ഒരു വ്യക്തി എനിക്കെതിരെ കള്ളക്കേസ് കൊടുത്തു എന്നു വച്ച് ഉടൻ നാട്ടിൽ വരേണ്ട കാര്യമുണ്ടെന്ന് എനിക്കു തോന്നുന്നില്ല. എന്തൊക്കെ കാര്യങ്ങൾ ചെയ്യുന്നതിനാണോ ഞാൻ വീട്ടിൽ നിന്ന് ഇറങ്ങിയത്, അതെല്ലാം പൂർത്തിയാക്കിയിട്ടേ വരൂ മല്ലു ട്രാവലർ ഷാക്കിർ സുബാൻ. ഫേസ്ബുക്കിലാണ് ഇതു സംബന്ധിച്ച കാര്യം പങ്കുവെച്ചത്. ഷാക്കിറിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഒത്തുതീർപ്പിനു ക്ഷണിച്ചിട്ടില്ല. ശ്രമിക്കുകയും ഇല്ല,ലുക്ക്ഔട്ട് നോട്ടിസ് ഇതുവരെ ഇറക്കിയിട്ടില്ല. അതെല്ലാം വ്യാജമാണ്. ആരോപണങ്ങളെ നിയമപരമായി നേരിടുമെന്ന് ഞാൻ പറഞ്ഞു. ഒരു വ്യക്തി എനിക്കെതിരെ കള്ളക്കേസ് കൊടുത്തു എന്നു വച്ച് ഉടൻ നാട്ടിൽ വരേണ്ട കാര്യമുണ്ടെന്ന് എനിക്കു തോന്നുന്നില്ല. എന്തൊക്കെ കാര്യങ്ങൾ ചെയ്യുന്നതിനാണോ ഞാൻ വീട്ടിൽ നിന്ന് ഇറങ്ങിയത്, അതെല്ലാം പൂർത്തിയാക്കിയിട്ടേ വരൂ. അതിനിടയിൽ കേസുമായി ബന്ധപ്പെട്ട് പൊലീസോ കോടതിയോ വരാൻ പറഞ്ഞാൽ മാത്രമേ വരേണ്ട കാര്യമുള്ളൂ.(ആത്മവിശ്വാസത്തിന്റെ കാരണം കൂടി പറയട്ടെ: ഇത് കള്ളക്കേസാണെന്ന് 1000000% തെളിയിക്കുന്ന എല്ലാ…
Read MoreDay: September 26, 2023
യുവനടിക്കെതിരേ സോഷ്യൽ മീഡിയയിൽ അധിക്ഷേപം; പട്ടാമ്പിക്കാരനെതിരെ പോലീസ് കേസ്
കൊയിലാണ്ടി: മലയാള സിനിമയിലെ പ്രമുഖ യുവനടി കൊയിലാണ്ടി കോടതിയില്‍ ഹാജരായി മൊഴി നല്കി. സോഷ്യല്‍ മീഡിയയില്‍ തന്നെ പിന്തുടര്ന്ന് ശല്യപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്തുവെന്ന കേസിലാണ് കൊയിലാണ്ടി കോടതിയില്‍ മൊഴി നല്‍കിയത്. വാട്ട്സാപ്പിലും മെസഞ്ചറിലും നേരിട്ടുമെല്ലാമായി നിരന്തരം മെസേജ് അയച്ച് തന്നെ ശല്യപ്പെടുത്തുകയും ഫേസ്ബുക്ക് ലൈവില്‍ വന്ന് കുടുംബത്തെ ഉള്‍പ്പെടെ പരസ്യമായി അധിക്ഷേപിക്കുകയും ചെയ്തതിനെതിരേ നടി എലത്തൂര്‍ പോലീസില്‍നല്‍കിയ കേസിലാണ് കോടതിയില്‍ എത്തി മൊഴി രേഖപ്പെടുത്തിയത്.’ പട്ടാമ്പി സ്വദേശി കിഷോറാണ് നടിയ്ക്കും കുടുംബത്തിനും നിരന്തരം ശല്യം ചെയ്ത് മെസേജ് അയയ്ക്കുകയും ഫേസ്ബുക്കില്‍ അധിക്ഷേപിക്കുകയും ചെയ്തത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 354 (ഡി), കേരള പോലീസ് ആക്റ്റിലെ 120 (ഒ) എന്നീ വകുപ്പുകള്‍ പ്രകാരമാണ് എലത്തുര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കോഴിക്കോട് സ്വദേശിയാണ് യുവനടി.
