തളിപ്പറമ്പ്: ഇന്ത്യന്‍ രൂപയ്ക്ക് പകരം റിയാല്‍ തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 7.35 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ രണ്ടുപേര്‍ക്കെതിരേ തളിപ്പറമ്പ് പോലീസ് കേസെടുത്തു. പശ്ചിമ ബംഗാള്‍ സ്വദേശി ആഷിഖ് ഖാന്, കണ്ടാലറിയാവുന്ന മറ്റൊരാള്‍ എന്നിവർക്കെതിരെയാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്. ഓഗസ്ത് 11 നായിരുന്നു കേസിനാസ്പദമായ സംഭവം. പൂവ്വം കാര്‍ക്കീലിലെ പുന്നക്കന്‍ പി. ബഷീറി (40) നാണ് പണം നഷ്ടപ്പെട്ടത്. പരാതിക്കാരന്റെ കാക്കാത്തോട്ടിലെ വാടക ക്വാര്‍ട്ടേഴ്സില്‍ വച്ചാണ് 7.35 ലക്ഷം രൂപ കൈമാറിയത്. പണം കൈമാറിയിട്ടും റിയാല്‍ തരാതെ വഞ്ചിച്ചുവെന്നാണ് പരാതി. പ്രതി ആഷിഖ് ഖാനെതിരേ സമാന കേസ് വളപട്ടണം പോലീസിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Read MoreDay: September 22, 2023
ചിക്കൻ വിംഗ്സ് ശരിയായ രീതിയിൽ കഴിച്ചിട്ടുണ്ടോ? അറിയാൻ വീഡിയോ കാണൂ…
ഭക്ഷണപ്രേമികൾക്ക് പ്രിയപ്പെട്ടതാണ് കോഴിയിറച്ചി. പക്ഷേ, നിങ്ങൾ ചിക്കൻ വിംഗ്സുകൾ ശരിയായി ആസ്വദിക്കുന്നുണ്ടോ? ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് മാംസം പറിച്ചെടുത്ത് എല്ലുകൾ മാറ്റിവെക്കുക എന്നല്ല. അടുത്തിടെ വൈറലായ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ ഇത് വ്യക്തമായി കാണിക്കുന്നുണ്ട്. ചിക്കൻ വിംഗ്സ് കഴിക്കുന്നതിനുള്ള പുതിയ രീതിയാണ് ഇതിൽ കാണിക്കുന്നത്. ഒരു യുവതി ചിക്കൻ കൈയിൽ പിടിച്ചിരിക്കുന്നത് കാണിച്ചാണ് വീഡിയോ തുടങ്ങുന്നത്. തുടർന്ന് പല്ലുകൾക്കിടയിൽ ചിക്കൻ കഷ്ണം പിടിച്ച് ഇരുവശത്തുനിന്നും എല്ലുകൾ പുറത്തെടുക്കുന്നു. മാംസമുള്ള ഭാഗം മാത്രം അവളുടെ വായിൽ അവശേഷിക്കുന്നു. ഇത് കണ്ട് അടുത്ത ഫ്രെയിമിലുണ്ടായിരുന്ന ഒരാൾ സ്തംഭിച്ചു പോയി. പിന്നാലെ ഈ ചിക്കൻ വിംഗ്സ് കഴിക്കുന്ന രീതി ശരിയാണോ അല്ലയോ എന്ന് പരിശോധിക്കാൻ തുടങ്ങുന്നു. വീഡിയോയിൽ കാണിക്കുന്നത് പോലെ അയാൾക്കും ചിക്കൻ കഴിക്കാൻ സാധിച്ചു. എന്നാൽ വീഡിയോ കണ്ടവർ ചിക്കൻ കഴിക്കുന്നതിനുള്ള ഏറ്റവും വൃത്തിഹീനമായ രീതിയാണെന്ന് പറയുന്നു. വീഡിയോ കാണാൻ…
Read Moreകുടുംബപ്രശ്നവും, ഭർത്താവിന്റെയും ബന്ധുവിന്റെയും ക്രൂരമർദനവും; വയനാട്ടിൽ നിന്നും കാണാതായ അമ്മയ്ക്കും മക്കൾക്കും പറാനുള്ളത് കണ്ണീർകഥകൾ…
