ന്യൂഡൽഹി: സാമൂഹ്യപ്രവർത്തകൻ കൂടിയായ മലയാളി വ്യവസായിയെ കൊലപ്പെടുത്തി ഡൽഹിയിലെ പാർക്കിലെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. എസ്എൻഡിപി ദ്വാരക ശാഖ സെക്രട്ടറി കൂടിയായ തിരുവല്ല മേപ്രാൽ കൈലാത്ത് ഹൗസിൽ പി.പി. സുജാതൻ (60) ആണു കൊല്ലപ്പെട്ടത്. ദ്വാരകയിൽ തിരുപ്പതി പബ്ലിക് സ്കൂളിനു സമീപം താമസിക്കുന്ന സുജാതൻ വ്യാഴാഴ്ച രാത്രി ഒൻപതോടെ ബിസിനസ് ആവശ്യത്തിന് ജയ്പുരിലേക്കു പോകാൻ വീട്ടിൽ നിന്നിറങ്ങിയിരുന്നു. പ്രഭാത സവാരിക്കിറങ്ങിയവരാണ് വീടിനു സമീപമുള്ള പാർക്കിൽ മൃതദേഹം കണ്ടത്. സുജാതന്റെ പഴ്സ്, മൊബൈൽ ഫോൺ എന്നിവ നഷ്ടപ്പെട്ടിട്ടുണ്ട്. മൃതദേഹത്തിൽ ഒട്ടേറെ മുറിവുകളുണ്ട്. സുജാതൻ ധരിച്ചിരുന്ന ഷർട്ട് ഉപയോഗിച്ചാണ് മരത്തിൽ കെട്ടിത്തൂക്കിയതെന്നു പോലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി. മുപ്പത് വർഷത്തോളമായി ഡൽഹിയിലാണ് സുജാതൻ താമസിക്കുന്നത്. സംസ്കാരം പിന്നീടു ഡൽഹിയിൽ നടക്കും. ഭാര്യ: പ്രീതി. മക്കൾ: ശാന്തിപ്രിയ, അമൽ (കോളജ് വിദ്യാർഥി).
Read MoreDay: September 30, 2023
കരുവന്നൂർ വലിയ വീഴ്ച; സഹകരണ മേഖലയ്ക്കാകെ കളങ്കമുണ്ടാക്കി; തെറ്റ് ചെയ്തു എന്ന് ബോധ്യമായാൽ ആരെയും പാർട്ടി സംരക്ഷിക്കില്ലെന്ന് ഇ.പി. ജയരാജൻ
തിരുവനന്തപുരം: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ വലിയ വീഴ്ച സംഭവിച്ചുവെന്ന് എൽഡിഎഫ് കണ്‍വീനർ ഇ.പി. ജയരാജൻ. പ്രശ്നം നേരത്തെ പരിഹരിക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഈ വിഷയം സഹകരണ മേഖലയ്ക്കാകെ കളങ്കം ഉണ്ടാക്കിയെന്നത് വസ്തുതയാണെന്നും അദ്ദേഹം പറഞ്ഞു. ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിലാണ് ഇ.പി.ജയരാജൻ കരുവന്നൂരിൽ വലിയ വീഴ്ച ഉണ്ടായെന്ന് അഭിപ്രായപ്പെട്ടത്. കരുവന്നൂർ തട്ടിപ്പ് കേസിലെ പ്രധാന പ്രതിയായ പി. സതീഷ് കുമാർ മട്ടന്നൂരുകാരനാണ്. തനിക്കു നന്നായി അറിയാം. പക്ഷെ അയാളുടെ ഇടപാടുകൾ അറിയില്ല, തനിക്ക് അയാളുമായി ഇടപാടില്ലെന്നും ഇ.