പല തരത്തിലുള്ള വീഡിയോ ഇന്ന് വെെറലാകാറുണ്ട്. ചിലത് നമ്മളെ ചിരിപ്പിക്കും ചിലത് കരയിക്കും, എന്നാൽ മറ്റു ചിലതാകട്ടെ ചിന്തിപ്പിക്കുകയും ചെയ്യാറുണ്ട്. ചിരിപ്പിക്കുന്ന വാർത്തകൾ കാണാനും കേൾക്കാനും ഇഷ്ടപ്പെടുന്നവരാണ് നമ്മളിൽ അധികവും. പ്രത്യേകിച്ച് കൊച്ചു കുട്ടികളുടെ. അതുപോലെ ഒരു വീഡിയോ ആണിപ്പോൾ വെെറലാകുന്നത്. പാചകത്തിൽ താൽപര്യം ഉള്ളവരാണ് നമ്മളിൽ അധികം ആളുകളും. അടുക്കളയിൽ പാചകത്തിനു ചിലപ്പോൾ കുട്ടികളെയും കൂട്ടാറുണ്ട്. ഓരോന്നും ബാല പാഠങ്ങളാണ്. അടുക്കളയിൽ നിന്നും ഒരുപാട് കാര്യങ്ങളുണ്ട് പഠിക്കാനായി. ഇപ്പോഴിതാ ഒരു കുട്ടി ഷെഫിന്റെ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ. അവൻ യഥാർഥത്തിൽ പാചകം ചെയ്യുകയല്ല, മറിച്ച് പാചകം ചെയ്യുന്നതു പോലെ അഭിനയിക്കുകയാണ്. എന്നാൽ വളരെ ഗൗരവത്തിലാണ് കക്ഷിയുടെ പാചകം. പേപ്പർ വെച്ച് അടുപ്പ് കൂട്ടി പാത്രം അതിനു മുകളിൽ വെച്ച് കുട്ടി ഷെഫ് ഭക്ഷണം ഉണ്ടാക്കുകയാണ്. ഒരു പ്രൊഫഷണൽ ഷെഫ് ചെയ്യുന്ന ലാഘവത്തോടെയാണ് കുട്ടി ഷെഫിന്റെ…
Read MoreDay: September 23, 2023
മൂത്രമൊഴിക്കാൻപോയ കള്ളൻ കൈവിലങ്ങുമായി ആ വഴിപോയി; മറയൂർ പോലീസ് സ്റ്റേഷനിലെ അഞ്ചുപോലീസുകാർക്ക് സസ്പെൻഷൻ
മറയൂർ: അന്വേഷണത്തിനിടെ മോഷണക്കേസിലെ പ്രതി കസ്റ്റഡിയിൽനിന്നു രക്ഷപ്പെട്ട സംഭവത്തിൽ മറയൂർ സ്റ്റേഷനിലെ അഞ്ചു പോലീസുകാരെ സസ്പെൻഡ് ചെയ്തു. എസ്ഐ പി.ജി. അശോക് കുമാർ, എഎസ്ഐ ബോബി എം. തോമസ്, ഹെഡ് കോൺസ്റ്റബിൾ എൻ.എസ്. സന്തോഷ്, സിപിഒമാരായ വിനോദ്, ജോബി ആന്റണി എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. മറയൂരിൽ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ പിടിയിലായ കുപ്രസിദ്ധ മോഷ്ടാവ് തമിഴ്നാട് തിരുനൽവേലി കടയം സ്വദേശി ബാലമുരുകൻ (33) ആണ് രക്ഷപ്പെട്ടത്. ബാലമുരുകൻ ഉൾപ്പെടെ നാലു പ്രതികളെയാണ് മറയൂർ പോലീസ് സാഹസികമായി പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയ ശേഷം മറയൂർ പോലീസ് കസ്റ്റഡിയിൽ വാങ്ങി തമിഴ്നാട്ടിലെ അന്വേഷണത്തിനായി കൊണ്ടുപോയി തിരിച്ചു വരുന്നതിനിടെ മൂത്രമൊഴിക്കാൻ ബാലമുരുകനെ മൂത്രപ്പുരയിൽ എത്തിച്ചപ്പോൾ എസ്ഐ അശോക് കുമാറിനെ ആക്രമിച്ചു രക്ഷപ്പെടുകയായിരുന്നു. തുടർന്നു ചെന്നൈ, തിരുനെൽവേലി തുടങ്ങിയ സ്ഥലങ്ങളിൽ പത്തു ദിവസത്തോളം അന്വേഷണം…
Read Moreഇൻസ്റ്റാഗ്രാം ലൈവിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവാവ്; രക്ഷപ്പെടുത്തി പോലീസ്
