വി​കാ​രം ഉ​ള്ളി​ലൊ​തു​ക്ക​രു​ത് പ്ര​ക​ടി​പ്പി​ക്ക​ണം; തമന്ന

തെ​ന്നി​ന്ത്യ​ന്‍ സി​നി​മ​യി​ലെ താ​ര​റാ​ണി​മാ​രി​ൽ ഒ​രാ​ളാ​ണ് ത​മ​ന്ന ഭാ​ട്ടി​യ. ജ​യി​ല​റി​ലെ കാ​വാ​ല​യ… ഗാ​നം ഹി​റ്റാ​യ​തി​ന് പി​ന്നാ​ലെ ല​സ്റ്റ് സ്റ്റോ​റി 2, ജീ​ക​ര്‍​താ, ആ​ക്രി സ​ച്ച് തു​ട​ങ്ങി​യ ഒ​ടി​ടി സി​നി​മ സീ​രി​സ് പ്രൊ​ജ​ക്ടു​ക​ള്‍ ത​മ​ന്ന​യു​ടെ മൂ​ല്യം കു​ത്ത​നെ കൂ​ട്ടി. താ​ന്‍ ജീ​വി​ത​ത്തി​ല്‍ അ​നു​ഭ​വി​ച്ച മോ​ശം കാ​ര്യ​ങ്ങ​ൾ ഓ​ര്‍​ത്തെ​ടു​ക്കു​ക​യാ​ണ് താ​രം. ബോ​ളി​വു​ഡ് ബ​ബി​ള്‍​സി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ത​ന്‍റെ പി​താ​വ് രോ​ഗ​ബാ​ധി​ത​നാ​യി വീ​ണ രാ​ത്രി​യു​ടെ ന​ടു​ക്കു​ന്ന ഓ​ര്‍​മ ത​മ​ന്ന പ​ങ്കു​വ​ച്ച​ത്. അ​ച്ഛ​നെ അ​ന്ന് ആ ​അ​വ​സ്ഥ​യി​ല്‍ ക​ണ്ട​തോ​ടെ​യാ​ണ് ത​ന്‍റെ ജീ​വി​തംത​ന്നെ മാ​റി​യ​ത് എ​ന്ന് ത​മ​ന്ന പ​റ​യു​ന്നു.ഞാ​നും അ​ച്ഛ​നും ഒ​രു വി​മാ​ന​ത്തി​ല്‍ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്നു. അ​ച്ഛ​ന് ആ​മ്പി​ലി​ക്ക​ല്‍ ഹെ​ര്‍​ണി​യ എ​ന്ന രോ​ഗം ഉ​ണ്ടാ​യി​രു​ന്നു. പെ​ട്ടെ​ന്നാ​ണ് അ​ദ്ദേ​ഹം കു​ഴ​ഞ്ഞു വീ​ണ​ത്. അ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ലേ​ക്ക് എ​ത്തി​ക്കു​ക​യും അ​ടി​യ​ന്ത​ര ഓ​പ്പ​റേ​ഷ​ന് വി​ധേ​യ​മാ​ക്കേ​ണ്ടി​യും വ​ന്നു. ആ ​രാ​ത്രി ഭീ​ക​ര​മാ​യി​രു​ന്നു. എ​ന്‍റെ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും ക​രു​ത്ത​നാ​യ മ​നു​ഷ്യ​നെ ഇ​ത്ര​യും ദു​ര്‍​ബ​ല​നാ​യി ഞാ​ന്‍…

Read More

5,000 ഓണം ബംബർ എടുത്ത് പായിപ്പാട്ടെ ഇതരസംസ്ഥാനക്കാർ!

