റോം: വ്യോമാഭ്യാസ പരിശീലനത്തിനിടെ ഇറ്റാലിയന്‍ മിലിട്ടറി യുദ്ധവിമാനം തകര്‍ന്ന് വീണ് അഞ്ചുവയസുകാരിക്ക് ദാരുണാന്ത്യം. മരിച്ച കുട്ടി ഉള്‍പ്പെടെയുള്ള കുടുംബം സഞ്ചരിച്ചിരുന്ന കാറിനുമുകളിലേക്ക് വിമാനം വീഴുകയായിരുന്നു. ലോറ ഒറിഗലിയാസ്സോ ആണ് അപകടത്തില്‍ മരിച്ചത്. ഈ കുട്ടിയുടെ ഒമ്പതുവയസുള്ള സഹോദരനു ഗുരുതരമായ പരിക്കേറ്റു. കാറിലുണ്ടായിരുന്ന ഇരുവരുടെയും മാതാപിതാക്കളുടെ പരിക്ക് ഗുരുതരമല്ല. വിമാനം തകരുന്നതിന് തൊട്ടുമുമ്പ് പൈലറ്റ് പാരച്യൂട്ടില്‍ രക്ഷപ്പെട്ടു. ഇറ്റലിയിലെ ടുറിനിലെ കാസല്ലെ എയര്‍പോര്‍ട്ടിന് സമീപമായിരുന്നു സംഭവം. ഇറ്റാലിയന്‍ വ്യോമസേനയുടെ 100ാം വാര്‍ഷികാഘോഷ പരിപാടികളുടെ ഭാഗമായുള്ള വ്യോമാഭ്യാസ പ്രകടനത്തില്‍ പങ്കെടുക്കുന്ന യുദ്ധ വിമാനങ്ങളിലൊന്നാണ് തകര്‍ന്നുവീണത്. വിമാനത്താവളത്തിന്റെ അതിര്‍ത്തിക്ക് പുറത്ത് സമാന്തരമായുള്ള റോഡിലൂടെ പോകുകയായിരുന്ന കാറിലിടിച്ചശേഷം വിമാനം സമീപത്തെ കൃഷിയിടത്തിൽ പതിച്ചു. നിമിഷങ്ങള്‍ക്കുള്ളില്‍ വിമാനം തീഗോളമായി. ഇടിയുടെ ആഘാതത്തില്‍ കാർ തെറിച്ചുപോയി. കാറിലേക്കും തീപടര്‍ന്നു. പരിശീലന പറക്കലിനിടെ ആകാശത്തുവച്ച് പക്ഷികൂട്ടങ്ങള്‍ ഇടിച്ചതിനെതുടര്‍ന്ന് എഞ്ചിന് കേടുപാടു സംഭവിച്ചതാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
Read MoreDay: September 18, 2023
സൈനിക നടപടി ആറാം ദിവസം; കാഷ്മീരിൽ കൊല്ലപ്പെട്ടത്കൊടുംഭീകരൻ ഉസൈർ?ഡിഎന്‍എ പരിശോധനയ്ക്ക് സേന
ന്യൂഡൽഹി: ജമ്മു കാഷ്മീരിലെ അനന്ത്നാഗിൽ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട രണ്ടു പേരിലൊരാൾ ലഷ്കർ ഇ തൊയിബ കൊടുംഭീകരൻ ഉസൈർ ഖാനാണെന്ന് സംശയിക്കുന്നതായി സേനാവൃത്തങ്ങൾ. ശനിയാഴ്ച അനന്ത്നാഗില്‍ ഒരു ഭീകരനെ സുരക്ഷാ ഉദ്യോഗസ്ഥർ കൊലപ്പെടുത്തിയിരുന്നു. കത്തിക്കരിഞ്ഞ മൃതദേഹം ഉസൈറിന്റേതാണെന്നാണ് സംശയം. ഇക്കാര്യത്തിൽ സ്ഥിരീകരണം നടത്താൻ ഉസൈറിന്റെ കുടുംബാംഗങ്ങളുടെ ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിക്കും.അതേസമയം, കൊക്കര്‍നാഗില്‍ ഭീകരര്‍ക്കെതിരായ സുരക്ഷാ സേനയുടെ ഓപ്പറേഷന് ഇന്നും തുടരും. ‘ സൈനിക നടപടിയുടെ ആറാം ദിവസമായ ഇന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ ഏറ്റുമുട്ടല്‍ സ്ഥലം സന്ദര്‍ശിക്കും. ഗഡോൾ വനമേഖലയിൽ ഒളിച്ചിരിക്കുന്ന ഭീകരരെ പുറത്തുചാടിക്കാനുള്ള ശ്രമത്തിലാണ് സുരക്ഷാസേന. സമീപഗ്രാമങ്ങളിലേക്കും സൈനികനീക്കം വ്യാപിപ്പിച്ചിട്ടുണ്ട്. നിബിഡ വനമേഖലയിൽ ഡ്രോണുകളും ഹെലികോപ്റ്ററുകളും ഉപയോഗിച്ചാണ് ഭീകർക്കായി തെരച്ചിൽ. കഴിഞ്ഞ 13നു ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ കരസേനാ കേണലും മേജറും ഒരു ജവാനും കാഷ്മീർ പോലീസ് ഡിവൈഎസ്പിയും വീരമൃത്യു വരിച്ചിരുന്നു. ഇന്നലെ ഭീകരർ ഒളിച്ചിരിക്കുന്നുവെന്നു സംശയിക്കുന്ന…
Read Moreമെഡിക്കൽ കോളജ് ഐസിയു പീഡനക്കേസ്; ഡോക്ടർക്കെതിരായ അന്വേഷണ റിപ്പോർട്ട് ഡിജിപിക്ക്
കോഴിക്കോട്: മെഡിക്കൽ കോളജ് ഐസിയു പീഡന കേസിൽ ഡോക്ടർക്കെതിരായ അന്വേഷണ റിപ്പോർട്ട് ഇന്ന് ഉച്ചയ്ക്കുശേഷം കൈമാറും. മെഡിക്കൽ കോളജ് അസി. കമ്മീഷണർ കെ. സുദർശൻ സിറ്റി പോലീസ് മേധാവി രാജ്പാൽ മീണക്കാണ് റിപ്പോർട്ട് നൽകുക. സംഭവശേഷം തന്നെ പരിശോധിച്ച ഗൈനക്കോളജിസ്റ്റ് ഡോ. കെ.വി. പ്രീത പ്രതിക്കനുകൂലമായാണ് മൊഴി നൽകിയതെന്നും അവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് അതിജീവിത പരാതി നൽകിയതോടെയാണ് ഡോക്ടർക്കെതിരേ അന്വേഷണം നടന്നത്. അതിജീവിതയെ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഡോ. കെ.വി. പ്രീതയെ അന്നത്തെ ഐഎംസിഎച്ച് സൂപ്രണ്ട് ചുമതലപ്പെടുത്തുകയായിരുന്നു. എന്നാൽ, അതിജീവിതയുടെ രഹസ്യഭാഗത്ത് പരിക്കോ രക്തസ്രാവമോ കണ്ടിട്ടില്ലെന്നാണ് ഗൈനക്കോളജിസ്റ്റ് പോലീസിന് മൊഴി നൽകിയിരുന്നത്. ബാഹ്യമോ ആന്തരികമോ ആയ അവയവങ്ങൾക്ക് പരിക്കുകളൊന്നും കണ്ടെത്തിയിരുന്നില്ലെന്നും ഡോക്ടർ വ്യക്തമാക്കിയിരുന്നു. ഇത് പ്രതിയെ സംരക്ഷിക്കാനാണ് എന്നായിരുന്നു അതിജീവിതയുടെ ആരോപണം. അതിജീവിത, ഡോ. പ്രീതി, പീഡനക്കേസ് അന്വേഷിക്കുന്ന മെഡിക്കൽ കോളജ് ഇൻസ്പെക്ടർ ബെന്നി ലാലു…
Read Moreപാനൂരിനെ ആശങ്കയിലാഴ്ത്തി വീട്ടിൽ വെടിവയ്പ്; അച്ഛൻ മകനെ വെടിവച്ചു, മകന് ഗുരുതര പരിക്ക്; തോക്ക് കളി കാര്യമായതിങ്ങനെ…
