മാം​സ​ഭു​ക്കു​ക​ൾ​ക്കൊ​പ്പം ജോലി ചെയ്യുമ്പോൾ പിഴവ് പാടില്ല; സഫാരി പാർക്കിൽ സിംഹത്തിന്‍റെ ആക്രമണത്തിൽ ജപ്പാൻ മൃഗപാലകന് ദാരുണാന്ത്യം

മൃ​ഗ​ശാ​ല​യി​ൽ കൂ​ട്ടി​ലേ​ക്ക് കൊ​ണ്ടു​വ​രാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ സിം​ഹ​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ ജീ​വ​ന​ക്കാ​ര​ൻ മ​രി​ച്ചു. ജ​പ്പാ​നി​ലെ സ​ഫാ​രി പാ​ർ​ക്കി​ലാ​ണ് സം​ഭ​വം.  ഫു​കു​ഷി​മ മേ​ഖ​ല​യി​ലെ തൊ​ഹോ​കു സ​ഫാ​രി പാ​ർ​ക്കി​ലെ ജീ​വ​ന​ക്കാ​ര​നാ​യ  കെ​നി​ച്ചി കാ​റ്റോ​യെ ക​ഴു​ത്തി​ൽ നി​ന്ന് ര​ക്ത​സ്രാ​വം വ​രു​ന്ന നി​ല​യി​ൽ സിം​ഹ​ക്കൂ​ട്ടി​നു​ള്ളി​ൽ നി​ന്ന് അ​ബോ​ധാ​വ​സ്ഥ​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.  ഭ​ക്ഷ​ണം ഉ​പ​യോ​ഗി​ച്ച് സിം​ഹ​ത്തെ കൂ​ട്ടി​ലേ​ക്ക് ആ​ക​ർ​ഷി​ക്കാ​ൻ കാ​റ്റോ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും എ​ന്നാ​ൽ വ​ലി​യ പൂ​ച്ച​യി​ൽ നി​ന്ന് സിം​ഹ​ത്തെ വേ​ർ​പെ​ടു​ത്തേ​ണ്ട വാ​തി​ൽ പൂ​ട്ടി​യി​ല്ലെ​ന്നും പാ​ർ​ക്കി​ലെ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു. വാ​തി​ൽ തു​റ​ന്ന് ഭ​ക്ഷ​ണം വ​യ്ക്കും, ഭ​ക്ഷ​ണം വെ​ച്ചാ​ൽ ഉ​ട​ൻ വാ​തി​ൽ അ​ട​ച്ച് പൂ​ട്ട​ണ​മെ​ന്നും പാ​ർ​ക്കി​ന്‍റെ വൈ​സ് പ്ര​സി​ഡ​ന്‍റ് നോ​റി​ചി​ക കു​മാ​കു​ബോ  പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. എ​ന്നാ​ൽ ആ ​സ​മ​യ​ത്ത് വാ​തി​ൽ തു​റ​ന്നി​രു​ന്നെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. സിം​ഹ​ങ്ങ​ൾ, ക​ടു​വ​ക​ൾ, ക​ര​ടി​ക​ൾ തു​ട​ങ്ങി​യ മാം​സ​ഭു​ക്കു​ക​ൾ​ക്കൊ​പ്പം ജോ​ലി ചെ​യ്യു​ന്ന ഒ​രു മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്നു കാ​റ്റോ. ഈ ​സം​ഭ​വം വ​ള​രെ ഗൗ​ര​വ​മാ​യി കാ​ണു​ന്നെ​ന്നും. സ​മാ​ന​മാ​യ…

Read More

രണ്ടാം വിവാഹത്തിൽ കുട്ടികളില്ല, നാല് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി വൃദ്ധൻ; പിടിയിലായപ്പോൾ പറഞ്ഞ കാരണങ്ങൾ ഇതൊക്കെ

