യാരഡി നീ മോഹിനി എന്ന സിനിമയിലെ വെൺമേഘം എന്ന് തുടങ്ങുന്ന പാട്ടിന്റ ഷൂട്ടിംഗ് നടക്കുമ്പോൾ എനിക്ക് പനിയായിരുന്നു. തമിഴ്നാട്ടിലെ ഒരു ഉൾഗ്രാമത്തിലായിരുന്നു ലൊക്കേഷൻ. ഷൂട്ട് നടക്കുന്നതിനാൽ പെട്ടെന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോവുക എന്നത് അപ്പോൾ സാധ്യമായിരുന്നില്ല. എനിക്കൊപ്പം ഷൂട്ടിന് വരുമ്പോൾ അച്ഛന്റെ കൈയിൽ മരുന്നുകൾ ഉണ്ടാകും. അതിൽനിന്ന് ഒരു മരുന്ന് കഴിച്ച് ഞാൻ സെറ്റിൽ ഒരു വശത്ത് വിശ്രമിക്കുകയായിരുന്നു. അപ്പോഴാണ് നയൻ മാം വന്ന് കാര്യം തിരക്കിയത്. ശേഷം അവരുടെ കാരവാനിൽ പോയി വിശ്രമിക്കാനുള്ള സൗകര്യവും ചെയ്ത് തന്നു. വളരെ കുറച്ച് ദിവസത്തെ പരിചയം മാത്രമെ അവർക്ക് എന്നോടുള്ളു. മാത്രമല്ല ഞാൻ ഒരു ന്യൂകമറാണ്. പക്ഷെ നയൻതാര എന്നെ നന്നായി കെയർ ചെയ്തു. സിനിമാ ബാക്ക്ഗ്രൗണ്ടില്ലാത്ത കുടുംബത്തിൽനിന്നു വന്ന് നയൻതാര ഫൈറ്റ് ചെയ്താണല്ലോ ഇന്ന് ഈ നിലയിൽ എത്തി നിൽക്കുന്നത്. അത് കാണുമ്പോൾ സന്തോഷം തോന്നാറുണ്ട്.
Read MoreDay: September 28, 2023
മുട്ടിൽ മരംമുറി;35 പേർക്കു പിഴ എട്ടു കോടി; നിരപരാധികളായ കർഷകർക്കും നോട്ടീസ്
കൽപ്പറ്റ: ഏറെ വിവാദമായ മുട്ടിൽ മരംമുറി കേസിൽ എട്ടുകോടിയോളം രൂപ പിഴ ഈടാക്കാനുള്ള നടപടികളുമായി സർക്കാർ. സർക്കാരിൽ നിക്ഷിപ്തമായ വീട്ടി മരങ്ങൾ മുറിച്ച വകയിലുണ്ടായ നഷ്ടം നികത്താനാണ് പിഴ ഈടാക്കുന്നത്. കേരള ലാൻഡ് കണ്‍സർവൻസി ആക്ട് പ്രകാരമാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. 35 കേസുകളിലായാണ് എട്ടുകോടിയോളം രൂപ പിഴ ചുമത്തിയിരിക്കുന്നത്. മുഖ്യ പ്രതികളിലൊരാളായ വയനാട് വാഴവറ്റ സ്വദേശി റോജി അഗസ്റ്റിൻ ഉൾപ്പെടെ 35 പേർ പിഴയൊടുക്കണം. മുറിച്ച് കടത്തിയ മരത്തിന്റെ മൂന്നിരട്ടിവരെയാണ് പിഴ കണക്കാക്കിയിരിക്കുന്നത്. ഒരു മാസത്തിനകം തുക അടയ്ക്കണമെന്നാണ് നോട്ടീസിൽ നിർദേശം. അല്ലെങ്കിൽ സ്വത്ത് കണ്ടുകെട്ടൽ നടപടി ആരംഭിക്കുമെന്നു മുന്നറിയിപ്പുമുണ്ട്. നിരവധി കർഷകരുടെ ഭൂമിയിൽനിന്നു മുഖ്യ പ്രതികൾ ഇടപെട്ട് വീട്ടിമരം മുറിച്ചിരുന്നു. ഈ കർഷകർക്കും നോട്ടീസ് ലഭിച്ചിട്ടുണ്ട്. തങ്ങളെ തെറ്റിദ്ധരിപ്പിച്ച് നിസാര വിലയ്ക്കാണ് മുഖ്യപ്രതികൾ മരം മുറിച്ചതെന്ന് പല കർഷകരും ആരോപിച്ചിരുന്നു. കേസിൽ കുടുങ്ങിയതിനു പിന്നാലെ ലക്ഷങ്ങൾ…
