സ്കൂട്ടറിൽ അമിതവേഗതയിൽ വന്ന രണ്ട് മോഷ്ടാക്കളെ ഒറ്റ കിക്കിലൂടെ പിടികൂടി ഡൽഹിയിലെ ഒരു പോലീസുകാരൻ. തിങ്കളാഴ്ച വൈകീട്ട് മോഡൽ ടൗൺ മാർക്കറ്റ് പരിസരത്ത് വെച്ച് ഇരുവരും പേഴ്സ് തട്ടിയെടുത്ത ശേഷം അമിതവേഗതയിൽ പോകുമ്പോഴാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു. ഡൽഹി പോലീസിന്റെ കമ്മ്യൂണിക്കേഷൻസ് വിംഗിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറായ അജയ് ഝാ സംഭവസമയത്ത് മോഡൽ ടൗൺ മാർക്കറ്റിലെ ഒരു കടയിൽ പലചരക്ക് സാധനങ്ങൾ വാങ്ങുകയായിരുന്നു. ആളുകൾ നിലവിളിക്കുന്നത് കേട്ട അജയ് ഝാ ഓടിയെത്തി. അളുകളൾ ഒരു സ്കൂട്ടറിന് പിന്നാലെ ഓടുന്നതും കണ്ടു. തിരക്കേറിയ മാർക്കറ്റിൽ രണ്ട് പേർ അമിതവേഗതയിൽ ഓടുകയായിരുന്നു. ഇരുവരെയും തടയാനുള്ള പോലീസിന്റെ ധീരമായ ശ്രമം പ്രദേശത്തെ സിസിടിവി കാമറയിൽ പതിഞ്ഞിട്ടുണ്ട്. തുടർന്ന് പോലീസുകാരൻ വാഹനം കാണുകയും തന്റെ എല്ലാ ശക്തിയും ഉപയോഗിച്ച് ചവിട്ടുകയും ചെയ്തു. തുടർന്ന് ഓടിയെത്തിയ ആളുകൾ മഹേഷ്, സിക്കന്ദ്ര എന്നീ രണ്ട്…
Read MoreDay: September 27, 2023
മുല്ലയിൽ അഭിനയിക്കേണ്ടിരുന്നത് മീര ജാസ്മിനായിരുന്നു; പാട്ട് പാടാൻ അവസരം ചോദിച്ച് വന്നതാണ് മീര നന്ദൻ; ലാൽ ജോസ്
മീര നന്ദന്റെ ആദ്യത്തെ സിനിമയാണ് മുല്ല. പാട്ട് പാടാൻ അവസരം ചോദിച്ച് വന്നതാണ് മീര നന്ദൻ. മുല്ലയിൽ അഭിനയിക്കേണ്ടിരുന്നത് മീര ജാസ്മിനായിരുന്നു. മീര ജാസ്മിനോട് കഥ പറയാൻ കൽക്കട്ട ന്യൂസ് എന്ന സിനിമയുടെ സെറ്റിൽ പോയി. ലാൽ ജോസ് വന്ന് കഥ പറഞ്ഞു, പക്ഷെ എനിക്കൊന്നും മനസിലായില്ല എന്ന് ദിലീപിനോട് മീര പറഞ്ഞു. മനസിലാകാത്ത ആളെ കാസ്റ്റ് ചെയ്യേണ്ടെന്ന് കരുതി പുതിയ ആളെ നോക്കി. അങ്ങനെയാണ് മീര നന്ദനിലേക്ക് എത്തുന്നതെന്ന് ലാൽ ജോസ് പറഞ്ഞു.
Read Moreഅന്ധവിശ്വാസമില്ല, ആത്മവിശ്വാസം മാത്രം; അസിന് തോട്ടുങ്കൽ
ഞാന്‍ ഉണ്ടായപ്പോള്‍ ഇട്ട പേരാണ് അസിന് എന്നത്. അച്ഛനും അമ്മയും ഇട്ട പേരാണ്. സിനിമയില്‍ വന്നപ്പോള്‍ കുറേപ്പേര് പറഞ്ഞിട്ടുണ്ട് അസിന് എന്ന പേര് ആര്‍ക്കും റിലേറ്റ് ചെയ്യാന്‍ പറ്റുന്ന ഒന്നല്ലെന്ന്. പെട്ടെന്ന് ശ്രദ്ധിക്കപ്പെടുന്ന എന്തെങ്കിലും പേരിടണമെന്ന്. പക്ഷെ എന്റെ പേര് എന്റെ വ്യക്തിത്വത്തിന്റെ ഭാഗമാണ്. എന്റെ ഐഡന്റിറ്റിയാണ്. അത് മാറ്റരുത്. ആ വിശ്വാസം അനുസരിച്ചാണ് ഇതുവരെ വന്നത്. പലരും ചോദിക്കാറുണ്ട് ഏതാണ് ലക്കി നമ്പര്‍ എന്ന്. ഹോട്ടലില്‍ റൂം എടുക്കാന്‍ നേരത്തൊക്കെ ഏതെങ്കിലും എടുത്തോ എന്നാണ് ഞാന്‍ പറയുക. വണ്ടിയുടെ കളറും കാറിന്റെ രജിസ്ട്രേഷന് നമ്പര്‍ ഏത് വേണം എന്നും ചോദിക്കും. എനിക്ക് അങ്ങനെയുള്ള യാതൊരു അന്ധവിശ്വാസങ്ങളുമില്ല. ആകെയുള്ളത് ആത്മവിശ്വാസം മാത്രമാണെന്ന് അസിന് തോട്ടുങ്കൽ പറഞ്ഞു.
Read More‘ജവാനും’ തളര്‍ത്താനാകാത്ത അനുഷ്ക ഷെട്ടി
ബാഹുബലി എന്ന സിനിമയിൽ നായികയായതോടെ കരിയർ ഗ്രാഫ് കുത്തനെ ഉയർന്ന താരമാണ് അനുഷ്ക ഷെട്ടി. രാജ്യമൊട്ടാകെ ശ്രദ്ധയാകര്‍ഷിച്ച പാൻ ഇന്ത്യൻ ചിത്രമായ ബാഹുബലിക്ക് സമാനമായ ഒരു വിജയം നേടാൻ അനുഷ്ക ഷെട്ടിക്ക് പിന്നീട് സാധിച്ചില്ല. എന്നാല്‍ നായികയ്ക്കും ഏറെ പ്രധാന്യമുള്ള ചിത്രമായ ‘മിസ് ഷെട്ടി മിസ്റ്റര്‍ പൊലിഷെട്ടി’ 50 കോടി ക്ലബിലെത്തിയപ്പോള്‍ അനുഷ്ക ഷെട്ടിയുടെ തിരിച്ചുവരവും അടയാളപ്പെടുത്തിയിരിക്കുകയാണ്. അനുഷ്ക നായികയായി എത്തിയ ചിത്രം സംവിധാനം ചെയ്തത് മഹേഷ് ബാബുവാണ്. ചിത്രത്തിന്റെ ബജറ്റ് വെറും 12.5 കോടി രുപയായിരുന്നു. അങ്ങനെ നോക്കുമ്പോള്‍ വലിയ വിജയമായ ചിത്രമായിരിക്കുകയാണ് മിസ് ഷെട്ടി മിസ്റ്റര്‍ പൊലിഷെട്ടി. ലോകമെമ്പാടും കുതിപ്പ് രേഖപ്പെടുത്തിയ ഷാരൂഖ് ചിത്രം ജവാന്റെ റിലീസിനൊപ്പം പ്രദര്‍ശനത്തിന് എത്തിയിട്ടും തളരാതെ 50 കോടി നേടി എന്നതു വിജയത്തിന്റെ മാറ്റ് വര്‍ധിപ്പിക്കുന്നു. ചിരിക്ക് പ്രാധാന്യം നല്കി ഒരുക്കിയ ചിത്രമായിരുന്നു മിസ് ഷെട്ടി മിസ്റ്റര്‍ പൊലിഷെട്ടി.…
Read Moreഇന്ത്യയുടെ ഔദ്യോഗിക ഓസ്കർ എൻട്രിയായി ജൂഡ് ആന്തണിയുടെ 2018
