തിരുവനന്തപുരം: ബവ്കോ ലാഭവിഹിതം ഉയര്‍ത്തിയതു മൂലം വിദേശ നിര്‍മിത വിദേശ മദ്യത്തിന്റെ വില 12 ശതമാനം വരെ ഉയരും. ഒക്ടോബര്‍ മൂന്നിന് പുതിയ വില പ്രാബല്യത്തില്‍ വരും. ഇനി 2500ൽ താഴെ വിലയുള്ള ബ്രാൻഡ് ഉണ്ടാകില്ല. നിലവിൽ 1800 രൂപ മുതലാണ് കേരളത്തിൽ വിദേശ നിര്‍മിത വിദേശ മദ്യത്തിന്റെ വില. മദ്യകമ്പനികള്‍ നല്‍കേണ്ട വെയര്‍ഹൗസ് മാര്‍ജിന്‍ 5 ശതമാനത്തില്‍നിന്നു 14 ശതമാനമായും ഷോപ്പ് മാര്‍ജിന്‍ 20 ശതമാനമായും ഉയര്‍ത്താനാണ് ബവ്കോയുടെ ശിപാര്‍ശ പ്രകാരം സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. എന്നാല്‍ വെയര്‍ഹൗസ് മാര്‍ജിന്‍ 14 ശതമാനമാക്കിയെങ്കിലും ഷോപ്പ് മാര്‍ജിന്‍ 6 ശതമാനം മതിയെന്നാണ് ബവ്കോ ഭരണസമിതി യോഗം തീരുമാനിച്ചത്. കുപ്പിക്ക് 11-12 ശതമാനം വരെ വില വർധിക്കും. ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം വില്ക്കുമ്പോള് വെയര്‍ഹൗസ് മാര്‍ജിനായി 9 ശതമാനവും ഷോപ്പ് മാര്‍ജിനായി 20 ശതമാനവും ബവ്കോയ്ക്ക് ലഭിക്കുന്നുണ്ട്. ഈ…
Read MoreDay: September 26, 2023
ക്രിക്കറ്റ് സ്റ്റാറുമായി പൂജ ഹെഗ്ഡെ പ്രണയത്തിലോ; ടെൻഷനടിച്ച് ആരാധകർ
തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ തിളങ്ങുന്ന താരസുന്ദരിയാണ് പൂജ ഹെഗ്ഡെ . മോഡലിംഗ് രംഗത്തുനിന്നാണ് പൂജ സിനിമയിലേക്ക് എത്തുന്നത്. ഇന്ന് തെന്നിന്ത്യൻ സിനിമയിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരിലൊരാളാണ് പൂജ ഹെഗ്ഡെ. സോഷ്യൽ മീഡിയയിലെയും മിന്നും താരമാണ് നടി. 22 മില്യണിലധികം ആരാധകരാണ് പൂജയെ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നത്. ഗ്ലാമറസ് വേഷങ്ങളിലടക്കം പൂജ പങ്കുവയ്ക്കുന്ന ചിത്രങ്ങൾ വൈറലായി മാറാറുണ്ട്. ബോളിവുഡിൽ വലിയ ഇമ്പാക്ട് ഉണ്ടാക്കാൻ താരത്തിന് ഇതുവരെ സാധിച്ചിട്ടില്ല.നടിയുടെ പേരിൽ നിരവധി ഗോസിപ്പുകൾ ഇതിനകം വന്നു കഴിഞ്ഞു. ഇപ്പോഴിതാ വീണ്ടും പൂജയുടെ പേര് ഗോസിപ്പ് കോളങ്ങളിൽ ചർച്ചയാവുകയാണ്. ഒരു സ്റ്റാർ ക്രിക്കറ്ററുമായി നടി പ്രണയത്തിലാണ് എന്നാണ് പുതിയ റിപ്പോർട്ടുകൾ. മാത്രവുമല്ല ഇരുവരും ഉടൻ വിവാഹത്തിരാകുമെന്നും പറയപ്പെടുന്നു. ബോളിവുഡിൽ ഇതു സംബന്ധിച്ച വാർത്തകൾ ഉയർന്നു കേൾക്കുന്നുണ്ട്. എന്നാൽ ക്രിക്കറ്റ് താരം ആരാണെന്നോ മറ്റു വിവരങ്ങളോ പുറത്തുവന്നിട്ടില്ല. അടുത്തിടെ ഒരു…
