മണിപ്പൂരിൽ കാണാതായ രണ്ട് വിദ്യാർഥികളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ (സിബിഐ) സ്പെഷ്യൽ ഡയറക്ടർ അജയ് ഭട്നഗറിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് ഇംഫാലിൽ എത്തും. മണിപ്പൂർ സർക്കാർ കേസ് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനു (സിബിഐ) കൈമാറിയതിനു പിന്നാലെയാണ് സംഭവവികാസം. അജയ് ഭട്നാഗറിനൊപ്പം ടീമിനെ നയിക്കുന്നത് ജോയിന്റ് ഡയറക്ടർ ഘനശ്യാം ഉപാധ്യായയാണ്. സിബിഐയുടെ വിശിഷ്ട കേന്ദ്ര ഫോറൻസിക് സയൻസ് ലബോറട്ടറിയിലെ വിദഗ്ധരും ഇതിൽ ഉൾപ്പെടുമെന്ന് വൃത്തങ്ങൾ വെളിപ്പെടുത്തി. കാണാതായ രണ്ട് വിദ്യാർഥികളുടെ മൃതദേഹങ്ങളുടെ ചിത്രങ്ങൾ തിങ്കളാഴ്ച സോഷ്യൽ മീഡിയയിൽ പ്രചരിക്കാൻ തുടങ്ങിയിരുന്നു. ചിത്രങ്ങളിലൊന്ന് രണ്ട് സായുധ വ്യക്തികളുടെ കൂട്ടത്തിൽ വിദ്യാർഥികളെ പ്രദർശിപ്പിച്ചിരിക്കുന്നു. മറ്റൊന്ന് ജീവനില്ലാത്ത രണ്ട് ശരീരങ്ങൾ കാണിക്കുന്നു. രണ്ട് വിദ്യാർഥികൾ എവിടെയാണെന്ന് അറിയില്ലെന്നും അവരുടെ മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ആണെന്നും അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു. ചുരാചന്ദ്പൂർ ജില്ലയിലെ വിന്റർ…
Read MoreDay: September 27, 2023
‘എനിക്ക് നിങ്ങളോടൊന്നും പറയാനില്ല’; എന്റെ ആവശ്യങ്ങള്‍ ഞാന്‍ ഉള്ളവരോട് പറഞ്ഞോളാം; ഷാരോണ്‍ വധക്കേസില്‍ പുറത്തിറങ്ങിയ ഗ്രീഷ്മയുടെ പ്രതികരണം ഞെട്ടിക്കുന്നത്
ആലപ്പുഴ: പാറശാല ഷാരോണ്‍ വധക്കേസില്‍ ഹൈക്കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ചതിനെത്തുടര്‍ന്ന് ജയില്‍ മോചിതയായ ശേഷം മാധ്യമങ്ങളോടു പ്രതികരിച്ച് ഗ്രീഷ്മ. അടുത്ത നടപടിയെന്താണെന്നുള്ളത് അതനുസരിച്ച് തീരുമാനിക്കുമെന്ന് ഗ്രീഷ്മ മാധ്യമങ്ങളോടു പറഞ്ഞു. തമിഴ്നാട്ടിലേക്ക് കേസ് മാറ്റണമെന്ന ആവശ്യത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ‘എന്റെ ആവശ്യങ്ങള്‍ ഞാന്‍ ഉള്ളവരോടു പറഞ്ഞോളാം. എനിക്ക് നിങ്ങളോടൊന്നും പറയാനില്ല’ എന്നായിരുന്നു ഗ്രീഷ്മയുടെ മറുപടി ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണോയെന്ന ചോദ്യത്തോട് അതു കോടതിയില്‍ ഉള്ള കാര്യമല്ലേ എന്നും ഗ്രീഷ്മ പ്രതികരിച്ചു. കോടതിയിലുള്ള കാര്യങ്ങള്‍ കോടതി പരിഗണിക്കട്ടേയെന്ന് കൂടെയുണ്ടായിരുന്ന അഭിഭാഷകനും പറഞ്ഞു. കേസിലെ മറ്റ് പ്രതികളായ ഗ്രീഷ്മയുടെ അമ്മയ്ക്കും അമ്മാവനും കോടതി നേരത്തേ ജാമ്യം അനുവദിച്ചിരുന്നു. ആണ്‍സുഹൃത്തായ ഷാരോണിനെ കഷായത്തില്‍ വിഷം കലര്‍ത്തി നൽകി ഗ്രീഷ്മ കൊലപ്പെടുത്തിയെന്നാണ് കേസ്. ഗ്രീഷ്മയ്ക്ക് മറ്റൊരു വിവാഹ ആലോചന വന്നപ്പോള്‍ ഷാരോണിനെ ഒഴിവാക്കാനായിരുന്നു കൊലപാതകം. 2022 ഒക്ടോബര്‍ 31നാണ് ഗ്രീഷ്മ അറസ്റ്റിലായത്.
