വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്റ് ജോ ബൈഡനെതിരേ ഇംപീച്ച്മെന്റ് അന്വേഷണം. പ്രതിപക്ഷ റിപ്പബ്ലിക്കൻ നേതാവും യുഎസ് സ്പീക്കറുമായ കെവിൻ മക്കാർത്തി ഇതിന് അനുമതി നല്കി. നികുതിവെട്ടിപ്പ് കേസ് നേരിടുന്ന മകൻ ഹണ്ടർ ബൈഡന്റെ ബിസിനസ് ഇടപാടുകളിലൂടെ പ്രസിഡന്റ് ബൈഡൻ നേട്ടമുണ്ടാക്കിയിട്ടുണ്ടോ എന്നാണ് ജനപ്രതിനിധി സഭയിൽ ഭൂരിപക്ഷമുള്ള റിപ്പബ്ലിക്കന്മാർ അന്വേഷിക്കുന്നത്. ഇംപീച്ച്മെന്റ് അന്വേഷണം ആരംഭിക്കുന്നതോടെ ബൈഡന്റെയും മകന്റെയും അക്കൗണ്ട് വിവരങ്ങൾ അന്റ്വേഷണക്കമ്മിറ്റി പരിശോധിക്കും. റിപ്പബ്ലിക്കൻ നേതാവും മുൻ പ്രസിഡന്റുമായ ഡോണൾഡ് ട്രംപിനെതിരേ ക്രിമിനൽ കേസുകൾ ചുമത്തിയതിനു പിന്നാലെയാണ് ബൈഡനെതിരേ ഇപീച്ച്മെന്റ് നീക്കം. അടുത്ത വർഷത്തെ തെരഞ്ഞെടുപ്പിൽ ബൈഡനും ട്രംപും ഏറ്റുമുട്ടാനാണു സാധ്യത.
Read MoreDay: September 13, 2023
പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ സ്ത്രീക്ക് 75 വർഷം തടവ്; കൂട്ടുനിന്ന പങ്കാളിക്ക് ആറുമാസം തടവും
കോഴിക്കോട്: നാദാപുരത്ത് 10 വയസുള്ള പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ സ്ത്രീക്ക് 75 വർഷം തടവുശിക്ഷ വിധിച്ച് കോടതി. പാലക്കാട് മണ്ണാർക്കാട് ചക്കിങ്ങൽ വസന്തയ്ക്ക്(സന്ധ്യ – 42) ആണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ഈ ശിക്ഷ നൽകിയത്. വസന്ത 90,000 രൂപ പിഴ ഒടുക്കണമെന്നും ജഡ്ജ് എം. ഷുഹൈബ് വ്യക്തമാക്കി. വാണിമേൽ പരപ്പുപാറ മേഖലയിലെ വാടകവീട്ടിൽവച്ചും മറ്റും വസന്ത കുട്ടിയെ ലൈംഗികാതിക്രമത്തിന് വിധേയമാക്കിയെന്നാണ് കുറ്റ്യാടി പോലീസ് കണ്ടെത്തിയത്. ഇതേ പെൺകുട്ടിയെ മറ്റുള്ളവർക്ക് ലൈംഗികാതിക്രമത്തിന് ഇരയാക്കാൻ ഒത്താശ ചെയ്തെന്ന കുറ്റത്തിന് മൂന്ന് കേസുകൾ ഇതേ കോടതിയിൽ വസന്തയ്ക്കെതിരേ നിലവിലുണ്ട്. വസന്തയുടെ പങ്കളായിയായ കോട്ടയം ഏറ്റുമാനൂർ സ്വദേശി ചെറുമുകത്ത് ദാസിനെ(42) ആറ് മാസം തടവിനും ശിക്ഷിച്ചിട്ടുണ്ട്. കുറ്റകൃത്യത്തെക്കുറിച്ചു വിവരം ഉണ്ടായിരുന്നിട്ടും മറച്ചു വച്ചതിനാണ് ദാസിനെ ശിക്ഷിച്ചത്.
