കോഴിക്കോട്: ഐസിയു പീഡനക്കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട അതിജീവിതയുടെ പരാതിയിൽ മൊഴിയെടുക്കാൻ നിർദേശം. സിറ്റി പോലീസ് കമീഷണർ രാജ്പാൽ മീണയാണ് മെഡിക്കൽ കോളജ് എസിപി സുദർശനന് നിർദേശം നൽകിയത്. ഏഴിന് പകൽ 11ന് മൊഴിയെടുത്ത് അന്ന് റിപ്പോർട്ട് കമ്മീഷണർക്ക് കൈമാറണം. അതിജീവിത കമ്മീഷണറെ കണ്ട് പരാതിപ്പെട്ടതിനെ തുടർന്നാണ് നടപടി. വൈദ്യപരിശോധന നടത്തിയ ഗൈനക്കോളജിസ്റ്റ് മൊഴി രേഖപ്പെടുത്തിയതിൽ പിഴവുണ്ടെന്ന് കാണിച്ച് അതിജീവിത നേരത്തെ പരാതി നൽകിയിരുന്നു. ഇതിൽ പോലീസ് നടപടി സ്വീകരിച്ചില്ലെന്നായിരുന്നു ആക്ഷേപം. തുടർന്നാണ് കമ്മീഷണർ നിർദേശം നൽകിയത്.
Read MoreDay: September 6, 2023
കണ്ണോത്തുമല ജീപ്പപകടം; മരിച്ച തൊഴിലാളികള്‍ക്ക് ധനസഹായം എവിടെ? ; സര്‍ക്കാരിനെതിരേ ആക്ഷേപം
കോഴിക്കോട്: വയനാട് കണ്ണോത്തുമല ജീപ്പ് അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിക്കാതെ സംസ്ഥാന സര്‍ക്കാര്‍. കഴിഞ്ഞ മാസം 25ന് നാടിനെ നടുക്കിയ അപകടത്തില്‍ ഒമ്പത് പേര് മരിക്കുകയും അഞ്ചു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മരണാനന്തര കര്‍മങ്ങള്‍ക്ക് 10,000 രൂപ മാത്രമാണ് അടിയന്തര ധനസഹായമായി പ്രഖ്യാപിച്ചത്. പരിക്കേറ്റവര്‍ക്ക് അടിയന്തര ധനസഹായം ഇതുവരെ ലഭ്യമായിട്ടില്ല. മരിച്ചവരുടെ കുടുംബത്തിന് ധനസഹായം ലഭ്യമാക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഗുരുതര അലംഭാവമാണുണ്ടായിയിരിക്കുന്നത് ടി. സിദ്ദിഖ് എംഎല്‍എ ആരോപിച്ചു. മന്ത്രിസഭാ യോഗം കഴിഞ്ഞിട്ടും ധനസഹായം പ്രഖ്യാപിച്ചിട്ടില്ല. വിഷയം നിയമസഭയില്‍ ഉന്നയിക്കുമെന്ന് എംഎല്‍എ പറഞ്ഞു. മരിച്ചവരുടെ കുടുംബത്തിന് അര്‍ഹമായ ധനസഹായം പ്രഖ്യാപിക്കാന്‍ വേഗത്തില്‍ നടപടി വേണമെന്നാവശ്യപ്പെട്ട് മുസ് ലിം ലീഗും ബിജെപിയും പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്. മക്കിമല ആറാം നമ്പര്‍ കോളനിയിലെ റാണി, ശാന്ത, ചിന്നമ്മ, ലീല, ഷാജ, റാബിയ, ശോഭന, മേരിഅക്ക, വസന്ത എന്നിവരായിരുന്നു അപകടത്തില്‍ മരിച്ചത്.…
Read Moreആടിനും ടിക്കറ്റുണ്ടേ; ട്രെയിനിൽ ആടിന് ടിക്കറ്റ് എടുത്ത് സ്ത്രീ, വൈറലായ് വീഡിയോ