നാ​ല് വ​യ​സു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഭ​വ​ത്തി​ൽ 74കാ​രൻ പോ​ലീ​സ് പിടിയിൽ. ന​വി മും​ബൈ​യി​ൽ വീ​ടി​ന് പു​റ​ത്ത് ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന പെ​ൺ​കു​ട്ടി​യെ​യാ​ണ് കാ​ണാ​താ​യ​ത്.  പെ​ൺ​കു​ട്ടി വീ​ട്ടി​ൽ തി​രി​ച്ചെ​ത്താ​തി​നെ തു​ട​ർ​ന്ന് മാ​താ​പി​താ​ക്ക​ൾ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ന​വി മും​ബൈ​യി​ലെ നെ​രു​ൾ റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പ​മാ​ണ് സം​ഭ​വം ന​ട​ന്ന​തെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു.  ഉ​ട​ൻ ത​ന്നെ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​ക​യും പ്ര​ദേ​ശ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​ക​യും ചെ​യ്തു. ദൃശ്യങ്ങളിൽ ഒ​രു വ്യ​ക്തി കു​ട്ടി​യെ കൈ​ക​ളി​ൽ എ​ടു​ത്ത് ന​ട​ന്നു​പോ​കു​ന്ന​ത് വ്യക്തമായി കാണാം. റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലും പ​രി​സ​ര​ത്തു​മു​ള്ള 150ഓ​ളം സി​സി​ടി​വി​ക​ളാണ് പോ​ലീ​സ് സം​ഘം പ​രി​ശോ​ധി​ച്ചത്.  സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് പ്ര​തി​യെ തി​രി​ച്ച​റി​യാ​ൻ പോ​ലീ​സി​ന് ക​ഴി​ഞ്ഞു. ന​വി മും​ബൈ​യി​ലെ ക​ര​വേ ഗ്രാ​മ പ്ര​ദേ​ശ​ത്ത് നി​ന്നാ​ണ് ഇ​യാ​ളെ ക​ണ്ടെ​ത്തി​യ​ത്.  മ​ണി തോ​മ​സ് എ​ന്ന​യാ​ളാ​ണ് പെ​ൺ​കു​ട്ടി​യെ വീ​ട്ടി​ൽ പാ​ർ​പ്പി​ച്ച​തെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. ആ​ദ്യ ഭാ​ര്യ​യെ ന​ഷ്ട​പ്പെ​ട്ട ശേ​ഷം ഇയാൾ പു​ന​ർ​വി​വാ​ഹം ക​ഴി​ച്ചെ​ങ്കി​ലും അ​ദ്ദേ​ഹ​ത്തി​നും…

Read More

മകളുടെ വിവാഹം ആർഭാടമാക്കണം, ബാങ്ക് ലോക്കറിൽ സൂക്ഷിച്ച 18 ലക്ഷം രൂപ ചിതലരിച്ചു

മ​ക​ളു​ടെ വി​വാ​ഹ​ത്തി​നാ​യ് ബാ​ങ്ക് ലോ​ക്ക​റി​ൽ സൂ​ക്ഷി​ച്ച പ​തി​നെ​ട്ട് ല​ക്ഷം രൂ​പ ചി​ത​ല​രി​ച്ചു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലാ​ണ് സം​ഭ​വം. ​മൊ​റാ​ദാ​ബാ​ദ് സ്വ​ദേ​ശി​നി​യാ​യ അ​ൽ​ക്ക പ​ഥ​ക് ക​ഴി​ഞ്ഞ വ​ർ​ഷം ബാ​ങ്ക് ഓ​ഫ് ബ​റോ​ഡ​യു​ടെ ആ​ഷി​യാ​ന ശാ​ഖ​യി​ലെ ലോ​ക്ക​റി​ൽ 18 ല​ക്ഷം രൂ​പ​യു​ടെ പ​ണം സൂ​ക്ഷി​ച്ചി​രു​ന്നു. ബാ​ങ്ക് ജീ​വ​ന​ക്കാ​ർ അ​ടു​ത്തി​ടെ ലോ​ക്ക​ർ എ​ഗ്രി​മെ​ന്‍റ് പു​തു​ക്കു​ന്ന​തി​നും അ​വ​ളു​ടെ ‘നോ ​യു ക​സ്റ്റ​മ​ർ’ വി​ശ​ദാം​ശ​ങ്ങ​ൾ അ​പ്‌​ഡേ​റ്റ് ചെ​യ്യു​ന്ന​തി​നും ബ്രാ​ഞ്ച് സ​ന്ദ​ർ​ശി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട് ബ​ന്ധ​പ്പെ​ട്ടി​രു​ന്നു. എ​ല്ലാം ക്ര​മ​ത്തി​ലാ​ണോ എ​ന്ന​റി​യാ​ൻ പ​ത​ക് ത​ന്‍റെ ലോ​ക്ക​ർ തു​റ​ന്ന​പ്പോ​ൾ ആ ​കാ​ഴ്ച ക​ണ്ട് ത​ക​ർ​ന്നു​പോ​യി. മ​ക​ളു​ടെ വി​വാ​ഹ​ത്തി​ന് വേ​ണ്ടി ക​ഷ്ട​പ്പെ​ട്ട് സ്വ​രൂ​പി​ച്ച പ​ണം ചി​ത​ല​രി​ച്ച് പൊ​ടി​യാ​യി.  റി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ കൊ​ണ്ടു​വ​ന്ന ഏ​റ്റ​വും പു​തി​യ നി​യ​മ​ങ്ങ​ൾ ബാ​ങ്ക് ലോ​ക്ക​റു​ക​ളി​ൽ പ​ണം സൂ​ക്ഷി​ക്കു​ന്ന​ത് നി​രോ​ധി​ച്ചി​രു​ന്നു. എന്നാൽ ബാ​ങ്ക് ഓ​ഫ് ബ​റോ​ഡ ലോ​ക്ക​ൽ ക​രാ​റി​ൽ ലൈ​സ​ൻ​സ്, ആ​ഭ​ര​ണ​ങ്ങ​ൾ, രേ​ഖ​ക​ൾ പോ​ലു​ള്ള വി​ല​പി​ടി​പ്പു​ള്ള വ​സ്തു​ക്ക​ൾ സൂ​ക്ഷി​ക്കു​ന്ന​തി​നാ​ണ് ലോ​ക്ക​ർ…

