ഡി. ദിലീപ്നവതിയുടെ നിറവിലും മലയാള സിനിമയുടെ “മധു സാറി’ന് പതിനേഴിന്റെ ചെറുപ്പമാണ്. അഭിനയവഴക്കങ്ങളുടെ അത്ഭുതസിദ്ധികൊണ്ട് കലാലോകത്ത് ആഴത്തിൽ അടയാളപ്പെടുത്തപ്പെട്ട ഈ മനുഷ്യന്റെ ജീവിതകാലം മലയാള സിനിമയുടെ ചരിത്രത്തിലെ മധുരിക്കുന്ന ഒരു കാലം കൂടിയാണ്. എണ്ണമറ്റ പരീക്ഷണങ്ങളിലൂടെയും പരിണാമങ്ങളിലൂടെയും മലയാള സിനിമ സഞ്ചരിച്ചപ്പോൾ ആ മാറ്റത്തിനൊപ്പം മധുവിലെ നടൻ തലപ്പൊക്കത്തോടെ നടന്നു. ഇരുളും വെളിച്ചവും ഇഴചേർന്ന ബ്ലാക്ക് ആൻഡ് വൈറ്റ് കാലം മുതൽ തിരശീലയ്ക്ക് വർണപ്പൊലിമ ചാർത്തിയ ഡിജിറ്റൽ യുഗം വരെ തലമുറകൾക്ക് പ്രതീക്ഷയും പ്രചോദനവുമായി അദ്ദേഹത്തിന്റെ പ്രതിഭാവിലാസം പടർന്നു. നായകനും ഉപനായകനും വില്ലനും ഒക്കെയായി വെള്ളിത്തിരയിൽ ആടിത്തിമിർക്കുന്പോൾ തന്നെ സംവിധായകനും നിർമാതാവുമായി കൂടുവിട്ടു കൂടുമാറി സിനിമയെന്ന കലയെ കൈവിടാതെ കൂടെ നടന്നൊരാൾ. നവതി ആഘോഷിക്കുന്ന വേളയിൽത്തന്നെ അഭിനയജീവിതത്തിന്റെ അറുപതാം വാർഷികവും ആഘോഷിക്കാൻ ഭാഗ്യം കിട്ടിയ മലയാള സിനിമാചരിത്രത്തിലെ ഒരേ ഒരു മഹാനടൻ. തിരുവനന്തപുരം മേയറായിരുന്ന കീഴത് തറവാട്ടിൽ…
Read MoreDay: September 23, 2023
“അനിലിന് കോൺഗ്രസായിരുന്നു ഇഷ്ടം; ആന്റണി സഹായിച്ചില്ല”; എലിസബത്ത് ആന്റണിയുടെ വെളിപ്പെടുത്തൽ നടുക്കുന്നത്
കണ്ണൂർ: അനിൽ ആന്റണിയുടെ ലക്ഷ്യം കോൺഗ്രസ് രാഷ്ട്രീയമായിരുന്നുവെന്ന് എ.കെ. ആന്റണിയുടെ ഭാര്യ എലിസബത്തിന്റെ വെളിപ്പെടുത്തൽ. മകനായ അനിലിന്റെ രാഷ്ട്രീയപ്രവേശനത്തിന് എ.