കോഴിക്കോട്: ലാപ്ടോപ്പില്‍ സിനിമ കണ്ടുകൊണ്ടിരിക്കെ പണം ആവശ്യപ്പെട്ടുള്ള സന്ദേശത്തെതുടര്‍ന്ന് വിദ്യാര്‍ഥി ജീവനൊടുക്കിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി.വിദ്യാര്‍ഥിക്ക് സന്ദേശമയച്ച വെബ്സൈറ്റ് വ്യാജമാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സൈബര്‍ സെല്‍ ഈ വെബ് വെബ്സൈറ്റിന്റെ ആധികാരിത പരിശോധിക്കുന്നുണ്ട്.അതിനുശേഷം ചിത്രം വ്യക്തമാകും. വിദ്യാര്‍ഥി അവസാനം കണ്ട മൂന്നു സിനിമകളും സന്ദേശം എത്തിയ വെബ്സൈറ്റിന്റെ അനുബന്ധ ലിങ്കുമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. സിനിമ കാണുന്നതിനിടയില്‍ വ്യാജ സന്ദേശത്തിന്റെ ലിങ്ക് ഓണ്‍ലൈനായി വന്നതാണോ അതോ വിദ്യാര്‍ഥി ഗൂഗിള്‍ സര്‍ച്ച് വഴി തേടിയതാണോ എന്ന് പരിളോധിച്ചുവരികയാണ്. ആത്മഹത്യചെയ്യുംമുമ്പ് എഴുതിയ കുറിപ്പില്‍ ഇത്തരം ലിങ്കുമായി ബന്ധപ്പെട്ട സൂചനയുള്ളതായാണ് വിവരം. പണം ആവശ്യപ്പെട്ട് സന്ദേശം വരികയും ഭീഷണി വന്നശേഷം ലാപ്ടോപ് നിശ്ചലമാവുകയും ചെയ്തതിനെത്തുടര്‍ന്നാണ് ആത്മഹത്യ ചെയ്യുന്നതെന്ന് വിദ്യാര്‍ഥിയുടെ കുറിപ്പില്‍ പറയുന്നുണ്ട്. ചേവായൂർ സ്വദേശി ആദിനാഥാണ് (18) ആത്മഹത്യാ കുറിപ്പ് എഴുതിവച്ച ശേഷം ബുധനാഴ്ച വൈകിട്ട് ജീവനൊടുക്കിയത്. സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പോലീസ്…
Read MoreDay: September 30, 2023
ആറര ലക്ഷം രൂപ കൈക്കൂലി കൊടുത്തു;പണം കൊടുക്കുകയല്ലാതെ വേറെ വഴിയില്ലായിരുന്നു; വിശാൽ
മാര്‍ക്ക് ആന്റണിയുടെ ഹിന്ദി പതിപ്പിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാന്‍ മുംബൈയിലെ സെന്‍സര്‍ ബോര്‍ഡ് ഓഫീസിലെ ജീവനക്കാർക്ക് ആറര ലക്ഷം രൂപ കൈക്കൂലി കൊടുക്കേണ്ടി വന്നു. മൂന്ന് ലക്ഷം രൂപ രാജന് എന്നയാളുടെ അക്കൗണ്ടിലേക്കും മൂന്നര ലക്ഷം രൂപ ജീജ രാംദാസ് എന്ന വ്യക്തിയുടെ അക്കൗണ്ടിലേക്കുമാണ് അയച്ചത്. അഴിമതി വെള്ളിത്തിരയില്‍ കാണിക്കുന്നത് മനസിലാക്കാം. എന്നാല്‍ യഥാര്‍ഥ ജീവിതത്തില്‍ അങ്ങനെയല്ല. അംഗീകരിക്കാനാകില്ല. പ്രത്യേകിച്ച് സര്‍ക്കാര്‍ ഓഫീസുകളില്‍. എന്റെ കരിയറില്‍ ഒരിക്കലും ഈ അവസ്ഥ നേരിട്ടിട്ടില്ല. പണം കൊടുക്കുകയല്ലാതെ വേറെ വഴിയില്ലായിരുന്നു. ഇത് ബഹുമാനപ്പെട്ട മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെയും ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ശ്രദ്ധയില്‍പ്പെടുത്തുന്നു. ഇത് ചെയ്യുന്നത് എനിക്ക് വേണ്ടിയല്ല, ഭാവിയിലെ നിര്‍മാതാക്കള്‍ക്ക് വേണ്ടിയാണ്. ഞാന്‍ കഷ്ടപ്പെട്ട് സമ്പാദിച്ച പണം അഴിമതിക്കായി പോയി. എല്ലാവര്ക്കും കേള്‍ക്കാന്‍ കഴിയുന്ന തെളിവുകള്‍. എന്നത്തേയും പോലെ സത്യം ജയിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വെളിപ്പെുത്തലുമായി വിശാൽ
Read Moreഎന്നെ കാണാൻ വരുന്നവരെ നിരാശപ്പെടുത്താറില്ല;ഹണി റോസ്
മലയാളികളുടെ മാത്രമല്ല, തെന്നിന്ത്യൻ പ്രേക്ഷകരുടെയെല്ലാം പ്രിയതാരമാണ് ഹണി റോസ്. സമൂഹ മാധ്യമങ്ങളിലും സജീവമായ താരം പങ്കുവയ്ക്കാറുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം വളരെ വേഗം വൈറലാകാറുണ്ട്. ഇതിന് പുറമെ ഉദ്ഘാടന ചടങ്ങുകളിലും ഹണി റോസ് നിറസാന്നിധ്യമാണ്. വ്യത്യസ്തമായ വസ്ത്രങ്ങൾ ധരിച്ചാണ് ഉദ്ഘാടന വേദികളിൽ ഹണി പ്രത്യക്ഷപ്പെടുന്നത്. ഉദ്ഘാടനത്തിന് പോകുമ്പോൾ താൻ കൂടുതൽ ശ്രദ്ധിക്കുന്ന കാര്യങ്ങളെക്കുറിച്ച് ഹണി റോസ് ഒരു അഭിമുഖത്തിൽ പറഞ്ഞതാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ഉദ്ഘാടനത്തിന് പോകുമ്പോൾ ഞാൻ ഏറ്റവും കൂടുതൽ ശ്രദ്ധിക്കുന്നത് വസ്ത്രധാരണത്തിലാണ്. ഓരോ ഉദ്ഘാടനവും ഓരോ സെലിബ്രേഷനാണ്. അതു പരമാവധി ഗംഭീരമാക്കേണ്ടത് എന്റെ കടമയാണ്. അതിനാൽ നല്ല റിച്ച് വസ്ത്രങ്ങൾ ധരിക്കും. റെഡിമെയ്ഡും ഡിസൈൻ വേഷങ്ങളുമൊക്കെ ഇടാറുണ്ട്. നല്ല റഫറൻസുകൾ എടുത്ത് വയ്ക്കും. പിന്നീട് ഡിസൈനർ ഷിജുവും ഞാനും മമ്മിയും കൂടെ ഡിസ്കസ് ചെയ്ത് ഡ്രസ് പ്ലാൻ തെയ്യും. ഒരു ടീം വർക്കെന്നു പറയാം. സിനിമകളിൽ കാരക്ടറിന്റെ…
Read Moreസമാധന നൊബേൽ പുരസ്കാരം; യുക്രെയ്ൻ പ്രസിഡന്റും റഷ്യൻ പ്രതിപക്ഷ നേതാവും മുന്നിൽ
