കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ കസ്റ്റഡിയില്‍ എടുത്ത പ്രതികളെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഇന്ന് ചോദ്യം ചെയ്യും. പി. സതീഷ്കുമാറിനെയും പി.പി. കിരണിനെയും തിങ്കളാഴ്ച രാത്രിയാണ് ഇഡി അറസ്റ്റുചെയ്തത്. കിരണിന് ബാങ്കില്‍ അംഗത്വം പോലുമില്ല. ഇരുവരെയും ചോദ്യം ചെയ്യുന്നതിലൂടെ നിര്‍ണായകമായ പല വിവരങ്ങളും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇഡി. കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന. ബാങ്കില്‍നിന്ന് കിരണിന് 24.56 കോടി രൂപ വായ്പയെന്ന നിലയില്‍ ലഭിച്ചതായി ഇ.ഡി. കോടതിയില്‍ വ്യക്തമാക്കിയിരുന്നു. 51 പേരുടെ രേഖകള്‍ അവര്‍ പോലുമറിയാതെ ഈടുവച്ചാണ് ഇത്രയും തുക കിരണിന് ബാങ്ക് നല്‍കിയത്. എ.സി. മൊയ്തീന് 11 ന് ഹാജരാകണംചോദ്യം ചെയ്യലിന് ഹാജരാകാന്‍ മുന്‍ മന്ത്രി എ.സി. മൊയ്തീന് എംഎല്‍എക്ക് വീണ്ടും നോട്ടീസ്. 11ന് രാവിലെ 11ന് കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശം. ഇ മെയില്‍ മുഖേനയും നേരിട്ടുമാണ് ഇന്നലെ നോട്ടീസ് നല്‍കിയത്. സാക്ഷിയെന്ന…
Read MoreDay: September 6, 2023
പതിനാറിന് പകരം പതിനഞ്ച്, കൊടുക്കേണ്ടി വന്നത് ഒരു ലക്ഷം; സൺഫീസ്റ്റ് മാരി ബിസ്ക്കറ്റ് പായ്ക്കിൽ ഒരെണ്ണം കുറവെന്ന പരാതിയിൽ പിഴയിട്ട് കോടതി
ബിസ്കറ്റ് ബ്രാൻഡായ സൺഫീസ്റ്റ് മാരി ലൈറ്റിന്റെ പാക്കറ്റിൽ പരസ്യം ചെയ്തതിനേക്കാൾ ഒരു ബിസ്ക്കറ്റ് കുറവാണെന്ന പരാതിയെത്തുടർന്ന് ഉപഭോക്താവിന് ഒരു ലക്ഷം രൂപ നൽകണമെന്ന് ജില്ലാ ഉപഭോക്തൃ ഫോറം ഐടിസി ലിമിറ്റഡ് ഫുഡ് ഡിവിഷനോട് നിർദേശിച്ചു. ബിസ്ക്കറ്റിന്റെ ഭാരം സംബന്ധിച്ച് ഉന്നയിച്ച വെല്ലുവിളി ബാധകമല്ലെന്ന കമ്പനിയുടെ വാദത്തെ കോടതി തള്ളി. പരസ്യപ്പെടുത്തിയ 16 ബിസ്ക്കറ്റുകളിൽ 15 ബിസ്ക്കറ്റുകൾ മാത്രമേ ഉള്ളൂവെന്ന് പരാതിക്കാരനായ ചെന്നൈ സ്വദേശി പി ഡില്ലിബാബു ആരോപിച്ചു. ഒന്നാം എതിർകക്ഷിയുടെ അഭിഭാഷകൻ വാദിക്കുന്നത് ഉൽപ്പന്നം ബിസ്ക്കറ്റുകളുടെ എണ്ണത്തെ അടിസ്ഥാനമാക്കിയല്ല ഭാരം അടിസ്ഥാനമാക്കി മാത്രമാണ് വിറ്റതെന്നാണ്. ബിസ്ക്കറ്റുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ മാത്രം ഉൽപ്പന്നം വാങ്ങുന്നവർക്കും ഉപഭോക്താക്കൾക്കും റാപ്പർ വ്യക്തമായി വിവരങ്ങൾ നൽകുന്നതിനാൽ അത്തരം വാദങ്ങൾ അംഗീകരിക്കാൻ കഴിയില്ല. പാക്കിംഗിൽ ലഭ്യമായ ഉൽപ്പന്ന വിവരങ്ങൾ ഉപഭോക്താവിനെ സ്വാധീനിക്കുന്നതിനാലും റാപ്പറിലോ ലേബലിലോ ലഭ്യമായ ഉൽപ്പന്ന വിവരങ്ങൾ ഉപഭോക്തൃ സംതൃപ്തിയിൽ ഒരു പ്രധാന…
