കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ഈ മാസം 30 നകം കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി). ബാങ്ക് തട്ടിപ്പ് കേസില്‍ അറസ്റ്റിലായ സ്വകാര്യ പണമികരുവന്നൂര് ബാങ്ക് തട്ടിപ്പ് കേസില്‍ അറസ്റ്റിലായ സ്വകാര്യ പണമിടപാടുകാരന് പി. സതീഷ് കുമാര്‍, പി.ആര്. അരവിന്ദാക്ഷന്, കരുവന്നൂര്‍ ബാങ്ക് മുന്‍ അക്കൗണ്ടന്റ് സി.കെ. ജില്‍സ് എന്നിവര്‍ക്കെതിരായ കുറ്റപത്രമാണ് ഈ മാസം 30 നകം സമര്‍പ്പിക്കാന്‍ ഇഡി ഒരുങ്ങുന്നത്. ആദ്യം അറസ്റ്റിലായ കിരണ്‍, സതീഷ് കുമാര്‍ എന്നിവരുടെ ജാമ്യ നീക്കങ്ങള്‍ തടയിടുക എന്നതാണ് ലക്ഷ്യം. തട്ടിപ്പിന്റെ പിന്നിലെ സൂത്രധാരന്മാര് ഇവരാണെന്നും ബാങ്ക് ഭരണസമിതിയുടെയും രാഷ്ട്രീയ നേതൃത്വത്തിന്റെയും അറിവോടെ 150 കോടിയോളം രൂപയുടെ കള്ളപ്പണം ഇടപാട് നടന്നെന്നുമാകും റിപ്പോര്‍ട്ടില്‍ ഉണ്ടാവുക. അന്വേഷണം തുടരുകയാണെന്നും കള്ളപ്പണം ഇടപാടിലെ വമ്പന്മാര്ക്കെതിരായ റിപ്പോര്‍ട്ട് പിന്നാലെ വരുമെന്നും കഴിഞ്ഞ ദിവസം ഇഡി കോടതിയെ അറിയിച്ചിരുന്നു. സതീഷ് കുമാറും പി.ആര്. അരവിന്ദാക്ഷനും…
Read MoreDay: October 20, 2023
വയോധികയെ കെട്ടിയിട്ട് വീട് കൊള്ളയടിച്ചു; ഒമ്പത് പവനും 15,000 രൂപയും കവർന്നു, കവർച്ച നടന്നത് ഡോക്ടർ ദമ്പതികളുടെ വീട്ടിൽ
പരിയാരം (കണ്ണൂർ): പരിയാരം ചിതപ്പിലെപൊയിലില്‍ വയോധികയെ കെട്ടിയിട്ട് ഡോക്ടർ ദന്പതികളുടെ വീട്ടിൽനിന്നു ഒമ്പത് പവന് സ്വര്‍ണാഭരണങ്ങളും 15,000 രൂപയും കവര്‍ച്ച ചെയ്തു. പൊയില്‍ പെട്രോള്‍പമ്പിന് സമീപത്തെ ഡോ. കെ.എ. ഷക്കീര്‍ അലിയുടെ വീട്ടിലാണ് ഇന്നലെ അർദ്ധരാത്രി പന്ത്രണ്ടോടെ നാടിനെ നടുക്കിയ കവര്‍ച്ച നടന്നത്. ഡോ. ഷക്കീർ അലിയും ഭാര്യ പരിയാരം ആയുര്‍വേദ കോളജിലെ അസി.