കെ. ആന്റണി സഹായങ്ങളൊന്നും ചെയ്തില്ലെന്നും എലിസബത്ത് പറഞ്ഞു. ഒരു സ്വകാര്യ യൂട്യൂബ് ചാനൽ വഴിയാണ് അവർ ഇക്കാര്യം പറഞ്ഞത്. കോൺഗ്രസിന്റെ ജയ്പുർ ചിന്തൻശിബിരത്തിൽ മക്കൾ രാഷ്ട്രീയത്തിനെതിരായ പ്രമേയം വന്നതോടെ അനിൽ ആന്റണിയുടെ പാർട്ടി പ്രവേശനത്തിന് തടസമായി. ഇതോടെ കോൺഗ്രസ് രാഷ്ട്രീയത്തിൽ തനിക്ക് വരാൻ സാധിക്കില്ലെന്ന കാര്യം അനിലിനെ നിരാശനാക്കി. അനിൽ ആന്റണിക്കു വേണ്ടി താൻ പ്രാർഥനകൾ തുടർന്നുകൊണ്ടിരുന്നു. തുടർന്ന് പ്രധാനമന്ത്രി ഓഫീസിൽനിന്ന് വിളിച്ച് അനിൽ ആന്റണിയെ ബിജെപിയിലേക്ക് ചേർക്കുകയായിരുന്നുവെന്നും എലിസബത്ത് ആന്റണി പറയുന്നു. കോവിഡിനുശേഷം ആന്റണിക്ക് ആത്മവിശ്വാസം നഷ്ടപ്പെട്ടു. കാലുകൾ രണ്ടും തളർച്ച ബാധിച്ചതുപോലെയായി. രാഷ്ട്രീയത്തിൽനിന്നു റിട്ടയർ ചെയ്താണ് ഡൽഹിയിൽനിന്നു കേരളത്തിലേക്ക് വന്നത്. കോവിഡിനുശേഷം താൻ പ്രാർഥനാ ജീവിതത്തിലേക്ക് കടന്നിരുന്നു. പ്രാർഥനകൾ തുടർന്നുകൊണ്ടിരിക്കുന്നതിനിടയിൽ ആന്റണിയുടെ ആരോഗ്യം വീണ്ടെടുക്കാനും…
Read Moreമോദിയെ തോൽപ്പിക്കാൻ കൊക്കകോളയെ വരെ കൂട്ടുപിടിക്കും; സന്ദീപ്.ജി.വാര്യർ
സീതാറാം യെച്ചൂരി ലാലു പ്രസാദ് യാദവ് കൂടികാഴ്ട നടത്തിയ ചിത്രങ്ങൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം എക്സിൽ പോസ്റ്റ് ചെയ്തതിനു പിന്നാലെ പരിഹസിച്ച് ബിജെപി നേതാവ് സന്ദീപ്.ജി.വാര്യർ. ലാലു പ്രസാദ് യാദവിനെ പാട്നയിൽ സീതാറാം യെച്ചൂരി സന്ദർശിച്ച് ചർച്ച നടത്തുന്ന ചിത്രം സിപിഎം ഒഫീഷ്യൽ എക്സിൽ പോസ്റ്റ് ചെയ്തിട്ടുണ്ട് . യെച്ചൂരിക്ക് കുടിക്കാൻ നൽകിയിരിക്കുന്നത് കൊക്കകോളയാണ് . മോദിയെ തോൽപ്പിക്കാൻ കൊക്കകോളയെ വരെ കൂട്ടുപിടിക്കും. എന്നാണ് സന്ദീപ്.ജി.വാര്യർ ഫേസ്ബുക്കിൽ കുറിച്ചത്.
