ഈരാറ്റുപേട്ട: നഗരത്തിലെ ഒമ്പത് ഹോട്ടലുകളില്‍ ആരാഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പിടികൂടി. നിരോധിത പ്ലാസ്റ്റിക്, ഡിസ്പോസിബിള്‍ ഗ്ലാസ് എന്നിവയും പരിശോധനയില്‍ കണ്ടെത്തി. ഇനിയുള്ള ദിവസങ്ങളില്‍ കര്‍ശന പരിശോധന ഉണ്ടാകും. പഴകിയ ഭക്ഷണം പിടികൂടിയ ഹോട്ടല്‍ ഉടമകള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ടെന്ന്പരിശോധനയ്ക്ക് നേതൃത്വം നല്കിയ ഹെല്‍ത്ത് സൂപ്പര്‍വൈസറും ക്ലീന്‍ സിറ്റി മാനേജരുമായ ടി. രാജന് അറിയിച്ചു. ആഹാര സാധനങ്ങളുടെ വിലവിവര പട്ടികയും ലൈസന്‍സും പ്രദര്‍ശിപ്പിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. മത്സ്യ, മാംസ വില്പന സ്റ്റാളുകളില്‍ നിന്നും മലിന ജലം പുറത്തേക്കൊഴുക്കിയാല്‍ ലൈസന്‍സ് റദ്ദാക്കുകയും പിഴ ചുമത്തുകയുമുള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിക്കും. പരിശോധനയില്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ പി.എം. നൗഷാദ്, ജെറാള്‍ഡ് മൈക്കിള്‍, വി.എച്ച്. അനീസ എന്നിവര്‍ പങ്കെടുത്തു.
Read MoreDay: September 18, 2023
ലങ്കാദഹനം കഴിഞ്ഞപ്പോൾ ഇന്ത്യയും റോഹിതും റിക്കാർഡിൽ
ഇന്ത്യ-ശ്രീലങ്ക ഏകദിന മത്സരത്തിൽ 263 പന്ത് ബാക്കിനിൽക്കേയായിരുന്നു ഇന്ത്യയുടെ 10 വിക്കറ്റ് ജയം. ചേസിംഗിൽ ഏറ്റവും കൂടുതൽ പന്ത് ബാക്കിനിൽക്കേയുള്ള ഇന്ത്യയുടെ ജയമാണിത്. ഏഷ്യ കപ്പിൽ ഇന്ത്യയുടെ എട്ടാം ചാന്പ്യൻഷിപ്പാണ്. ഏഷ്യ കപ്പിൽ ഏറ്റവും കൂടുതൽ ചാന്പ്യന്മാരായതിന്റെ റിക്കാർഡ് ഇന്ത്യ പുതുക്കി. ഏകദിന ഏഷ്യ കപ്പ് കിരീടം രണ്ട് തവണ സ്വന്തമാക്കിയ ക്യാപ്റ്റൻ എന്ന നേട്ടത്തിൽ രോഹിത് ശർമ എം.എസ്. ധോണി, മുഹമ്മദ് അസ്ഹറുദ്ദിൻ എന്നിവർക്കൊപ്പമെത്തി. ഒരു ടീമിനെതിരേ ഏറ്റവും കൂടുതൽ ജയമെന്നതിൽ ലങ്കയ്ക്കെതിരായ റിക്കാർഡ് 98 ആയും ഇന്ത്യ പുതുക്കി.സിറാജാണ് പ്ലെയർ ഓഫ് ദ മാച്ച്. ഇന്ത്യൻ സ്പിന്നർ കുൽദീപ് യാദവ് പരന്പരയുടെ താരമായി.