തലശേരി: പൂർണ സമാധാനം നിലനിൽക്കുന്ന പാനൂരിൽ ഇന്നലെ രാത്രി നടന്ന വെടിവയ്പ് ആശങ്ക പരത്തി.പോലീസിനെയും നാട്ടുകാരെയും മുൾമുനയിൽ നിർത്തിയ വെടിവയ്പ് സംഭവം ഓൺലൈൻ മാധ്യമങ്ങളിൽ വലിയ വാർത്തയായതോടെ സ്വദേശത്തും വിദേശത്തുംനിന്ന് ഫോൺകോളുകളുടെ പ്രവാഹമായി. നാല് പതിറ്റാണ്ടായി പാനൂരിലെ സ്വർണ വ്യാപാരിയായ മഹാരാഷ്ട്ര സ്വദേശി ഗോപിനാഥന്റെ വീട്ടിൽ നടന്ന വെടി വയ്പാണ് ഇന്നലെ രാത്രി പാനൂരിനെ ആശങ്കയിലാക്കിയത്. “അച്ഛൻ മകനെ വെടിവച്ചു, മകന് ഗുരുതര പരിക്ക്, അച്ഛനായ ഗോപിനാഥൻ, മകൻ സൂരജിനെയാണ് വെടിവച്ചത്” എന്നിങ്ങനെയായിരുന്നു ഓൺ ലൈൻ മാധ്യമങ്ങളിലും ചില ചാനലുകളിലും ബ്രേക്കിംഗ് ന്യൂസായി വാർത്തകൾ വന്നത്. സംഭവമറിഞ്ഞ് സ്ഥലത്ത് പറന്നെത്തിയ പോലീസ് പരിശോധന നടത്തി തോക്ക് കസ്റ്റഡിയിലെടുത്തു. വീടിന് കാവലും ഏർപ്പെടുത്തി. പരിശോധനയിൽ തോക്ക് ഉത്സവ പറന്പുകളിലും മറ്റും വിനോദത്തിനായി ബലൂൺ പൊട്ടിക്കൽ കളിക്ക് ഉപയോഗിക്കുന്ന പഴയ എയർ ഗണ്ണാണെന്ന് കണ്ടെത്തി. വെടിയേറ്റ മകന്റെ മൊഴിയും പോലീസ്…
Read Moreപാചകവാതക വിതരണത്തിൽ “യൂസർഫീ’ എന്ന പകൽക്കൊള്ള; ഒരാളിൽ നിന്ന് ഇടാക്കുന്നത് 50 രൂപയോളം
കോട്ടയം: പാചകവാതക വിതരണക്കാര്‍ യൂസര്‍ഫീ എന്ന പേരില്‍ പകല്‍ക്കൊള്ള നടത്തുന്നതായി പരാതി. നഗരസഭാ പരിധിയിലും പഞ്ചായത്തുകളില്‍ അഞ്ചുകിലോമീറ്റര്‍ ചുറ്റളവിലും ഗാര്‍ഹിക പാചകവാതക സിലിണ്ടറുകള്‍ എത്തിക്കുന്നത് സൗജന്യമാണെന്നിരിക്കെയാണ് ഈ പകല്‍ക്കൊള്ള. ബില്‍ തുകയേക്കാള്‍ 20 മുതല്‍ 50 രൂപവരെ പലയിടത്തും വിതരണക്കാര്‍ അധികമായി വാങ്ങുന്നുണ്ടെന്നാണ് പരാതി.ഇതു സംബന്ധിച്ച് പൊതുജനങ്ങളുടെ അജ്ഞതയും പരിശോധനകൾ ഇല്ലാത്തതുമാണു വിതരണക്കാരുടെ ചൂഷണത്തിനു കാരണമാകുന്നത്. പിക് അപ് വാനില്‍ അമ്പതോളം സിലിണ്ടറുകളാണ് ഒരുസമയം വിതരണം ചെയ്യുന്നത്. 50 സിലിണ്ടറുകളില്‍നിന്ന് ഒറ്റത്തവണ ആയിരവും അതിനു മുകളിലേക്കുമാണ് ഇത്തരത്തില്‍ പിരിച്ചെടുക്കുന്നത്. പലയിടത്തും ഏജന്‍സി അറിയാതെ വിതരണം ചെയ്യുന്ന ജീവനക്കാരാണു പണം തട്ടുന്നത്.ഏജന്‍സി അറിഞ്ഞു നടത്തുന്ന കൊള്ളയുമുണ്ട്. ഏജന്‍സിയില്‍ പരാതിപ്പെട്ടപ്പോള്‍ അധികമായി ഈടാക്കിയ തുക ജീവനക്കാര്‍ ഉപഭോക്താവിന്റെ വീട്ടില്‍ എത്തിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. വീട്ടില്‍ സിലിണ്ടര്‍ എത്തിക്കുന്നതിനുള്ള ട്രാന്‍സ്പോര്‍ട്ടിംഗ് ചാര്‍ജുള്‍പ്പെടെയുള്ള തുകയാണ് ബില്ലിലുള്ളതെന്ന് പലര്‍ക്കും അറിയില്ല. ഡെലിവറി ചാര്‍ജ് പ്രത്യേകം…
