ഇന്ന് നബിദിനം

പ്രവാചകന്‍റെ ജന്മദിനമായ ഇന്ന് ഇസ്ലാം മത വിശ്വാസികൾ നബിദിനമായി ആഘോഷിക്കും. പ്രവാചകന്‍ മുഹമ്മദ് നബിയുടെ 1492ആം ജന്മദിനമാണ് ഇന്ന് വിശ്വാസികള്‍ ആഘോഷിക്കുന്നത്.  ഹിജ്റ വർഷപ്രകാരം റബ്ബിഉൽ അവ്വൽ മാസം പന്ത്രണ്ടിനാണ് പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനം. കേന്ദ്ര-സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾ ബാങ്കുകൾ വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവക്ക് ഇന്ന് അവധി. 27 നായിരുന്നു മുൻ നിശ്ചയിച്ചിരുന്ന പൊതു അവധി. എന്നാൽ മാസപ്പിറവി കാണാത്തതിനാൽ സെപ്റ്റംബർ 28ന് പൊതു അവധി നൽകണമെന്ന് മുസ്ലീം സംഘടനകൾ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. നബിദിന ആഘോഷത്തിന്‍റെ ഭാഗമായി സംസ്ഥാനത്ത് മൗലീദ് സദസ്സുകളും ഘോഷയാത്രയും മദ്രസ വിദ്യാർഥികളുടെ കലാപരിപാടികളും നടക്കും.   

Read More