത്തെ പ്രതിനിധീകരിച്ചത്. ഇത് റിക്കാര്‍ഡാണ്. ശോഭിക്കുന്ന ഭരണാധികാരിയാണ് താനെന്ന് അദ്ദേഹം കേരളത്തിന് മുന്നിൽ തെളിയിച്ചു. രണ്ടുതവണ മുഖ്യമന്ത്രിയായ ഘട്ടത്തിലും അദ്ദേഹത്തിന്റെ വിപുലമായ പരിജ്ഞാനം വലിയ തോതിൽ ശക്തി പകർന്നു. കോൺഗ്രസിനെ ശക്തിപ്പെടുത്താൻ അദ്ദേഹം പ്രാധാന്യം നൽകി. ചലിക്കുന്ന നേതാവായി അദ്ദേഹം മാറി. കോൺഗ്രസിൽ അദ്ദേഹത്തിനുണ്ടായിരുന്ന സ്വീകാര്യത നേതൃശേഷിയുടെ പ്രത്യേകതയാണ്. ഒടുവില്‍ രോഗം…
Read MoreDay: July 24, 2023
കേരളത്തില്‍ ഐഎസ് പദ്ധതിയിട്ടത് ലങ്കന്‍ മോഡല്‍ ആക്രമണത്തിന് ! ആരാധനാലയങ്ങളെയും സമുദായ നേതാക്കളെയും ലക്ഷ്യമിട്ടതായി കണ്ടെത്തല്‍
ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് കേരളത്തില്‍ പദ്ധതിയിട്ടത് 2019ലെ ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ നടത്തിയ സ്ഫോടന പരമ്പരയുടെ മോഡലിലുള്ള ആക്രമണത്തിനെന്ന് എന്‍ഐഎ. ആരാധനാലയങ്ങളേയും സമുദായ നേതാക്കളേയുമായിരുന്നു ഭീകരര്‍ ലക്ഷ്യമിട്ടതെന്നായിരുന്നു എന്‍ഐഎ കണ്ടെത്തിയിരിക്കുന്നത്. ഭീകരവാദ ഫണ്ട് കേസില്‍ അറസ്റ്റിലായ പ്രതികളാണ് പദ്ധതി തയ്യാറാക്കിയതെന്നാണ് വിവരം. സംസ്ഥാനത്തെ ആരാധനാലങ്ങളില്‍ സ്ഫോടനം നടത്താനായിരുന്നു പദ്ധതി .ടെലിഗ്രാം വഴിയാണ് ഇവര്‍ ആശയ വിനിമയം നടത്തിയതെന്നും , ഇതിനുവേണ്ട രഹസ്യ നീക്കങ്ങള്‍ ഇവര്‍ ആസൂത്രണം ചെയ്തെന്നും എന്‍ഐഎ കണ്ടെത്തി. കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണം നടത്താനായിരുന്നു ഇവരുടെ പ്രധാന ശ്രമം. പിടിയിലായവര്‍ ബാങ്ക് കൊള്ളയടക്കം ആസൂത്രണം ചെയ്തിരുന്നതായും എന്‍ഐഎ പറയുന്നു. ഭീകരാക്രമണങ്ങള്‍ക്കുവേണ്ടി ഫണ്ട് സ്വരൂപിക്കാനായിരുന്നു കൊള്ളയും കവര്‍ച്ചയും ആസൂത്രണം ചെയ്തത്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് സ്വരൂപണത്തില്‍ എന്‍ഐഎ. കൂടുതല്‍ അന്വേഷണവുമായി മുന്നോട്ട് പോകുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തില്‍ തൃശ്ശൂര്‍ ജില്ലയില്‍ മൂന്നിടത്തും പാലക്കാട് ഒരിടത്തും എന്‍ഐഎ. പരിശോധന…
Read Moreഎംഡിഎംഎയുമായി പിടിയിലായ മകനെക്കണ്ട് പൊട്ടിക്കരഞ്ഞ് അമ്മ ! ഇതുകണ്ട് മകന് ചോദിച്ചത് ഈ ഒരൊറ്റക്കാര്യം
എംഡിഎംഎയുമായി പിടിയിലായ മകനെ കണ്ട് വേദനയോടെ പൊട്ടിക്കരഞ്ഞ് അമ്മ. കഴിഞ്ഞ ദിവസം 23 ഗ്രാം എംഡിഎംഎയുമായി കുണ്ടറയില്‍ രണ്ട് യുവാക്കളെ പോലീസ് പിടികൂടിയിരുന്നു. നിരവധി ലഹരികടത്ത് കേസുകളിലെ പ്രതിയായ പെരുമ്പുഴ പെരിഞ്ഞേലില്‍ ജയന്തി കോളനിയില്‍ മധു ഭവനില്‍ വര്‍ഗീസ് നെല്‍സണ്‍ (23, ജാങ്കോ), വെള്ളിമണ്‍ വെസ്റ്റ് അശ്വിന് നിവാസില്‍ അശ്വിന്‍കുമാര്‍ (23) എന്നിവരാണ് പിടിയിലായത്. ഇതിലൊരാളുടെ അമ്മയാണ് സ്റ്റേഷനിലെത്തി പൊട്ടിക്കരഞ്ഞത്. അമ്മയുടെ കരച്ചില് കണ്ടതും