Read Moreകൊല്ലം പാരിപ്പിള്ളിയിൽ ഭർത്താവ് ഭാര്യയെ അക്ഷയകേന്ദ്രത്തിൽ തീവച്ചുകൊന്നു; കൊലയ്ക്കുശേഷം ഭർത്താവ് സ്വയം കഴുത്തറുത്ത് കിണറ്റിൽ ചാടി മരിച്ചു
പാരിപ്പള്ളി(കൊല്ലം): അക്ഷയ കേന്ദ്രത്തിൽ കയറി യുവതിയെ ഭർത്താവ് പെട്രോൾ ഒഴിച്ച് കത്തിച്ചു കൊന്നു. യുവതിയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് കിണറ്റിൽ ചാടി ജീവനൊടുക്കി. തിരുവനന്തപുരം പള്ളിക്കൽ സ്വദേശിനിയും പാരിപ്പള്ളി കിഴക്കനേല കെട്ടിടം മുക്കിന് സമീപം വാടകയ്ക്ക് താമസക്കാരിയുമായ നദീറയാണ് പൊള്ളലേറ്റ് മരിച്ചത്. കൊല നടത്തിയശേഷം നദീറയുടെ ഭർത്താവ് റഹീം സ്വയം കഴുത്തറുക്കുകയും തൊട്ടടുത്തുള്ള ഒരു വീട്ടുമുറ്റത്തെ കിണറ്റിൽ ചാടി മരിക്കുകയുമായിരുന്നു. പാരിപ്പള്ളി-പരവൂർ റോഡിൽ പാരിപ്പള്ളി ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന അക്ഷയ കേന്ദ്രത്തിൽ ഇന്നു രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. രാവിലെ സ്ഥാപനം തുറന്ന് പ്രവർത്തിക്കാൻ തുടങ്ങുമ്പോഴായിരുന്നു റഹിം എത്തിയത്. നദീറ അക്ഷയ കേന്ദ്രത്തിലെ ജീവനക്കാരിയാണ്. സംഭവസമയത്ത് നദീറയെ കൂടാതെ മറ്റൊരു ജീവനക്കാരി മാത്രമേ സ്ഥാപനത്തിലുണ്ടായിരുന്നുള്ളൂ. സ്ഥാപനത്തിൽ കയറി കൈവശമുണ്ടായിരുന്ന പെട്രോൾ നദീറയുടെ ദേഹത്തേയ്ക്ക് ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. നിലവിളിയും ബഹളവും കേട്ട് പരിസരത്തുണ്ടായിരുന്നവർ എത്തിയപ്പോഴേയ്ക്കും റഹീം കൈ…
Read Moreതിരുവനന്തപുരം മെഡിക്കൽ കോളജ് വളപ്പിലെ അറുപതടിയോളം താഴ്ചയുളള കുഴിയില്‍ വീണ് യുവാവ്; രക്ഷകരായി ഫയർഫോഴ്സ്
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് പുതിയ ഒപി യുടെ എതിര് ഭാഗത്തുളള ഏകദേശം 60 അടിയോളം താഴ്ചയുളള ചപ്പുചവറുകളും മാലിന്യവും തളളുന്ന കുഴിയില്‍ വീണ് യുവാവിന് പരിക്ക്. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം നടന്നത്. ചുളളിമാനൂര്‍ സ്വദേശി ഷംനാദ് (39) ആണ് ഒ.പി ക്കു സമീപത്തുളള റോഡിലൂടെ നടന്നു പോകുമ്പോള്‍ കാല് വഴുതി കുഴിയില്‍ വീണത്. ആശുപത്രിയില്‍ വിവിധ ആവശ്യങ്ങള്‍ക്കായി വന്ന ആള്ക്കാര് വിവരം മെഡിക്കല്‍ കോളജ് പൊലീസില്‍ അറിയിക്കുകയായിരുന്നു. ചാക്ക ഫയര്‍ സ്റ്റേഷനില്‍ നിന്നും അസി.