Read Moreപത്തനംതിട്ട സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ്; എസ്എഫ്ഐ ജില്ലാ സെക്രട്ടറി അഞ്ചുതവണ വോട്ടു ചെയ്യുന്ന ദൃശ്യങ്ങൾ പുറത്ത്; ഭരണം കിട്ടിയത് യുഡിഎഫിന്
പത്തനംതിട്ട: സര്‍വീസ് സഹകരണ ബാങ്ക് ഭരണം പിടിക്കാന്‍ എസ്എഫ്ഐ ജില്ലാ ഭാരവാഹികള്‍ ഉള്‍പ്പെടെ കള്ളവോട്ട് രേഖപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ വെട്ടിലായി സിപിഎം. കള്ളവോട്ട് ആരോപണത്തിൽ അകപ്പെട്ടെന്നു മാത്രമല്ല, ബാങ്ക് ഭരണം പിടിക്കാന്‍ സിപിഎമ്മിനു കഴിഞ്ഞതുമില്ല. ഭരണസമിതിയിലെ ഒന്നൊഴികെ എല്ലാ സീറ്റിലും യുഡിഎഫാണ് വിജയിച്ചത്. എല്‍ഡിഎഫ് പാനലിൽ ജയിച്ച ഒരാൾ അജിത് കുമാർ ആണ്. ഇദ്ദേഹമാകട്ടെ മുമ്പ് കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു.വര്‍ഷങ്ങളായി യുഡിഎഫ് ആണ് പത്തനംതിട്ട സഹകരണ ബാങ്ക് ഭരിക്കുന്നത്. ഞായറാഴ്ച നടന്ന ബാങ്ക് വോട്ടെടുപ്പുമായി ബന്ധപ്പെട്ടു വ്യാപകമായ കള്ളവോട്ട് ആരോപണം ഉയര്‍ന്നിരുന്നു. എല്‍ഡിഎഫും യുഡിഎഫും പരസ്പരം കള്ളവോട്ട് ആരോപണം ഉന്നയിച്ചിരുന്നെങ്കിലും എസ്എഫ്ഐ ജില്ലാ സെക്രട്ടറി അടക്കം കള്ളവോട്ട് ചെയ്യുന്ന ദൃശ്യങ്ങളാണ് ഇന്നലെ പുറത്തുവന്നത്. തിരുവല്ല സ്വദേശിയും എസ്എഫ്ഐ ജില്ലാ സെക്രട്ടറിയുമായ കെ.എസ്. അമല്‍ അഞ്ചുതവണ പോളിംഗ് ബൂത്തില്‍ പ്രവേശിച്ചു വോട്ടു ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിലുണ്ട്. പെരിങ്ങനാട്, കൊടുമണ്‍, മല്ലപ്പള്ളി…
Read Moreഇഎംഐ അടയ്ക്കാൻ പണമില്ല; സുഹൃത്തിനെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയ പ്രതി പിടിയിൽ
സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സുഹൃത്തിനെ തട്ടിക്കൊണ്ടുപോയ് കൊലപ്പെടുത്തിയയാൾ അറസ്റ്റിൽ. വീട്ടുചെലവുകൾ വഹിക്കാൻ പാടുപെടുകയായിരുന്ന ഇയാൾ സുഹൃത്തിനെ തട്ടിക്കൊണ്ടു പോയി കുടുംബത്തോട് മോചനദ്രവ്യം ആവശ്യപ്പെട്ടു. പിന്നാലെ മറ്റൊരു സുഹൃത്തിന്റെ സഹായത്തോടെ യുവാവിനെ കൊലപ്പെടുത്തി. ബൈക്കിന്റെ തവണ അടയ്ക്കാൻ പണം ഇല്ലാത്തതിനാലാണ് സച്ചിൻ നിതിനെ തട്ടിക്കൊണ്ടുപോയത്. പിന്നാലെ കുടുംബത്തിൽ നിന്ന് രണ്ട് ലക്ഷം രൂപ തട്ടിയെടുക്കാൻ സച്ചിൻ ഗൂഢാലോചന നടത്തിയതായി പോലീസ് പറഞ്ഞു. മകൾ ജനിച്ചതിന് ശേഷം വീട്ട് ചെലവുകൾ വഹിക്കാൻ സച്ചിന് ബുദ്ധിമുട്ടായിരുന്നു. 