തന്റെ ഡ്യൂട്ടി വാഹനത്തിന് മുകളിൽ നൃത്തം ചെയ്യാൻ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറെ അനുവദിച്ച പോലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്നാണ് സസ്പെൻഷൻ. ഇൻസ്റ്റാഗ്രാം റീലിനായി പോലീസ് വാഹനം ഉപയോഗിക്കാൻ യുവതിയെ അനുവദിച്ചതിന് ജലന്ധറിലെ സ്റ്റേഷൻ ഹൗസ് ഓഫീസറെ സസ്പെൻഡ് ചെയ്തതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. യുവതി പോലീസ് വാഹനത്തിന്റെ ബോണറ്റിൽ ഇരുന്ന് ഒരു പഞ്ചാബി ഗാനത്തിന് നൃത്തം ചെയ്യുന്നതാണ് വീഡിയോയിൽ. ആക്ഷേപകരമായ ആംഗ്യം കാണിക്കുന്നതും വീഡിയോയിൽ കാണാം. വീഡിയോയുടെ അവസാനം പോലീസ് യൂണിഫോമിൽ ഒരു പുരുഷനും യുവതിക്കൊപ്പം കാണപ്പെടുന്നു. സോഷ്യൽ മീഡിയയിൽ വീഡിയോ വൈറലായതിനെ തുടർന്നാണ് ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിച്ചതെന്ന് വൃത്തങ്ങൾ അറിയിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി അധികൃതർ പറഞ്ഞു.
Read MoreDay: September 30, 2023
സിൽവർ റാക്കറ്റ്; ഏഷ്യൻ ഗെയിംസിൽ പുരുഷ ഡബിൾസ് ടെന്നീസിൽ ഇന്ത്യയ്ക്ക് വെള്ളി
ഹാങ്ഝൗ: 19-ാം ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്കു ടെന്നീസ് മെഡൽ. പുരുഷ ഡബിൾസ് ടെന്നീസിൽ സാകേത് മൈനേനി-രാംകുമാർ രാമനാഥൻ സംഘമാണ് വെള്ളി നേടിയത്. ചൈനീസ് തായ്പേയിയുടെ സു യു സിയോ-ജാസണ്‍ യംഗ് സഖ്യത്തോട് ഇന്ത്യൻ കൂട്ടുകെട്ട് ഫൈനലിൽ പരാജയപ്പെട്ടു. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു ഇന്ത്യൻ ടീമിന്റെ തോൽവി. സ്കോർ: 6-4, 6-4. ടെന്നീസ് മിക്സഡ് ഡബിൾസിലും ഇന്ത്യ മെഡലുറപ്പിച്ചു. ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണ-റുതുജ ഭോസ്ലെ സഖ്യം ഫൈനലിലെത്തി. സെമിയിൽ ടൂർണമെന്റിലെ മൂന്നാം സീഡായ ചൈനീസ് തായ്പേയിയുടെ സു യു സിയോ-ചാൻ ഹാവോ ചിങ് സഖ്യത്തെ പരാജയപ്പെടുത്തിയാണ് രണ്ടാം സീഡായ ഇന്ത്യ ഫൈനലിന് ടിക്കറ്റെടുത്തത്. മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് ബൊപ്പണ്ണ-റുതുജ സഖ്യത്തിന്റെ വിജയം. സ്കോർ: 6-1, 3-6, 10-4. ചൈനീസ് തായ്പേയിയുടെ സുങ് ഹോ ഹുവാങ്-എൻ ഷുവോ ലിയാങ് സഖ്യമാണ് ഫൈനലിൽ ഇന്ത്യയുടെ എതിരാളികൾ. ഏഷ്യൻ ഗെയിംസ് ടെന്നീസ് ചരിത്രത്തിൽ…