സ്റ്റേഷന് ഓഫീസര്‍ വി.സി ഷാജിയുടെ നേതൃത്വത്തില്‍ ഗ്രേഡ് അസി.സ്റ്റേഷന് ഓഫീസര്‍ സജീന്ദ്രന്, ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍മാരായ രതീഷ് മോഹന്‍, ലതീഷ്, ദീപു, ജോസ്, ശ്യാമളകുമാര്‍ എന്നിവരുള്‍പ്പെട്ട സംഘം എത്തി റോപ്പിലൂടെ താഴെയിറങ്ങി ഷംനാദിനെ പുറത്തെത്തിക്കുകയായിരുന്നു. കൈകാലുകള്‍ക്ക് സാരമായി പരിക്കേറ്റ ഷംനാദിനെ ഫയര്‍ ഫോഴ്സ് ആംബുലന്‍സില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അത്യാഹിത…
Read Moreഹൈടെക് പെണ്‍വാണിഭം; മണിക്കൂറിന് 4000 രൂപ മുതൽ; ഡോർ ടു ഡോർ ക്രോസ് മസാജ് വിത്ത് ഹാപ്പി എന്‍ഡിംഗും; കൊച്ചിയിൽ കൂണുപോലെ മുളച്ച് സ്പാകളിലും മസാജ് സെന്ററുകളും
സീമ മോഹന്‍ലാല്‍കൊച്ചി: കൊച്ചി നഗരത്തില്‍ കൂണ്പോലെ മുളച്ചുപൊന്തുന്ന സ്പാകളിലും മസാജ് സെന്ററുകളിലും പിടിമുറുക്കി കൊച്ചി സിറ്റി പോലീസ്. കഴിഞ്ഞ നാലു ദിവസങ്ങളിലായി 400 ലധികം കേന്ദ്രങ്ങളിലാണ് പോലീസ് റെയ്ഡ് നടത്തിയത്. ഇതില്‍ ഡോക്ടറുടെ സേവനം ലഭ്യമാണെന്ന് വ്യാജപ്രചാരണം നടത്തിയതിന് പനമ്പിള്ളി നഗറിലെ അനാബെല്‍ എന്ന മസാജ് പാര്‍ലര്‍ ഉടമയ്ക്കെതിരെ കേസെടുത്തു. അനാശാസ്യ പ്രവര്‍ത്തനത്തിന് വജ്ര ബ്യൂട്ടി പാര്‍ലര്‍ ആന്‍ഡ് സ്പായ്ക്കെതിരെയും രാസലഹരി കൈവശം വച്ചതിന് പാലാരിവട്ടം എസന്‍ഷ്യല്‍ ബോഡി കെയര്‍ ആന്‍ഡ് ബ്യൂട്ടി സ്പാ നടത്തിപ്പുകാരനെതിരെയും പോലീസ് കേസെടുത്തിരുന്നു. ലൈസന്‍സ് ഇല്ലാത്ത പല സ്പാകളും അടപ്പിച്ചു. നഗരത്തിലെ പ്രധാന ഇടങ്ങളിലെല്ലാം തന്നെ മസാജിംഗ്, ക്രോസ് മസാജിംഗ് ബോര്‍ഡുകളുണ്ട്. ഇത്തരത്തിലുളള ചില കേന്ദ്രങ്ങള്‍ക്കു പിന്നില്‍ നടക്കുന്നത് ഹൈടെക് പെണ്‍വാണിഭം തന്നെയാണ്. ചെറിയൊരു കെട്ടിടം വാടകയ്ക്കെടുത്ത് അതില്‍ ചെറിയ മുറികളൊരുക്കി മസാജിംഗ് സെന്ററുകള്‍ എന്ന ബോര്‍ഡും തൂക്കി കൊയ്ത്തു നടത്തുന്ന…
Read Moreലാലേട്ടന് മുന്നില്‍ നില്‍ക്കുമ്പോഴും കൂടെ അഭിനയിക്കുമ്പോഴും അന്നുണ്ടായ പേടി എനിക്ക് ഇപ്പോഴുമുണ്ട് ; മഞ്ജു വാര്യര്‍