Read Moreപഴങ്ങൾ നല്ലതോ ചീത്തയോ എന്നറിയാൻ ഇതാ ഒരു പുതിയ മാർഗം; വൈറലായ് വീഡിയോ
തിരക്കേറിയ സൂപ്പർമാർക്കറ്റുകളിൽ നിന്നോ വഴിയോര സ്റ്റാളുകളിൽ നിന്നോ ആകട്ടെ, പഴങ്ങൾ വാങ്ങുക എന്നത് ദൈനംദിന ജോലിയാണ്. പക്ഷേ, ഇവിടെ ഒരു ട്വിസ്റ്റ് ഉണ്ട് – ചിലപ്പോൾ പുറം ഭാഗം നല്ലതെന്ന് തോന്നി വാങ്ങിയ പഴങ്ങൾ വിചാരിച്ചത്ര നന്നായിരിക്കില്ല. പഴങ്ങൾ തിരഞ്ഞെടുക്കുന്നതിൽ ബുദ്ധിമുട്ടുന്നവർക്കായി ഒരു ഇൻസ്റ്റാഗ്രാം റീൽ ഇവിടെയുണ്ട്. ഒരു പഴത്തിന്റെ ബാഹ്യരൂപം പരിശോധിച്ച് അതിന്റെ ഗുണനിലവാരം മനസ്സിലാക്കുന്നതിനുള്ള എളുപ്പവഴികളാണ് വീഡിയോയിൽ കാണിക്കുന്നത്. ശരിയായ അവോക്കാഡോ തിരഞ്ഞെടുക്കുന്നതിനെക്കുറിച്ചുള്ള വഴികൾ പങ്കുവെക്കുന്നതിലൂടെയാണ് വീഡിയോ ആരംഭിക്കുന്നത്. ആദ്യത്തെ അവോക്കാഡോയിൽ നിന്ന് തണ്ട് നീക്കം ചെയ്തു. അതിന്റെ ഉൾവശം മഞ്ഞനിറത്തിലായിരുന്നു. ഇത് അവോക്കാഡോ പഴുക്കാത്തില്ലെന്ന് സൂചിപ്പിക്കുന്നു. രണ്ടാമത്തെ അവോക്കാഡോയുടെ ഉൾവശം ഇരുണ്ട തവിട്ടുനിറത്തിലുള്ളതായിരുന്നു. ഇത് കേടുപാടുകൾ സംഭവിച്ചതിനെ സൂചിപ്പിക്കുന്നു. അവസാനമായി മൂന്നാമത്തെ അവോക്കാഡോയുടെ അകത്തെ ഭാഗം പച്ച നിറത്തിലായതിനാൽ അത് തികച്ചും പാകമായെന്നും കഴിക്കാൻ തയ്യാറാണെന്നും വ്യക്തമാക്കുന്നു. പൈനാപ്പിളിന്റെ കാര്യം വരുമ്പോൾ നിറത്തെ…
Read Moreജനറൽ കോച്ചിലിരുന്ന സത്രീയെ എഴുനേൽപ്പിക്കാൻ യുവാവിന്റെ ശ്രമം; സീറ്റിനെ ചൊല്ലി മെട്രോയിൽ പൊരിഞ്ഞ അടി
വിവാദ ഫോട്ടോഷൂട്ടുകളും വാക്ക് തർക്കങ്ങളുമൊക്കെ ഡൽഹി മെട്രോയിലെ സ്ഥിരം കാഴ്ചയായി മാറിക്കൊണ്ടിരിക്കുകയാണ്. എന്നാൽ സീറ്റിന് വേണ്ടി ഒരു പുരുഷനും സ്ത്രീയും പരസ്പരം തർക്കിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമത്തിൽ വൈറലാകുന്നത്. വീഡിയോയിൽ ഇരുവരും മെട്രോ കോച്ചിലെ സീറ്റിനായി വാദിച്ചുകൊണ്ടിരിക്കുകയാണ്. കുറച്ച് സമയത്തിന് ശേഷം, മറ്റൊരു സ്ത്രീയും സ്ത്രീയുടെ പക്ഷം പിടിച്ചു. വനിതാ സ്പെഷ്യൽ കോച്ചിൽ ആളൊഴിഞ്ഞതിനാൽ അതിലേക്ക് പോകാൻ പുരുഷൻ യുവതിയോട് നിർദ്ദേശിച്ചു. ഇത് അംഗീകരിക്കാൻ അവർ തയാറായില്ല. മറ്റ് യാത്രക്കാർ വഴക്ക് തടയാൻ ശ്രമിച്ചെങ്കിലും അവർ സീറ്റിനെച്ചൊല്ലി തർക്കം തുടരുന്നു. വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതുമുതൽ ഒരു ലക്ഷത്തിലധികം ആളുകൾ കണ്ടു. നിരവധിപേർ വീഡിയോയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ പങ്ക് വച്ചു. മറ്റ് യാത്രക്കാർക്ക് പ്രശ്നമുണ്ടാക്കുന്ന തരത്തിലുള്ള ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നത് ഒഴിവാക്കണമെന്നാണ് മിക്കവരുടെയും അഭിപ്രായപ്പെട്ടത്. Kalesh b/w a Guy and a lady inside…
Read Moreസ്കൂളിൽ ഭക്ഷ്യവിഷബാധ; 78 വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
സ്കൂളിൽ നിന്ന് ഭക്ഷണം കഴിച്ച 78 വിദ്യാർഥികളെ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തെലങ്കാനയിലെ നിസാമാബാദ് ജില്ലയിലെ റസിഡൻഷ്യൽ ഗേൾസ് സ്കൂളിലാണ് സംഭവം. ജില്ലയിലെ ഭീംഗൽ പട്ടണത്തിലെ കസ്തൂർബാ ഗാന്ധി ബാലിക വിദ്യാലയത്തിലെ വിദ്യാർഥികൾക്ക് തിങ്കളാഴ്ച അത്താഴം കഴിച്ചതിന് ശേഷം ഛർദ്ദിയും വയറുവേദനയും അനുഭവപ്പെട്ടു. തുടർന്ന്ഭീംഗലിലെയും നിസാമാബാദിലെയും ആശുപത്രികളിൽ 78 വിദ്യാർത്ഥികളാണ് പ്രവേശിപ്പിച്ചത്. ഇത് ഭക്ഷ്യവിഷബാധ മൂലമാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
Read Moreബസിന് പിന്നിലേക്ക് ട്രക്ക് ഇടിച്ച് കയറി ; 11 മരണം, നിരവധിപേർക്ക് പരിക്ക്
ട്രക്ക് ബസിൽ ഇടിച്ച് 11 പേർ മരിച്ചു. 12 പേർക്ക് അപകടത്തിൽ പരിക്കേൽക്കുകയും ചെയ്തു. രാജസ്ഥാനിലെ ഭരത്പൂരിൽ ദേശീയ പാതയിലാണ് സംഭവം. രാജസ്ഥാനിലെ പുഷ്കറിൽ നിന്ന് ഉത്തർപ്രദേശിലെ വൃന്ദാവനിലേക്ക് പോവുകയായിരുന്ന ബസാണ് പുലർച്ചെ 4.30 ഓടെ അപകടത്തിൽപ്പെട്ടത്. അമിതവേഗതയിലെത്തിയ ട്രക്ക് വാഹനത്തിൽ ഇടിക്കുമ്പോൾ ബസ് ഡ്രൈവറും ചില യാത്രക്കാരും ബസിന് പിന്നിൽ നിൽക്കുകയായിരുന്നുവെന്ന് രക്ഷപ്പെട്ട ഒരാൾ പറയുന്നു. ഇന്ധനം തീർന്നതിനെ തുടർന്ന് ലഖൻപൂർ മേഖലയിലെ ആന്ത്ര ഫ്ളൈഓവറിൽ ബസ് നിർത്തിയപ്പോൾ പിന്നിൽ നിന്ന് ട്രക്ക് ഇടിക്കുകയായിരുന്നു. അഞ്ച് പുരുഷന്മാരും ആറ് സ്ത്രീകളും സംഭവസ്ഥലത്ത് തന്നെ മരിച്ചതായി പോലീസ് അറിയിച്ചു. ബസ് ഹൈവേയിൽ നിർത്തിയിട്ടിരിക്കുമ്പോഴാണ് അപകടം. ചില യാത്രക്കാർ ബസിലുണ്ടായിരുന്നു, ചിലർ കൂട്ടിയിടിക്കുമ്പോൾ പുറത്ത് നിൽക്കുകയായിരുന്നെന്നും ഭരത്പൂർ പോലീസ് സൂപ്രണ്ട് (എസ്പി) മൃദുൽ കചവ പറഞ്ഞു.
Read More