Read Moreവീട്ടിൽ കയറി വിദ്യാർഥിനിയെ വെട്ടിയ സംഭവം; ജീവനൊടുക്കിയ യുവാവിന്റെ സംസ്കാരം ഇന്ന്; വെട്ടേറ്റ വിദ്യാർഥിനി ഗുരുതരാവസ്ഥയിൽ
പെരുമ്പാവൂർ: വീട്ടിൽ കയറി വിദ്യാർഥിനിയെ വെട്ടിയ ശേഷം ജീവനൊടുക്കിയ യുവാവിന്റെ സംസ്കാരം ഇന്ന് പോസ്റ്റ്മോമോർട്ടത്തിനു ശേഷം വൈകുന്നേരം മൂന്നിന് നടക്കും. ഇരിങ്ങോൾ മൂക്കണഞ്ചേരി വീട്ടിൽ വർഗീസ് (വിൽസൺ) മകൻ ബേസിൽ (21) ആണ് മരിച്ചത്. രായമംഗലം മുരിങ്ങാമ്പിള്ളി വീട്ടിൽ ബിനുവിന്റെ മകൾ അൽക്ക അന്ന ബിനു (19)നെയാണ് ബേസിൽവീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. അൽക്കയുടെ നില ഗുരുതരാവസ്ഥയിൽ തുടുരുന്നു. സംഭവം തടയാനുള്ള ശ്രമത്തിനിടെ അൽക്കയുടെ അമ്മയുടെ മാതാപിതാക്കളായ ഔസേഫ് (70), ചിന്നമ്മ (65) എന്നിവർക്കും പരിക്കേറ്റിരുന്നു. ഇരുവരെയും ബാറ്റ് കൊണ്ട് ബേസിൽ ആക്രമിക്കുകയായിരുന്നു. ബൈക്കിൽ വാക്കത്തിയുമായി എത്തിയാണ് ബേസിൽ ആൽക്കയെ വെട്ടിയത്. അൽക്കയുടെ തലയ്ക്കും കഴുത്തിനും ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ അൽക്ക ആലുവയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഇന്നലെ ഉച്ചക്ക് 12 ഓടെയാണ് സംഭവം. അൽക്ക മരിച്ചെന്ന് കരുതി സ്വന്തം വീട്ടിലെത്തിയ ബേസിൽ…
Read Moreപുതുപ്പള്ളി തെരഞ്ഞെടുപ്പിനെച്ചൊല്ലിയുള്ള വാക്കേറ്റത്തെത്തുടര്‍ന്ന് ഒരാള്‍ക്ക് വെട്ടേറ്റു ! സിപിഎം ബ്രാഞ്ച് സെക്രട്ടറി കസ്റ്റഡിയില്‍
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനെച്ചൊല്ലി ബന്ധുക്കള്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ ഒരാള്‍ക്ക് വെട്ടേറ്റു. കാലടി പുതിയേക്കര സ്വദേശി കുന്നേക്കാടന്‍ ജോണ്സണ് ആണ് വെട്ടേറ്റത്. ഇയാള്‍ കോണ്‍ഗ്രസ് അനുഭാവിയാണ്. അക്രമം നടത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറി ദേവസിയെ പോലീസ് കസ്റ്റഡിയിലെടുത്തു. രാവിലെയാണ് സംഭവം. ജോണ്‍സണും സിപിഎം ബ്രാഞ്ച് സെക്രട്ടറിയും ബന്ധുവുമായ കുന്നേക്കാടന്‍ ദേവസിയുമായി പുതുപ്പള്ളി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടാകുകയായിരുന്നു. പുതുപ്പള്ളിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ ജയിക്കുമെന്ന് പറഞ്ഞതാണ് ദേവസിയെ പ്രകോപിപ്പിച്ചത്. തുടര്‍ന്നുള്ള വാക്കേറ്റത്തിനിടെ ദേവസി ജോണ്‍സണെ വെട്ടുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. ജോണ്സണ് സാരമായ പരിക്കേറ്റിട്ടുണ്ട്. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇരുവരും തമ്മില്‍ നേരത്തെയും വഴക്കുണ്ടായിട്ടുണ്ടെന്നും, ദേവസിയെ ചോദ്യം ചെയ്തു വരുന്നതായും പോലീസ് അറിയിച്ചു.
