കോട്ടയം: ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്‍ ലോക്സഭയിലേക്ക് മത്സരിക്കുന്നതില്‍ താനുള്‍പ്പെടെയുള്ളവര്‍ക്ക് പൂര്ണയോജിപ്പെന്ന് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. അച്ചു മിടുമിടുക്കിയാണെന്നും എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് പാര്‍ട്ടിയാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവാകാന്‍ കൂടുതല്‍ എംഎല്‍മാരുടെ പിന്തുണ രമേശ് ചെന്നിത്തലയ്ക്കാണ് ലഭിച്ചതെന്ന ഉമ്മന്‍ ചാണ്ടിയുടെ ആത്മകഥയിലെ വെളിപ്പെടുപ്പലിനെക്കുറിച്ച് തനിക്കറിയില്ലെന്നും തിരുവഞ്ചൂര്‍ പ്രതികരിച്ചു. ഉമ്മന്‍ ചാണ്ടിക്കാണ് ഇതേക്കുറിച്ച് അറിയാന്‍ സാധ്യതയുള്ളത്. ഉമ്മന്‍ ചാണ്ടിയുടെ പേരില്‍ ആക്ഷേപമുണ്ടാക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ല. പ്രതിപക്ഷ നേതാവെന്ന നിലയില്‍ വി.ഡി.സതീശന്റേത് മികച്ച പ്രകടനമാണെന്നും തിരുവഞ്ചൂര്‍ കൂട്ടിച്ചേര്‍ത്തു.
Read MoreDay: September 23, 2023
സ്ത്രീകളും ആരോഗ്യപ്രശ്നങ്ങളും; ഹൃദ്രോഗവും പക്ഷാഘാതവും സൂക്ഷിക്കുക
സ്ത്രീകളുടെ ആരോഗ്യപ്രശ്നങ്ങൾ പ്രത്യേകം ശ്രദ്ധിക്കാനും ചർച്ച ചെയ്യാനും ശരിയായ രീതിയിലുള്ള ബോധവൽക്കരണ പരിപാടികൾ നടത്താനും നമ്മുടെ കേരളത്തിൽ പോലും പ്രത്യേക പദ്ധതികൾ കുറവാണ്. ശരീരഘടനയിലും ശരീരത്തിനകത്തെ ജൈവരാസ പ്രക്രിയകളിലും പുരുഷന്മാരെ അപേക്ഷിച്ച് പല വ്യത്യാസങ്ങളും സ്ത്രീകളിലുണ്ട്. ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നതിനു പിന്നിൽ ഈ വ്യത്യാസം സ്വാധീനം ചെലുത്താറുമുണ്ട്. അങ്ങനെയുള്ള ചില രോഗങ്ങളെക്കുറിച്ച്… ഹൃദ്രോഗം സ്ത്രീകളിൽ കുറേയേറെ പേരിൽ മരണത്തിന് കാരണമാകുന്ന ഒരു പ്രധാന ഘടകമാണ് ഹൃദ്രോഗം. ഹൃദ്രോഗത്തിൽ പ്രകടമാകുന്ന പ്രധാന ലക്ഷണങ്ങൾ നെഞ്ചുവേദന, ശ്വാസോച്ഛ്വാസത്തിനു പ്രയാസം, കൈകളിൽ തളർച്ച എന്നിവയാണ്. ചിലരിൽ മനംപുരട്ടലും ഛർദിയും കൂടി കാണുന്നതാണ്. സ്ത്രീകളിൽ പലപ്പോഴും ഹൃദ്രോഗ ലക്ഷണങ്ങൾ ‘ഗ്യാസ്’ ആയി തെറ്റിദ്ധരിക്കാറുണ്ട്. ആർത്തവവിരാമശേഷം സ്ത്രീകളിൽ രക്തസമ്മർദം, കൊളസ്ട്രോൾ എന്നിവയുടെ നില ഉയരുന്നതിനും സ്ത്രൈണ ഹോർമോൺ ആയ ഈസ്ട്രജന്റെ നില താഴാനുമുള്ള സാധ്യതകൾ കൂടുതലായിരിക്കും. ഇത് ഹൃദയാരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. ഉത്കണ്ഠ, കടുത്ത…
Read Moreലോണ്‍ ആപ്പ് തട്ടിപ്പ്; കോട്ടയത്ത് ഈ വര്‍ഷം”ആപ്പിൽ’ ആയത് 1427 പേർ
കോട്ടയം: ലോണ്‍ ആപ്പ് തട്ടിപ്പിന് ഇരയായി ഈ വര്‍ഷം പോലീസിന്റെ സഹായം തേടിയെത്തിയത് 1427 പേർ. സൈബര്‍ ലോണ്‍ തട്ടിപ്പുകളെക്കുറിച്ചു പരാതിപ്പെടാനുള്ള 1930 (നാഷനല്‍ ക്രൈം റിപ്പോര്‍ട്ടിംഗ് പോര്‍ട്ടലിന്റെ നമ്പര്‍) എന്ന നമ്പരിലാണ് ഇത്രയും പരാതികളെത്തിയത്. 