Read More

ഏഷ്യൻ ഗെയിംസിൽ വെള്ളിനേട്ടം; വീട്ടിലേക്ക് മടങ്ങാനാവാതെ മണിപ്പുരിന്‍റെ പുത്രി

ഹാ​​​​​ങ്ഝൗ: ഏ​​​​​ഷ്യ​​​​​ൻ ഗെ​​​​​യിം​​​​​സി​​​​​ൽ മെ​​​​​ഡ​​​​​ൽ നേ​​​​​ടു​​​​​ന്ന താ​​​​​ര​​​​​ങ്ങ​​​​​ൾ സ്വ​​​​​ന്തം വീ​​​​​ട്ടി​​​​​ലേ​​​​​ക്കും നാ​​​​​ട്ടി​​​​​ലേ​​​​​ക്കും എ​​​​​ത്ര​​​​​യും വേ​​​​​ഗം എ​​​​​ത്താ​​​​​നാ​​​​​ണ് ആ​​​​​ഗ്ര​​​​​ഹി​​​​​ക്കു​​​​​ക. ഏ​​​​​ഷ്യ​​​​​ൻ ഗെ​​​​​യിം​​​​​സ് എ​​​​​ന്ന​​​​​ല്ല, രാ​​​​​ജ്യ​​​​​ത്തി​​​​​നു വേ​​​​​ണ്ടി മെ​​​​​ഡ​​​​​ൽ നേ​​​​​ടു​​​​​ന്ന ഏ​​​​​തൊ​​​​​രു താ​​​​​ര​​​​​ത്തി​​​​​ന്‍റെ​​​​​യും ആ​​​​​ഗ്ര​​​​​ഹം അ​​​​​തു​​​​​ത​​​​​ന്നെ. എ​​​​​ന്നാ​​​​​ൽ, ഏ​​​​​ഷ്യ​​​​​ൻ ഗെ​​​​​യിം​​​​​സി​​​​​ൽ വെ​​​​​ള്ളി നേ​​​​​ടി​​​​​യി​​​​​ട്ടും ആ ​​​​​മെ​​​​​ഡ​​​​​ലു​​​​​മാ​​​​​യി എ​​​​​ന്ന് വീ​​​​​ട്ടി​​​​​ലും നാ​​​​​ട്ടി​​​​​ലു​​​​​മെ​​​​​ത്താ​​​​​മെ​​​​​ന്നു തീ​​​​​ർ​​​​​ച്ച​​​​​യി​​​​​ല്ലാ​​​​​ത്ത ഒ​​​​​രു താ​​​​​രം ഇ​​​​​ന്ത്യ​​​​​ൻ സം​​​​​ഘ​​​​​ത്തി​​​​​ലു​​​​​ണ്ട്. വ​​​​​നി​​​​​താ 60 കി​​​​​ലോ​​​​​ഗ്രാം സ​​​​​ൻ​​​​​ഡ വു​​​​​ഷു​​​​​വി​​​​​ൽ വെ​​​​​ള്ളി നേ​​​​​ടി​​​​​യ ന​​​​​ഓ​​​​​റം റോ​​​​​ഷി​​​​​ബി​​​​​ന ദേ​​​​​വി​​​​​യാ​​​​​ണ് ഈ ​​​​​ദു​​​​​ര​​​​​വ​​​​​സ്ഥ​​​​​യി​​​​​ലു​​​​​ള്ള​​​​​ത്. മ​​​​​ണി​​​​​പ്പു​​രി​​ലെ ബി​​​​​ഷ്ണു​​​​​പു​​​​​ർ ജി​​​​​ല്ല​​​​​ക്കാ​​​​​രി​​​​​യാ​​​​​ണ് റോ​​​​​ഷി​​​​​ബി​​​​​ന ദേ​​​​​വി. ക​​​​​ലാ​​​​​പ ക​​​​​ലു​​​​​ഷി​​​​​ത അ​​​​​ന്ത​​​​​രീ​​​​​ക്ഷ​​​​​മാ​​​​​യ​​​​​തി​​​​​നാ​​​​​ലാ​​​​​ണ് റോ​​​​​ഷി​​​​​ബി​​​​​ന ദേ​​​​​വി​​​​​ക്ക് എ​​​​​ന്ന് സ്വ​​​​​ന്തം വീ​​​​​ട്ടി​​​​​ലേ​​​​​ക്കു മ​​​​​ട​​​​​ങ്ങി​​​​​യെ​​​​​ത്താ​​​​​ൻ സാ​​​​​ധി​​​​​ക്കും എ​​​​​ന്ന് വ്യ​​​​​ക്ത​​​​​ത​​​​​യി​​​​​ല്ലാ​​​​​ത്ത​​​​​ത്. മ​​​​​ണി​​​​​പ്പുരി​​​​​ൽ ദു​​​​​ര​​​​​ത​​​​​മ​​​​​നു​​​​​ഭ​​​​​വി​​​​​ക്കു​​​​​ന്ന ആ​​​​​ളു​​​​​ക​​​​​ൾ​​​​​ക്ക് ഈ ​​​​​മെ​​​​​ഡ​​​​​ൽ സ​​​​​മ​​​​​ർ​​​​​പ്പി​​​​​ക്കു​​​​​ന്നു. ഞ​​​​​ങ്ങ​​​​​ൾ​​​​​ക്ക് എ​​​​​ന്തു സം​​​​​ഭ​​​​​വി​​​​​ക്കു​​​​​മെ​​​​​ന്ന് അ​​​​​റി​​​​​യി​​​​​ല്ല. എ​​​​​ല്ലാ​​​​​വ​​​​​രും ഭ​​​​​യ​​​​​ത്തി​​​​​ലാ​​​​​ണ്. എ​​​​​ല്ലാം അ​​​​​ഗ്നി​​​​​ക്കി​​​​​ര​​​​​യാ​​​​​ക്ക​​​​​പ്പെ​​​​​ടു​​​​​ന്ന​​​​​തു ക​​​​​ണ്ടി​​​​​രി​​​​​ക്കു​​​​​ക അ​​​​​സ​​​​​ഹ​​​​​നീ​​​​​യ​​​​​മാ​​​​​ണ് – റോ​​​​​ഷി​​​​​ബി​​​​​ന ദേ​​​​​വി ഏ​​​​​ഷ്യ​​​​​ൻ ഗെ​​​​​യിം​​​​​സ് വെ​​​​​ള്ളി…

