തിരുവനന്തപുരം: കോഴിക്കോട്ട് നിപ പ്രതിരോധ പ്രവർത്തനങ്ങൾ ഉൗർജിതമാക്കിയെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് നിയമസഭയിൽ പറഞ്ഞു. നിപ രോഗിയുമായി സന്പർക്കം പുലർത്തിയവരുടെ റൂട്ട് മാപ്പ് തയാറാക്കാനുള്ള നടപടികൾ കൈക്കൊണ്ടി ട്ടുണ്ടെ ന്നും മന്ത്രി പറഞ്ഞു. രോഗ വ്യാപനം ചെറുക്കാനായി കണ്ടെ യ്ൻമെന്റ് സോണുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലാ കളക്ടറുടെ മേൽനോട്ടത്തിൽ പ്രതിരോധ നടപടികൾ കൈക്കൊണ്ടട്ടുണ്ട്. പ്രതിരോധ പ്രവർത്തനങ്ങൾക്ക് കേന്ദ്രസഹായം അഭ്യർത്ഥിച്ചിട്ടുണ്ട്. പൂനെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള വിദഗ്ധ സംഘം ഇന്ന് കോഴിക്കോട്ടെത്തുമെന്ന് അറിയിച്ചിട്ടുണ്ട്. വിദഗ്ധ സംഘം മൊബൈൽ ലാബ് ഉൾപ്പെടെ സജ്ജമാക്കി കുടുതൽ പരിശോധനകൾ നടത്തുമെന്നും വീണാ ജോർജ് നിയമസഭയെ അറിയിച്ചു. ഐസൊലേഷനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ പേവാർഡിൽ 75 മുറികൾ സജ്ജീകരിച്ചിട്ടുണ്ട്. ചെന്നെയിൽ നിന്ന് പകർച്ച വ്യാധി പ്രതിരോധ സംഘം എത്തും. ആന്റെ ബോഡി ലഭ്യമാക്കുന്നതിന് ഐസിഎമ്മാറുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും വിമാനമാർഗമാണ് മരുന്ന് എത്തിക്കുന്നതെന്നും മന്ത്രി സഭയിൽ പറഞ്ഞു.…
Read MoreDay: September 13, 2023
റെയിൽവേയുടെ ഇരുട്ടടി വീണ്ടും: സ്ലീപ്പർ കോച്ചുകളും വെട്ടിച്ചുരുക്കുന്നു
എസ്.ആർ. സുധീർ കുമാർകൊല്ലം: സാധാരണ യാത്രക്കാരോട് റെയിൽവേ അധികൃതർ കാണിക്കുന്ന ദ്രോഹ നടപടികൾ തുടരുന്നു. അൺറിസർവ്ഡ് -ഡീ റിസർവ്ഡ് കോച്ചുകളുടെ എണ്ണം കുറച്ച് തുടക്കം കുറിച്ച ഇരുട്ടടി ഇപ്പോൾ എത്തി നിൽക്കുന്നത് സ്ലീപ്പർ കോച്ചുകളുടെയും എണ്ണം വെട്ടിച്ചുരുക്കിയാണ്. മംഗലാപുരം-തിരുവനന്തപുരം മാവേലി, മലബാർ എക്സ്പ്രസുകൾ, വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ്, ചെന്നൈ-മംഗലാപുരം മെയിൽ എന്നിവയിൽ ഓരോ സ്ലീപ്പർ കോച്ചുകൾ വീതം കുറയ്ക്കാനാണ് തീരുമാനം. പകരം ഓരോ തേർഡ് ഏസി കോച്ചുകൾ ഏർപ്പെടുത്തും. അങ്ങനെ വരുമ്പോൾ സാധാരണക്കാരായ സ്ലീപ്പർ കോച്ച് യാത്രക്കാർക്ക് പ്രതിദിനം യാത്ര ചെയ്യാനുള്ള 288 സീറ്റുകളാണ് നഷ്ടമാകുന്നത്. ഇത് ആയിരക്കണക്കിന് യാത്രക്കാരെ പ്രതികൂലമായി ബാധിക്കുന്ന നടപടിയാണ്. ഈ നടപടി അടിയന്തരമായി പിൻവലിക്കണമെന്ന് ഫ്രണ്ട്സ് ഓൺ റെയിൽസ്, മർച്ചന്റ്്സ് ചേംബർ ഒഫ് കൊമേഴ്സ് എന്നീ സംഘടനകളും ജോൺ ബ്രിട്ടാസ് എംപിയും കേന്ദ്ര റെയിൽവേ മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രസ്തുത വണ്ടികളിൽ സാധാരണ…
Read Moreചിലന്തി കൊണ്ടുവന്ന ഭാഗ്യം..! പ്രതിമാസം 10.37 ലക്ഷം വീതം 30 വർഷം
ലണ്ടന്‍: മൂന്നു പെണ്‍മക്കൾക്കൊപ്പം വർത്തമാനം പറഞ്ഞിരിക്കുമ്പോഴാണു വീടിനു മുന്നിലെ പൂന്തോട്ടത്തില്‍ ഡോറിസ് സ്റ്റാൻബ്രിഡ്ജ് എന്ന വയോധിക ഒരു ചിലന്തിയെ കണ്ടത്. സാധാരണ ചിലന്തിയല്ല, ഭാഗ്യംകൊണ്ടുവരുമെന്നു വിശ്വസിക്കപ്പെടുന്ന “മണി സ്പൈഡര്‍’. വീടിനുള്ളിൽ ചിലന്തി വല കൂടി കണ്ടതോടെ അവർ ലോട്ടറി എടുക്കാൻ തീരുമാനിച്ചു. അപ്പോൾത്തന്നെ ആപ്പിലൂടെ നാഷണൽ ലോട്ടറിയുടെ സെറ്റ് ഫോര്‍ ലൈഫ് ടിക്കറ്റും എടുത്തു. അന്ന് ഡോറിസിന്റെ എഴുപതാം ജന്മദിനം കൂടിയായിരുന്നു. റിസൾട്ട് വന്ന ദിവസം ലോട്ടറി ഓഫീസിൽനിന്ന് ഈമെയിൽ ലഭിച്ചു. അതിൽ കണ്ട സന്ദേശം ഇങ്ങനെയായിരുന്നു: “സമ്മാനം ലഭിച്ചതിൽ അഭിനന്ദനങ്ങൾ, നിങ്ങൾക്ക് 30 വർഷത്തേക്കു പ്രതിമാസം 10,000 പൗണ്ട് (ഏകദേശം 10.37 ലക്ഷം രൂപ) വീതം ലഭിക്കും.’ ആദ്യമിത് അവർക്കു വിശ്വസിക്കാനായില്ല. സംഗതി സത്യമാണെന്നു മനസിലായതോടെ കുടുംബത്തോടൊപ്പം ഷാംപെയ്ൻ കുപ്പി പൊട്ടിച്ചായിരുന്നു ആഘോഷം. ഈ സമ്മാനം 100 വയസുവരെ ജീവിക്കാന്‍ തനിക്കു പ്രചോദനമാകുന്നുവെന്നു ഡോറിസ് പറഞ്ഞു.…
Read Moreസോളാർ കേസിലെ വിവാദ കത്ത്; കത്ത് തനിക്ക് നല്‍കിയത് ശരണ്യ മനോജ്; പിണറായി വിജയനുമായി ചര്‍ച്ച നടത്തി; കത്ത് ആവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ; വെളിപ്പെടുത്തലുമായി ദല്ലാൾ നന്ദകുമാര്‍
കൊച്ചി: സോളാര്‍ വിവാദത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ പ്രതിക്കൂട്ടിലാക്കുന്ന കത്ത് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തിയെന്ന് വിവാദ ദല്ലാള്‍ ടി.