Read Moreപുരുഷ ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ മുഹമ്മദ് സിറാജിന് ഏറ്റവും വേഗമേറിയ അഞ്ച് വിക്കറ്റ് നേട്ടം
അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കാൻ വെറും 16 പന്ത് മാത്രമായിരുന്നു മുഹമ്മദ് സിറാജിനു വേണ്ടിവന്നത്. പുരുഷ ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവും വേഗമേറിയ അഞ്ച് വിക്കറ്റ് നേട്ടം എന്ന റിക്കാർഡും സിറാജ് ഇതോടെ സ്വന്തമാക്കി. ശ്രീലങ്കയുടെ ചാമിന്ദ വാസ്, യുഎസ്എയുടെ അലി ഖാൻ എന്നിവരും 16 പന്തിൽ അഞ്ചു വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്. 2002നുശേഷമുള്ള കണക്കാണിത്. 2002നുശേഷമാണ് ബോൾ ബൈ ബോൾ ഡാറ്റ സൂക്ഷിക്കാൻ തുടങ്ങിയത്. 2003ൽ ബംഗ്ലാദേശിനെതിരേയായിരുന്നു ചാമിന്ദ വാസ് 16 പന്തിൽ അഞ്ചു വിക്കറ്റ് തികച്ചത്. ഏകദിന കരിയറിൽ സിറാജിന്റെ മികച്ച ബൗളിംഗ് പ്രകടനമാണ് 21 റണ്‍സിന് ആറ് വിക്കറ്റ്. അതിവേഗം 50 വിക്കറ്റ് ഏകദിന ക്രിക്കറ്റിൽ അതിവേഗം (ബോൾ കണക്ക് അടിസ്ഥാനത്തിൽ) 50 വിക്കറ്റ് തികയ്ക്കുന്ന ഇന്ത്യൻ ബൗളർ എന്ന നേട്ടത്തിനും മുഹമ്മദ് സിറാജ് അർഹനായി. 1002 പന്തിലാണ് സിറാജ് ഏകദിനത്തിൽ 50 വിക്കറ്റ്…
Read Moreഇടവേളയ്ക്ക് ശേഷം മോഡലിങ്ങിലേക്ക് തിരികെയെത്തി അച്ചു ഉമ്മൻ
ഇന്‍സ്റ്റാഗ്രാമില്‍ ബ്രാന്‍ഡ് പ്രൊമോഷന്റെ ഭാഗമായി പുതിയ ചിത്രം പങ്കുവെച്ചു കൊണ്ട് വീണ്ടും പ്രൊഫഷനായ ഫാഷന്‍ ലോകത്തേക്ക് തിരികെയെത്തിയെന്നറിയിച്ച് അച്ചു ഉമ്മന്‍. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് സമയത്ത് പ്രൊഫഷനെതിരെയും വസ്ത്രധാരണത്തിനെതിരെയും നിരവധി സൈബര്‍ ആക്രമണങ്ങളാണ് അച്ചു ഉമ്മന്‍ നേരിട്ടത്. ഇപ്പോൾ അച്ചുവിന്റെ സഹോദരി മറിയ ഉമ്മൻ താൻ നേരിടുന്ന സൈബർ ആക്രമണത്തിനെതിരെ ഡിജിപിക്ക് പരാതി നൽകിയിരിക്കുകയാണ്. അവക്കെല്ലാം തക്കതായ മറുപടിയും കൊടുത്തിട്ടുണ്ടായിരുന്നു. ഇപ്പോഴിതാ ഡാഷ് ആന്‍ഡ് ഡോട്ട് എന്ന ഫാഷന്‍ ബ്രാന്‍ഡിന്റെ സ്ലീവ്ലെസ് പാന്റ് സ്യുട്ടും ഖുസിയുടെ മുത്തുകള്‍ പതിപ്പിച്ച ചുവന്ന ലെതര്‍ ബാഗും ധരിച്ച് പുതിയ ലുക്കില്‍ അച്ചു ഉമ്മന്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്.
