യുട്യൂബർ മല്ലു ട്രാവലർക്ക് എതിരായ പീഡന പരാതിയിൽ സൗദി യുവതിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തി . എറണാകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി രണ്ടിന് മുമ്പാകെയാണ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയത്. പ്രതിസ്ഥാനത്തുള്ള മല്ലു ട്രാവലർ എന്ന ഷക്കീർ വിദേശത്തായതിനാൽ ചോദ്യം ചെയ്യലിന് ഹാജരായിട്ടില്ല. കേസിൽ അന്വേഷണം പുരോഗമിക്കുന്നു. യുവതി കൊടുത്ത പരാതി വ്യാജമാണെന്ന പറഞ്ഞ് ഷക്കീർ വീഡിയോ ആയി രംഗത്ത് വന്നിരുന്നു. സെപ്റ്റംബർ 13-നാണ് കേസിനാസ്പദമായ സംഭവം. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ അഭിമുഖത്തിനു വേണ്ടി വിളിച്ചുവരുത്തി യുട്യൂബർ പീഡിപ്പിച്ചു എന്നാണ് സൗദി യുവതിയുടെ പരാതി. എറണാകുളം സെൻട്രൽ പൊലീസ് യുവതിയുടെ പരാതിയിൽമേൽ ജാമ്യമില്ല വകുപ്പ് ചുമത്തിയിരുന്നു. സൗദി എംബസിക്കും, മുബൈയിലെ കോൺസുലേറ്റിനും യുവതി പരാതി നൽകിയിട്ടുണ്ട്.
Read MoreDay: September 23, 2023
ഉഷാറായ് ഓടുകയാണ് മെട്രോ; പ്രവർത്തനലാഭത്തിന്റെ തിളക്കത്തിൽ കൊച്ചി മെട്രോ
സ്വന്തം ലേഖകൻ കൊച്ചി: കൊച്ചി മെട്രോയുടെ ഓട്ടം നഷ്ടത്തിലാണെന്ന പരിഭവം തത്കാലമെങ്കിലും മറക്കാം. ഇതാദ്യമായി മെട്രോ പ്രവർത്തനലാഭത്തിന്റെ ട്രാക്കിലേക്കു കടന്നു. 2022-23 സാമ്പത്തിക വർഷത്തിൽ കൊച്ചി മെട്രോ 5.35 കോടി രൂപ പ്രവർത്തന ലാഭം നേടി. പ്രവർത്തന വരുമാനത്തിൽ 145 ശതമാനം വളർച്ച രേഖപ്പെടുത്തി. 2017 ൽ തുടങ്ങിയ കൊച്ചി മെട്രോ തുടർച്ചയായ നഷ്ടക്കണക്കുകൾക്കുശേഷം ഇതാദ്യമായാണ് ലാഭത്തിന്റെ ഗ്രാഫ് തുറന്നത്. യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വർധനയും ചെലവുചുരുക്കലുമാണ് പ്രവർത്തനലാഭത്തിലേക്കു മെട്രോയെ നയിച്ചത്. 2020-21 സാമ്പത്തിക വർഷത്തിൽ 12.90 കോടി രൂപയായിരുന്ന ടിക്കറ്റ് നിരക്കിലൂടെ (ഫെയർ ബോക്സ്) ലഭിച്ച വരുമാനം. 2022-23 ൽ ഇത് 75.49 കോടി രൂപയിലേക്കുയർന്നു. 485 ശതമാനം വർധനയാണുണ്ടായത്. യാത്രക്കാരുടെ എണ്ണത്തിലെ വർധന ഫെയർ ബോക്സ് വരുമാനം ഉയരുന്നതിനും സഹായകരമായി. പരസ്യബോർഡുകൾ, കിയോസ്കുകൾ തുടങ്ങിയവയിലെ (നോൺ ഫെയർ ബോക്സ്) വരുമാനത്തിനും മികച്ച വളർച്ചയാണുണ്ടായത്. 2020-21 ൽ…
Read Moreകരുവന്നൂർ മോഡൽ തട്ടിപ്പ് കാട്ടാകാമ്പാലിലും; കോണ്‍ഗ്രസിന് കുരുക്ക്; അന്വേഷണം ഊർജിതമാക്കി പോലീസ്
കുന്നംകുളം: സിപിഎം കരുവന്നൂർ ചൂടിൽ വെന്തുരുകുന്പോൾ കോണ്‍ഗ്രസിനെ വെട്ടിലാക്കി കുന്നംകുളം കാട്ടാകാന്പാലിലും സഹകരണതട്ടിപ്പിന്റെ അന്വേഷണം മുറുകുന്നു. കോണ്‍ഗ്രസ് നേതൃത്വം നൽകുന്ന കാട്ടുകാന്പാൽ മൾട്ടിപർപ്പസ് കോപ്പറേറ്റീവ് സൊസൈറ്റിയിൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ നടന്ന സാന്പത്തിക ക്രമക്കേടുകളെ പറ്റിയുള്ള അന്വേഷണം പോലീസ് ഊർജിതമാക്കിയതോടെ കരുവന്നൂരിനു പുറമെ ഒരു സഹകരണസ്ഥാപനത്തിലെ തട്ടിപ്പുകൂടി മറനീക്കി പുറത്തുവരികയാണ്. സൊസൈറ്റിയിൽ നടന്ന സാന്പത്തിക തട്ടിപ്പും തിരിമറിയും മാസങ്ങൾക്കു മുന്നേ കണ്ടെത്തുകയും സഹകരണ അസി.രജിസ്ട്രാർക്ക്നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കുന്നംകുളം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയുമുണ്ടായി. ഇതിന്റെ അന്വേഷണം ഇപ്പോൾ സജീവമായി മുന്നോട്ടുപോവുകയാണ്. പുതിയ പരാതികൾ ഇപ്പോഴും പോലീസിന് ലഭിക്കുന്നുമുണ്ട്. ഇതോടെയാണ് വൻതട്ടിപ്പാണ് നടന്നതെന്ന നിഗമനത്തിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുന്നത്. മുൻ സെക്രട്ടറിയും കോണ്‍ഗ്രസ് നേതാവുമായ വി.ആർ സജിത് മറ്റാരും അറിയാതെ അനധികൃതമായി കള്ള ഒപ്പിട്ട് ആധാരങ്ങളും, വായ്പക്കപേക്ഷിച്ചവർ സമർപിച്ച ശന്പള സർട്ടിഫിക്കറ്റുകളും ഉപയോഗിച്ച് ലക്ഷങ്ങൾ വായ്പ എടുക്കുകയും, ബാങ്കിൻറെ ഫണ്ടുകൾ…
Read Moreസെൽഫിയിൽ പരീക്ഷണങ്ങളുമായി റിമ
റിമ കല്ലിങ്കൽ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച സെൽഫി ചിത്രങ്ങൾ കൗതുക മുണർത്തി. ഓണാഘോഷത്തിന്റെ സെൽഫികളാണു റിമ ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. സഹപ്രവർത്തകർ ഉൾപ്പെടെ നിരവധിപ്പേരാണ് ചിത്രങ്ങൾക്കു കമന്റുകളുമായി എത്തുന്നത്. റിമയുടെ പ്രായം കുറഞ്ഞുവരികയാണെന്നും അഭിനയ പ്രാധാന്യമുള്ള വേഷങ്ങളിലൂടെ റിമ മലയാള സിനിമയിൽ സജീവമാകണമെന്നും ആരാധകർ അഭിപ്രായപ്പെടുന്നു.