Read Moreശക്തമായ മഴ, ജീർണാവസ്ഥയിലുള്ള വീടിന്റെ മേൽക്കൂര തകർന്ന് രണ്ട് മരണം; രണ്ട് കുട്ടികൾ ആശുപത്രിയിൽ
വീടിന്റെ മേൽക്കൂര തകർന്ന് രണ്ട് പേർ മരിച്ചു. മറ്റ് രണ്ട് പേർക്ക് ഗുരുതരമായി പരിക്ക്. ബീഹാറിലെ നളന്ദ ജില്ലയിലാണ് സംഭവം. മാൻപൂർ പോലീസ് സ്റ്റേഷനു കീഴിലുള്ള ഹർഗാവ ഗ്രാമത്തിൽ വൈകുന്നേരം 6 മണിയോടെയാണ് അപകടമുണ്ടായത്. ശ്യാം സുന്ദരി ദേവി (65), രഞ്ജു ദേവി (25) എന്നിവരാണ് മരിച്ചത്. രണ്ട് കുട്ടികളായ അങ്കിത് കുമാർ (10), നികിത കുമാരി (12) എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ ശ്യാം സുന്ദരി ദേവി സംഭവസ്ഥലത്തുതന്നെ മരിച്ചു. രഞ്ജു ദേവിയെയും രണ്ട് കുട്ടികളെയും രക്ഷപ്പെടുത്തി പാവപുരിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അവർ മരണത്തിന് കീഴടങ്ങുകയായിരുന്നു. ലോക്കൽ പോലീസ് മൃതദേഹങ്ങൾ കണ്ടെടുത്ത് പോസ്റ്റ്മോർട്ടത്തിന് അയച്ചു. വീട് വളരെ പഴക്കമുള്ളതാണെന്നും ജീർണാവസ്ഥയിലാണെന്നും പോലീസ് പറഞ്ഞു. മേഖലയിൽ തുടർച്ചയായി മഴ പെയ്യുന്നതിനാൽ ഇത് മൂലം മേൽക്കൂര തകർന്നിരിക്കാമെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
Read Moreപതിമൂന്ന് ബിയർ മഗ്ഗുകൾ ഒന്നിച്ച് കൈയിലെടുത്ത് യുവതി; വൈറലായ് വീഡിയോ
ഒരേസമയം പതിമൂന്ന് ബിയർ മഗ്ഗുകൾ യുവതി എടുക്കുന്നത് കാണിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ വൈറലായിരിക്കുന്നത്. ജർമ്മനിയിലെ മ്യൂണിക്കിൽ നടന്നുകൊണ്ടിരിക്കുന്ന ഒക്ടോബർ ഫെസ്റ്റിനിടെയാണ് ഈ ദൃശ്യം പകർത്തിയത്. ഇപ്പോൾ എക്സിൽ ഈ വീഡിയോ തരംഗമാണ്. കൗണ്ടറിന് കുറുകെ നിൽക്കുന്ന യുവതി ബിയർ മഗ്ഗുകൾ കൈമാറുന്നതിനായി കാത്തിരിക്കുന്നു. അവളുടെ അരികിൽ നിൽക്കുന്ന ഒരാൾ ബിയർ നിറച്ച മഗ്ഗുകൾ യുവതിയ്ക്ക് നൽകുന്നുണ്ട്. തുടർന്ന് മഗ്ഗുകൾ ഉപയോഗിച്ച് ഒരു രൂപം ഉണ്ടാക്കി. ശരിയായി അവ എല്ലാം ഒന്നിച്ച് പിടിച്ചു. ഇരുവശത്തും രണ്ട് ചെറിയ അർദ്ധവൃത്തങ്ങൾ ഉണ്ടാക്കുന്നത് കാണാം. അവളുടെ ഓരോ വശത്തും ആറ് ബിയർ ഗ്ലാസുകൾ ലഭിച്ചുകഴിഞ്ഞാൽ, മറ്റ് 6 മഗ്ഗുകൾക്ക് മുകളിൽ അര ഡസൻ മഗ്ഗുകൾ സൂക്ഷിക്കുന്നു. ബിയർ നിറച്ച പതിമൂന്നാം മഗ്ഗുമായി അവൾ തയ്യാറായപ്പോൾ, അത് ആറ് ബിയർ മഗ്ഗുകളുടെ നടുവിൽ വെച്ചു, മുഖത്ത് ഒരു വലിയ പുഞ്ചിരിയോടെ…