2022ല്‍ 1340 പരാതികളും 2021ല്‍ 1400 പരാതികളുമാണ് ലഭിച്ചത്. പരാതികളില്‍ പറഞ്ഞ ആപ്പുകളും ബാങ്ക് അക്കൗണ്ടുകളും ഫോണ്‍ നമ്പറുകളും പരിശോധിച്ചു തുടര്‍നടപടികള്‍ സ്വീകരിച്ചതായി പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം കൊച്ചിയില്‍ ലോണ്‍ ആപ്പ് തട്ടിപ്പിന് ഇരയായി ദമ്പതികള്‍ കുട്ടികളെ കൊന്ന് സ്വയം ജീവനൊടുക്കിയ സംഭവത്തിനുശേഷം പോലീസ് 72 ആപ്പുകള്‍ നീക്കം ചെയ്യാന്‍ നടപടി സ്വീകരിച്ചിരുന്നു. പണം കൈമാറിയ ആപ്പുകളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നടപടിയെടുത്തു. ദേശീയതലത്തില്‍ രൂപീകരിച്ച പോര്‍ട്ടല്‍ വഴിയാണ് ആപ്പ് സ്റ്റോര്‍, പ്ലേ സ്റ്റോര്‍, വെബ് സൈറ്റുകള്‍ എന്നിവയ്ക്കെതിരേ നടപടി സ്വീകരിക്കുന്നത്. സംസ്ഥാനതലത്തില്‍ ലഭിക്കുന്ന പരാതികള്‍ പരിശോധിച്ചു നടപടിക്കായി…
Read Moreമദ്യലഹരിയിൽ പിതാവിനെ അടിച്ച് കൊന്നു; മകൻ പോലീസ് പിടിയിൽ
മദ്യലഹരിയിൽ പിതാവിനെ അടിച്ചുകൊന്നയാൾ പോലീസ് പിടിയിൽ. വെള്ളിയാഴ്ച രാത്രി അന്തു പോലീസ് സ്റ്റേഷൻ പരിധിയിലെ ശുക്ലാപൂർ ഗ്രാമത്തിലാണ് സംഭവം നടന്നതെന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്പെക്ടർ ജിതേന്ദ്ര സിംഗ് പറഞ്ഞു. മദ്യലഹരിയിലായിരുന്ന മകൻ വിനോദ് ശുക്ല വടികൊണ്ട് ആക്രമിച്ചതിനെ തുടർന്ന് ജഗദംബ പ്രസാദ് ശുക്ലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. തുടർന്ന് ഇയാളെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. അവിടെ നിന്ന് ഡോക്ടർമാർ പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം എസ്ആർഎൻ പ്രയാഗ്രാജിലേക്ക് റഫർ ചെയ്തു. പിന്നീട് ജഗദംബ ശുക്ല മരണത്തിന് കീഴടങ്ങി. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചതായും വീട്ടുകാരുടെ പരാതിയിൽ പ്രതിയായ മകനെതിരെ കേസെടുത്ത് അന്വേഷണം നടത്തി വരികയാണെന്നും പോലീസ് പറഞ്ഞു.
Read Moreട്രെയിനില്‍ വനിതാ കോൺസ്റ്റബിളിനെ ആക്രമിച്ചയാൾ പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു
ലക്നൌ: ട്രെയിനില്‍ വനിതാ കോൺസ്റ്റബിളിനെ ആക്രമിച്ച കേസിലെ പ്രതി പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. പ്രതി അനീഷ് ഖാനെയാണ് വെടിവച്ചുകൊന്നത്. ഇയാളോടൊപ്പമുണ്ടായിരുന്ന രണ്ട് പേരെ അറസ്റ്റ് ചെയ്തു. പോലീസുമായുണ്ടായ വെടിവയ്പ്പിൽ ഇവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. അയോദ്ധ്യ ജില്ലയിലെ ഇനായത്ത് നഗറിൽ ഇന്നലെയാണ് ഏറ്റമുട്ടലുണ്ടായത്. കഴിഞ്ഞ മാസം 30നാണ് സരയു എക്സ്പ്രസിൽ വനിതാ കോൺസ്റ്റബിളിനെ പ്രതി ആക്രമിച്ചത്. ആശുപത്രിയിൽ ചികിത്സയിലുള്ള കോൺസ്റ്റബിളിന് ആരോഗ്യം വീണ്ടെടുക്കാൻ കഴിയാത്തതുമൂലം പ്രതികളെക്കുറിച്ചുള്ള വിവരങ്ങൾ കിട്ടിയിരുന്നില്ല. പിന്നീട് പ്രത്യേക ദൗത്യ സേന സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്. കൊല്ലപ്പെട്ട പ്രതിക്കും അറസ്റ്റിലായ മറ്റ് രണ്ട് പേര്‍ക്കുമെതിരെ നേരത്തെ ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ടായിരുന്നു.