പ്രഫസര്‍ ഡോ. കെ. ഫര്‍സീനയും ഇന്നലെ രാത്രി എറണാകുളത്തേക്ക് പോയിരുന്നു. വീടിന്റെ മുന്‍വശത്തെ ജനലിന്റെ ഗ്രില്‍സ് മുറിച്ച് അകത്തുകടന്ന മോഷ്ടാക്കള്‍ വീട്ടിലുണ്ടായിരുന്ന 65 കാരി കെ. ആയിഷയെ കെട്ടിയിട്ടാണ് ഇവരുടെ ഒമ്പത് പവന് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നത്. ഫര്‍സീനയുടെ ഉമ്മയുടെ സഹോദരിയാണ് അയിഷ. വീടിന്റെ എല്ലാ മുറികളും അരിച്ചുപെറുക്കി പരിശോധിച്ച മോഷ്ടാക്കള്‍ ഒന്നരമണിക്കൂറോളം സമയം കവര്‍ച്ച നടന്ന വീട്ടില്‍ ഉണ്ടായിരുന്നു. കൂടുതല്‍ സാധനങ്ങള്‍ മോഷണം പോയതായാണ് വിവരം. പോലീസ് പരിശോധിച്ചു വരികയാണ്. ഹിന്ദിയും മലയാളവും…
Read Moreജെഫിന്റെ കൊലപാതകം; ഒളിവില്‍ കഴിഞ്ഞിരുന്ന അവസാന പ്രതിയും അറസ്റ്റില്‍
കൊച്ചി: തേവര പെരുമാനൂരില്‍നിന്ന് കാണാതായ ജെഫ് ജോണ്‍ ലൂയീസിനെ ഗോവയിലെത്തിച്ചു കൊലപ്പെടുത്തിയ കേസില്‍ പിടിയിലാകാനുണ്ടായിരുന്ന അവസാന പ്രതിയും പിടിയില്‍. തമിഴ്നാട് സ്വദേശി കേശവനെ(30)യാണ് പാലക്കാടുനിന്ന് എറണാകുളം സൗത്ത് പോലീസ് ഇന്‍സ്പെക്ടര്‍ എം.എസ്. ഫൈസലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം അറസ്റ്റിലായ തമിഴ്നാട് സ്വദേശിയായ വയനാട്ടില്‍ താമസിച്ചുവന്ന സുല്‍ത്താന്‍ബത്തേരി താഴമുണ്ട മണിക്കുന്ന് മുത്തപ്പനെ (രാജമുത്തു- 27) ബന്ധുവാണ് ഇയാള്‍. ഗോവയിലെ അഞ്ചുനയിലെത്തിച്ച് ജെഫിനെ കൊലപ്പെടുത്തുമ്പോള്‍ സംഘത്തില്‍ കേശവനും ഉണ്ടായിരുന്നു. കൊല നടത്തുമ്പോള്‍ പ്രദേശത്ത് ആരെങ്കിലും വരുന്നുണ്ടോയെന്ന് നോക്കാന്‍ നിന്നിരുന്നത് കേശവനും മുത്തപ്പനുമായിരുന്നു. കൊല നടത്തിയ കഴിഞ്ഞ സമയത്ത് അതുവഴി ഒരു വാഹനം വന്നപ്പോള്‍ ആ വിവരം സംഘത്തെ അറിയിച്ചത് കേശവനായിരുന്നു. ആക്രി പെറുക്കലും ചെറിയ മോഷണവുമൊക്കെയായിട്ടാണ് ഇയാള്‍ കഴിഞ്ഞിരുന്നത്. വയനാട്, കോഴിക്കോട് ഭാഗങ്ങളിലായിരുന്നു താമസം. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ലഹരിക്കേസില്‍ പിടിയിലായ ഒരു…
Read Moreനൂറിന്റെ നിറവിൽ വിഎസ്; പായസം വിളമ്പിയും കേക്ക് മുറിച്ചും ആഘോഷം