2018 മുതൽ സച്ചിന് നിതിനെ അറിയാം. രണ്ടാഴ്ച മുമ്പ് സച്ചിൻ തന്റെ മറ്റൊരു സുഹൃത്തായ അരുണുമായി നിതിനെ തട്ടിക്കൊണ്ടു പോകാൻ പദ്ധതി തയാറാക്കി. നിതിന്റെ കുടുംബത്തിന് വടക്കുകിഴക്കൻ ഡൽഹിയിൽ ഒരു വീടുണ്ടെന്ന് ഇയാൾക്ക് അറിയാമായിരുന്നു. അതിനാൽ എളുപ്പത്തിൽ രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ടാൽ അവർക്ക് നൽകാൻ കഴിയുമെന്നും സച്ചിൻ വിശ്വസിച്ചു. സെപ്തംബർ 19 ന്…
Read Moreകഥാപാത്രത്തിനായ് ഇങ്ങനെ ചെയ്യേണ്ടി വന്നു, മോശം കമന്റുകൾ വേദനിപ്പിച്ചു; ട്രോളുകളോട് പ്രതികരിച്ച് എമി ജാക്സൺ
നടി എമി ജാക്സൺ അടുത്തിടെ താൻ പങ്കെടുത്ത ഒരു പരിപാടിയിൽ നിന്ന് ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തതിന് പിന്നാലെ നിരവധി ട്രോളുകളാണ് താരത്തിനെതിരെ വന്നത്. സിലിയൻ മർഫി ഫീമെയിൽ വേർഷൻ എന്നാണ് ചിത്രങ്ങൾക്ക് താഴെ വന്ന കമന്റുകൾ. ഇപ്പോഴിതാ ട്രോളിനെതിരെ പ്രതികരിച്ചിരിക്കുകയാണ് നടി. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ, സിലിയൻ മർഫിയുമായി താരതമ്യപ്പെടുത്തുന്നതിന് പ്രതികരണം അറിയിച്ചിരിക്കുകയാണ് എമി. ട്രോളന്മാരെ അഭിസംബോധന ചെയ്തുകൊണ്ട് നടി പറഞ്ഞു, “ഞാനൊരു അഭിനേതാവാണ്, ഞാൻ എന്റെ ജോലി വളരെ ഗൗരവത്തോടെയാണ് കാണുന്നത്. കഴിഞ്ഞ ഒരു മാസമായി ഞാൻ യുകെയിൽ പുതിയ പ്രൊജക്റ്റ് ചിത്രീകരണത്തിന്റെ ഭാഗമായുണ്ട്. അതിനാൽ ഞാൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിനായ് എനിക്ക് ഇങ്ങനെ ചെയ്യേണ്ടി വന്നു. അതിനായാണ് മെലിഞ്ഞത്. ആ വേഷത്തിൽ എന്നെത്തന്നെ മുഴുവനായി സമർപ്പിക്കുന്നു. ഓൺലൈനിലുള്ള ഇത്തരം ആക്ഷേപം വളരെ സങ്കടകരമാണ്. സിനിമയ്ക്കായി അവരുടെ ലുക്കിൽ കാര്യമായ മാറ്റം വരുത്തേണ്ടി വന്ന സഹതാരങ്ങൾക്കൊപ്പം…
