സ്തനാർബുദ ലക്ഷണങ്ങൾ പലരിലും വ്യത്യാസപ്പെടാം. ചിലർക്ക് ലക്ഷണങ്ങൾ ഒട്ടും കാണിക്കാതെയും വരാറുണ്ട്. ശ്രദ്ധ ആവശ്യപ്പെടുന്ന സൂക്ഷ്മമായ അടയാളങ്ങളോടെ സ്തനാർബുദം പലപ്പോഴും കാണപ്പെടാറുണ്ട്. സ്തന മുഴസ്തനത്തിൽ ഒരു മുഴ കണ്ടുപിടിക്കുന്നതാണ് ഏറ്റവും സാധാരണമായ ലക്ഷണം. ബ്രസ്റ്റ് രൂപത്തിൽ മാറ്റങ്ങൾ സ്തനത്തിന്റെ വലുപ്പം, ആകൃതി, അല്ലെങ്കിൽ ഘടന എന്നിവയിലെ മാറ്റങ്ങൾ ശ്രദ്ധിക്കുക. -സ്തനത്തിന്റെ ഒരു ഭാഗം കട്ടിയാവുകയോ വീർക്കുകയോ ചെയ്യുക. · സ്തനങ്ങളുടെ ചർമത്തിൽ ഏതെങ്കിലും രീതിയിലുള്ള മാറ്റം. · മുലക്കണ്ണിന്റെ ഭാഗത്തോ സ്തനത്തിലോ ചുമപ്പ് നിറമോ അടർന്നു പോവുന്ന രീതിയിലുള്ളതോ ആയ ചർമം. · മുലക്കണ്ണ് വലിയുക അല്ലെങ്കിൽ മുലക്കണ്ണി ന്റെ ഭാഗത്തുള്ള വേദന · മുലപ്പാൽ ഒഴികെ മുലക്കണ്ണിൽ നിന്ന് രക്തം ഉൾപ്പെടെയുള്ള ഡിസ്ചാർജ്.·സ്തനത്തിന്റെ വലുപ്പത്തിലോ ആകൃതിയിലോ എന്തെങ്കിലും മാറ്റം.· സ്തനത്തിന്റെ ഏതെങ്കിലും ഭാഗത്ത് വേദന. ഇതെല്ലാം കാൻസറിന്റെ ലക്ഷണങ്ങൾ ആവണമെന്ന് നിർബന്ധമില്ല. കാൻസർ അല്ലാത്ത മറ്റു…
Read MoreDay: October 16, 2023
കോട്ടയത്തിനു പുറമേ ഒരു സീറ്റുകൂടി വേണം; നിലപാട് ശക്തമാക്കി കേരള കോണ്‍ഗ്രസ്-എം; ലക്ഷ്യം പത്തനംതിട്ട, ഇടുക്കി, ചാലക്കുടി
കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോട്ടയത്തിനു പുറമെ ഒരു സീറ്റുകൂടി ലഭിക്കണമെന്ന നിലപാട് കേരള കോണ്‍ഗ്രസ്-എം ശക്തമാക്കി. അടുത്ത മാസം ചേരുന്ന നേതൃയോഗം ആവശ്യം ഇടതുമുന്നണിയെ ഔദ്യോഗികമായി അറിയിക്കും. കോട്ടയത്തിന് പുറമെ പത്തനംതിട്ട, ഇടുക്കി, ചാലക്കുടി എന്നീ സീറ്റുകളില്‍ ഒരെണ്ണമെങ്കിലും ലഭിക്കണമെന്നാണ് പാര്‍ട്ടി ആവശ്യപ്പെടുന്നത്. എല്‍ഡിഎഫിന്റെ ഭാഗമായപ്പോള്‍ അര്‍ഹമായ നിയമസഭാ സീറ്റ് ലഭിച്ചില്ലെന്നും ലോക് സഭയില്‍ ആ പരിഗണന ലഭിക്കണമെന്നും താത്പര്യപ്പെട്ടിരുന്നു. കോട്ടയത്ത് നിലവിലെ എംപി തോമസ് ചാഴികാടന് തന്നെ സ്ഥാനാര്‍ഥിയാകുമെന്നുറപ്പാണ്. യുഡിഎഫില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിനു സീറ്റു ലഭിച്ചാല്‍ പി.ജെ. ജോസഫ് സ്ഥാനാര്‍ഥിയാകുമെന്ന സൂചനയുണ്ട്. ഈ സാഹചര്യത്തില്‍ ജോസഫിനെ നേരിടാന്‍ പാര്‍ട്ടി ചെയര്മാന് ജോസ് കെ. മാണിയോട് മത്സരിക്കാന്‍ സിപിഎമ്മിലെ പ്രമുഖര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ഉന്നതാധികാര സമിതി യോഗത്തില്‍ താന്‍ മത്സരിക്കാനില്ലെന്ന് ജോസ് കെ. മാണി വ്യക്തിമാക്കിയിരുന്നു. ഇടുക്കി സീറ്റ് ലഭിച്ചാല്‍…
Read Moreഅമേരിക്കയിൽ അടിച്ചുപൊളിച്ചു മീര; സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രങ്ങൾക്കിട്ട ക്യാപ്ഷനും ചിത്രങ്ങളും ഏറ്റെടുത്ത് ആരാധകർ
അമേരിക്കയില്‍ അടിച്ചുപൊളിക്കുന്ന മീര ജാസ്മിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ. വരികള്‍ക്കിടയിലൂടെ ജീവിക്കുക എന്ന അടിക്കുറിപ്പോടെയാണ് മീര ജാസ്മിന് തന്റെ പുതിയ ചിത്രങ്ങള്‍ പങ്കുവച്ചത്. എന്നാല്‍ മീരയുടെ മൗനമാണ് ഇപ്പോള്‍ പ്രേക്ഷകരെ അദ്ഭുതപ്പെടുത്തുന്നത്. മീര എന്തുകൊണ്ടാണ് പഴയത് പോലെ സംസാരിക്കാത്തത്, തിരിച്ചുവരവില്‍ എന്തുകൊണ്ടാണ് അഭിമുഖങ്ങള്‍ നല്‍കാത്തത് എന്നൊക്കെയുള്ള ആരാധകരുടെ ചോദ്യത്തിന് മറുപടിയില്ല. തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ചോ സിനിമകളെക്കുറിച്ചോ ഒന്നും തന്നെ സംസാരിക്കാന്‍ മീര തയാറായില്ല. അതേ സമയം സോഷ്യല്‍ മീഡിയയിലൂടെ നടി നിരന്തരം ആരാധകരുമായി സംവദിക്കുന്നുമുണ്ട്. മകള്‍ എന്ന സിനിമയിലൂടെയുള്ള മീരയുടെ തിരിച്ചുവരവും ഇന്‍സ്റ്റഗ്രാമില്‍ സജീവമായതും ഒരുമിച്ചായിരുന്നു.
Read Moreകരാറുകാരുടെ അനാസ്ഥ; കോടിമതയിൽ ബോട്ടുകൾക്കു തടസമായി പൊക്കുപാലങ്ങൾ
കോട്ടയം: കൊടൂരാറിലെ പൊക്കുപാലങ്ങള്‍ ബോട്ട് സര്‍വീസുകള്‍ക്കു തടസം സൃഷ്ടിക്കുന്നു. യഥാസമയം പാലം പൊക്കാന്‍ ആളില്ലാത്തതാണ് ബോട്ട് സര്‍വീസിനെ ബാധിക്കുന്നത്. കൊടൂരാറില്‍ വൈദ്യുതി ഉപയോഗിച്ച് പ്രവര്ത്തിക്കുന്നതുള്പ്പെടെ അഞ്ച് പൊക്കുപാലങ്ങളാണുള്ളത്. ഇതില്‍ നാലും വലിച്ചുയര്ത്തേണ്ടവയാണ്. ബോട്ട് എത്തുന്പോള്‍ പാലം ഉയര്‍ത്താന്‍ പലപ്പോഴും ആളുണ്ടാവില്ല. അഞ്ചും പത്തും മിനിറ്റുകള്‍ക്കു ശേഷമാണ് പാലം ഉയര്‍ത്താന്‍ ആളെത്തുക. പലപ്പോഴും കരാര്‍ എടുത്ത ആളായിരിക്കില്ല പാലം ഉയര്‍ത്താന്‍ എത്തുക. കുട്ടികളാണ് ചില സമയങ്ങളില്‍ ജോലി ചെയ്യുക. പാലം ശരിയായി ഉയര്‍ത്താത്തതുമൂലം ബോട്ട് അപകടത്തില്‍പ്പെടാനും സാധ്യതയുണ്ട്. കഴിഞ്ഞയാഴ്ച കോട്ടയത്തുനിന്ന് ആലപ്പുഴയ്ക്കുള്ള ബോട്ട്, പാലത്തില്‍ തട്ടി ജനല്‍പ്പാളി അടര്‍ന്ന സംഭവമുണ്ടായി. പാറോച്ചാല്‍ മുപ്പതില്‍ പൊക്കുപാലത്തിലായിരുന്നു അപകടം. പാലം ശരിയായി ഉയര്‍ത്താതിരുന്നതാണ് അപകടകാരണം. സ്രാങ്ക് ഇരിക്കുന്ന കാബിന്റെ ജനല്‍പ്പാളിയാണ് അടര്‍ന്നു വെള്ളത്തില്‍ വീണത്. മോട്ടോര്‍ ഉപയോഗിച്ച് ഉയര്‍ത്തുന്ന പാലം രണ്ടാഴ്ച മുന്‍പ് ബോട്ട് സര്‍വീസ് തടസപ്പെടുത്തിയത് ഒന്നരമണിക്കൂറായിരുന്നു. പതിനഞ്ചില്‍ക്കടവിലെ പൊക്കുപാലമാണ്…
Read Moreട്രാൻസ്ജെൻഡർ ഒരു ജാതിയായി പരിഗണിക്കില്ല; സുപ്രീം കോടതി
ട്രാൻസ്ജെൻഡർ വിഭാഗത്തെ പ്രത്യേക ജാതിയായി പരിഗണിക്കാൻ സാധിക്കില്ലെന്ന് സുപ്രീം കോടതി. ട്രാൻസ്ജെൻഡർ വിഭാഗത്തെ ജാതി സെൻസസ് പ്രക്രിയയിൽ ജാതി പട്ടികയില്‍ പ്രത്യേക വിഭാഗമായി ഉള്‍പ്പെടുത്താനുള്ള ബിഹാര്‍ സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെയുള്ള ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. ട്രാന്‍സ്ജെന്‍ഡര്‍ ഒരിക്കലും ഒരു ജാതിയല്ല. പുരുഷന്, സ്ത്രീ, ട്രാന്‍സ്ജെന്‍ഡര്‍ എന്നിങ്ങനെ ഇപ്പോള്‍ 3 കോളങ്ങളുണ്ട്. അതിനാല്‍ ഡാറ്റ ലഭ്യമാകുമെന്നും ബെഞ്ച് നിരീക്ഷിച്ചു. ട്രാന്‍സ്ജെന്‍ഡറുകള്‍ക്കായി ബിഹാര്‍ സര്‍ക്കാര്‍ പ്രത്യേക കോളം നല്കിയിട്ടുള്ളതിനാല് അവരുടെ വിവരങ്ങള്‍ സംസ്ഥാനത്തിന് ലഭിക്കുമെന്ന് ഹര്‍ജി തള്ളിക്കൊണ്ട് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. പ്രത്യേക ജാതി എന്ന നിലയില്‍ നല്‍കാനാവില്ലെന്നും മൂന്നാം ലിംഗമെന്ന നിലയില്‍ ചില ആനുകൂല്യങ്ങള്‍ നല്‍കാമെന്നും സുപ്രീം കോടതി പറഞ്ഞു.
Read Moreപുത്തൻവേഷങ്ങൾ; ആവേശഭരിതം!