ജി. നന്ദകുമാര്‍. പിണറായിയെ കണ്ടത് എകെജി സെന്ററിനു മുന്നിലെ ഫ്ളാറ്റില്‍ വച്ചായിരുന്നു. അദ്ദേഹം തന്നോട് കടക്കു പുറത്ത് എന്ന് പറഞ്ഞിട്ടില്ലെന്നും നന്ദകുമാര്‍ കൊച്ചിയില്‍ മാധ്യമങ്ങളോടു പറഞ്ഞു. ദല്ലാള്‍ നന്ദകുമാര്‍ പരാതിക്കാരിയുമായി മുഖ്യമന്ത്രി പിണറായി വിജയനെ കാണാന്‍ വന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ആരോപിച്ചിരുന്നു. ഈ ഘട്ടത്തിലാണ് മുഖ്യമന്ത്രി ദല്ലാള്‍ തന്നെ കാണാന്‍ വന്നപ്പോള്‍ ഇറങ്ങി പോകാന്‍ ആവശ്യപ്പെട്ടെന്ന് പറഞ്ഞത്. കേരള ഹൗസില്‍ പ്രാതല്‍ കഴിക്കുമ്പോഴാണ് നന്ദകുമാര്‍ എത്തിയതെന്നും ഇറങ്ങിപോകാന്‍ പറഞ്ഞെന്നും മുഖ്യമന്ത്രി വിശദീകരിച്ചിരുന്നു. താന്‍ കത്തുകള്‍ കാണിച്ചത് സിപിഎം ഉന്നതരെയാണ്. കത്ത് ആവശ്യപ്പെട്ടത് മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനാണെന്ന് ദല്ലാള്‍ നന്ദകുമാര്‍ പറഞ്ഞു. ഈ കത്തിന്റെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പിന് മുമ്പ്…
Read Moreഈ ദീപാവലി പടക്കങ്ങളില്ലാതെ; പടക്കങ്ങളുടെ വിൽപനയ്ക്കും ഉപയോഗത്തിനും വീണ്ടും നിരോധനം
ദീപാവലിക്ക് മുന്നോടിയായി തലസ്ഥാനത്ത് എല്ലാത്തരം പടക്കങ്ങളുടെയും നിർമ്മാണം, വിൽപ്പന, സംഭരണം, ഉപയോഗം എന്നിവയ്ക്ക് നിരോധനം വീണ്ടും ഏർപ്പെടുത്താൻ ഡൽഹി സർക്കാർ തിങ്കളാഴ്ച തീരുമാനിച്ചു. ശൈത്യകാലത്ത് മലിനീകരണ തോത് കുറയ്ക്കുന്നതിനുള്ള കർമ്മ പദ്ധതിയുടെ ഭാഗമാണ് ഈ തീരുമാനമെന്ന് പരിസ്ഥിതി മന്ത്രി ഗോപാൽ റായ് പറഞ്ഞു. അതിനാൽ ഈ വർഷവും പടക്കം നിരോധിക്കാൻ തീരുമാനിച്ചെന്ന് റായ് പറഞ്ഞു. ദീപാവലി സമയത്ത് ഡൽഹിയിലെ അപകടകരമായ മലിനീകരണ സാഹചര്യം കണക്കിലെടുത്ത് ഇത്തവണയും എല്ലാത്തരം പടക്കങ്ങളുടെയും നിർമ്മാണം, സംഭരണം, വിൽപ്പന, ഉപയോഗം എന്നിവയ്ക്ക് സമ്പൂർണ നിരോധനം ഏർപ്പെടുത്തുന്നു. നഗരത്തിൽ നിരോധനം നടപ്പാക്കാൻ ഡൽഹി പോലീസിന് കർശന നിർദ്ദേശം നൽകുമെന്നും റായ് കൂട്ടിച്ചേർത്തു. ദീപാവലി ദിനത്തിൽ നഗരത്തിൽ പടക്കം പൊട്ടിച്ചാൽ ആറുമാസം വരെ തടവും 200 രൂപ പിഴയും ലഭിക്കുമെന്ന് സർക്കാർ കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നു. ഡൽഹിയിൽ പടക്കങ്ങളുടെ ഉൽപ്പാദനം, സംഭരണം, വിൽപന എന്നിവയ്ക്ക് 5000…
Read Moreവീണ്ടും വില്ലൻ വവ്വാലോ? ഇത്തവണയും നിപ വവ്വാൽ വഴിയാകാൻ സാധ്യത