ഇപ്പോഴും ലാലേട്ടന് മുന്നില്‍ നില്‍ക്കുമ്പോഴും ഒരു സീനില്‍ അഭിനയിക്കുമ്പോഴും എനിക്ക് അന്നുണ്ടായ അതേ വിറയലും പേടിയുമൊക്കെയുണ്ടെന്ന് മഞ്ജു വാര്യർ. വേറൊരു സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴാണ് ആറാം തമ്പുരാനിലേക്ക് എനിക്ക് ക്ഷണം വരുന്നത്. അന്ന് എല്ലാവരും എന്നെ അഭിനന്ദിച്ചു. ഏറ്റവും വലിയ കാര്യമല്ലേ നടക്കാന്‍ പോകുന്നത് എന്ന് പറഞ്ഞു. അന്നുവരെ ഞാന്‍ ലാലേട്ടനെ നേരിട്ട് കണ്ടിട്ടില്ല. സിനിമ ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ അദ്ദേഹത്തെ നേരിട്ട് കാണാന്‍ പറ്റുമല്ലോ എന്ന എക്സൈറ്റ്മെന്റായിരുന്നു എനിക്ക്. സെറ്റില്‍ വന്നപ്പോഴും ഞാന്‍ ലാലേട്ടനോട് ഒരുപാട് സ്നേഹത്തോടെ സംസാരിക്കും. അപ്പോഴും ഞാന്‍ ദൂരെ മാറി നിന്ന് പേടിയോടെയും ബഹുമാനത്തോടെയുമാണ് അദ്ദേഹത്തെ കണ്ടുനിന്നത്. എന്നാല്‍ സീന്‍ ഷൂട്ട് ചെയ്യുമ്പോള്‍ ലാലേട്ടന് വളരെ ലാഘവത്തോടെ ഈസിയായിട്ടാണ് ചെയ്യുന്നത്. ഞാന്‍ പുതിയ ആളായാതുകൊണ്ട് എന്റെ കൂടെ അഭിനയിക്കാന്‍ ഇഷ്ടമില്ലാത്തതുകൊണ്ടാണോ ഇങ്ങനെ ചെയ്യുന്നതെന്ന് തോന്നി. വെറുതെ തോന്നിയതാണ്. എന്നാല്‍ അതിന് ശേഷം അതേ സീന്‍…
Read Moreസ്ത്രീകളെ ശല്യപ്പെടുത്തുന്നവരെ യമരാജൻ കാത്തിരിക്കുന്നു; നിയമം ദുരുപയോഗം ചെയ്യാന്‍ ആരെയും അനുവദിക്കില്ലെന്ന് യോഗി
ലക്നൊ: ഉത്തര്‍പ്രദേശില്‍ സ്ത്രീകളെ പീഡിപ്പിക്കുന്നതു പോലുള്ള കുറ്റകൃത്യം ചെയ്യുന്നവരെ ‘യമരാജൻ’ കാത്തിരിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ക്രമസമാധാന വ്യവസ്ഥയെ തകര്‍ക്കാന്‍ നിയമം ദുരുപയോഗം ചെയ്യാന്‍ ആരെയും അനുവദിക്കില്ലെന്നും യോഗി ആദിത്യ നാഥ് വ്യക്തമാക്കി. ബൈക്കിലെത്തിയ രണ്ട് പേര് ശല്യം ചെയ്തതിനെ തുടർന്ന് മറ്റൊരു ബൈക്കില്‍ നിന്ന് യുവതി തെറിച്ചുവീണ് മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് യോഗി ആദിത്യനാഥിന്റെ പരാമർശം. അംബേദ്കര്നഗറിലായിരുന്നു യുവതിയ്ക്കു നേരെ ആക്രമണമുണ്ടായത്. യുവതിയുടെ ഷാളില്‍ ഇവര്‍ പിടിച്ച് വലിച്ചതാണ് അപകടത്തിന് കാരണമായത്. വെള്ളിയാഴ്ചയായിരുന്നു സംഭവം. കേസില്‍ ശനിയാഴ്ച രാത്രി മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. അടുത്ത ദിവസം കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ രണ്ട് പ്രതികള്‍ക്ക് വെടിയേറ്റ് പരിക്കേറ്റതായും ഒരാള്‍ക്ക് കാലിന് പൊട്ടലുണ്ടായതായും പോലീസ് അറിയിച്ചു.
Read More