Read Moreഅമേരിക്കന്‍ ബുള്ളി, ബീഗിള്‍, ജര്‍മന്‍ ഷെപ്പേഡ്, ലാബ്രഡോർ… എല്ലാവർക്കും കാക്കി കണ്ടാല്‍ കട്ടക്കലിപ്പ്; കാക്കി തുണികാട്ടി പട്ടികളെ പരിശീലിപ്പിക്കുന്ന വീഡിയോ പുറത്ത്
കോട്ടയം; നായ്ക്കലുടെ കാവലിൽ കഞ്ചാവ് വിൽപന നടത്തിയ വീട്ടിൽ പോലീസ് കണ്ടത് ഞെട്ടിക്കുന്ന കാഴ്ച. വീട്ടുമുറ്റത്തും വീടിനുള്ളിലും ശൗര്യംപൂണ്ട കൂറ്റന്‍ നായകള്‍. ഏതു നിമിഷവും പോലീസിനെയും വന്‍കിട റെയ്ഡിനെയും റോബിന് മുന്നില്‍ കണ്ടിരുന്നു. കാക്കി ധരിച്ചെത്തുന്നവരെ ആ നിമിഷം ആക്രമിക്കാന്വിധം പ്രത്യേക പരിശീലനം കൊടുത്ത 13 നായകള്‍. റബര്‍ കൈയുറയ്ക്കു മുകളില്‍ ചണച്ചാക്ക് കനത്തില്‍ കെട്ടി അതില്‍ കാക്കി നിറമുള്ള തുണി ചുറ്റി നായകളെ കടിപ്പിച്ചായിരുന്ന പരിശീലനം. റോബിന് ഇത്തരത്തില്‍ പരിശീലനം നല്കുന്ന വീഡിയോ പുറത്തുവന്നിട്ടിട്ടുണ്ട്. പ്രതിയോഗി കടന്നുവന്നാല്‍ ആ നിമിഷം ചാടിവീഴാന്‍ പാകത്തിലായിരുന്നു ട്രെയിനിംഗ്. ഒരു കമ്പി വലിച്ചാലുടന്‍ എല്ലാ കൂടുകളും ഒന്നാകെ തുറന്ന് നായകള്‍ക്ക് പുറത്തുചാടാം. ആള്‍പ്പൊക്കത്തില്‍ ചാടി കഴുത്തും കണ്ണും കടിച്ചുമുറിക്കുക, കൂട്ടംകൂടി വളഞ്ഞാക്രമിക്കുക തുടങ്ങിയ പരിശീലനം സിദ്ധിച്ച നായകളെയാണ് വളർത്തിയിരുന്നത്. അമേരിക്കന്‍ ബുള്ളി, ബീഗിള്‍, ജര്‍മന്‍ ഷെപ്പേഡ്, ലാബ്രഡോര്‍ ഇനങ്ങളില്‍പ്പെട്ട…
Read Moreകള്ളപ്പണം വെളുപ്പിക്കൽ കേസ്; ഷാജൻ സ്കറിയയെ ഇ ഡി ചോദ്യം ചെയ്യുന്നു
കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ഓൺലൈൻ ചാനൽ ഉടമ ഷാജൻ സ്കറിയയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസിലാണ് ചോദ്യം ചെയ്യൽ നടക്കുന്നത്. ഷാജൻ സ്കറിയക്കെതിരെ ഇഡിക്ക് ലഭിച്ച പരാതികളുടെ സത്യാവസ്ഥ പരിശോധിക്കുന്നതിനും വിവര ശേഖരണത്തിനുമായിട്ടാണ് ഷാജൻ ഇഡി ഓഫീസിൽ എത്തിയിരിക്കുന്നതെന്നാണ് വിവരം. നേരത്തെ നോട്ടീസ് നൽകിയിരുന്നെങ്കിലും ഷാജൻ ഹാജരായിരുന്നില്ല. ചോദ്യം ചെയ്യൽ ഇതുവരെ ആരംഭിച്ചിട്ടില്ല. വിദേശത്ത് നിന്നും പണം എത്തിയതുമായി ബന്ധപ്പെട്ടും ഷാജനെ ചോദ്യം ചെയ്യും.