Read Moreഒരു ചായ കുടിച്ച് റിലാക്സാനുള്ള സമയം ടിവി കണ്ട ആരാധാകർക്ക് കിട്ടിയില്ല; ലങ്കയെ ദഹിപ്പിച്ച മിയാൻ മാജിക്
ൊളംബോ: വെറും 34 പന്തിൽ ഒരു ഏകദിന ക്രിക്കറ്റിന്റെ ഫലം നിർണയിക്കപ്പെട്ട ദിനം, അതായിരുന്നു സെപ്റ്റംബർ 17 ഞായർ. ഏകദിന ക്രിക്കറ്റല്ലേ, ഒരു ചായയൊക്കെ കുടിച്ച് റിലാക്സായി ടെലിവിഷന്റെ/ഗാഡ്ജറ്റിന്റെ മുന്നിൽ ഇരിക്കാമെന്നു കരുതിയവർക്ക് മഹാനഷ്ടം. കാരണം, ഏഷ്യ കപ്പ് ഫൈനലിൽ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ശ്രീലങ്കയ്ക്കു ശ്വാസം വിടാൻപോലും അവസരം നൽകാതെ മുഹമ്മദ് സിറാജിന്റെ നേതൃത്വത്തിൽ ഇന്ത്യൻ പേസർമാർ കത്തിക്കയറി. ഇന്നിംഗ്സിലെ ആദ്യ 34 പന്ത് കഴിഞ്ഞപ്പോൾ ശ്രീലങ്ക ആറ് വിക്കറ്റ് നഷ്ടത്തിൽ 12 റണ്‍സ് എന്ന പരിതാപകരമായ സ്ഥിതിയിൽ, മഴപെയ്താലും മാനം ഇടിഞ്ഞാലും ഇന്ത്യ ജയിക്കുന്ന അവസ്ഥ! ഇന്നിംഗ്സിലെ മൂന്നാം പന്തിൽ ജസ്പ്രീത് ബുംറ തുടങ്ങിവച്ച വിക്കറ്റ് വേട്ട പിന്നീട് സിറാജും ഹാർദിക് പാണ്ഡ്യയും ഏറ്റെടുത്തതോടെ കൊളംബോയിൽ അരങ്ങേറിയത് അക്ഷരാർഥത്തിൽ ലങ്കാദഹനം. സിറാജ് ഏഴ് ഓവറിൽ 21 റണ്‍സിന് ആറും ഹാർദിക് 2.2 ഓവറിൽ…
Read Moreഇരുപത് വര്‍ഷം മുന്‍പ് വംശനാശ ഭീഷണി നേരിട്ട മത്സ്യത്തെ വീണ്ടും കണ്ടെത്തി
സ്വന്തം കൈകളുപയോഗിച്ച് തുഴയുന്ന മീനുകളെ കുറിച്ച് കേട്ടിട്ടുണ്ടോ? പേരുപോലെ തന്നെ ഹാന്റ് ഉപയോഗിച്ച് തുഴയുന്ന മീനുകളാണ് ഹാന്റ് ഫിഷ്. ടാസ്മാനിയയ്ക്കും ബാസ് കടലിടുക്കിനും ഇടയിലുള്ള വെള്ളത്തിലാണ് അസാധാരണമായ ഈ മത്സ്യത്തിന്റെ പതിനാല് ഇനങ്ങളില്‍ ഏഴെണ്ണവും കാണപ്പെടുന്നത്. വംശനാശ ഭീഷണി നേരിടുന്ന മത്സ്യങ്ങളുടെ കൂട്ടത്തിലാണ് ഇവയെ ഉള്‍പെടുത്തിയിരിക്കുന്നത്. കോമണ്‍വെല്‍ത്ത് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് ഓര്ഗനൈസേഷന് പറയുന്നതു പ്രകാരം ഇരുപത് വര്‍ഷം മുന്‍പാണ് ഈ മത്സ്യത്തെ അവസാനമായി കണ്ടത്. എന്നാല്‍ ഓസ്ട്രേലിയയിലെ ടാസ്മാനിയയിലെ പ്രിംറോസ് സാന്ഡ്സിലെ ബീച്ചില്‍ കെരി യാരെ എന്ന ഒരു ഓസ്ട്രേലിയന്‍ സ്ത്രീ കഴിഞ്ഞ ദിവസം ഈ മത്സ്യത്തെ കണ്ടെത്തിയത്. വെള്ളത്തിന് അടിയില്‍ ഇവയുടെ കൂട്ടങ്ങള്‍ ഇനിയും ഉണ്ടാവാം എന്നാണ് നിഗമനം.