കൽപറ്റ: വയനാട്ടിൽനിന്ന് നാലു ദിവസം മുന്‍പു കാണാതായ അമ്മയെയും അഞ്ച് പിഞ്ചുമക്കളെയും തിരികെ എത്തിച്ചു. ഇന്ന് പുലർച്ചെയാണ് പോലീസ് ഇവരെ കൽപ്പറ്റയിലെത്തിച്ചത്. ബന്ധുവീട്ടിൽ പോകാൻ താത്പര്യമില്ലെന്ന് അറിയിച്ചതിനെ തുടർന്ന് ഇവരെ കൽപ്പറ്റ ‘സ്നേഹിത’യിലേക്ക് മാറ്റി. ചെറിയ കുട്ടികളുടെ സുരക്ഷ കണക്കിലെടുത്താണ് ‘സ്നേഹിത’യിലേക്ക് മാറ്റിയതെന്ന് പോലീസ് അറിയിച്ചു. കുടുംബപ്രശ്നം മൂലമാവണ് നാടുവിട്ടതെന്നും ഭര്‍ത്താവും ബന്ധുവും തന്നെയും മക്കളെയും മര്‍ദിച്ചുവെന്നും ഇവര്‍ പോലീസിനോട് പറഞ്ഞു. ഇക്കാര്യത്തില്‍ പോലീസ് വിശദമായ അന്വേഷണം നടത്തും. വയനാട് കമ്പളക്കാട് കൂടോത്തുമ്മലിൽ താമസിക്കുന്ന മലപ്പുറം ചേളാരി സ്വദേശികളായ കുടുംബത്തെയാണ് ഗുരുവായൂരിൽനിന്ന് കണ്ടെത്തിയത്. കഴിഞ്ഞ 19-ന് വൈകിട്ട് ചേളാരിയിലെ സ്വന്തം വീട്ടിലേക്കെന്നു പറഞ്ഞു പോയ അമ്മയെയും 12, 11, 9, 5, 4 വയസുള്ള മക്കളെയുമാണ് കാണാതായത്. എന്നാൽ, ഇവർ ചേളാരിയിലെ വീട്ടിൽ എത്തിയില്ല. അതോടെ യുവതിയുടെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല. ഇതോടെ ബന്ധുക്കൾ കമ്പളക്കാട്…
Read Moreപതിമൂന്നുകാരിക്കുനേരേ ലൈംഗികാതിക്രമം;സ്കൂൾ മാനേജർക്കെതിരേ പോക്സോ; പിന്നാലെ വടിയെടുത്ത് വിദ്യാഭ്യാസ വകുപ്പ്
മലപ്പുറം: പോക്സോ കേസിൽ പ്രതി ചേർക്കപ്പെട്ടതിനെത്തുടർന്ന് മലപ്പുറം ജില്ലയിലെ കാരക്കുന്ന് പഴേടം എഎംഎൽപി സ്കൂൾ മാനേജർ എം.എ. അഷ്റഫിനെ മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടർ അയോഗ്യനാക്കി. സ്കൂളിന്റെ പ്രവർത്തനങ്ങൾ തടസം കൂടാതെ നിർവഹിക്കുന്നതിന് മഞ്ചേരി ഉപജില്ല വിദ്യാഭ്യാസ ഓഫിസർക്ക് ചുമതല നൽകി. മാനേജർക്കെതിരേ ജൂലൈ 13-ന് പോക്സോ വകുപ്പ് പ്രകാരം മഞ്ചേരി പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ആലുവ സ്വദേശിയായ 13 കാരിയുടെ പിതാവാണ് പരാതി നൽകിയത്. പിന്നീട് പോലീസ്അന്വേഷണം തൃപ്തികരമല്ലെന്ന് കാണിച്ച് പിതാവ് ഹൈക്കോടതിയിൽ ഹര്‍ജി നൽകുകയും ചെയ്തിരുന്നു. പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതായി മഞ്ചേരി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ റിപ്പോർട്ട് ചെയ്തിരുന്നു. കൂടാതെ ചൈൽഡ് വെൽഫയർ കമ്മിറ്റി നടത്തിയ അന്വേഷണത്തിൽ പരാതിയിൽ കഴമ്പുള്ളതായും കണ്ടെത്തി.