Read Moreകെഎസ്ആർടിസി യൂണിഫോം കാക്കിയിലേക്ക്; രണ്ടു ജോഡി സൗജന്യമായി നൽകും; യൂണിഫോം വാങ്ങാൻ മൂന്ന് കോടിയോളം ചെലവ്
തിരുവനന്തപുരം: കെഎസ്ആർടിസി ബസിലെ ഡ്രൈവർമാരുടെയും കണ്ടക്ടർമാരുടെയും യൂണിഫോം നീലയിൽനിന്നു കാക്കിയിലേക്ക് മാറുന്നതിന്റെ ഭാഗമായി ജീവനക്കാർക്ക് രണ്ട് ജോഡി യൂണിഫോം കെഎസ്ആർടിസി അധികൃതർ സൗജന്യമായി നൽകും. രണ്ട് മാസത്തിനുള്ളിൽ യൂണിഫോം വിതരണം ചെയ്യാൻ നടപടികൾ ആരംഭിച്ചു. കെഎസ്ആർടിസിയിലെ വിവിധ യൂണിയനുകളും കാക്കി യൂണിഫോം മടക്കി കൊണ്ട ് വരുന്നതിനെ അനുകൂലിച്ചതോടെയാണ് നടപടികൾ വേഗത്തിലാക്കിയത്. നിലവിൽ നീല പാന്റ്സും ഷർട്ടുമാണ് ജീവനക്കാരുടെ യൂണിഫോം. മൂന്ന് മാസത്തിനകം കെഎസ്ആർടിസിയിലെ മുഴുവൻ ജീവനക്കാരെയും കാക്കി അണിയിക്കാനാണ് മാനേജ്മെന്റിന്റെ തീരുമാനം. യൂണിഫോമിനുള്ള തുണി വാങ്ങാനായി മൂന്ന് കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. തുണി വാങ്ങാനുള്ള ടെണ്ട ർ നടപടികൾ ആരംഭിച്ചിട്ടുണ്ട്. അതേ സമയം കെഎസ്ആർടിസിയിലെ മെക്കാനിക്കൽ വിഭാഗത്തിലെ ജീവനക്കാരുടെ യൂണിഫോമിൽ മാറ്റമുണ്ടാകില്ല. സ്വിഫ്റ്റ് ജീവനക്കാരുടെ യൂണിഫോം കാക്കി ആകില്ല.
Read Moreമണിപ്പുരില്‍ കാണാതായ രണ്ട് വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടു; ഇരുവരേയും കാണാതായത് ബൈക്കിൽ യാത്രചെയ്യുമ്പോൾ
ഇംഫാല്‍: മണിപ്പുരില്‍ കാണാതായ രണ്ട് വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. മെയ്തെയ് വിഭാഗത്തില്‍പ്പെട്ട 17 വയസുള്ള പെണ്‍കുട്ടിയും 20 വയസുള്ള ആണ്‍കുട്ടിയുമാണ് കൊല്ലപ്പെട്ടത്. സുഹൃത്തുക്കളായ ഇരുവരെയും കഴിഞ്ഞ ജൂലൈയില്‍ ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ കാണാതാവുകയായിരുന്നു. ഇവർക്കായി വ്യാപകമായ തെരച്ചിൽ നടത്തിയെങ്കലും കണ്ടെത്താനായില്ല. ഇതിനിടയാലാണ് ഇവരുടെ ചേതനയറ്റ ശരീരങ്ങളുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചത്. ഇവര്‍ ആയുധധാരികള്‍ക്കൊപ്പം ഭയന്നിരിക്കുന്ന ചിത്രവും പുറത്തുവന്നിട്ടുണ്ട്. മറ്റൊരു ചിത്രത്തില്‍ വിദ്യാര്‍ഥികളില്‍ ഒരാളുടെ തല അറുത്തുമാറ്റിയ നിലയിലാണ്. ഇവര്‍ കൊല്ലപ്പെട്ടെന്ന വിവരം മണിപ്പുര്‍ സര്‍ക്കാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇരുവരെയും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് നിഗമനം. സംഭവത്തിന്റെ അന്വേഷണം സിബിഐയ്ക്ക് കൈമാറുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.
Read Moreആര്യങ്കാവില്‍ കഞ്ചാവ് വേട്ട: പിടിയിലായത് അന്തര്‍സംസ്ഥാന കഞ്ചാവുകടത്ത് സംഘത്തിലെ പ്രധാനി
ആര്യങ്കാവ്: ആര്യങ്കാവ് എക്സൈസ് ചെക്ക്പോസ്റ്റില്‍ അധികൃതര്‍ നടത്തിയ വാഹന പരിശോധനയ്ക്കിടെ എഴുകിലോ കഞ്ചാവുമായി ഒരാളെ പിടികൂടിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി എക്സൈസ്. കഴിഞ്ഞ ദിവസമാണ് ആര്യങ്കാവ് എക്സൈസ് ചെക്ക് പോസ്റ്റില്‍ വാഹന പരിശോധനയ്ക്കിടെ കോഴഞ്ചേരി വള്ളിക്കോട് വാഴമുട്ടം കിഴക്ക് പാലയ്ക്കല്‍ ഹൗസില്‍ അനില്‍കുമാര്‍ എന്ന വിഷ്ണു (28) പിടിയിലായത്. രാവിലെ പത്തരയോടെ തെങ്കാശി കൊട്ടാരക്കര സര്‍വീസ് നടത്തുന്ന തിമിഴ്നാട് സര്‍ക്കാര്‍ ബസില്‍ നിന്നുമാണ് അനില്‍കുമാര്‍ പിടിയിലായത്. ബാഗില്‍ ഒളിപ്പിച്ച നിലയില്‍ കടത്താന്‍ ശ്രമിച്ച കഞ്ചാവാണ് പിടികൂടിയത്. തെങ്കാശിയില്‍നിന്നു പത്തനംതിട്ടയിലേക്ക് കടത്താന്‍ ശ്രമിക്കുകയായിരുന്നു. കഞ്ചാവ് ആര്‍ക്കുവേണ്ടിയാണ് കടത്തിയതെന്നതടക്കം വിവരങ്ങള്‍ ലഭിച്ചതായും അന്തര്‍സംസ്ഥാന കഞ്ചാവ് കടത്ത് സംഘത്തിലെ പ്രധാനിയാണ് പിടിയിലായ വിഷ്ണു എന്നും എക്സൈസ് സംഘം പറയുന്നു. ചെക്ക്പോസ്റ്റിലെ പരിശോധന കൂടുതൽ ശക്തമാക്കുമെന്നും കേസില്‍ കൂടുതല്‍ ആളുകള്‍ പിടിയിലാകുമെന്ന സൂചനയും അധികൃതര്‍ നല്കി. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്. ഷിജു,…
Read Moreകവ്വായിയില്‍ ഊരുവിലക്കിന് പുറമെ വീടുകയറി ഭീഷണി; കളക്ടര്‍ക്ക് പരാതി നൽകി
പയ്യന്നൂര്‍: പയ്യന്നൂര്‍ കവ്വായിയിലെ ഊരുവിലക്കിനെതിരേ ജില്ലാ കളക്ടര്‍ക്ക് പരാതി നല്കി. പ്രദേശത്തെ ചില കുടംബങ്ങള്ക്കെതിരേ നടപ്പാക്കുന്ന അപ്രഖ്യാപിത ഊരുവിലക്കിനും രാത്രികളില്‍ വീടുകളില്‍ കയറിയുള്ള ഭീഷണിക്കുമെതിരേയാണ് കവ്വായിയിലെ മാടാച്ചേരി പ്രേമന് ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയത്. കവ്വായിയിലെ കതിവന്നൂര്‍ വീരന് ക്ഷേത്രത്തിലെ മുന്‍ കമ്മിറ്റിയിലെ ഒരാള്‍ നടത്തിയ സാമ്പത്തിക തിരിമറിക്കെതിരേ നിയമ നടപടി സ്വീകരിച്ച കമ്മിറ്റിയിലെ ആറുപേരുടെ കുടുംബങ്ങള്ക്കെതിരേയാണ് ചിലര്‍ വ്യക്തിവിരോധം തീര്‍ക്കാനുള്ള നടപടികളുമായി മുന്നോട്ടു പോകുന്നതെന്ന് പരാതിയിലുണ്ട്. കൂടാതെ ചിലര്‍ സംഘം ചേര്‍ന്ന് രാത്രികാലങ്ങളില്‍ വീടുകളിലെത്തി ഭീഷണിപ്പെടുത്തുന്നതിനാല്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ ഭയന്നാണ് കഴിയുന്നതെന്നും ഊരുവിലക്കുള്പ്പെടെ നിര്‍ത്തുന്നതിനുള്ള നടപടികളെടുക്കണമെന്നുമാണ് ജില്ലാ കളക്ടര്‍ക്ക് നല്കിയ പരാതിയിലെ ആവശ്യം. ക്ഷേത്രത്തിലെ സാമ്പത്തിക തിരിമറിക്കെതിരേ നിയമ നടപടി സ്വീകരിച്ചതിന്റെ പേരില്‍ കമ്മിറ്റിയിലെ മറ്റംഗങ്ങള്ക്കെതിരേ ഊരുവിലക്ക് കല്‍പ്പിച്ച സംഭവം കഴിഞ്ഞ ദിവസം രാഷ്ട്രദീപിക റിപ്പോര്‍ട്ടു ചെയ്തിരുന്നു. ഉറ്റവരുടെ മരണാനന്തര കര്‍മങ്ങള്‍ ചെയ്യുന്നതിൽ പോലും തടസം…
Read Moreകക്കാൻ തീരുമാനിച്ചാൽ കട്ടിരിക്കും! ഭാരം പ്രശ്നമേയല്ല; അത്യ അപൂർവ പ്രതിമ മോഷണം പോയി
ലോസ് ഏഞ്ചൽസ്: നല്ല വിലയുള്ളതാണെങ്കിൽ മോഷ്ടിക്കുന്ന മുതലിന്റെ വലിപ്പമൊന്നും കവർച്ചക്കാർക്കു പ്രശ്നമല്ല. എവിടെയാണ് അത് ഇരിക്കുന്നതെന്നതും കാര്യമാക്കാറില്ല. കക്കാൻ തീരുമാനിച്ചാൽ കട്ടിരിക്കും! ലോസ് ഏഞ്ചൽസിലെ ഒരു മോഷ്ടാവ് കവർന്നത് 114 കിലോഗ്രാം ഭാരമുള്ള ഒരു പ്രതിമയാണ്. ബെവർലി ഗ്രോവിലെ ബറകത്ത് ഗാലറിയിൽനിന്ന് ഇഷ്ടൻ ഒറ്റയ്ക്കുതന്നെ അത് പൊക്കിക്കൊണ്ടുപോകുകയായിരുന്നു. നൂറ്റാണ്ടുകൾ പഴക്കമുള്ള ആ ജാപ്പനീസ് വെങ്കല ബുദ്ധ പ്രതിമയുടെ വിലയാകട്ടെ 12.5 കോടി രൂപ.മോഷണം ഏതായാലും സിസിടിവിയില്‍ പതിഞ്ഞു. പ്രവേശന കവാടം തകർത്ത് ഒരാള്‍ പ്രതിമ ട്രക്കിലേക്ക് കയറ്റുന്നതിന്റെ ദൃശ്യങ്ങളാണ് സിസിടിവി കാമറയിലുള്ളത്. വെറും 25 മിനിറ്റിനുള്ളില്‍ പ്രതിമയുമായി മോഷ്ടാവ് കടന്നു. ഈ മാസം 18ന് നടന്ന കവർച്ചയുടെ ദൃശ്യങ്ങൾ ലഭിച്ചെങ്കിലും പ്രതിമയെക്കുറിച്ച് ഇതുവരെ വിവരമൊന്നുമില്ല. പെട്ടെന്നു വിൽക്കാനോ ഒളിക്കാനോ കഴിയാത്ത പ്രതിമ കണ്ടെത്താൻ കഴിയാത്തത് അമേരിക്കൻ പോലീസിനു നാണക്കേടുമായി. ഏകദേശം നാലടി ഉയരമുള്ള, കിരീടധാരിയായ, പ്രഭാവലയമുള്ള, ഇരിക്കുന്ന…