Read Moreഎന്റെ ഹീറോ ആയിരുന്നു അപ്പൻ; കുഞ്ചാക്കോ ബോബൻ
ജീവിതത്തിൽ അപ്പനെ മിസ് ചെയ്യുന്ന സമയം ഒരുപാടുണ്ട്. സന്തോഷകരമായ നിമിഷങ്ങളിൽ എല്ലാം അപ്പനെ മിസ് ചെയ്യാറുണ്ട്. മകൻ ജനിച്ച സമയത്ത് അപ്പൻ ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നിയിരുന്നു. എന്റെ നല്ലൊരു സുഹൃത്തായിരുന്നു അപ്പൻ. എന്റെ കൂട്ടുകാർ അപ്പന്റെയും കൂട്ടുകാരായിരുന്നു. അപ്പൻ വളരെ ഈസി ഗോയിംഗ് ആയ വ്യക്തിയായിരുന്നു. ഒരു ഫ്രണ്ട്ലി റിലേഷൻഷിപ്പ് തന്നെ ആയിരുന്നു ഞങ്ങൾ തമ്മിൽ. എന്നാൽ നല്ല അടിയും ഉണ്ടായിട്ടുണ്ട്. അപ്പൻ നല്ല ചെയിൻ സ്മോക്കർ ആയിരുന്നു. കാലൊക്കെ മുറിക്കേണ്ട അവസ്ഥ വന്നിട്ടും അപ്പൻ പുകവലി നിർത്താൻ മടി കാണിച്ചു. അപ്പോൾ ഞാൻ അപ്പന്റെ അപ്പനാകുമായിരുന്നു. എന്നാൽ എല്ലാം സ്നേഹത്തിന്റെ പുറത്താണ് സംഭവിക്കുന്നത്. എന്റെ ഹീറോ ആയിരുന്നു അപ്പൻ. പിതാവിന്റെ ഓർമകൾ അയവിറക്കി കുഞ്ചാക്കോ ബോബൻ.
Read Moreപുൽപ്പള്ളി ബാങ്ക് വായ്പാ തട്ടിപ്പ് ; കൂടുതൽ കോണ്‍ഗ്രസ് നേതാക്കൾ കുടുങ്ങും? ഇടനിലക്കാരനെ ഇഡി ചോദ്യം ചെയ്യുന്നു
കൽപ്പറ്റ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ് സിപിഎമ്മിനെ മുൾമുനയിൽ നിറുത്തിയിരിക്കെ പുൽപ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കൾക്കെതിരേ നടപടി കടുപ്പിച്ച് എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് (ഇഡി). പ്രാദേശിക കോണ്‍ഗ്രസ് നേതാവും വായ്പാ തട്ടിപ്പ് കേസിലെ ഇടനിലക്കാരനുമായ സജീവൻ കൊല്ലപ്പള്ളി ഇഡിയുടെ പിടിയിലാണുള്ളത്. ഈ കേസിൽ മുന്‍പ് വിജിലൻസ് അറസ്റ്റ് ചെയ്ത മുൻ കെപിസിസി ഭാരവാഹിയും മുൻ ബാങ്ക് പ്രസിഡന്റുമായ കെ.