തിരുവനന്തപുരം: കേരളത്തിലെ വിപ്ലവ സൂര്യൻ വി.എസ്. അച്യുതാനന്ദൻ നൂറിന്റെ നിറവിൽ. കേക്ക് മുറിച്ചും പായസം ഉണ്ടാക്കിയുമാണ് ആഘോഷങ്ങൾ നടത്തിയത്. ആലപ്പുഴയിൽ നിന്നുള്ള ബന്ധുക്കൾ പിറന്നാൾ ആഘോഷിക്കാൻ തിരുവനന്തപുരത്തെ വീട്ടിലെത്തിയിട്ടുണ്ടെന്ന് മകൻ ഡോ. വി.എ. അരുണ്‍കുമാർ പറഞ്ഞു. അച്ഛന് ഇൻഫെക്ഷൻ ഉണ്ടാകാതെ നോക്കണമെന്ന് ഡോക്ടർമാർ കർശന നിർദേശം നൽകിയിട്ടുണ്ട്. അതു കൊണ്ട് സന്ദർശകരെ അനുവദിക്കാതെ അടുത്ത ബന്ധുക്കൾ മാത്രമാണ് വിഎസിനൊപ്പം പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കുന്നത്. അച്ഛന് പിറന്നാൾ ആഘോഷിക്കുന്ന കാര്യത്തിലൊന്നും താൽപ്പര്യമില്ലായിരുന്നു. ഞങ്ങൾ കേക്ക് മുറിയ്ക്കുകയും പായസം ഉണ്ടാക്കി നൽകുന്പോഴും കഴിയ്ക്കുന്നതാണ് പതിവ്. ശാരീരിക ബുദ്ധിമുട്ടുകൾ അച്ഛനുണ്ടെ ങ്കിലും ടിവി കണ്ടും പത്രം വായിച്ചും ഇപ്പോൾ സംഭവിക്കുന്ന ഓരോ കാര്യങ്ങളും അദ്ദേഹം അറിയുന്നുണ്ടെ ന്നും അരുണ്‍കുമാർ വ്യക്തമാക്കി. അരുണ്‍കുമാറിന്റെ ബാർട്ടൻ ഹില്ലിലെ വീട്ടിലാണ് വിഎസ്. ഇപ്പോൾ താമസിക്കുന്നത്. ഇന്ന് രാവിലെ അദ്ദേഹത്തിന് ആശംസകൾ നേർന്ന് കൊണ്ട ് സിപിഎം…
Read More‘ഗണപത്: എ ഹീറോ ഈസ് ബോൺ’; റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ ചിത്രം ഓൺലൈനിൽ ചോർന്നു
ടൈഗർ ഷ്രോഫ്, കൃതി സനോൻ, അമിതാഭ് ബച്ചൻ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച ‘ഗണപത്: എ ഹീറോ ഈസ് ബോൺ’ ഇന്ന് തിയേറ്ററുകളിൽ എത്തി. ഒരു ആക്ഷൻ ത്രില്ലർ സിനിമ പോലെയാണ് ‘ഗണപത്’ എന്ന സിനിമയുടെ ഇതിവൃത്തം. . എന്നാൽ തിയേറ്ററുകളിൽ റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ ‘ഗണപത്’ ഓൺലൈനിൽ ചോർന്നെന്ന വാർത്തയാണ് പുറത്തുവരുന്നത്. മുഴുവൻ സിനിമയും നിരവധി പ്ലാറ്റ്ഫോമുകളിൽ ലഭ്യമാണ്.’ഗണപത്’ എന്നതിന്റെ ഫുൾ എച്ച്ഡി പ്രിന്റ് ടോറന്റ് വെബ്സൈറ്റുകളിലും ടെലിഗ്രാം ചാനലുകളിലും ചോർന്നിരിക്കുകയാണ്. ഫിൽമിവാപ്, ഓൺലൈൻ മൂവി വാച്ചസ്, 123മൂവീസ്, ഫിൽമിസില്ല, 123 മൂവി റൂൾസ് കൂടാതെ എച്ച്ഡിയിൽ സീരീസിന്റെ മറ്റ് പൈറേറ്റഡ് പതിപ്പുകൾ (1080p, 720p, HD ഓൺലൈനിൽ 300MB സൗജന്യ ഡൗൺലോഡ്) ഇപ്പോൾ ലഭ്യമാണ്. ചിത്രം ഓൺലൈനിൽ ചോർന്നതോടെ, ഗണപത് ഫ്രീ ഡൗൺലോഡ്, ഗണപത് എംപി4 എച്ച്ഡി ഡൗൺലോഡ്, ഗണപത് തമിഴ് റോക്കേഴ്സ്, ഗണപത് ടെലിഗ്രാം ലിങ്കുകൾ,…