ആടിന് ട്രെയിൻ ടിക്കറ്റ് വാങ്ങി സോഷ്യൽ മീഡിയയിൽ താരമായിരിക്കുകയാണ് ഒരു സ്ത്രീ. ടിടിഇ മൃഗത്തിന് ടിക്കറ്റ് വാങ്ങിയോ എന്ന് ചോദിക്കുമ്പോൾ അവർ പുഞ്ചിരിക്കുകയും ആത്മവിശ്വാസത്തോടെ മറുപടി നൽകുകയും ചെയ്യുന്നതാണ് വീഡിയോയിൽ കാണിക്കുന്നത്. സംഭാഷണം ബംഗാളിയായതിനാൽ പശ്ചിമ ബംഗാളിലൂടെ കടന്നുപോകുന്ന ട്രെയിനിൽ വച്ചാണ് വീഡിയോ ചിത്രീകരിച്ചതെന്ന് ചിലർ കമന്റിട്ടിട്ടുണ്ട്. ട്രെയിനിൽ യാത്ര ചെയ്യാൻ ടിക്കറ്റ് എടുത്തോ എന്ന് ടിടിഇ സ്ത്രീയോട് ചോദിക്കുന്നത് വീഡിയോയിൽ കാണാം. അവർ ‘അതെ’ എന്ന് പറയുകയും ടിക്കറ്റ് റെയിൽവേ ഉദ്യോഗസ്ഥന് കൈമാറുകയും ചെയ്തു. പിന്നാലെ ആടിന്റെ ടിക്കറ്റിനെക്കുറിച്ച് അന്വേഷിച്ചപ്പോൾ ടിക്കറ്റുണ്ടെന്ന് അവർ മറുപടി നൽകുകയും ടിക്കറ്റ് ടിടിഇ യ്ക്ക് നൽകി ആടിനെ കാണിച്ചു കൊടുക്കുകയും ചെയ്തു. ട്വിറ്ററിൽ പങ്ക് വെച്ചിരിക്കുന്ന ഈ വീഡിയോയിൽ ആ സ്ത്രീയുടെ പുഞ്ചിരിച്ചുള്ള മറുപടിയെ കുറിച്ചാണ് കമന്റുകൾ അധികവും വന്നിരിക്കുന്നത്. She bought train ticket for her…
Read Moreഅപ്പം കാണുന്നവനെ അപ്പായെന്ന് വിളിക്കുന്ന പരിപാടി ആര്‍ക്കും നല്ലതല്ല ! ഉദയനിധി പറഞ്ഞത് വിഡ്ഢിത്തമെന്ന് ഗണേഷ് കുമാര്‍
സനാതന ധര്‍മത്തെ ഉന്മൂലനം ചെയ്യണമെന്നുള്ള ഡിഎംകെ നേതാവും തമിഴ്നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനയ്ക്കെതിരേ കേരള കോണ്‍ഗ്രസ് (ബി) നേതാവ് കെ.ബി. ഗണേഷ്കുമാര് എം.എല്‍.എ. ഉദയനിധി സ്റ്റാലിന്റെ പരാമര്‍ശത്തോട് ഒരിക്കലും യോജിക്കാന്‍ കഴിയില്ലെന്നും മന്ത്രിമാരും ജനപ്രതിനിധികളും അത്തരം വിഡ്ഢിത്തങ്ങള്‍ പറയാതിരിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഗണേഷിന്റെ വാക്കുകള്‍ ഇങ്ങനെ…അയാള്‍ക്ക് സിനിമയില്‍ അഭിനയിക്കാനറിയാം രാഷ്ട്രീയം അറിയുമായിരിക്കും. പിന്നെ അപ്പൂപ്പന്റെ മകനായിട്ടും അച്ഛന്റെ മകനായിട്ടും വന്നതാണ്. അല്ലാതെ രാഷ്ട്രീയത്തിന്റെ അടിത്തട്ടില്‍നിന്ന് കിളച്ചും ചുമന്നുമൊന്നും വന്നതല്ല. അപ്പം കാണുന്നവനെ അപ്പായെന്ന് വിളിക്കുന്ന പരിപാടി ആര്‍ക്കും നല്ലതല്ല. ആരാണ്ട് വിളിപ്പിച്ചപ്പോള്‍ അവരെ സുഖിപ്പിക്കാന്‍ അവരുടെ കൂടെ പറയുക. നായന്മാരുടെ ക്ഷേത്രത്തിന്റെ സമ്മേളനത്തില്‍നിന്നുകൊണ്ടാണ് ഞാന്‍ ഇതരമതങ്ങളെ മാനിക്കണം എന്ന് പറഞ്ഞത്. അല്ലാതെ മറ്റ് മതസ്ഥരുടെ അടുത്ത് ചെന്നിട്ട് നായന്മാരെക്കുറിച്ച് പറയുന്നതല്ല. എല്ലാമതങ്ങളുടേയും ആത്മീയവിശ്വാസങ്ങള്‍ക്കും വലിയ വിലയുണ്ട്. ‘ചില കാര്യങ്ങള്‍ എതിര്‍ക്കാന്‍ കഴിയില്ല, അവ ഇല്ലാതാക്കാന്‍…
