കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ വയനാട് മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധിതന്നെ മല്‍സരിക്കണമെന്ന ശക്തമായ നിര്‍ദേശവുമായി കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം. കേരളത്തില്‍ മല്‍സരിക്കണമെന്ന വികാരം കഴിഞ്ഞ ദിവസം കേരളത്തില്‍ എത്തിയ എഐസിസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറുമായി സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കള്‍ പങ്കുവച്ചതായാണ് സൂചന. കേരളത്തില്‍ ഇരുപത് സീറ്റിലും വിജയിക്കുക എന്ന ലക്ഷ്യത്തിനാണ് പ്രാമുഖ്യം നല്‍കുന്നതെന്നാണ് സംസ്ഥാന നേതൃത്വം അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ തവണ അപ്രതീക്ഷിത നീക്കത്തിലൂടെ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മല്‍സരിച്ചത് വലിയ നേട്ടമാണ് കേരളത്തിലുണ്ടാക്കിയത്. 20ല്‍ 19 സീറ്റും നേടാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞു. ഇതേ സാഹചര്യംതന്നെയാണ് ഇപ്പോഴും കോണ്‍ഗ്രസ് നേതൃത്വം മുന്നില്‍ കാണുന്നത്. നിലവിലെ സാഹചര്യത്തില്‍ ദേശീയതലത്തില്‍ ഇന്ത്യ മുന്നണി രൂപീകരിക്കുകയും അതിന് സിപിഎം ഉള്‍പ്പെടെയുള്ള വിവിധ പാര്‍ട്ടികളുടെ പിന്തുണ ലഭിക്കുകയും ചെയ്തിരിക്കുന്ന സാഹചര്യത്തിലാണ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ മല്‍സരിക്കുമോ എന്ന ചോദ്യം ശക്തമായി ഉയര്‍ന്നത്. രാഹുല്‍…
Read MoreDay: October 20, 2023
മൂന്നാര്‍ കൈയേറ്റമൊഴിപ്പിക്കല്‍; ദൗത്യം തുടരും, ജാഗ്രതയോടെ
മൂന്നാര്‍ കൈയേറ്റമൊഴിപ്പിക്കല്‍ തുടരുമെങ്കിലും ദൗത്യ സംഘത്തിന്റെ മുന്നോട്ടുള്ള നടപടികള്‍ ജാഗ്രതയോടെയായിരിക്കും എന്ന് സൂചന. ഇന്നലെ മുതല്‍ അനധികൃതമായി കൈവശം വച്ചിരിക്കുന്ന ഭൂമി ഏറ്റെടുക്കുന്ന നടപടികള്‍ ദൗത്യസംഘം ആരംഭിച്ചെങ്കിലും ഇന്ന് ഒഴിപ്പിക്കല്‍ നടപടികള്‍ ഇല്ല. പൂജാ അവധിക്കു ശേഷം നടപടികള്‍ തുടരുമെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചത്. ഇതിനിടെ ആനവിരട്ടി വില്ലേജില്‍ അനധികൃതമായി കൈവശം വച്ചിരുന്ന 224.21 ഏക്കര്‍ സ്ഥലം ഏറ്റെടുത്തതിനെതിരേ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. ആനവിരട്ടി വില്ലേജിലെ 224.21 ഏക്കര്‍ സ്ഥലവും അതിലെ കെട്ടിടവും ഇന്നലെ ജില്ലാ കളക്ടറുടെ നിര്‍ദേശപ്രകാരം ഏറ്റെടുത്തിരുന്നു. ഇതിനു പുറമെ ഉടുമ്പന്‍ചോല താലൂക്കിലെ ചിന്നക്കനാല്‍ വില്ലേജില്‍ താവളം ഭാഗത്ത് 5.55 ഏക്കര്‍ സ്ഥലവും ദൗത്യ സംഘം ഏറ്റെടുത്ത് സര്‍ക്കാര്‍ ബോര്‍ഡ് സ്ഥാപിച്ചു. സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തിരുന്ന കേസില്‍ സര്‍ക്കാരിന് അനുകൂലമായ വിധി ഉണ്ടായതിനെത്തുടര്‍ന്നാണ് നടപടി . ആനവിരട്ടി വില്ലേജിലെ റീസര്‍വേ ബ്ലോക്ക് 12…