നിങ്ങളെന്തിനാണ് കരയുന്നതെന്നാണ് യുവാവ് ചോദിച്ചത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. തുടര്‍ന്ന് ഇയാള്‍ യാതൊരു പേടിയുമില്ലാതെ നടന്നുപോകുന്നതും വീഡിയോയില്‍ കാണാം. കഴിഞ്ഞ ദിവസം രാവിലെ 11ഓടെ പെരുമ്പുഴ റേഡിയോ മുക്ക് ജംഗ്ഷന് സമീപം മുല്ലശേരിക്കാവിന് അടുത്തുള്ള രഹസ്യസങ്കേതത്തില്‍ നിന്നാണ് ഇവരെ പിടികൂടിയത്. ഒരു ലക്ഷം രൂപ വിലവരുന്ന എംഡിഎംഎ എറണാകുളത്ത് നിന്നാണ് എത്തിച്ചത്. വര്‍ഗീസ് നെല്‍സണ്‍ ആറ് എന്‍.ഡി.പി.എസ് കേസുകളിലും…
Read Moreപമ്പില്‍ കാറിലേക്ക് പെട്രോള്‍ നിറയ്ക്കുന്ന സിനിമ നടന് ! മനോജ് കെ ജയന്റെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ…
മലയാളികളുടെ പ്രിയ നടനാണ് മനോജ് കെ ജയന്. ‘നടന്റെ ഇപ്പോഴത്തെ ജീവിതം കണ്ടാല്‍ നിങ്ങള്‍ ഞെട്ടും’. വെറുതെ പറഞ്ഞതല്ല. ഇപ്പോള്‍ ഇംഗ്ലണ്ടിലാണ് കക്ഷിയുള്ളത്. പെട്രോള്‍ പമ്പില്‍ പെട്രോള്‍ അടിച്ചു കൊടുക്കുന്ന ജോലി ചെയ്യുന്ന താരത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. കഴിഞ്ഞ ദിവസം മനോജ് കെ. ജയന് സ്വന്തം ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലെ ദൃശ്യമാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. ഇവിടെ പെട്രോള്‍ പമ്പിലാണ് അദ്ദേഹം ഉള്ളത്. സ്വന്തം കാറില്‍ ഇന്ധനം നിറയ്ക്കുകയുമാണ്. തനിയെ തന്നെ മനോജ് ഇന്ധനം നിറയ്ക്കുന്ന വീഡിയോയുടെ പിറകെ ഒരു കുട്ടി ഇമോജി എന്ന പോലെ സന്തോഷത്താല്‍ തുള്ളിച്ചാടുന്നുണ്ട്. മനോജിന്റെ മകനാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. വീഡിയോയുടെ അവസാനം മനോജ് എന്താണ് സംഭവം എന്ന് വ്യക്തമായി പറയുന്നുണ്ട് സിനിമയില്‍ പണിയില്ലാതെയായി പെട്രോള്‍ പമ്പില്‍ പണിക്കു നില്ക്കുന്ന മനോജ് കെ. ജയനെ കണ്ട് ഞെട്ടാന്‍ നില്‍ക്കേണ്ട…
Read Moreആനയെ കൊന്ന് കുഴിച്ച് മൂടിയ സംഭവത്തിൽ ഒരാള്‍ കൂടി പിടിയില്‍; ഒളിവിൽ കഴിയുന്നത് ഒമ്പതുപേർ
തൃശൂര്‍: ആനയെ കൊന്ന് കുഴിച്ച് മൂടിയ സംഭവത്തില്‍ ഒരാള്‍ കൂടി പിടിയില്‍. പാലാ സ്വദേശി ജോണി ആണ് പിടിയിലായത്. 14 പേര് ഉള്‍പ്പെട്ട കേസില്‍ ഇതുവരെ അഞ്ച് പേരെയാണ് പിടികൂടിയത്. കഴിഞ്ഞ 14നാണ് പന്നിക്ക് വച്ച വൈദ്യുത വേലിയില്‍നിന്ന് ഷോക്കേറ്റ് ആന ചരിഞ്ഞത്. ആരും അറിയാതെ ആനയെ കുഴിച്ചിടാന്‍ സ്ഥലമുടമയായ റോയ് പാലായില്‍നിന്ന് ഒരു സംഘത്തെ വിളിച്ച് വരുത്തുകയായിരുന്നു. ഈ സംഘത്തിലെ അംഗമാണ് ഇന്ന് അറസ്റ്റിലായ ജോണിയെന്ന് പോലീസ് പറഞ്ഞു. റോയിയാണ് കേസിലെ മുഖ്യപ്രതി. ഇയാളും സഹായിയായ ജോബിയും നേരത്തെ കീഴടങ്ങിയിരുന്നു. ഇതിനിടെ റോയ് അറിയാതെ ആനക്കൊമ്പ് വെട്ടിക്കൊണ്ടുപോയ മറ്റ് രണ്ട് പേരെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പട്ടിമറ്റം സ്വദേശി അഖില്‍, വിനയന് എന്നിവരാണ് പിടിയിലായത്.