Read Moreഡ്രൈവറുടെ അശ്രദ്ധ; റോഡ് മുറിച്ചുകടക്കുന്നതിനിടെ യുവതിയെ ഇടിച്ചു തെറിപ്പിച്ച് കെഎസ്ആർടി; ഭർത്താവ് കണ്ടത് കൺമുന്നിൽ പിടയുന്ന ഭാര്യയെ
കടുത്തുരുത്തി: ബസില്‍ കയറുന്നതിനായി റോഡ് മുറിച്ചു കടക്കുമ്പോള്‍ അതേ കെഎസ്ആര്‍ടിസി ബസിടിച്ചു നഴ്സറി സ്കൂളിലെ ഹെല്‍പ്പറായ വീട്ടമ്മ മരിച്ചു. കാഞ്ഞിരത്താനം സെന്റ് ജോണ്‍സ് നഴ്സറി സ്കൂളിലെ ഹെല്പറായ കാഞ്ഞിരത്താനം കിഴക്കേഞാറക്കാട്ടില്‍ (ഇരുവേലിക്കല്‍) ജോസി തോമസ് (54) ആണ് മരിച്ചത്. ഇന്നലെ വൈകൂന്നേരം നാലോടെ കാഞ്ഞിരത്താനം ജംഗ്ഷനിലാണ് അപകടം.ഭര്‍ത്താവിനൊപ്പം വീട്ടില്‍നിന്നു നടന്നുവന്ന ജോസി, ജംഗ്ഷനില്‍ നില്‍ക്കുകയായിരുന്ന കൂട്ടുകാരിയുമായി സംസാരിച്ചുനില്‍ക്കുമ്പോഴാണ് വൈക്കം ഭാഗത്തേക്കുള്ള ബസ് എത്തുന്നത്. ഈ സമയം ഭര്‍ത്താവ് തോമസ് റോഡിനപ്പുറം കടന്നിരുന്നു. റോഡിന് മറുവശത്തുണ്ടായിരുന്ന ഭര്‍ത്താവിനൊപ്പം ബസില്‍ കയറുന്നതിനായി ബസിന് മുന്നിലൂടെ റോഡ് മുറിച്ചു കടക്കുമ്പോഴാണ് അപകടം. കൈ ഉയര്‍ത്തി അടയാളം കാണിച്ച ശേഷമാണ് ജോസി റോഡ് മുറിച്ചു കടന്നതെന്നും എന്നാല്‍ ഡ്രൈവറുടെ ശ്രദ്ധയില്‍ ഇതു പെട്ടില്ലെന്നും പറയുന്നു. ബസ് തട്ടി റോഡില്‍ വീണ ജോസിയുടെ തലയിലൂടെ ബസിന്റെ ചക്രങ്ങള്‍ കറിയിറങ്ങി സംഭവസ്ഥലത്തു തന്നെ മരിച്ചു. മൃതദേഹം…
Read Moreമധുരിക്കും ഓർമകളെ മലര്‍മഞ്ചല്‍ കൊണ്ടുവരൂ.. കൊണ്ടുപോകൂ ഞങ്ങളെയാ മാഞ്ചുവട്ടില്‍ മാഞ്ചുവട്ടില്‍; വരൂ മനുഷ്യ നിർമിത ഗ്രാമത്തിലേക്ക് പോകാം
തിരുവനന്തപുരം ബാലരാമപുരം ഭഗവതിനടയിൽ ഗ്രാമം എന്ന പേരിൽ ഗൃഹാതുരതത്വം തുളുമ്പുന്ന പഴമയുടെ ഓർമകളിലേക്ക് കൂട്ടികൊണ്ട് പോകുന്ന ഒരു ഗ്രാമത്തെ ഒരുക്കിയിരിക്കുകയാണ്. നാഗരികതയുടെ കടന്നു വരവോടെ ഗ്രാമാന്തരീക്ഷത്തെ മറക്കുന്നു പോകുന്ന മനുഷ്യനെ പ്രകൃതിയിലേക്ക് തിരികെ കൊണ്ടു പോകുന്ന തരത്തിലാണ് ഗ്രാമത്തിലെ കാഴ്ചകൾ ഒരുക്കിയിരിക്കുന്നത്. പഴമക്കാരുടെ നിത്യജീവിതത്തിന്റെ ഭാഗമായിരുന്ന നിരവധി ഉപകരണങ്ങളാൽ ഇവിടം കൗതുകമുണർത്തുന്നു. രണ്ട് ഏക്കറോളം സ്ഥലത്താണ് പ്രകൃതിയെ പുനർ നിർമിച്ചിരിക്കുന്നത്. ചെടികളും കുഞ്ഞരുവികളും കാട്ടു പൂക്കളും കാവും കുളവുമെല്ലാം ഇവിടെ ഒരുക്കിയിരിക്കുന്നു. പുതിയ തലമുറ മറന്നു പോയ പഴമയുടെ ഓർമകളെ ഉണർത്തുന്ന തരത്തിലാണ് ഇവിടെ കാര്യങ്ങൾ ഒരുക്കിയിരിക്കുന്നത്. കാളവണ്ടിയും ഓലക്കുടിലുകളും ഗ്രാമത്തിന്റെ മാറ്റ് കൂട്ടുന്നു. മനോജ് ഗ്രീൻവുഡ്സ് എന്ന കലാ സംവിധായകനാണ് ഗ്രാമത്തിനു പിന്നിൽ. പഴയ കാലങ്ങളിൽ ഉപയോഗിച്ചിരുന്ന വസ്തുക്കളുടെ അപൂർവ ശേഖരം തന്നെ അദ്ദേഹം ഇവിടെ ഒരുക്കിയിട്ടുണ്ട്.
Read More‘ഇത് ജങ്കാണ് എനിക്ക് വേണ്ട’; റെസ്റ്റോറന്റിൽ ഫ്രഞ്ച് ഫ്രൈസ് തിരികെ നൽകി പെൺകുട്ടി
ഫ്രഞ്ച് ഫ്രൈസിന് ലോകമെമ്പാടും ആരാധകരുണ്ട്. പ്രായഭേദമന്യേ ആളുകൾ ഇഷ്ടപ്പെടുന്നുണ്ട് ഈ വിഭവത്തെ. എന്നാൽ എല്ലാ കുട്ടികളും ഈ ലഘുഭക്ഷണം ആസ്വദിക്കുന്നില്ല. ഒരു ചെറിയ പെൺകുട്ടി ഒരു റെസ്റ്റോറന്റിൽ ഫ്രൈ തിരികെ നൽകുന്നത് കാണിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. എന്തുകൊണ്ടെന്ന് ആശ്ചര്യപ്പെടുന്നുണ്ടോ? ഇപ്പോൾ വൈറലായ ഇൻസ്റ്റാഗ്രാം റീലിൽ അതിന് പെൺകുട്ടി തന്നെ ഒന്നിലധികം കാരണങ്ങൾ വിശദീകരിക്കുന്നുണ്ട്. @hanayaandmom എന്ന പേജിൽ പങ്കിട്ട വീഡിയോയിൽ, “എനിക്ക് ഇത് വേണ്ട” എന്ന് പറഞ്ഞുകൊണ്ട് ഒരു ചെറിയ പെൺകുട്ടി റസ്റ്റോറന്റിലെ സെർവറിന് ഫ്രൈ തിരികെ നൽകുന്നത് കാണാം. കാരണം തിരക്കിയപ്പോൾ അവൾ മറുപടി പറഞ്ഞത്, “കാരണം എന്റെ പപ്പ ഇത് ധാരാളം കഴിക്കുന്നു.” “ഞാൻ സ്ട്രോബെറി കഴിച്ചു, “ഇത് ജങ്ക് ആണ്.” കൂടാതെ, കൈ ആംഗ്യങ്ങൾ ഉപയോഗിച്ച് അവൾ പറയുന്നു, ഇത് വയറുവേദനയ്ക്കും ഛർദിക്കും കാരണമാകുന്നെന്ന്. ഇതുവരെ 18.4 മില്യൺ ആളുകളാണ്…
Read Moreഐടിഐ ക്ലാസിൽ പഠിച്ച ഇരുമ്പ് കട്ടിംഗ് ജീവിതത്തിലും പാഠമാക്കി; പഠിക്കുന്ന സ്ഥാപനത്തിലെ ജനൽകമ്പി കട്ട്ചെയ്ത് കുട്ടികൾ മോഷ്ടിച്ച് വിറ്റത് 7.5ലക്ഷം രൂപയുടെ സാമഗ്രികൾ