ഓസ്ലോ: ഈ വർഷത്തെ സമാധന നൊബേൽ പുരസ്കാരം ലഭിക്കുമെന്നു പ്രതീക്ഷിക്കപ്പെടുന്നവരിൽ യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി, റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നവൽനിയും മുന്നിൽ. 259 വ്യക്തികളും 92 സംഘടനകളുമടക്കം 351 പേരുടെ പട്ടികയിൽനിന്നാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുക്കുക. ഒക്ടോബർ ആറിനാണു പുരസ്കാരം പ്രഖ്യാപിക്കുക. ചൈനീസ് സർക്കാർ ജയിലിൽ അടച്ചിരിക്കുന്ന ഉയിഗർ നേതാവ് ഇൽഹാം തോഹ്തിയാണു വാതുവയ്പുകാർക്കു പ്രിയപ്പെട്ട മൂന്നാമത്തെയാൾ. ഇറാനിൽ വനിതകളുടെ അവകാശങ്ങൾക്കുവേണ്ടി പോരാടുന്ന നർഗീസ് മൊഹമ്മദി, അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണകൂടത്തെ വെല്ലുവിളിച്ച് പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി പ്രചാരണം നടത്തുന്ന മെഹ്ബൂബ സെർജ എന്നിവർക്കും നൊബേൽ പ്രതീക്ഷിക്കപ്പെടുന്നു. വാതുവയ്പുകാരിൽ ഭൂരിഭാഗവും സെലൻസ്കിയെയാണു പിന്തുണയ്ക്കുന്നതെന്നു റിപ്പോർട്ടുകളിൽ പറയുന്നു. എന്നാൽ യുദ്ധകാല നേതാവായതിനാൽ അദ്ദേഹത്തിനു കിട്ടാതിരിക്കാനുള്ള സാധ്യതയുമുണ്ട്. കഴിഞ്ഞ വർഷത്തെ സമാധാന നൊബേൽ ജേതാക്കളിലൊരാൾ റഷ്യൻ വിമതനായതിനാൽ അലക്സി നവൽനിക്കും കിട്ടാതിരിക്കാം.
Read Moreറോബിന്റെ കെട്ടുകഥ തള്ളി പോലീസ്; പ്രതിയുടെ സുഹൃത്ത് അനന്ദു ഗുണ്ടലിസ്റ്റിൽപ്പെട്ടയാൾ; ലഹരിയുടെ മൊത്തവ്യാപാരികള്‍ ഗുണ്ടാസംഘം
കോട്ടയം: കുമാരനല്ലൂരില്‍ ഡെല്‍റ്റ കെ 9 നായപരിശീലനകേന്ദ്രത്തോടു ചേര്‍ന്ന വീട്ടില്‍ കഞ്ചാവ് ഉണ്ടായിരുന്നതായി അറിയില്ലെന്ന് അറസ്റ്റിലായ റോബിന് ജോര്‍ജ്. പോലീനോടും തെളിവെടുപ്പുവേളയില്‍ മാധ്യമപ്രവര്‍ത്തകരോടും പ്രതി ഇതാണ് ആവര്‍ത്തിക്കുന്നത്. പനച്ചിക്കാട് സ്വദേശിയായ സുഹൃത്ത് അനന്തു പ്രസന്നനാണ് വീട്ടില്‍ ബാഗ് സൂക്ഷിച്ചതെന്നും തന്റെ നായ പരിശീലനം ഇല്ലാതാക്കാന്‍ കരുതിക്കൂട്ടി ചെയ്തതാണെന്നും പ്രതി പറയുന്നു. ഒളിവില്‍പോയ അനന്തു എവിടെയുണ്ടെന്ന് അറിയില്ലെന്നും റോബിന് പറഞ്ഞു. ബാഗില്‍ വസ്ത്രങ്ങളാണെന്നാണ് അനന്തു പറഞ്ഞിരുന്നതെന്നും അതുകൊണ്ടാണ് തുറന്നുനോക്കാതിരുന്നതെന്നും റോബിന് മൊഴിനല്‍കിയെങ്കിലും പോലീസ് ഇതു മുഖവിലക്കെടുത്തിട്ടില്ല. കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ ഗുണ്ടാലിസ്റ്റില്‍പ്പെട്ട അനന്തുവിനായി അന്വേഷണം തുടങ്ങി. റോബിനും അനന്തുവും പങ്ക് കച്ചവടക്കാരാണെന്നും ഇവര്‍ക്ക് അതിരമ്പുഴ കേന്ദ്രമായ കഞ്ചാവ്, ക്വട്ടേഷന്‍ സംഘവുമായി ബന്ധമുണ്ടെന്നും പോലീസ് സംശയിക്കുന്നു. ജില്ലയിലെ കഞ്ചാവ് വ്യാപാരം നിയന്ത്രിക്കുന്നതു കുപ്രസിദ്ധ ഗുണ്ടകളാണ്. കാപ്പ ചുമത്തി നാടുകടത്തുകയോ ജയിലാക്കുകയോ ചെയ്തതായി പോലീസ് അവകാശപ്പെടുന്ന ക്രിമിനലുകളാണ് കഞ്ചാവിന്റെ മൊത്തവ്യാപാരവും…
Read More‘അവനെ തൂക്കിക്കൊല്ലണം’; ഉജ്ജയിൻ ബലാത്സംഗക്കേസ് പ്രതിയുടെ അച്ഛൻ
ഇന്‍ഡോര്‍: ഉജ്ജയിനിൽ പന്ത്രണ്ടുകാരിയെ ബലാത്സംഗംചെയ്തു തെരുവിൽ ഉപേക്ഷിച്ച കേസിൽ അറസ്റ്റിലായ ഓട്ടോ ഡ്രൈവര്‍ കുറ്റക്കാരനാണെന്നു കണ്ടെത്തിയാല്‍ വധശിക്ഷ നല്‍കണമെന്നു പ്രതിയുടെ പിതാവ്. ബലാത്സംഗത്തിനിരയായി ചോരയൊലിക്കുന്ന നിലയില്‍ ഉടുവസ്ത്രമില്ലാതെ പെൺകുട്ടി സഹായത്തിനായി റോഡിലൂടെ അലഞ്ഞ സിസിടിവി ദൃശ്യം നേരത്തെ പുറത്തുവന്നിരുന്നു. പെണ്‍കുട്ടിയെ വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് ഓട്ടോറിക്ഷയില്‍ കയറ്റിക്കൊണ്ടുപോയി ഡ്രൈവര്‍ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. “ഇങ്ങനെയുള്ള ഒരാൾക്ക് വേറെ എന്ത് ശിക്ഷയാണ് കൊടുക്കാൻ കഴിയുക? അത്തരക്കാരെ തൂക്കിലേറ്റിയാൽ മാത്രമേ മാതൃകയാവൂ. അത്തരം കുറ്റകൃത്യങ്ങൾ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ അങ്ങനെ ചെയ്യണം. അതെന്റെ മകനായാലും. ഇത്തരക്കാര്‍ക്ക് ജീവിക്കാന്‍ അര്‍ഹതയില്ല. സംഭവം നടന്ന ശേഷവും അവന് വീട്ടില്‍ വന്നിരുന്നു. പക്ഷേ അവൻ ഈ കുറ്റം ചെയ്തത് ഞാനറിഞ്ഞിരുന്നില്ല. ഇത് നേരത്തെ അറിഞ്ഞിരുന്നെങ്കിൽ ഞാൻ എന്റെ മകനെ വെടിവച്ചേനെ’- അറസ്റ്റിലായ ഭരത് സോണിയുടെ പിതാവ് രാജു സോണി കണ്ണീരോടെ പറഞ്ഞു. തെളിവെടുപ്പിനിടെ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പ്രതിക്ക്…
Read Moreകേരള പോലീസിന്റെ ദ്രുതപ്രതികരണ സംവിധനം; അപരാജിത ഓണ്‍ലൈന്‍ ഇതുവരെ എത്തിയത് 6,000 ഫോണ്‍ കോൾ
