ആറാം മാസത്തിൽ ഗർഭഛിദ്രം നടത്താനുള്ള യുവതിയുടെ ആവശ്യം തള്ളി സുപ്രീം കോടതി. കുട്ടിയിൽ അസ്വാഭാവികതയൊന്നുമില്ലെന്ന ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വിവാഹിതയായ യുവതിയുടെ ആവശ്യം കോടതി നിരസിച്ചത്. യുവതിയ്ക്ക് 26 ആഴ്ചയും പൂർത്തിയായിരുന്നു. ഗർഭഛിദ്രം അനുവദിക്കുന്നത് മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്നൻസി ആക്ടിലെ സെക്ഷൻ 3, 5 എന്നിവയുടെ ലംഘനമാണെന്ന് കോടതി വ്യക്തമാക്കി. അമ്മയ്ക്ക് അപകടകരമായ സാഹചര്യമില്ലാത്തതിനാലും കുഞ്ഞിന് മറ്റ് കുഴപ്പങ്ങളില്ലാത്തതിനാലും കുഞ്ഞിന്റെ ഹൃദയമിടിപ്പ് തടയാൻ കഴിയില്ലെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വ്യക്തമാക്കി. കഴിഞ്ഞ ഹിയറിംഗിൽ കോടതി ഉത്തരവിലൂടെ കുട്ടിയെ കൊല്ലാൻ അനുവദിക്കണമെന്ന് ഹർജിക്കാരി ആവശ്യപ്പെട്ടിരുന്നു. രണ്ട് കുട്ടികളുടെ അമ്മയായ തനിക്ക് വിഷാദരോഗമുണ്ടെന്നും വൈകാരികമായോ സാമ്പത്തികമായോ മൂന്നാമതൊരു കുഞ്ഞിനെ വളർത്താനുള്ള സാഹചര്യത്തിലല്ലെന്നും യുവതി പറഞ്ഞു.
Read MoreDay: October 16, 2023
വിദ്യാര്‍ഥികളും അധ്യാപകരും ചേര്‍ന്ന് കട്ട ചുമന്നു, സിമന്റ് കുഴച്ചു; സഫലമാകുന്നത് സഹപാഠികളുടെ വീടെന്ന സ്വപ്നം
രാമപുരം: പ്രിന്‍സിപ്പലും അധ്യാപകരും വിദ്യാര്‍ഥികളുമെല്ലാം ചേര്‍ന്ന് കട്ട ചുമന്നു, സിമന്റ് കുഴച്ചു, പാവപ്പെട്ട രണ്ട് വിദ്യാര്‍ഥികളുടെ വീടെന്ന സ്വപ്നം പൂര്‍ത്തിയായി വരുന്നു. രാമപുരം സെന്റ് അഗസ്റ്റിന്‍സ് ഹയര്‍ സെക്കൻഡറി സ്കൂളിലെ എന്‍എസ്എസ് വോളണ്ടിയര്‍മാരായ വിദ്യാര്‍ഥികളും അധ്യാപകരും ഒരുപോലെ കൈമെയ് മറന്ന് പണിയെടുത്തപ്പോള്‍ പാഠപുസ്തകത്തിലേതല്ലാതുള്ള കരുണയുടെ പുതിയ മുഖം ഉയര്‍ന്നുവരികയാണ്. പ്രിന്‍സിപ്പല്‍ സിജി സെബാസ്റ്റ്യന്‍, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ മെല്വിന് കെ. അലക്സ്, ഫാ. ജോമോന് മാത്യു പറമ്പില്‍തടത്തില്‍ എന്നിവരുടെ നേതൃത്വത്തിലാണ് വീട് നിര്‍മാണത്തിന് ആവശ്യമായുള്ള സിമന്റ് കട്ടകൾ ചുമന്ന് പണിസ്ഥലത്തെത്തിച്ചത്. ഇതോടൊപ്പം വാര്‍ക്കയ്ക്ക് ആവശ്യമായുള്ള