പി. ജയരാജന് പറഞ്ഞു. സതീശന്റെ ഡ്രൈവറെക്കൂടി ഇഡി അന്വേഷണ പരിധിയിൽ കൊണ്ട് വരണം. തനിക്കെതിരേ നടക്കുന്ന വ്യാജ ആക്ഷേപങ്ങൾക്കെതിരെ ഡിജിപിക്ക് പരാതി നൽകിയെന്നും അദ്ദേഹം വ്യക്തമാക്കി. തൃശൂര്‍ രാമനിലയത്തിൽ പലരും വന്നു കാണാറുണ്ട്. അതൊന്നും നോക്കി വയ്ക്കാറില്ല. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ ഉടൻ ചെയ്ത് കൊടുക്കുന്ന വ്യക്തിയല്ല.…
Read Moreഡേറ്റിന് പോയപ്പോൾ 16000 -രൂപയുടെ ഭക്ഷണം കഴിച്ചു; ഷെയറിടാൻ യുവതി തയാറായില്ല; പിന്നാലെ യുവാവ് കേസ് കൊടുത്തു
കാലം മാറുന്നതനുസരിച്ച് സംസ്കാരത്തിനും മാറ്റങ്ങൾ വന്നു തുടങ്ങി. മാതാപിതാക്കൾ കണ്ടെത്തുന്ന ആളെ മാത്രം വിവാഹം കഴിക്കു എന്നൊരു കാലം തന്നെ നമുക്ക് ഉണ്ടായിരുന്നു. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി ആചാരങ്ങളും അനുഷ്ടാനങ്ങളും മാറിക്കൊണ്ടിരിക്കുകയാണ്. പല തരത്തിലുള്ള ഡേറ്റിങ് ആപ്പ് വരെ ഇന്ന് നിലവിലുണ്ട്. റഷ്യയിൽ നിന്നും ഡേറ്റിംഗുമായി ബന്ധപ്പെട്ട് വാർത്തയാണ് പുറത്തു വരുന്നത്. റഷ്യയിൽ ഒരു യുവാവും യുവതിയും ഡേറ്റിന് പോയി. മിറ അവന്യൂവിലെ ഒരു കഫേയാണ് അവർ ഡേറ്റിന് വേണ്ടി തിരഞ്ഞെടുത്തത്. അങ്ങനെ ഭക്ഷണം കഴിക്കാൻ രണ്ടാളും കയറി. ബില്ല് ഷെയർ ഇടാമെന്ന ധാരണയിലാണ് ഇരുവരും ഒരു ഹോട്ടലിലേക്ക് കയറിയത്. വയറു നിറയെ ഭക്ഷണം കഴിച്ച് ബില്ല് കൊടുക്കാൻ നേരം രണ്ടാളും തമ്മിൽ തർക്കമായി. 6000 രൂപയാണ് ബിൽ വന്നത്. യുവാവ് ആണ് ഏറ്റവും കൂടുതൽ കഴിച്ചത് അതുകൊണ്ട് ഇത്രയും രൂപ ഷെയർ ഇടാൻ…
Read Moreഔഡിയിലെത്തി ചീര വിറ്റ് മലയാളി കർഷകൻ; വൈറലായ് വീഡിയോ
പച്ചക്കറി വിൽപനയ്ക്കായി വിപണിയിലേക്ക് ഔഡി എ4 ലക്ഷ്വറി സെഡാൻ ഓടിച്ചെത്തുന്ന മലയാളി കർഷകനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. വെറൈറ്റി ഫാർമർ എന്നറിയപ്പെടുന്ന സുജിത്ത് എസ്പിയാണ് ഇൻസ്റ്റാഗ്രാമിൽ വീഡിയോ പങ്ക് വെച്ചത്. അയാൾ വിളകൾ കൃഷി ചെയ്യുന്നതും തുടർന്ന് 44 ലക്ഷം രൂപയ്ക്ക് മുകളിലുള്ള തന്റെ ആഡംബര കാറായ -ഔഡി എ 4- ഓടിച്ചുകൊണ്ട് തന്റെ ഉൽപ്പന്നങ്ങൾ റോഡരികിലെ മാർക്കറ്റിൽ വിൽക്കുന്നതും