ടെൽഅവീവ്: കര-നാവിക-വ്യോമ യുദ്ധത്തിന് തയാറായി അതിർത്തിയിൽ ഇസ്രയേൽ സൈന്യം തുടരവേ കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ വടക്കൻ ഗാസായിൽനിന്നു നാല് ലക്ഷംപേർ പലായനം ചെയ്തു. ഇപ്പോഴും പലായനം തുടുകയാണ്. അതേസമയം, ഗാസയില്‍ മാത്രം കൊല്ലപ്പെട്ടവരുടെ എണ്ണം 2,450 ആയി. ഇസ്രയേൽ ആക്രമണത്തില്‍ 9,200 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും പലസ്തീന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഹമാസ് നടത്തിയ ആക്രമണത്തില്‍ ഇസ്രയേലില്‍ 1,400 പേര് കൊല്ലപ്പെട്ടതായാണ് വിവരം. ഏഴാം തീയതിയിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം 279 ആണെന്നും ഇസ്രയേൽ അറിയിച്ചു. അതേസമയം ഗാസയിൽ കര-നാവിക-വ്യോമ യുദ്ധത്തിന് ഇസ്രയേൽ സന്നാഹം ഊർജിതമാക്കി. പതിനായിരക്കണക്കിന് ഇസ്രേലി സൈനികർ ഞായറാഴ്ചയും ഗാസ അതിർത്തിയിലേക്കു നീങ്ങി. കരയാക്രമണത്തിനു വേണ്ട ടാങ്കുകളും മറ്റ് കവചിത വാഹനങ്ങളും എത്തിച്ചിട്ടുണ്ട്. പലസ്തീനിൽ കുടുങ്ങിയ വിദേശികളെ ഉൾപ്പെടെ ഒഴിപ്പിക്കുന്നതിനായി ഈജിപ്ത് റാഫാ ഗേറ്റ് ഇന്ന് തുറക്കും. തെക്കന്‍ ഗാസയിലേക്കുള്ള ജലവിതരണം പുനഃസ്ഥാപിച്ചതായി ഇസ്രയേല്‍ ഊര്‍ജ…
Read MoreDay: October 16, 2023
മൂന്നാറില്‍ വീണ്ടും കാട്ടാനയുടെ വിളയാട്ടം;ലോക്കാര്ഡ് എസ്റ്റേറ്റില്‍ റേഷന്‍കട തകര്‍ത്തു;കല്ലാറില്‍ കൃഷി നശിപ്പിച്ചു
തൊടുപുഴ: മൂന്നാര്‍ മേഖലയില്‍ വീണ്ടും കാട്ടാനകള്‍ ഇറങ്ങി. മൂന്നാര്‍ ലോക്കാര്ഡ് എസ്റ്റേറ്റിലും അടിമാലി കല്ലാറിലുമാണ് കാട്ടാന ആക്രമണമുണ്ടായത്. ലോക്കാര്ഡ് എസ്റ്റേറില്‍ ഇറങ്ങിയ കാട്ടാനകള്‍ ഇവിടുത്തെ റേഷന്‍കട തകര്‍ത്തു. കഴിഞ്ഞ മാസം കാട്ടുകൊമ്പന് പടയപ്പ തകര്‍ത്ത റേഷന്‍ കടയാണ് ഇന്നു പുലര്‍ച്ചെ കാട്ടാനക്കൂട്ടം വീണ്ടും തകര്‍ത്തത്. പുലര്‍ച്ചെ മൂന്നോടെ എത്തിയ മൂന്നു കാട്ടാനകള്‍ കട തകര്‍ത്ത് അരി പുറത്തെടുത്തിട്ട് തിന്നുകയായിരുന്നു. മുമ്പും ലോക്കാര്ഡ് എസ്റ്റേറ്റിലെ റേഷന്‍ കടയ്ക്കു നേരേ കാട്ടാനയുടെ ആക്രമണമുണ്ടായിട്ടുണ്ട്. അടിമാലി കല്ലാറില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു. രണ്ടേക്കറോളം വരുന്ന സ്ഥലത്തെ കൃഷിയാണ് കാട്ടാനകള്‍ നശിപ്പിച്ചത്. പടയപ്പയെ പ്രകോപിച്ചതിന് കേസെടുക്കുന്ന കാര്യം ആലോചനയില്‍ ഇതിനിടെ കാട്ടുകൊമ്പന് പടയപ്പയെ പ്രകോപിപ്പിച്ച യുവാക്കള്‍ക്കെതിരെ കേസെടുക്കുന്ന കാര്യം വനംവകുപ്പിന്റെ ആലോചനയിലാണ്. ശനിയാഴ്ചയാണ് കുണ്ടള ഈസ്റ്റ് ഡി വിഷനില്‍ ഇറങ്ങിയ പടയപ്പയെ യുവാക്കള്‍ പ്രകോപിപ്പിച്ചത്. ആനയ്ക്കു നേരേ കല്ലെറിഞ്ഞ…
Read Moreവൺ,ടൂ,ത്രീ..! പ്രസംഗം കേൾക്കാൻ വേദിയിൽ പത്തിൽ താഴെ ആളുകൾ മാത്രം; കലി തുള്ളി വേദി വിട്ട് എം.എം. മണി
ഉദ്ഘാടന പരിപാടിയിൽ ആളില്ലാത്തതിനാൽ ക്ഷുഭിതനായി വേദി വിട്ട് എംഎൽഎ എം.എം മണി. കരുണാപുരം ഗ്രാമപഞ്ചായത്തിലെ പുതുതായി പണികഴിപ്പിച്ച ഓപ്പൺ സ്റ്റേജിന്റെ ഉദ്ഘാടനവും കേരളോത്സവത്തിന്റെ സമാപന സമ്മേളനവും നടക്കുന്ന വേദിയിലാണ്സംഭവം. എന്നാൽ പത്തില്‍ താഴെ ആളുകള്‍ മാത്രമാണ് പരിപാടിയില്‍ പങ്കെടുത്തത്. ആളുകൾ കുറയാനുള്ള കാരണമാണ് എം.എം മണിയെ പ്രകോപിപ്പിച്ചത്. പേരിന് ഉദ്ഘാടനം നടത്തിയെന്നുവരുത്തി തീർത്ത് മണി ഉടന്‍ തന്നെ വേദി വിട്ടു. അതേസമയം എം.എം മണി പറഞ്ഞതുകൊണ്ടാണ് ചടങ്ങ് നേരത്തെ ആക്കിയത്. ആതാണ് ആളുകള്‍ കുറയാന്‍ കാരണമെന്ന് സംഘാടകര്‍ പറഞ്ഞു. ആറ് മണിക്ക് നടക്കേണ്ട പരിപാടി അഞ്ചേകാലിന് തുടങ്ങേണ്ടി വന്നാൽ ആരെങ്കിലും വരുമോ എന്നാണ് പ്രഞ്ചായത്ത് പ്രസിഡന്റ് മിനി പ്രിന്‍സിന്റെ ചോദ്യം. ആളെകൂട്ടാതെ എവിടെ പരിപാടി നടത്തിയാലും എതിര്‍ക്കുമെന്ന് എം.എം മണി പറഞ്ഞു.
