പ്രായപൂർത്തിയാകാത്ത വീട്ടുജോലിക്കാരിയെ പീഡിപ്പിച്ച സൈനിക ഉദ്യോഗസ്ഥനെയും ഭാര്യയെയും അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ പല്ലുകൾ ഒടിഞ്ഞ നിലയിലായിരുന്നു. ശരീരത്തിൽ പൊള്ളലേറ്റ പാടുകളും ഉണ്ടായിരുന്നു. ആസാമിലാണ് സംഭവം. പെൺകുട്ടിയുടെ മെഡിക്കൽ റിപ്പോർട്ടിൽ മൂക്കിന് പൊട്ടലും നാവിൽ ആഴത്തിലുള്ള മുറിവുകളും കണ്ടെത്തി. ദേഹമാസകലം മുറിവുകളുള്ള പതിനാറുകാരിയെ ദമ്പതികൾ ആറുമാസത്തോളം പീഡിപ്പിക്കുകയും പട്ടിണിക്കിടുകയും ചെയ്തുവെന്നാണ് പരാതി. പെൺകുട്ടി ഭക്ഷണം അഭ്യർത്ഥിച്ചപ്പോൾ ചവറ്റുകുട്ടയിൽ നിന്ന് കഴിക്കാനാണ് അവർ പറഞ്ഞത്. തന്നെ വസ്ത്രം ധരിപ്പിച്ച് രക്തം വരുന്നതുവരെ മർദിച്ചെന്നും സ്വന്തം രക്തം നക്കാൻ പോലും നിർബന്ധിതനാകുന്ന തരത്തിലാണ് പീഡനത്തിനിരയായതെന്നും പെൺകുട്ടി ആരോപിച്ചു. കോണിപ്പടിയിൽ നിന്ന് വീണ് പെൺകുട്ടിക്ക് പരിക്കേറ്റതെന്നാണ് പ്രതികളായ ദമ്പതികൾ വാദിച്ചത്. പോക്സോ, എസ്സി/എസ്ടി നിയമങ്ങളും മറ്റ് പ്രസക്തമായ വകുപ്പുകളും ചേർത്താണ് കേസെടുത്തിരിക്കുന്നത്. ആറ് മാസത്തിലേറെയായി താൻ പീഡനത്തിന് ഇരയായതായി പെൺകുട്ടി ഞങ്ങളെ അറിയിച്ചു. ഇന്ത്യൻ ആർമിയിൽ മേജർ റാങ്കിലുള്ള പ്രതി, പെൺകുട്ടിയെ ശിശുപരിപാലനത്തിനായ് വാടകയ്ക്കെടുക്കുകയും…
Read MoreDay: September 27, 2023
ഓടുന്ന ട്രെയിനില്‍ നിന്നും റീല്‍സ് ; പിന്നാലെ കെെ വിട്ട് താഴെ ;വീഡിയോ കാണാം…
വെെറലാകാൻ പല കാട്ടി കൂട്ടലുകളും നടത്തുന്നവരാണ് പലരും. അതിനു വേണ്ടി എന്ത് അപകടം ഉണ്ടായാലും കുഴപ്പമില്ലെന്ന് ചിന്തിക്കുന്നവരാണ് പുതു തലമുറ. അത്തരത്തിലൊരു വീഡിയോ ആണിപ്പോൾ ഏറെ ചർച്ച ചെയ്യുന്നത്. അമിത വേഗത്തിൽ പോകുന്ന ട്രയിനുള്ളിൽ നിന്നു ഒരു യുവാവ് റീൽസ് ചെയ്യുകയാണ്. അതിനായി കെെവിട്ട് അഭ്യാസം കാണിക്കുന്നത് വീഡിയോയിൽ കാണാൻ സാധിക്കും. ഒരു കൈ കൊണ്ട് വാതിലിന്റെ കമ്പിയില്‍ തൂങ്ങി നിൽക്കുകയും പെട്ടെന്ന് കെെവിട്ട് താഴെ വീഴുകയും ചെയ്യുന്നു. എന്നാൽ താഴെ വീഴുമ്പോൾ ഇയാളുടെ കെെ ട്രയിനിനു അടിയിലേക്ക് പോകുന്നുണ്ട്. മൂന്നാല് തവണ ഉരുണ്ട ശേഷം യുവാവ് എഴുന്നേറ്റ് ഇരിക്കുന്നതും കാണാൻ സാധിക്കും. അപ്പോഴേക്കും ട്രയിൻ ഒരുപാട് ദൂരം പോയി കഴിഞ്ഞു. ട്രയിനിനുള്ളിൽ നിന്നും ആളുകളുടെ നിലവിളി കേൾക്കുന്നുണ്ട്. യുവാവിനു പിന്നീട് എന്ത് സംഭവിച്ചെന്നു മുൻപ് ട്രയിൻ മുന്നോട്ട് പോയി. https://www.instagram.com/p/CwdQyj0gUem/?utm_source=ig_web_copy_linkവീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.…