Read Moreഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് നിലയ്ക്കാത്ത മെഡൽ മുഴക്കം; പട്ടികയിൽ നാലാം സ്ഥാനത്ത്
ഹാങ്ഝൗ: 19-ാം ഏഷ്യൻ ഗെയിംസ് ഷൂട്ടിംഗിൽ ഇന്ത്യക്കു നിലയ്ക്കാത്ത മെഡൽ മുഴക്കം. ഇന്നലെ ഷൂട്ടിംഗ് റേഞ്ചിൽനിന്നു രണ്ടു സ്വർണവും മൂന്നു വെള്ളിയും ഇന്ത്യൻ അക്കൗണ്ടിലെത്തി. വനിതാ 10 മീറ്റർ എയർ പിസ്റ്റളിൽ പതിനേഴുകാരി പലക്ക് ഗുലിയയും പുരുഷ 50 മീറ്റർ റൈഫിൾ ത്രീ പൊസിഷൻ ടീം ഇനത്തിലുമായിരുന്നു സ്വർണം എത്തിയത്. പലക്ക് ഗുലിയ 242.1 പോയിന്റ് നേടി ഏഷ്യൻ ഗെയിംസ് റിക്കാർഡോടെയാണ് സ്വർണം നേടിയതെങ്കിൽ പുരുഷ ടീം ലോക റിക്കാർഡ് കുറിച്ചാണ് തങ്കം കഴുത്തിലണിഞ്ഞത്. ഐശ്വരി പ്രതാപ് സിംഗ് തോമർ (591), സ്വപ്നിൽ കുശാലെ (591), അഖിൽ ഷെറാൻ (587) എന്നിവരാണ് 1769 പോയിന്റോടെ ലോക റിക്കാർഡ് കുറിച്ച പുരുഷ 50 മീറ്റർ റൈഫിൾ ത്രീ പൊസിഷൻ ടീമിലെ താരങ്ങൾ. 2022 കാറ്റ് ചാന്പ്യൻഷിപ്പിൽ അമേരിക്ക സ്ഥാപിച്ച റിക്കാർഡ് ഇതോടെ പഴങ്കഥയായി. ആതിഥേയരായ ചൈനയ്ക്കാണ് (1763) ഈയിനത്തിൽ…
Read Moreഅമ്മയുടെ മരണാനന്തര ചടങ്ങുകൾക്ക് വീട്ടുകാർ പള്ളിയിൽ പോയപ്പോൾ മോഷണം; ഒരു ലക്ഷത്തോളം രൂപയുടെ സ്വർണം നഷ്ടമായി
അമ്പലപ്പുഴ: മരണാനന്തര ചടങ്ങുകൾക്കായി വീട്ടുകാർ പള്ളിയിൽ പോയ സമയത്ത് മോഷണം. പഴ്സിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടു. പുറക്കാട് തെക്കേടത്തു വീട്ടിൽ സോണി ജോസഫിന്റെ വീട്ടിലാണ് മോഷണം നടന്നത്.സോണിയുടെ അമ്മ എലിസബത്ത് 23ന് മരിച്ചു. ഇതിന്റെ കുഴി കാഴ്ചയ്ക്കായി ബന്ധുക്കൾ ഇന്നലെ രാവിലെ 9.30ന് പുറക്കാട് മാർ സ്ലീവാ പള്ളിയിലേക്ക് പോയി. 11.30 ഓടെ വീട്ടിൽ തിരികെയെത്തിയപ്പോൾ നിലത്തു കിടന്ന് ഒരു കമ്മൽ കിട്ടി. തുടർന്നു നടത്തിയ തെരച്ചിലിലാണ് അലമാരയിൽ പഴ്സിൽ സൂക്ഷിച്ചിരുന്ന 12 ഗ്രാം മാല, ഒരു ഗ്രാം മോതിരം, ഓരോ ഗ്രാമിന്റെ 2 കമ്മൽ എന്നിവ നഷ്ടപ്പെട്ടതായി കണ്ടത്. ഏകദേശം ഒരു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഇതു സംബന്ധിച്ച് സോണി ജോസഫ് അമ്പലപ്പുഴ സ്റ്റേഷനിൽ പരാതി നൽകി.
