മിക്ക സെലിബ്രിറ്റികളും അവരുടെ ജീവിതത്തിലെ വിശേഷങ്ങൾ ആരാധകരമായി പങ്കുവെക്കാറുണ്ട്.കഴിഞ്ഞ ദിവസം ബോളിവുഡ്താരം ജാക്കി ഷ്റോഫ് പങ്കുവച്ചൊരു വീഡിയോ സോഷ്യൽ മീഡിയ വളരെ അധികം ചർച്ച ചെയ്തിരുന്നു. ഫാമില്‍ നിന്ന് പറിച്ചെടുത്ത പൂർണമായും ഓര്‍ഗാനിക് ആയ പച്ചക്കറികൾ കൊണ്ട് തയ്യാറാക്കിയ ഭക്ഷണമാണ് ജാക്കി ഷ്റോഫ് പങ്കുവച്ചത്. എന്നാൽ വീഡിയോയില്‍ കാണിച്ചിരിക്കുന്ന പരിപ്പ് കറിയില്‍ ഒരു ഈച്ച ചത്തുകിടക്കുന്നത് കാണാം. വളരെ മികച്ച – ഹെല്‍ത്തിയായ ഭക്ഷണം എന്ന പേരിലായിരുന്നു ജാക്കി ഷ്റോഫ് വീഡിയോ പങ്കുവച്ചത്. ഈച്ച കിടക്കുന്നത് കണ്ടില്ലേ ഇതാണോ ഹെൽത്തി ഭക്ഷണമെന്ന് ആരാധകർ കമന്റുമായി എത്തി. എന്നാൽ ഈ ചോദ്യത്തിന് മറുപടിയായി ‘ബ്രോ, ഞാൻ കാട്ടിനുള്ളിലാണ് ഇരിക്കുന്നത്…’ എന്നാണ് ജാക്കി ഷ്റോഫ് പറഞ്ഞത്. ഇത്രയും തുറസായ സ്ഥലത്ത് പ്രത്യേകിച്ച് കാട് പോലൊരു ചുറ്റുപാടിൽ ഈച്ചയോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും പ്രാണികളോ ഭക്ഷണത്തില്‍ വീഴുന്നത് സ്വാഭാവികം എന്നാണ് അദ്ദേഹം ഉദ്ദേശിച്ചത്. വീഡിയോ…
Read MoreDay: September 28, 2023
അതിവേഗ സെഞ്ചുറി, അർധസെഞ്ചുറി, ഉയർന്ന സ്കോർ; ലോകക്രിക്കറ്റിലെ റിക്കാർഡുകൾ തിരുത്തിക്കുറിച്ച് നേപ്പാൾ
ഹാങ്ഝൗ: ലോകക്രിക്കറ്റിലെ റിക്കാർഡുകൾ തിരുത്തിക്കുറിച്ച് നേപ്പാൾ. ട്വന്റി-20യിലെ അതിവേഗ സെഞ്ചുറി, അതിവേഗ അർധസെഞ്ചുറി, ഉയർന്ന സ്കോർ എന്നീ റിക്കാർഡുകളെല്ലാം മംഗോളിയയ്ക്കെതിരായ ഏഷ്യൻ ഗെയിംസ് മത്സരത്തിൽ നേപ്പാൾ തകർത്തെറിഞ്ഞു. ആദ്യം ബാറ്റു ചെയ്ത നേപ്പാൾ 20 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 314 റണ്‍സ്. മറുപടി ബാറ്റിംഗിൽ മംഗോളിയ 13.1 ഓവറിൽ 41 റണ്‍സിനു പുറത്തായി. ഒരാൾ മാത്രമാണു മംഗോളിയൻ നിരയിൽ രണ്ടക്കം കടന്നത്. നേപ്പാളിന്റെ വിജയം 273 റണ്‍സിന്.