കോഴിക്കോട്: സംസ്ഥാനത്ത് രണ്ടുപേരുടെ മരണം നിപ മൂലമെന്ന് സ്ഥീരീകരിച്ചതോടെ സമ്പര്‍ക്കപ്പട്ടിക വിപുലീകരിക്കാന്‍ ആരോഗ്യവകുപ്പ്. ആശുപത്രിയില്‍നിന്നാണ് വൈറസ് കൂടുതല്‍ പേരിലേക്ക് പടര്ന്നതെന്നനിഗമനത്തില് ആരോഗ്യ പ്രവര്‍ത്തകരെയും രോഗിയുടെ കൂട്ടിരിപ്പുകാരെയുംസമ്പര്ക്കപ്പട്ടികയില് ഉള്‍പ്പെടുത്തും. 168 പേരാണ് നിലവില്‍ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളത്. ഇതുകൂടാതെ കഴിഞ്ഞ ദിവസം നിപ ബാധിച്ച് മരണപ്പെട്ട ആയഞ്ചേരി മംഗലാട് മമ്പിളിക്കുനി ഹാരിസ്(40), ഓഗസ്റ്റ് 30ന് മരിച്ച കുറ്റ്യാടി മരുതോങ്കര കള്ളാട് എടവലത്ത് മുഹമ്മദലി (49) എന്നിവരുടെ റൂട്ടുമാപ്പിലുള്പ്പെട്ട സ്ഥലങ്ങളിലെ സമ്പര്ക്കബാധിതരെയും പട്ടികയില്‍ ഉള്‍പ്പെടുത്തും. ഹാരിസുമായി അടുത്തിടപഴകിയവരുടെ സമ്പര്‍ക്കപട്ടികയാണ് ഇപ്പോള്‍ തയാറാക്കികൊണ്ടിരിക്കുന്നത്. മുഹമ്മദലിക്ക് സ്വന്തം പറമ്പിലെ തെങ്ങിന്തോട്ടത്തില്നിന്നായിരിക്കാം നിപ പിടിപെട്ടതെന്നാണ് പ്രാഥമിക നിഗമനം. ഇവിടെ തേങ്ങയിടാന്‍ തെങ്ങുകയറ്റുകാരനൊപ്പം മുഹമ്മദാലിയും പോയിരുന്നു. ഇവിടെ പ്രത്യേക സംഘം പരിശോധന നടത്തും. ധാരാളം കവുങ്ങുകളും തെങ്ങുകളും ഉള്ള സ്ഥലമായതിനാല്‍ വവ്വാലുകളുടെ സാന്നിധ്യം ഉറപ്പാണെന്ന വിലയിരുത്തലുമുണ്ട്. ഇവിടെനിന്നും വൈറസ് പിടിപെടാനുള്ള വലിയ സാധ്യതയാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍…
Read Moreസ്കൂൾ ഉച്ച ഭക്ഷണത്തിൽ നിന്ന് ഓന്തിനെ കണ്ടെത്തി; ഭക്ഷണം കഴിച്ച 50ഓളം വിദ്യാർഥികൾ ആശുപത്രിയിൽ
സ്കൂളിൽ നിന്നും ഉച്ച ഭക്ഷണം കഴിച്ച കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം. ബീഹാറിലെ ഒരു പ്രൈമറി സ്കൂളിലെ 50 ഓളം വിദ്യാർത്ഥികളെയാണ് ചൊവ്വാഴ്ച ഉച്ചഭക്ഷണം കഴിച്ചതിന് ശേഷം ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സീതാമർഹി ജില്ലയിലെ ദുമ്ര ബ്ലോക്കിലെ ഒരു പ്രൈമറി സ്കൂളിൽ ഉച്ചഭക്ഷണം കഴിച്ചതിന് പിന്നാലെ വിദ്യാർഥികൾക്ക് വയറുവേദനയും ഛർദ്ദിയും ഉണ്ടായി. സ്കൂളിലെ ഉച്ചഭക്ഷണത്തിൽ നിന്ന് ഓന്തിനെ കണ്ടെത്തിയതായി പരാതിയുണ്ട്. അതേ ഭക്ഷണമാണ് വിദ്യാർഥികൾ കഴിച്ചത്. തുടർന്ന് കുട്ടികളെ സദർ ആശുപത്രിയിലേക്ക് മാറ്റി എല്ലാ കുട്ടികളുടെയും നില തൃപ്തികരമാണെന്നും മാതാപിതാക്കൾ അവർക്കൊപ്പമുണ്ടെന്നും ഡോക്ടർ അറിയിച്ചു. .