Read Moreസുഹൃത്തുക്കൾ ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചു; ബില്ല് ആര് അടയ്ക്കുമെന്ന തർക്കം കൊലപാതകത്തിലേക്ക്; മകനെ അന്വേഷിച്ചെത്തിയ ബന്ധുക്കൾ കണ്ടകാഴ്ച ഞെട്ടിക്കുന്നത്
ലക്നോ: ഉത്തർപ്രദേശിൽ ഭക്ഷണം കഴിച്ചതിന്റെ ബില്ലിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് 15കാരനെ സുഹൃത്തുക്കൾ കൊലപ്പെടുത്തി. മഹാരാജ്ഗ്ഞ്ച് ജില്ലയിലെ ഘുഗുലി ഗ്രാമത്തിലാണ് സംഭവം. കൊല്ലപ്പെട്ട ചന്ദനും മൂന്ന് സുഹൃത്തുക്കളും ഒരു കടയിൽ ഭക്ഷണം കഴിച്ചു. തുടർന്ന് ഭക്ഷണത്തിന്റെ ബില്ല് അടയ്ക്കുന്നതിനെ ചൊല്ലി ചന്ദനുമായി സുഹൃത്തുക്കൾ തർക്കമുണ്ടായി. കുറച്ച് സമയത്തിന് ശേഷം മൂവരും ചേർന്ന് ചന്ദനെ അഹിരൗലി ഗ്രാമത്തിലേക്ക് കൊണ്ടുപോവുകയും അവിടെവച്ച് മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. ചന്ദൻ വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാർ തിരച്ചിൽ നടത്തുകയും ശനിയാഴ്ച ഉച്ചയോടെ പോലീസിൽ അറിയിക്കുകയും ചെയ്തു. പിറ്റേന്ന് രാവിലെ ഘുഗുലി പോലീസ് ചന്ദന്റെ മൃതദേഹം കണ്ടെത്തി. ഇതിനു പിന്നാലെ നടത്തിയെ അന്വേഷണത്തിലാണ് പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Read Moreമന്ത്രി കെ. രാധാകൃഷ്ണന് അയിത്തം കല്‍പ്പിക്കുന്ന നിങ്ങള്‍, താന്‍ തരുന്ന പണത്തിന് അയിത്തം കല്‍പ്പിക്കാറില്ലല്ലോ; പൊതുപരിപാടിക്കിടെ ജാതിവിവേചനം നേരിട്ട അനുഭവം പങ്കുവച്ച് മന്ത്രി
കോട്ടയം: ക്ഷേത്രപരിപാടിക്കെത്തിയ തനിക്ക് ജാതിവിവേചനം നേരിട്ടുവെന്ന് വെളിപ്പെടുത്തി ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്. ഭാരതീയ വേലന്‍ സൊസൈറ്റി(ബിവിഎസ്) സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. അടുത്തിടെ ക്ഷേത്രത്തില്‍ പരിപാടിക്ക് പോയപ്പോഴാണ് അവഹേളനം നേരിട്ടതെന്ന് മന്ത്രി പറഞ്ഞു. ഉദ്ഘാടനത്തിന് നിലവിളക്ക് കത്തിക്കാന്‍ കൊണ്ടുവന്ന തിരി നിലത്തുവച്ച ശേഷം എടുത്ത് കത്തിക്കാന്‍ ആവശ്യപ്പെട്ടതായാണ് മന്ത്രി പറഞ്ഞത്. ക്ഷേത്രത്തിലെ പ്രധാന പൂജാരി നിലവിളക്ക് കത്തിച്ച ശേഷം സഹപൂജാരിക്ക് തിരി നല്കി. എന്നാല്‍ ഉദ്ഘാടനം ചെയ്യാന്‍ ക്ഷണിച്ച തനിക്ക് തിരി കൈമാറാന്‍ കൂട്ടാക്കാതെ നിലത്തുവയ്ക്കുകയായിരുന്നു. ഇത് നിലത്തുനിന്ന് എടുത്ത് കത്തിക്കാന്‍ താന്‍ തയാറായില്ല. തനിക്ക് അയിത്തം കല്‍പ്പിക്കുന്ന നിങ്ങള്‍, താന്‍ തരുന്ന പണത്തിന് അയിത്തം കല്പ്പിക്കാറില്ലല്ലോയെന്ന് പ്രസംഗമധ്യേ ചോദിച്ചതായും മന്ത്രി പറഞ്ഞു. കേരളത്തില്‍ അയിത്താചരണം ഇല്ലെങ്കിലും ചിലരുടെയെങ്കിലും മനസില്‍ അവ നിലനില്ക്കുന്നു. ചില സന്ദര്‍ഭങ്ങളില്‍…