കോണ്‍ക്രീറ്റ് മിശ്രിതം കുഴച്ച് അതും തലച്ചുമടായി പണിസ്ഥലത്തെത്തിച്ചത് കൗമാരത്തിന്റെ കാരുണ്യ കൈകള്‍തന്നെ. സ്കൂളിലെ ഒൻപത്, പത്ത് ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കായാണ് ഏഴാച്ചേരിയില്‍ പുത്തന്‍ വീട് നിര്‍മിക്കുന്നത്. വര്‍ഷങ്ങളായി വാടകവീട്ടില്‍ താമസിച്ചിരുന്ന കുടുംബത്തിന് സ്വന്തമായി ഒരു വീട് എന്നത് സ്വപ്നമായിരുന്നു. സ്ഥിരവരുമാനം ഇല്ലാത്ത…
Read Moreപ്രണയമുണ്ടാകും;വിവാഹത്തെക്കുറിച്ച് എന്റെ ഭാഗത്ത് നിന്നും പ്രതീക്ഷിക്കരുത്; വിൻസി അലോഷ്യസ്
അപ്പന്റെയും അമ്മയുടെയും ഏകദേശം എല്ലാ ആഗ്രഹങ്ങളും ഞാൻ നടത്തിയിട്ടുണ്ട്. പിന്നെ അവർ പറയുന്നത് കല്യാണമാണ്. വിവാഹത്തെക്കുറിച്ചൊന്നും ഞാൻ ചിന്തിക്കാറില്ല. ഒരു വിവാഹജീവിതം ഉണ്ടാകുമോ എന്നാണ് ഞാൻ ആലോചിച്ചുകൊണ്ടിരിക്കുന്നത്. എന്റെ ഭാഗത്ത് നിന്നും അങ്ങനെയൊരു കാര്യം പ്രതീക്ഷിക്കരുതെന്ന് ഞാൻ വീട്ടിൽ പറഞ്ഞിട്ടുണ്ട്. പ്രണയങ്ങളൊക്കെ ഉണ്ടായേക്കാം. പക്ഷെ അത് എവിടെ വരെ എത്തും എന്നതിൽ എനിക്ക് ഒരു ഐഡിയയും ഇല്ല. പക്ഷെ കല്യാണം എന്നത് ഞാൻ ചിന്തിച്ചിട്ട് പോലുമില്ല. അമ്മയ്ക്ക് പിന്നെയൊരു ആഗ്രഹം ഉള്ളത് യാത്ര പോകണം എന്നതാണ്. അത് നടത്തി കൊടുക്കണം. ചേട്ടന് ആഗ്രഹങ്ങളൊക്കെ സ്വയം നടത്താൻ അറിയാം. ചേട്ടന്റെ കല്യാണം ആകാൻ പോവുകയാണെന്ന് വിൻസി അലോഷ്യസ്
Read Moreഉപ്പും മുളകിലൂടെ വളർന്ന കുട്ടികളിൽ ചില മാറ്റങ്ങൾ ഞാൻ കണ്ടു;നിഷാ സാരംഗ്
ഉപ്പും മുകളിലെ മക്കളും എനിക്ക് സ്വന്തം മക്കളെപ്പോലെയാണ്. അവരെ വഴക്ക് പറയാറും ശാസിക്കാറുമൊക്കെയുണ്ട്. പക്ഷെ സ്വന്തം മക്കളെ വഴക്ക് പറയുന്നതുപോലെ പറയാറില്ല. അവിടെ എത്രയായാലും ഒരു നിയന്ത്രണം ഉണ്ടാവുമല്ലോ. പിന്നെ വലുതായപ്പോൾ അവർക്കെല്ലാം അതിന്റേതായ മാറ്റങ്ങളുണ്ട്. വളരുമ്പോള്‍ സ്വന്തം മക്കള്‍ക്കായാലും ചില മാറ്റങ്ങളുണ്ടാവും. ചിലത് നമ്മളോട് മറച്ചുവയ്ക്കും. അത് പോലെ തന്നെയാണ് ഉപ്പും മുളകിലെ മക്കളും. എന്നാൽ അവര്‍ക്കാര്‍ക്കും വലിയ മാറ്റം വന്നതായോ, എന്നോടുള്ള സ്നേഹം കുറഞ്ഞതായോ തോന്നിയിട്ടില്ലെന്ന് നിഷാ സാരംഗ്.