Read Moreഎഐ സാങ്കേതികവിദ്യ ഉപയോഗിച്ച് വിദ്യാർത്ഥിനികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; വയനാട്ടിൽ 9-ാം ക്ലാസുകാരൻ അറസ്റ്റിൽ
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടെക്നോളജി ഉപയോഗിച്ച് വിദ്യാർത്ഥിനികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച കേസിൽ 14 വസുകാരനെ വയനാട് സൈബർ പോലീസ് അറസ്റ്റ് ചെയ്തു. സാമൂഹിക മാധ്യമങ്ങളിൽ നിന്നും, സ്കൂൾ ഗ്രൂപ്പുകളിൽ നിന്നുമാണ് വിദ്യാർത്ഥി പെൺകുട്ടികളുടെ ചിത്രങ്ങൾ എടുത്തത്. പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത കേസിൽ കുട്ടിക്കെതിരെ ജുവനൈൽ കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും. വയനാട് സൈബർ പൊലീസ് ഇൻസ്പെക്ടർ ഷജു ജോസഫും സംഘവും നീണ്ട കാലത്തെ അന്വേഷണങ്ങൾക്കൊടുവിലാണ് പ്രതിയെ പിടികൂടിയത്. എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് ഉണ്ടാക്കിയ വ്യാജ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാം, ടെലിഗ്രാം വ്യാജ അക്കൗണ്ടുകൾ വഴി ഇരയായ പെൺകുട്ടികൾക്കും അവരുടെ സുഹൃത്തുക്കൾക്കും അയച്ചു ഭീഷണി പെടുത്തുകയാണ് വിദ്യാർഥി ചെയ്തത്. വിദ്യാർഥിക്കെതിരെ അന്വേഷണം വരികയാണെങ്കിൽ പോലീസിന്റെ വലയിൽ വീഴാതിരിക്കാൻ വിപിഎൻ സാങ്കേതിക വിദ്യയും, ചാറ്റ്ബോട്ടുകളും ദുരുപയോഗം ചെയ്താണ് പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചതെന്ന് അന്വേഷണസംഘം പറഞ്ഞു.
Read Moreമണിപ്പൂരിൽ കൊല്ലപ്പെട്ട വിദ്യാർഥികളുടെ വീട് സന്ദർശിച്ച് ഗവർണർ
മണിപ്പൂരിൽ കൊല്ലപ്പെട്ട വിദ്യാർഥികളുടെ കുടുംബാംഗങ്ങളെ സന്ദർശിച്ച് ഗവർണർ അനുസൂയ ഉയ്കെ. ഇതിന് പിന്നാലെ കുടുംബാംഗങ്ങളെ സന്ദർശിച്ചതിനെ തുടർന്ന് അക്രമാസക്തമായ പ്രതിഷേധത്തിന് കാരണമായി. ഗവർണർ രണ്ട് വിദ്യാർഥികളുടെയും കുടുംബാംഗങ്ങളെ ഇംഫാൽ വെസ്റ്റ് ജില്ലയിലെ അവരുടെ വീടുകളിൽ പോയി കണ്ടതായി രാജ്ഭവൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ജൂലൈയിൽ കാണാതായ രണ്ട് വിദ്യാർഥികളുടെ മൃതദേഹങ്ങളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിന് തൊട്ടുപിന്നാലെ ചൊവ്വാഴ്ച സംസ്ഥാന തലസ്ഥാനമായ ഇംഫാലിൽ പുതിയ അക്രമം പൊട്ടിപ്പുറപ്പെട്ടു. ഗവർണർ രണ്ട് വിദ്യാർഥികളുടെ മാതാപിതാക്കളെ ആശ്വസിപ്പിക്കുകയും ദിവസങ്ങളോളം നിരാഹാരം കിടക്കുന്ന അമ്മമാർക്ക് വെള്ളം നൽകുകയും ചെയ്തു. കുറ്റക്കാർക്കെതിരെ നിയമപ്രകാരം നടപടിയെടുക്കുമെന്ന് ഗവർണർ ഉറപ്പ് നൽകി. അഞ്ച് മാസത്തോളമായി വംശീയ കലാപത്തിന് സാക്ഷ്യം വഹിച്ച സംസ്ഥാനത്ത് രണ്ട് വിദ്യാർഥികൾ കൊല്ലപ്പെട്ട സംഭവം ഒരു സിബിഐ സംഘം ഇപ്പോൾ അന്വേഷിക്കുകയാണ്. പിന്നീട് വൈകുന്നേരം ഗവർണർ പ്രതിഷേധത്തിനിടെ പരിക്കേറ്റ വിദ്യാർഥികളെ സന്ദർശിക്കുകയും അവരുടെ…