കോ​ട്ട​യം: ഓ​ണം ബംബ​ര്‍ ലോ​ട്ട​റി ഒ​ന്നാം സ​മ്മാ​നം 25 കോ​ടി ത​മി​ഴ്‌​നാ​ട് കോയമ്പത്തൂർ സ്വ​ദേ​ശി നടരാജനു ല​ഭി​ച്ച​തി​ല്‍ അ​തി​ശ​യം വേ​ണ്ട. ലോ​ട്ട​റി വാ​ങ്ങു​ന്ന​തി​ല്‍ മ​ല​യാ​ളി​ക​ളെ​ക്കാ​ള്‍ ആ​വേ​ശ​മാ​ണ് ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍​ക്ക്. 500 രൂ​പ​യു​ടെ ഓ​ണം ലോ​ട്ട​റി 5,000 എണ്ണത്തിനുമേൽ പാ​യി​പ്പാ​ട്ട് താ​മ​സി​ക്കു​ന്ന ബം​ഗാ​ളി തൊ​ഴി​ലാ​ളി​ക​ള്‍ വാ​ങ്ങി​യ​താ​യി വി​ല്പന​ക്കാ​ര്‍ പ​റ​യു​ന്നു. കോ​ട്ട​യം ജി​ല്ല​യി​ല്‍ 15 ശ​ത​മാ​ന​ത്തോ​ളം ലോ​ട്ട​റി വാ​ങ്ങു​ന്ന​ത് ഇ​ത​രസം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളാ​ണെ​ന്നു വി​ത​ര​ണ​ക്കാ​ർ. പാ​യി​പ്പാ​ട്. ച​ങ്ങ​നാ​ശേ​രി, കോ​ട്ട​യം തു​ട​ങ്ങി ഇതരസംസ്ഥാന ക്കാർ ഏ​റെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ലോ​ട്ട​റി വി​ല്‍​പ്പ​ന കൂ​ടു​ത​ലാ​ണ്. ഇ​വ​രു​ടെ ക്യാ​മ്പു​ക​ളി​ല്‍ ലോ​ട്ട​റി വി​ത​ര​ണ​ക്കാ​ര്‍ നേ​രി​ട്ട് എ​ത്തു​ന്ന​തും സാ​ധാ​ര​ണ​മാ​ണ്. സാധാരണ ലോ​ട്ട​റി​ക​ള്‍ ത​നി​യെ വാ​ങ്ങു​ക​യും ബംബര്‍ ലോ​ട്ട​റി​ക​ള്‍ കൂ​ട്ടം ചേ​ര്‍​ന്ന് എ​ടു​ക്കു​ക​യു​മാ​ണ് ഇ​വ​രു​ടെ പ​തി​വ്. അ​വ​ധി ദി​വ​സ​ങ്ങ​ളി​ല്‍ ലോ​ട്ട​റിക്ക​ട​ക​ളി​ല്‍ തൊ​ഴി​ലാ​ളി​ക​ള്‍ കൂ​ട്ട​മാ​യി എ​ത്താ​റു​ണ്ട്. ഇ​ത​ര​സം​സ്ഥാ​ന​ക്കാ​ർ‌ക്കു ജി​ല്ല​യി​ല്‍ ലോ​ട്ട​റി അടിച്ചിട്ടുണ്ട്. ഭാ​ഗ്യ​ദേ​വ​ത ക​ടാ​ക്ഷി​ച്ച ഭാ​യി​മാ​ർ പ​ണ​വു​മാ​യി നാ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ക​യും ചെ​യ്തു.

Read More

ആ​കാ​ശ എ​യ​റി​ന് വി​ദേ​ശ സ​ര്‍​വീ​സു​ക​ള്‍ തു​ട​ങ്ങാ​ന്‍ അ​നു​മ​തി

ന്യു​ഡ​ല്‍​ഹി: പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ച് ഒ​രു വ​ര്‍​ഷം പി​ന്നി​ടു​ന്ന ബ​ജ​റ്റ് എ​യ​ര്‍​ലൈ​ന്‍ ആ​കാ​ശ എ​യ​റി​ന് വി​ദേ​ശ സ​ര്‍​വീ​സു​ക​ള്‍ തു​ട​ങ്ങാ​ന്‍ അ​നു​മ​തി. കേ​ന്ദ്ര സി​വി​ല്‍ വ്യോ​മ​യാ​ന മ​ന്ത്രാ​ല​യ​മാ​ണ് ക​മ്പ​നി​ക്ക് അ​ന്താ​രാ​ഷ്ട്ര സ​ര്‍​വീ​സു​ക​ള്‍ ആ​രം​ഭി​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. മി​ഡി​ല്‍ ഈ​സ്റ്റ് ന​ഗ​ര​ങ്ങ​ള്‍​ക്ക് പു​റ​മെ ദ​ക്ഷി​ണ ഏ​ഷ്യ​ന്‍ രാ​ജ്യ​ങ്ങ​ളി​ലേ​ക്കും തെ​ക്ക് കി​ഴ​ക്ക​ന്‍ ഏ​ഷ്യ​ന്‍ രാ​ജ്യ​ങ്ങ​ളി​ലേ​ക്കും ആ​കാ​ശ എ​യ​ര്‍ സ​ര്‍​വീ​സു​ക​ള്‍ ആ​രം​ഭി​ക്കും. ആ​കാ​ശ​യെ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ഷെ​ഡ്യൂ​ള്‍​ഡ് ഓ​പ്പ​റേ​റ്റ​റാ​യി കേ​ന്ദ്ര സി​വി​ല്‍ വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം അം​ഗീ​ക​രി​ച്ചു​വെ​ന്ന് ആ​കാ​ശ എ​യ​ര്‍ സ്ഥാ​പ​ക​നും സി​ഇ​ഒ​യു​മാ​യ വി​ന​യ് ദു​ബൈ അ​റി​യി​ച്ചു. ബോ​യിം​ഗ് 737 മാ​ക്സ് വി​മാ​ന​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ചാ​യി​രി​ക്കും ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ക്കു​ക. യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം വ​ര്‍​ധി​ക്കു​ന്ന​ത് ക​ണ​ക്കി​ലെ​ടു​ത്ത് കൂ​ടു​ത​ല്‍ വി​മാ​ന​ങ്ങ​ള്‍ വാ​ങ്ങാ​നു​ള്ള പ​ദ്ധ​തി​യെ​ക്കു​റി​ച്ചും അ​ദ്ദേ​ഹം സൂ​ച​ന​ക​ള്‍ ന​ല്‍​കി. പ്ര​വാ​സി​ക​ള്‍​ക്ക് പ്ര​തീ​ക്ഷ ന​ല്‍​കു​ന്ന​താ​ണു പു​തി​യ പ്ര​ഖ്യാ​പ​ന​ങ്ങ​ൾ.