സീമ മോഹൻലാൽകൊച്ചി: സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും എതിരേയുള്ള ഓണ്‍ലൈന്‍ അതിക്രമങ്ങള്‍, സ്ത്രീധനം, ഗാര്‍ഹികപീഡനം തുടങ്ങിയവ സംബന്ധിച്ച പരാതികള്‍ അറിയിക്കുന്നതിനുള്ള കേരള പോലീസിന്റെ ദ്രുതപ്രതികരണ സംവിധാനമായ അപരാജിത ഓണ്‍ലൈനിലേക്ക് ഇതുവരെ എത്തിയത് ആറായിരത്തിനടുത്ത് ഫോണ്‍ കോളുകള്‍. 2021 സെപ്റ്റംബറിലാണ് ഈ സംവിധാനം പ്രവര്‍ത്തനം ആരംഭിച്ചത്. 9497996992 എന്ന ഹെല്‍പ്പ് ലൈന്‍ നമ്പറിലേക്ക് ഈ വര്‍ഷം ഇതുവരെ പരാതികള്‍ സംബന്ധിച്ച 800 ഫോണ്‍കോളുകള്‍ ലഭിച്ചു. തിരുവനന്തപുരം റൂറല്‍, കൊല്ലം സിറ്റി, കൊല്ലം റൂറല്‍ ജില്ലകളില്‍നിന്നാണ് പരാതിപ്പെടാന്‍ വിളിക്കുന്നവരില്‍ ഏറെയും. 2021 മുതല്‍ ഇതുവരെ 425 പരാതികളാണ് ഇവന്റുകളായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ 175 സ്ത്രീധന പീഡന പരാതികളും 250 ഗാര്‍ഹിക പീഡന പരാതികളുമാണുള്ളത്. പോലീസിന്റെ തുടര്‍ നടപടികള്‍ ആവശ്യമായ 43 കേസുകളില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയുമുണ്ടായി. 9497996992 ധൈര്യമായി വിളിക്കാംഓണ്ലൈന് അതിക്രമങ്ങളില്‍ ഭൂരിഭാഗവും റിപ്പോര്ട്ടുചെയ്യപ്പെടാറില്ല. സാമൂഹിക സമ്മര്‍ദ്ദമോ, അടുത്ത സുഹൃത്തോ ബന്ധുവോ…
Read Moreതട്ടുകട വിഭവം ഹിറ്റ്..! വൈറലായ് പോപ്കോൺ ഓംലെറ്റ്
ന്യൂഡൽഹി: രുചികരമായ പാചകക്കൂട്ടുകൾ സോഷ്യൽ മീഡിയകളിൽ പങ്കുവയ്ക്കപ്പെടാറുണ്ട്. ഈവിധം അവതരിപ്പിക്കപ്പെട്ട ഡൽഹിയിൽനിന്നുള്ള ഒരു തട്ടുകട വിഭവം ലോകമെങ്ങും പ്രശസ്തമായിരിക്കുന്നു. ഡൽഹിയിലെ ഖാവു ഗള്ളിയിലുള്ള തട്ടുകടക്കാരനാണ് ഭക്ഷണപ്രിയരെ ആവേശം കൊള്ളിക്കുന്ന പാചകക്കുറിപ്പിനു പിന്നിൽ. “പോപ്കോൺ ഓംലെറ്റ്’ എന്നാണു വിഭവത്തിന്റെ പേര്. പ്രഭാതഭക്ഷണത്തിൽ സ്ഥിരമായി ഓംലെറ്റ് ഉൾപ്പെടുത്തുന്നവരാണ് നിങ്ങളെങ്കിൽ തീർച്ചയായും ഈ വിഭവം പരീക്ഷിച്ചു നോക്കാം. ഒരു പാൻ ചൂടാക്കി ആദ്യം അതിലേക്കു കുറച്ച് വെണ്ണയും മുട്ടയും ഇടുന്നു. തുടർന്നു പോപ്കോണും പച്ചക്കറികളും ചേർക്കുന്നു. പാകമായിക്കഴിയുന്പോൾ ഓംലെറ്റ് എടുക്കുന്നതുപോലെ പാനിൽനിന്നെടുക്കുന്നു. നിമിഷങ്ങൾക്കുള്ളിൽ “പോപ്കോൺ ഓംലെറ്റ്’ റെഡി. ഫുഡ് റീൽ കണ്ട ആയിരക്കണക്കിനാളുകളാണു തട്ടുകടക്കാരന് ലൈക്കടിച്ചിരിക്കുന്നത്.