Read Moreനിജ്ജാറിന്റെ ശരീരത്തിൽ കണ്ടത് 34 വെടിയുണ്ടകൾ; വധിച്ചത് ആറു പേർ ചേർന്ന് റിപ്പോർട്ട്
വാഷിംഗ്ടൺ ഡിസി: ഖലിസ്ഥാൻ നേതാവും കനേഡിയൻ പൗരനുമായ ഹർദീപ് സിംഗ് നിജ്ജാറിനെ വധിച്ചത് ആറു പേർ ചേർന്നാണെന്ന് യുഎസ് മാധ്യമമായ വാഷിംഗ്ടൺ പോസ്റ്റിന്റെ റിപ്പോർട്ട്. ലഭ്യമായ വീഡിയോ ദൃശ്യങ്ങളുടെയും മൊഴികളുടെയും അടിസ്ഥാനത്തിലാണു യുഎസ് മാധ്യമം വിവരം പുറത്തുവിട്ടത്. 50 ബുള്ളറ്റുകൾ കൊലയാളികൾ പായിച്ചുവെന്നും അതിൽ 34 എണ്ണം നിജ്ജാറിന്റെ ശരീരത്തിൽ തുളഞ്ഞുകയറിയെന്നുമാണു റിപ്പോർട്ട്. ജൂൺ 18ന് ബ്രിട്ടീഷ് കൊളംബിയയിലെ സറേയിലുള്ള ഗുരുനാനാക്ക് സിക്ക് ഗുരുദ്വാരയ്ക്കു സമീപമായിരുന്നു നിജ്ജാർ കൊല്ലപ്പെട്ടത്. രണ്ടു വാഹനങ്ങളും ആറു പുരുഷന്മാരും കൊലപാതകത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഗുരുദ്വാരയുടെ സിസിടിവി കാമറയിൽ പതിഞ്ഞ കൊലപാതകദൃശ്യങ്ങളാണ് വാഷിംഗ്ടൺ പോസ്റ്റിനു ലഭിച്ചത്. 90 സെക്കൻഡുള്ള വീഡിയോ ദൃശ്യങ്ങളാണു ലഭിച്ചത്. നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യൻ ഏജൻസികൾക്കു പങ്കുണ്ടെന്ന കാനഡയുടെ ആരോപണം ഇന്ത്യ-കാനഡ ബന്ധം വഷളാക്കിയിട്ടുണ്ട്.
Read More12 വർഷത്തിന് ശേഷം പരോൾ ഇറങ്ങി മുങ്ങിയ കൊലക്കേസ് പ്രതി അറസ്റ്റിൽ
പരോളിൽ പുറത്തിറങ്ങി കഴിഞ്ഞ 12 വർഷമായി ഒളിവിലായിരുന്ന കൊലക്കേസ് പ്രതിയെ തെലങ്കാനയിൽ നിന്ന് മുംബൈ പോലീസിന്റെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. തെലങ്കാനയിലെ മഹബൂബ് നഗർ പട്ടണത്തിൽ പേര് മാറ്റിയാണ് പ്രതി വി ശിവ നർസിമുള്ളു എന്ന അശോക് ഹനുമന്ത കജെരി താമസിച്ചിരുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. 2007ൽ നടന്ന കൊലപാതകക്കേസിലാണ് ഇയാളെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തത്. 2008-ൽ സെഷൻസ് കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തി ജീവപര്യന്തം തടവിന് ശിക്ഷിച്ച കജെരിയെ ജയിൽ ശിക്ഷ അനുഭവിക്കാൻ മഹാരാഷ്ട്രയിലെ നാസിക് സെൻട്രൽ ജയിലിലേക്ക് അയച്ചു. 2011ൽ 30 ദിവസത്തെ പരോളിൽ പുറത്തിറങ്ങിയെങ്കിലും ശിക്ഷാ കാലാവധി പൂർത്തിയാക്കാൻ ജയിലിൽ തിരിച്ചെത്തിയില്ലെന്നും അന്നുമുതൽ ഒളിവിലായിരുന്നുവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. മഹാരാഷ്ട്രയിലെയും കേരളത്തിലെയും നാസിക്, ജൽന, ഹിംഗോലി, പർഭാനി എന്നിവിടങ്ങളിൽ മുംബൈ പോലീസ് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. വർഷങ്ങൾക്ക് ശേഷം, തെലങ്കാനയിൽ കജെരിയുടെ സാന്നിധ്യത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർക്ക്…
