കോട്ടയം: സംസ്ഥാന സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിനും ജനങ്ങളില്‍നിന്നു നേരിട്ടു പരാതികള്‍ സ്വീകരിക്കുന്നതിനും മുഖ്യമന്ത്രിയും മന്ത്രിമാരും എല്ലാ നിയോജക മണ്ഡലത്തിലുമെത്തുന്ന മണ്ഡല വികസനസദസ് ഡിസംബര്‍ 12 മുതല്‍ 14 വരെ ജില്ലയില്‍ നടക്കും. മുഖ്യമന്ത്രിയും മുഴുവന്‍ മന്ത്രിമാരും മുഴുവന്‍ സമയവും മണ്ഡല വികസനസദസിലും അനുബന്ധ പരിപാടികളിലുമായതിനാല് ഡിസംബര്‍ 13ന് മന്ത്രിസഭാ യോഗവും കോട്ടയത്ത് നടക്കും. മുഖ്യമന്ത്രിയും 21 മന്ത്രിമാരും കെഎസ്ആര്‍ടിസിയുടെ പ്രത്യേക ബസിലാണ് മണ്ഡലസദസിനായി എത്തുന്നത്. ഇതിനായി പ്രത്യേക കെഎസ്ആര്‍ടിസിയുടെ ലോഫ്ളോര്‍ ബസ് തയാറായികൊണ്ടിരിക്കുകയാണ്. നവംബര്‍ 18ന് മഞ്ചേശ്വരത്തുനിന്ന് ആരംഭിക്കുന്ന മണ്ഡല വികസന സദസ് ഡിസംബര്‍ 24ന് തിരുവനന്തപുരത്ത് സമാപിക്കുന്ന രീതിയിലാണ് പര്യടനം ക്രമീകരിച്ചിരിക്കുന്നത്. ഇടുക്കി ജില്ലയിലെ പീരുമേട് നിയോജക മണ്ഡലത്തിലെ മണ്ഡലസദസിനുശേഷം ഡിസംബര്‍ 12ന് ഉച്ചകഴിഞ്ഞ് പൂഞ്ഞാര്‍ നിയോജക മണ്ഡലത്തിലെ മുണ്ടക്കയത്താണ് ആദ്യ മണ്ഡലസദസ്. തുടര്‍ന്ന് 4.30ന് കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിലെ പൊന്‍കുന്നത്തും വൈകിട്ട് ആറിന് പാലായിലും…
Read MoreDay: September 28, 2023
കർഷകർക്കു നൽകാൻ മാത്രം പണമില്ല; കൃഷി ഉദ്യോഗസ്ഥരുടെ സുഖയാത്രയ്ക്ക് രണ്ടു കോടിയുടെ വാഹനങ്ങൾ വാങ്ങുന്നു
കോഴിക്കോട്: നെല്ല് സംഭരണത്തിനന്റേതടക്കമുള്ള തുകകൾ കർഷകർക്ക് നൽകാൻ മടിക്കുന്ന സർക്കാർ, കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ സുഖയാത്രയ്ക്കായി രണ്ടു കോടി രൂപ ചെലവിൽ പുതിയ വാഹനങ്ങൾ വാങ്ങാൻ അനുമതി നൽകി. കാലപ്പഴക്കമുള്ള വാഹനങ്ങളിൽ സഞ്ചരിച്ച് സുഖമമായി പ്രവർത്തിക്കാനാവുന്നില്ലെന്ന റിപ്പോർട്ടിനെത്തുടർന്നാണ് കൃഷി വകുപ്പിന് പുതിയതായി 15 വാഹനങ്ങൾ വാങ്ങാൻ സർക്കാരിന്റെ അനുമതി. മഹീന്ദ്ര എക്സ് യുവി 400 ഇഎൽ 5 എസ് വാഹനത്തിന്റെ അഞ്ച് എണ്ണവും ടാറ്റ ടിയാഗോയുടെ 10 ഇലക്ട്രിക് വാഹനങ്ങളും വാങ്ങാനാണ് അനുമതി. കാലാവധി തീർന്ന വാഹനങ്ങളാണ് കൃഷി വകുപ്പ് ഉദ്യോഗസ്ഥർ ഉപയോഗിച്ചുകൊണ്ടിരിക്കുന്നതെന്ന അഗ്രികൾച്ചറൽ ഡെവലപ്മെന്റ് ആൻഡ് ഫാർമേഴ്സ് വെൽഫെയർ വകുപ്പ് ഡയറക്ടറുടെ റിപ്പോർട്ട് പരിഗണിച്ചാണ് സർക്കാരിന്റെ അനുമതി. കൃഷി വകുപ്പ് നിലവിൽ ഉപയോഗിക്കുന്ന 60 വാഹനങ്ങൾ 15 വർഷത്തിലധികം പഴക്കമുള്ളതാണെന്നാണ് ഡയറക്ടറുടെ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. മഹിന്ദ്ര എക്സ് യുവി 400 ഇഎൽ 5 എസ് വാഹനത്തിന്റെ…