Read More

കാലം സാക്ഷി..! രമേശ് ചെന്നിത്തലയെ വെട്ടി, പ്രതിപക്ഷ സ്ഥാനത്തേക്ക് വി.ഡി. സതീശൻ ; ഉ​മ്മ​ൻ ​ചാ​ണ്ടി​യു​ടെ ആ​ത്മ​ക​ഥ​യി​ലെ വെളിപ്പെടുത്തൽ ചർച്ചയാകുന്നു

തി​രു​വ​ന​ന്ത​പു​രം: 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിനുശേ ഷം പ്രതി​പ​ക്ഷ​നേ​തൃ​സ്ഥാ​ന​ത്തേ​ക്ക് ഭൂ​രി​പ​ക്ഷം പാ​ർ​ട്ടി എം​എ​ൽ​എ​മാ​രു​ടെ​യും പി​ന്തു​ണ ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്ക് ല​ഭി​ച്ചി​ട്ടും ഹൈ​ക്ക​മാ​ൻ​ഡ് പ​രി​ഗ​ണി​ച്ചി​ല്ലെ​ന്ന് ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ ആ​ത്മ​ക​ഥ​യി​ൽ വെ​ളി​പ്പെ​ടു​ത്ത​ൽ. കാ​ലം സാ​ക്ഷി എ​ന്ന ആ​ത്മ​ക​ഥ​യി​ൽ പാ​ഴാ​യ ഭൂ​രി​പ​ക്ഷ പി​ന്തു​ണ എ​ന്ന ത​ല​ക്കെ​ട്ടി​ലു​ള്ള അ​ധ്യാ​യ​ത്തി​ലാ​ണ് ചെ​ന്നി​ത്ത​ല​യെ പ്ര​തി​പ​ക്ഷ നേ​താ​വാ​ക്ക​ണ​മെ​ന്ന ഭൂ​രി​പ​ക്ഷ എം​എ​ൽ​എ​മാ​രു​ടെ​ ആ​വ​ശ്യ​ത്തെ മ​റി​ക​ട​ന്ന് ഹൈ​ക്ക​മാ​ൻ​ഡ് വി.ഡി സ​തീ​ശ​നെ തെ​ര​ഞ്ഞെ​ടു​ത്തു​വെ​ന്ന് പ​റ​യു​ന്ന​ത്. പ്ര​തി​പ​ക്ഷ നേ​താ​വ് സ്ഥാ​ന​ത്തേ​ക്ക് പ്ര​ത്യേ​കി​ച്ച് ആ​രു​ടെയും പേ​ര് ഹൈ​ക്ക​മാ​ൻ​ഡ് നി​ർ​ദേ​ശി​ക്കു​ന്നി​ല്ലെ​ങ്കി​ൽ ര​മേ​ശ് ചെ​ന്നി​ത്ത​ലത​ന്നെ ആ ​സ്ഥാ​ന​ത്ത് തു​ട​ര​ട്ടെ​യെ​ന്ന നി​ല​പാ​ടി​ലാ​യി​രു​ന്നു താ​നെ​ന്നും ഉ​മ്മ​ൻ ചാ​ണ്ടി ആ​ത്മ​ക​ഥ​യി​ൽ പ​റ​യു​ന്നു. പ്ര​തി​പ​ക്ഷ നേ​താ​വ് സ്ഥാ​നം സം​ബ​ന്ധി​ച്ച് എ​ഐ​സി​സി​യി​ൽ നി​ന്ന് എ​ന്തെ​ങ്കി​ലും നി​ർ​ദേ​ശ​മു​ണ്ടോ​യെ​ന്ന​റി​യാ​ൻ കെ.​സി വേ​ണു​ഗോ​പാ​ലി​ന്‍റെ തി​രു​വ​ന​ന്ത​പു​ര​ത്തെ വീ​ട്ടി​ൽ താ​ൻ നേ​രി​ട്ട് പോ​യി എ​ന്ന് ഉ​മ്മ​ൻ ചാ​ണ്ടി പ​റ​യു​ന്നു. ഇ​തു​വ​രെ​ നി​ർ​ദേ​ശ​ങ്ങ​ളൊ​ന്നും ഹൈ​ക്ക​മാ​ൻ​ഡി​ൽ നി​ന്നും വ​ന്നി​ല്ലെ​ന്നും എ​ന്തെ​ങ്കി​ലു​മു​ണ്ടെ​ങ്കി​ൽ ചോ​ദി​ച്ചു​പ​റ​യാ​മെ​ന്നും കെ.​സി.​ വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞെ​ങ്കി​ലും പി​ന്നെ…