Read More

നാഗോർണോ- കരാബാക് അസർബൈജാനിൽ ലയിക്കും; പാതി അര്‍മേനിയൻ വംശജരും പലായനം ചെയ്തു

സ്റ്റെ​​​പാ​​​നാ​​​കെ​​​ർ​​​ട്ട്: ​​​നാ​​​ഗോ​​​ർ​​​ണോ-​​​ക​​​രാ​​​ബാ​​​ക് പ്ര​​​ദേ​​​ശം ജ​​​നു​​​വ​​​രി ഒ​​​ന്നി​​​ന് അ​​​സ​​​ർ​​​ബൈ​​​ജ​​​നി​​​ൽ ല​​​യി​​​ക്കു​​​മെ​​​ന്ന് ഇ​​​വി​​​ടത്തെ സ്വ​​​യം​​​പ്ര​​​ഖ്യാ​​​പി​​​ത സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പ്ര​​​സി​​​ഡ​​​ന്‍റ് സാ​​​മു​​​വ​​​ൽ ഷ​​​ഹ്റാ​​​മ​​​ന്യ​​​ൻ അ​​​റി​​​യി​​​ച്ചു. എ​​​ല്ലാ സ​​​ർ​​​ക്കാ​​​ർ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും ജ​​​നു​​​വ​​​രി ഒ​​​ന്നി​​​നു പി​​​രി​​​ച്ചു​​​വി​​​ടാ​​​നു​​​ള്ള ഉ​​​ത്ത​​​ര​​​വ് അ​​​ദ്ദേ​​​ഹം പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചു. ‌ജ​​​ന​​​ങ്ങ​​​ളു​​​ടെ സു​​​ര​​​ക്ഷ​​​യും താ​​​ത്പ​​​ര്യ​​​വും സം​​​ര​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​നാ​​​ണു സ​​​ർ​​​ക്കാ​​​രി​​​നെ പി​​​രി​​​ച്ചു​​​വി​​​ടു​​​ന്ന​​​തെ​​​ന്നു പ്ര​​​സി​​​ഡ​​​ന്‍റ് വ്യ​​​ക്ത​​​മാ​​​ക്കി. മൂ​​​ന്നു പ​​​തി​​​റ്റാ​​​ണ്ട് അ​​​ർ​​​മേ​​​നി​​​യ​​​ൻ വം​​​ശ​​​ജ​​​രു​​​ടെ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലാ​​​യി​​​രു​​​ന്ന നാ​​​ഗോ​​​ർ​​​ണോ-​​​ക​​​രാ​​​ബാ​​​ക് പ്ര​​​ദേ​​​ശം അ​​​സ​​​ർ​​​ബൈ​​​ജാ​​​ൻ സേ​​​ന ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച​​​യാ​​​ണ് പി​​​ടി​​​ച്ചെ​​​ടു​​​ത്ത​​​ത്. നാ​​​ഗോ​​​ർ​​​ണോ-​​​ക​​​രാ​​​ബാ​​​ക്കി​​​നെ അ​​​സ​​​ർ​​​ബൈ​​​ജാ​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി​​​ട്ടാ​​​ണ് അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര​​സ​​​മൂ​​​ഹം അം​​​ഗീ​​​ക​​​രി​​​ക്കു​​​ന്ന​​​ത്.നാ​​​ഗോ​​​ർ​​​ണോ​​​യി​​​ലെ 1.2 ല​​​ക്ഷം വ​​​രു​​​ന്ന അ​​​ർ​​​മേ​​​നി​​​യ​​​ൻ വം​​​ശ​​ജ​​​രി​​​ൽ പാ​​​തി​​​യും അ​​​യ​​​ൽ രാ​​​ജ്യ​​​മാ​​​യ അ​​​ർ​​​മേ​​​നി​​​യ​​​യി​​​ലേ​​​ക്കു പ​​​ലാ​​​യ​​​നം ചെ​​​യ്തു​​​ക​​​ഴി​​​ഞ്ഞു. അ​​​സ​​​ർ​​​ബൈ​​​ജാ​​​ൻ സ​​​ർ​​​ക്കാ​​​ർ നാ​​​ഗോ​​​ർ​​​ണോ​​​യി​​​ൽ വം​​​ശീ​​​യ ഉ​​​ന്മൂ​​​ല​​​നം ന​​​ട​​​ത്തു​​​ന്ന​​​താ​​​യി അ​​​ർ​​​മേ​​​നി​​​യ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി നി​​​ക്കോ​​​ൾ പ​​​ഷ്നി​​​യാ​​​ൻ ആ​​​രോ​​​പി​​​ച്ചു. നാ​​​ഗോ​​​ർ​​​ണോ​​​യി​​​ൽ നി​​​രീ​​​ക്ഷ​​​ക​​​രെ വി​​​ന്യ​​​സി​​​ക്കാ​​​നാ​​​യി പാ​​​ശ്ചാ​​​ത്യ​​​ശ​​​ക്തി​​​ക​​​ൾ അ​​​സ​​​ർ​​​ബൈ​​​ജാ​​​നു​​​മേ​​​ൽ സ​​​മ്മ​​​ർ​​​ദം ചെ​​​ലു​​​ത്തു​​​ന്നു​​​ണ്ടെ​​​ങ്കി​​​ലും അ​​​നു​​​മ​​​തി ല​​​ഭി​​​ച്ചി​​​ട്ടി​​​ല്ല.