കുശാൽ മല്ല- ദീപേന്ദ്ര സിംഗ് എയ്രി കൂട്ടുകെട്ടാണ് നേപ്പാളിനെ ട്വന്റി-20 ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ സ്കോറിലെത്തിച്ചത്. 50 പന്ത് നേരിട്ട പത്തൊന്പതുകാരൻ മല്ല 12 സിക്സും എട്ട് ഫോറും ഉൾപ്പെടെ 137 റണ്‍സ് നേടി. 34 പന്തിൽനിന്നു സെഞ്ചുറിനേട്ടം പൂർത്തിയാക്കിയ മല്ല, ട്വന്റി-20യിലെ വേഗമേറിയ സെഞ്ചുറിയെന്ന റിക്കാർഡും പേരിലാക്കി. ഇന്ത്യൻ നായകൻ രോഹിത് ശർമ, ദക്ഷിണാഫ്രിക്കൻ…
Read Moreഅരുത് ലഹരി; പശുവിന്റെ ശരീരത്തിൽ മുറിവുകൾ ഉണ്ടാക്കി രക്തം ഊറ്റുന്ന മാസായി ഗോത്രക്കാരുടെ വേറിട്ട ആചാരങ്ങൾ
എല്ലാ മത വിഭാഗക്കാർക്കും അവരുടേതായ ആചാരങ്ങളും അനുഷ്ടാനങ്ങളും പാലിക്കുന്നവരാണ്. കാലമെത്ര പിന്നിട്ടിട്ടും തങ്ങളുടെ ആചാരങ്ങൾ അതു പോലെ കാത്തു സൂക്ഷിക്കുന്ന ഒരു വിഭാഗം ആളുകളാണ് ആഫ്രിക്കയിലെ മസായി ഗോത്രങ്ങൾ. മറ്റുള്ള വിഭാഗങ്ങളെ അപേക്ഷിച്ച് ഈ വിഭാഗക്കാരുടെ ആചാരങ്ങൾ വളരെ വ്യത്യസ്തമാണ്. ഇവരുടെ ഗോത്രത്തിൽ നിന്ന് ആരെങ്കിലും മരിച്ച് പോയാൽ അവരുടെ മൃതദേഹം സംസ്കരിക്കുന്നതിനു പകരം കുറ്റിക്കാട്ടിലേക്ക് വലിച്ചെറിയുകയാണ് ചെയ്യുന്നത്. ആഘോഷവേളകളിൽ ലഹരി വിമ്പാറില്ലാത്ത ഇവർ പകരം പശുവിന്റെ രക്തമാണ് കുടിക്കുന്നത്. ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിക്കാത്ത ഈ കൂട്ടർ പശുവിന്റെ രക്തം പകരം വിളമ്പുന്നു. പശുവിന്റെ രക്തം എടുക്കുന്നതിനായി പശുക്കളെ ഇവർ കൊല്ലാറില്ല. പകരം പശുക്കളുടെ ശരീരത്തിൽ ചെറിയ മുറിവുകളുണ്ടാക്കി അതിൽ നിന്നും രക്തം ഊറ്റി കുടിക്കാറാണുള്ളത്. സെറെൻഗെറ്റി നാഷണൽ പാർക്ക് തുടങ്ങിയ ദേശീയ ഉദ്യാനങ്ങൾക്ക് സമീപം സ്ഥിതി ചെയ്യുന്ന തടാകങ്ങൾക്ക് സമീപമാണ് മസായി ഗോത്രക്കാർ കാണപ്പെടുന്നത്.