Read Moreസിപിഎം തൃശൂർ ജില്ലാ സെക്രട്ടേറിയറ്റ് ; പാർട്ടിയിൽ ഒറ്റുകാർ, ഗ്രൂപ്പിസം ചർച്ചയാകും
തൃശൂർ: കരുവന്നൂർ കുംഭകോണത്തിന്റെ തീച്ചൂളയിൽ പെട്ടു നിൽക്കുന്നതിനിടെ സിപിഎം തൃശൂർ ജില്ല സെക്രട്ടേറിയറ്റ് യോഗം ഇന്നു നടക്കും. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ സാന്നിധ്യത്തിലാണ് ഉച്ചയോടെ യോഗം നടക്കുക. അഴീക്കോടൻ ദിനാചരണത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനത്തിൽ പങ്കെടുക്കാനാണ് ഗോവിന്ദൻ തൃശൂരിലുള്ളത്. കരുവന്നൂർ കേസ് പാർട്ടിയെ കടുത്ത പ്രതിരോധത്തിലാക്കിയ സാഹചര്യത്തിൽ ഇന്നത്തെ സെക്രട്ടേറിയറ്റ് യോഗത്തിന് പ്രാധാന്യമേറെയാണ്. എ.സി. മൊയ്തീനെതിരെയുള്ള എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് നീക്കങ്ങളെ എങ്ങിനെ പ്രതിരോധിക്കണമെന്നതാണ് ഇന്നത്തെ സെക്രട്ടേറിയറ്റിലെ പ്രധാന ചർച്ചയെന്നാണ് വിവരം. ഇഡി അന്വേഷണം മുന്നോട്ടുപോകുന്പോൾ ശക്തമായ പ്രതിരോധ നടപടികളെടുത്തില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടുപോയേക്കുമെന്ന ആശങ്ക പാർട്ടി നേതൃത്വത്തിനുണ്ട്. അതുകൊണ്ടുതന്നെ മൊയ്തീനടക്കമുള്ള നേതാക്കൾക്കെതിരേ ഇഡി നടപടിയുണ്ടായാൽ അതിനെ എങ്ങിനെയെല്ലാം നേരിടണമെന്നും യോഗം ചർച്ച ചെയ്യും. സിപിഎം ഭരിക്കുന്ന സഹകരണബാങ്കുകളിലേക്ക് ഇനിയും ഇഡി റെയ്ഡുകൾ വരാൻ സാധ്യതയേറെയായതിനാൽ എന്തെല്ലാം അടിയന്തര നടപടികൾ കൈക്കൊള്ളണമെന്നും സെക്രട്ടേറിയറ്റ് ആസൂത്രണം ചെയ്യും. തൃശൂരിൽ പാർട്ടിക്കുള്ളിൽ…
Read Moreലാലേട്ടനോടൊപ്പം ഒരുസിനിമ ചെയ്യുക എന്ന എന്റെ ആ വലിയ സ്വപ്നം സത്യമായി; രശ്മി അനിൽ
ലൈഫ് ഓഫ് ജോസൂട്ടിക്ക് ശേഷം എട്ടു വര്‍ഷങ്ങള്‍ക്കു ശേഷം ജീത്തു സാര്‍ നേര് എന്ന സാറിന്റെ സിനിമയിലേക്ക് വിളിച്ചു. വേഷം ചെറുതായാലും വലുതായാലും ഉള്‍പ്പെടുത്താന്‍ കാണിച്ച മനസിന് നന്ദി സാര്‍. അങ്ങനെ 2023ല്‍ എന്റെ ആ വലിയ സ്വപ്നം സത്യമായി. ലാലേട്ടനോടൊപ്പം ഒരുസിനിമ ചെയ്യുക എന്നത്. എന്റെ സ്വപ്നം യാഥാര്‍ഥ്യമാക്കിയ ജീത്തുസാറിനും ആശിര്‍വാദ് ഫിലിംസിനും ലാലേട്ടനും നന്ദി പറഞ്ഞ് രശ്മി അനിൽ
Read Moreടിക്കറ്റില്ലാതെ മെട്രോയിൽ നുഴഞ്ഞുകയറി യൂട്യൂബർ; വിമർശനവുമായ് സോഷ്യൽ മീഡിയ