Read Moreറോഡുമില്ല, ആംബുലൻസുമില്ല; ഗർഭിണിയെ ആശുപത്രിയിലെത്തിച്ചത് വനത്തിലൂടെ 20 കിലോമീറ്റർ ചുമന്ന്
ഗർഭിണിയെ വനമേഖലയിലൂടെ ചുമന്ന് ആശുപത്രിയിലെത്തിച്ചു. ആംബുലൻസിന് ഗ്രാമത്തിലെത്താൻ റോഡ് കണക്റ്റിവിറ്റി ഇല്ലാത്തതിനാൽ മരക്കൊമ്പുകൾക്കൊണ്ട് ഉണ്ടാക്കിയ താത്കാലിക സ്ട്രെച്ചറിൽ ചുമന്നാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. തെലങ്കാനയിലെ ഭദ്രാദ്രി കോതഗുഡെം ജില്ലയിൽ നിന്നുള്ള ആദിവാസി യുവതിയെ പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് കുടുംബത്തിലെ രണ്ട് പുരുഷന്മാർ ചേർന്ന് ചുമന്ന് പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഏകദേശം 20 കിലോമീറ്ററോളം അവർ യുവതിയെ ചുമലിലേറ്റി സത്യനാരായണപുരം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചു. തുടർന്ന് യുവതിയെ ഹെൽത്ത് സെന്ററിൽ നിന്ന് ആംബുലൻസിൽ ഭദ്രാചലം സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. യുവതി കുഞ്ഞിനെ പ്രസവിച്ചു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും ഉടൻ ആശുപത്രി വിടുമെന്നും അധികൃതർ അറിയിച്ചു.
Read Moreഎയര്‍ ഹോസ്റ്റസിന്റെ മൃതദേഹം കണ്ടെത്തിയത് അര്‍ധനഗ്നമാക്കപ്പെട്ട നിലയില്‍ രക്തത്തില്‍ കുളിച്ച് !
എയര്‍ ഹോസ്റ്റസ് ട്രെയ്നിയായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ മൃതദേഹം കണ്ടെത്തിയത് അര്‍ധനഗ്നയായ നിലയില്‍ രക്തത്തില്‍ കുളിച്ച്. കഴുത്തില്‍ വലിയ രണ്ട് മുറിവുകളും ഉണ്ടായിരുന്നു. ഞായറാഴ്ച രാത്രിയാണ് എയര്‍ ഹോസ്റ്റസ് ട്രെയ്നിയായ ഛത്തീസ്ഗഡ് സ്വദേശി രുപാല്‍ ഓഗ്രെ(24) അന്ധേരി മരോളിലെ കൃഷന്‍ലാല്‍ മാര്‍വ മാര്‍ഗിലെ എന്‍ജി കോംപ്ലക്സില്‍ കൊല്ലപ്പെട്ടത്. കേസില്‍ അപ്പാര്‍ട്ട്മെന്റിലെ ഹൗസ് കീപ്പിങ് ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. കെട്ടിടത്തില്‍ ഒരു വര്‍ഷമായി ഹൗസിങ് കീപ്പിങ് ജോലി ചെയ്തിരുന്ന വിക്രം അത്വാളാണ് (40) പിടിയിലായത്. യുവതി ഇയാളോടു കയര്‍ത്തു സംസാരിച്ചതിന്റെ പ്രതികാരമായിരുന്നു കൊലപാതകം. രാത്രിയില്‍ വേസ്റ്റ് എടുക്കാനെന്ന