Read Moreഅരികെ ചരിത്രം; വുഷുവിൽ ചരിത്ര സ്വർണം തേടി റോഷിബിന ദേവി
ഹാങ്ഝൗ: ഏഷ്യൻ ഗെയിംസിൽ ചരിത്ര മെഡലിനായി ഇന്ത്യയുടെ റോഷിബിന ദേവി ഇന്ന് കളത്തിൽ. വനിതാ 60 കിലോഗ്രാം സൻഡ വുഷു പോരാട്ടത്തിൽ റോഷിബിന ഫൈനലിൽ പ്രവേശിച്ചു. ഇതോടെ വുഷുവിൽനിന്ന് ഇന്ത്യ ചുരുങ്ങിയതു വെള്ളി മെഡൽ ഉറപ്പിച്ചു. ഇന്നു നടക്കുന്ന ഫൈനലിൽ ജയിച്ചാൽ റോഷിബിന ചരിത്രത്താളിൽ ഇടംനേടും. ഏഷ്യൻ ഗെയിംസ് ചരിത്രത്തിൽ വുഷുവിലൂടെ ഇന്ത്യ നേടുന്ന ആദ്യ സ്വർണം എന്ന ചരിത്രമാണ് റോഷിബിനയെ കാത്തിരിക്കുന്നത്. 2018 ഏഷ്യൻ ഗെയിംസിൽ സെമിയിൽ പ്രവേശിച്ചതിലൂടെ റോഷിബിന വെങ്കലം നേടിയിരുന്നു. വിയറ്റ്നാമിന്റെ തി തു തുയിയെ 2-0നു തകർത്തായിരുന്നു റോഷിബിന ഫൈനലിലേക്കു മുന്നേറിയത്. രണ്ടു മിനിറ്റ് വീതമുള്ള രണ്ടു റൗണ്ട് മാത്രമേ സെമിയിൽ വെന്നിക്കൊടിപാറിക്കാൻ ഇന്ത്യൻ താരത്തിനു വേണ്ടിവന്നുള്ളൂ. ചൈനയുടെ വു ഷിയാവെയ് ആണു ഫൈനലിൽ റോഷിബിനയുടെ എതിരാളി.2010 ഏഷ്യൻ ഗെയിംസിലാണ് വുഷുവിൽ ഇതിനു മുന്‍പ് ഒരു ഇന്ത്യൻ താരം ഫൈനലിൽ പ്രവേശിച്ചത്.…
Read Moreഅമ്പലുഴ കണ്ണന്റെ ഗോക്കൾ ദുരിതത്തിൽ; വ്രണങ്ങളുമായി ഗോക്കൾ കഴിയുന്നത് വൃത്തിഹീനമായ സ്ഥലത്ത്; ക്ഷേത്രത്തിലെ വരുമാനം എങ്ങോട്ട് പോകുന്നെന്ന് ഭക്തർ
അമ്പലപ്പുഴ: ഗോശാലയിലെ ഗോക്കൾ ദുരിതത്തിൽ. തിരിഞ്ഞു നോക്കാതെ ദേവസ്വം ബോർഡ്. അമ്പലപ്പുഴ കിഴക്കേനടയിൽ ദേവസ്വം ബോർഡിനു കീഴിൽ പ്രവർത്തിക്കുന്ന ഗോശാലയിലാണ് ഗോക്കൾ നരകയാതന അനുഭവിക്കുന്നത്. ഒരു പശു തീരെ അവശനിലയിലാണ്. ഇതിന്റെ ശരീരത്തിന്റെ പല ഭാഗത്തും വ്രണങ്ങളുമുണ്ട്. ഇതിനെയുൾപ്പെടെ പരിചരിക്കാൻ ദേവസ്വം ബോർഡ് തയാറാകുന്നില്ലെന്നാണ് ഭക്തരുടെ ആക്ഷേപം. കൂടാതെ മാലിന്യത്തിനിടയിലാണ് പശുക്കൾ കഴിയുന്നത്. കൃത്യമായ ഇടവേളകളിൽ ഗോശാല വൃത്തിയാക്കാനും ജീവനക്കാർ തയാറാകുന്നില്ലെന്നാണ് പരാതി. രണ്ടു ജീവനക്കാർ മാത്രമാണ് ഇവിടെയുള്ളത്. ഗോശാലയാകെ പായൽ പിടിച്ചുകിടക്കുന്നതിനാൽ പശുക്കൾ തെന്നിവീണ് അപകടം സംഭവിക്കുന്നതും പതിവാണ്. ക്ഷേത്രത്തിൽനിന്ന് നല്ലരീതിയിൽ വരുമാനം ലഭിക്കുന്നുണ്ടെങ്കിലും ഗോശാലയുടെ നവീകരണത്തിനായി ഒരു രൂപ പോലും ദേവസ്വം ബോർഡ് ചെലവഴിക്കുന്നില്ലെന്നാണ് ഭക്തരുടെ പരാതി.