Read Moreനായപ്പടയുടെ നടുവിലൊരു കഞ്ചാവ് കേന്ദ്രം; സിനിമാക്കഥപോലൊരു അധോലോക സംവിധാനം കെട്ടിപ്പടുക്കിയ റോബിന് ജോര്‍ജിനെ നാട്ടുകാർക്ക് ഭയം; ഒടുവിൽ…
കോട്ടയം: സിനിമാക്കഥപോലൊരു അധോലോക സംവിധാനം. വീട്ടുമുറ്റത്തും വീടിനുള്ളിലും ശൗര്യംപൂണ്ട കൂറ്റന്‍ നായകള്‍. അകത്തും പുറത്തും സിസിടിവി കാമറകള്‍. വീടിനുള്ളിലെ രഹസ്യ അറകളില്‍ ബാഗ് നിറയെ കഞ്ചാവും മയക്കുമരുന്നും. കുമാരനല്ലൂര്‍ വലിയാലുംചുവട്ടില് റോബിന് ജോര്‍ജിന്റെ വീട് കാലങ്ങളായി കഞ്ചാവിന്റെ മൊത്ത വിതരണകേന്ദ്രമായിരുന്നു. അന്യസംസ്ഥാന ബന്ധമുള്ള ലഹരി അധോലോകത്തിലെ പ്രധാനിയാണ് റോബിനെന്ന് പോലീസ് പറയുന്നു. ഒറീസ, ബംഗാള്‍, തെലങ്കാന ഉള്‍പ്പെടെ സംസ്ഥാനങ്ങളില്‍ കണ്ണിയുള്ള ഇയാള്‍ക്ക് കഞ്ചാവ് എത്തിച്ചിരുന്നതില്‍ ഇതര സംസ്ഥാന തൊഴിലാളികളുമുണ്ടായിരുന്നു. ആര്‍പ്പൂക്കര, അതിരമ്പുഴ, ഏറ്റുമാനൂര്‍ പ്രദേശങ്ങളിലെ കുപ്രസിദ്ധരായ ക്വട്ടേഷന്‍ സംഘങ്ങള്‍ക്കും കിലോ കണക്കിന് കഞ്ചാവ് ഇയാള്‍ വിറ്റിരുന്നു. റോബിനു കീഴില്‍ നിരവധി സബ് ഡീലര്മാരുണ്ടായിരുന്നതായാണ് സൂചന. റോബിന്റെ കഞ്ചാവുകേന്ദ്രത്തിന്റെ പരിസരങ്ങളില്‍ രാപകല്‍ അയാളുടെ നിരീക്ഷകരും തമ്പടിച്ചിരുന്നു. ഇന്നലെ പിടിയിലായതിനുശേഷവും മിന്നല്‍ ആക്രമണം ലക്ഷ്യമിട്ട് കഞ്ചാവ് അധോലോകം അവിടെ സംഘടിതമായി എത്തിയിരുന്നു. കോട്ടയം പുല്ലരിക്കുന്ന് കോളനിക്കാരനാണ് റോബിന്. കുമാരനല്ലൂരില്‍ പ്രവാസി…
Read Moreപോലീസ് സ്റ്റേഷനിൽ ദളിത് യുവാവിന് ക്രൂര മർദനം; സബ് ഇൻസ്പെക്ടർക്കെതിരെ കേസ്
പോലീസ് സ്റ്റേഷനിൽ വച്ച് ദളിത് യുവാവിനെ മർദിച്ച സംഭവത്തിൽ സബ് ഇൻസ്പെക്ടർക്കെതിരെ കേസ്. ഉത്തർപ്രദേശിൽ ഒരു കേസുമായി ബന്ധപ്പെട്ട് യുവാവിനെ പോലീസ് സ്റ്റേഷനിൽ വച്ച് സബ് ഇൻസ്പെക്ടർ ക്രൂരമായ് മർദിക്കുകയായിരുന്നു. 