ഓസ്കർ നോമിനേഷനിൽ ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത 2018 എവരിവൺ ഈസ് എ ഹീറോ എന്ന ചിത്രം തെരഞ്ഞെടുക്കപ്പെട്ടു. 2018ൽ കേരളത്തിലുണ്ടായ വെള്ളപ്പൊക്കം പ്രമേയമാക്കി ജൂഡ് സംവിധാനം ചെയ്ത ചിത്രമാണിത്. ടൊവീനോ തോമസായിരുന്നു ചിത്രത്തിലെ നായകൻ. കേരളത്തിലെ ജനതയുടെ ത്രസിപ്പിക്കുന്ന അതിജീവനത്തിന്റെ കഥ മികച്ച ടെക്നിക്കൽ പെർഫെക്ഷനോട് കൂടി ഒരുക്കിയ ചിത്രമാണ് 2018. വിദേശഭാഷ ചിത്രം എന്ന വിഭാഗത്തിലാണ് ചിത്രം പരിഗണിക്കുന്നത്. പ്രശസ്ത സംവിധായകൻ ഗിരീഷ് കസറവള്ളി അധ്യക്ഷനായ ജൂറിയാണ് ചിത്രം തെരഞ്ഞെടുത്തത്. കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, ഇന്ദ്രൻസ്, വിനീത് ശ്രീനിവാസൻ, ലാൽ, നരേൻ, സുധീഷ്, അജു വർഗീസ്, ജിബിൻ ഗോപിനാഥ്, ഡോ.റോണി, അപർണ ബാലമുരളി, ശിവദ, വിനിതാ കോശി, തൻവി റാം, ഗൗതമി നായർ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. വേണു കുന്നപ്പള്ളി, ആന്റോ ജോസഫ്, സി.കെ.…
Read Moreമൊബൈൽ ഫോൺ ചാർജ് ചെയ്യുന്നതിടെ പൊട്ടിത്തെറിച്ചു; മൂന്ന് പേർക്ക് ഗുരുതര പരിക്ക്
മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് അപകടം. മൂന്ന് പേർക്ക് പരിക്കേറ്റു. പൊട്ടിത്തെറിച്ച ഫോണിന്റെ തൊട്ടടുത്ത് ഒരു ഡിയോഡറന്റ് കുപ്പി ഉണ്ടായിരുന്നു. തുടർന്ന് കുപ്പിയിലേക്ക് തീ ആളിപ്പിടിക്കുകയും വലിയ സ്പോടനം ഉണ്ടാവുകയും ചെയ്തു. നാസിക്കിലെ സിഡ്കോ ഉത്തം നഗർ പ്രദേശത്താണ് സംഭവം. സ്ഫോടനത്തിൽ വീടിനുള്ളിലെ ഗ്ലാസുകളും ജനലുകളും തകർന്നു. സ്ഫോടനം വളരെ രൂക്ഷമായതിനാൽ സമീപത്തെ കാറുകളുടെ ചില്ലുകളും തകർന്നു. അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ മൂന്ന് പേർ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Read Moreസഹകരണ മേഖലയെ തകർക്കുന്ന ഒന്നാമത്തെ കുറ്റവാളി പിണറായി വിജയനെന്ന് കെ.സുരേന്ദ്രൻ
കേരളത്തെ സഹകരണ മേഖലയെ സമ്പൂർണ്ണ തകർച്ചയിലേക്ക് തള്ളിവിടുന്നത് സിപിഎമ്മും സർക്കാരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഇന്ന് എല്ലാവരും ചൂണ്ടി കാണിച്ച പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാരും പാർട്ടിയും നേരത്തെ തന്നെ ശ്രമിച്ചിരുന്നെങ്കിൽ ഇത്രയും പ്രതിസന്ധിയിലേക്ക് മാറുമായിരുന്നില്ല. നിക്ഷേപങ്ങൾ പിൻവലിച്ച് സഹകരണ ബാങ്കുകളിൽ നിന്ന് എങ്ങനെയെങ്കിലും