Read Moreഇരയെ പിടിക്കാൻ ഓടിക്കുന്നതിനിടെ കടുവ വീടിനുള്ളില്‍; ദമ്പതികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
വയനാട്: വയനാട് പനവല്ലിയില്‍ വീടിനുളളില്‍ കടുവ കയറി. പുഴകര കോളനിയില്‍ കയമയുടെ വീട്ടിനുള്ളിലേക്കാണ് കടുവ എത്തിയത്. പട്ടിയെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കടുവ വീട്ടിനുള്ളിലേക്ക് കയറിയത്. കയമയും ഭാര്യയും പുറത്ത് ഇരിക്കുമ്പോഴാണ് സംഭവം. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മേഖലയില്‍ പരിശോധന നടത്തിവരികയാണ്. രാത്രി ഒമ്പത് മണിയോടെയാണ് സംഭവം നടന്നത്. വീടിന് പുറത്തിരുന്നതിനാല്‍ തലനാരിഴയ്ക്കാണ് വീട്ടുകാര്‍ കടുവയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത്. കയമയുടെ ഭാര്യയുടെ തൊട്ടടുത്ത് കൂടിയാണ് കടുവ തിരിച്ചിറങ്ങിയതെന്നും പെട്ടെന്ന് ഭാര്യയെ വലിച്ചുമാറ്റിയതിനാലാണ് അപകടം ഒഴിവായതെന്നും ഗൃഹനാഥന് പറയുന്നു. പനവല്ലി മേഖലയില്‍ ഏതാനും ദിവസങ്ങളായി കടുവയുടെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇന്നലെയും പനവല്ലി സര്‍വാണിയില്‍ കടുവ ഇറങ്ങിയിരുന്നു. വനംവകുപ്പ് കൂടുകള്‍ സ്ഥാപിച്ച് കാത്തിരുന്നെങ്കിലും കടുവയെ പിടിക്കാന്‍ കഴിഞ്ഞിരുന്നില്ല. പ്രദേശത്ത് ഒന്നില്‍ക്കൂടുതല്‍ കടുവകളുണ്ടെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സംശയിക്കുന്നത്.
Read Moreഗോവയിലെ കൊലപാതകം; അജ്ഞാത മൃതദേഹത്തിന്റെയും ജെഫിന്റെയും ഡിഎന്‍എ സാമ്പിളുകള്‍ പരിശോധിക്കും
കൊച്ചി: തേവര പെരുമാനൂരില്‍നിന്ന് കാണാതായ ജെഫ് ജോണ്‍ ലൂയീസിനെ ഗോവയിലെത്തിച്ചു കൊലപ്പെടുത്തിയ കേസില്‍ രണ്ടു വര്‍ഷം മുമ്പ് അന്‍ജുന കുന്നുകള്‍ക്ക് സമീപത്തെ വിജനമായ സ്ഥലത്തുനിന്നു കിട്ടിയ അജ്ഞാത മൃതദേഹത്തിന്റെയും കൊല്ലപ്പെട്ട ജെഫ് ജോണിന്റെയും ഡിഎന്‍എ സാമ്പിളുകള്‍ പോലീസ് പരിശോധിക്കും. പ്രതികള്‍ ജെഫിനെ കൊന്നുതള്ളിയെന്നു പറഞ്ഞ അന്‍ജുനയിലെ വിജനമായ കുന്നില്‍ ചെരുവില്‍ എറണാകുളം സൗത്ത് പോലീസ് ഇന്‍സ്പെക്ടര്‍ എം.എസ്. ഫൈസലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതികളുമായി തെളിവെടുപ്പ് നടത്തി. രണ്ടു വര്‍ഷം മുമ്പ് പ്രതികള്‍ കുറ്റകൃത്യം നടത്തിയെന്നു പറയുന്ന കാലത്ത്, 12 ദിവസത്തിനുശേഷം ഈ കുന്നിന് പ്രദേശത്തുനിന്ന് ഒരു അജ്ഞാത മൃതദേഹം കിട്ടിയിരുന്നു. ഈ സംഭവത്തില്‍ അന്‍ജുന പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. അഴുകിത്തുടങ്ങിയ മൃതദേഹത്തിന്റെ ഡിഎന്‍എ പരിശോധന നടത്തിയതിന്റെ റിപ്പോര്‍ട്ട് പോലീസ് പക്കലുണ്ട്. കൊല്ലപ്പെട്ട ജെഫിന്റെ ഡിഎന്‍എ സാമ്പിളുകളുമായി ഇത് താരതമ്യം ചെയ്യാനുള്ള നടപടികള്‍ കൊച്ചി പോലീസ്…
Read Moreട്രാഫിക് നിയമ ലംഘനങ്ങളെക്കുറിച്ച് പോലീസിന്റെ “ശുഭയാത്ര’യില്‍ അറിയിക്കാം