Read Moreചില മരുന്നുകൾ മൈഗ്രേനു കാരണമാകുമോ?
ചില മരുന്നുകളുടെ ഉപയോഗം മൈഗ്രേനു കാരണമാകുന്നുണ്ട്. ഹൃദ്രോഗ ചികിത്സയിലെ പ്രധാന മരുന്നായ ’നൈട്രേറ്റ്’ ചിലരിൽ ശക്തമായ തലവേദനയുണ്ടാക്കുന്നു. തലയിലെ രക്തക്കുഴലുകൾ വികസിക്കുന്നതുമൂലമാണ് ഇതു സംഭവിക്കുന്നതും. തലയുടെ അമിതഭാരവും തലകറക്കം തുടങ്ങിയ ലക്ഷണങ്ങളും ഇതോടനുബന്ധിച്ചുണ്ടാകുന്നു. വേഗത്തിൽ പ്രവർത്തനക്ഷമമാകുന്ന ’നൈട്രേറ്റു’കളാണ് ഈ വിധം തലവേദനയുണ്ടാക്കുന്നത്. ഇതിനു പരിഹാരം സാവധാനം അലിഞ്ഞു ചേരുന്ന ’നൈട്രേറ്റ് മിശ്രിതങ്ങൾ’തന്നെ. ചിലപ്പോൾ മരുന്ന് ഒട്ടും തന്നെ രോഗിക്ക് പിടിച്ചില്ലെന്നു വരും. അപ്പോൾ അവ പൂർണമായി നിർത്തുകതന്നെ വേണം. ഗർഭ നിരോധന ഗുളികകൾ പതിവായി കഴിച്ചുകൊണ്ടിരിക്കുന്ന മിക്കവരിലും തലവേദന സാധാരണയായി കണ്ടുവരുന്നുണ്ട്. ഇതിലടങ്ങിയിരിക്കുന്ന ഈസ്ട്രജൻ ഹോർമോണാണ് കാരണക്കാരൻ. പ്രത്യേകിച്ചും ഈസ്ട്രജൻ ഹോർമോണിന്റെ ഡോസിലുള്ള ഏറ്റക്കുറിച്ചിലുകളാണ് പ്രധാന ഹേതു. വേദനസംഹാരികൾ പതിവാക്കിയാൽവേദനസംഹാരികളെല്ലാംതന്നെ താത്കാലിക ആശ്വാസത്തിനുവേണ്ടി മാത്രമേ ഉപകരിക്കുകയുള്ളൂ. തലവേദനയുടെ മൂലകാരണം തിരിച്ചറിഞ്ഞ് ചികിത്സാവിധേയമാകാത്തിടത്തോളം കാലം ഇത്തരം സംഹാരികളുടെ ഉപയോഗം കുറയുന്പോൾ മൈഗ്രേൻ വീണ്ടും പ്രകടമാകും. ചിലപ്പോൾ ശക്തമായ ’റീബൗണ്ട്…
Read Moreകിളിക്കൂട്ടുകാരൻ; രഞ്ജിത്തിന്റെ പക്ഷി സൗഹൃദത്തിന് 15 വർഷം
രഞ്ജിത്ത് പക്ഷികളുമായി കൂട്ടുകൂടിത്തുടങ്ങിയിട്ട് 15 വർഷം കഴിഞ്ഞു. ഓരോ പക്ഷിയും അദ്ദേഹത്തിന് സ്വന്തം മക്കളെപ്പോലെയാണ്. രഞ്ജിത്തിന്റെ തലോടലിനായി, കിളിക്കൊഞ്ചൽ കേൾക്കാനായി അവ സദാ സമയവും ചുറ്റുമുണ്ടാകും. ഒന്നു വിളിച്ചാൽ മതി, എവിടെ നിന്നാണെങ്കിലും പറന്നെത്തും ആ വളർത്തു പക്ഷികൾ. തോളിലിരുന്നു ചെവിയിൽ കിന്നാരം പറയുന്ന പക്ഷികളെ കാണുന്നതു തന്നെ കൗതുകം. ചിലപ്പോഴെങ്കിലും കുറുന്പുകാട്ടി പറന്നകലുന്ന അവ ദൂരെയിരുന്ന് രഞ്ജിത്തിനെയും മക്കളെയും പേരു ചൊല്ലി വിളിക്കും. കോട്ടയം