Read More

പൂവിട്ടാൽ നല്ലസുഗന്ധമുള്ള ചെടിയാണമ്മേ..! വീട്ടില്‍ അരുമയോടെ നട്ടുവളര്‍ത്തിയത് കഞ്ചാവ് ചെടി; ഇടുക്കിഗോൾഡിനെ പരിപാലിച്ച സനീഷിനെ അകത്താക്കി പോലീസ്

വീട്ടില്‍ കഞ്ചാവ് ചെടികള്‍ നട്ടു വളര്‍ത്തിയ  സംഭവത്തില്‍ യുവാവ് പിടിയിൽ.  പള്ളിക്കവല മാണിപ്പുറത്ത് ജോയിയുടെ മകന്‍ സനീഷ് എം.ജിയാണ് പിടിയിലായത്. പ്രതിയെ അടിമാലി കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു. ഇയാളുടെ വീട്ടില്‍ നിന്നും യുവാവ്  പരിപാലിച്ചിരുന്ന രണ്ട് കഞ്ചാവ് ചെടികളും പോലീസ്  കണ്ടെത്തി. സനീഷിന്‍റെ വീട്ടില്‍ നിന്നും എക്സൈസ് സംഘം 246 സെന്റീമീറ്റര്‍ നീളമുള്ള വലിയ ചെടിയും 66 സെന്റീമീറ്റര്‍ നീളമുള്ള വേറൊരു ചെടിയും  കണ്ടെത്തി. കഞ്ചാവ് ചെടി നട്ടു വളര്‍ത്തുന്നത് പത്ത് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. യുവാവ് വീട്ടിൽ കഞ്ചാവ് ചെടികൾ വളർത്തുന്നുണ്ടെന്ന്  വിവരം  പോലീസിനു ലഭിച്ചു. അതെ തുടര്‍ന്ന് നാർക്കോട്ടിക് എന്‍ഫോഴ്‌സ്‌മെന്‍റ്  സ്‌ക്വാഡിലെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ. രാജേന്ദ്രനും സംഘവും ചേര്‍ന്ന്  രാജാക്കാട് പഴയ വിടുതി കോളനി ഭാഗത്ത് നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്. പരിശോധനയില്‍ പ്രിവന്‍റീവ് ഓഫിസര്‍…

Read More

ഈ 6 അടുക്കള ചേരുവകൾ ആൻറിബയോട്ടിക്കുകൾക്ക് പകരം വയ്ക്കാൻ കഴിയുമോ? വിദഗ്‌ധർ പറയുന്നു