Read Moreമാത്യു കുഴല്‍നാടനെതിരായ ആരോപണം അപകീര്‍ത്തിപ്പെടുത്തിയിട്ടില്ലെന്ന് സി.എൻ. മോഹനൻ; മോഹനന്റെ വിശദീകരണം ലജ്ജാകരമെന്ന് മാത്യു കുഴല്നാടന്
കൊച്ചി: കോണ്‍ഗ്രസ് നേതാവായ മൂവാറ്റുപുഴ എംഎല്‍എ മാത്യു കുഴല്നാടന് പങ്കാളിയായ നിയമസ്ഥാപനം കെഎംഎന്‍പി ലോയെ അപകീര്‍ത്തിപ്പെടുത്തിയിട്ടില്ലെന്ന് സിപിഎം എറണാകുളം ജില്ല സെക്രട്ടറി സി.എന്‍. മോഹനന്. കെഎംഎന്പിയുടെ വക്കീല്‍ നോട്ടീസിന് മോഹനന് നല്കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കുഴല്നാടന് തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച സ്വത്തു വിവരങ്ങളിലാണ് അന്വേഷണം ആവശ്യപ്പെട്ടത്. കുഴല്‍നാടന്റെ രാഷ്ട്രീയ കാപട്യം തുറന്നു കാട്ടാനാണ് ശ്രമിച്ചതെന്നും മോഹനന് പറഞ്ഞു.മാത്യു കുഴല്നാടന് നികുതി വെട്ടിപ്പും കള്ളപ്പണം വെളുപ്പിക്കലും നടത്തിയെന്നാണ് നേരത്തെ സി.എന്‍. മോഹനന് കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞത്. നികുതി വെട്ടിപ്പിലൂടെയാണ് ചിന്നക്കനാലിലെ റിസോര്‍ട്ടും ഭൂമിയും മാത്യു സ്വന്തമാക്കിയതെന്ന് സി.എന്‍. മോഹനന് ആരോപിച്ചിരുന്നു. 2021 മാര്‍ച്ച് 18ന് രജിസ്റ്റര്‍ ചെയ്ത ആധാരത്തില്‍ 1.92 കോടി രൂപയാണ് കാണിച്ചത്. പിറ്റേദിവസം നല്കിയ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ കാണിച്ച വില 3.5 കോടി രൂപയാണ്. ലക്ഷക്കണക്കിന് രൂപയുടെ സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷന് ഫീസും ഇതുവഴി…
Read Moreവീടിനുള്ളിലേക്ക് പാമ്പിനെ എറിഞ്ഞതിന് ജയിലിലായ ആൾ ജാമ്യത്തിലിറങ്ങി വീണ്ടും അതേ വീട്ടിൽ അക്രമം നടത്തി; പണികൊടുത്ത് നാട്ടുകാർ
കാട്ടാക്കട: വൈരാഗ്യത്തിന്റെ പേരിൽ പാമ്പിനെ വീടിനുള്ളിലേക്ക് എറിഞ്ഞു ഗൃഹനാഥനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി ജാമ്യത്തിൽ ഇറങ്ങി വീണ്ടും ആക്രമണം നടത്തി. ഒടുവിൽ പ്രതിയെ വീട്ടുകാരും നാട്ടുകാരും ചേർന്ന് പിടികൂടി പോലീസിന് കൈമാറുകയായിരുന്നു. അമ്പലത്തിൻകാല കുളവിയോട് എസ് കെ സദനത്തിൽ കിച്ചു (30) ആണ് അമ്പലത്തിന് കാല സ്വദേശി രാജേന്ദ്രന്റെ വീട്ടിൽ എത്തി വീണ്ടും ആക്രമണം നടത്തിയത്. ഇന്നലെ രാത്രി പത്തിനായിരുന്നു സംഭവം. വടിവാളുമായി എത്തിയ പ്രതി കേസിൽ കുടുക്കി എന്ന് ആരോപിച്ച് ബഹളം വയ്ക്കുകയും ആക്രമിക്കാൻ ശ്രമിക്കുകയുമായിരുന്നു എന്ന് വീട്ടുകാർ പറഞ്ഞു. വീട്ടുകാർ ബഹളം വച്ചതോടെ നാട്ടുകാർ ഓടിയെത്തി ഇയാളെ തടഞ്ഞു നിർത്തുകയും കാട്ടാക്കട പോലീസിൽ ഏൽപ്പിക്കുകയുമായിരുന്നു. കഴിഞ്ഞ മാസം ആറിനാണ് കേസിന് ആസ്പദമായ സംഭവം. പുലർച്ചെ മൂന്നരയോടെ വീടിന് പുറത്ത് അസ്വാഭാവികമായി ആൾ പെരുമാറ്റം കേട്ട് വീട്ടുകാർ ഉണർന്നു നോക്കുമ്പോൾ പ്രതി പാമ്പിനെ ജനാലയിലൂടെ…