ടിക്കറ്റില്ലാതെ ബെംഗളൂരു മെട്രോയിൽ പ്രവേശിച്ച യൂട്യൂബർക്കെതിരെ വിമർശനവുമായി സോഷ്യൽ മീഡിയ. “ഇന്ത്യൻ മെട്രോയിൽ എങ്ങനെ നുഴഞ്ഞുകയറാം, എന്ന അടിക്കുറിപ്പോടെയാണ് എക്സിൽ ഫിദിയാസ് പങ്ക് വെച്ചിരിക്കുന്നത്. ബംഗളൂരു മെട്രോ സ്റ്റേഷനിൽ പ്രവേശിക്കുന്ന വ്യക്തികളെ യൂട്യൂബർ ആത്മവിശ്വാസത്തോടെ സമീപിക്കുന്നതും പണം നൽകാതെ തന്നെ പ്രവേശിക്കാൻ കഴിയുമെന്ന് അവർ വിശ്വസിക്കുന്നുണ്ടോ എന്ന് ചോദിക്കുന്നതും ദൃശ്യത്തിൽ കാണിക്കുന്നു. തുടർന്ന് ടിക്കറ്റോ ടോക്കണോ ഇല്ലാതെ തടസ്സങ്ങൾ മറികടന്ന് ഫിദിയാസ് പ്ലാറ്റ്ഫോമിലേക്ക് പ്രവേശിക്കുന്നു. പ്രവേശിച്ചതിന് ശേഷം ഇയാൾ രണ്ട് യാത്രക്കാരെ പ്ലാറ്റ്ഫോമിൽ വീണ്ടും കണ്ടുമുട്ടുന്നു, അവർ പുറത്തിറങ്ങുന്നത് യഥാർത്ഥ വെല്ലുവിളിയാണെന്ന് ഫിദിയാസിനോട് പറയുന്നുണ്ട്. അതിന് ശേഷം മറ്റൊരു സ്റ്റേഷനിലേക്ക് മെട്രോ കൊണ്ടുപോകുകയും വീണ്ടും നടപടിക്രമം ആവർത്തിക്കുകയും ചെയ്യുന്നു. സെക്യൂരിറ്റി ഗാർഡുകളൊന്നും സംഭവസ്ഥലത്ത് ഇല്ലാത്ത തക്കത്തിന് അയാൾ ടിക്കറ്റ് ചെക്കിംഗ് കൗണ്ടറിന് മുകളിലൂടെ ചാടി. വീഡിയോ ഓൺലൈനിൽ വൈറലായതിന് പിന്നാലെ വിമർശനങ്ങളാണ് സോഷ്യൽ മീഡിയയിൽ നിന്ന് ഉയർന്ന്…
Read Moreപുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; ഒരു ക്രെഡിറ്റും വേണ്ട, താന്‍ ആരോടും ക്രെഡിറ്റ് ആവശ്യപ്പെട്ടിട്ടില്ലെന്നും കെ. സുധാകരന്
കൊച്ചി: തനിക്ക് ഒരു ക്രെഡിറ്റും വേണ്ടെന്ന് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്. താന്‍ ആരോടും ക്രെഡിറ്റ് ആവശ്യപ്പെട്ടിട്ടില്ല. തന്നെ വിട്ടേക്കെന്നും സുധാകരന് പറഞ്ഞു. കൊച്ചിയില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് വിജയത്തിനുശേഷം നടത്തിയ പത്ര സമ്മേളനത്തില്‍ ആരാദ്യം തുടങ്ങണമെന്നതിനെ ചൊല്ലിയുള്ള പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെയും സുധാകരന്റെയും തര്‍ക്ക വീഡിയോ പുറത്തു വന്നിരുന്നു. ചാണ്ടി ഉമ്മന്റെ വിജയം ഔദ്യോഗികമായി പ്രഖ്യാപിക്കുന്ന പത്രസമ്മേളനത്തിലായിരുന്നു കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും തമ്മില്‍ തര്‍ക്കമുണ്ടായത്. ഞാന്‍ തുടങ്ങാമെന്നു സതീശന് പറഞ്ഞപ്പോള്‍, ഇല്ലില്ല ഞാന്‍ തുടങ്ങാമെന്ന് സുധാകരനും പറയുകയായിരുന്നു. തുടര്‍ന്നു സതീശന് മുന്നിലുള്ള മൈക്ക് സുധാകരനുനേരേ മാറ്റിവച്ചു. പിന്നീട് എങ്ങനെ കാണുന്നു ഈ വിജയത്തെ എന്നുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് പ്രസിഡന്റ് എല്ലാം പറഞ്ഞിട്ടുണ്ടെന്നു പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു സതീശന്. പത്രസമ്മേളനത്തിലുടനീളം സതീശന് സംസാരിക്കാനും തയാറായില്ല. പിന്നീട് ഈ തര്‍ക്കവീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുകയായിരുന്നു.