Read Moreറബര്‍ മരങ്ങളില്‍ കുരുമുളക്; വടക്കേക്കുറ്റ് ബാബുവിന് പഴത്തോട്ടം മറ്റൊരു പ്രതീക്ഷ
കോട്ടയം: വില ഇങ്ങനെ ചതിച്ചാല്‍ പിന്നെ റബര്‍ മരത്തില്‍ കുരുമുളക് വളര്‍ത്തുകയേ വഴിയുള്ളൂ. ഭാരിച്ച കൂലിച്ചെവിനൊപ്പം വിലസ്ഥിരതയില്ലാതെ വന്നതോടെ റബര്‍ തൈകളില്‍ കുമ്പുക്കന്‍ ഇനം കുരുമുളക് വളര്‍ത്തുകയാണ് പൂവത്തിളപ്പ് വടക്കേക്കുറ്റ് ബാബു. ആര്‍ആര്‍ഐഐ 414 ഇനം 120 റബര്‍ തൈകള്‍ നട്ടു മൂന്നാം വര്‍ഷം എത്തിയപ്പോഴാണ് ഇതില്‍ കുരുമുളക് പരീക്ഷിക്കാമെന്നു തോന്നിയത്. ശിഖിരം വെട്ടിയൊതുക്കി ആറു വര്‍ഷം മുന്‍പ് നടത്തിയ കറുത്ത പൊന്നിന്റെ കൃഷി മോശമില്ലെന്നാണ് ബാബു പറയുന്നത്. കഴിഞ്ഞ വര്‍ഷം അറുപതിനായിരം രൂപയുടെ കുരുമുളക് വില്‍ക്കാനായി. ഇപ്പോള്‍ 20 മീറ്ററോളമുള്ള വള്ളികളുടെ കയറ്റം. ഇതിനൊപ്പം വട്ടമരങ്ങളിലും കുരുമുളക് കയറ്റിയിട്ടുണ്ട്. ളവെടുക്കാന് പാകത്തിലുള്ള ഏണിയുണ്ട്. ഇനിയും മുകളിലേക്ക് കയറിയാല്‍ വിളവെടുക്കാന്‍ പറ്റിയ സംവിധാനം ഒരുക്കും. ചാണകപ്പൊടിയും ചാണകവെള്ളവുമാണ് ചുവടു വളം. ഒപ്പം വേരുകേടും തണ്ടുചീയലും ചെറുക്കാന്‍ കീടനാശിനിയും. റബറിനെയും റബര്‍ കര്‍ഷകരെയും രക്ഷിക്കാന്‍ ആരുമില്ലെന്ന തിരിച്ചറിവില്‍ നാലു…
Read Moreബുമ്രയുമായി മറ്റൊരു തരത്തിലുള്ള ഒരു ബന്ധവും ഇല്ല; അണ്‍ഫോളോ ചെയ്യാൻ കാരണം വെളിപ്പെടുത്തി അനുപമ പരമേശ്വരൻ
അല്‍ഫോണ്‍സ് പുത്രന് സംവിധാനം ചെയ്ത പ്രേമം എന്ന ചിത്രത്തിലൂടെ സിനിമയില്‍ എത്തിയ നടിയാണ് അനുപമ പരമേശ്വരന്. മലയാളത്തിന് പുറമേ മറ്റ് ഭാഷകളിലും ഇന്ന് തിളങ്ങുന്ന അനുപമയ്ക്ക് നിറയെ ആരാധകരാണുളളത്.