മാറിയാൽ മതിയെന്നാണ് സാധാരണക്കാർ ചിന്തിക്കുന്നത്. സഹകരണ പ്രസ്ഥാനങ്ങൾ തകർച്ചയുടെ വക്കിലേക്കെത്തി നിൽക്കുന്നു. സഹകരണ മേഖലയെ തകർക്കുന്ന ഒന്നാമത്തെ കുറ്റവാളി മുഖ്യമന്ത്രി പിണറായി വിജയനാണ്. നോട്ട് നിരോധനത്തിൽ സഹകരണ ബാങ്കുകളെ ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിക്കുന്നതിനു വേണ്ടി സിപിഎം നേതാക്കൾ നടത്തിയ പരിശ്രമത്തിന്റെ ഫലമാണ് സഹകരണ പ്രസ്ഥാനങ്ങളുടെ തകർച്ച. മന്ത്രിസഭയിലെ അംഗവും മൂന്ന് ജില്ലാ സെക്രട്ടറിയുമുൾപ്പെടെ തട്ടിപ്പിന് കൂട്ടുനിന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രിക്ക് അറിയാം. സിപിഐഎമ്മിലെ ഉന്നത നേതാക്കൾ അഴിമതിയിലൂടെ സമ്പാദിച്ച പണമാണ് വെളുപ്പിച്ചത്. തെറ്റ് ചെയ്തവരോട് ഒരുമിച്ച് നിൽക്കണമെന്നും ഒറ്റുകൊടുക്കരുതെന്നും പാർട്ടി സെക്രട്ടറി പറയുന്നു.…
Read Moreമത്സ്യ മുത്തശി; ലോകത്തിലെ ഏറ്റവും പ്രായം ചെന്ന അക്വേറിയം മത്സ്യത്തെ അറിയാമോ?
മത്സ്യങ്ങളെ ഇഷ്ടപ്പെടുന്നവരാണ് നമ്മളിൽ പലരും. ലോകത്തിലെ ഏറ്റവുംപ്രായം ചെന്ന മത്സ്യം ഏതാണെന്ന് അറിയാമോ. സാൻ ഫ്രാൻസിസ്കോയിലെ സ്റ്റെയ്ൻഹാർട്ട് അക്വേറിയത്തിലെ മെതുസെല ആണ് പ്രായം ചെന്ന മത്സ്യം. ഡിഎൻഎ ടെസ്റ്റിന്റെ അടിസ്ഥാനത്തിലാണ് മത്സത്തിന്റെ പ്രായം കണക്കാക്കിയത്. മെതുസെല ഒരു പെൺ ഓസ്ട്രേലിയൻ ലങ്ഫിഷ് ആണെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. 1938 -ലാണ് സാൻ ഫ്രാൻസിസ്കോ അക്വേറിയത്തിലേക്ക് മെതുസെല ആദ്യമായി എത്തുന്നത്. മെതുസെല അക്വേറിയത്തിലെത്തിയ കണക്കുകൾ പ്രകാരം മെതുസലക്ക് പ്രായം 84 ആണ്. എന്നാൽ ഓസ്ട്രേലിയൻ ലങ്ഫിഷുകളുടെ ഡിഎൻഎയുമായി താരതമ്യപ്പെടുത്തുന്നതിനു വേണ്ടി വീണ്ടും പരിശോധന നടത്തിയത്. അങ്ങനെയാണ് ഈ മത്സ്യത്തിന് 92 വയസാണ് പ്രായമെന്ന് കണ്ടെത്തിയത്. എന്നാൽ ഇതിലും മാറ്റങ്ങൾ ഉണ്ടായേക്കാമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. ‘1930 -കളുടെ അവസാനത്തിലാണ് മെതുസെല ഞങ്ങളുടെ അടുത്തെത്തിയത്. പക്ഷേ, അവളുടെ പ്രായം നിർണ്ണയിക്കാൻ അക്കാലത്ത് ഒരു രീതിയും ഇല്ലായിരുന്നു. അതിനാൽ തന്നെ അവളുടെ യഥാർത്ഥ…
Read Moreഇത് രണ്ടാം ജന്മം; ശസ്ത്രക്രിയയ്ക്ക് ശേഷം വിഗ്ഗിൾസിന് പുതുജീവൻ