Read Moreപന്നിക്കു വെച്ച കെണിയിൽ വീണത് യുവാക്കൾ; കരിങ്കരപ്പുള്ളിയില്‍ പാടത്ത് കുഴിച്ചിട്ടവരെ തിരിച്ചറിഞ്ഞു
കരിങ്കരപ്പുള്ളിയില്‍ പാടത്ത് കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ യുവാക്കളെ തിരിച്ചറിഞ്ഞു. ഇരുവരുടേയും മൃതദേഹം പുറത്തെടുത്തു. പ്രദേശത്തുനിന്ന് കാണാതായ കോട്ടേക്കാട് സ്വദേശി ഷിജിത്ത് (22), കാളാണ്ടിത്തറ പുതുശ്ശേരിതറ സ്വദേശി സതീശ് (22) എന്നിവരുടെ മൃതദേഹങ്ങളാണ് പുറത്തെടുത്തത്. മൃതദേഹങ്ങൾ ഒന്നിന് മുകളിൽ ഒന്നായാണ് കുഴിച്ചു മൂടിയത്. മൃതദേഹങ്ങളിൽ വസ്ത്രം ഇല്ലായിരുന്നു. സ്ഥലം ഉടമ ആനന്ദകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഉടൻ തന്നെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തും. പന്നിയെ പിടികൂടാൻ സ്ഥാപിച്ചിരുന്ന കമ്പിവേലിയിൽ നിന്ന് ഷോക്കേറ്റ് മരിച്ച യുവാക്കളെ താൻ വയലിൽ കുഴിച്ചു മൂടിയെന്നു സ്ഥലമുടമ അനന്തൻ സമ്മതിച്ചു. അടിപിടിക്കേസുമായി ബന്ധപ്പെട്ട് സതീഷ്, ഷിജിത്ത്, സുഹൃത്തുക്കളായ അഭിൻ, അജിത്ത് എന്നിവർക്കെതിരെ ഞായറാഴ്ച കസബ പൊലീസ് കേസെടുത്തിരുന്നു. എന്നാൽ പോലീസിനെ ഭയന്ന് ഇവർ ഒളിവിൽ പോയി. തിങ്കളാഴ്ച പുലർച്ചയോടെ പോലീസ് ഇവരെ തിരക്കിയെത്തിയതിനെ തുടർന്ന് നാലുപേരും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് സതീഷിനും ഷിജിത്തിനും ഷോക്കേറ്റത്.
Read Moreയുഎന്നിൽ കാനഡയെ പരോക്ഷമായി കുറ്റപ്പെടുത്തി എസ്. ജയശങ്കർ
യുണൈറ്റഡ് നേഷൻസ്: ഭീകരതയ്ക്കെതിരേയുള്ള പ്രതികരണം രാഷ്ട്രീയതാത്പര്യത്തിനും സൗകര്യത്തിനും അനുസരിച്ചാകരുതെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. 78-ാം യുഎൻ ജനറൽ അസംബ്ലിയെ അഭിസംബോധന ചെയ്യവേയാണ് ജയശങ്കർ കാനഡയെ പരോക്ഷമായി കുറ്റപ്പെടുത്തിയത്. “നമസ്തേ ഫ്രം ഭാരത്’എന്ന് അഭിസംബോധനയോടെയായിരുന്നു 17 മിനിറ്റ് നീണ്ട പ്രസംഗം ജയശങ്കർ തുടങ്ങിയത്.””ലോകം അസാധാരണ പ്രക്ഷുബ്ധ സാഹചര്യത്തിലൂടെയാണു കടന്നുപോകുന്നത്. ഏതാനും രാജ്യങ്ങൾ അജൻഡ നിശ്ചയിക്കുന്ന കാലം അവസാനിച്ചു. വിശ്വാസം വളർത്തുക, ആഗോള സഹകരണം ശക്തമാക്കുക എന്നീ ആശയങ്ങൾക്കാണ് ഇപ്പോൾ പിന്തുണ. ആഗോള തലത്തിൽ പരസ്പരസഹകരണം വളർത്തുകയാണ് ഇന്ത്യയുടെ ലക്ഷ്യം.