Read More

ഫ്യൂണറൽ തീമിൽ പ്രെഗ്നൻസി ഷൂട്ട്; വൈറലായ് ചിത്രങ്ങൾ

ഗ​ർ​ഭ​കാ​ല​ത്തെ മ​നോ​ഹ​ര​മാ​യ യാ​ത്ര മെ​റ്റേ​ണി​റ്റി ഫോ​ട്ടോ​ഷൂ​ട്ടി​ലൂ​ടെ പ​ക​ർ​ത്തു​ന്ന രീ​തി ഇ​പ്പോ​ൾ പ​തി​വാ​ണ്. അ​ടു​ത്തി​ടെ യു​എ​സി​ൽ ഒ​രു യുവതി ​ത​ന്‍റെ വി​ചി​ത്ര​മാ​യ പ്ര​സ​വ ഫോ​ട്ടോ​ഷൂ​ട്ട് ന​ട​ത്തി​യ​ത് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി​രു​ന്നു. കെ​ന്റ​ക്കി​യി​ൽ നി​ന്നു​ള്ള ചെ​റി​ഡ​ൻ ലോ​ഗ്‌​സ്‌​ഡ​ൺ എ​ന്ന 23 കാ​രി​യാ​യ യു​വ​തി ശ​വ​സം​സ്‌​കാ​ര പ്ര​മേ​യ​ത്തി​ലു​ള്ള ഗ​ർ​ഭ​കാ​ല ഷൂ​ട്ടിം​ഗി​ൽ ക​റു​ത്ത ഗൗ​ൺ ധ​രി​ച്ചാ​ണെ​ത്തി​യ​ത്. ചി​ത്ര​ങ്ങ​ളി​ൽ അ​വ​ളു​ടെ സോ​ണോ​ഗ്രാ​മി​ന്‍റെ ഫോ​ട്ടോ​ക​ൾ ഉ​യ​ർ​ത്തി​പ്പി​ടി​ച്ചു​കൊ​ണ്ട് ക​ണ്ണു​ക​ൾ തു​ട​ച്ച് ഇ​രു​ണ്ട മൂ​ടു​പ​ട​ത്തി​ൽ ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്ന​താ​യി കാ​ണിക്കുന്നു. നി​ര​വ​ധി ക​മ​ന്‍റു​ക​ളാ​ണ് ചി​ത്ര​ത്തി​ന് ല​ഭി​ച്ച​ത് . പ​ല​രും അ​വ​ളെ അ​ഭി​ന​ന്ദി​ക്കു​ക​യും മു​ന്നോ​ട്ടു​ള്ള യാ​ത്ര​യ്ക്ക് എ​ല്ലാ ആ​ശം​സ​ക​ളും നേ​രു​ക​യും ചെ​യ്തു. കു​ടും​ബ​ത്തി​നും സു​ഹൃ​ത്തു​ക്ക​ൾ​ക്കു​മൊ​പ്പം ഇത്  ആ​ഘോ​ഷി​ക്കു​മെ​ന്നും അ​വ​ൾ വെ​ളി​പ്പെ​ടു​ത്തി.          

Read More

ചൈ​​​ന​​​യ്ക്കെ​​​തി​​​രേ ആ​​​യു​​​ധ​​​ശേ​​​ഖ​​​രം; തദ്ദേശ മുങ്ങിക്കപ്പൽ പുറത്തിറക്കി തായ്‌വാൻ