വൈ​റ​ൽ പ​നി​ക​ളോ ഗു​രു​ത​ര​മാ​യ രോ​ഗ​ങ്ങ​ളോ ആ​ക​ട്ടെ അ​ണു​ബാ​ധ​ക​ളെ ചെ​റു​ക്കാ​നും ആ​രോ​ഗ്യം വീ​ണ്ടെ​ടു​ക്കാ​നും പ​ല​പ്പോ​ഴും ആ​ൻ​റി​ബ​യോ​ട്ടി​ക്കു​ക​ൾ ഉ​പ​യോ​ഗി​ക്കാ​റു​ണ്ട്. എ​ന്നാ​ൽ ന​മ്മു​ടെ അ​ടു​ക്ക​ള​യി​ൽ പ്ര​കൃ​തി​ദ​ത്ത ഔ​ഷ​ധ​ങ്ങ​ളു​ടെ ഒ​രു നി​ധി ശേ​ഖ​ര​മു​ണ്ട്. ഭ​ക്ഷ​ണ​ത്തി​ന് രു​ചി കൂ​ട്ടു​ക മാ​ത്ര​മ​ല്ല, ശ​ക്ത​മാ​യ രോ​ഗ​ശാ​ന്തി​ക്കാ​രാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യും ചെ​യ്യു​ന്ന ചേ​രു​വ​ക​ൾ നി​റ​ഞ്ഞ ക​ല​വ​റ​യാ​ണ് പ്ര​കൃ​തി ഉ​ദാ​ര​മാ​യി ന​മു​ക്ക് സ​മ്മാ​നി​ച്ച​ത്. ഒ​രു ഇ​ൻ​സ്റ്റാ​ഗ്രാം പോ​സ്റ്റി​ൽ  ഡ​യ​റ്റീ​ഷ്യ​ൻ പ്ര​കൃ​തി​ദ​ത്ത ആ​ന്‍റി​ബ​യോ​ട്ടി​ക് എ​ന്ന് വി​ളി​ക്കു​ന്ന ഈ 6 ​ഭ​ക്ഷ​ണ​ങ്ങ​ളെ​ക്കു​റി​ച്ച് പ​റ​യു​ന്നു​ണ്ട്.  വെ​ളു​ത്തു​ള്ളി:  വെ​ളു​ത്തു​ള്ളി അ​തി​ന്‍റെ പാ​ച​ക ആ​ക​ർ​ഷ​ണ​ത്തി​ന് മാ​ത്ര​മ​ല്ല ശ​ക്ത​മാ​യ ഔ​ഷ​ധ ഗു​ണ​ങ്ങ​ൾ​ നിറഞ്ഞതുമാണ്. ഇ​തി​ൽ അ​ലി​സി​ൻ അ​ട​ങ്ങി​യി​ട്ടു​ണ്ട്. ഇ​ത് ഒ​രു ശ​ക്ത​മാ​യ ആ​ന്‍റി​മൈ​ക്രോ​ബ​യ​ൽ സം​യു​ക്ത​മാ​ണ്. ഇ​ത് വി​ഭ​വ​ങ്ങ​ൾ​ക്ക് രു​ചി കൂ​ട്ടു​ക മാ​ത്ര​മ​ല്ല പ്ര​തി​രോ​ധ​ശേ​ഷി വ​ർ​ദ്ധി​പ്പി​ക്കു​ക​യും ചെ​യ്യു​ന്നു.  ഇ​ഞ്ചി: ഇ​മ്മ്യൂ​ൺ ബൂ​സ്റ്റ​റായ ഇ​ഞ്ചി അ​ടു​ക്ക​ള​യി​ലെ പ്ര​ധാ​ന​പ്പെ​ട്ട ഒ​ന്ന് മാ​ത്ര​മ​ല്ല ഔ​ഷ​ധ വി​സ്മ​യ​മാ​ണ്. ദ​ഹ​ന​ത്തെ സ​ഹാ​യി​ക്കു​ക​യും ആ​ക്ര​മ​ണ​കാ​രി​ക​ൾ​ക്കെ​തി​രെ പ്രവർത്തിക്കുകയും ചെ​യ്യു​ന്ന ആ​ന്‍റി-​പാ​രാ​സി​റ്റി​ക് സം​യു​ക്ത​ങ്ങ​ൾ അടങ്ങിയിട്ടുമുണ്ട്.…