Read Moreകൊട്ടട്ടെ തകിൽ കൊട്ടട്ട… ബ്രേക്കിനിടയിൽ ഡസ്കിൽ കൊട്ടി താളം പിടിച്ച് ഏഴാം ക്ലാസുകാർ;വെെറലായി വീഡിയോ
കുട്ടികളുടെ കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നവരാണ് അധ്യാപകർ. കോഴിക്കോട് ജില്ലയിലെ തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂളിലെ ഏഴാംക്ലാസ് വിദ്യാർഥികളുടെ വീഡിയോ ആണിപ്പോൾ വെെറലാകുന്നത്. വിദ്യാർഥികളായ ആദ്യദേവ് , ഭഗത് ,നിലവ് കൃഷ്ണ, മുഹമ്മദ് റൈഹാൻ എന്നിവർ പേനയും പെൻസിലും ഉപയോഗിച്ച് ഡസ്കിൽ താളത്തിൽ കൊട്ടികേറുകയാണ്. അപ്രതീക്ഷിതമായി അതുവഴി വന്ന അധ്യാപിക അനുസ്മിത ഇത് തന്റെ ഫോണിൽ പകർത്തി. വിദ്യഭ്യാസ മന്ത്രി വി.ശിവൻകുട്ടി കുട്ടി ഫേസ്ബുക്കിൽ ഇവരുടെ വീഡിയോ ഷെയർ ചെയ്തതോടെ സംഭവം വെെറലായി. മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്… ഉച്ചയൂണ് കഴിഞ്ഞുള്ള ഇന്റർവെല്ലിലാണ് ഹിന്ദി ടീച്ചറായ അനുസ്മിത ടീച്ചർ ക്ലാസ് വരാന്തയിലൂടെ നടന്നത്. മനോഹരമായ താളവും കുട്ടികളുടെ ശബ്ദവും കേട്ട് തെല്ലവിടെ നിന്ന ടീച്ചർ കുട്ടികളുടെ കലാവിരുത് ഫോണിൽ പകർത്തി. കോഴിക്കോട് ജില്ലയിലെ തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂൾ ഏഴാംതരം വിദ്യാർത്ഥികളായ ആദ്യദേവ് , ഭഗത് ,നിലവ് കൃഷ്ണ, മുഹമ്മദ്…
Read Moreരാമന്തളിയില്‍ ബൈക്ക് കത്തിച്ച സംഭവം; മൂന്നുപേര്‍ക്കെതിരേ കേസ്
പയ്യന്നൂര്‍: ഹെല്‍മറ്റും മാക്സിയും ധരിച്ചെത്തിയ മൂവര്‍സംഘം രാമന്തളിയില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്ക് കത്തിച്ച സംഭവത്തില്‍ മൂന്നുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു. വാട്ടര്‍ അഥോറിറ്റിയുടെ ചെറുവത്തൂരിലെ ഓപ്പറേറ്റര്‍ രാമന്തളി കുന്നരു വട്ടപ്പറമ്പ്ചാല്‍ പത്ത്സെന്റിലെ പരേതനായ ഖാദറിന്റെ മകന് എം.പി.ഷൈനേഷിന്റെ ബൈക്ക് കത്തിച്ച സംഭവത്തിലാണ് മൂന്നുപേര്‍ക്കെതിരേ പയ്യന്നൂര്‍ പോലീസ് കേസെടുത്തത്. ഇന്നലെ പുലര്‍ച്ചെ 1.10 നാണ് വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ഹോണ്ട യൂണിക്കോണ്‍ ബൈക്ക് തീവച്ച് നശിപ്പിച്ചത്. ഹെല്‍മറ്റ് ധരിച്ചെത്തിയ മൂന്നുപേരിലൊരാള്‍ കുപ്പില് കൊണ്ടുവന്ന പെട്രോള്‍ ബൈക്കിന് മുകളിലൊഴിച്ച് തീപ്പെട്ടി കത്തിച്ച് തീകൊളുത്തുന്നതും തുടര്‍ന്ന് മൂന്നുപേര്‍ ഓടിമറയുന്ന ദൃശ്യവും വീട്ടിലെ നിരീക്ഷണക്കാമറയില് പതിഞ്ഞിരുന്നു. സംഭവത്തിന് പിന്നില്‍ വീട്ടിലേക്കുള്ള സ്വകാര്യ റോഡില്‍ മണ്ണിട്ടതിന്റെ വിരോധമായിരിക്കാമെന്ന് പോലീസിന് നല്കിയ പരാതിയിലുണ്ട്. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് കുറ്റവാളികളെന്ന് സംശയിക്കുന്ന മൂന്നുപേര്‍ക്കെതിരേ കേസെടുത്തത്.
Read More