കമിതാക്കളാണെന്ന് തെറ്റിദ്ധരിച്ച് സഹോദരനെയും സഹോദരിയെയും നാട്ടുകാർ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു. മധ്യപ്രദേശിലെ ഛത്തർപൂർ ജില്ലയിൽ രക്ഷാബന്ധൻ ദിനത്തിലാണ് സംഭവം. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും നടപടിയെടുക്കുമെന്നും പൊലീസ് അറിയിച്ചു. അതുൽ ചൗധരിയും സഹോദരിയും സതായ് റോഡിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിന് സമീപമുള്ള ചാട്ട്-ടിക്കിയ കടയിൽ നിൽക്കുമ്പോഴാണ് ആക്രമണം നടന്നത്.
Read MoreDay: September 6, 2023
ദളിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു, തടയാനെത്തിയ പിതാവിനെ കൊലപ്പെടുത്തി; ബിജെപി നേതാവിനെതിരെ കേസ്
ലക്നൗ: യുപിയില്‍ ദളിത് വിഭാഗത്തില്‍പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കു കയും തയാനെത്തിയ പിതാവിനെ മര്‍ദിച്ച് കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ ബിജെപി നേതാവിനെതിരെ കേസ്. ബിജെപി ന്യൂനപക്ഷ മോര്‍ച്ചയുടെ ജില്ലാ പ്രസിഡന്റ് മസൂം റാസ റാഹിക്കെതിരെയാണ് സദര്‍ കോട്വാലി പോലീസ് കേസെടുത്തത്. ഓഗസ്റ്റ് 28നാണ് നടുക്കുന്ന സംഭവമുണ്ടായതെന്ന് പെണ്‍കുട്ടി പോലീസിന് നല്കിയ പരാതിയിലുണ്ട്. പെണ്‍കുട്ടിയും അച്ഛനും മൂന്നു സഹോദരിമാരും സഹോദരനും മസൂമിന്റെ വീട്ടിലായിരുന്നു വാടക യ്ക്ക് താമസിച്ചിരുന്നത്. ഈ വീട്ടില്‍ വച്ച് തന്നെയാണ് മസൂം തന്നെ പീഡിപ്പിച്ചതെന്നും തടയാന്‍ ശ്രമി ച്ച പിതാവിനെ ക്രൂരമായി മര്‍ദിച്ചുവെന്നും പെണ്‍കുട്ടി പരാതിയില്‍ വ്യക്തമാക്കി. പിതാവ് ഗുരുതരമായ പരുക്കുകളോടെ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ബലാത്സംഗം, കൊലപാ തകം, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നിവയടക്കം ഏഴ് വകുപ്പുകള്‍ ചുമത്തിയാണ് മസൂമിനെതിരെ കേസെടുത്തിരിക്കുന്നതെന്ന് പോലീസ് വ്യക്തമാക്കി. കേസിനെ പറ്റി പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും നടപടിയെടുക്കുമെന്നും ബിജെപി ജില്ലാ…
Read Moreഅർജന്റീനയുടെ ലോകകപ്പ് വിജയം കൃത്രിമം നടത്തിയെന്ന് ഡച്ച് കോച്ച്
ആംസ്റ്റർഡാം: ഖത്തർ ലോകകപ്പിൽ ലയണൽ മെസി നയിച്ച അർജന്റീന ചാമ്പ്യന്മാരാകുന്നതിന് അധികൃതർ കൃത്രിമം നടത്തിയതായി നെതർലൻഡ്സ് പരിശീലകനായിരുന്ന ലൂയി വാൻ ഗാൽ. ഒരു അവാർഡ് ദാന ചടങ്ങിനിടെ എൻഒഎസ് ചാനലിനോടാണ് വാൻ ഗാൽ ഇക്കാര്യം പറഞ്ഞത്. “അർജന്റീന ഗോൾ നേടിയതും ഞങ്ങൾ ഗോൾ നേടിയതും എങ്ങനെയാണെന്ന് നിങ്ങൾ നോക്കൂ. ചില അർജന്റീന കളിക്കാർ അങ്ങേയറ്റം മോശമായാണ് പെരുമാറിയത്. എന്നിട്ട് അവർക്ക് ശിക്ഷയൊന്നും കിട്ടിയില്ല. അതുകൊണ്ടാണ് എല്ലാം ആദ്യമേ തീരുമാനിച്ച് ഉറപ്പിച്ചതാണെന്ന് ഞാൻ ചിന്തിക്കുന്നത്’- അദ്ദേഹം പറഞ്ഞു. ടൈബ്രേക്കറിലേക്ക് നീണ്ട ക്വാർട്ടർ ഫൈനലിൽ അർജന്റീനയോട് തോറ്റാണ് നെതർലാൻഡ്സ് ലോകകപ്പിൽനിന്ന് പുറത്തായത്. മത്സരത്തിനിടെ വാൻ ഗാലിനെ പ്രകോപിപ്പിക്കുന്ന തരത്തിൽ പ്രതികരിച്ച മെസി ഡച്ച് കോച്ചിനെതിരെ പരസ്യമായി വിമർശനം ഉന്നയിക്കുകയും ചെയ്തിരുന്നു.