ടി.ജി. ബൈജുനാഥ് വ്യത്യസ്തതയെന്നു സത്യസന്ധമായി പറയാവുന്ന തരത്തിലുള്ള വേഷങ്ങളാണ് ഈ അടുത്ത കാലത്തു കുഞ്ചാക്കോ ബോബനെ തേടിവരുന്നത്. പ്രേക്ഷക പ്രതീക്ഷയ്ക്കപ്പുറമുള്ള കഥാപാത്രങ്ങള്‍, വേഷപ്പകര്‍ച്ചകള്‍. ലുക്കിലും കഥാപാത്രസ്വഭാവത്തിലും പ്രകടമായ മാറ്റമാണ് പുതിയ റിലീസ് ചാവേറിലെ അശോകനിലും കാണാനാകുന്നത്. അരുണ്‍ നാരായണനും വേണു കുന്നപ്പിള്ളിയും ചേര്‍ന്നു നിര്‍മിച്ച ചാവേറിന്റെ വിശേഷങ്ങളും മാറ്റങ്ങളുടെ ഈ ഘട്ടത്തില്‍ നടനെന്ന രീതിയിലുള്ള സ്വയം വിലയിരുത്തലുകളും പങ്കുവയ്ക്കുകയാണ് ചാക്കോച്ചൻ. ചാവേര്‍പ്പടയുടെ കഥ പേരുപോലെതന്നെ ഒരു ചാവേര്‍പ്പടയുടെ കഥയാണ്. പൊളിറ്റിക്കല്‍ ത്രില്ലറിൽ ഒതുങ്ങുന്ന സിനിമയല്ല. രാഷ്ട്രീയം പറയുന്നതിനപ്പുറം മനുഷ്യബന്ധങ്ങളുടെയും സൗഹൃദങ്ങളുടെയും മാനുഷികതയുടെയും പല തലങ്ങളും തൊട്ടുപോകുന്നുണ്ട്. ഞാൻ, കെ.യു.മനോജ്, സജിന്‍ ഗോപു, ആർജെ അനുരൂപ് എന്നിവരാണ് ചാവേറുകളാകുന്നത്. ആക്ഷന്‍ ത്രില്ലറാണെങ്കിലും വയലന്‍സിനെ മഹത്വവത്കരിക്കുന്നില്ല. ഞാനിതുവരെ ചെയ്ത തരത്തിലുള്ള കഥാപാത്രമല്ല ചാവേറിലെ അശോകന്. ഇതുവരെ കണ്ടിട്ടുള്ള പ്രമേയവുമല്ല. ടിനു പാപ്പച്ചൻ എന്ന ക്രിയേറ്ററിന്റെ തിയറ്റർ അനുഭവം സമ്മാനിച്ച സിനിമകള്‍.…
Read Moreകൊച്ചി വാട്ടര്‍ മെട്രോ; സഞ്ചാരികളുടെ എണ്ണം 10 ലക്ഷത്തിലേക്ക്; 10 ലക്ഷം തികയ്ക്കുന്ന സഞ്ചാരിക്ക് ഒരു സര്‍പ്രൈസ് സമ്മാനം
കൊച്ചി: സര്‍വീസ് തുടങ്ങി ആറുമാസം പൂര്‍ത്തിയാകുന്നതിനു മുമ്പ് കൊച്ചി വാട്ടര്‍ മെട്രോയില്‍ സഞ്ചരിച്ച യാത്രക്കാരുടെ എണ്ണം 10 ലക്ഷം എന്ന നാഴികക്കല്ലിലേക്ക് ഇന്ന് എത്തും. ഇതുവരെ 999,241 യാത്രക്കാരാണ് വാട്ടര്‍ മെട്രോയില്‍ സഞ്ചരിച്ചത്. ഇന്ന് ഉച്ചയോടെ ഇത് 10 ലക്ഷത്തിലേക്ക് കടക്കുമെന്നാണ് പ്രതീക്ഷ. 10 ലക്ഷം തികയ്ക്കുന്ന സഞ്ചാരിക്ക് ഒരു സര്‍പ്രൈസ് സമ്മാനം കൊച്ചി വാട്ടര്‍ മെട്രോ അധികൃതര്‍ ഒരുക്കിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ ഈ അഭിമാന പദ്ധതി ലോക ടൂറിസം മാപ്പില്‍ കൊച്ചിക്ക് മറ്റൊരു തിലകക്കുറി കൂടിയാണ് സമ്മാനിച്ചത്. കഴിഞ്ഞ ഏപ്രില്‍ 25ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ച സംസ്ഥാന സര്‍ക്കാരിന്റെ ഈ പദ്ധതി ഏപ്രില്‍ 26നാണ് പൊതുജനങ്ങള്‍ക്ക് തുറന്നു നല്‍കിയത്.