ജില്ലയിൽ പാലാ അന്പാറ, വാഴവിള വീട്ടിൽ വി. എം. രഞ്ജിത്തിന് ഈ അരുമ പക്ഷികൾ ജീവനും ജീവിതവുമാണ്. ആരും മോഹിക്കുന്ന വിദേശയിനം തത്തകളുടെയും പക്ഷികളുടെയും വിപുലമായ ശേഖരം തന്നെ രഞ്ജിത്തിനുണ്ട്. ഇരുപതോളം വ്യത്യസ്ത ഇനങ്ങളിലായി നൂറോളം വിദേശയിനം തത്തകളും പക്ഷികളുമാണു പ്രധാന ആകർഷണം. പരിശീലിപ്പിച്ചാൽ മനുഷ്യനുമായി നന്നായി ഇണങ്ങുന്നവയാണ് ഇവയിൽ പലതും. വീടിന്റെ ടെറസിൽ പ്രത്യേകം തയാറാക്കിയ കൂട്ടിലാണ് അവ…
Read Moreചെറുപ്പം മുതലേ സിനിമാമോഹം; ഇന്റിമസി സീൻ ചെയ്തത് വീട്ടുകാരോട് പോലും ചോദിക്കാതെയെന്ന് വിൻസി അലോഷ്യസ്
പുരസ്കാരം കരിയറിലെ പ്രധാനപ്പെട്ട നേട്ടമാണ്. വളരെ സന്തോഷമുണ്ട്. രേഖ എന്ന സിനിമയ്ക്ക് എന്തെങ്കിലും പുരസ്കാരം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എനിക്ക് ചെറുപ്പം മുതലേ സിനിമാ മോഹം ഉണ്ടായിരുന്നു. അന്ന് കണ്ണാടിയുടെ മുന്നിൽ എന്തെങ്കിലും കോപ്രായം കാട്ടുമ്പോൾ അച്ഛനും അമ്മയും എന്താ ഈ കാട്ടിക്കൂട്ടുന്നതെന്ന് ചോദിക്കും. പക്ഷെ ഉള്ളിന്റെ ഉള്ളിലെ ആഗ്രഹമായിരുന്നു. നായികാ നായകൻ എന്ന ഷോയിലൂടെ സിനിമയിലേക്ക് ചാൻസ് കിട്ടി. ഇപ്പോൾ അത് രേഖ വരെ എത്തി. കാവ്യ മാധവൻ, മഞ്ജു വാര്യർ, മീര ജാസ്മിൻ എന്നിവരൊക്കെ ഇന്റർവ്യൂ കൊടുക്കുന്നത് കണ്ടപ്പോൾ എപ്പോഴെങ്കിലും അത് പോലെ ആകണം എന്ന് ആഗ്രഹിച്ചിരുന്നു. അടുത്തിടെ ഒരു ചടങ്ങിൽ വച്ച് കണ്ടപ്പോൾ കാവ്യ ചേച്ചിയോട് ഇക്കാര്യം നേരിട്ട് പറഞ്ഞു. രേഖയ്ക്ക് വേണ്ടി ഒരുപാട് പ്രയത്നിച്ചു. വീട്ടുകാരോട് പോലും ചോദിക്കാതെയാണ് സിനിമയിൽ ഇന്റിമസി സീൻ ചെയ്തത്. -വിൻസി അലോഷ്യസ്
Read Moreനാലുപേര്‍ ചേര്‍ന്ന് വാങ്ങിയത് ഏഴു ബിയര്‍ ! അളവില്‍ കൂടുതല്‍ മദ്യം വാങ്ങിയെന്ന് പറഞ്ഞ് വിനോദസഞ്ചാരികള്‍ക്കെതിരേ കേസെടുത്ത് എക്സൈസ്