Read Moreടിക്കറ്റ് എടുക്കണമെന്ന് വെറുതെ തോന്നി; അടിച്ചതാകട്ടെ ബംപർ, ലോട്ടറി എടുക്കാൻ തോന്നിയതിനെക്കുറിച്ച് ലാറി ഡൻ പറയുന്നതിങ്ങനെ…
ഏറെ പ്രതീക്ഷകളോടെയാണ് ആളുകൾ ലോട്ടറി എടുക്കുന്നത്. ലോട്ടറി എടുത്തശേഷം ഫലം വരുന്നതുവരെ അവർ സ്വപ്നങ്ങൾ കാണും. ലക്ഷങ്ങൾ കിട്ടിയാൽ ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് മനക്കോട്ടകൾ കെട്ടും. സ്ഥിരം ലോട്ടറി എടുക്കാത്തവരും ബംപർ സമ്മാനമുള്ള ലോട്ടറികൾ മറക്കാതെ എടുക്കാറുണ്ട്. ഒരുതവണ എടുത്ത് ഒന്നും കിട്ടിയില്ലെങ്കിലും ഭാഗ്യം എന്നെങ്കിലും തന്നെ തേടി എത്തുമെന്ന പ്രതീക്ഷയിൽ വീണ്ടും ലോട്ടറി എടുത്തുകൊണ്ടേയിരിക്കും. പക്ഷേ, നോർത്ത് കരോലിന സ്വദേശി ലാറി ഡൻ ഒരു സ്ഥിരം ഭാഗ്യാന്വേഷി ആയിരുന്നില്ല. എന്നാൽ, ഒരു ദിവസം അയാൾക്ക് എന്തുകൊണ്ടോ ഒരു ലോട്ടറി എടുക്കണമെന്നു തോന്നി. എന്തോ ഒരു ഉൾപ്രേരണ! മടിക്കാതെ ഒരു ലോട്ടറി ടിക്കറ്റെടുത്തു. ആ ടിക്കറ്റിന് അടിച്ചതാകട്ടെ ബംപർ. സമ്മാനത്തുക 83 ലക്ഷം. ലോട്ടറി എടുക്കാൻ തോന്നിയതിനെക്കുറിച്ച് ലാറി ഡൻ പറയുന്നതിങ്ങനെ: താൻ ബ്രേക്ക്ഫാസ്റ്റ് കഴിച്ചശേഷം വീട്ടിൽനിന്നു പുറത്തേക്കിറങ്ങിയതായിരുന്നു. ഒരു ലോട്ടറി ഷോപ്പിനു മുന്നിലൂടെ പോയപ്പോൾ സ്ക്രാച്ച് ഓഫ്…
Read Moreവയനാട് പുല്‍പ്പള്ളിയില്‍ യുവാവ് കിടപ്പുമുറിയിൽ കൊല്ലപ്പെട്ട നിലയിൽ;മരണം കോടാലിക്ക് അടിയേറ്റ നിലയിൽ; പിതാവിനെ തെരഞ്ഞ് പോലീസ്
പുല്‍പ്പള്ളി: വയനാട് പുല്‍പ്പള്ളിയില്‍ യുവാവിനെ വീടിനുള്ളിലെ കിടപ്പുമുറിയില്‍ തലയ്ക്ക് കോടാലികൊണ്ട് അടിയേറ്റു മരിച്ചനിലയില്‍ കണ്ടെത്തി. കാര്യമ്പാതി കതവാക്കുന്ന് തെക്കേക്കര ശിവദാസന്റെ മകന് അമല്‍ദാസാണ് (22) മരിച്ചത്. ഇന്നു രാവിലെ ഏഴേമുക്കാലോടെ പ്രദേശവാസികളാണ് കിടപ്പമുറിയില്‍ രക്തത്തില്‍ കുളിച്ചനിലയിൽ മൃതദേഹം കണ്ടെത്തിയത്. കോടാലിക്കു തലയ്ക്കടിയേറ്റ നിലയിലായിരുന്നു മൃതദേഹം. വഴക്കിനിടെ പിതാവിന്റെ ആക്രമണത്തിലാണ് അമല്‍ദാസ് കൊല്ലപ്പെട്ടതെന്നാണ് സൂചന. സംഭവത്തെത്തുടർന്ന് ഒളിവിൽ പോയ പിതാവ് ശിവദാസനെ പോലീസ് അന്വേഷിച്ചുവരികയാണ്. കോടാലി വീട്ടുമുറ്റത്ത് കണ്ടെത്തി. പിതാവും മകനും മാത്രമായിരുന്നു സംഭവം നടക്കുമ്പോള്‍ വീട്ടിലുണ്ടായിരുന്നത്. അമല്‍ദാസിന്റെ അമ്മയും സഹോദരിയും വേറെയാണ് താമസം. ഇന്നു രാവിലെ അമല്‍ദാസിനെ ഫോണില്‍ വിളിച്ച സഹോദരി അപശബ്ദങ്ങള്‍ കേട്ടു. കുറച്ചുകഴിഞ്ഞു വിളിച്ചപ്പോള്‍ അമല്‍ദാസ് ഫോണ്‍ എടുത്തില്ല. പന്തികേടുതോന്നിയ സഹോദരി ഫോണ്‍ ചെയ്ത് നിര്‍ദേശിച്ചതനുസരിച്ച് സമീപവാസികളില്‍ ചിലര്‍ ചെന്നുനോക്കിയപ്പോഴാണ് ദാരുണരംഗം കണ്ടത്. വാര്‍ഡ് അംഗം സിന്ധുവും ഭര്‍ത്താവ് സാബുവുമാണ് വീട്ടില്‍ ആദ്യം എത്തിയത്.…
Read Moreഉത്സവകാലം: യാത്രക്കാരെ പിഴിയാന്‍ വിമാനക്കമ്പനികള്‍; ഇത്തിഹാദിന് പുറമേ നിരക്ക് വര്‍ധിപ്പിക്കാനൊരുങ്ങി എയര്‍ ഇന്ത്യയും
കോഴിക്കോട്: ക്രിസ്മസ്, പുതുവത്സര കാലം മുന്നിൽക്കണ്ട് പതിവുപോലെ ഇത്തവണയും വിമാനക്കമ്പനികള്‍ യാത്രക്കാരെ പിഴിയാന്‍ തയാറെടുക്കുന്നു. ഡിസംബർ 20 മുതൽ ആറിരട്ടി വർധനയാണ് വരുത്തിയിരിക്കുന്നത്. ഇത്തിഹാദ് എയർവേയ്സിൽ ജനുവരി ഒന്നിന് തിരുവനന്തപുരത്തുനിന്ന് ദുബായിലേക്ക് പറക്കാൻ സാധാരണ 15,000 ത്തിന് താഴെയാണ്. ഇത് 75,000 രൂപയ്ക്കു മുകളിലാക്കി. ബിസിനസ് ക്ലാസിലിത് 1,61,213 രൂപയാണ്. കരിപ്പൂർ, നെടുമ്പാശേരി എന്നിവിടങ്ങളിൽനിന്നും സമാനമായ വർധനയുണ്ട്. നിലവിൽ കരിപ്പൂർ, നെടുമ്പാശേരി വിമാനത്താവളങ്ങളിൽനിന്ന് ദുബായ് ഇക്കോണമി ക്ലാസിന് 26,417 രൂപയും ബിസിനസ് ക്ലാസിന് 42,960 രൂപയുമാണ് ഇത്തിഹാദ് ഈടാക്കുന്നത്. ജനുവരി ഒന്നുമുതൽ കരിപ്പൂർ- ദുബായ്, നെടുംമ്പാശേരി -ദുബായ്, തിരുവനന്തപുരം- ദുബായ് എന്നിവിടങ്ങളിലേക്കുള്ള നിരക്ക് ഇക്കോണമി ക്ലാസിന് 26,922 രൂപയും ബിസിനസ് ക്ലാസിന് 83,527 രൂപയുമാണ്. ഇത്തിഹാദ് എയർലൈൻസ് നിരക്ക് വർധിപ്പിക്കുന്നതോടെ എയർ ഇന്ത്യ അടക്കമുള്ള മറ്റ് വിമാന കമ്പനികളും നിരക്ക് വർധിപ്പിക്കും. തിരുവനന്തപുരം, കരിപ്പൂർ വിമാനത്താവളങ്ങളിൽനിന്ന് ആഴ്ചയിൽ…
Read Moreയാത്രക്കാരന് ആരോഗ്യപ്രശ്നം: എയർ ഇന്ത്യ വിമാനം കറാച്ചിയിൽ ഇറക്കി
കറാച്ചി: ദുബായില്‍നിന്ന് അമൃത്സറിലേക്കു പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം പാക്കിസ്ഥാനില്‍ അടിയന്തരമായി ഇറക്കി. കറാച്ചിയിലാണു വിമാനം ഇറക്കിയത്. യാത്രക്കാരനു പെട്ടെന്ന് ആരോഗ്യപ്രശ്നമുണ്ടായതിനാൽ വൈദ്യസഹായം നൽകാനായിരുന്നു അടിയന്തര ലാൻഡിംഗ്. യാത്രക്കാരന് വൈദ്യസഹായം ലഭ്യമാക്കിയശേഷം വിമാനം അമൃത്സറിലേക്കു യാത്ര തുടർന്നുവെന്ന് എയർ ഇന്ത്യ വക്താവ് അറിയിച്ചു. കറാച്ചി വിമാനത്താവള അധികൃതരുടെ അടിയന്തര പ്രതികരണത്തിനും സഹായത്തിനും നന്ദി അറിയിക്കുന്നുവെന്നും വക്താവ് കൂട്ടിച്ചേർത്തു.