Read Moreഉത്തരകൊറിയയ്ക്കു മറുപടി: വമ്പൻ സൈനിക പരേഡുമായി ദക്ഷിണകൊറിയ
\സീയൂൾ: ഉത്തരകൊറിയയ്ക്കു മറുപടിയുമായി വൻ സൈനിക പരേഡ് നടത്തി ദക്ഷിണകൊറിയ. സായുധസേനാ ദിനമായ ഇന്നലെ 7,000 സൈനികർ പങ്കെടുത്ത പരേഡാണു നടത്തിയത്. പോർവിമാനങ്ങളും ടാങ്കുകളും മിസൈലുകളും അടക്കം 340 യുദ്ധോപകരണങ്ങളും പ്രദർശിപ്പിച്ചു. പത്തുവർഷത്തിനു ശേഷമാണ് ദക്ഷിണകൊറിയ ഇത്രയും വലിയ സൈനിക പരേഡ് നടത്തുന്നത്. സായുധസേനാദിനത്തിൽ കാര്യമായ പരിപാടികൾ നടത്താറില്ലാത്തതാണ്. ഉത്തരകൊറിയ മിസൈൽ പരീക്ഷണങ്ങൾ നടത്തി പ്രകോപനം തുടരുന്ന പശ്ചാത്തലത്തിലാണു ദക്ഷിണകൊറിയ തങ്ങളുടെ ആയുധശേഖരം പുറത്തെടുത്ത് ശക്തി പ്രദർശിപ്പിച്ചത്. സീയൂളിൽ നടന്ന പരേഡിൽ അമേരിക്കൻ സൈനികരും പങ്കെടുത്തു. എഫ്-35 യുദ്ധവിമാനങ്ങൾ, ദക്ഷിണകൊറിയ സ്വന്തമായി വികസിപ്പിച്ച കെഎഫ്-21 യുദ്ധവിമാനം, പുതിയതരം മിസൈലുകൾ മുതലായവയും പ്രദർശിപ്പിച്ചു. അണ്വായുധം പ്രയോഗിച്ചാൽ ഉത്തരകൊറിയൻ ഭരണകൂടത്തിന്റെ അവസാനമായിരിക്കുമെന്നു ദക്ഷിണകൊറിയൻ പ്രസിഡന്റ് യൂൺ സുക് ഇയോൾ മുന്നറിയിപ്പു നല്കി. അതേസമയം, ഉത്തരകൊറിയയാകട്ടെ എല്ലാ വർഷവും തങ്ങളുടെ മിസൈലുകൾ പ്രദർശിപ്പിച്ച് വൻ സൈനിക പരേഡ് നടത്താറുള്ളതാണ്.