കെ. എബ്രഹാമിന്റെ വിശ്വസ്തനാണ് സജീവൻ കൊല്ലപ്പള്ളി. കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലാണ് സജീവൻ ഇഡിയുടെ പിടിയിലായത്. സജീവനിൽ നിന്നു ലഭിക്കുന്ന മൊഴികൾ പ്രകാരം വയനാട്ടിലെ കൂടുതൽ കോണ്‍ഗ്രസ് നേതാക്കൾക്ക് ഇഡിയുടെ പിടി വീഴുമെന്നാണ് സൂചന. കഴിഞ്ഞദിവസം അറസ്റ്റിലായ സജീവനെ ഇഡി കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. ബാങ്ക് ഭരണ സമിതി അംഗങ്ങളും ജീവനക്കാരും അടക്കം 10 പേരാണ് പ്രതികൾ. തുച്ഛമായ വിലയുള്ള ഭൂമിക്ക് ബിനാമി വായ്പകൾ…
Read Moreഅറ്റ്ലിയുമായി ഉടക്കിയെന്ന റിപ്പോര്‍ട്ട് ; മാനനഷ്ടക്കേസ് നൽകാൻ നയൻതാര
തെന്നിന്ത്യയുടെ ലേഡി സൂപ്പർ സ്റ്റാൻ നയൻതാരയുടെ ബോളിവുഡിലെ തുടക്കം വന്പൻ ഹിറ്റായി മാറിയിരിക്കുന്നു. ഒരു ഷാരൂഖ് ഖാൻ ചിത്രത്തില്‍ ആദ്യമായി നായികയായപ്പോള്‍ വിസ്മയിപ്പിക്കുന്ന വിജയമാണ് നയൻതാരുടെ പേരിലായത്. എന്നാല്‍ അതി നിടെ അറ്റ്ലിയുമായി നയൻതാര തര്‍ക്കത്തിലാണെന്ന വാര്‍ത്തയും പ്രചരിച്ചിരുന്നു. ഇതില്‍ നടി നയൻതാര മാനനഷ്ടക്കേസ് ഫയല്‍ ചെയ്യാൻ ഒരുങ്ങുകയാണെന്ന് ഒരു തമിഴ് ഓൺലൈൻ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ‘ജവാനി’ല്‍ നായികയായ നയൻതാരയുടെ കഥാപാത്രത്തിന്റെ രംഗങ്ങള്‍ കുറവാണെന്ന് പരാതി ഉയരുകയും നടി അതില്‍ പരിഭവിച്ചിരിക്കുകയാണെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. അതിഥി വേഷത്തിലെത്തിയ ദീപിക പദുക്കോണിന്റെ കഥാപാത്രത്തിന് പ്രധാന്യം നല്‍കിയതാണ് നയൻതാരയെ ചൊടിപ്പിച്ചത് എന്ന തരത്തിലും വാര്‍ത്തകളുണ്ടായി. ഇത്തരം റിപ്പോര്‍ട്ടുകള്‍ പ്രചരിപ്പിച്ച മാധ്യമങ്ങള്ക്കെതിരെമാനനഷ്ടക്കേസ് നൽകാൻ നയൻതാര? താരം നിയമ നടപടി സ്വീകരിക്കാൻ ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇക്കാര്യത്തിൽ നയൻതാര ഔദ്യോഗികമായി നയൻതാര പ്രതികരിച്ചിട്ടില്ല. ജവാനില്‍ നയൻതാര ചെയ്ത വേഷത്തെ ക്കുറിച്ച് ഷാരൂഖ് ഖാൻ…
Read Moreഓൺലൈൻ ജോലി വാഗ്ദാനം; യുവതിയുടെ പണം നഷ്ടമായി