ബെവ്കോ ഔട്ട്ലെറ്റില് നിന്ന് അളവില്‍ കൂടുതല്‍ ബിയര്‍ വാങ്ങിയെന്ന ആരോപണം ഉന്നയിച്ച് കര്‍ണാടകയില്‍ നിന്നുള്ള വിനോദസഞ്ചാരികള്‍ക്കെതിരേ കേസെടുത്ത് എക്സൈസ്. തേക്കടി, പരുന്തുംപാറ സന്ദര്‍ശനത്തിന് ശേഷം ആലപ്പുഴയിലേക്ക് പോകുകയായിരുന്ന വിനോദ സഞ്ചാരികളുടെ സംഘത്തെയാണ് എക്സൈസ് കസ്റ്റഡിയിലെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്തത്. ട്രാവലറില്‍ കേരളത്തിലെത്തിയ 16 അംഗ സംഘം പീരുമേട് ബെവ്കോ ഔട്ലെറ്റില് നിന്ന് ഏഴ് ബിയര്‍ വാങ്ങി വണ്ടിയില്‍ കയറുന്നതിനിടെ എക്സൈസ് സംഘം ഇവരെ പിടികൂടുകയായിരുന്നു. തുടര്‍ന്ന് വിനോദസഞ്ചാരികളില്‍ മൂന്ന് പേരെ എക്സൈസ് വാഹനത്തില്‍ കയറ്റി കൊണ്ടുപോയി.മറ്റുള്ളവരോട് പിന്നാലെ ഓഫിസിലേക്ക് വരാനും നിര്‍ദേശിച്ചു. 1500 മുതല്‍ 5000 രൂപ വരെ പിഴ ഈടാക്കാവുന്ന വകുപ്പ് ചുമത്തിയാണ് ഇവര്‍ക്കെതിരേ കേസ് എടുത്തിരിക്കുന്നത്. പല സംസ്ഥാനങ്ങളില്‍ കൂടി യാത്ര ചെയ്തിട്ടുണ്ടെങ്കിലും ഇത്തരത്തിലുള്ള ദുരനുഭവം ആദ്യമായാണെന്ന് സംഘാംഗങ്ങള്‍ പറയുന്നു. ഒരാള്‍ അളവില്‍ കൂടുതല്‍ മദ്യം കൈവശം വച്ചു എന്ന പേരിലാണ് കേസ് ചുമത്തിയത്.…
Read Moreപുരസ്കാരത്തിന് അർഹനാക്കിയത് സംവിധായകന്റെ മിടുക്ക് ; അലൻസിയർ ആഗ്രഹിച്ചത്…
ഇത്തവണത്തെ പുരസ്കാരം അർഹതപ്പെട്ടത് മമ്മൂക്കയ്ക്ക് ആണെന്ന നല്ല ബോധ്യം എനിക്കുണ്ട്. അതുകൊണ്ടാണ് ഒരു മാധ്യമപ്രവർത്തകന് കഴിഞ്ഞ ദിവസം വിളിച്ചപ്പോള്‍ ഇത്തവണ എനിക്ക് വേണ്ടെന്ന് പറഞ്ഞത്. എനിക്ക് തന്നാല്‍ ഞാന്‍ വാങ്ങിക്കില്ലായിരുന്നു. തന്നാല്‍ തന്നെ ആ അവാർഡ് ഞാന്‍ മമ്മൂട്ടിക്ക് കൊടുക്കുമെന്നും പറഞ്ഞു. പ്രത്യേകം പരാമർശം എന്ന് പറയുന്നതും വെറുതെയല്ല, എവിടെയോ എന്തൊക്കെയോ ഉണ്ടെന്ന് ആ ജൂറിമാർക്കും തോന്നിയതുകൊണ്ടാണ്. അപ്പന് എന്ന സിനിമ സംവിധായകൻ മജുവിന്റെ മിടുക്കാണ്. എനിക്ക് കിട്ടിയ ഈ ബഹുമതി സമർപ്പിക്കുന്നത് മജുവിനും കൂടെ വർക്ക് ചെയ്തവർക്കുമാണ്. അവരുടെ മിടുക്കാണ് എന്നെ ഈ പുരസ്കാരത്തിന് അർഹനാക്കിയത്. അവർ ഇല്ലെങ്കില്‍ ഞാനില്ല. അവർക്കെല്ലാവർക്കും വേണ്ടിയാണ് ഞാന്‍ പ്രാർഥിച്ചത്. മജുവും അംഗീകരിക്കപ്പെടണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. – അലന്‍സിയർ
Read More