Read Moreശ്രുതിഹാസനെ പിന്തുടർന്ന് ശല്യംചെയ്ത് ആരാധകൻ
തന്നെ പിന്തുടർന്ന് ശല്യം ചെയ്ത ആരാധകനു നേരേ അനിഷ്ടം പ്രകടിപ്പിച്ച് തെന്നിന്ത്യൻ താരം ശ്രുതി ഹാസൻ. മുംബൈയിൽ വിമാനത്താവളത്തിലെത്തിയ താരത്തെ ആരാധകൻ പിന്തുടർന്ന് ശല്യം ചെയ്യുകയായിരുന്നു. തന്നെ പിന്തുടരുന്ന വ്യക്തിക്കെതിരേ അനിഷ്ടം പ്രകടിപ്പിക്കുന്ന ശ്രുതി ഹാസനെയാണ് വീഡിയോയിൽ കാണുന്നത്. വിമാനത്താവളത്തില്‍ വന്നിറങ്ങിയ ശ്രുതി ആദ്യം ആരാധകർക്കൊപ്പം ഫോട്ടോ എടുക്കാന്‍ അനുവദിക്കുന്നുണ്ട്. കൂടെ നിന്നു ഫോട്ടോ എടുത്ത ശേഷവും ഇയാൾ നടിയെ പിന്തുടരുകയായിരുന്നു. ആരാണ് അയാളെന്ന് ശ്രുതി ഹാസൻ അവിടെയുള്ള ഫോട്ടോഗ്രാഫര്‍മാരോടു തിരക്കുന്നുണ്ടായിരുന്നു. എന്തിനാണയാള്‍ ഇവിടെ നില്ക്കുന്നതെന്നു താരം ചോദിക്കുന്നതും കേള്‍ക്കാം. കാറിനടുത്ത് എത്തിയപ്പോഴും അയാള്‍ നടിയുടെ പുറകെ തന്നെയുണ്ട്. അവിടെ വന്നും അയാൾ നടിയോട് സെൽഫി എടുക്കാൻ നിർബന്ധിക്കുന്നു. എന്നാല്‍ എനിക്ക് താങ്കള്‍ ആരാണെന്ന് അറിയില്ല എന്ന് മാന്യമായി നടി പറയുന്നു. മറ്റ് ആരാധകരും നടിയെ പിന്തുണച്ച് രംഗത്ത് എത്തിയിരുന്നു. ശല്യം ചെയ്ത ആരാധകനോട് അനിഷ്ടം പ്രകടിപ്പിച്ച…
Read Moreആറ് മാസം പ്രായമുള്ള കുഞ്ഞിനെ എലികൾ കടിച്ചത് 50-ലധികം തവണ; മാതാപിതാക്കളും ബന്ധുവും അറസ്റ്റിൽ
ആറ് മാസം പ്രായമുള്ള കുഞ്ഞിനെ എലികൾ ജീവനോടെ തിന്നു. 50 തവണയാണ് കുഞ്ഞിനെ എലികൾ കടിച്ചത്. യുഎസിലെ ഇൻഡ്യാനയിലാണ് സംഭവം. കുട്ടിയുടെ മാതാപിതാക്കളായ ഡേവിഡ്, എയ്ഞ്ചൽ ഷോനാബോം എന്നിവരെ അറസ്റ്റ് ചെയ്തു. ഇതേ വീട്ടിൽ താമസിച്ചിരുന്ന ഇവരുടെ ബന്ധു ഡെലാനിയ തുർമനെയും പോലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞ് ഉൾപ്പെടെ മൂന്ന് കുട്ടികളും മറ്റൊരു കുടുംബാംഗവും അവരുടെ രണ്ട് കുട്ടികളുമായാണ് ദമ്പതികൾ വീട്ടിൽ താമസിച്ചിരുന്നത്. പോലീസ് അറിയിച്ചതനുസരിച്ച്, വീട്ടിലെത്തിയപ്പോൾ തലയിലും മുഖത്തും 50-ലധികം കടിയേറ്റ നിലയിൽ രക്തത്തിൽ കുളിച്ചുകിടക്കുന്ന 6 മാസം പ്രായമുള്ള കുട്ടിയെ കണ്ടെത്തി. കുഞ്ഞിന്റെ വലതുകൈയിലെ നാല് വിരലുകളും തള്ളവിരലിന്റെ മുകളിൽ നിന്ന് മാംസവും നഷ്ടപ്പെട്ടു. വിരൽത്തുമ്പിലെ അസ്ഥികൾ കാണുന്ന നിലയിലായിരുന്നു. ഓരോ വിരലിൽ നിന്നും പകുതിയോളം മാംസം നഷ്ടപ്പെട്ടിട്ടുണ്ട്. ഇൻഡ്യാനാപോളിസിലെ ഒരു ആശുപത്രിയിലേക്ക് കുഞ്ഞിനെ കൊണ്ടുപോയി. ഇവരുടെ വീട്ടിലെ ചവറ്റുകുട്ടയിൽ എലി വിസർജ്ജനവും നിറഞ്ഞിരുന്നുവെന്ന്…
Read More