Read Moreഇതാരാ പിങ്ക് പ്രാവോ… സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച സജീവം
സമാധാനത്തിന്റെ പക്ഷികളെന്നാണ് പ്രാവുകള്‍ അറിയപ്പെടുന്നത്. സാധാരണയായി വെള്ള നിറത്തിലോ, ചാര നിറത്തിലോ ഉള്ള പ്രാവുകളെ ആകും കൂടുതലായി കാണാറുള്ളത്. എന്നാല്‍ യുകെയില്‍ ബുറി ടൗണ്‍ സെന്ററില്‍ പിങ്ക് നിറത്തിലുള്ള പ്രാവ് പ്രത്യക്ഷപ്പെട്ടു. പ്രാവിനെ കണ്ടതും യുകെയിലെ ജനങ്ങള്‍ അമ്പരന്നു. പിങ്ക് നിറത്തിലുള്ള പ്രാവിനെ കുറിച്ച് കേട്ട് കോള്‍വി പോലും ഇല്ല. പ്രദേശത്തെ കെട്ടിടങ്ങളുടെ മേല്ക്കൂരകളില് നിന്നും നാട്ടുകാരില്‍ നിന്നും ഭക്ഷണം സ്വീകരിക്കുന്ന പിങ്ക് പക്ഷിയെ കണ്ടയായി മാധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്തു. പ്രാവിന്റെ ചിത്രം വൈറലായതോടെ വെള്ള പ്രാവിനു പിങ്ക് നിറം പൂശിയതാണോ അതോ സ്വാഭാവിക നിറം തന്നെയാണോ ഇതെന്നുമുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായി നടക്കുകയാണ്. പോഷകാഹാരക്കുറവിന്റെ ലക്ഷണങ്ങള്‍ മൂലമാണ് ഇത്തരത്തില്‍ നിറ വ്യത്യാസം പക്ഷികളില്‍ കാണാറുള്ളത്.
Read Moreമലിനമായ മത്സ്യം കഴിച്ചതിന് പിന്നാലെ അണുബാധ; സ്ത്രീക്ക് കൈകാലുകള്‍ നഷ്ടപ്പെട്ടു
വെറൈറ്റി ഭക്ഷണങ്ങള്‍ പരീക്ഷിച്ചു നോക്കുന്നത് പലരുടെയും വിനോദമാണ്. ഏത് സ്ഥലത്തു ചെന്നാലും അവിടുത്തെ ഭക്ഷണം പരീക്ഷിച്ചു നോക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് നമ്മളില്‍ ഭൂരിഭാഗം ആളുകളും. എന്നാല്‍ ശരിയായ രീതിയില്‍ പാകം ചെയ്യാത്ത ഭക്ഷണം കഴിക്കുന്നത് നമ്മുടെ ജീവനു പോലും ആപത്തായി മാറാറുണ്ട്. അത്തരത്തിലൊരു സംഭവമാണ് കാലിഫോര്‍ണിയയില്‍ നടന്നത്. വേവിക്കാത്ത തിലാപ്പിയ മത്സ്യം കഴിച്ച് കാലിഫോര്‍ണിയയില്‍ ഒരു സ്ത്രീയുടെ നാല് കൈകാലുകളും നഷ്ടപ്പെട്ട അവസ്ഥ ഉണ്ടായിരിക്കുകയാണ്. മാരകമായ ബാക്ടീരിയകളാല്‍ മലിനമായ തിലാപ്പിയ മത്സ്യം നന്നായി പാകം ചെയ്യാതെ കഴിച്ചതാണ് അണുബാധ ഉണ്ടാകാന്‍ കാരണമായതെന്ന് ഇവരുടെ സുഹൃത്തുക്കള്‍ പറഞ്ഞു. 40 വയസ്സുള്ള ലോറ ബരാജാസിനാണ് ഇത്തരത്തില്‍ ദാരുണ അവസ്ഥ ഉണ്ടായത്. സാന്‍ ജോസിലെ ഒരു പ്രാദേശിക മാര്‍ക്കറ്റില്‍ നിന്നാണ് ഇവര്‍ മത്സ്യം വാങ്ങിയത്. വീട്ടിലെത്തി മത്സ്യം പാകം ചെയ്തപ്പോഴുണ്ടായ പിശകാണ് അണുബാധ ഉണ്ടാകുവാന്‍ കാരണമായതെന്ന് ഇവരുടെ സുഹൃത്ത് പറഞ്ഞു. നന്നായി വേവിക്കാതെ…
Read More