ദാമ്പത്യ തർക്കത്തെ തുടർന്ന് ഇൻസ്റ്റാഗ്രാം ലൈവിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവാവ്. തുടർന്ന് ഇയാളെ പോലീസ് രക്ഷപ്പെടുത്തി. ഡൽഹി പോലീസ് ഒരു അജ്ഞാതനിൽ നിന്ന് സന്ദേശം ലഭിച്ചതിന് പിന്നാലെയാണ് സംഭവസ്ഥലത്തെത്തിയത്. യുവാവിന് ബ്ലേഡ് ഉപയോഗിച്ച് സാരമായി പരിക്കേറ്റതിനാൽ ഉടൻ തന്നെ പോലീസ് ആശുപത്രിയിലേക്ക് മാറ്റി. കോൾ ലൊക്കേഷൻ കണ്ടെത്തുകയും സാങ്കേതിക വിശദാംശങ്ങൾ നേടുകയും ചെയ്ത ശേഷം, പോലീസ് സ്ഥലത്ത് എത്തി ആളെ ഉടൻ രക്ഷപ്പെടുത്തി. ബ്ലേഡുകൾ ഉപയോഗിച്ച് സ്വയം പരിക്കേൽപ്പിച്ച ഇയാളെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവാഹിതനായ ഇയാൾ പങ്കാളിയുമായി ഉണ്ടായ തർക്കത്തെ തുടർന്നാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇയാൾക്ക് രണ്ട് കുട്ടികളുണ്ട്. കൂടുതൽ നിയമ നടപടികൾ നടക്കുന്നെന്നും പോലീസ് വ്യക്തമാക്കി.
Read Moreഐസൊലേഷന്‍ പൂര്‍ത്തിയാക്കിയ 66 പേരെ സമ്പര്‍ക്കപ്പട്ടികയില്‍ നിന്നും ഒഴിവാക്കി; വീണ ജോർജ്
നിപ പ്രതിരോധത്തിന്റെ ഭാഗമായി ഇന്നലെ രാവിലെ കോര്‍ കമ്മിറ്റിയും വൈകുന്നേരം അവലോകന യോഗവും ചേര്‍ന്നു. പുതിയ നിപ കേസുകള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇതുവരെ 365 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചതെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. ഐസൊലേഷന്‍ പൂര്‍ത്തിയാക്കിയ 66 പേരെ സമ്പര്‍ക്കപ്പട്ടികയില്‍ നിന്നും ഒഴിവാക്കി. നിപ പ്രതിരോധത്തിന്റെ ഭാഗമായി രാവിലെ കോര്‍ കമ്മിറ്റിയും വൈകുന്നേരം അവലോകന യോഗവും ചേര്‍ന്നു. ഇന്ന് പുതിയ നിപ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇന്ന് രാവിലെ ഫലം ലഭിച്ച 7 സാമ്പിളുകളുടെ ഫലവും നെഗറ്റീവാണ്. ഇതുവരെ 365 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഐസൊലേഷന്‍ പൂര്‍ത്തിയാക്കിയ 66 പേരെ ഇന്ന് സമ്പര്‍ക്കപ്പട്ടികയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. നിലവില്‍ 915 പേരാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. ചികിത്സയിലുള്ള 9 വയസുകാരന്റെ ആരോഗ്യനില തൃപ്തികരമായി തുടരുന്നു. ചികിത്സയിലുള്ള മറ്റുള്ളവരുടേയും ആരോഗ്യനില തൃപ്തികരമാണ്. ഇന്‍ഡക്സ് കേസിന്റെ സമ്പര്‍ക്ക പട്ടികയിലുള്ള മറ്റുജില്ലകളിലെ 21…
Read More