Read Moreജോമോന് ഓണ്‍, ചാര്‍ളി ഓണ്‍..! തുമ്പിപ്പെണ്ണ് യുവാക്കളെ അടുപ്പിച്ചത് ടെലിഗ്രാമിലൂടെ; ഡിജിറ്റൽ കച്ചവടത്തിൽ സൂസിമോൾക്ക് സാധനം എത്തിച്ചിരുന്നത് കൊല്ലത്തുകാരൻ കമാൻഡർ സച്ചിൻ
കൊച്ചി: കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയം പരിസരത്തുനിന്ന് അരക്കോടി രൂപയുടെ എംഎഡിഎംഎയുമായി തുമ്പിപ്പെണ്ണിന്റെ സംഘം പിടിയിലായ കേസില്‍ പ്രതികള്‍ രാസലഹരി വിറ്റിരുന്നത് ടെലഗ്രാം വഴി. ടെലഗ്രാമില്‍ ജോമോന് ഓണ്‍, ചാര്‍ളി ഓണ്‍ എന്നീ കോഡ് ഭാഷകളില്‍ ഇവര്‍ സന്ദേശം കൈമാറും. ഇതിനോട് പ്രതികരിക്കുന്ന ആവശ്യക്കാര്‍ക്ക് സ്ഥലം പറഞ്ഞ് വാട്സ്ആപ്പ് കോളിലൂടെ ബന്ധപ്പെടും. തുടര്‍ന്ന് സാധനം എത്തിച്ചു നല്കി പണം വാങ്ങുന്ന രീതിയായിരുന്നു ഇവരുടേത്. ഹിമാലയന്‍ മെത്ത് എന്ന് വിളിപ്പേരുള്ള ഈ രാസ ലഹരിക്ക് ഡിമാന്റ് അനുസരിച്ച് ഗ്രാമിന് 4000 മുതല്‍ 7000 രൂപ വരെ ഈടാക്കിയിരുന്നു. ഒരു തവണ ഉപയോഗിച്ച സിം കാര്‍ഡുകള്‍ സംഘം പിന്നീട് ഉപയോഗിക്കാറില്ല . അതുകൊണ്ടുതന്നെ എക്സൈസ് സംഘത്തിന് ഇവരിലേക്ക് എത്താന്‍ പലപ്പോഴും പ്രതിസന്ധി ഉണ്ടാകാറുമുണ്ട്. കേസുമായി ബന്ധപ്പെട്ട് കോട്ടയം നാട്ടകം ചിങ്ങവനം മുട്ടത്താട്ടുചിറ വീട്ടില്‍ സൂസിമോള് എം. സണ്ണി (തുമ്പിപ്പെണ്ണ്-24), ആലുവ ചെങ്ങമനാട്…
Read Moreമാനം തെളിഞ്ഞു, വെള്ളമിറങ്ങുന്നു; തലസ്ഥാനത്ത് ആശ്വാസം ; ആശങ്കയായി അറബിക്കടലിന് മുകളിൽ ചക്രവാതച്ചുഴി
തിരുവനന്തപുരം: ശനിയാഴ്ച രാത്രി ആരംഭിച്ച കനത്ത മഴയെത്തുടർന്ന് വെള്ളത്തിലായ തിരുവനന്തപുരം ജില്ലയ്ക്ക് ആശ്വാസമായി വെള്ളം ഇറങ്ങിത്തുടങ്ങി. പ്രളയസമാനമായിരുന്നു തലസ്ഥാനത്ത് ഇന്നലത്തെ അവസ്ഥ. ജില്ലയുടെ തെക്കൻ മേഖലകളിലാണ് ദുരിതപ്പെയ്ത്ത് നാശം വിതച്ചത്. ഇന്നലെ രാത്രി മുതൽ മഴ കുറഞ്ഞതോടെ പല ഭാഗത്തും വെള്ളം ഇറങ്ങിത്തുടങ്ങി. ഇന്നലെ കരകവിഞ്ഞ് ഒഴുകിയ പാർവതി പുത്തനാറിൽ ഇന്ന് ജലനിരപ്പ് താഴ്ന്നിട്ടുണ്ട്. ഇന്ന് രാവിലെ തലസ്ഥാന നഗരത്തിൽ മഴ മാറി