Read Moreഗാർഹിക പീഡനത്തിന് പരാതി നൽകി; മകള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന ഭാര്യയെ കുത്തിക്കീറി ഭർത്താവ്; നാട്ടുകാരും പോലീസും വന്നപ്പോൾ കണ്ടപ്പോൾ കണ്ടകാഴ്ച ഞെട്ടിക്കുന്നത്
തിരുവനന്തപുരം: മകള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന ഭാര്യയെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് അറസ്റ്റില്‍. ഇടവ കാപ്പില്‍ എച്ച് എസിന് സമീപം ഹരിദാസ് ഭവനില്‍ ഷിബു (47) ആണ് പോലീസ് പിടിയിലായത്. ഭാര്യ ബീന ഇളയ മകള്‍ക്കൊപ്പം ഉറങ്ങിക്കിടക്കുന്നതിനിടെ കട്ടിലില്‍ നിന്നും വലിച്ച് നിലത്തിട്ട ശേഷം മെത്തയുടെ അടിയില്‍ സൂക്ഷിച്ച കത്തികൊണ്ട് കുത്തികൊല്ലാൻ ശ്രമിക്കുകയായിരുന്നു. സെപ്റ്റംബര്‍ 28 ന് രാത്രി 12.30നാണ് സംഭവം. ബീന ഒച്ചവെച്ചതോടെ മൂത്തമകള്‍ ഓടിയെത്തുകയും ഷിബുവിന്റെ കൈയില്‍ നിന്നും കത്തി ബലപ്രയോഗത്തിലൂടെ പിടിച്ചുവാങ്ങി ദൂരേക്ക് എറിഞ്ഞു. ഈ സമയത്ത് ഉണര്‍ന്ന ഇളയ മകളേയും കൂട്ടി മൂത്തമകള്‍ പുറത്തേക്ക് പോയപ്പോള്‍ ബീനയെ ഷിബു മുറിയില്‍ പൂട്ടിയിടുകയും മര്‍ദിക്കുകയും ചെയ്തു. പിന്നാലെ അലമാരയിലിരുന്ന കത്രികയെടുത്ത് ബീനയുടെ നെഞ്ചിലും മുതുകിലും ഇയാള്‍ കുത്തി പരിക്കേല്‍പ്പിക്കു കയും ചെയ്തു. ആഴത്തിലുള്ള ഏഴ് മുറിവുകളാണ് ബീനയുടെ ശരീരത്തിലുണ്ടായത്. കുട്ടികളുടെ ബഹളം കേട്ട് ഓടിയെത്തിയ…
Read Moreനാളെ മുതൽ 2000 രൂപയുടെ മൂല്യം ഇല്ലാതാകും;2000 രൂപ നോട്ടുകള്‍ മാറാനുള്ള സമയപരിധി ഇന്ന് അവസാനിക്കും
2000 രൂപയുടെ നോട്ടുകള്‍ മാറുന്നതിനുള്ള റിസര്‍വ് ബാങ്ക് അനുവദിച്ച സമയപരിധി ഇന്ന് അവസാനിക്കും. മേയ് 19നാണ് 2000 രൂപ നോട്ടുകള്‍ പിന്‍വലിക്കാന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചത്. മെയ് 19 മുതൽ 2000 രൂപ നോട്ടുകളുടെ ക്രയവിക്രയം നടത്തുന്നതില്‍ റിസർവ് ബാങ്ക് നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തിയിരുന്നു. 93 ശതമാനം നോട്ടുകളും തിരിച്ചെത്തിയതായി ആര്‍ബിഐ അറിയിച്ചു. 