Read Moreകേരളത്തില്‍ കാലവര്‍ഷം കൂടുതല്‍ ശക്തമാകുന്നു;വടക്കൻ ജില്ലകളിൽ മഴ ശക്തമാകും
തിരുവനന്തപുരം: ശനിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥ വകുപ്പ് . സംസ്ഥാനത്ത് ഒന്‍പത് വരെ ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴ ലഭിക്കാനും സാധ്യതയുണ്ട്. വരുംദിവസങ്ങളില്‍ വടക്കന്‍ ജില്ലകളിലും കാലവര്‍ഷം ശക്തമാകും. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തിന്റെ സ്വാധീനഫലമായി വരും ദിവസങ്ങളില്‍ കേരളത്തില്‍ കാലവര്‍ഷം കൂടുതല്‍ ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലും വെള്ളിയാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലും ശനിയാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ,പാലക്കാട്, മലപ്പുറം ജില്ലകളിലും ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. കടലോര മേഖലയില്‍ ഇന്നും നാളെയും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 55 കിലോമീറ്റര്‍…
Read Moreകുലപുരുഷന്മാര് പറയുന്നത് അംഗീകരിക്കുന്ന അനിയത്തി കുട്ടിയാണ് റെനീഷ ! യൂട്യൂബര്‍ ഉണ്ണി പറയുന്നതിങ്ങനെ…
നിരവധി ആരാധകരുള്ള റിയാലിറ്റിഷോയാണ് ബിഗ്ബോസ്. ഈ പരിപാടിയുടെ അഞ്ചാം സീസണ് അടുത്തിടെയാണ് അവസാനിച്ചത്. സീസണിലെ കിടിലന്‍ മത്സരാര്‍ത്ഥിയായിരുന്നു റെനീഷ. ബിഗ്ബോസില്‍ റെനീഷ വിജയിക്കുമെന്ന് നിരവധി ആളുകള്‍ വിശ്വസിച്ചിരുന്നെങ്കിലും റണ്ണറപ്പാകാനേ റെനീഷയ്ക്ക് കഴിഞ്ഞുള്ളൂ. സോഷ്യല്‍മീഡിയയില്‍ ഏറെ സജീവമാണ് റെനീഷ. ഇപ്പോഴിതാ റെനീഷയെ കുറിച്ച് യൂട്യൂബര്‍ ഉണ്ണി ഒരു അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടിക്കൊണ്ടിരിക്കുന്നത്. സമൂഹത്തില്‍ നിലനില്‍ക്കുന്ന വാര്‍പ്പുമാതൃകകളെ തൃപ്തിപ്പെടുത്തുന്നത് കൊണ്ടാണ് റെനീഷയെ പ്രേക്ഷകര്‍ ഇന്നും ഇഷ്ടപ്പെടുന്നതെന്ന് ഉണ്ണി പറയുന്നു. കുലപുരുഷന്മാര് പറയുന്നതൊക്കെ അംഗീകരിച്ചുകൊടുക്കാന്‍ തയ്യാറായിട്ടുള്ള അനിയത്തി കുട്ടി തന്നെയാണ് റെനീഷ. ബിഗ്ബോസില്‍ വെച്ച് എന്തെങ്കിലും പണി പറയുന്ന സമയത്ത് പറ്റില്ല, അത് താന്‍ ചെയ്യേണ്ട കാര്യമില്ലെന്ന് പറയാത്ത ഒരേയൊരു മത്സരാര്‍ത്ഥിയാണ് റെനീഷയെന്നും ഉണ്ണി പറയുന്നു. ഏതെങ്കിലും ടാസ്കിന്റെ ഇടക്ക് കുറച്ച് വെള്ളം എടുത്തോണ്ട് വാ എന്ന് പറഞ്ഞാല്‍ റെനീഷ എടുത്ത് കൊണ്ടുപോയി കൊടുക്കും. കാരണം റെനീഷ ശരിക്കും ഒരു…
Read Moreകെഎസ്ആർടിസി: ആഭ്യന്തര വിജിലൻസ് വിഭാഗത്തിന് പോലീസ് സ്റ്റൈൽ പരിശീലനം