Read Moreസ്വർണക്കൊയ്ത്ത്; ഏഷ്യൻ ഗെയിംസ്; വനിതകളുടെ 25 മീറ്റർ പിസ്റ്റള്‍ ഷൂട്ടിങ്ങിൽ ഇന്ത്യയ്ക്ക് സ്വർണം
ഏഷ്യൻ ഗെയിംസിൽ വനിതകളുടെ 25 മീറ്റർ പിസ്റ്റൾ ഷൂട്ടിംഗിൽ ഇന്ത്യക്ക് സ്വർണം. മനു ഭക്കർ, ഇഷ സിങ്, റിഥം സാങ്വാൻ എന്നിവർക്കാണ് സ്വർണം. ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ നാലാം സ്വർണമാണ് ഇത്. ഇന്ത്യയ്ക്ക് നാല് സ്വർണത്തോടെ ഇതുവരെ 16 മെഡലുകളായി. മെഡൽ പട്ടികയിൽ ഇന്ത്യ ഏഴാം സ്ഥാനത്ത് തുടരുന്നു. ചൈനയാണ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്. വനിതകളുടെ 50 മീറ്റർ റൈഫിൾ ത്രീ പൊസിഷനിൽ ഇന്ത്യൻ സംഘം വെള്ളിമെഡൽ സ്വന്തമാക്കിയിരുന്നു. അഷി ചൗസ്കി, സിഫ്റ്റ് കൗർ സമ്ര, മാനിനി കൗശിക് എന്നിവർക്കാണ് മെഡൽ നേട്ടം. 1764 പോയിന്റോടെയാണ് ഇന്ത്യൻ സംഘത്തിന് വെള്ളി മെഡൽ ലഭിച്ചത്. അഷി ചൗസ്കിയും സിഫ്റ്റ് കൗർ സമ്രയും വ്യക്തിഗത ഇനത്തിൽ ഫൈനലിൽ പ്രവേശിച്ചു.
Read Moreനീറ്റ് പരീക്ഷാ വിദ്യാർഥിയ്ക്കും സഹോദരനും നേരെ ആസിഡ് ആക്രമണം; സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ
മുറിയിൽ ഉറങ്ങുകയായിരുന്ന 22 കാരിയായ യുവതിയ്ക്കും പ്രായപൂർത്തിയാകാത്ത സഹോദരനും ആസിഡ് ആക്രമണത്തിൽ പരിക്ക്. ഇസത്നഗർ പോലീസ് സ്റ്റേഷന് പരിധിയിലുള്ള ബറേലിയിലാണ് സംഭവം. യുവതി നീറ്റ് വിദ്യാർഥിനിയാണ്. സഹോദരൻ 11-ാം വിദ്യാർഥിയും. ഇവരെ നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമായി തുടരുകയാണ്. ആക്രമണവുമായി ബന്ധപ്പെട്ട് രണ്ട് പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണെന്ന് പോലീസ് പറഞ്ഞു. പുലർച്ചെ മൂന്ന് മണിയോടെയാണ് ആക്രമണം ഉണ്ടായത്. പ്രാഥമിക അന്വേഷണത്തിൽ അക്രമികൾക്ക് യുവതിയെ അറിയാമെന്നും പോലീസ് കൂട്ടിച്ചേർത്തു. ഇരുവരും പുലർച്ചെ രണ്ട് മണി വരെ പഠിച്ചതിന് ശേഷം ഉറങ്ങാൻ പോയതിന് പിന്നാലെയാണ് സംഭവം നടന്നതെന്ന് അമ്മ പോലീസിനോട് പറഞ്ഞു. അമ്മ ആരെയും സംശയിച്ചില്ലെങ്കിലും പെൺകുട്ടിയുടെ മൊഴിയിൽ നിന്ന് രണ്ട് യുവാക്കൾക്ക് സംഭവത്തിൽ പങ്കുണ്ടെന്ന് വ്യക്തമായി . ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ കുറച്ച്…
Read Moreവിവാഹ ചടങ്ങിനിടെ തീപിടുത്തം; 113 മരണം; വരനും വധുവും ഉള്‍പ്പെടെ അപകടത്തില്‍ മരിച്ചെന്ന് സൂചന; 150ലേറെ പേര്‍ക്ക് പരുക്ക്
ഇറാഖില്‍ വിവാഹ ചടങ്ങിനിടെ തീപിടുത്തം. വടക്കന്‍ നിനവേ പ്രവിശ്യയിലെ അല്‍ ഹംദാനിയ ജില്ലയിലാണ് അപകടമുണ്ടായത്. ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു ആഘോഷം. തീപിടുത്തത്തിൽ 113 മരണം. 150 ലേറെ പേര്‍ക്ക് പരുക്ക്. വിവാഹ ആഘോഷച്ചടങ്ങുകള്‍ക്കിടെ പടക്കം പൊട്ടിച്ചതിനെ തുടർന്ന് തീപടരുകയായിരുന്നു എന്നാണ് നിഗമനം. വരനും വധുവും ഉള്‍പ്പെടെ അപകടത്തില്‍ മരിച്ചെന്ന് സൂചന. നൂറുകണക്കിന് ആളുകളാണ് വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയത്. പരുക്കേറ്റവരെ നിനവേ പ്രവിശ്യയിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. എത്ര പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്ന് ഇനിയും വ്യക്തത വന്നിട്ടില്ലെന്നും മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നും ഇറാഖ് പ്രധാനമന്ത്രിയുടെ ഓഫീസ് പ്രതികരിച്ചു.