Read Moreറണ്‍വേ റീ കാര്‍പ്പറ്റിംഗ് പൂര്‍ത്തിയായി; കരിപ്പൂരില്‍ 28 മുതൽ രാത്രിയിലും സർവീസ്
കോഴിക്കോട്: റണ്‍വേ റീ കാര്‍പ്പറ്റിംഗ് പൂര്‍ത്തിയായതോടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്നു മുഴുവന്‍ സമയ സര്‍വീസ് പുനരാരംഭിക്കുന്നു. ഈ മാസം 28 മുതല്‍ മുഴുവന്‍ സമയ സര്‍വീസ് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. റീ കാര്‍പ്പറ്റിംഗ് പ്രവൃത്തികളെ തുടര്‍ന്ന് പകല്‍ സമയത്ത് മാത്രമാണ് നിലവില്‍ കരിപ്പൂരില്‍നിന്നു സര്‍വീസ് നടത്തുന്നത്. കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വേ റീ കാര്‍പ്പറ്റിംഗ് പ്രവൃത്തി ജനുവരിയിലാണ് തുടങ്ങിയത്. ഇതോടൊപ്പം ഗ്രേഡിംഗ് ജോലി കൂടി നടത്തി. പ്രവൃത്തി തുടങ്ങിയതു മുതല്‍ വിമാനത്താവളത്തില്‍നിന്നുമുള്ള സര്‍വീസുകള്‍ രാവിലെ പത്തു മുതല്‍ വൈകിട്ട് ആറു വരെയായി പുനഃക്രമീകരിച്ചിരുന്നു. മുഴുവൻ സമയ സർവീസ് ആരംഭിക്കുന്നതോടെ വിമാനക്കമ്പനികളുടെ ശൈത്യകാല ഷെഡ്യൂളുകളിലും മാറ്റം വരും. വലിയ വിമാനങ്ങള്‍ക്ക് കരിപ്പൂരില്‍ ഇറങ്ങാന്‍ അടിയന്തിരമായി അനുമതി നല്‍കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
Read Moreചോദ്യം ചോദിക്കാൻ കോഴ; വിലകൂടിയ സമ്മാനങ്ങൾ മഹുവയ്ക്ക് നൽകി; ദർശൻ ഹിരാ നന്ദാനി
ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെയും അദാനി ഗ്രൂപ്പിനെയും സംശയത്തിന്റെ നിഴലിൽ നിർത്തി പാർലമെന്റിൽ ചോദ്യം ചോദിക്കാൻ കോഴ വാങ്ങിയെന്ന ആരോപണത്തിൽ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയിത്രയ്ക്കെതിരായ ആരോപണങ്ങൾ ശരിവച്ച് വ്യവസായി ദർശൻ ഹിരാ നന്ദാനി. മഹുവയുടെ പാർലമെന്റ് അക്കൗണ്ട് താൻ ഉപയോഗിച്ചിരുന്നതായി ഹിരാനന്ദാനി സമ്മതിച്ചു. ഹിരാ നന്ദാനിയുടെ പ്രസ്താവന ഉദ്ദരിച്ച് വാർത്താ എജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. മോദിയെ അപകീർത്തിപ്പെടുത്താൻ അദാനിക്കെതിരേ ആരോപണങ്ങൾ ഉന്നയിച്ചെന്നും വില കൂടിയ സമ്മാനങ്ങൾ തന്നിൽനിന്നു മഹുവ മൊയിത്ര കൈപ്പറ്റിയെന്നും വ്യവസായി പറഞ്ഞതായും റിപ്പോർട്ടിലുണ്ട്. എന്നാൽ ഹിരാ നന്ദാനിയുടെ എല്ലാ വ്യവസായവും പൂട്ടിക്കുമെന്ന് ഭീഷണിപ്പെടുത്തി പറയിച്ചതാണിതെന്നാണ് മഹുവ മൊയിത്ര എംപിയുടെ പ്രതികരണം. അതേസമയം, ചോദ്യത്തിന് കോഴ ആരോപണത്തില്‍ എംപിക്കെതിരേ നല്കിയ പരാതിയില്‍ പാര്‍ലമെന്റ് എത്തിക്സ് കമ്മിറ്റി മൊഴിയെടുക്കും. പരാതിക്കാരനായ നിഷികാന്ത് ദുബൈ എംപിയോട് 26 ന് ഹാജരാകാന്‍ കമ്മിറ്റി നിര്‍ദ്ദേശിച്ചു. മഹുവയക്കെതിരായ തെളിവുകള്‍…