Read Moreഅതിഥി ദേവോ ഭവ… ക്ഷണിക്കാത്ത പാർട്ടിക്കെത്തി ഭക്ഷണം അകത്താക്കി മാസായി കരടി
പിറന്നാൾ ആഘോഷത്തിനിടയിൽ അപ്രതീക്ഷിയമായി ആരോങ്കിലും കയറി വന്നാൽ ആരായാലും ഒന്നു ഞെട്ടും. എന്നാൽ ഒരു കരടി വന്നാലോ? ഞെട്ടി വിറച്ചു പോകും. മെക്സിക്കോയിലെ ചിപിൻക്യൂ ഇക്കോളജിക്കൽ പാർക്കിലെ ഒരു വിനോദ സംഘം നടത്തിയ ജന്മദിനാഘോഷ വിരുന്നിലേക്കാണ് ഒരു കരടി കയറി വന്നത്. വന്നയുടൻ തന്നെ മേശയിലേക്ക് ചാടി കയറി ആരെയും ശ്രദ്ധിക്കാതെ അവിടെ വെച്ചിരുന്ന ഭക്ഷണം മുഴുവൻ കഴിച്ചു തീർക്കുന്നു. എന്നാൽ കരടി വന്നിരിക്കുന്ന മേശക്കു മറു തലക്കൽ ഒരമ്മയും മകനും ഭയന്ന് വിറച്ച് ഇരിക്കുന്നുണ്ട്. അത് വീഡിയോയില്‍ കാണാം. മേശപ്പുറത്തുണ്ടായിരുന്ന എൻചിലഡാസ്, സൽസ, ടാക്കോസ്, ഫ്രഞ്ച് ഫ്രൈകൾ തുടങ്ങിയ എല്ലാ ഭക്ഷണവും അകത്താക്കുന്ന വീഡിയോ നിമിഷങ്ഹൾക്കുള്ളിൽ വെെറലായി. ഭക്ഷണവും കഴിച്ച് പൊടിയും തട്ടി കരടി പോയിട്ടും ഞെട്ടൽ മാറാതെ ആ അമ്മ തന്റെ മകനെ നെഞ്ചോട് ചേർത്ത് പിടിച്ചിട്ടുണ്ടായിരുന്നു. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.
Read Moreആത്മഹത്യ ചെയ്താല്‍ ഞങ്ങള്‍ക്ക് എന്താ, ആത്മഹത്യ ചെയ്യാനും അന്തസ് വേണം; കോട്ടയത്ത് ജീവനൊടുക്കിയ വ്യാപാരിയെ ബാങ്ക് ജീവനക്കാര്‍ ഭീഷണിപ്പെടുത്തുന്ന ഫോണ്‍ സംഭാഷണം പുറത്ത്
കോട്ടയം: കുടയംപടിയിലെ വ്യാപാരിയായിരുന്ന കെ.സി. ബിനുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ബാങ്ക് ജീവനക്കാര്‍ ഭീഷണിപ്പെടുത്തുന്ന ഫോണ്‍ സംഭാഷണം പുറത്ത്. ബാങ്ക് ജീവനക്കാരന് മോശമായി സംസാരിക്കുന്നതും ഭീഷണി തുടര്‍ന്നാല്‍ ആത്മഹത്യ ചെയ്യേണ്ടി വരുമെന്ന് ബിനു പറയുന്നതും സംഭാഷണത്തിലുണ്ട്. ആത്മഹത്യ ചെയ്താല്‍ ഞങ്ങള്‍ക്ക് എന്താണെന്നും ആത്മഹത്യ ചെയ്യാനും അന്തസ് വേണമെന്നാണ് ബാങ്ക് ജീവനക്കാരന് ഇതിന് മറുപടി നല്‍കുന്നത്. കര്‍ണാടക ബാങ്കിന്റെ നാഗമ്പടം ബ്രാഞ്ച് മാനേജരുടെ സംഭാഷണമാണെന്ന് വ്യക്തമാക്കി ബിനുവിന്റെ കുടുംബമാണ് ഓഡിയോ പുറത്തുവിട്ടത്. നാണം കെടുത്തിയാല്‍ ആത്മഹത്യ മാത്രമേ വഴിയുള്ളൂവെന്ന് ബിനു പറയുമ്പോള്‍ കാശു വാങ്ങുമ്പോള്‍ ഓര്‍ക്കണമെന്നാണ് മറുപടി. രാവിലെ കടയില്വരുമെന്ന് പറഞ്ഞ് ബാങ്ക് ജീവനക്കാരന് ഭീഷണിപ്പെടുത്തുന്നുമുണ്ട്. ബാങ്കിലെ ജീവനക്കാരനായ പ്രദീപ് എന്ന വ്യക്തിക്കെതിരേ ഗുരുതര ആരോപണങ്ങളാണ് കുടുംബം ഉന്നയിക്കുന്നത്. മരിച്ചാല്‍ ഉത്തരവാദി ബാങ്ക് ജീവനക്കാരനെന്ന് ബിനു പറഞ്ഞിരുന്നതായി മകള്‍ നന്ദന വെളിപ്പെടുത്തി. ഓഡിയോ പോലീസിനു കൈമാറി. ബാങ്കിനെതിരേ സമരം പ്രഖ്യാപിച്ച്…
Read Moreചികിത്സയ്ക്കിടെ രക്തം സ്വീകരിച്ച സൈനികന്എച്ച്ഐവി;1.54 കോടിനഷ്ടപരിഹാരം
ന്യൂഡൽഹി: പരിക്കേറ്റ് സൈനിക ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ രക്തം സ്വീകരിച്ചത് വഴി എച്ച്ഐവി ബാധിതനായ വ്യോമസേന മുൻ ഉദ്യോഗസ്ഥന് 1.54 കോടി നഷ്ടപരിഹാരം നൽകാൻ സുപ്രീംകോടതി ഉത്തരവ്. സൈനികനീക്കത്തിനിടെ പരിക്കേറ്റ സൈനികൻ ചികിത്സയുടെ ഭാഗമായി ഒരു യൂണിറ്റ് രക്തമാണ് സ്വീകരിച്ചത്.വീണ്ടും അസുഖബാധിതനായതിനെ തുടർന്ന് നടത്തിയ പരിശോധനകളിലാണ് എച്ച്ഐവി ബാധിതനാണെന്ന കാര്യം വെളിപ്പെട്ടത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ രക്തം സ്വീകരിച്ചതിനെ തുടർന്നാണ് എച്ച്ഐവി ബാധിതനായതെന്നു വ്യക്തമാകുകയായിരുന്നു. ചികിത്സാപിഴവ് കാരണമാണ് തനിക്ക് രോഗമുണ്ടായതെന്ന് ആരോപിച്ച് ഉദ്യോഗസ്ഥൻ ദേശീയ ഉപഭോക്തൃ തർക്കപരിഹാര കമീഷനെ സമീപിച്ചു. അനുകൂല വിധി ലഭിക്കാത്തതിനെ തുടർന്ന് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
Read Moreഅഞ്ചാം ദിവസം ആറാം സ്വർണ നേട്ടം; ഏഷ്യൻ ഗെയിംസ് 10 മീറ്റർ എയർ പിസ്റ്റളിൽ ഇന്ത്യയ്ക്ക് സ്വർണം
ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് ആറാം സ്വർണം. ഏഷ്യൻ കായിക മേളയുടെ അഞ്ചാം ദിവസം ആറാം സ്വർണ നേട്ടവുമായാണ് ഇന്ത്യ കുതിക്കുന്നത്. 10m എയർ പിസ്റ്റളിൽ ഇന്ത്യൻ പുരുഷ ടീമാണ് സ്വർണം നേടിയത്.. സരബ്ജോത് സിങ്, അർജുൻ ചീമ, ശിവ നർവാൽ എന്നിവരാണ് സ്വർണം കരസ്ഥമാക്കിയത്. 1734 പോയിന്റോടെയാണ് ഇന്ത്യൻ താരങ്ങൾ സ്വർണം നേടിയത്. ഇന്ത്യയ്ക്ക് 24 മെഡലുകൾ ആകെ സ്വന്തമാക്കാൻ സാധിച്ചു. ആറ് സ്വർണവും എട്ട് വെള്ളിയും 10 വെങ്കലവും ഇന്ത്യൻ താരങ്ങൾ നേടി. മെഡൽ പട്ടികയിൽ ഇന്ത്യ അഞ്ചാം സ്ഥാനത്താണ്. വനിതകളുടെ 60 കിലോ വിഭാഗം വുഷുവിൽ ഇന്ത്യയുടെ റോഷിബിന ദേവിക്ക് വെള്ളി ലഭിച്ചു.
Read Moreകാവേരി നദി ജല തർക്കം; തമിഴ്നാട്ടിൽ കർഷക പ്രതിഷേധം;ചത്ത എലികളെ കടിച്ചുപിടിച്ച് സമരം
കാവേരി നദീജല തർക്കത്തിൽ തമിഴ്നാട്ടിൽ പ്രതിഷേധം ആളിക്കത്തുന്നു. കർണാടകയും തമിഴ്നാടും കാവേരി നദീ ജല തർക്കം തുടങ്ങിയിട്ട് വർഷങ്ങളായി. കാവേരി ജലം തമിഴ്നാട്ടിൽ എത്തില്ലെന്ന വാദം മുൻ നിർത്തി 1916-ൽ മൈസൂർ ഭരണകൂടം കൃഷ്ണരാജ സാഗർ അണക്കെട്ട് നിർമ്മിക്കാൻ തീരുമാനിച്ചപ്പോൾ മദ്രാസ് അധികാരികൾ അതിനെ എതിർത്തു.നാളുകൾ നീണ്ട തർക്കത്തിനൊടുവിൽ 1924-ൽ പ്രാബല്യത്തിൽ വന്ന കരാറനുസരിച്ച് മൈസൂറിന് അണക്കെട്ടുണ്ടാക്കാനുള്ള തടസ്സം മാറി. അതോടൊപ്പം മദ്രാസ് പ്രവിശ്യയിലുണ്ടായിരുന്ന മേട്ടൂർ അണക്കെട്ടിലേക്ക് ജലമെത്തുന്നതിനു യാതൊരു വിധത്തിലുമുള്ള തടസങ്ങളും ഉണ്ടാകാൻ പാടില്ല എന്ന വ്യവസ്ഥയും ഉണ്ടായിരുന്നു. അതോടൊപ്പം 575.68 റ്റിഎംസി ജലത്തിന് തമിഴ്നാടിന് അർഹതയുണ്ടെന്ന വ്യവസ്ഥയും ഉണ്ടായിരുന്നു. കർണാടക ഭാഗത്ത് പുതിയതായി അണക്കെട്ടുകൾ നിർമിക്കുകയാണെങ്കിൽ അതിന് തമിഴ്നാടിന്റെ സമ്മതം ആവശ്യമായിരുന്നു. എന്നാൽ പ്രശ്നങ്ങൾ അവിടെ കൊണ്ട് തീർന്നില്ല. അതൊരു തുടക്കം മാത്രമായി മാറി. 1970 ൽ തമിഴ്നാട് കാവേരി പ്രശ്നം ഒരു ട്രൈബ്യൂണലിന്…
Read More