Read Moreയുഎസ് ഓപ്പൺ മത്സരം; ഹിറ്റ്ലർ അനുകൂല മുദ്രാവാക്യം വിളിച്ച ആരാധകനെ പുറത്താക്കി
ന്യൂയോർക്ക്: യുഎസ് ഓപ്പൺ പുരുഷ സിംഗിൾസിലെ അലക്സാണ്ടർ സ്വരേവ് – യാനിക് സിന്നർ പ്രീ ക്വാർട്ടർ മത്സരത്തിനിടെ ജർമൻ ഏകാധിപതി അഡോൾഫ് ഹിറ്റ്ലറെ പ്രകീർത്തിക്കുന്ന മുദ്രാവാക്യം മുഴക്കിയ ആരാധകനെ മൈതാനത്ത് നിന്ന് പുറത്താക്കി. മത്സരത്തിന്റെ നാലാം സെറ്റിൽ സെർവ് ചെയ്യാനായി ഒരുങ്ങുന്നതിനിടെ, കാണികളിലൊരാൾ ഹിറ്റ്ലർ അനുകൂല മുദ്രാവാക്യം മുഴക്കിയത് സ്വരേവിന്റെ ശ്രദ്ധയിൽപ്പെട്ടു. സ്വരേവ് ഉടനടി ഇക്കാര്യം ചെയർ അംപയറെ അറിയിച്ചു. മുദ്രാവാക്യം വിളിച്ചയാൾ സ്വയം മുന്നോട്ട് വന്ന് മൈതാനത്തിന് പുറത്തേക്ക് പോകണമെന്ന് അംപയർ ആവശ്യപ്പെട്ടെങ്കിലും കാണികൾ നിശബ്ദരായി തുടർന്നു. തുടർന്ന് സുരക്ഷാ ഉദ്യോസ്ഥരെത്തി മറ്റ് കാണികളുടെ സഹായത്തോടെ മുദ്രാവാക്യം വിളിച്ചയാളെ കണ്ടെത്തി പുറത്തേക്ക് കൊണ്ടുപോവുകയായിരുന്നു. ഇതിനിടെ, മത്സരത്തിൽ സിന്നറിനെ വീഴ്ത്തി സ്വരേവ് ക്വാർട്ടർ ബെർത്ത് ഉറപ്പിച്ചു. സ്കോർ: 6-4, 3-6, 6-2, 4-6, 6-3.