Read Moreകരുവന്നൂർ കേസിൽ തൃശൂർ ജില്ല സഹകരണബാങ്ക് സെക്രട്ടറിയെ ഇഡി ചോദ്യംചെയ്യും; എം.കെ. കണ്ണന് വെള്ളിയാഴ്ച വീണ്ടും ഹാജരാകണം
കൊച്ചി,തൃശൂർ: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണക്കേസില്‍ തൃശൂര്‍ ജില്ലാ സഹകരണ ബാങ്ക് സെക്രട്ടറി ബിനു അടക്കമുള്ളവരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഇന്ന് ചോദ്യം ചെയ്തേക്കും. ബാങ്കിലെ സംശകരമായ പണമിടപാടുകളുടെ രേഖകള്‍ ഇഡിക്ക് ലഭിച്ചിരുന്നു. കേസിലെ മുഖ്യ പ്രതി സതീഷ് കുമാര്‍ നടത്തിയ ഇടപാടുകളെ സംബന്ധിച്ചും ഇഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലുള്ള വിവരങ്ങളാണ് ബിനു അടക്കമുള്ളവരില്‍നിന്ന് തേടുന്നത്. ജില്ലയിൽ ഇഡി ബാങ്കുകളിൽ പരിശോധന നടത്തിയപ്പോൾ തൃശൂർ ജില്ല സഹകരണ ബാങ്കിലും പരിശോധന നടത്തിയിരുന്നു. 17 മണിക്കൂറോളം നീണ്ട അന്നത്തെ പരിശോധനയിൽ നിരവധി ഫയലുകൾ ഇഡി പരിശോധിക്കുകയും കൊണ്ടുപോവുകയും ചെയ്തിരുന്നു. തൃശൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റും സിപിഎം സംസ്ഥാന കമ്മിറ്റിയംഗവുമായ എം.കെ.കണ്ണനെ ഇഡി ഇന്നലെ ഏഴു മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. തൃശൂര്‍ കോ ഓപ്പറേറ്റീവ് ബാങ്കിലാണ് കരുവന്നൂര്‍ കേസിലെ മുഖ്യപ്രതി അറസ്റ്റിലായ പി.സതീഷ് കുമാര്‍ മിക്ക ഇടപാടും നടത്തിയിട്ടുള്ളതെന്നതിനാലാണ്…
Read Moreകരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; സിപിഎം നേതാവ് പി.ആര്. അരവിന്ദാക്ഷനെ ഇഡി അറസ്റ്റ് ചെയ്തു
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭ കൗൺസിലറുമായ പി.ആര് അരവിന്ദാക്ഷനെ ഇഡി അറസ്റ്റ് ചെയ്തു. തൃശൂരില്‍ നിന്നാണ് അരവിന്ദാക്ഷനെ അറസ്റ്റ് ചെയ്തത്. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ ഒന്നാം പ്രതി സതീഷ് കുമാറിന്റെ അടുത്ത സുഹൃത്തും പണം ഇടപാടിലെ ഇടനിലക്കാരനുമായിരുന്നു അരവിന്ദാക്ഷൻ. സതീഷ്കുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അരവിന്ദാക്ഷനെ കസ്റ്റഡിയില്‍ എടുത്തത്. അരവിന്ദാക്ഷനെതിരെ ഉണ്ടായിരുന്ന സാക്ഷി മൊഴികളുടെ അടിസ്ഥാനത്തിലും സാഹചര്യ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്. സർവീസ് സഹകരണബാങ്കിനെ തകർക്കുന്ന വിധത്തിൽ സാമ്പത്തിക ഇടപാടുകളിൽ പി.ആര്. അരവിന്ദാക്ഷന്റെ ക്രമം വിട്ട ഇടപെടലുകളെ സംബന്ധിച്ചുള്ളവിവരങ്ങൾ ലഭിച്ചതിന്റെ മേലാണ് അറസ്റ്റ്. തൃശൂർ സഹകരണ ബാങ്ക് പ്രസിഡന്റും സിപിഎം നേതാവുമായ എം.കെ കണ്ണന്റെ മൊഴി ഇന്നലെ രേഖപ്പെടുത്തിയിരുന്നു.
Read More“എഐ’ ക്രിമിനലുമാകും! പെൺകുട്ടികളുടെ നഗ്നചിത്രങ്ങൾ നിർമിച്ചു
മഡ്രിഡ്: ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സിന്റെ (എഐ) ഉപയോഗം വ്യാപകമാകുന്നതിനിടെ ഇതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളും പെരുകുന്നു. എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് സ്കൂൾ വിദ്യാർഥിനികളുടെ നഗ്നചിത്രങ്ങൾ വ്യാജമായി നിർമിക്കുകയും സോഷ്യൽമീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്തത് സ്പെയിനിൽ വൻ വിവാദമായി. സ്പെയിനിലെ തെക്ക്-പടിഞ്ഞാറൻ പ്രവിശ്യയായ ബഡാജോസിലെ അൽമെന്ദ്രാലെക്സോവിൽ 11നും 17നും ഇടയിൽ പ്രായമുള്ള 28ഓളം പെൺകുട്ടികളുടെ വ്യാജ നഗ്ന ചിത്രങ്ങളാണ് ഓൺലൈനിൽ വ്യാപകമായി പ്രചരിച്ചത്. സോഷ്യൽമീഡിയ അക്കൗണ്ടുകളിൽനിന്ന് പെൺകുട്ടികളുടെ ചിത്രമെടുത്ത് നഗ്നചിത്രങ്ങളാക്കി മാറ്റുകയായിരുന്നു. ചിത്രങ്ങൽ മോർഫ് ചെയ്യാൻ എഐ സഹായത്തോടെ പ്രവർത്തിക്കുന്ന ClothOff ആപ്പ് ഉപയോഗിച്ചതായി പോലീസ് പറഞ്ഞു. കേസിൽ ഉൾപ്പെട്ട 11 പ്രതികൾ 12നും 14നും ഇടയിൽ പ്രായമുള്ളവരാണ്. വേനൽക്കാല അവധിക്കുശേഷം കുട്ടികൾ സ്കൂളിൽ തിരിച്ചെത്തിയതിന് പിന്നാലെയാണ് സംഭവം. സംഭവത്തിൽ ഇരകളായ കുട്ടികളുടെ മാതാപിതാക്കളുടെ നേതൃത്വത്തിൽ പ്രക്ഷോഭം നടന്നു. കുട്ടികളുടെ വ്യാജ നഗ്ന ചിത്രങ്ങൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയെന്നും രക്ഷിതാക്കൾ ആരോപിച്ചു.…
Read More