കട്ടപ്പന: കട്ടപ്പന ഐടിഐയിൽനിന്ന് പഠനത്തിനുപയോഗിക്കുന്ന യന്ത്ര സാമഗ്രികൾ മോഷ്ടിച്ചു വിറ്റ കേസിൽ രണ്ടു വിദ്യാർഥികളും ആക്രി വ്യാപാരിയും അറസ്റ്റിലായി. കഴിഞ്ഞ ഓണാവധിക്കാണ് മോഷണം നടന്നത്. മോഷ്ടിച്ച വസ്തുക്കൾക്ക് ഏകദേശം ഏഴര ലക്ഷം രൂപ വില വരും. മുൻകൂട്ടി തയാറാക്കിയ പദ്ധതി പ്രകാരമായിരുന്നു മോഷണം. ഐടിഐ വിദ്യാർഥികളായ കൊച്ചുകാമാക്ഷി എംകെപടി പ്ലാന്തറയ്ക്കൽ ആദിത്യൻ (22), എഴുകുംവയൽ കുരിശുമൂട് കപ്പലുമാക്കൽ അലൻ (19), ആക്രി വ്യാപാരി ഇരട്ടയാർ പാറക്കോണത്ത് രാജേന്ദ്രൻ (59) എന്നിവരാണ് പ്രതികൾ. കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്ത പ്രതികളെ റിമാൻഡ് ചെയ്തു.മൂന്ന് എച്ച്പിയുടെ നാല് ത്രീ ഫേസ് മോട്ടോറുകൾ, 77 കിലോഗ്രാം തൂക്കം വരുന്ന അഞ്ച് ഇരുമ്പ് ദണ്ഡുകൾ, ലെയ്ത്ത് മെഷിന്റെ അഞ്ചു ചക്കുകൾ ഉൾപ്പെടെ പതിനൊന്ന് യന്ത്രസാമഗ്രികളാണ് ആദിത്യനും അലനും ചേർന്ന് മോഷ്ടിച്ചത്. കോളജിലെ വർക്ക് ഷോപ്പിന്റെ ജനാലയുടെ കമ്പി ഇളക്കിയാണ് ഇവർ അകത്തു കയറി…
Read Moreസ്കൂളിൽ നിന്നും മന്തിന് മരുന്ന് കഴിച്ച വിദ്യാർഥികൾക്ക് അസ്വസ്ഥത; വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
പ്രൈമറി സ്കൂളിൽ നിന്ന് മന്തിന് മരുന്ന് കഴിച്ചതിനെ തുടർന്ന് നിരവധി വിദ്യാർഥികൾക്ക് അസുഖം ബാധിച്ചു. ബീഹാറിലെ പട്നയിലെ ഖുസ്രുപൂർ പ്രദേശത്തെ സ്കൂളിലാണ് സംഭവം. എല്ലാ വിദ്യാർത്ഥികളെയും ഉടൻ തന്നെ ഖുസ്രുപൂരിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. ചികിത്സയ്ക്കുശേഷം വെള്ളിയാഴ്ച വൈകുന്നേരത്തോടെ എല്ലാ കുട്ടികളുടെയും ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നാണ് വിവരം. എല്ലാ കുട്ടികളുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് പട്നയിലെ ഖുസ്രുപൂർ പോലീസ് സ്റ്റേഷൻ മേധാവി പറഞ്ഞു. മന്ത് നിർമാർജനം ചെയ്യുന്നതിനായി ബീഹാർ സർക്കാർ സെപ്തംബർ 20 മുതൽ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും രോഗം ഇല്ലാതാക്കാൻ രണ്ട് തരം മരുന്നുകൾ പുറത്തിറക്കി. 38 ജില്ലകളിലാണ് ഈ വ്യായാമം നടക്കുന്നത്.
Read More