Read Moreകാനഡയിലെ ബീച്ചിൽ പഞ്ചാബി വിഭവങ്ങൾ നിറഞ്ഞൊരു മേശ; വൈറലായ് വീഡിയോ
പഞ്ചാബികൾ അവരുടെ സമ്പന്നവും രുചികരവുമായ പാചകത്തിന് പേരുകേട്ടവരാണ്.കാനഡയിലെ ഒരു കൂട്ടം പഞ്ചാബികൾ കടൽത്തീരത്തിരിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. എന്നാൽ അവരുടെ ബീച്ച് പാർട്ടി ഒരു കാര്യത്തെ ചുറ്റിപ്പറ്റിയാണ്. പഞ്ചാബികൾ എവിടെ പോയാലും അവരുടെ പാചക പാരമ്പര്യം അഭിമാനത്തോടെയാണ് കൊണ്ടുപോകുന്നതെന്ന് വ്യക്തമാണ്. ഈ ആകർഷകമായ വീഡിയോയുടെ പശ്ചാത്തലം അതിശയിപ്പിക്കുന്ന ഒരു ബീച്ച് കാഴ്ചയാണ്. എന്നാൽ ഷോയിലെ യഥാർത്ഥ താരങ്ങൾ തങ്ങളുടെ പിക്നിക്കിനെ ഹൃദ്യമായ വിരുന്നാക്കി മാറ്റിയ പഞ്ചാബി ആളുകളാണ്. പഞ്ചാബി കമ്മ്യൂണിറ്റിക്ക് അവരുടെ പ്രിയപ്പെട്ട രുചികൾ ബീച്ചിലേക്ക് കൊണ്ടുവന്ന് എങ്ങനെ സ്റ്റൈലിൽ പിക്നിക് ചെയ്യാമെന്ന് ഈ വീഡിയോ കാണിച്ചു തരുന്നുണ്ട്. നിരവധി പഞ്ചാബി വിഭവങ്ങളും പലവ്യഞ്ജനങ്ങളും അടങ്ങിയ ഒരു പെട്ടിയും വീഡിയോയിൽ കാണിക്കുന്നുണ്ട്. ഒരു ബൗൾ ഭിണ്ടി, രണ്ട് ബാർബിക്യൂ ചാർക്കോൾ ഗ്രില്ലുകൾ. എന്നാൽ പാചക സാഹസികത അവിടെ അവസാനിക്കുന്നില്ല! ഒരു മേശയിൽ ഗോൽഗപ്പയും രുചിയുള്ള പാനിയും…
Read Moreഅപകടത്തിൽ മകൻ മരിച്ചു; മകന്റെ മരണവാര്‍ത്ത സോഷ്യൽ മീഡിയവഴിയറിഞ്ഞ അമ്മ ജീവനൊടുക്കി
തിരുവനന്തപുരം: മകന്റെ മരണവാര്‍ത്ത അറിഞ്ഞ് അമ്മ ജീവനൊടുക്കി. വെള്ളൂര്‍കോണം സ്വദേശി ഷീജ ബീഗമാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് വയനാട് പൂക്കോട് വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാല കാമ്പസില്‍ വച്ചുണ്ടായ അപകടത്തില്‍ ഇവരുടെ മകന് സജിന്‍ മുഹമ്മദ്(28) മരിച്ചിരുന്നു. ഈ വിവരം ഷീജ അറിഞ്ഞിരുന്നില്ല. ഷീജയെ മറ്റുള്ളവര്‍ കഴക്കൂട്ടത്തെ ഒരു ബന്ധുവീട്ടിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ രാത്രിയില്‍ ഫേസ്ബുക്ക് വഴി മകന്റെ മരണവാര്‍ത്തയറിഞ്ഞ ഷീജ ബന്ധുവീട്ടിലെ കിണറ്റില്‍ ചാടി മരിക്കുകയായിരുന്നു. ഷീജയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജിലാണുള്ളത്. സജിന്‍ മുഹമ്മദിന്റെ മൃതദേഹവും പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബുധനാഴ്ച വൈകുന്നേരത്തോടെ തിരുവനന്തപുരത്ത് എത്തിക്കും. ഇരുവരുടെയും സംസ്കാരം ഒരുമിച്ച് നെടുമങ്ങാട് നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