ഇതിൽ കാണിക്കുന്നു. ഔഡി കാറിൽ പോയി ചീര വിറ്റപ്പോൾ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. തന്റെ ഔഡി എ4 വിപണിയിലേക്ക് കൊണ്ടുപോകുന്നതിനിടയിൽ അദ്ദേഹം ചീര വിളവെടുക്കുന്നതും ഓട്ടോറിക്ഷയിൽ കൊണ്ടുപോകുന്നതും വീഡിയോയിൽ കാണാം. തുടർന്ന് തറയിൽ ഒരു പായ വിരിച്ച് ഉപഭോക്താക്കൾക്ക് വാങ്ങാൻ ചുവന്ന ചീര പ്രദർശിപ്പിക്കുന്നതും വീഡിയോയിൽ കാണിക്കുന്നു. തന്റെ ഉൽപ്പന്നങ്ങൾ വിറ്റ് കഴിഞ്ഞാൽ സുജിത്ത് എല്ലാം പൊതിഞ്ഞ് തന്റെ ആഡംബര കാറിൽ…
Read Moreസുന്ദരിയായ യുവതി, സ്വന്തമായി വീട്, സാമ്പത്തിക സ്ഥിതി; ഇരകളിലേറെയും വിദേശ മലയാളികൾ, കല്യാണ തട്ടിപ്പ് രീതി ഇങ്ങനെ…
കണ്ണൂർ: സമൂഹമാധ്യമങ്ങളിലും മറ്റും പരസ്യം നല്കി “വ്യാജ വിവാഹ ബ്യൂറോകൾ’ പണം തട്ടുന്നതായുള്ള പരാതികൾ വ്യാപകമാകുന്നു. നൂറുകണക്കിനാളുകളാണ് തട്ടിപ്പിനിരയാകുന്നത്. പരാതികൾ വ്യാപകമായതോടെ ഇത്തരം സ്ഥാപനങ്ങളെക്കുറിച്ച് പോലീസ് രഹസ്യാന്വേഷണ വിഭാഗം വിവരശേഖരണം തുടങ്ങി. കോഴിക്കോട്, കണ്ണൂർ, എറണാകുളം ജില്ലകളിലാണ് ” വ്യാജ വിവാഹ ബ്യൂറോകൾ’ കൂടുതലും പ്രവർത്തിക്കുന്നതെന്നാണ് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരിക്കുന്നത്. തട്ടിപ്പിനിരയാകുന്നവര്‍ നാണക്കേടുമൂലം വിവരം പുറത്തുപറയുകയോ പരാതിപ്പെടുകയോ ചെയ്യാറില്ല. 2000 രൂപ വരെ മാത്രമെ നഷ്ടപ്പെടുന്നുള്ളുവെന്നതും പരാതി നൽകുന്നതിനിൽനിന്ന് ആളുകളെ പിന്തിരിപ്പിക്കുന്നു. ഇതു മറയാക്കിയാണ് തട്ടിപ്പ് കൊഴുപ്പിക്കുന്നത്. ഇരയെ കെണിയില്‍ വീഴ്ത്തുംവിധം ആകര്‍ഷകങ്ങളായ പരസ്യം നല്‍കിയാണ് കബളിപ്പിക്കല്‍ നടത്തിവരുന്നത്. തന്റേതല്ലാത്ത കാരണത്താല്‍ വിവാഹ ബന്ധം വേര്‍പെടുത്തിയ സുന്ദരിയായ യുവതി, സ്വന്തമായി വീട്, സാമ്പത്തിക സ്ഥിതി, വരന്റെ ജാതി, മതം എന്നിവ പ്രശ്നമല്ല, വിദേശത്തു ജോലിയുള്ള സുന്ദരിയായ യുവതി, വരന് വിദേശത്ത് ജോലി നല്‍കും, വരന്റെ സാമ്പത്തിക സ്ഥിതി…
Read Moreഅശോകനു ക്ഷീണമാകാം… തേൻ കുടിച്ച് മത്ത് പിടിച്ച് പൂവിൽ കിടന്നുറങ്ങുന്ന തേനീച്ചയെ കണ്ടിട്ടുണ്ടോ?