Read Moreചിത്രശലഭം ഒടുവിൽ ചൊറിഞ്ഞ് ചുവന്നു; ഹെന്ന ടാറ്റു ചെയ്ത ഏഴുവയസുകാരിയ്ക്ക് പൊള്ളൽ
ഹെന്ന ടാറ്റു ചെയ്ത ഏഴു വയസുകാരിയ്ക്ക് പൊള്ളലേറ്റു.കഴിഞ്ഞ മാസം തുർക്കിയിൽ അവധിക്കാലം ആഘോഷിക്കുന്നതിനിടെ തന്റെ ഏഴ് വയസുള്ള മകൾ മട്ടിൽഡ ഹോട്ടലിൽ വച്ച് ചിത്രശലഭത്തിന്റെ ടാറ്റു അടിച്ചതായി കിർസ്റ്റി ന്യൂട്ടൺ ഫേസ്ബുക്കിൽ കുറിച്ചു. എന്നാൽ ചിത്രശലഭത്തിന്റെ രൂപത്തിൽ പൊള്ളലേൽക്കുകയാണ് ചെയ്തത്. പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെൺകുട്ടിയുടെ അമ്മയാണ് സംഭവത്തെ കുറിച്ച് ഫെയ്സ് ബുക്കിൽ കുറിച്ചത്. നാല് പേരടങ്ങുന്ന കുടുംബം അവധി കഴിഞ്ഞ് ഇംഗ്ലണ്ടിലേക്ക് മടങ്ങിയതോടെയാണ് അസ്വസ്ഥതകൾ ആരംഭിച്ചത്. തൊട്ടുപിന്നാലെ, പെൺകുട്ടിയുടെ ടാറ്റൂ ചെയ്ത ഭാഗത്ത് ചൊറിച്ചിൽ അനുഭവപ്പെടുകയും ചുവന്ന് വരുകയും ചെയ്തു. പൊള്ളലേറ്റ് രക്തം വരാൻ തുടങ്ങിയപ്പോഴാണ് അമ്മ പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചത്. കുട്ടിയ്ക്ക് അലർജിയുണ്ടെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു.
