തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മനെ സൈബര്‍ അധിക്ഷേപം നടത്തിയെന്ന കേസില്‍ സെക്രട്ടറിയേറ്റിലെ മുന്‍ അഡീഷണല്‍ സെക്രട്ടറി നന്ദകുമാര്‍ കൊളത്താപ്പിള്ളിയെ പോലീസ് ഇന്ന് ചോദ്യം ചെയ്യും. രാവിലെ 10ന് ഹാജരാകാനാണ് നന്ദകുമാറിന് പൂജപ്പുര പോലീസ് നോട്ടീസ് നല്‍കിയിരിക്കുന്നത്. നേരത്തെ, അച്ചുവിന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് മൊഴി രേഖപ്പെടുത്തിയിരുന്നു. സൈബര്‍ അധിക്ഷേപത്തിനെതിരേ പോലീസിനും വനിതാ കമ്മീഷനും സൈബര്‍ സെല്ലിനും അച്ചു ഉമ്മന്‍ പരാതി നല്‍കിയിരുന്നു. സ്ക്രീന്‍ ഷോട്ടുകള്‍ സഹിതമായിരുന്നു പരാതി. സംസ്ഥാന വനിതാ കമ്മീഷൻ തുടര്‍ നടപടികള്‍ക്ക് പോലീസിന് നിര്‍ദേശം നല്‍കിയിരുന്നു. അച്ചു ഉമ്മന്‍ പരാതി നല്‍കിയതിന് പിന്നാലെ നന്ദകുമാര്‍ ഖേദപ്രകടനം നടത്തിയിരുന്നു. സ്ത്രീത്വത്തെ അപമാനിക്കാന്‍ താന്‍ ശ്രമിച്ചിട്ടില്ലെന്നും അറിയാതെ സംഭവിച്ചു പോയ തെറ്റിന് നിരുപാധികം മാപ്പ് ചോദിക്കുന്നുവെന്നുമായിരുന്നു നന്ദകുമാറിന്റെ പോസ്റ്റ്. ഇതിനിടെ സെക്രട്ടറിയേറ്റിലെ മുന്‍ ഇടതുസംഘടനാ നേതാവായ നന്ദകുമാറിന് ഐഎച്ച്ആര്‍ഡിയില്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായി പുനര്‍…
Read MoreDay: September 6, 2023
നായ കടിച്ചത് മാതാപിതാക്കളിൽ നിന്ന് മറച്ചുവച്ചു; ഒരു മാസത്തിന് ശേഷം പേവിഷ ബാധയേറ്റ് പതിനാലുകാരന് മരണം
ഒരു മാസം മുമ്പ് നായയുടെ കടിയേറ്റ സംഭവം മാതാപിതാക്കളിൽ നിന്ന് മറച്ചുവെച്ച 14 വയസുകാരൻ പേവിഷ ബാധയേറ്റ് മരിച്ചു. വിജയ് നഗർ പോലീസ് സ്റ്റേഷൻ പരിധിയിലെ ചരൺ സിംഗ് കോളനിയിൽ താമസിക്കുന്ന ഷഹവാസിനെ ഒന്നര മാസം മുമ്പ് അയൽവാസിയുടെ നായ കടിച്ചെങ്കിലും ഭയന്ന് മാതാപിതാക്കളിൽ നിന്ന് മറച്ചുവെച്ചുവെന്ന് പോലീസ് പറഞ്ഞു. അസ്വാഭാവികമായി പെരുമാറാൻ തുടങ്ങിയ കുട്ടി ഭക്ഷണം കഴിക്കുന്നത് നിർത്തിയത് ചോദിച്ചപ്പോഴാണ് അയൽവാസിയുടെ നായ കടിച്ചതായി വീട്ടുകാരോട് പറയുന്നത്. ഷഹ്വാസിനെ വീട്ടുകാർ ഡൽഹിയിലെ സർക്കാർ ആശുപത്രിയികളിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കായി പ്രവേശിപ്പിച്ചില്ല. ഒടുവിൽ ബുലന്ദ്ഷഹറിലെ ഒരു ആയുർവേദ ഡോക്ടറുടെ അടുത്ത് ചികിത്സയ്ക്കായി കൊണ്ടുപോയെന്നും വീട്ടുകാർ പോലീസിനോട് പറഞ്ഞു. ആംബുലൻസിൽ ഗാസിയാബാദിലേക്ക് തിരികെ കൊണ്ടുവരുന്നതിനിടെയാണ് കുട്ടി മരിച്ചത്. സംഭവത്തിൽ പരാതി നൽകിയിട്ടുണ്ടെന്നും നായയുടെ ഉടമയ്‌ക്കെതിരെ നടപടിയെടുക്കുമെന്നും പോലീസ് പറഞ്ഞു.
Read More