സ്വന്തം ലേഖിക കൊച്ചി: ട്രാഫിക് നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഇനി മുതല്‍ കേരള പോലീസിന്റെപോലീസിന്റെ “ശുഭയാത്ര’ വാട്സ്ആപ്പ് നമ്പറിലേക്ക് വിവരങ്ങള്‍ കൈമാറാം. സന്ദേശങ്ങള്‍ നല്‍കുന്നയാളുടെ പേരുവിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും. 9747001099 എന്ന നമ്പറിലേക്ക് ട്രാഫിക് നിയമലംഘനങ്ങളുടെ ഫോട്ടോയും വീഡിയോയും സഹിതം സന്ദേശം അയയ്ക്കാം. സന്ദേശങ്ങള്‍ ടെക്സ്റ്റ് ആയോ വീഡിയോ ആയോ അയയ്ക്കാം. സംഭവം നടന്ന സ്ഥലം, സമയം, തീയതി, പോലീസ് സ്റ്റേഷന് പരിധി, ജില്ല എന്നിവ കൂടി സന്ദേശത്തില്‍ ഉള്‍പ്പെടുത്തണം. ഈ സന്ദേശങ്ങളുടെ പ്രാഥമിക പരിശോധനയ്ക്കുശേഷം ഇവ എല്ലാ ജില്ലകളിലെയും ട്രാഫിക് നോഡല്‍ ഓഫീസര്‍ക്ക് കൈമാറും. അദ്ദേഹം അത് ബന്ധപ്പെട്ട പോലീസ് സ്റ്റേഷനുകളിലേക്ക് നല്‍കുകയും കുറ്റക്കാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുകയും ചെയ്യും. സ്വീകരിച്ച നടപടികള്‍ വിവരം നല്കിയ ആളെ അറിയിക്കാനും സംവിധാനമുണ്ട്.കേരളത്തില്‍ ഏകദേശം ഒന്നരക്കോടി വാഹനങ്ങളുണ്ടെന്നാണ് കണക്ക്. ഇത്രയും വാഹനങ്ങള്‍ സഞ്ചരിക്കുന്ന നിരത്തുകളില്‍ അപകടങ്ങള്‍ ഒഴിവാക്കാനും റോഡ് സുരക്ഷ ഉറപ്പുവരുത്താനും…
Read Moreവിമാനത്തിന്റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച യാത്രക്കാരൻ; കസ്റ്റഡിയിലെടുത്ത് പോലീസ്
വിമാനത്തിന്റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച് യാത്രക്കാരൻ. ഗുവാഹത്തി-അഗർത്തല ഇൻഡിഗോ വിമാനത്തിലെ എമർജൻസി വാതിലാണ് യാത്രക്കാരൻ തുറക്കാൻ ശ്രമിച്ചത്. സംഭവത്തെ തുടർന്ന് പടിഞ്ഞാറൻ ത്രിപുരയിലെ ജിരാനിയയിൽ നിന്നുള്ള ബിശ്വജിത്ത് ദേബത്ത് (41) എന്നയാളെ വിമാനം ലാൻഡ് ചെയ്ത ഉടൻ തന്നെ പോലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച ഉച്ചയ്ക്ക് 1:00 മണിയോടെ മദ്യലഹരിയിലാണെന്ന് തോന്നുന്ന യാത്രക്കാരൻ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചിരുന്നു എന്നിരുന്നാലും മറ്റ് യാത്രക്കാർ ഇടപെട്ട് ശ്രമം ചെറുത്തു. തുടർന്ന് വിമാനം അഗർത്തലയിൽ സുരക്ഷിതമായി ലാൻഡ് ചെയ്തെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. മഹാരാജ ബിർ ബിക്രം വിമാനത്താവളത്തിന്റെ റൺവേയിൽ നിന്ന് 15 മൈൽ അകലെ വിമാനം പറക്കുന്നതിനിടെയാണ് സംഭവം. മറ്റുള്ളവരുടെ ജീവൻ അപകടപ്പെടുത്താൻ ശ്രമിച്ചതിന് യാത്രക്കാരനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അസിസ്റ്റന്റ് ഇൻസ്പെക്ടർ ജനറൽ (എഐജി) ജ്യോതിഷംൻ ദാസ് ചൗധരി പറഞ്ഞു. കസ്റ്റഡിയിലെടുത്ത യാത്രക്കാരനെ ചോദ്യം ചെയ്യുമെന്നും കൂടുതൽ അന്വേഷണം നടക്കുകയാണെന്നും…
Read Moreവിവാഹം കഴിഞ്ഞ് രണ്ടാംനാൾ ഭാര്യയുടെ കല്യാണസാരിയിൽ യുവാവ് ജീവനൊടുക്കി; യുവതിയെ ചോദ്യം ചെയ്ത് പോലീസ്
ചെന്നൈ: വിവാഹം കഴിഞ്ഞ് രണ്ടാം നാൾ യുവാവ് ഭാര്യയുടെ കല്യാണസാരിയിൽ തൂങ്ങി മരിച്ചു. റാണിപ്പെട്ട് സ്വദേശിയായ ശരവണൻ (27) ആണു മരിച്ചത്. ശരവണനും ചെങ്കൽപെട്ട് സ്വദേശിയായ 21 വയസുകാരിയും തമ്മിലുള്ള വിവാഹം രണ്ടു ദിവസം മുൻപാണു നടന്നത്. ഇന്നലെ പുലർച്ചെ യുവതി എഴുന്നേറ്റപ്പോൾ ശരവണനെ കല്യാണ സാരിയിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ശരവണനും യുവതിയും മധുവിധു ആഘോഷിക്കാനായി ഇന്നലെ യാത്ര പോകാൻ തീരുമാനിച്ചിരുന്നുവെന്നും മരണത്തെക്കുറിച്ച് അന്വേഷിക്കുമെന്നും ചെങ്കൽപെട്ട് പോലീസ് അറിയിച്ചു. യുവതിയെയും മാതാപിതാക്കളെയും പോലീസ് ചോദ്യം ചെയ്തു.