Read Moreഅന്വേഷണത്തിനു മുമ്പ് സ്റ്റാഫിനെ ന്യായീകരിച്ച മന്ത്രിയുടെ നടപടി ദുരൂഹം; പോലീസ് അന്വേഷണം പ്രഹസനമാകുമെന്ന്ര മേശ് ചെന്നിത്തല
തിരുവനന്തപുരം: ആരോപണ വിധേയനായ പേർസണൽ സ്റ്റാഫിന്റെ പരാതി വാങ്ങി പൊലീസിന് നൽകിയശേഷം സ്റ്റാഫിനെ ന്യായീകരിച്ച ആരോഗ്യ മന്ത്രിയുടെ നടപടി ദുരൂഹവും പ്രഹസനവുമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പരാതിക്കാരൻ നൽകിയ പരാതി പോലീസിന് നൽകാതെ മുക്കിയശേഷം ആരോപണവിധേയൻ നൽകിയ പരാതി മാത്രം പോലീസിന് നൽകിയ മന്ത്രി ആദ്യം ചെയ്തത് തന്റെ സ്റ്റാഫിനെ വെള്ളപൂശുന്നതായിരുന്നു. ഇതോടെ വെട്ടിലായ പോലീസ് എന്ത് ചെയ്യണമെന്ന് അറിയാതെ ഇരുട്ടിൽ തപ്പുകയാണ്. ഈ സാഹചര്യത്തിൽ അന്വേഷണം പ്രഹസമാകുമെന്ന കാര്യം ഉറപ്പാണ്. മന്ത്രിക്കും ഓഫീസിനും എന്തൊക്കെയോ ഒളിക്കാനുണ്ട്. ഈ സംഭവത്തിൽ അടിമുടി ദുരൂഹത നിലനിൽക്കുകയാണ്. പോലീസ് അന്വേഷണം വഴിപാട് ആകുമെന്ന കാര്യം വ്യക്തമാണ്. പരാതിക്കാരൻ കൂടുതൽ തെളിവുകൾ പുറത്ത് വിട്ടതോടെ മന്ത്രിയുടെ ഓഫീസ് കൂടുതൽ സമ്മർദത്തിലായി. യഥാർത്ഥവസ്തുതകൾ പുറത്ത് കൊണ്ട് വരണമെങ്കിൽ ഉന്നതതല അന്വേഷണം വേണം. മന്ത്രി ഇന്നലെ നടത്തിയ അപക്വമായ പ്രസ്താവന തിരുത്തുകയും തന്റെ…
Read Moreപൂവ് കൊടുത്ത് പ്രൊപോസ് ചെയ്തു; നിരസിച്ച പെൺകുട്ടിയെ യുവാവ് കുത്തികൊന്നു
ലണ്ടൻ: ഇംഗ്ലണ്ടില്‍ കത്തിയാക്രമണത്തില്‍ സ്കൂള്‍ വിദ്യാര്‍ഥിനി കൊല്ലപ്പെട്ടു. സൗത്ത് ലണ്ടനിലെ ക്രോയ്ഡണിലാണ് സംഭവം. 15കാരിയാണു കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് 17കാരനെ പോലീസ് അറസ്റ്റ് ചെയ്തു. വിദ്യാർഥിനി സ്കൂളിലേക്കു പോകുന്പോഴായിരുന്നു ആക്രമണം. പൂക്കൾ വാങ്ങാൻ വിസമ്മതിച്ചതിനെത്തുടർന്നു 17കാരൻ പെൺകുട്ടിയെ ആക്രമിക്കുകയായിരുന്നു. വാൾപോലെയുള്ള കത്തികൊണ്ടു പെൺകുട്ടിയുടെ കഴുത്തിലാണു കുത്തിയത്. ആക്രമണമുണ്ടായതിന് തൊട്ടുപിന്നാലെ വിദ്യാര്‍ഥിനിക്കു വൈദ്യസഹായം നല്‍കിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിൽ ഹൃദയം തകർന്നുവെന്നും നമ്മുടെ നഗരത്തിലെ കുറ്റകൃത്യങ്ങൾ അവസാനിപ്പിക്കാൻ രാവും പകലും പ്രവർത്തിക്കുമെന്ന് പ്രതിജ്ഞയെടുക്കുന്നുവെന്നും ലണ്ടൻ മേയർ പറഞ്ഞു.