ഓൺലെെൻ തട്ടിപ്പുകളിൽ പലരും അകപ്പെടുന്ന വാർത്തകൾ ദിവസവും നമ്മൾ കേൾക്കാറുള്ളതാണ്. എങ്കിൽ പോലും വീണ്ടും തട്ടിപ്പിന്റെ വലയിൽ ചെന്ന് അകപ്പെടാറുണ്ട്. അത്തരത്തിലൊരു തട്ടിപ്പാണ് തളിപറമ്പിൽ നടന്നത്. ഓണ്‍ലൈന്‍ പാര്‍ട് ടൈം ജോലി തരാമെന്ന് പറഞ്ഞ് യുവതിയെ വിശ്വസിപ്പിച്ച് 1,37,000 രൂപ തട്ടിയെടുത്തത്. യുവതിയുടെ പരാതിയില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു. പട്ടുവം പറപ്പൂലിലെ ആര്യശ്രീയുടെ പണമാണ് നഷ്ടമായത്. പ്രതിദിനം 2000 മുതല്‍ 20,000 രൂപവരെ വരുമാനം ലഭിക്കുമെന്ന് ഓണ്‍ലൈനില്‍ ലഭിച്ച അറിയിപ്പ് പ്രകാരം സെപ്റ്റംബര്‍ എട്ട് മുതല്‍ 13 വരെയുള്ള ദിവസങ്ങളില്‍ ആര്യശ്രീയുടെ ഫെഡറല്‍ ബാങ്ക് അക്കൗണ്ട് വഴി പല തവണകളിലായി ഓൺലൈൻ തട്ടിപ്പുകാർ പണം തട്ടിയെടുക്കുകയായിരുന്നു.
Read Moreമിലിട്ടറി മദ്യമെന്ന് കേട്ടപ്പോഴെ കിക്കായി..! ആറ് കുപ്പി മദ്യം നൽകാമെന്ന് പറഞ്ഞ് യുവാവ് തട്ടിയെടുത്തത് പണവും സ്വർണവും; രസകരമായ സംഭവം ഇങ്ങനെ…
മോഷണം നാട്ടിൽ പതിവാണ്. കള്ളൻമാരും കൊള്ളക്കാരും നാട്ടിൽ പെരുകുന്ന വാർത്തകളാണ് ദിനംപ്രതി കേൾക്കുന്നത്. അത്തരത്തിലൊരു വാർത്തയാണ് ഇപ്പോൾ ചർച്ചയാകുന്നത്. പഴയങ്ങാടിയിൽ വയോധികരെ കബളിപ്പിച്ച് സ്വർണവും പണവും കവർന്നു. എരിപുരം ചെങ്ങൽ നാട്ടാർകുളത്തിന് സമീപത്തെ വി. മാധവൻ, കെ.പി. ഹരിദാസൻ എന്നിവരാണ് കബളിക്കപ്പെട്ടത്. വി. മാധവന്റെ അരപ്പവൻ വരുന്ന സ്വർണ മോതിരവും കെ.പി.ഹരിദാസന്റെ ആറായിരം രൂപയുമാണ് അപരിചിതൻ കവർന്നത്. പരാതിയിൽ കേസെടുത്ത പോലിസ് അന്വേഷണം ഊർജിതമാക്കി. സംഭവം നടന്ന സ്ഥലത്തെ സിസി ടിവി കാമറകൾ പരിശോധിച്ചു വരികയാണെന്ന് പഴയങ്ങാടി സിഐ ടി.എൻ. സന്തോഷ് കുമാർ പറഞ്ഞു. ഇന്നലെ വൈകുന്നേരമാണ് സംഭവം. ചെങ്ങലിലെ വി.മാധവൻ വീടിന് പുറത്തിരിക്കവെ പരിചയം നടിച്ച് എത്തിയ യുവാവ് ബിൽ സഹിതമുള്ള പത്ത് കുപ്പി മിലിട്ടറി മദ്യം ഉണ്ടെന്നും ആറായിരം രൂപ തന്നാൽ മദ്യം നൽകാമെന്ന് അറിയിക്കുകയും ചെയ്തു. എന്നാൽ, തനിക്ക് മദ്യം വേണ്ടെന്നും സുഹൃത്തിന്…
Read Moreആരോഗ്യവകുപ്പിൽ ജോലിതരാം; കൈക്കൂലിക്കേസിൽ ഇടനിലക്കാരനായ അഖില്‍ ഒളിവിലെന്നു പോലീസ്; സിഐടിയു ഓഫീസിലിരുന്നും തട്ടിപ്പ്