Read Moreജാതിവിവേചന വിവാദത്തിനിടയില്‍ പയ്യന്നൂര്‍ കവ്വായിയില്‍ അപ്രഖ്യാപിത ഊരുവിലക്ക്; പുറത്ത് വരുന്ന വിവരം ഇങ്ങനെ…
പയ്യന്നൂര്‍: പയ്യന്നൂരിലെ ക്ഷേത്രത്തില്‍ ദേവസ്വം മന്ത്രിക്ക് ജാതി വിവേചനമുണ്ടായെന്ന വിവാദങ്ങളുയരുന്നതിനിടയില് പയ്യന്നൂര്‍ നഗരസഭ പരിധിയിലെ ചില കുടുംബംഗങ്ങളോടുള്ള അപ്രഖ്യാപിത ഊരുവിലക്കും ചര്‍ച്ചയാകുന്നു. നഗരസഭയിലെ കവ്വായിയിലാണ് കുറച്ചുനാളുകളായി പുകഞ്ഞുകൊണ്ടിരിക്കുന്ന പ്രശ്നമാണ് ഇപ്പോള്‍ പുറത്തുവന്നത്.കവ്വായിയിലെ കതിവന്നൂര്‍ വീരന് ക്ഷേത്രത്തിലെ 2016-18 വര്‍ഷത്തെ ഏഴുപേരടങ്ങുന്ന കമ്മിറ്റിയിലെ ഒരാള്‍ നടത്തിയ സാമ്പത്തിക ക്രമക്കേടുകൾക്കെതിരേ കമ്മിറ്റിയംഗങ്ങളായ ചിലര്‍ നിയമ നടപടി സ്വീകരിച്ചതിന്റെ പേരിലാണ് അവരുടെ കുടുംബങ്ങള്‍ക്കെതിരേ അപ്രഖ്യാപിത ഊരുവിലക്ക്. ഒരു മഹിളാക്കമ്മിറ്റിയംഗം ബാങ്കില്‍നിന്നു കൊണ്ടുവന്ന് കമ്മിറ്റിയംഗത്തിന് കൈമാറിയ അഞ്ച്ലക്ഷം രൂപ മറ്റംഗങ്ങളറിയാതെ തിരിമറി നടത്തിയ സംഭവം വിവാദമായിരുന്നു. ഇതുസംബന്ധിച്ച് നിയമ നടപടി നേരിടുകയാണ്. ഇതിന്റെ തുടര്‍ച്ചയായാണ് എതിര്‍പ്പുള്ള ചില കുടുംബങ്ങള്‍ക്കെതിരേ ചിലര്‍ ഊരുവിലക്ക് ഏര്‍പ്പെടുത്തിയത്. എന്നാല്‍ സമുദായം ഔദ്യോഗികമായി ഊരുവിലക്കിനുള്ള തീരുമാനമെടുത്തിട്ടില്ലെന്നും ഇതിന്റെ പിന്നില്‍ വ്യക്തി വിരോധം തീര്‍ക്കുന്നതിനുള്ള ചിലരുടെ ഇടപെടലാണെന്നും ഊരുവിലക്കിന് വിധേയനായ മാടാച്ചേരി പ്രേമന് പറഞ്ഞു. കൂലോത്ത് വളപ്പില്‍ പാറു, മാടാച്ചേരി…
Read More