താ​​​യ്പെ​​​യ്: ചൈ​​​ന​​​യ്ക്കെ​​​തി​​​രേ ആ​​​യു​​​ധ​​​ശേ​​​ഖ​​​രം വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്ന താ​​​യ്‌​​​വാ​​​ൻ സ്വ​​​ന്ത​​​മാ​​​യി നി​​​ർ​​​മി​​​ച്ച മു​​​ങ്ങി​​​ക്ക​​​പ്പ​​​ൽ നീ​​​റ്റി​​​ലി​​​റ​​​ക്കി. പ്ര​​​സി​​​ഡ​​​ന്‍റ് സാ​​​യ് ഇം​​​ഗ് വെ​​​ന്നി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു ച​​​ട​​​ങ്ങു​​​ക​​​ൾ. 154 കോ​​​ടി ഡോ​​​ള​​​ർ ചെ​​​ല​​​വി​​​ട്ടു നി​​​ർ​​​മി​​​ച്ച മു​​​ങ്ങി​​​ക്ക​​​പ്പ​​​ൽ ഡീ​​​സ​​​ൽ എ​​​ൻ​​​ജി​​​നാ​​​ലാ​​​ണു പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​ത്. ചൈ​​​നീ​​​സ് ഐ​​​തി​​​ഹ്യ​​​ങ്ങ​​​ളി​​​ലെ പ​​​റ​​​ക്കും മ​​​ത്സ്യ​​​മാ​​​യ ‘ഹൈ​​​ക്കു​​​ൻ’ എ​​​ന്നാ​​​ണു പേ​​​രി​​​ട്ടി​​​രി​​​ക്കു​​​ന്ന​​​ത്. പ​​​രീ​​​ക്ഷ​​​ണ​​​യോ​​​ട്ട​​​ങ്ങ​​​ൾ​​​ക്കു​​​ശേ​​​ഷം 2024ൽ ​​​നാ​​​വി​​​ക​​​സേ​​​ന​​​യു​​​ടെ ഭാ​​​ഗ​​​മാ​​​കും. മ​​​റ്റൊ​​​രു മു​​​ങ്ങി​​​ക്ക​​​പ്പ​​​ലി​​​ന്‍റെ നി​​​ർ​​​മാ​​​ണം താ​​​യ്‌​​​വാ​​​നി​​​ൽ പു​​​രോ​​​ഗ​​​മി​​​ക്കു​​​ക​​​യാ​​​ണ്. പ​​​ത്തു മു​​​ങ്ങി​​​ക്ക​​​പ്പ​​​ലു​​​ക​​​ൾ സ്വ​​​ന്ത​​​മാ​​​ക്കാ​​​നാ​​​ണ് ഉ​​​ദ്ദേശ്യം. പ​​​സ​​​ഫി​​​ക് സ​​​മു​​​ദ്ര​​​ത്തി​​​ൽ ചൈ​​​നീ​​​സ് സേ​​​ന​​​യെ ത​​​ട​​​യാ​​​മെ​​​ന്ന മോ​​​ഹം മ​​​ണ്ട​​​ത്ത​​​ര​​​വും വി​​​വ​​​ര​​​ക്കേ​​​ടു​​​മാ​​​ണെ​​​ന്നു ചൈ​​​നീ​​​സ് പ്ര​​​തി​​​രോ​​​ധ​​​മ​​​ന്ത്രാ​​​ല​​​യം പ്ര​​​തി​​​ക​​​രി​​​ച്ചു. എ​​​ത്ര ആ​​​യു​​​ധ​​​ങ്ങ​​​ൾ സ​​​മാ​​​ഹ​​​രി​​​ച്ചാ​​​ലും താ​​​യ്‌​​​വാ​​​നെ ചൈ​​​ന​​​യോ​​​ടു കൂ​​​ട്ടി​​​ച്ചേ​​​ർ​​​ക്കു​​​മെ​​​ന്നും പ​​​റ​​​ഞ്ഞു.