തേനീച്ചകളെയും തേനിനെയും ഇഷ്ടപ്പെടാത്തവരായി ആരുമില്ല. പൂവിൽ നിന്നു തേൻ നുകർന്നു പാറുന്ന തേനീച്ച കൂട്ടങ്ങളെ കൗതുകത്തോടെ നോക്കിയിരുന്ന കുട്ടിക്കാലം എല്ലാവർക്കുമുണ്ടായിരുന്നു. തേനീച്ചകൾ പരാഗണത്തിനു ഹേതുവാകുമ്പോൾ അത് പുതിയ പുഷ്പങ്ങളുടെ പുതു പിറവിയിലേക്ക് നയിക്കുമെന്നത് മറ്റൊരു ശുഭ പ്രതീക്ഷ. പൂവുകൾ തോറും പാറി നടന്ന് പൂമ്പൊടി തിന്നു നടക്കുന്ന തേനീച്ച അവസാനം ക്ഷീണിച്ചു പൂവിൽ തന്നെ കിടന്നുറങ്ങുന്നത് കണ്ടിട്ടുണ്ടോ? കണ്ടിട്ടില്ലാത്തവർ ഈ വീഡിയോ കണ്ട് നോക്കുക. ലോകത്തിലെ ഏറ്റവും സവിശേഷമായ മൃഗങ്ങളിൽ ഒന്നാണ് തേനീച്ചകൾ. പറന്നു നടന്ന് പൂമ്പൊടി ചുമന്ന് തളരുമ്പോൾ ഈ രീതിയിൽ പൂക്കളിൽ കിടന്നുറങ്ങാം എന്ന കുറിപ്പോടെയാണ് ഫീജൻ എന്ന യുവതി എക്സ് പ്ലാറ്റ്ഫോമിൽ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.
Read Moreപാക്കിസ്ഥാൻ മോസ്കുകളിൽ സ്ഫോടനം; 56 മരണം
പെഷവാർ: പാക്കിസ്ഥാനിൽ ഇന്നലെ നബിദിനാഘോഷത്തിനിടെ രണ്ടു മോസ്കുകളിലുണ്ടായ സ്ഫോടനങ്ങളിൽ 56 പേർ കൊല്ലപ്പെട്ടു; അന്‍പതിലധികം പേർക്കു പരിക്കേറ്റു. ബലൂചിസ്ഥാൻ പ്രവിശ്യയിലെ മസ്തൂംഗിലുണ്ടായ സ്ഫോടനത്തിൽ 52ഉം ഖൈബർ പക്തൂൺഖ്വാ പ്രവിശ്യയിൽ പെഷവാറിനടുത്തുണ്ടായ സ്ഫോടനത്തിൽ നാലു പേരുമാണു കൊല്ലപ്പെട്ടത്. മസ്തൂംഗിലെ മദീന മോസ്കിൽ ജനങ്ങൾ നബിദിനാഘോഷ പരിപാടികൾക്ക് ഒത്തുചേരവേ ചാവേർ ആക്രമണം ഉണ്ടാവുകയായിരുന്നു. ചാവേറിനെ തടയാൻ ശ്രമിച്ച ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് നവാസ് ഖഷ്കോരിയും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. ഇദ്ദേഹത്തിന്റെ കാറിനു സമീപമാണ് ചാവേർ പൊട്ടിത്തെറിച്ചത്. ഇതിന് മണിക്കൂറുകൾക്കകമാണ് ഖൈബർ പക്തൂൺഖ്വായിൽ പെഷവാറിനടുത്ത് ഹംഗുവിൽ സ്ഫോടനമുണ്ടായത്. പോലീസ് സമുച്ചയത്തിന്റെ ഭാഗമായ മോസ്കിലായിരുന്നു സ്ഫോടനം. മോസ്കിന്റെ മേൽക്കൂര തകർന്നു. അവശിഷ്ടങ്ങളിൽ ഒട്ടേറെപ്പേർ കുടുങ്ങിയതായി സംശയിക്കുന്നു. പരിക്കേറ്റ പലരുടെയും നില ഗുരുതരമായതിനാൽ രണ്ടു സ്ഫോടനങ്ങളിലും മരണസംഖ്യ ഉയർന്നേക്കും. ബലൂചിസ്ഥാനിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. പാക് താലിബാൻ എന്നറിയപ്പെടുന്ന തെഹ്രിക് ഇ താലിബാൻ ഭീകരസംഘടനയ്ക്കും ഇസ്ലാമിക്…