Read Moreനയതന്ത്രത്തർക്കം; കാനഡയ്ക്കു പാശ്ചാത്യ രാജ്യങ്ങളിൽ നിന്നു തണുപ്പൻ പ്രതികരണം
ന്യൂയോർക്ക്: ഖലിസ്ഥാൻവാദി നേതാവ് നിജ്ജാറിന്റെ കൊലപാതകത്തെത്തുടർന്നു രൂപപ്പെട്ട ഇന്ത്യ-കാനഡ നയതന്ത്രത്തർക്കത്തിൽ കാനഡയ്ക്കു പിന്തുണ കുറവ്. കാനഡ ആഗ്രഹിക്കുന്ന രീതിയിലുള്ള പിന്തുണ സഖ്യകകക്ഷികളായ പല പാശ്ചാത്യ രാജ്യങ്ങളിൽനിന്നും ലഭിച്ചില്ലെന്നു മാത്രമല്ല, തണുത്ത പ്രതികരണമാണ് അവരിൽനിന്ന് ഉണ്ടായത്. അതിനിടെ കാനഡയിലെ പ്രതിപക്ഷവും തീവ്രവാദികളായ സിഖ് നേതാക്കളെ തള്ളി രംഗത്തുവന്നു. ഇന്ത്യ-കാനഡ തർക്കവുമായി ബന്ധപ്പെട്ട് പ്രസ്താവന നടത്തിയ ക്വാഡ് രാഷ്ട്രങ്ങൾ അന്താരാഷ്ട്ര ഭീകരവാദം ചെറുക്കാൻ പ്രതിജ്ഞാബദ്ധമെന്നു ചൂണ്ടിക്കാട്ടി. ന്യൂയോർക്കിൽ വിദേശ കാര്യ മന്ത്രിമാരുടെ യോഗത്തിനുശേഷം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലാണ് ഇന്ത്യയെ പിന്തുണച്ചും കാനഡയെ പരോക്ഷമായി വിമർശിച്ചുമുള്ള പ്രസ്താവന പുറത്തിറക്കിയത്. ഭീകരവാദികൾക്ക് മറ്റ് രാജ്യങ്ങൾ ഒളിത്താവളങ്ങൾ നൽകുന്നതും ഭീകരപ്രവർത്തനങ്ങൾക്ക് ആവശ്യമായ സാമ്പത്തിക ശൃംഖല രൂപപ്പെടുന്നതും ചെറുക്കാൻ സമഗ്രമായ നടപടികൾ തുടരുമെന്നും അംഗ രാഷ്ട്രങ്ങൾ വ്യക്തമാക്കി. ഇന്ത്യ കാനഡ നയതന്ത്ര തർക്കം രൂക്ഷമായി തുടരവേ സാഹചര്യം നിരീക്ഷിക്കുകയാണെന്നായിരുന്നു യുകെയുടെ പ്രതികരണം. ഇന്ത്യയുടെ പ്രതിഷേധക്കുറിപ്പും ഇന്ത്യ…
Read Moreഇഡി അന്വേഷിക്കേണ്ട കേസുകളുടെ എണ്ണം വർധിച്ചു; ഉദ്യോഗസ്ഥരുടെ ജോലിഭാരം കൂടി; കേരളത്തിലേക്ക് കൂടുതൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ വരുന്നു
തിരുവനന്തപുരം: കേരളത്തിലേക്ക് കൂടുതൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ഉടൻ വിന്യസിക്കും. ഇഡി അന്വേഷിക്കുന്ന കേസുകളുടെ എണ്ണം വർധിച്ചതിനാൽ നിലവിലുള്ള ഉദ്യോഗസ്ഥർക്ക് ജോലിഭാരം കൂടുതലാണെന്ന ഇഡി ഉദ്യോഗസ്ഥരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇക്കാര്യം ഗൗരവമായി പരിഗണിക്കുന്നത്. കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പ്, ലൈഫ്മിഷൻ കേസ്, സ്വർണക്കടത്ത് കേസ് ഉൾപ്പെടെ ധാരാളം കേസുകൾ അന്വേഷിക്കുന്നതിനാൽ ഉദ്യോഗസ്ഥരുടെ കുറവ് അന്വേഷണത്തെ ബാധിക്കുന്നുവെന്നും വിവിധ റാങ്കുകളിലുള്ള കുടുതൽ ഉദ്യോഗസ്ഥരെ കേരളത്തിലേക്ക് നിയമിക്കണമെന്ന് കാട്ടി കൊച്ചിയിലെ ഇഡി ഡയറക്ടറേറ്റ് അഡീഷണൽ ഡയറക്ടർ ഡൽഹിയിലെ ഇഡി ഡയറക്ടർക്ക് രേഖാമൂലം റിപ്പോർട്ട് നൽകിയിരുന്നു. സഹകരണ ബാങ്ക് ക്രമക്കേട് അന്വേഷിക്കുന്ന വേളയിൽ സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന എതിർപ്പുകളുടെ പശ്ചാത്തലത്തിലാണ് കൂടുതൽ ഉദ്യോഗസ്ഥരെ കേരളത്തിലേക്ക് അയക്കണമെന്ന ആവശ്യം ഇഡി ഡയറക്ടറേറ്റ് ഗൗരവമായി പരിഗണിക്കുന്നത്. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിന്റെ അന്വേഷണം പുരോഗമിക്കവെ പോലീസിനെ ഉപയോഗിച്ച് അന്വേഷണം തടസപ്പെടുത്താൻ…
Read Moreസംസ്ഥാനത്തെ ജനതാദള്‍ പാര്‍ട്ടികൾ ത്രിശങ്കുവിൽ ; എല്‍ജെഡി-ആര്‍ജെഡി ലയനം ഒക്ടോബര്‍ 12ന് ; ഭാവി തീരുമാനിക്കാന്‍ ജെഡിഎസ് യോഗം ഏഴിന്
കോഴിക്കോട്: ദേശീയ-സംസ്ഥാന സംഭവവി കാസങ്ങളുടെ പശ്ചാത്തലത്തിൽ കേര ളത്തിലെ ജനതാദള്‍ പാര്‍ട്ടികള്‍ പ്രതിസന്ധിയില്‍. ഇടതുമുന്നണിയുടെ ഭാഗമായ ലോക് താന്ത്രിക് ജനതാദളും (എല്‍ജെഡി) ജനതാദള്‍-എസും (ജെഡിഎസ്) മുമ്പെങ്ങുമില്ലാത്ത പ്രതിസന്ധി നേരിടുകയാണ്. രാഷ്ട്രീയഭാവി കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് എല്‍ജെഡിയും ജനതാദള്‍ -എസും. ഇരു പാര്‍ട്ടികളും ഒന്നാകണമെന്ന ഇടതുമുന്നണിയുടെ നിര്‍ദേശം അവഗണിച്ച ഈ പാര്‍ട്ടികളില്‍ ഒടുവില്‍ ലയനമെന്ന ചിന്ത ശക്തിപ്രാപിച്ചിട്ടുണ്ട്. എം.വി ശ്രേയാംസ് കുമാര്‍ നേതൃത്വം നല്കുന്ന എല്‍ജെഡി ലാലു പ്രാസദ് യാദവ് നേതൃത്വം നല്കുന്ന ആര്‍ജെഡിയില്‍ ലയിക്കാെനാരുങ്ങുകയാണ്. ഒക്ടോബര്‍ 12ന് കോഴിക്കോട് സരോവരത്തെ കാലിക്കട്ട് ട്രേഡ് സെന്ററിലാണ് ലയനസമ്മേളനം. ഇന്നലെ തിരുവനന്തപുരത്തുചേര്‍ന്ന സംസ്ഥാനനേതൃ യോഗം ലയനത്തിനു പച്ചക്കൊടി കാട്ടിയിട്ടുണ്ട്. ലയനസമ്മേളനത്തില്‍ ആര്‍ജെഡി പ്രസിഡന്റ് ലാലു പ്രസാദ് യാദവ്, മകനും ബിഹാര്‍ മുഖ്യമന്ത്രിയുമായ തേജസ്വി യാദവ് എന്നിവര്‍ സംബന്ധിക്കുന്നുണ്ട്. ലാലുവുമായും തേജസ്വി യാദവുമായും എല്‍ജെഡി സംസ്ഥന പ്രസിഡന്റ് എം.വി.ശേയ്രാംസ്കുമാര് അടക്കമുള്ള നേതാക്കള്‍ ഇതിനകം…
Read Moreജെഫിന്റെ കൊലപാതകം; പിന്നിൽ ലഹരി പക?