Read Moreചമീരയ്ക്കും ഹസരംഗയ്ക്കും ലോകകപ്പ് നഷ്ടമാവും
കൊളംബോ: ലോകകപ്പിനൊരുങ്ങുന്ന ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന് വന്‍ തിരിച്ചടി സമ്മാനിച്ച് സൂപ്പര്‍ സ്പിന്നര്‍ വാനിന്ദു ഹസരംഗയും പേസര്‍ ദുഷ്മന്ത ചമീരയും പരിക്കേറ്റ് ടീമിനു പുറത്ത്. തുടയിലെ പേശികള്‍ക്കേറ്റ പരിക്കാണ് ഹസരംഗയ്ക്ക് വിനയായത്. ചമീരയുടെ തോളിലെ പേശികള്‍ക്കാണ് പരിക്ക്. കഴിഞ്ഞ വര്‍ഷം ഓസ്ട്രേലിയയില്‍ വച്ചു നടന്ന ട്വന്റി20 ലോകകപ്പും ചമീരയ്ക്ക് പരിക്കുമൂലം നഷ്ടമായിരുന്നു. ലോകകപ്പില്‍ ശ്രീലങ്കന്‍ ടീമിന്റെ തുറുപ്പുചീട്ടായി കരുതി വച്ചിരുന്ന ഹസരംഗയുടെ അഭാവം ടീമിന് വലിയ നിരാശയാണ് സമ്മാനിക്കുന്നത്. ഐപിഎല്ലിലടക്കം കളിച്ച് ഇന്ത്യയില്‍ മികച്ച മത്സരപരിചയമുള്ള ഹസരംഗയുടെ ചിറകിലേറിയാണ് ശ്രീലങ്ക ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ വിജയിച്ചു കയറിയത്. നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്ന ശസ്ത്രക്രിയയ്ക്കു ശേഷം ഏകദേശം മൂന്നു മാസത്തോളം താരത്തിനു പുറത്തിരിക്കേണ്ടി വരുമെന്നാണ് വിവരം. സംശയങ്ങൾക്ക് വിട നൽകി ദാസുന്‍ ഷനക തന്നെ ലോകകപ്പില്‍ ലങ്കന്‍ ടീമിനെ നയിക്കും. ഏഷ്യാക്കപ്പ് ഫൈനലിലെ നാണംകെട്ട തോല്‍വിയെത്തുടര്‍ന്ന് ഷനക ക്യാപ്റ്റന്‍ സ്ഥാനം രാജിവയ്ക്കുമെന്ന്…
Read Moreതമീം ഇഖ്ബാൽ ഔട്ട്; ബംഗ്ലാദേശിന്റെ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു
ധാക്ക: ഇന്ത്യയില്‍ നടക്കുന്ന 2023 ഏകദിന ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് ബംഗ്ലാദേശ്. ടീമിലെ ഏറ്റവും മികച്ച ബാറ്റര്‍മാരിലൊരാളായ തമീം ഇഖ്ബാലിനെ ബംഗ്ലാദേശ് ലോകകപ്പ് ടീമില്‍ നിന്ന് ഒഴിവാക്കി. പുറത്തേറ്റ പരിക്കാണ് താരത്തിന് തിരിച്ചടിയായതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓള്‍റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസനാണ് ടീമിനെ നയിക്കുന്നത്. നേരത്തേ ക്രിക്കറ്റില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചതിന് ശേഷം ടീമിലേക്ക് മടങ്ങിവന്ന താരമാണ് തമീം. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ഇടപെടല്‍ മൂലമാണ് താരം വിരമിക്കല്‍ പിന്‍വലിച്ചത്. ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ താരം 44 റണ്‍സെടുത്തിരുന്നു. എന്നാല്‍ പുറത്ത് പരിക്കേറ്റതിനാല്‍ ഏഷ്യാകപ്പ് നഷ്ടമായി. Introducing the men in Green and Red for the World Cup. 🇧🇩🏏#BCB | #Cricket | #CWC23 pic.twitter.com/dVy9s4FijA — Bangladesh Cricket (@BCBtigers) September 26, 2023 പൂര്‍ണമായി ശാരീരികക്ഷമത വീണ്ടെടുക്കാത്ത താരങ്ങളെ…
Read Moreപത്തനംതിട്ട ഓമല്ലൂരിൽ ഫ്ലാറ്റിൽ തീപിടുത്തം; മദ്യലഹരിയിലെത്തിയ മകൻ തീയിട്ടതെന്ന് അമ്മ
പത്തനംതിട്ട ഓമല്ലൂരിൽ ഫ്ലാറ്റിനു തീപിടിച്ചു. ഇന്ന് രാവിലെ 8 മണിയോടെയായിരുന്നു സംഭവം. മദ്യലഹരിയിൽ എത്തിയ മകൻ വീടിന് തീയിട്ടതാണെന്ന് അമ്മ പറഞ്ഞു. ഫയർഫോഴ്സ് എത്തി തീ അണച്ചു. ഫയർഫോഴ്സിന്റെ കൃത്യമായ ഇടപെടൽ മൂലം വൻ ദുരന്തം ഒഴിവായി. മാതാവിനു പൊള്ളലേറ്റു. സംഭവത്തിൽ ഓമല്ലൂർ സ്വദേശി ജുബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജുബിൻ എറണാകുളത്ത് ജോലി ചെയ്യുകയാണെന്ന് നാട്ടുകാർ പറയുന്നു.
Read More