Read More“കാനഡയ്ക്ക് നാണക്കേട്’;ക്ഷമാപണം നടത്തി ട്രൂഡോ
ഒട്ടാവ: രണ്ടാം ലോകമഹായുദ്ധകാലത്ത് നാസി പോലീസുകാരനായിരുന്ന യുക്രെയിൻ വംശജനെ പാർലമെന്റിൽ ആദരിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. ഇത് പാർലമെന്റിനെയും രാജ്യത്തെയും നാണംകെടുത്തിയ തെറ്റാണെന്നും ട്രൂഡോ. യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കിയുടെ കനേഡിയൻ സന്ദർശനവേളയിലായിരുന്നു സംഭവമുണ്ടായത്. യറൊസ്ലാവ് ഹൻക എന്ന തൊണ്ണൂറ്റെട്ടുകാരനാണ് ആദരിക്കപ്പെട്ടത്. റഷ്യയ്ക്കെതിരേ യുദ്ധം ചെയ്ത ‘യുക്രെയ്ൻ ഹീറോ’എന്നാണ് ഇയാളെ കാനഡ സ്പീക്കർ ആന്റണി റോട്ട വിശേഷിപ്പിച്ചത്. സംഭവം വിവാദമായതോടെ റോട്ട ചൊവ്വാഴ്ച രാജിവച്ചിരുന്നു. ഇദ്ദേഹത്തെക്കുറിച്ച് കൂടുതൽ അറിവില്ലാതിരുന്നതാണു സംഭവത്തിനു കാരണമെന്നു പറഞ്ഞ സ്പീക്കർ യഹൂദരോടു മാപ്പും ചോദിച്ചിരുന്നു.
Read Moreവ്യാജ ചാപ്പ കുത്തൽ; വ്യാജകഥ ഉണ്ടാക്കാൻ സൈനികനെ പ്രേരിപ്പിച്ചതെന്ത്; കൂടുതൽ അന്വേഷണത്തിന് പോലീസും മിലിട്ടറിയും
കൊല്ലം: അജ്ഞാത സംഘം ആക്രമിച്ച ശേഷം മുതുകിൽ പിഎഫ്ഐ (പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ) എന്ന് ചാപ്പ കുത്തിയെന്ന് പറഞ്ഞ് വ്യാജ പരാതി നൽകിയതിന് അറസ്റ്റിലായവരെ പോലീസും മിലിട്ടറി ഇന്റലിജൻസും കൂടുതൽ ചോദ്യം ചെയ്യും. ഇതിനായി ഇപ്പോൾ പുനലൂർ കോടതിയിൽ റിമാൻഡിൽ കഴിയുന്ന സൈനികൻ ഷൈൻ (35), സൃഹൃത്ത് ജോഷി (40) എന്നിവരെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാൻ പോലീസ് തീരുമാനിച്ചു. ഇതിന് അടുത്ത ദിവസം തന്നെ കോടതിയിൽ അപേക്ഷ നൽകും. ഈ സംഭവത്തിൽ മിലിട്ടറി ഇന്റലിജൻസ് നടത്തുന്ന അന്വേഷണവും തുടരുകയാണ്. ഒരു മാസം മുമ്പാണ് ഷൈൻ രാജസ്ഥാനിലെ ആർമി ക്യാമ്പിൽ നിന്ന് കടയ്ക്കലിലെ വീട്ടിൽ എത്തിയത്. തിങ്കളാഴ്ച മടങ്ങി പോകാൻ ടിക്കറ്റും ബുക്ക് ചെയ്തിരുന്നു. മടക്ക യാത്ര നിശ്ചയിച്ച് ഉറപ്പിച്ച സാഹചര്യത്തിൽ തിടുക്കത്തിൽ ഇങ്ങനെ ഒരു വ്യാജക്കഥ ഉണ്ടാക്കാൻ എന്താണ് പ്രേരണ എന്ന കാര്യത്തിൽ…