Read Moreഎനിക്ക് സെറ്റുകളിൽ പ്രശ്നങ്ങൾ ഉണ്ടായിട്ടില്ല, എൻജോയ് ചെയ്യാറാണ് പതിവ്
മറ്റെല്ലാ മേഖലയിൽ നടക്കുന്ന കാര്യങ്ങൾ തന്നെയാണ് സിനിമ മേഖലയിലും നടക്കുന്നത്. സിനിമ ലൈം ലൈറ്റിൽ ആയത് കൊണ്ട് പ്രശ്നങ്ങൾ ഫോക്കസ് ചെയ്യപ്പെടുന്നത്. എനിക്ക് യാതൊരു പ്രശ്നങ്ങളും ഉണ്ടായിട്ടില്ല. ഞാൻ സിനിമ സെറ്റുകളിൽ എൻജോയ് ചെയ്യാറാണ് പതിവ്. നമ്മുടെ സമയമാകുമ്പോൾ പോയി അഭിനയിക്കും. അല്ലാത്ത സമയം സെറ്റിലുള്ളവരോടൊക്കെ സംസാരിക്കും. ഇടക്ക് ചായകുടിക്കും. നല്ല ഹോട്ടലുകളിൽ താമസിക്കാം. രുചികരമായ നല്ല ഭക്ഷണങ്ങൾ കഴിക്കാം. അങ്ങനെ എനിക്ക് ലൊക്കേഷൻ എന്നത് ഒരു ട്രിപ് മോഡാണ്. എന്നെ സംബന്ധിച്ച് ഏറ്റവും സുരക്ഷിതമായൊരു മേഖലതന്നെയാണ് സിനിമ. എനിക്ക് സിനിമയിലെ സ്ത്രീ സംഘടനകളുമായി ബന്ധമില്ല. അതുകൊണ്ടുതന്നെ അവിടെ എന്താണ് നടക്കുന്നതെന്ന് എനിക്ക് അറിയില്ല. ചിലർക്ക് തോന്നി സംഘടനയുടെ ആവശ്യം ഉണ്ടെന്ന്, അപ്പോൾ തീർച്ചയായും അത് ആരംഭിക്കുകതന്നെ വേണം. -ഗായത്രി സുരേഷ്
Read Moreനോ പറയാൻ അറിയാമെങ്കിൽ വളരെ സേഫായ ഇടമാണ് സിനിമ
സിനിമയെ കുറിച്ചും ഒട്ടും അറിവില്ലാത്ത കുടുംബത്തിൽനിന്നുമാണ് നമ്മൾ അഭിനയിക്കാൻ വരുന്നതെങ്കിൽ ഫാമിലിക്ക് നമ്മളെ ക്കുറിച്ച് ഭയമുണ്ടാകും. എന്റെ പേരന്റ്സിന് സിനിമ പുതിയ ലോകമല്ല. അവർക്ക് ഞാൻ എന്താണെന്നും നന്നായി അറിയാം. അതുപോലെ തന്നെ നമുക്ക് ഇത്രത്തോളം സേഫായി വർക്ക് ചെയ്യാൻ പറ്റുന്ന ഇൻഡസ്ട്രി വേറെ ഇല്ല. നമ്മൾ സേഫായി നിൽക്കുകയാണെങ്കിലും നമുക്ക് നോ പറയാൻ അറിയാമെങ്കിലും സിനിമ ജോലി ചെയ്യാൻ വളരെ സേഫായ ഇടമാണ്. പിന്നെ ഏറ്റവും വലിയ ഗുണം നമുക്ക് നമ്മുടെ അച്ഛനെയും