സ്വന്തം ലേഖിക കൊച്ചി: തേവര പെരുമാനൂരില്‍നിന്ന് കാണാതായ ജെഫ് ജോണ്‍ ലൂയീസിനെ ഗോവയിലെത്തിച്ചു കൊലപ്പെടുത്തിയതിന് പിന്നിൽ ഒന്നാം പ്രതി അനില്‍ ചാക്കോയെ ജെഫ് ലഹരിക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചതിന്റെ പകയെന്നു സംശയം. ഇരുവരും ലഹരി ഉപയോഗിക്കുന്നവരും ലഹരി ഇടപാട് നടത്തിയിരുന്നവരുമാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. മുമ്പൊരിക്കല്‍ അത്തരത്തിലൊരു ലഹരി ഇടപാടില്‍ കൊല്ലപ്പെട്ട ജെഫ് അനിലിനെ കുടുക്കാന്‍ ശ്രമിച്ചതായാണ് വിവരം. ഇതിന്റെ പേരില്‍ അനിലിന് ജെഫിനോട് പകയുണ്ടായിരുന്നതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ആ സംഭവത്തെ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. അതോടൊപ്പം അനിലില്‍നിന്ന് ജെഫ് പണം കൈപ്പറ്റിയിരുന്നുവെന്നാണ് പ്രതി പോലീസിനെ അറിയിച്ചിരിക്കുന്നത്. ഇത് തിരിച്ചുകൊടുക്കാത്തതിനെ ചൊല്ലി ഇരുവര്‍ക്കുമിടയില്‍ അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നതായും സൂചനയുണ്ട്. ഇതും കൊലയിലേക്ക് നയിച്ചിട്ടുണ്ടാകാമെന്നാണ് സംശയിക്കുന്നത്. സുഹൃത്തുക്കളുടെ സംശയം പലപ്പോഴും ഗോവയില്‍ എത്താറുള്ള ജെഫിനെ രണ്ടു വര്‍ഷം മുമ്പ് കാണാതായതുമുതല്‍ അയാള്‍ക്ക് എന്തെങ്കിലും അപകടം സംഭവിച്ചിട്ടുണ്ടോയെന്ന് ഗോവയിലുള്ള സുഹൃത്തുക്കള്‍ സംശയിച്ചിരുന്നു.…
Read Moreലോണ്‍ ആപ്പുകളുടെ തട്ടിപ്പ്; 72 വെബ് സൈറ്റുകളും ആപ്പുകളും നീക്കം ചെയ്യാൻ നോട്ടീസ്
തിരുവനന്തപുരം: ലോണ്‍ ആപ്പുകളുടെ മറവിലെ തട്ടിപ്പിനെതിരേ പോലീസ് നടപടി കാര്യക്ഷമമാക്കി. 72 വെബ് സൈറ്റുകളും ലോണ്‍ ആപ്പുകളും ഉടൻ നീക്കം ചെയ്യണമെന്ന് കാട്ടി സൈബർ പോലീസ് വിഭാഗം ഗൂഗിളിനും ഡൊമൈൻ രജിസ്ട്രാർക്കും നോട്ടീസ് നൽകി. ട്രേഡിംഗ് ആപ്പുകൾ ഉൾപ്പെടെ നീക്കം ചെയ്യണമെന്നും പോലീസിന്റെ നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്.സൈബർ ഓപ്പറേഷൻ വിഭാഗം എസ്പിയാണ് ഗുഗിളിനും ഡൊമൈൻ രജിസ്ട്രാർക്കും നോട്ടീസ് നൽകിയത്. ലോണ്‍ ആപ്പിലൂടെ പണം നഷ്ടപ്പെടുകയും വഞ്ചിതരും അപമാനിതരുമായെന്ന ധാരാളം പരാതികൾ സംസ്ഥാന പോലീസ് മേധാവിക്ക് ലഭിച്ചിരുന്നു. പല ആത്മഹത്യകളുടെയും പിന്നിൽ ലോണ്‍ ആപ്പ് തട്ടിപ്പ് സംഘത്തിന്റെ ഭീഷണിയുണ്ടായിരുന്നുവെന്ന വിവരവും പുറത്തുവന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പോലീസ് നടപടി.
Read More