Read Moreഅദൃശ്യ ചിപ്പ്സ്; വൈറലായ് പുതിയ പരീക്ഷണം
എല്ലാ പ്രായത്തിലുമുള്ള ആളുകൾക്ക് സാർവത്രികമായി ഇഷ്ടപ്പെട്ട ഉരുളക്കിഴങ്ങ് ലഘുഭക്ഷണമാണ് ചിപ്സ്. പലരും അവരുടെ സ്വന്തം അടുക്കളയിൽ ഇവ ഉണ്ടാക്കാൻ ശ്രമിക്കാറുണ്ട്. എന്നാൽ ഇവിടെ ഒരു ട്വിസ്റ്റ് ഉണ്ട്. അദൃശ്യമായ ചിപ്പ്സ് ആണ് ഇവിടെ ഉണ്ടാക്കുന്നത്. അതെ, നിങ്ങൾ വായിച്ചത് ശരിയാണ്. ഇത്തരത്തിലൊരു ചിപ്പസ് ഉണ്ടാക്കുന്ന വീഡിയോയാണ് ഇൻസ്റ്റാഗ്രാമിൽ പ്രചരിക്കുന്നത്. നിരവധി ആളുകളാണ് വീഡിയോ ഇതിനോടകം തന്നെ കണ്ടത്. ഇത് ഭക്ഷണ പ്രേമികളെ വിസ്മയിപ്പിച്ചു. ചിലർ ഈ പുതിയ പരീക്ഷണത്തെ ഇരുകൈകളും നീട്ടി സ്വീകരിച്ചു, അതേസമയം ഡൈ-ഹാർഡ് ചിപ്പ്സ് പ്രേമികൾക്ക് ഈ പാചക ആശയത്തോട് യോജിക്കാൻ സാധിച്ചില്ല. ഉരുളക്കിഴങ്ങ് എടുത്ത് അത് കീറുന്നത് കാണിച്ചാണ് വീഡിയോ ആരംഭിക്കുന്നത്. തുടർന്ന് ബേക്കിംഗിനായി ഓവനിൽ ഇടുന്നതിനു മുമ്പ് എണ്ണയും ഉപ്പും അവയുടെ മുകളിൽ ചേർക്കുന്നു. ഉരുളക്കിഴങ്ങ് തികച്ചും ചുട്ടുപഴുത്ത ശേഷം,ഒരു പാത്രം എടുത്ത് അതിൽ ഉരുളക്കിഴങ്ങ് ഇടുന്നു. പിന്നെ പാത്രത്തിൽ വെള്ളം…
Read Moreകേരളത്തിൽ ഇന്ന് മുതൽ വ്യാപക മഴ;ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്; മലയോരമേഖലക്കാർ ജാഗ്രത പുലർത്തണം
കേരളത്തിൽ ഇന്ന് മുതൽ വ്യാപക മഴ. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വെള്ളിയാഴ്ച 10 ജില്ലകളിൽ യെല്ലോ അലർട്ടായിരിക്കും. സംസ്ഥാനത്ത് വരും ദിവസങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാൽ മഴ ശക്തി പ്രാപിയ്ക്കാൻ സാധ്യതയുള്ള മലയോര മേഖലയിൽ താമസിക്കുന്നവർ പ്രത്യേക ജാഗ്രത പുലർത്തണം. മത്സ്യബന്ധനത്തിനു കടലിൽ പോകുന്നവർ പ്രത്യേകം സൂക്ഷിക്കുക.
Read More