പ്രദീപ് ചാത്തന്നൂർചാത്തന്നൂർ: കെഎസ്ആർടിസിയിലെ ആഭ്യന്തര വിജിലൻസ് വിഭാഗംശക്തിപ്പെടുത്തുന്നതിന് പോലീസ് സ്റ്റൈൽ പരിശീലനം നല്‍കും. ആഭ്യന്തര വിജിലൻസ് വിഭാഗത്തിലെ 45 ഇൻസ്പെകർമാർക്കും മിനിസ്റ്റീരിയൽ വിഭാഗത്തിൽപ്പെട്ട രണ്ട് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാരും മൂന്ന് സൂപ്രണ്ടുമാരും ഒരു അസിസ്റ്റന്റും പരിശീലനത്തിൽ പങ്കെടുക്കാനാണ് ഉത്തരവ്. പ്രതിരോധ ജാഗ്രത ഉൾപ്പെടെയുള്ള പരിശീലനമാണ് നല്‍കുന്നത്. പോലീസ് വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോ (വി ആന്റ് എ സി ബി ) യാണ് പരിശീലകർ. 14 – ന് തിരുവനന്തപുരത്തെ വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോയുടെ ഡയറക്ടറേറ്റിൽ വച്ചാണ് ഏകദിന പരിശീലനം. ബസുകളിലെ ടിക്കറ്റ് തട്ടിപ്പ് ഉൾപ്പെടെ യാത്രക്കാരും ചില ജീവനക്കാരും നടത്തുന്ന തട്ടിപ്പും ടിക്കറ്റ് പരിശോധനയുമാണ് ഇപ്പോൾ പ്രധാനമായും ആഭ്യന്തര വിജിലൻസ് നടത്തി കൊണ്ടിരിക്കുന്നത്. യാത്രക്കാരുടെ പരാതികളെക്കുറിച്ചും ഈ വിഭാഗമാണ് അന്വേഷണം നടത്തുന്നത്. പോലീസിൽ നിന്നും പരിശീലനം ലഭ്യമാകുന്നതോടെ ഈ വിഭാഗത്തെ കൂടുതൽ ചുമതലകളിലേയ്ക്ക്…
Read Moreസേലത്ത് ലോറിയിലേക്കു മിനിവാൻ ഇടിച്ചു കയറി; ആറ് മരണം, രണ്ടുപേർക്ക് ഗുരുതര പരിക്ക്
സേലം: നിർത്തിയിട്ട ലോറിയുടെ പിന്നിലേക്ക് അതിവേഗതയിലെത്തിയ മിനിവാൻ ഇടിച്ചുകയറി ഒരു വയസുകാരി ഉൾപ്പെടെ ആറുപേർ മരിച്ചു. രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. തമിഴ്നാട്ടിലെ സേലം- ഈറോഡ് ഹൈവേയിൽ സേലം ജില്ലയിലെ ശങ്കരി മേഖലയിൽ ഇന്നു പുലർച്ചെ നാലോടെയാണ് സംഭവം. അപകടത്തിൽ വാൻ പൂർണമായും തകർന്നു. എൻഗുരിൽനിന്ന് പെരുതുറൈയിലേക്ക് പോവുകയായിരുന്ന എട്ടു പേരാണ് വാനിലുണ്ടായിരുന്നത്. ഈറോഡ് ജില്ലയിലെ പെരുതുറൈക്ക് സമീപമുള്ള കുട്ടംപാളയം സ്വദേശികളും ബന്ധുക്കളുമായ സെൽവരാജ് (50), അറമുഖം(48), അറമുഖത്തിെൻ ഭാര്യ മഞ്ജുള(45), പളനിസ്വാമി(45), പളനിസ്വാമിയുടെ ഭാര്യ പാപ്പാത്തി (40), സഞ്ജന (1) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ വാൻ ഡ്രൈവർ വിഗ്നേഷ് (25), മരിച്ച പളനിസ്വാമിയുടെയും പാപ്പാത്തിയുടെയും മകളായ പ്രിയ (21) എന്നിവരെ ആശുപത്രിയിലേക്ക് മാറ്റി. പ്രിയയുടെ മകളാണ് മരിച്ച ഒരു വയസുകാരി സഞ്ജന. മരിച്ച അറമുഖത്തിന്റെ മകനാണ് വിഗ്നേഷ്. അപകടം നടന്നശേഷം ഏറെ ശ്രമകരമായാണ് വാനിലുണ്ടായിരുന്നവരെ പുറത്തേക്ക്…