2016ലെ നോട്ടുനിരോധനത്തെ തുടർന്നാണ് റിസർവ് ബാങ്ക് 2000 രൂപയുടെ നോട്ട് ഇറക്കിയത്. എന്നാൽ 2018–19 കാലഘട്ടത്തിൽ രണ്ടായിരം രൂപയുടെ നോട്ട് അച്ചടിക്കുന്നത് റിസർവ് ബാങ്ക് നിർത്തിവച്ചിരുന്നു. ബാങ്ക് അക്കൗണ്ട് ഉള്ളവർക്ക് അവരുടെ ബാങ്ക് ബ്രാഞ്ചിൽ 2000 രൂപ നോട്ടുകൾ മാറുകയോ നിക്ഷേപിക്കുകയോ ചെയ്യാവുന്നതാണ്. ഒരു വ്യക്തിക്ക് ഒരേസമയം 20,000 രൂപ വരെ മാറ്റിവാങ്ങാം. 2000 രൂപ നോട്ടുകൾ മാറ്റാനുള്ള സൗകര്യം സൗജന്യമാണ്. ബാങ്ക് അക്കൗണ്ട് ഇല്ലാത്തവർക്കും ഐഡി പ്രൂഫില്ലാതെ ഏത് ബാങ്ക് ശാഖയിലും 2000…
Read Moreപിരിയാൻ വയ്യ; പരിപാലകനെ പോകാൻ അനുവദിക്കാതെ ആനക്കുട്ടി, വൈറലായ് വീഡിയോ
വന്യമൃഗങ്ങൾ പലപ്പോഴും അവയെ പരിപാലിക്കുന്ന മനുഷ്യരുമായി ശക്തമായ ബന്ധം സ്ഥാപിക്കുന്നു. ഒരു ആനയും അതിന്റെ പരിപാലകനും തമ്മിലുള്ള ആഴത്തിലുള്ള ബന്ധം കാണിക്കുന്ന ഒരു ഹൃദയസ്പർശിയായ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. റെയിൽവേ ബ്യൂറോക്രാറ്റായ അനന്ത് രൂപനഗുഡി എക്സിലാണ് ഹൃദയസ്പർശിയായ ഈ വീഡിയോ പങ്കിട്ടത്. അതിനുശേഷം ഈ ശ്രദ്ധേയമായ വീഡിയോ 40,000 ആളുകളാണ് കണ്ടത്. വീഡിയോയിൽ ആന തുമ്പിക്കൈ കൊണ്ട് മനുഷ്യനെ ആലിംഗനം ചെയ്യുന്നു. ഇരുചക്രവാഹനത്തിൽ കയറാൻ ശ്രമിച്ചിട്ടും ആന പിരിഞ്ഞുപോകാതെ അയാളെ ചേർത്തുപിടിച്ചിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോ ആളുകൾ ഏറ്റെടുത്തു. The bonding between the elephant and it's caretaker – it won't just let him go! ❤️ #elephants #bonding @Gannuuprem pic.twitter.com/AOkTmi7ceJ — Ananth Rupanagudi (@Ananth_IRAS) September 27, 2023
Read Moreകുട്ടിയെ തട്ടിക്കൊണ്ടുപോയി; യുവതി പോലീസ് പിടിയിൽ
ഒന്നര വയസുകാരനെ തട്ടിക്കൊണ്ടുപോയ യുവതി പോലീസ് കസ്റ്റഡിയിൽ. മുംബൈയിലെ സബർബൻ മലാഡിലാണ് സംഭവം. വ്യാഴാഴ്ച വൈകുന്നേരം സോനം സാഹു വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ സഹോദരിക്ക് 200 രൂപ നൽകി ബിസ്ക്കറ്റ് വാങ്ങാൻ പറഞ്ഞയച്ചു. പെൺകുട്ടി കടയിലേക്ക് പോയപ്പോൾ പ്രതി ആൺകുട്ടിയെയും കൂട്ടി രക്ഷപ്പെടുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. സാങ്കേതിക നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് എംഎസ് സാഹുവിനെ അറസ്റ്റ് ചെയ്തതെന്നും കുട്ടിയെ കുടുംബത്തിന് തിരികെ നൽകിയെന്നും പോലീസ് പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പോലീസ് കൂട്ടിച്ചേർത്തു.
Read More