Read Moreമനുഷ്യന്റെ പഴക്കം കൂടുന്നു! 23,000 വർഷം പഴക്കമുള്ള കാല്‍പ്പാട് കണ്ടെത്തി
മനുഷ്യന് എന്തു പഴക്കം വരും? പുരാവസ്തു ഗവേഷകരുടെ പുതിയ കണ്ടെത്തലുകൾ അനുസരിച്ച് പഴക്കം കൂടിക്കൊണ്ടിരിക്കുമെന്നേ ഇതിന്റെ ഉത്തരമായി പറയാനാവൂ. 23,000 വർഷം പഴക്കമുള്ള മനുഷ്യന്റെ കാല്‍പ്പാടുകള്‍ കണ്ടെത്തിയെന്നാണു പുതിയ വിവരം.13,000 വര്ഷമൊക്കെയായിരുന്നു ഇതുവരെ കണ്ടെത്തിയതില്‍ വച്ച് ഏറ്റവും പഴക്കം ചെന്ന മനുഷ്യന്റെ ശേഷിപ്പുകൾ. യുഎസിലെ ന്യൂ മെക്സിക്കോയിൽ 21,000 മുതൽ 23,000 വർഷം വരെ പഴക്കമുള്ള വൈറ്റ് സാൻഡ്സ് നാഷണൽ പാർക്കിൽനിന്നാണ് ഏറ്റവും പഴക്കം ചെന്ന പാലിയോ -ഹ്യൂമൻ കാൽപ്പാടുകൾ കണ്ടെത്തിയത്. കാൽപ്പാടുകളുടെ പ്രായം പരിശോധിക്കാൻ രണ്ട് പുതിയ ഡേറ്റിംഗ് ടെക്നിക്കുകൾ ഉപയോഗിച്ചതായും 23,000 മുതൽ 21,000 വർഷം വരെ പഴക്കമുണ്ടെന്നു സ്ഥിരീകരിക്കുന്നതായും അസോസിയേറ്റ് പ്രസിന്റെ ട്വീറ്റില്‍ പറയുന്നു. പുരാവസ്തു ഗവേഷകർ നേരത്തെ കരുതിയിരുന്നത് ഏകദേശം 13,000 വർഷങ്ങൾക്ക് മുമ്പ് വടക്കേ അമേരിക്കയിൽ സ്ഥിരതാമസമാക്കിയ ആദ്യത്തെ മനുഷ്യർ ക്ലോവിസ് ജനതയാണെന്ന് ആയിരുന്നു. എന്നാല്‍ 13,000 വര്‍ഷങ്ങള്‍ക്ക് മുമ്പ്…
Read Moreഭര്‍ത്താവുമായി ഫോണില്‍ സംസാരിക്കവേ യുവതി ദുബായില്‍ കുഴഞ്ഞുവീണു മരിച്ചു
ദുബായ്: ഭര്‍ത്താവുമായി ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കെ ദുബായില്‍ യുവതി കുഴഞ്ഞുവീണു മരിച്ചു. മലയാളി ഉടമസ്ഥതയിലുള്ള മാഫ് ഫയര്‍ മിഡിലീസ്റ്റ് എന്ന സ്ഥാപനത്തില്‍ കോര്‍ഡിനേറ്ററായി ജോലിചെയ്തിരുന്ന ആന്ധ്രാപ്രദേശ് സ്വദേശി നേഹ പത്മയാണ് (42) ബര്‍ദുബൈയില്‍ റോഡില്‍ കുഴഞ്ഞുവീണ് മരിച്ചത്. അവധി ദിവസമായതിനാല്‍ ബര്‍ദുബൈയില്‍ ഷോപ്പിംഗിന് എത്തിയതായിരുന്നു. റോഡില്‍ ദേഹ്വാസ്വാസ്ഥ്യം അനുഭവപ്പെട്ട് വീഴുന്നതിന് തൊട്ടുമുമ്പ് ഇവര്‍ ഭര്‍ത്താവിനെ ഫോണില്‍ വിളിച്ചിരുന്നു. സംസാരം മുഴുവനാക്കുംമുൻപായിരുന്നു സംഭവം. യുവതി റോഡിൽ വീഴുന്നത് കണ്ട് ഓടിക്കൂടിയവരാണ് ഫോണില്‍ തുടര്‍ന്നിരുന്ന ഭര്‍ത്താവിനെ വിവരമറിയിച്ചത്. റാശിദ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും എത്തുന്നതിനു മുമ്പേ മരണം സംഭവിച്ചെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു. പത്തുവര്‍ഷത്തിലധികമായി മാഫ് ഫയറില്‍ ജോലിചെയ്യുന്ന നേഹ നന്നായി മലയാളം സംസാരിക്കുന്നതിനാല്‍ നിരവധി മലയാളികള്‍ സുഹൃത്തുക്കളായുണ്ട്. ഷാര്‍ജയിലാണ് കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്.
Read Moreയുവതിയെ തീ കൊളുത്തി കൊല്ലാൻ ശ്രമം; ഭർത്താവുൾപ്പെടെ രണ്ട് പ്രതികൾ പിടിയിൽ
യുവതിയെ തീകൊളുത്തി കൊല്ലാൻ ശ്രമിച്ച് ഭർത്താവ്. ബീഹാറിലെ വെസ്റ്റ് ചമ്പാരൻ ജില്ലയിലാണ് സംഭവം. യുവതിയ്ക്ക് ഗുരുതരമായി പൊള്ളലേറ്റതായി പോലീസ് അറിയിച്ചു. ഇരയുടെ ഭർത്താവുൾപ്പെടെ രണ്ട് പ്രതികളെ പിടികൂടാൻ കഴിഞ്ഞതായും ഇവർക്കെതിരെ വധശ്രമം ഗൂഢാലോചന എന്നിവയ്ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി. ജിതേന്ദ്ര കുമാറും അമ്മയും സഹോദരിയും തന്നെ ജീവനോടെ കത്തിക്കാൻ ശ്രമിച്ചെന്ന് ഇരയായ കിരൺ ദേവി പറഞ്ഞു. സ്ത്രീധനം ആവശ്യപ്പെട്ടുള്ള തർക്കത്തിൽ രാത്രി കിടപ്പുമുറിയിൽ വച്ച് ജീവനോടെ എന്നെ പെട്രോൾ ഒഴിച്ച് കഴുത്തിൽ പിടിച്ച് കത്തിക്കാൻ ശ്രമിച്ചെന്നും യുവതി കൂട്ടിച്ചേർത്തു. ശബ്ദം കേട്ട് അയൽവാസികൾ ഉടൻ വീട്ടിലെത്തി യുവതിയെ രക്ഷപ്പെടുത്തി. തുടർന്ന് യുവതിയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് ഡോക്ടർമാർ ജിഎംസിഎച്ച് ബെട്ടിയയിലേക്ക് റഫർ ചെയ്തു. യുവതിയുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.
Read More