ഒരു വോളിബോളിന്റെ വലിപ്പമുള്ള മുഴയുമായാണ് അഞ്ച് വയസുള്ള നായ മൃഗസംരക്ഷണ കേന്ദ്രത്തിലേക്കെത്തിയത്. വലതു കാലിന്റെ മുകൾ ഭാഗത്തുള്ള എല്ലിൽ പത്ത് പൗണ്ട് ഭാരമുള്ള ട്യൂമറാണ് ഉണ്ടായിരുന്നത്. ഇത് കാരണം പിറ്റ്ബുളിന് അനങ്ങാൻ കഴിയാത്ത അവസ്ഥയായിരുന്നു. ലിബി എന്ന് പേരുള്ള പിറ്റ്ബുളിനെ മറ്റ് 40 മൃഗങ്ങൾക്കൊപ്പം ഹ്യൂമൻ സൊസൈറ്റി ഓഫ് ടകോമ-പിയേഴ്സിലേക്ക് കൊണ്ടുവന്നു. ലിബിയുടെ ശസ്ത്രക്രിയയ്ക്കുശേഷം നാമകരണ ചടങ്ങ് നടത്തുകയും വിഗ്ഗിൾസ് എന്ന് പേര് മാറ്റുകയും ചെയ്തു. ട്യൂമർ നീക്കം ചെയ്യുന്നതിനിടെ നായയുടെ കാലും മുറിച്ചുമാറ്റി. ശസ്ത്രക്രിയയ്ക്കിടെ നായയെ പരിചരിച്ച വെറ്ററിനറി ടെക്നീഷ്യൻമാരിൽ ഒരാളാണ് വിഗ്ലെസിനെ ഏറ്റെടുത്തത്. മറ്റ് നായ്ക്കളുമായി കളിക്കുന്നതും പുതപ്പിൽ പൊതിഞ്ഞ കട്ടിലിൽ ഉറങ്ങുന്നതും വിഗ്ലെസിന് ഇഷ്ടമാണെന്ന് ടെക്നീഷ്യൻ പറഞ്ഞു.
Read Moreവലവിരിച്ച് പോലീസ്, വലപൊട്ടിച്ച് റോബിനും..! കുമാരനല്ലൂർ കഞ്ചാവ് കേസിലെ പ്രതിയും പോലീസും നേർക്ക് നേർ; പ്രതി ആറ്റില്‍ ചാടി,കരയ്ക്ക് നോക്കിനിന്ന് പോലീസും…
കോട്ടയം: കഞ്ചാവ് ശേഖരം പിടികൂടാനെത്തിയ പോലീസ് സംഘത്തിനുനേരേ വളര്‍ത്തുനായ്ക്കളെ അഴിച്ചുവിട്ട് ഓടി രക്ഷപ്പെട്ട പ്രതി റോബിന് ഇന്നലെയും പോലീസിനെ വെട്ടിച്ചു കടന്നുകളഞ്ഞു. കോട്ടയം പാറമ്പുഴ കൊശമറ്റം ഭാഗത്ത് ഇയാള്‍ക്കായി അന്വേഷണം നടത്തുകയായിരുന്ന പോലീസ് സംഘത്തിനു മുന്നില്‍പ്പെട്ട റോബിന് ആറ്റില്‍ ചാടി രക്ഷപ്പെടുകയായിരുന്നു. റോബിനായി സംസ്ഥാന വ്യാപകമായി വല വിരിച്ചിരിക്കുകയാണ് പോലീസ്. ജില്ലാ പോലീസ് ചീഫ് കെ. കാര്‍ത്തിക്കിന്റെ മേല്‍നോട്ടത്തില്‍ കോട്ടയം ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഇതിനിടയില്‍ റോബിന്റെ കൂട്ടാളികളായ രണ്ടു പേരെ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നായ പരിശീലന കേന്ദ്രത്തില്‍ നായ്ക്കള്‍ക്കൊപ്പം വില കൂടിയ മീനുകളെയും വളര്‍ത്തിയിരുന്നു. മീനുകളെ കൊണ്ടുപോകുന്നതിനായി കഴിഞ്ഞ രാത്രിയില്‍ എത്തിയതായിരുന്നു മൂന്നംഗ സംഘം. ഇതില്‍ ഒരാള്‍ രക്ഷപ്പെട്ടു. മറ്റു രണ്ടു പേരെയാണ് പിടികൂടിയിരിക്കുന്നത്. ആര്‍പ്പൂക്കര സ്വദേശികളായ റെണാള്‍ഡോ (ടുട്ടു-22), ജോര്‍ജ് (26) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.…
Read More