Read More

പൂജാരിമാർക്ക് അയിത്തമില്ല; വെറും പാവങ്ങൾ അവരെ ഉപദ്രവിക്കരുത്; കെ.സുരേന്ദ്രൻ

ഭാരതത്തിൽ ബ്രാഹ്മണർ ജനസംഖ്യയിൽ ഒരു മൈക്രോസ്കോപ്പിക് മൈനോറിറ്റി മാത്രമാണ്. സവർണ്ണരെന്ന് വിളിക്കുന്നവർ അവർണ്ണരെ അപേക്ഷിച്ച് എണ്ണത്തിൽ വളരെ വളരെ കുറവാണ്  ബിജെപി സംസ്ഥാന അധ്യക്ഷൻ  കെ.സുരേന്ദ്രൻ.  രാധാകൃഷ്ണൻ ജിക്ക് ഒരു തരത്തിലുള്ള അപകർഷതാ ബോധവും ഉണ്ടാവേണ്ട കാര്യമില്ല. ക്ഷേത്രത്തിലെ പൂജാരിമാർ എല്ലാവരോടും ഇങ്ങനെ തന്നെയാണ്. സ്വന്തം മക്കളായാൽപോലും അവർ അന്യരെ സ്പർശിക്കാറില്ല. അതിനു കാരണം അവർ പൂജിക്കുന്ന ദേവനോടുള്ള അന്ധമായ വിശ്വാസമാണ് എന്ന് കെ.സുരേന്ദ്രൻ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ രൂപം..  പ്രിയപ്പെട്ട രാധാകൃഷ്ണൻ ജി അങ്ങേക്ക് ഒരു തരത്തിലുള്ള അപകർഷതാ ബോധവും ഉണ്ടാവേണ്ട കാര്യമില്ല. ഭാരതത്തിൽ ബ്രാഹ്മണർ ജനസംഖ്യയിൽ ഒരു മൈക്രോസ്കോപ്പിക് മൈനോറിറ്റി മാത്രമാണ്. സവർണ്ണരെന്ന് വിളിക്കുന്നവർ അവർണ്ണരെ അപേക്ഷിച്ച് എണ്ണത്തിൽ വളരെ വളരെ കുറവാണ് നമ്മുടെ രാജ്യത്ത്. ക്ഷേത്രത്തിലെ പൂജാരിമാർ എല്ലാവരോടും ഇങ്ങനെ തന്നെയാണ്. സ്വന്തം മക്കളായാൽപോലും അവർ അന്യരെ സ്പർശിക്കാറില്ല. അതിനു കാരണം…

Read More

ഐഎസ്എല്‍ ; കൊച്ചിയില്‍ ബം​​ഗ​​ളൂ​​രു പ​​ന്തു ത​​ട്ടേ​​ണ്ട​​ത് മ​​ഞ്ഞ​​ക്കു​​പ്പാ​​യ​​ക്കാ​​ര്‍ക്ക് ന​​ടു​​വിൽ