പത്തനംതിട്ട: ആരോഗ്യവകുപ്പില്‍ ജോലി വാഗ്ദാനം ചെയ്തു മലപ്പുറം സ്വദേശിയില്‍നിന്നു പണം വാങ്ങുന്നതില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച അഖില്‍ സജീവ് ഒളിവിലെന്നു പോലീസ്. ഇയാൾക്കെതിരേ മുമ്പും തട്ടിപ്പുകേസുകള്‍ ഉണ്ടായിരുന്നു. സിഐടിയു ജില്ലാ കമ്മിറ്റിയുടെ 3.60 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസില്‍ പോലീസ് അഖിലിനെ അന്വേഷിച്ചുവരുന്നതിനിടെയാണ് പുതിയ ആരോപണം. സിഐടിയു ഓഫീസ് സെക്രട്ടറിയായിരുന്ന അഖില്‍ അവിടെനിന്ന് നേതാക്കളുടെ കള്ളയൊപ്പിട്ട് ലക്ഷങ്ങള്‍ തട്ടിയെടുത്തെന്നാണു കേസ്. മറ്റ് നിരവധി സ്ഥലങ്ങളിലും ഇയാള്‍ തട്ടിപ്പ് നടത്തിയിട്ടുണ്ട്. സിപിഎം ജില്ലാ സെക്രട്ടറിക്കും ഇയാളെക്കുറിച്ച് നിരവധി പരാതികള്‍ ലഭിച്ചിരുന്നു. സിഐടിയു ഓഫീസ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചു വരവേ സിഐടിയു ജില്ലാ കമ്മിറ്റിയുടെ പേരില്‍ കേരള ബാങ്കില്‍ ഉണ്ടായിരുന്ന 3.60 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ അഖിലിനെതിരേ പത്തനംതിട്ട പോലീസ് കേസെടുത്തിരുന്നു. ജില്ലാ സെക്രട്ടറി, ട്രഷറർ എന്നിവരുടെ വ്യാജ ഒപ്പ് ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. സിഐടിയു ജില്ലാ സെക്രട്ടറിയായിരുന്ന പി.ജെ. അജയകുമാറാണ് ഇതുസംബന്ധിച്ച്…
Read Moreഅമേരിക്കയിൽ മുഖംമൂടി ധരിച്ചെത്തിയ നൂറോളം കൗമാരക്കാർ കടകൾ കൊള്ളയടിച്ചു
അമേരിക്കയിലെ ഫിലാഡല്‍ഫിയയിൽ മുഖംമൂടി ധരിച്ച് കൂട്ടമായെത്തിയ നൂറോളം കൗമാരക്കാർ കടകള്‍ കൊള്ളയടിച്ചു. ആപ്പിള്‍ ഫോൺ സ്റ്റോറും ഫുട്ലോക്കർ, ലുലുലെമൻ തുടങ്ങിയ സ്റ്റോറുകളും വ്യാപകമായി കൊള്ളയടിക്കപ്പെട്ടു. ഐ ഫോണുകളടക്കം കൊള്ളക്കാർ കടത്തിക്കൊണ്ടുപോയി. കവർച്ചയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ആള്‍ക്കൂട്ടം കടകള്‍ കീഴടക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഫുട് ലോക്കര്‍ സ്റ്റോറിന് മുന്‍പിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥന് ആക്രമണത്തിനിരയായി. സെക്യൂരിറ്റി ഫീച്ചറുകൾ ഉള്ളതിനാല്‍ മോഷ്ടിക്കപ്പെട്ട പല ആപ്പിൾ ഉത്പന്നങ്ങളും പിന്നീട് ഉപേക്ഷിക്കപ്പെട്ടനിലയില്‍ കണ്ടെത്തി. സംഭവത്തിൽ ഇരുപതോളം പേരെ അറസ്റ്റ് ചെയ്തതായും ഇവരില്‍നിന്ന് രണ്ട് തോക്കുകൾ കണ്ടെടുത്തതായും ഫിലാഡൽഫിയ പോലീസ് പറഞ്ഞു. ഇവിടെയുള്ള സിറ്റി ഹാളിലെ സമാധാനപരമായ ഒരു പ്രതിഷേധ യോഗത്തിന് പിന്നാലെയാണ് റിട്ടൻഹൗസ് സ്ക്വയറിന് സമീപം കടകള്‍ കൊള്ളയടിച്ചത്. കഴിഞ്ഞ മാസം ഒരു പോലീസ് ഓഫീസറുടെ വെടിയേറ്റ് മരിച്ച എഡ്ഡി ഇറിസാരിക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധക്കാർ ഒത്തുകൂടിയത്. ഇവര്‍ സമാധാനപരമായി…
Read Moreഈ ചിരിയിലുണ്ട് എല്ലാം… എയർഹോസ്റ്റസുമാരുടെ ചിരി വെറും ചിരിയല്ല!
വിമാനത്തിനുള്ളിലേക്ക് കയറുന്ന യാത്രക്കാരെ സ്വീകരിക്കുന്നത് തൊഴുകൈയോടെ നിൽക്കുന്ന എയർഹോസ്റ്റസിന്റെ ചിരിയാണ്. യാത്രക്കാരെ ആദരവോടെ സ്വാഗതം ചെയ്യണമെന്ന നിർദേശത്തിന്റെയും പരിശീലനത്തിന്റെയും ഭാഗമാണ് ആ ചിരിയെന്നാണ് എല്ലാവരും കരുതുന്നത്. അത് ശരിയാണു താനും. എന്നാൽ, അതിനു പിന്നിൽ മറ്റു ചിലതു കൂടി ഉണ്ടെന്നു ഫ്ലൈറ്റ് അറ്റൻഡന്റായ കാറ്റ് കമലാനി പറയുന്നു. കൈകൂപ്പി വണങ്ങുന്നതിനൊപ്പം എയർഹോസ്റ്റസ് നമ്മളെ മൊത്തത്തിൽ വിലയിരുത്തുക കൂടി ചെയ്യുന്നുണ്ട്. “എബിപി’കളെ കണ്ടെത്താനാണത്. എബിപി എന്നാൽ “able body person’. അതായത്, വിമാനത്തിലെ ജീവനക്കാരെ അടിയന്തിര സാഹചര്യങ്ങളിൽ സഹായിക്കാൻ കഴിയുന്ന ആൾ. വിമാനത്തിൽ ഒരു അടിയന്തര സാഹചര്യമുണ്ടായാൽ ജീവനക്കാരെ സഹായിക്കാൻ ആർക്കൊക്കെ കഴിയുമെന്ന് യാത്രക്കാർ കയറുന്പോൾതന്നെ അവർ നോക്കിവയ്ക്കുന്നു. ഡോക്ടർമാർ, സൈനികർ, പൈലറ്റുമാർ, അഗ്നിരക്ഷാസേനാംഗങ്ങൾ, പോലീസുകാർ എന്നിവരെല്ലാം ഇതിൽ പെടുന്നു. വിമാനത്തിൽ ആർക്കെങ്കിലും വയ്യാതായാലോ, ലാൻഡിംഗ് സമയത്തോ മറ്റോ എന്തെങ്കിലും സംഭവിച്ചാലോ, സുരക്ഷാലംഘനം ഉണ്ടായാലോ ഇവരുടെ സഹായം തേടും.…
Read More