വ്യാജേന മുറിയില്‍ കയറിയശേഷം കയ്യില്‍ കരുതിയിരുന്ന ആയുധം ഉപയോഗിച്ച് ഇയാള്‍ യുവതിയെ കുത്തുകയായിരുന്നു. രുപാല്‍ തടുക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. യുവതിയെ കൊലപ്പെടുത്തിയ ശേഷം വാതില്‍ പൂട്ടി വിക്രം സ്വന്തം സ്ഥലമായ പൊവെയിലേക്കു പോയി. വീട്ടിലെത്തി രക്തം പറ്റിയ വസ്ത്രം…
Read Moreവീട്ടീൽ മോഷണശ്രമം; തടയാനെത്തിയ 25കാരനെ കുത്തിക്കൊന്നു
മോഷണശ്രമത്തിനിടെ 25 കാരനെ കുത്തിക്കൊന്നതിന് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. സൽമാൻ എന്നയാളാണ് മരിച്ചതെന്ന് പോലീസ് അറിയിച്ചു. ഡൽഹിയിലാണ് സംഭവം. പ്രതികൾ കൊള്ളയടിക്കാൻ ശ്രമിച്ചുവെന്നും എതിർത്തപ്പോൾ കുത്തിക്കൊലപ്പെടുത്തുകയും ഫോണും 500 രൂപയും തട്ടിയെടുക്കുകയുമായിരുന്നുവെന്ന് പോലീസ് വിശദാംശങ്ങൾ നൽകി. പ്രായപൂർത്തിയാകാത്ത ഒരു പ്രതി ഇപ്പോഴും ഒളിവിലാണെന്നും പോലീസ് കൂട്ടിച്ചേർത്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
Read Moreഇന്ധന ടാങ്കർ പാലത്തിൽനിന്ന് ചതുപ്പിലേക്കു മറിഞ്ഞു; അപകടം ഇന്ന് പുലര്‍ച്ചെ പെരിന്തൽമണ്ണ-ഊട്ടി റോഡിൽ
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ- ഊട്ടി റോഡിൽ മുണ്ടത്തപ്പാലത്ത് നിയന്ത്രണം വിട്ട ഇന്ധന ടാങ്കർ നിർമാണം നടക്കുന്ന പാലത്തിൽനിന്ന് താഴെ ചതുപ്പിലേക്ക് മറിഞ്ഞ് അപകടം. ഇന്ന് പുലര്‍ച്ചെ 12.15നാണ് സംഭവം. വീഴ്ചയിൽ ഇന്ധനം ചോർന്നെങ്കിലും പെരിന്തൽമണ്ണ ഫയർ ആൻഡ് റെസ്ക്യു ഓഫിസർ സി. ബാബുരാജിന്റെ നേതൃത്വത്തിൽ അഗ്നിരക്ഷാസേന സ്ഥലത്തെത്തി അപകടാവസ്ഥ ഇല്ലെന്ന് ഉറപ്പാക്കി. ലോറി ഡ്രൈവർ, ക്ലീനർ എന്നിവർക്ക് പരിക്കേറ്റു. ഇവരെ പെരിന്തൽമണ്ണ കിംസ് അൽശിഫ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലമ്പൂർ-പെരുമ്പിലാവ് സംസ്ഥാന പാതയിൽ മേലാറ്റൂർ മുതൽ പുലാമന്തോൾ വരെ റോഡ് പ്രവൃത്തിയുടെ ഭാഗമായി പെരിന്തൽമണ്ണ- ഊട്ടി റോഡിൽ മുണ്ടത്തപ്പാലം പൊളിച്ച് പുതുക്കി നിർമിക്കുന്നുണ്ട്. പാലം പണി കഴിഞ്ഞെങ്കിലും റോഡ് പണി പൂർത്തിയാക്കി ഗതാഗതത്തിനു സജ്ജമാക്കിയിട്ടില്ല. പാലത്തിൽ മണ്ണ് കൂട്ടിയിട്ട ഭാഗത്ത് എതിരെ വന്ന വാഹനത്തിന്റെ വെളിച്ചത്തിൽ റോഡ് കാണാതെ ടാങ്കർലോറി നിയന്ത്രണം വിടുകയായിരുന്നു എന്നാണ് പറയുന്നത്.