Read More

ആൺമക്കൾക്ക് വിഷം നൽകി; പിന്നാലെ ജീവനൊടുക്കി അമ്മ

മ​ക്ക​ൾ​ക്ക് വി​ഷം ന​ൽ​കി​യ ശേ​ഷം ജീ​വ​നൊ​ടു​ക്കി അ​മ്മ. ത്രി​പു​ര​യി​ലെ ഖോ​വാ​യ് ജി​ല്ല​യി​ലാ​ണ് 25 കാ​രി​യാ​യ സ്ത്രീ ​ത​ന്‍റെ ര​ണ്ട് ആ​ൺ​മ​ക്ക​ൾ​ക്കും വി​ഷം ന​ൽ​കി​യ ശേ​ഷം ആ​ത്മ​ഹ​ത്യ ചെ​യ്ത​ത്. ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നി​ട​യി​ൽ പ്ര​മീ​ള മു​ണ്ട എ​ന്ന സ്ത്രീ​യും ഒ​മ്പ​ത് വ​യ​സ്സു​ള്ള മ​ക​നും മ​രി​ച്ചു. പ​തി​നൊ​ന്ന് വ​യ​സ്സു​ള്ള മ​ക​ൻ അ​ഗ​ർ​ത്ത​ല​യി​ലെ ജി​ബി​പി ഹോ​സ്പി​റ്റ​ലി​ൽ ചി​കി​ത്സ​യി​ലാ​ണ്. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ബു​ധ​നാ​ഴ്ച രാ​ത്രി ക​മ​ല​ബാ​ഗ​ൻ ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം.  

Read More

ക​നേ​ഡി​യ​ൻ സൈ​ന്യ​ത്തി​ന്‍റെ വെ​ബ്സൈ​റ്റ് ഹാക്ക് ചെയ്ത് ഇ​ന്ത്യ​ൻ ഹാ​ക്ക​ർ​മാർ

ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ-​കാ​ന​ഡ ന​യ​ത​ന്ത്ര​ബ​ന്ധം വ​ഷ​ളാ​കു​ന്ന​തി​നി​ടെ ക​നേ​ഡി​യ​ന്‍ സൈ​ന്യ​ത്തി​ന്‍റെ ഔ​ദ്യോ​ഗി​ക വെ​ബ്‌​സൈ​റ്റ് ഹാ​ക്ക് ചെ​യ്ത​ത് ഇ​ന്ത്യ​ന്‍ ഹാ​ക്ക​ര്‍​മാ​ര്‍. വെ​ബ്‌​സൈ​റ്റ് പ്ര​വ​ര്‍​ത്ത​ന​ര​ഹി​ത​മാ​യ​താ​യും പി​ന്നാ​ലെ ഹാ​ക്കിം​ഗി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വ​മേ​റ്റെ​ടു​ത്ത് ഇ​ന്ത്യ​ന്‍ സൈ​ബ​ര്‍ ഫോ​ഴ്‌​സ് എ​ന്ന ഹാ​ക്ക​ര്‍​മാ​രു​ടെ സം​ഘം രം​ഗ​ത്തെ​ത്തി​യ​താ​യും ദി ​ടെ​ലി​ഗ്രാ​ഫ് റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ക​നേ​ഡി​യ​ന്‍ വ്യോ​മ​സേ​ന​യു​ടെ വെ​ബ്‌​സൈ​റ്റ് പ്ര​വ​ര്‍​ത്ത​ന​ര​ഹി​ത​മാ​യെ​ന്നും അ​തി​നു പി​ന്നി​ൽ ത​ങ്ങ​ളാ​ണെ​ന്നും ഇ​ന്ത്യ​ന്‍ സൈ​ബ​ര്‍ ഫോ​ഴ്‌​സ് സം​ഘം എ​ക്‌​സി​ല്‍ അ​വ​കാ​ശ​പ്പെ​ട്ടു. ഉ​ച്ച​യോ​ടെ​യാ​ണ് വെ​ബ്‌​സൈ​റ്റി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ ത​ട​സം നേ​രി​ട്ട​തെ​ന്നും ക​നേ​ഡി​യ​ന്‍ പ്ര​തി​രോ​ധ വ​കു​പ്പ് വ​ക്താ​വ് വ്യ​ക്ത​മാ​ക്കി. ഖ​ലി​സ്ഥാ​ൻ വി​ഘ​ട​ന​വാ​ദി നേ​താ​വ്‌ ഹ​ർ​ദീ​പ് സിംഗ് നി​ജ്ജാ​റി​ന്‍റെ കൊ​ല​പാ​ത​ക​ത്തോ​ടെ​യാ​ണ് ഇ​ന്ത്യ-​കാ​ന​ഡ ന​യ​ത​ന്ത്ര പ്ര​തി​സ​ന്ധി ഉ​ട​ലെ​ടു​ത്ത​ത്.