Read Moreആംബുലൻസ് വിളിച്ചിട്ട് കിട്ടിയില്ല; റോഡരികിൽ ഇരട്ടക്കുട്ടികളെ പ്രസവിച്ച് യുവതി
ഒഡീഷയിലെ ബൊലാൻഗിർ ജില്ലയി ആംബുലൻസ് ലഭിക്കാത്തതിനെ തുടർന്ന് യുവതി റോഡരികിൽ പ്രസവിച്ചു. ബൊലാൻഗിർ ജില്ലയിലെ കുമുദ ഗ്രാമത്തിലാണ് സംഭവം. ബിന്ദിയ സബർ എന്ന യുവതിക്കാണ് ദുരവസ്ഥ നേരിടേണ്ടി വന്നത് പ്രസവ വേദനയെ തുടർന്ന് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ ആംബുലൻസ് കിട്ടിയില്ല. തുടർന്ന് യുവതിയും ഭർത്താവും ബന്ധുക്കളും ഓട്ടോയിലാണ് ആശുപത്രിയിലേക്ക് പോയത്. വഴി മധ്യേ യുവതിക്ക് കടുത്ത വേദന അനുഭവപ്പെട്ടു. വേദന കൂടിയതോടെ ഓട്ടോയിൽ യുവതി പ്രസവിക്കുകയായിരുന്നു. ബന്ധുക്കൾ തുണി കൊണ്ട് മറയുണ്ടാക്കിയ ശേഷം യുവതിയുടെ പ്രസവം നടത്തി. യുവതി ഇരട്ട കുഞ്ഞുങ്ങൾക്ക് ജൻമം നൽകി. അമ്മയും കുഞ്ഞുങ്ങളും സുഖമായി ിരികികുന്നു.
Read Moreയോനോ ആപ്പിന്റെ പേരിൽ വ്യാജ മെസേജ്; ലിങ്ക് ഓപ്പൺ ചെയ്ത് ആധാർ നമ്പർ അടിച്ചപ്പോൾ പിലാത്തറ സ്വദേശിക്ക് നഷ്ടം 24,999 രൂപ
പരിയാരം: യോനോ ആപ്പ് അപ്ഡേറ്റ് ചെയ്യാനെന്ന് പറഞ്ഞ് വന്ന വ്യാജ മെസേജിന് മറുപടി നൽകിയതോടെ പിലാത്തറ സ്വദേശിക്ക് 24,999 രൂപ നഷ്ടപ്പെട്ടു. യോനോ ആപ്പ് അപ്ഡേറ്റ് ചെയ്യാന്‍ എന്ന് പറഞ്ഞ് വന്ന മെസേജ് ലിങ്കിൽ ക്ലിക്ക് ചെയ്ത് ആധാര്‍കാര്‍ഡ് നമ്പര്‍ അടിച്ച് നൽകിയതോടെയാണ് പണം നഷ്ടപ്പെട്ടതെന്നാണ് പരാതിയിൽ പറയുന്നത്. പിലാത്തറയിലെ വണ്ടര്‍കുന്നേല്‍ മാത്യുവിനാണ് പണം നഷ്ടമായത്. എസ്ബിഐ ഇടപാടുകള്‍ നടത്താനായി ഡൗണ്‍ലോഡ് ചെയ്ത യോനോ അപ്പ് നിഷ്ക്രിയമാണെന്നും ഇത് പുതുക്കാന്‍ കെവൈസി നല്‍കണമെന്നും പറഞ്ഞാണ് മെസേജ് വന്നത്. ലിങ്ക് ഓപ്പണ്‍ ചെയ്ത് ആധാര്‍നമ്പര്‍ നല്‍കിയതോടെയാണ് അക്കൗണ്ടില്‍ നിന്ന് പണം നഷ്ടമായത്. ഒരു ദിവസം പരമാവധി എടുക്കാവുന്ന തുക 24,999 രൂപയായി മാത്യു നിജപ്പെടുത്തി വെച്ചതിനാലാണ് നഷ്ടപ്പെട്ട തുക അതില്‍ ഒതുങ്ങിയത്. അല്ലായിരുന്നുവെങ്കില്‍ നഷ്ടപ്പെടുമായിരുന്ന തുക കൂടിയേനെയെന്ന് പരാതിയിൽ പറയുന്നു. പരിയാരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read More