അമ്മയെയും കൂടെ കൊണ്ടുപോകാം എന്നുള്ളതാണ്. അതുപോലെ തന്നെ രാത്രിയിൽ വർക്ക് ചെയ്യണമെങ്കിലും പേരന്റ്സിനെ ഒപ്പം കൂട്ടാം. മറ്റ് ഒരു ജോലിക്കും അത് സാധ്യമല്ല. നമ്മുടെ ഇഷ്ടമാണ് അച്ഛനെയും അമ്മയെയും കൊണ്ടുപോകണോ വേണ്ടയോ എന്നത്. നമുക്ക് നമ്മളെ ഒറ്റയ്ക്ക് നോക്കാൻ പറ്റുമെങ്കിൽ അവരെ കൊണ്ടുപോകേണ്ട കാര്യമില്ല. മാതാപിതാക്കളെ കൊണ്ടുവരരുതെന്ന് പറഞ്ഞാൽ ആ പ്രോജക്ട്…
Read Moreസുഹൃത്തുക്കളുടെ പന്തയം; പ്രണയം നടിച്ച് അവനെന്നെ ചതിച്ചു
രാജ്യമാകെ ആരാധകരുള്ള ബോളിവുഡ് നടിയാണ് ശില്പ ഷെട്ടി. മനസ് വേദനിപ്പിച്ച പ്രണയത്തെപ്പറ്റി ശില്പ അടുത്തയിടെ വെളിപ്പെടുത്തലാണിപ്പോൾ ബോളിവുഡിൽ സംസാരവിഷയം. ചെറുപ്പകാലത്തുണ്ടായ പ്രണയത്തെക്കുറിച്ചാണ് താരം തുറന്നു പറഞ്ഞത്. അതു ശിൽപ്പയ്ക്ക് നിരാശയാണ് നൽകിയത്. പന്തയത്തിന്റെ പുറത്ത് ഒരു പയ്യൻ ശിൽപ്പയുമായി പ്രണയം നടിക്കുകയായിരുന്നു. എന്റെ സുഹൃത്തുക്കൾ ആ പയ്യനുമായി പന്തയം വച്ചു. ഞാനുമായി പ്രണയത്തിലാകുന്നതായിരുന്നു പന്തയം. കേൾക്കുമ്പോൾ സിനിമാക്കഥപോലെ തോന്നാം. പക്ഷെ സത്യമാണ്. പിന്നീട് ആ കാമുകൻ ഞാനുമായി ബ്രേക്കപ്പായി. കാരണം അവന്റെ ലക്ഷ്യം പന്തയത്തിൽ ജയിക്കുക മാത്രമായിരുന്നു. അന്നു ഞാൻ ഞാൻ വിഷാദത്തിലായെന്ന് പറയാൻ പറ്റില്ല, പക്ഷെ കുറച്ചുനാൾ എന്നെ അത് വേദനിപ്പിച്ചിരുന്നു- ശില്പ ഷെട്ടി പറഞ്ഞു. നടൻ അക്ഷയ് കുമാറുമായി ശിൽപ പ്രണയത്തിലായിരുന്നെങ്കിലും ഈ ബന്ധം ബ്രേക്കപ്പിൽ അവസാനിച്ചു. മാനസികമായി താൻ തകർന്നുപോയ ഘട്ടമായിരുന്നു അതെന്ന് ശിൽപ്പ മുമ്പ് തുറന്ന് പറഞ്ഞിട്ടുണ്ട്.അക്ഷയ് കുമാറുമായുള്ള ബന്ധത്തിലും ശില്പ…
Read Moreവീഡിയോ കോൾ ചെയ്തശേഷം യുവാവ് ജീവനൊടുക്കി; സുഹൃത്തിന്റെ വാടകവീട്ടിലെത്തി മരിക്കാനുണ്ടായ കാരണം തേടി പോലീസ്