Read More

ഏ​ഷ്യ​ന്‍ ഗെ​യിം​സിൽ ഇ​ന്ത്യ​യ്ക്ക് എട്ടാം സ്വ​ര്‍​ണം; ബട്ടർ ഫ്ലൈയിൽ മലയാളിതാരം സജൻ ഫൈനലിൽ

ഹാ​ങ്ഝൗ: ഏ​ഷ്യ​ന്‍ ഗെ​യിം​സി​ന്‍റെ ആ​റാം ദിനം ഇ​ന്ത്യ​യ്ക്ക് എട്ടാം സ്വ​ര്‍​ണം. പു​രു​ഷ​ന്മാ​രു​ടെ 50 മീ​റ്റ​ര്‍ റൈ​ഫി​ള്‍ 3 പൊ​സി​ഷ​ന്‍​സ് ടീം ​ഇ​ന​ത്തി​ലാ​ണ് സ്വ​ര്‍​ണ മെ​ഡ​ല്‍ നേ​ട്ടം. ഐ​ശ്വ​രി പ്ര​താ​പ് സിം​ഗ് തോ​മ​ര്‍ (591), സ്വ​പ്നി​ല്‍ കു​സാ​ലെ (591), അ​ഖി​ല്‍ ഷി​യോ​റ​ന്‍ (587) എ​ന്നി​വ​ര​ട​ങ്ങു​ന്ന ടീ​മാ​ണ് സു​വ​ര്‍​ണ​നേ​ട്ടംകെെവ​രി​ച്ച​ത്. ചൈ​ന​യെ ആ​റു പോ​യി​ന്‍റു​ക​ള്‍​ക്ക് പി​ന്നി​ലാ​ക്കി​യാ​ണ് നേ​ട്ടം. ഐ​ശ്വ​രി പ്ര​താ​പ് സിം​ഗ് തോ​മ​റും സ്വ​പ്നി​ല്‍ കു​സാ​ലെ​യും ഈ ​ഇ​ന​ത്തി​ല്‍ വ്യ​ക്തി​ഗ​ത ഫൈ​ന​ലി​ല്‍ ഇ​ടം​നേ​ടി. ഏ​ഷ്യ​ന്‍ ഗെ​യിം​സ് ഷൂ​ട്ടിം​ഗി​ല്‍ ഇ​ന്ത്യ​യു​ടെ എ​ക്കാ​ല​ത്തെ​യും മി​ക​ച്ച പ്ര​ക​ട​ന​മാ​ണ്. വ​നി​ത​ക​ളു​ടെ 10 മീ​റ്റ​ര്‍ എ​യ​ര്‍ പി​സ്റ്റ​ള്‍ വ്യ​ക്തി​ഗ​ത ഇ​ന​ത്തി​ല്‍ ഇ​ന്ത്യ​ന്‍ ഷൂ​ട്ട​ര്‍ പാ​ല​ക്കും ഇ​ഷ സിം​ഗും യഥാക്രമം സ്വ​ര്‍​ണ​വും വെ​ള്ളി​യും നേ​ടി. 10 മീ​റ്റ​ര്‍ എ​യ​ര്‍ പി​സ്റ്റ​ള്‍ ടീം ​ഇ​ന​ത്തി​ല്‍ വ​നി​താ ഷൂ​ട്ട​ര്‍​മാ​ര്‍ വെ​ള്ളി നേ​ടി. വ​നി​താ ടീം – ​പാ​ല​ക്, ഇ​ഷ സിം​ഗ്, ടി.എ​സ്. ദി​വ്യ.…

Read More