അനുപമയും തെലുങ്ക് താരം രാം പൊത്തിനേനിയും വിവാഹിതരാവുന്നുവെന്ന് തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ചില തെലുങ്ക് മാധ്യമങ്ങളാണ് വാര്‍ത്ത പുറത്തുവിട്ടത്. ഇപ്പോഴിതാ വിവാഹവാര്‍ത്തയില്‍ പ്രതികരിച്ച് നടിയുടെ അമ്മ സുനിത രംഗത്ത് എത്തിയിരിക്കുകയാണ്. ഒരു ടെലിവിഷന്‍ ചാനലിനോടാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. പുറത്ത് പ്രചരിക്കുന്ന വാര്‍ത്തകള്‍ സത്യമല്ലെന്നും അങ്ങനെയൊരു സംഭവമില്ലെന്നുമാണ് അമ്മ പറയുന്നത്. രണ്ട് തെലുങ്ക് ചിത്രങ്ങളില്‍ രാം പോത്തിനേനിക്കൊപ്പം അനുപമ അഭിനയിച്ചിട്ടുണ്ട്. വന്നതി ഒകടേ സിന്ദഗി, ഹലോ ഗുരു പ്രേമ കോസമേ എന്നീ ചിത്രങ്ങളിലാണ് രാമിനൊപ്പം അനുപമ എത്തിയത്. ഹലോ ഗുരു പ്രേമ കോസമേ എന്ന സിനിമയില്‍ രാമിന്റെ നായികയായതിന് പിന്നാലെയാണ് ഇരുവരും പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ പ്രചരിച്ചത്. കുറേ കാലം മുന്‍പു…
Read Moreകാറിന്റെ സൺറൂഫിൽ നിന്ന് ചുംബിച്ച് ദമ്പതികൾ; വൈറലായ് വീഡിയോ
മെട്രോയിൽ പ്രണയസല്ലാപം നടത്തിയ കമിതാക്കളുടെ വീഡിയോ സമീപകാലങ്ങളിൽ വൈറലായിരുന്നു. എന്നാൽ കാറിന്റെ സൺറൂഫിൽ നിന്ന് ദമ്പതികൾ ചുംബിക്കുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഹൈദരാബാദിലെ പിവി നരസിംഹ റാവു എക്സ്പ്രസ്വേയിൽ കാർ അതിവേഗം നീങ്ങുമ്പോൾ ഇരുവരും ചുംബിക്കുകയാണ്. വീഡിയോയോട് പൊലീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.വീഡിയോയിൽ വെളുത്ത ടീ-ഷർട്ട് ധരിച്ച പുരുഷൻ, KIA സെൽറ്റോസിന്റെ സൺറൂഫിൽ നിന്ന് സ്ത്രീയെ നിരവധി തവണ ചുംബിക്കുന്നത് കാണാം. കൂടാതെ ഇരുവരും പരസ്പരം സംസാരിക്കുന്നതും കാറിൽ നിന്നുള്ള കാഴ്ചകൾ ആസ്വദിക്കുന്നുമുണ്ട്. കുറച്ച് നിമിഷങ്ങൾക്ക് ശേഷം അവൻ കൈ ഉയർത്തി ആകാശത്തേക്ക് ആംഗ്യം കാണിക്കുന്നു.വീഡിയോ ഓൺലൈനിൽ പങ്കുവെച്ചതുമുതൽ, നിരവധി ആളുകളെ പ്രകോപിപ്പിച്ചിട്ടുണ്ട്. അവർ ദമ്പതികൾക്കെതിരെ നടപടിയെടുക്കാൻ അധികാരികളോട് ആവശ്യപ്പെടുന്നു. പൊതു സുരക്ഷയെക്കുറിച്ചുള്ള ആശങ്കകളും ചില ഉപയോക്താക്കൾ ഉന്നയിച്ചിട്ടുണ്ട്. ‘ഹൈദരാബാദിന്റെ വികസന പ്രക്രിയയിൽ നിങ്ങൾ തിരിച്ചറിഞ്ഞതിൽ സന്തോഷമുണ്ട്, അടിസ്ഥാന ധാർമ്മികത, തത്ത്വങ്ങൾ, നല്ല സാമൂഹിക പെരുമാറ്റം…