Read Moreവോട്ടെടുപ്പ് മനഃപൂര്‍വം വൈകിപ്പിച്ചെന്ന് ചാണ്ടി ഉമ്മൻ; ജനങ്ങളുടെ പ്രതികരണങ്ങളിൽ ആത്മവിശ്വാസം; ജയ്ക് സി. തോമസ്
പുതുപ്പള്ളി: ഉപതെരഞ്ഞെടുപ്പില്‍ ആരോപണം ആവര്‍ത്തിച്ച് ചാണ്ടി ഉമ്മന്‍. വോട്ടെടുപ്പ് മനഃപൂര്‍വം വൈകിപ്പിച്ചതായി പരാതി. പലര്‍ക്കും ഇന്നലെ വോട്ട് ചെയ്യാന്‍ സാധിച്ചില്ല. വോട്ടിംഗ് നടക്കുന്ന എല്ലാ ബൂത്തിലും എത്തണമെന്ന് ആഗ്രഹിച്ചിരുന്നു. എന്നാല്‍ നാലിലൊന്നു സ്ഥലത്തു പോലും പോകാന്‍ കഴിഞ്ഞില്ലെന്ന് ചാണ്ടി ഉമ്മന്‍ വിമര്‍ശിച്ചു. മണിക്കുറുകളായി ക്യൂവില്‍ നിൽക്കുന്നുവെന്ന് എല്ലാ ബൂത്തിലും ജനങ്ങളുടെ പരാതിയുണ്ടായിരുന്നു. രാവിലെ മുതല്‍ റിട്ടേണിംഗ് ഓഫീസറോടും കളക്ടറോടും പരാതി പറഞ്ഞു. എന്നാല്‍ നടപടി ഉണ്ടായത് വൈകിട്ട് നാലിന്. കൂരോപ്പടയില്‍ അഞ്ചിനു ശേഷവും. പലര്‍ക്കും വോട്ട് ചെയ്യാനാകാതെ തിരികെ പോകേണ്ടി വന്നുവെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു. ജനങ്ങളുടെ വോട്ടിംഗ് അവകാശത്തെ ഹനിക്കാന്‍ ശ്രമം നടന്നതായി സംശയമുണ്ടെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു. വ്യാജ പ്രചരണങ്ങളെ ജനങ്ങള്‍ തള്ളും. പുതുപ്പള്ളിയില്‍ വിജയം സുനിശ്ചിതമാണെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. ജനങ്ങളുടെ പ്രതികരണങ്ങളിൽ ആത്മവിശ്വാസം:ജയ്ക് സി. തോമസ്മണര്കാട്: ജനങ്ങളുടെ പ്രതികരണങ്ങള്‍ ഇടതുപക്ഷത്തിന്റെ ആത്മവിശ്വാസം…
Read Moreപത്ത് വയസുകാരിക്ക് നിരന്തര പീഡനം; മിഠായി വാങ്ങാൻ പണം നൽകും, പുറത്ത് പറയരുതെന്ന് ഭീഷണി; 68കാരൻ അറസ്റ്റിൽ
ഒരു മാസത്തോളം പെൺകുട്ടിയെ ബലാത്സംഗം ചെയ്തതിന് 68 കാരനെ അറസ്റ്റ് ചെയ്തു. ഇന്ത്യ-നേപ്പാൾ അതിർത്തിക്കടുത്തുള്ള പശ്ചിമ ബംഗാളിലെ ഡാർജിലിംഗ് ജില്ലയിലാണ് സംഭവം. നടന്ന സംഭവങ്ങൾ പെൺകുട്ടി അമ്മയോട് പറയുകയും തിങ്കളാഴ്ച എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്. എഫ്ഐആറിൽ പറയുന്നതനുസരിച്ച് പെൺകുട്ടി വീട്ടിൽ തനിച്ചായിരുന്ന സമയത്താണ് സംഭവങ്ങളുണ്ടായത്. പ്രദേശവാസിയായ പ്രതി അവളെ ബലാത്സംഗത്തിന് ശേഷം ഓരോ തവണയും 10 രൂപ നൽകാറുണ്ടായിരുന്നു. പുറത്ത് പറഞ്ഞാൽ കഴുത്ത് ഞെരിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്കായി നോർത്ത് ബംഗാൾ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് അയച്ചു കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് അദ്ദേഹം പറഞ്ഞു.
Read More