നിൽക്കുകയാണ്. പക്ഷെ തിരുവനന്തപുരം ജില്ലയിൽ ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇത് വീണ്ടും ആശങ്ക ഉയർത്തുന്നുണ്ട്. ഇന്നലത്തെ ദുരിതപ്പെയ്ത്തിനെത്തുടർന്ന് 21 ദുരിതാശ്വാസ ക്യാന്പുകളാണ് ജില്ലയിൽ തുറന്നത്. അതേസമയം കഴക്കൂട്ടം, വെള്ളായണി, കുറ്റിച്ചൽ ഭാഗങ്ങളിൽ പലയിടത്തും ഇപ്പോഴും വെള്ളം ഇറങ്ങിയിട്ടില്ല. ഒക്ടോബർ 1 മുതൽ 15 വരെ തിരുവനന്തപുരം ജില്ലയിൽ ലഭിച്ചത് 158 ശതമാനം അധികമഴയാണ്. പത്തനംതിട്ടയിൽ 101…
Read Moreനിയമനക്കോഴ: പറഞ്ഞ കര്യങ്ങൾ ഒന്നുകൂടി ഉറപ്പിക്കണം; അഖിൽ സജീവിനെയും ബാസിത്തിനെയും ഒരുമിച്ചിരുത്തി ചോദ്യംചെയ്യും
തിരുവനന്തപുരം: നിയമനക്കോഴക്കേസിലെ പ്രതി ബാസിത്തിന്റെ മലപ്പുറത്തെ തെളിവെടുപ്പ് പൂർത്തിയാക്കി കന്റോണ്‍മെന്റ് പോലീസ് സംഘം തിരുവനന്തപുരത്തെത്തി. ശനിയാഴ്ചയും ഞായറാഴ്ചയുമായി കന്റോണ്‍മെന്റ് പോലീസ് ബാസിത്തിനെയും കൂട്ടി ഹരിദാസുമായി ചർച്ച നടത്തിയ സ്ഥലങ്ങളിലും ബാസിത്തിന്റെ വീട്ടിലും എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. തെളിവെടുപ്പ് പൂർത്തിയാക്കി ഇന്ന് രാവിലെയോടെയാണ് അന്വേഷണ സംഘം ബാസിത്തിനെയും കൂട്ടി തിരുവനന്തപുരത്തെത്തിയത്. കന്റോണ്‍മെന്റ് എസ്എച്ച്ഒ ബി.എം. ഷാഫിയുടെ നേതൃത്വത്തിലുള്ള സംഘമാണ് തെളിവെടുപ്പിന് നേതൃത്വം നൽകിയത്. കേസിലെ പ്രധാനപ്രതികളിലൊരാളായ അഖിൽ സജീവിനെയും ബാസിത്തിനെയും ഒരുമിച്ചിരുത്തി ഇന്ന് ചോദ്യം ചെയ്യും. ബാസിത്തിന്റെ നിർദേശാനുസരണമാണ് അഖിൽ സജീവ് മലപ്പുറം സ്വദേശിയായ ഹരിദാസിന്റെ മരുമകൾക്ക് മെഡിക്കൽ ഓഫീസർ നിയമനം ശരിയാക്കി കൊടുക്കാമെന്ന് വാഗ്ദാനം നൽകി ഹരിദാസിനെ സമീപിച്ചതെന്നാണ് അഖിൽ സജീവ് നേരത്തെ പോലീസിന്റെ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയിരുന്നു. ഹരിദാസും ഇക്കാര്യം ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയിരുന്നു. ബാസിത്തും അഖിൽ സജീവും നേരത്തെ ചോദ്യം ചെയ്യൽ വേളയിൽ പറഞ്ഞ…
Read More