Read Moreബന്ധുവിന്റെ മരണാനന്തര ചടങ്ങിന് പോയി തിരികെ എത്തിയപ്പോൾ കുടുംബത്തിൽ കൂട്ടക്കരച്ചിൽ; വാതിൽ തകർത്ത് കള്ളൻകൊണ്ടുപോയത് 40 പവൻ
ചെറുതുരുത്തി (തൃശൂർ): ചെറുതുരുത്തിയിൽ വീട് കുത്തിത്തുറന്ന് അകത്തുകടന്ന മോഷ്ടാക്കൾ അലമാരയിൽ സൂക്ഷിച്ചിരുന്ന 40 പവൻ സ്വർണം കവർന്നു. മുഹമ്മദ് മുസ്തഫയുടെ വീട്ടിലാണ് ആളില്ലാത്ത സമയത്ത് കവർച്ച നടന്നത്. ബന്ധുവിന്റെ മരണാനന്തരച്ചടങ്ങിൽ പങ്കെടുക്കാൻ ശനിയാഴ്ച മുസ്തഫയും കുടുംബവും പോയിരുന്നു. ഇന്നലെ രാത്രിയോടെ തിരിച്ചെത്തിയപ്പോഴാണ് കവർച്ച നടന്ന കാര്യം വീട്ടുകാർ അറിയുന്നത്. ശനിയാഴ്ച രാത്രിയാകാം കവർച്ച നടന്നതെന്നാണ് പോലീസിന്റെ നിഗമനം. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ച് വരികയാണ്. വീടിന്റെ വാതിൽ വാതില്‍ കമ്പിപ്പാരയും പിക്കാസും ഉപയോഗിച്ച് കുത്തിപ്പൊളിച്ചാണ് മോഷ്ടാക്കൾ അകത്തുകടന്നിരിക്കുന്നത്. ചെറുതുരുത്തി പോലീസ് സംഭവ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Read Moreഇതന്താ സ്റ്റാച്യു ആണോ;അന്തരീക്ഷത്തിൽ നിശ്ചലമായി നിക്കുന്ന വിമാനം;കണ്ണ് തള്ളി ആളുകൾ
ആകാശത്ത് കൂടി പറന്ന് പോകുന്ന വിമാനം ആകാശത്തു തന്നെ നിക്കുന്നത് കണ്ടിട്ടുണ്ടോ? അത്തരത്തിലൊരു കാഴ്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. ഭാരമുള്ള വസ്തുക്കൾ അന്തരീക്ഷത്തിൽ നിശ്ചലമായി നിക്കില്ലെന്ന ഭൂഗുരുത്വാകർഷണ ബലം തെളിവുകൽ നിരത്തുമ്പോൾ ഇത്തരത്തിലൊരു കാഴ്ച അസംഭവ്യമാണെന്ന് തന്നെ പറയാം. എന്നാൽ വിൽ മാനിഡിസ് എന്ന ട്വിറ്റര്‍ ഉപയോക്താവ് കഴിഞ്ഞ ദിവസമാണ് ആകാശത്ത് നിശ്ചലമായി നിക്കുന്ന വിമാനത്തിന്റെ വീഡിയോ പങ്കുവെച്ചത്. അഞ്ച ലക്ഷത്തിലധികം ആളുകളാണ് വീഡിയോ ഇതിനോടകം കണ്ടത്. ‘ഇന്ന് ഒരു വിമാനം വായുവില്‍ താല്‍ക്കാലികമായി നിര്ത്തിയിട്ടിരിക്കുന്ന് കണ്ടു. നിങ്ങള്‍ ഇപ്പോഴും ഭൗതികശാസ്ത്രം യാഥാര്‍ത്ഥ്യമാണെന്ന് കരുതുന്നു.’ എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഒരു വലിയ തടാകം മറികടക്കുന്ന ഒരു പാലത്തിന് മുകളിലായാണ് വിമാനം നിശ്ചലമായി നിക്കുന്നത്. സഞ്ചരിക്കുന്ന മറ്റൊരു വിമാനത്തില്‍ നിന്നാണ് വീഡിയോ പകർത്തിയിരിക്കുന്നതെന്ന് മനസിലാക്കാം. എന്തായാലും സോഷ്യൽ മീഡിയയിൽ വീഡിയോയെ കുറിച്ച് സജീവ ചർച്ചകൾ നടക്കുകയാണ്.…
Read Moreകണ്ണൂരിൽ പോലീസ് ജീപ്പ് പെട്രോൾ പമ്പിലേക്ക് ഇടിച്ചു കയറി; വാഹനമോടിച്ചത് യൂണിഫോമിൽ അല്ലാത്തവർ ; വാഹനഭാഗങ്ങൾ കയറുപയോഗിച്ച് കെട്ടിവച്ചനിലയിൽ
കണ്ണൂർ: കണ്ണൂർ നഗരത്തിൽ നിയന്ത്രണം വിട്ട പോലീസ് ജീപ്പ് പെട്രോൾ പന്പിലേക്ക് ഇടിച്ചു കയറി ഇന്ധനം നിറച്ചു കൊണ്ടിരുന്ന കാറിലിടിച്ചു. അപകടത്തിൽ ഇന്ധനം നിറയ്ക്കാനുപയോഗിക്കുന്ന മെഷീൻ തകർന്നു. ജീപ്പിടിച്ച കാറിലുണ്ടായിരുന്നയാൾക്ക് നിസാര പരിക്കേറ്റു. ഇന്നു രാവിലെ 6.45നായിരുന്നു അപകടം. അപകടസമയത്ത് പന്പിൽ കൂടുതൽ വാഹനങ്ങളില്ലാത്തതും തീപിടിത്തമുണ്ടാകാത്തതും വൻ ദുരന്തം ഒഴിവാക്കി. ഇൻഷ്വറൻസ് കാലവധി കഴിഞ്ഞ വാഹനമാണ് അപകടത്തിൽപ്പെട്ടത്. വാഹനത്തിന്റെ അടിഭാഗത്ത് പലയിടങ്ങളും കയറും മറ്റുമുപയോഗിച്ച് കെട്ടിവച്ച നിലയിലായിരുന്നു. കണ്ണൂർ എആർ ക്യാന്പിലേക്ക് ഭക്ഷണസാധനങ്ങൾ എത്തിക്കുന്ന വാഹനമാണിത്. അപകടസമയത്ത് പോലീസ് യൂണിഫോമിലല്ലാത്ത രണ്ടു പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. അപകടം നടന്നയുടൻതന്നെ ഇരുവരും സ്ഥലത്തുനിന്നു മുങ്ങി. അപകടം നടന്നത് ടൗൺ പോലീസ് സ്റ്റേഷന്റെ ഏതാനും മീറ്ററുകൾ മാത്രം ദൂരെയുള്ള പന്പിലായിട്ടും പോലീസ് ഏറെനേരം കഴിഞ്ഞാണ് സംഭവസ്ഥലത്ത് എത്തിയത് എന്നത് ദുരൂഹതയ്ക്കിടയാക്കിയിട്ടുണ്ട്. അതേസമയം അപകടത്തിൽപ്പെട്ട വാഹനം നീക്കാൻ ചിലർ നടത്തിയ ശ്രമം…
Read More