Read Moreകോട്ടയത്ത് വൻ കഞ്ചാവ് വേട്ട; രണ്ടിടങ്ങളിലായി മൂന്ന് പേർ പിടിയിൽ
കോട്ടയം: നഗരത്തിൽ കഞ്ചാവുമായി രണ്ടിടങ്ങളിലായി മൂന്നു പേർ എക്സൈസ് പിടിയിൽ. തിരുവല്ല സ്വദേശിയായ യുവാവും രണ്ട് അതിഥി തൊഴിലാളികളുമായി പിടിയിലായത്. ഒന്നേ കാല് കിലോ കഞ്ചാവുമായി യുവാവിനെ കോട്ടയം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നിന്ന് അറസ്റ്റ് ചെയ്തു. തിരുവല്ല കവിയൂര്‍ സ്വദേശി സി.വി.അരുണ്മോനാണ് പിടിയിലായത്. കോട്ടയം റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ പി.വൈ.ചെറിയാനും സംഘവുമാണ് അരുണിനെ അറസ്റ്റ് ചെയ്തത്. വിദ്യാര്‍ഥികള്‍ക്കിടയില്‍ കഞ്ചാവ് വില്പന നടത്തുന്നതിനാണ് അരുണ്‍ കഞ്ചാവ് കൊണ്ടു വന്നതെന്ന് എക്സൈസ് അധികൃതർ പറഞ്ഞു ഇതര സംസ്ഥാന തൊഴിലാളികളായ ജല്‍ഹക്ക്, അക്ബര്‍ എന്നിവരെ തലയോലപ്പറമ്പില്‍ നിന്ന് കസ്റ്റഡിയിലെടുത്തു. ഇവരിൽ നിന്ന് ഒന്നേ മുക്കാല്‍ കിലോ കഞ്ചാവ് പിടികൂടി. തലയോലപ്പറമ്പ് വരിക്കാംകുന്ന് നീര്പ്പാറയില് നിന്നാണ് ഇവരെ പിടികൂടിയത്. കഞ്ചാവ് വിറ്റു കിട്ടിയ 8155 രൂപയും ഇവരിൽ നിന്ന് പിടിച്ചെടുത്തു. എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് ഇന്‍സ്പെക്ടര്‍ അല്‍ഫോന്‍സ് ജേക്കബും സംഘവുമാണ് പ്രതികളെ…
Read Moreലോകത്തിലെ ഏറ്റവും പുളിയുള്ള മിഠായി രുചിച്ച് യുവതി; പ്രതികരണം കണ്ട് ഞെട്ടി സോഷ്യൽ മീഡിയ
മിഠായികൾ എല്ലാവർക്കും പ്രിയപ്പെട്ട ഒന്നാണ്. പഴങ്ങളും മധുര പലഹാരങ്ങളും എക്കാലത്തെയും പ്രിയങ്കരമാണെങ്കിലും അവയിൽ ചില പരീക്ഷണങ്ങൾ നടത്തിയാലും നമ്മൾ കഴിക്കാറുണ്ട്. പലരും പുളി ഒഴിവാക്കുമ്പോൾ ലോകത്തിലെ ഏറ്റവും പുളിച്ച മിഠായി രുചിച്ച് നോക്കുകയാണ് ഒരു യുവതി. സോഷ്യൽ മീഡിയ കണ്ടന്റ് ക്രിയേറ്ററായ യുവതി പുളിയുള്ള മിഠായി പരീക്ഷിക്കുന്നതിന്റെ വീഡിയോ പങ്കിട്ടു. കൂടാതെ കഴിച്ചതിന് ശേഷമുള്ള അവരുടെ പ്രതികരണവും ശ്രദ്ധിക്കപ്പെട്ടു. പുളിച്ച മിഠായിയുടെ പാക്കറ്റിൽ ഒരു മുന്നറിയിപ്പ് ഉണ്ടായിരുന്നു. എട്ട് വയസ്സിൽ താഴെയുള്ള കുട്ടികൾ ഇത് കഴിക്കരുതെന്നാണ് പറഞ്ഞിരിക്കുന്നത്. മിഠായി വായ്ക്കുള്ളിലാക്കി ഒരു നിമിഷം കഴിഞ്ഞപ്പോൾ യുവതിയുടെ പ്രതികരണം ഞെട്ടിക്കുന്നതായിരുന്നു. അസാധാരണമായ ചില ചലനങ്ങളും നിലവിളികളും ഉണ്ടാക്കി. ബ്ലാക്ക് ഡെത്ത് രുചിച്ച രീതിയിൽ നിന്നും ഇത് അവൾക്കിഷ്ടപ്പെട്ടതായി തോന്നിയില്ല. വൈറൽ വീഡിയോയോട് പ്രതികരിച്ചുകൊണ്ട് മിസ്റ്റർ സിംസ് സ്വീറ്റ് ഇങ്ങനെ അഭിപ്രായപ്പെട്ടു, “ഇത് പോസ്റ്റ് ചെയ്തതിന് നന്ദി! ഞങ്ങളുടെ ബ്ലാക്ക്…
Read Moreഗർഭിണിക്ക് രക്തം മാറി നൽകിയ സംഭവം; യുവതിയുടെ ആരോഗ്യനില മെച്ചപ്പെട്ടു; നഴ്സി നെതിരെ കുടുംബം
മലപ്പുറം പൊന്നാനി മാതൃശിശു ആശുപത്രിയിൽ ഗര്‍ഭിണിക്ക് ഗ്രൂപ്പ് മാറി രക്തം നല്കിയ സംഭവത്തില്‍ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന മലപ്പുറം സ്വദേശിനി റുക്സാനയുടെ ആരോഗ്യ നില മെച്ചപ്പെട്ടു. യുവതി അപകടനില തരണം ചെയ്തതായും ഗര്‍ഭസ്ഥ ശിശുവിന് പ്രശ്നങ്ങളൊന്നുമില്ലെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. യുവതിക്ക് രക്തക്കുറവുള്ളതിനാല്‍ രക്തം കയറ്റാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചത് പ്രകാരം ചൊവ്വാഴ്ചയും ബുധനാഴ്ചയും രക്തം കയറ്റി. എന്നാൽ വ്യാഴാഴ്ച രക്തം കയറ്റുന്നതിനിടയിൽ മാറിപ്പോവുകയായിരുന്നു. പകുതി രക്തം കയറ്റിയപ്പോഴേക്കും യുവതിക്ക് വിറയല്‍ അനുഭവപ്പെട്ടതിനെ തുടർന്ന് ഡോക്ടര്‍ എത്തി പരിശോധിച്ചപ്പോഴാണ് രക്തം മാറി നല്‍കിയതെന്ന് മനസിലായത്. ഉടൻ തന്നെ യുവതിയെ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. അതേസമയം രക്തം മാറി നല്കിയ നഴ്സിനെതിരെ യുവതിയുടെ കുടുംബം നടപടി ആവശ്യപ്പെട്ടു.
Read More