Read Moreപാര്‍ട്ടി ഓഫീസ് അടച്ചുപൂട്ടാന്‍ ഒരു ശക്തിയെയും അനുവദിക്കില്ല ! കോടതി നിര്‍ദ്ദേശത്തിന് പുല്ലുവില കല്‍പ്പിച്ച് സി.വി വര്‍ഗീസ്
പരസ്യപ്രസ്താവന പാടില്ലെന്ന കോടതി നിര്‍ദേശത്തിന് പുല്ലുവില കൊടുത്ത് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി.വര്‍ഗീസ്. സിപിഎമ്മിന്റെ പാര്‍ട്ടി ഓഫിസുകള്‍ അടച്ചുപൂട്ടാന്‍ ഒരു ശക്തിക്കും കഴിയില്ലെന്നും ഒരു ശക്തിയെയും അനുവദിക്കില്ലെന്ന വെല്ലുവിളിയും സി.വി. വര്‍ഗീസ് നടത്തി. ഇന്നലെ അടിമാലിയില്‍ നടന്ന പാര്‍ട്ടി യോഗത്തിലായിരുന്നു വര്‍ഗീസിന്റെ പ്രസംഗം. വര്‍ഗീസ് പറഞ്ഞത് ഇങ്ങനെ…നിയമപരമായ വ്യവസ്ഥതകള്‍ ഉപയോഗിച്ച് പാര്‍ട്ടി ഇക്കാര്യങ്ങളെ നേരിടും, ഞങ്ങള്‍ക്ക് ആശങ്കയില്ല. 1964ലെ ഭൂപതിവ് വിനയോഗം ചട്ടഭേദഗതി ബില്‍ ഈ മാസം 14ന് ചേരുന്ന നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കും. ഇതോടെ ഇടുക്കിയിലെ നിര്‍മാണ നിരോധനം മാറും. ഇതോടെ ജില്ലയിലെ സിപിഎമ്മിന്റെ എല്ലാ പാര്‍ട്ടി ഓഫിസുകളും സൈ്വര്യമായി പ്രവര്‍ത്തിച്ചിരിക്കും. അന്‍പത് വര്‍ഷക്കാലമായി പ്രവര്‍ത്തിക്കുന്ന ശാന്തന്‍പാറ ഏരിയാ കമ്മിറ്റി ഓഫിസ് അനധികൃതമാണെന്നാണ് പറയുന്നത്. വീട്ടില്‍ പട്ടിണി കിടക്കുമ്പോളും അരിമേടിക്കാന്‍ വച്ച പൈസ നല്കി സഖാക്കള്‍ നിര്‍മിച്ച ഓഫിസുകളാണിത്. സി.വി.വര്‍ഗീസ് പറഞ്ഞു.
Read Moreപുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; 74.27% പോളിംഗ്; 2021ൽനിന്നു 0.57 ശതമാനം മാത്രം കുറവ്; നാല് ട്രാന്സ്ജെന്ഡറുകളിൽ വോട്ട് ചെയ്തത് രണ്ട് പേർ; വിജയ പ്രതീക്ഷകളുമായി മുന്നണികൾ
കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ അവസാന വിവരങ്ങൾ ലഭിച്ചപ്പോൾ പോളിംഗ് ശതമാനത്തില്‍ വർധന. ഇന്നലെ വോട്ടെടുപ്പ് അവസാനിച്ചപ്പോൾ പോളിംഗ് ശതമാനം 72.91 ആണെന്നായിരുന്നു അറിയിപ്പ്. എന്നാൽ 74.27 ശതമാനം പോളിംഗ് നടന്നതായാണ് ഇലക്ഷൻ കമ്മീഷൻ ഇന്നു പുറത്തുവിട്ട വിവരം. പോസ്റ്റല്‍ വോട്ട് കൂടി ഉള്‍പ്പെടുത്തിയതാണ് ശതമാനം ഉയരാൻ കാരണം. 2,491 പോസ്റ്റല്‍ വോട്ടുണ്ട്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 74.84 ശതമാനമായിരുന്നു പോളിംഗ്. 0.57 ശതമാനം കുറവ്. ആകെയുള്ള 1,76,412 വോട്ടര്‍മാരില്‍ പോസ്റ്റലിടക്കം 1,31,026 പേര് വോട്ട് ചെയ്തു. ഇവരിൽ 1,28,624 പേര് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി. പുരുഷന്മാരുടെ വോട്ടിംഗ് ശതമാനം 74.4 ആണ്. 86,131 പേരില്‍ 64,084 പേര് വോട്ട് രേഖപ്പെടുത്തി. സ്ത്രീകളുടേത് 71.48 ശതമാനം. 90,277 പേരില്‍ 64,538 പേര് വോട്ട് ചെയ്തു. ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തിയവരുടെ കണക്കുപ്രകാരം 72.91 ശതമാനം. വാകത്താനം പഞ്ചായത്തിലാണ് ഏറ്റവും ഉയര്‍ന്ന…
Read More