Read Moreലിബിയയിൽ നാശം വിതച്ച് കൊടുങ്കാറ്റ്; 3,000 മരണമെന്നു നിഗമനം
ട്രിപ്പോളി: വടക്കനാഫ്രിക്കൻ രാജ്യമായ ലിബിയയുടെ കിഴക്കൻ ഭാഗത്ത് കൊടുങ്കാറ്റ് വീശി വൻ നാശം. 3000 പേരെങ്കിലും മരിച്ചിരിക്കാമെന്നാണു പ്രാഥമിക നിഗമനം. 10,000 പേരെ കാണാതായി. വർഷങ്ങളായി ആഭ്യന്തരയുദ്ധത്തിന്റെ പിടിയിലായ ലിബിയയിൽ രണ്ടു സർക്കാരുകൾ പ്രവർത്തിക്കുന്നതു രക്ഷാപ്രവർത്തനത്തെ ഗുരുതരമായി ബാധിക്കുന്നുണ്ട്. ഡാനിയേൽ എന്ന ചുഴലിക്കൊടുങ്കാറ്റ് തിങ്കളാഴ്ചാണു കിഴക്കൻ ലിബിയയിൽ വീശിയത്. ഡെർന, ബംഗാസി, സൂസ, അൽ മരാഷ് നഗരങ്ങളിൽ നാശനഷ്ടമുണ്ടായി. വാഡി ഡെർന നദിയിലെ രണ്ട് അണക്കെട്ടുകൾ തകർന്ന് ലക്ഷക്കണക്കിനു ചതുരശ്ര മീറ്റർ വെള്ളം കുതിച്ചൊഴുകിയതോടെ ഡെർന നഗരം തകർന്നടിഞ്ഞു. ഡെർനയിൽ മാത്രം ആയിരം പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായി റിപ്പോർട്ടുകളിൽ പറയുന്നു. ആശയവിനിമയ സംവിധാനങ്ങൾ നശിച്ചതിനാൽ ഡെർനയിലെ യഥാർഥ സ്ഥിതി വ്യക്തമല്ല. റോഡുകൾ തകർന്നതിനാലും വെള്ളം കെട്ടിക്കിടക്കുന്നതിനാലും ദുരന്തമേഖലയിൽ എത്തിച്ചേരാൻ രക്ഷാപ്രവർത്തകർ ബുദ്ധിമുട്ട് നേരിടുന്നു. നാലു പതിറ്റാണ്ടിലധികം ലിബിയ ഭരിച്ച കേണൽ ഗദ്ദാഫി ആഭ്യന്തരയുദ്ധത്തെത്തുടർന്ന് 2011ൽ കൊല്ലപ്പെട്ടതിനുശേഷം ലിബിയ അരാജകത്വത്തിന്റെ…
Read Moreഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉൻ റഷ്യയിൽ
വ്ലാഡിവോസ്റ്റോക്: ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉൻ റഷ്യയിലെത്തി. ആഡംബര ബുള്ളറ്റ്പ്രൂഫ് ട്രെയിനിൽ വന്ന കിം ഇന്നലെ കസാൻ നഗരത്തിൽവച്ച് റഷ്യൻ പ്രകൃതിവിഭവ വകുപ്പ് മന്ത്രി അലക്സാണ്ടർ കോസ്ലോവുമായി ചർച്ച നടത്തി. കിമ്മും റഷ്യൻ പ്രസിഡന്റ് പുടിനും തമ്മിലുള്ള കൂടിക്കാഴ്ച എവിടെ എപ്പോൾ നടക്കുമെന്നതിൽ വ്യക്തതയില്ല. മുൻ റിപ്പോർട്ടുകളിലേതുപോലെ വ്ലാഡിവോസ്റ്റോക് നഗരത്തിൽ നടക്കാൻ സാധ്യതയില്ലെന്നാണ് സൂചന. കിഴക്കൻ റഷ്യയിലെ വോസ്റ്റോച്നി ബഹിരാകാശ കേന്ദ്രത്തിലായിരിക്കും കൂടിക്കാഴ്ച നടക്കാൻ സാധ്യതയെന്ന് പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഉത്തരകൊറിയയിൽനിന്ന് 200 കിലോമീറ്റർ അകലെയുള്ള റഷ്യൻ നഗരമായ വ്ലാഡിവോസ്റ്റോക്കിൽ പുടിൻ ഇന്നലെ ഉണ്ടായിരുന്നു. യുക്രെയ്ൻ യുദ്ധത്തിൽ റഷ്യക്ക് ആയുധം നല്കി സഹായിക്കാൻ കിം തയാറായേക്കുമെന്നാണ് പാശ്ചാത്യശക്തികൾ പറയുന്നത്. ഉത്തരകൊറിയയ്ക്ക് ഭക്ഷണവും മറ്റു സഹായങ്ങളും ചില സാങ്കേതികവിദ്യകളും പുടിൻ നല്‍കിയേക്കും.
Read More