നെടുമങ്ങാട്: ഭാര്യയുടെ ബന്ധുവിനെ വാട്സ് ആപ് വഴി വീഡിയോ കോൾ ചെയ്ത ശേഷം യുവാവ് ആത്മഹത്യ ചെയ്തു. നെടുമങ്ങാട് പേരുമല സ്വദേശി റിയാസ് (38) ആണ് മരിച്ചത്. സുഹൃത്തിന്റെ വാടക വീട്ടിൽ വച്ചാണ് റിയാസ് ആത്മഹത്യ ചെയ്തത്. ഇന്നലെ വൈകിട്ട് സുഹൃത്തിന്റെ വീട്ടിൽ വരുകയും ഇരുവരും ചേർന്ന് മദ്യപിക്കുകയും ചെയ്തു. തുടർന്ന് സുഹൃത്ത് ഉറങ്ങി. രാത്രി 8 ന് റിയാസിന്റെ ഭാര്യയുടെ ബന്ധുവിനെ വീഡിയോ കോൾ വിളിച്ചശേഷം വീടിനകത്ത് ഹാളിലെ ഫാനിൽ തൂങ്ങി മരിക്കുകയായിരുന്നു. രാത്രിയോടെ ഉണർന്ന സുഹൃത്ത് വാർഡ് മെമ്പറെയും നാട്ടുകാരെയും വിവരം അറിയിച്ചു. ഉടൻ നെടുമങ്ങാട് പോലീസ് സ്ഥലത്ത് എത്തി. ഫോറൻസി വിഭാഗം പരിശോധന നടത്തിയ ശേഷം മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് കൊണ്ട് പോകും. മീൻ കച്ചവടക്കാരനാണ് റിയാസ്. സംഭവത്തിൽ നെടുമങ്ങാട് പോലീസ് കേസെടുത്തു. പോസ്റ്റ്മോർട്ടത്തിനുശേഷമേ കൂടുതൽ വ്യക്തത വരികയുള്ളുവെന്ന് പോലീസ് പറഞ്ഞു.
Read Moreദേവഗൗഡയുടെ പ്രസ്താവന: കേരളത്തിൽ സിപിഎം ബിജെപിയുടെ ബി ടീം; കെ. മുരളീധരൻ
കോഴിക്കോട്: കോഴിക്കോട്: ജെഡിഎസ് ദേശീയതലത്തില്‍ എന്‍ഡിഎക്കൊപ്പം ചേര്‍ന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ സമ്മതത്തോടെയാണെന്ന ദേവഗൗഡയുടെ പ്രസ്താവനയില്‍ സിപിഎമ്മിനെ കടന്നാക്രമിച്ച് കെ. മുരളീധരന് എംപി. കേരളത്തിൽ സിപിഎം ബിജെപിയുടെ ബി ടീമാണെന്നും ജെഡിഎസിന്റെ അഖിലേന്ത്യ ഘടകം ബിജെപിക്ക് ഒപ്പം ചേർന്നപ്പോൾതന്നെ അവരെ എൽഡിഎഫ് ഒഴിവാക്കണമായിരുന്നെന്നും എന്നാൽ കൃഷ്ണൻ കുട്ടിയെ മന്ത്രിസഭയിൽനിന്ന് പുറത്താക്കാൻ സിപിഎം തയാറായില്ലെന്നും മുരളീധരൻ പറഞ്ഞു. ബിജെപിയെ പരോക്ഷമായി പിന്തുണയ്ക്കുകയാണ് സിപിഎമ്മെന്നും അദ്ദേഹം കൂട്ടിചേർത്തു. കേരളത്തിന് പുറത്ത് സിപിഎം സ്വീകരിക്കുന്ന നയമല്ല ഇവിടെ സ്വീകരിക്കുന്നതെന്നും മുരളീധരൻ പറഞ്ഞു. കർണാടകത്തിൽ ജെഡിഎസ് എൻഡിഎയുമായി സഖ്യം ചേരുന്നതിന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ സമ്മതം അറിയിച്ചിരുന്നെന്ന് എച്ച്ഡി ദേവഗൗഡ വെളിപ്പെടുത്തിയതാണ് വിവാദമായത്.
Read More