18 വയസ്സുള്ള മകളെ കാണാതായതായിൽ രാമശങ്കർ ത്രിപാഠി എന്നയാൾ സോറോൺ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. സബ് ഇൻസ്പെക്ടർ സുനിൽ കുമാറാണ് ഈ കേസ് അന്വേഷിക്കുന്നതെന്ന് അസിസ്റ്റന്റ് പോലീസ് കമ്മീഷണർ (സോറോൺ) ശൈലേന്ദ്ര പരിഹാർ പറഞ്ഞു. അന്വേഷണത്തിനിടെ പെൺകുട്ടിയുടെ കോൾ ഡീറ്റെയിൽസ് രേഖകൾ വീണ്ടെടുക്കുകയും ധർമേന്ദ്ര കുമാർ എന്ന യുവാവിനെ ചോദ്യം ചെയ്യാൻ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയും ചെയ്തു. തുടർന്ന് ചോദ്യം ചെയ്യലിനിടെ പോലീസുകാരന്റെ മർദനത്തിൽ ആരോഗ്യ നില വഷളായതിനെ തുടർന്ന് യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുടുംബത്തിന്റെ ആവശ്യപ്രകാരം വൈദ്യപരിശോധന നടത്തുകയും ചെയ്തു. പരിശോധനയിൽ ധർമേന്ദ്രയെ മൂർച്ചയുള്ള വസ്തു ഉപയോഗിച്ചാണ് മർദിച്ചതെന്ന് വ്യക്തമായി.
Read Moreലോണ്‍ കുടിശിക തിരിച്ചടച്ചിട്ടും ഭീഷണി; കോട്ടയത്ത് ഗൃഹനാഥന് ജീവനൊടുക്കി; കർണാടക ബാങ്കിനെതിരേ വ്യാപക പ്രതിഷേധം
മുടങ്ങിയ ലോണ്‍ കുടിശ്ശിക തിരിച്ചടച്ചിട്ടും ബാങ്ക് ജീവനക്കാർ ഭീഷണിപ്പെടുത്തി. പിന്നാലെ ഗൃഗനാഥന്‍ ജീവനൊടുക്കി. കോട്ടയം കുടയംപടിയില്‍ അഭിരാമത്തില്‍ കെ.സി ബിനുവാണ് മരിച്ചത്. കോട്ടയം കുടയംപടിയില്‍ വ്യാപാര സ്ഥാപനം നടത്തിവരുകയായിരുന്ന ബിനു ബിസിനസ് ആവശ്യങ്ങൾക്കായി അഞ്ച് ലക്ഷം രൂപ ലോണ്‍ എടുത്തിരുന്നു. കർണാടക ബാങ്കിൽ നിന്നാണ് ലോൺ എടുത്തത്. എന്നാൽ തിരിച്ചടവ് മുടങ്ങിയപ്പോള്‍ ബാങ്ക് മാനേജരും ജീവനക്കാരും ബിനുവിന്റെ വ്യാപാര സ്ഥാപനത്തിലെത്തി ഭീഷണിപ്പെടുത്തി. ബാങ്ക് മാനേജർ പ്രദീപിന്റെ നിരന്തര ഭീഷണിയെ തുടർന്ന് മാനസികമായി ബിനു ഏറെ തളർന്നിരുന്നു. ഇതെ തുടർന്നാണ് ബിനു ആത്മഹത്യ ചെയ്തതെന്ന് കുടുംബം ആരോപിക്കുന്നു. ബിനുവിന്റെ കുടുംബം കർണാടക ബാങ്ക് മനേജര്‍ പ്രദീപിനെതിരെ പൊലീസില്‍ പരാതി നല്കി. രണ്ട് മാസത്തെ കുടിശ്ശിക അടച്ചു തീര്‍ത്തിട്ടും ഭീഷണി തുടര്‍ന്നുവെന്നും പരാതിയില്‍ പറയുന്നു. ഇതേ ബാങ്കിൽ നിന്ന് നേരത്തെയും രണ്ട് തവണ ലോൺ എടുത്തിരുന്നു. കൃത്യമായി ആ തുക…
Read More