Read More50 വയസ്സിന് താഴെയുള്ളവരിൽ കാൻസർ വർധന 79ശതമാനം; പുതിയ പഠനം പറയുന്നതിങ്ങനെ
കഴിഞ്ഞ മുപ്പത് വർഷത്തിനിടെ ലോകമെമ്പാടുമുള്ള 50 വയസ്സിന് താഴെയുള്ളവരിൽ പുതുതായി കണ്ടെത്തിയ കാൻസർ കേസുകളിൽ 79 ശതമാനം വൻ വർധനവുണ്ടായതായി സമീപകാല പഠനം വ്യക്തമാക്കുന്നു. നേരത്തെയുള്ള ക്യാൻസർ രോഗനിർണയത്തിന്റെ ആഗോള സംഭവങ്ങൾ 1990-ൽ 1.82 ദശലക്ഷത്തിൽ നിന്ന് 2019-ൽ 3.26 ദശലക്ഷമായി ഉയർന്നു. ഇത് ഗണ്യമായ വർദ്ധനവിനെ പ്രതിനിധീകരിക്കുന്നു. കൂടാതെ, 40, 30, അല്ലെങ്കിൽ അതിൽ താഴെ പ്രായമുള്ള വ്യക്തികൾക്കിടയിൽ ക്യാൻസർ സംബന്ധമായ മരണങ്ങളിൽ 27% വർദ്ധനവ് ഉണ്ടായിട്ടുണ്ട്. പഠനമനുസരിച്ച്, 50 വയസ്സിന് താഴെയുള്ള ഒരു ദശലക്ഷത്തിലധികം ആളുകൾ പ്രതിവർഷം ക്യാൻസറിന് കീഴടങ്ങുന്നു. 1990 നും 2019 നും ഇടയിൽ ആഗോളതലത്തിൽ നേരത്തെയുള്ള ക്യാൻസറിന്റെ എണ്ണം 79.1% വർദ്ധിച്ചു. കാൻസർ മരണങ്ങളുടെ എണ്ണം 27.7% ആയി ഉയർന്നു. സ്തന, ശ്വാസനാളം, ബ്രോങ്കസ്, ശ്വാസകോശം, ആമാശയം, വൻകുടൽ കാൻസർ എന്നിവയാണ് ഏറ്റവും ഉയർന്നത്. ബിഎംജെ ഓങ്കോളജിയിൽ പ്രസിദ്ധീകരിച്ച ഗവേഷണത്തിൽ…
Read Moreമണിപ്പുർ കലാപം : യുഎൻ പരാമർശം അനാവശ്യമെന്ന് ഇന്ത്യ
യുഎൻ/ജനീവ: മണിപ്പുർ പ്രശ്നത്തിൽ യുഎൻ പരാമർശങ്ങളെ പൂർണമായും തള്ളിക്കളഞ്ഞ് ഇന്ത്യ.മണിപ്പുരിലെ സ്ഥിതിഗതികളെക്കുറിച്ചുള്ള യുഎൻ പരാമർശം അനാവശ്യവും തെറ്റിദ്ധാരണാ ജനകവുമാണെന്നു പറഞ്ഞ ഇന്ത്യ, വടക്കുകിഴക്കൻ സംസ്ഥാനത്തെ സ്ഥിതിഗതികൾ സമാധാനപരമാണെന്നും വ്യക്തമാക്കി. ലൈംഗികാതിക്രമം, പീഡനം, കൊലപാതകങ്ങൾ, വീടു നശിപ്പിക്കൽ, നിർബന്ധിത നാടുകടത്തൽ തുടങ്ങി മണിപ്പുരിലെ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളുടെ റിപ്പോർട്ടുകളെക്കുറിച്ച് യുഎന്നിന്റെ വിദഗ്ധസംഘം മുന്നറിയിപ്പു നൽകിയതിനു പിന്നാലെയാണിത്. സംസ്ഥാനത്തെ സ്ഥിതിഗതികൾ സമാധാനപരമാണ്. മണിപ്പുരിലേതുൾപ്പെടെ രാജ്യത്തെ ജനങ്ങളുടെ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതിനും കാത്തുസൂക്ഷിക്കുന്നതിനും സർക്കാർ പ്രതിജ്ഞാബദ്ധമാണ്. മണിപ്പുരിലെ സ്ഥിതിഗതികളെക്കുറിച്ചും പ്രശ്നപരിഹാരത്തിനു സർക്കാർ സ്വീകരിച്ച നടപടികളെക്കുറിച്ചും വ്യക്തമായ ധാരണയില്ലാതെയാണ് ഇത്തരം പരാമർശങ്ങൾ നടത്തുന്നതെന്ന് യുഎന്നിനുള്ള മറുപടിയിൽ ഇന്ത്യ പറഞ്ഞു.