  കൊ​​ച്ചി: ഒ​​മ്പ​​തു വ​​ര്‍ഷ​​മാ​​യി കൊ​​ണ്ടു​​ന​​ട​​ക്കു​​ന്ന ക​​ലി​​പ്പ​​ട​​ക്കി ക​​പ്പ​​ടി​​ക്കാ​​ന്‍ ബ്ലാ​​സ്റ്റേ​​ഴ്‌​​സും തോ​​ല്‍വി​​യെ​​ന്ന് വെ​​റു​​തെപോ​​ലും ചി​​ന്തി​​ക്കാ​​ത്ത മു​​ന്‍ ചാ​​മ്പ്യ​​ന്മാ​​രാ​​യ ബം​​ഗ​​ളൂ​​രു എ​​ഫ്‌​​സി​​യും നേ​​ര്‍ക്കു​​നേ​​ര്‍ വ​​രു​​ന്ന ഉ​​ശി​​ര​​ന്‍ പോ​​രാ​​ട്ട​​ത്തോ​​ടെ ഐ​​എ​​സ്എ​​ല്‍ പ​​ത്താം സീ​​സ​​ണി​​ന് ഇ​​ന്ന് ക​​ലൂ​​ര്‍ ജ​​വ​​ഹ​​ര്‍ലാ​​ല്‍ നെ​​ഹ്‌​​റു സ്റ്റേ​​ഡി​​യ​​ത്തി​​ല്‍ കി​​ക്കോ​​ഫ്. ടി​​ക്ക​​റ്റു​​ക​​ള്‍ പൂ​​ര്‍ണ​​മാ​​യും വി​​റ്റു​​തീ​​ര്‍ന്ന​​തോ​​ടെ മ​​ഞ്ഞ​​ക്കു​​പ്പാ​​യ​​ക്കാ​​ര്‍ക്ക് ന​​ടു​​വി​​ലാ​​കും ബം​​ഗ​​ളൂ​​രു പ​​ന്തു ത​​ട്ടേ​​ണ്ട​​ത്. രാ​​ത്രി എ​​ട്ടി​​ന് സ്‌​​പോ​​ര്‍ട്‌​​സ് 18ലും ​​സൂ​​ര്യ മൂ​​വീ​​സി​​ലും ത​​ത്‌​​സ​​മ​​യം ക​​ളി കാ​​ണാം. ക​​ഴി​​ഞ്ഞ സീ​​സ​​ണി​​ല്‍ ബം​​ഗ​​ളൂ​​രു​​വി​​നെ​​തി​​രാ​​യ പ്ലേ ​​ഓ​​ഫ് മ​​ത്സ​​ര​​ത്തി​​നി​​ടെ റ​​ഫ​​റി​​യു​​ടെ തീ​​രു​​മാ​​ന​​ത്തി​​ല്‍ പ്ര​​തി​​ഷേ​​ധി​​ച്ച് ബ്ലാ​​സ്റ്റേ​​ഴ്‌​​സ് ഗ്രൗ​​ണ്ട് വി​​ട്ടി​​രു​​ന്നു. ഈ ​​തീ​​രു​​മാ​​ന​​ത്തി​​ന് ടീം ​​വ​​ലി​​യ വി​​ല ന​​ല്‍കേ​​ണ്ടി​​യും വ​​ന്നു. ഇ​​തേ​​ത്തു​​ട​​ര്‍ന്നു​​ണ്ടാ​​യ വി​​ല​​ക്ക് തീ​​രാ​​ത്ത​​തി​​നാ​​ല്‍ സീ​​സ​​ണി​​ലെ ആ​​ദ്യ നാ​​ലു മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍ പ​​രി​​ശീ​​ല​​ക​​ന്‍ ഇ​​വാ​​ന്‍ വു​​ക്കു​​മ​​നോ​​വി​​ച്ചി​​ന് പു​​റ​​ത്തി​​രി​​ക്കേ​​ണ്ടി​​വ​​രും. വു​​ക്കു​​മ​​നോ​​വി​​ച്ചി​​ന്‍റെ കീ​​ഴി​​ല്‍ തു​​ട​​ര്‍ച്ച​​യാ​​യ ര​​ണ്ട് സീ​​സ​​ണു​​ക​​ളി​​ല്‍ ബ്ലാ​​സ്റ്റേ​​ഴ്‌​​സ് പ്ലേ ​​ഓ​​ഫി​​ലെ​​ത്തി​​യി​​രു​​ന്നു. മൂ​​ന്നു ത​​വ​​ണ ഫൈ​​ന​​ലി​​ലെ​​ത്തി​​യെ​​ങ്കി​​ലും ഇ​​തു​​വ​​രെ കി​​രീ​​ട​​മു​​യ​​ര്‍ത്താ​​ന്‍ ബ്ലാ​​സ്റ്റേ​​ഴ്‌​​സി​​നാ​​യി​​ട്ടി​​ല്ല. തു​​ട​​ര്‍ച്ച​​യാ​​യ…

Read More

ഇതിലും ഭേദം ഞണ്ട് ഇറുക്കിയാൽ മതിയായിരുന്നു; ഞണ്ട് വിഭവത്തിന് ഈടാക്കിയത് 56,000 രൂപ; കേസ് കൊടുത്ത് യുവതി

സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം സിം​ഗ​പ്പൂ​രി​ലെ ഒ​രു റെ​സ്റ്റോ​റ​ന്‍റി​ൽ എ​ത്തി​യ ജാ​പ്പ​നീ​സ് വി​നോ​ദ​സ​ഞ്ചാ​രി ഭ​ക്ഷ​ണ ബി​ല്ല് ക​ണ്ട് ഞെ​ട്ടി. ഒ​രു ഞ​ണ്ട് വി​ഭ​വ​ത്തി​ന് $680 (56,503 രൂ​പ)​ആ​ണ് ഈ​ടാ​ക്കി​യ​ത്.തു​ട​ർ​ന്ന് ഭ​ക്ഷ​ണ​ച്ചെ​ല​വ് കൃ​ത്യ​മാ​യി അ​റി​യി​ക്കാ​ത്ത​ത് ചൂ​ണ്ടി​ക്കാ​ട്ടി യു​വ​തി പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ചു.  സിം​ഗ​പ്പൂ​രി​ലെ സീ​ഫു​ഡ് പാ​ര​ഡൈ​സ് റെ​സ്റ്റോ​റ​ന്‍റി​ൽ ജു​ങ്കോ ഷി​ൻ​ബ ഭ​ക്ഷ​ണം ക​ഴി​ക്കു​ക​യാ​യി​രു​ന്നു, താ​ൻ ഓ​ർ​ഡ​ർ ചെ​യ്ത ചി​ല്ലി ക്രാ​ബ് ഡി​ഷി​ന്‍റെ വി​ല ഏ​ക​ദേ​ശം $680 ആ​ണെ​ന്ന് അ​റി​ഞ്ഞു. ഒ​രു വെ​യി​റ്റ​ർ ശു​പാ​ർ​ശ ചെ​യ്ത​തി​ന് ശേ​ഷ​മാ​ണ് താ​ൻ  കിം​ഗ് ചി​ല്ലി ക്രാ​ബ് ഡി​ഷ് ഓ​ർ​ഡ​ർ ചെ​യ്ത​തെ​ന്ന് യു​വ​തി പ​റ​ഞ്ഞു. വെ​യി​റ്റ​ർ ഞ​ണ്ടി​നെ $20 വി​ല​യു​ള്ള ഒ​രു വി​ഭ​വ​മാ​യി എ​ടു​ത്തു​കാ​ണി​ച്ചു, എ​ന്നാ​ൽ 100 ഗ്രാ​മി​ന് അ​വ​ർ ഈ​ടാ​ക്കു​ന്ന​ത് എ​ത്ര​യാ​ണെ​ന്ന് പ​റ​യാ​തെ ഭ​ക്ഷ​ണം എ​ടു​ത്തു. പാ​കം ചെ​യ്യു​ന്ന​തി​നു​മു​മ്പ് ഞ​ണ്ടി​ന്‍റെ ആ​കെ ഭാ​രം ത​ങ്ങ​ളെ അ​റി​യി​ച്ചി​രു​ന്നി​ല്ലെ​ന്ന് അ​വ​ർ അ​വ​കാ​ശ​പ്പെ​ട്ടു. നാ​ലം​ഗ സം​ഘ​ത്തി​ന് അ​വ​ർ​ക്ക് ക​ഴി​ക്കാ​ൻ ക​ഴി​യു​ന്ന​തി​നേ​ക്കാ​ൾ കൂ​ടു​ത​ൽ…

Read More

ഏ​​​ക​​​ദി​​​ന റാ​​​ങ്കിം​​​ഗ്; മു​​​ഹ​​​മ്മ​​​ദ് സി​​​റാ​​​ജ് വീ​​​ണ്ടും ഒ​​​ന്നാം സ്ഥാ​​​ന​​​ത്ത്

മും​​​ബൈ: ബൗ​​​ള​​​ർ​​​മാ​​​രു​​​ടെ ഐ​​​സി​​​സി ഏ​​​ക​​​ദി​​​ന റാ​​​ങ്കിം​​​ഗി​​​ൽ ഇ​​​ന്ത്യ​​​ൻ പേ​​​സ​​​ർ മു​​​ഹ​​​മ്മ​​​ദ് സി​​​റാ​​​ജ് വീ​​​ണ്ടും ഒ​​​ന്നാം സ്ഥാ​​​ന​​​ത്ത്. ഏ​​​ഷ്യാ ക​​​പ്പ് ഫൈ​​​ന​​​ലി​​​ൽ ശ്രീ​​​ല​​​ങ്ക​​​യെ ത​​​ക​​​ർ​​​ത്ത പ്ര​​​ക​​​ട​​​ന​​​ത്തി​​​ന്‍റെ ബ​​​ല​​​ത്തി​​​ൽ, ഒ​​​ന്പ​​​താം റാ​​​ങ്കി​​​ലാ​​​യി​​​രു​​​ന്ന താ​​​രം ഒ​​​റ്റ​​​യ​​​ടി​​​ക്ക് ഒ​​​ന്നാം സ്ഥാ​​​ന​​​ത്തേ​​​ക്കു കു​​​തി​​​ച്ചെ​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു. ക​​​രി​​​യ​​​റി​​​ൽ ര​​​ണ്ടാം ത​​​വ​​​ണ​​​യാ​​​ണ് സി​​​റാ​​​ജ് റാ​​​ങ്കിം​​​ഗി​​​ൽ ഒ​​​ന്നാ​​​മ​​​താ​​​കു​​​ന്ന​​​ത്. ഈ ​​​വ​​​ർ​​​ഷം ജ​​​നു​​​വ​​​രി മു​​​ത​​​ൽ മാ​​​ർ​​​ച്ച് വ​​​രെ​​​യാ​​​യി​​​രു​​​ന്നു ആ​​​ദ്യ നേ​​​ട്ടം.

Read More