Read Moreഉഭയകക്ഷി ബന്ധം മെച്ചപ്പെടണം; തുർക്കിയും ഗ്രീസും കൈകോർക്കുന്നു
അങ്കാറ: ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താൻ നീക്കവുമായി തുർക്കിയും ഗ്രീസും. ഉന്നതതല ചർച്ചകൾ പുനരുജ്ജീവിപ്പിക്കുന്നതിന് ഇരു രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാർ നടത്തിയ കൂടിക്കാഴ്ചയിൽ തീരുമാനമായി. നാറ്റോയിലെ അംഗങ്ങളായ തുർക്കിയും ഗ്രീസും വിവിധ വിഷയങ്ങളിൽ ദശകങ്ങളായ ഭിന്നതയിലാണ്. ഗ്രീക്ക് വിദേശകാര്യ മന്ത്രി ഗോർഗസ് ഗെരെപെത്രിറ്റിസും തുർക്കി വിദേശകാര്യ മന്ത്രി ഹാക്കാൻ ഫിദനും അങ്കാറയിലാണു ചർച്ച നടത്തിയത്. തുർക്കിയിൽ നാശം വിതച്ച ഭൂകന്പത്തിൽ സഹായവുമായി ഗ്രീസ് എത്തിയിരുന്നു. തുർക്കി പ്രസിഡന്റ് റെസെപ് തയിപ് എർദോഗനും ഗ്രീക്ക് പ്രധാനമന്ത്രി കിരിയാകോസ് മിത്സോതാകിസും ജൂലൈയിൽ നാറ്റോ ഉച്ചകോടിക്കിടെ കൂടിക്കാഴ്ച നടത്തിയിരുന്നു. ന്യൂയോർക്കിൽ 18നു നടക്കുന്ന യുഎൻ പൊതുസമ്മേളനത്തിൽ എർദോഗനും മിറ്റ്സോതാകിസും വീണ്ടും ചർച്ച നടത്തും. അതിനുശേഷം ഒക്ടോബറിൽ ഇരു രാജ്യങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേരും.
Read Moreകൂറുമാറിയെത്തി റഷ്യൻ പൈലറ്റ്; പേരുവിവരം വെളിപ്പെടുത്തി യുക്രെയ്ൻ
കീവ്: റഷ്യൻ വ്യോമസേനയുടെ എംഐ-8 ഹെലികോപ്റ്ററുമായെത്തി കൂറുമാറിയ പൈലറ്റിന്റെ പേരുവിവരം യുക്രെയ്ൻ വെളിപ്പെടുത്തി. മാക്സിം കുസ്മിനൊവ് (28) എന്നയാളാണ് യുക്രെയ്നോടു കൂറു പ്രഖ്യാപിച്ചത്. കഴിഞ്ഞ മാസം നടന്ന കൂറുമാറ്റം യുക്രെയ്ൻ അറിയിച്ചിരുന്നെങ്കിലും പൈലറ്റിന്റെ പേരുവിവരം വെളിപ്പെടുത്തിയിരുന്നില്ല. ഇന്നലെ ഒരു അഭിമുഖത്തിലൂടെയാണ് യുക്രെയ്ൻ പ്രതിരോധ ഇന്റലിജൻസ് വിഭാഗം മാക്സിം കുസ്മിനൊവിനെ പരിചയപ്പെടുത്തിയത്. ഇതര റഷ്യൻ സൈനികരോട് യുക്രെയ്നോടു ചേരാനും ഇവിടെ ജീവിതസുരക്ഷ ലഭിക്കുമെന്നും അഭിമുഖത്തിൽ പൈലറ്റ് പറയുന്നുണ്ട്. ആറു മാസത്തെ രഹസ്യനീക്കങ്ങൾക്കൊടുവിലാണ് കഴിഞ്ഞ മാസം താൻ നിയന്ത്രിച്ചിരുന്ന ഹെലികോപ്റ്ററുമായി യുക്രെയ്നിലെ എയർബേസിലെത്തി മാക്സിം കൂറുമാറ്റം പ്രഖ്യാപിച്ചത്. ഇതിനു മുന്നോടിയായി തന്റെ കുടുംബത്തെ അതീവരഹസ്യമായി യുക്രെയ്നിലെത്തിച്ചിരുന്നു. റഷ്യയുടെ 319-ാം ഹെലികോപ്റ്റർ റെജിമെന്റിന്റെ ക്യാപ്റ്റനായിരുന്ന മാക്സിം മറ്റു രണ്ട് വ്യോമസേനാംഗങ്ങൾക്കൊപ്പമാണ് യുക്രെയ്നിലെത്തിയത്. കാര്യമെന്തെന്ന് ഇവർക്ക് അറിയില്ലായിരുന്നു. കീഴടങ്ങാൻ വിസമ്മതിച്ച രണ്ടുപേരും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടെന്നും മാക്സിം അഭിമുഖത്തിൽ പറയുന്നുണ്ട്.
Read More