Read Moreഅപൂർവം ഈ സമരജീവിതം; മുതിർന്ന സിപിഎം നേതാവ് വി.എസ്. അച്യുതാനന്ദന് ഇന്ന് നൂറാം പിറന്നാൾ
സാബു ജോണ്കർക്കശക്കാരനായ പാർട്ടി നേതാവ് എന്ന നിലയിൽനിന്ന് ജനപ്രിയനായ രാഷ്ട്രീയനേതാവ് എന്ന നിലയിലേക്ക് വി.എസ്. അച്യുതാനന്ദൻ മാറിയത് അദ്ദേഹത്തിന്റെ ജീവിത സായാഹ്നത്തിലാണ്. പാർട്ടി പദവികളും അധികാരസ്ഥാനങ്ങളും ഇല്ലാത്തപ്പോഴും കേരളത്തിലെ ഏറ്റവും ജനകീയനായ നേതാവായി വി.എസ് നിലനിന്നു. അദ്ദേഹത്തിന്റെ വാക്കുകൾക്കായി കേരളം കാതോർത്തു. ഇന്ന് അദ്ദേഹത്തിന്റെ നൂറാം പിറന്നാൾ ആഘോഷിക്കവേ, കേരള രാഷ്ട്രീയത്തിലെ ആ തിരുത്തൽശക്തിയുടെ പ്രസക്തി ഇന്നു കേരളം നല്ലതുപോലെ തിരിച്ചറിയുന്നുണ്ട്. കഴിഞ്ഞ നാലു വർഷമായി പൊതുവേദികളിൽനിന്നൊഴിഞ്ഞ് വി.എസ് വിശ്രമജീവിതം നയിക്കുകയാണ്. പക്ഷേ വി.എസ്. എന്ന രണ്ടക്ഷരം ഇന്നും മലയാളിയെ ആവേശം കൊള്ളിക്കുന്നു. ജന്മിത്വത്തിനും രാജഭരണത്തിനുമെതിരേ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ പോരാടിക്കൊണ്ട് സമരജീവിതം ആരംഭിച്ച വി.എസ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ രണ്ടാം ദശകത്തിലും പോരാട്ടവഴിയിൽ കരുത്തോടെ നിലകൊണ്ടു എന്നത് അവിശ്വസനീയമായി തോന്നാം. ഇത്ര നീണ്ട സമരജീവിതം അപൂർവം നേതാക്കൾക്കു മാത്രം ലഭിച്ചിട്ടുള്ള ഭാഗ്യമാണ്. സ്വന്തം ജീവചരിത്രം കേരളത്തിന്റെ…
Read Moreഭര്‍ത്താവിന് സ്നേഹവും കരുതലും കൂടുതൽ, ഒരിക്കലും വഴക്കിടാറില്ല; വിചിത്രമാണ് വിവാഹ മോചനത്തിന്റെ കാരണങ്ങൾ
ഞെട്ടലുളവാക്കുന്ന വിധത്തിലാണ് വിവാഹമോചനങ്ങൾ ലോകമെങ്ങും വർധിക്കുന്നത്. പങ്കാളിയെ ഉപേക്ഷിക്കാൻ ഓരോരുത്തര്‍ക്കും പല കാരണങ്ങളുണ്ടാവും. അതിൽ പലതും മറ്റുള്ളവർക്കു വിചിത്രമായി തോന്നുകയും ചെയ്യും. വിവാഹമോചനം തേടുമ്പോള്‍ ദമ്പതികള്‍ പറയുന്ന കൗതുകമുണർത്തുന്ന ചില കാരണങ്ങള്‍ അഭിഭാഷകയായ താനിയ കൗൾ സമൂഹമാധ്യമത്തിൽ പങ്കുവച്ചു. ഹണിമൂൺ കാലത്ത് ഭാര്യ “അശ്ലീലമായ രീതിയിൽ’ വസ്ത്രം ധരിച്ചു എന്നതാണത്രേ ഒരു യുവാവ് വിവാഹമോചനത്തിന് പറഞ്ഞ കാരണം. ഭർത്താവ് ഐഎഎസ് പരീക്ഷയ്ക്ക് തയാറെടുക്കുകയാണെന്നും തനിക്ക് വേണ്ടത്ര സമയം നൽകിയില്ലെന്നുമായിരുന്നു ഒരു യുവതിയുടെ പരാതി. അതേസമയം, മറ്റൊരു യുവതിയുടെ പരാതി കേട്ടാൽ ശരിക്കും ചിരി വരും. അവരുടെ ഭര്‍ത്താവിന് സ്നേഹവും കരുതലും കൂടുതലാണെന്നും ഒരിക്കലും വഴക്കിടാറില്ലെന്നുമായിരുന്നു ആ യുവതിയുടെ ദുഃഖം. ഉത്തർപ്രദേശിൽനിന്നുള്ള സ്ത്രീയാണ് ഈ കാരണങ്ങൾ ചൂണ്ടിക്കാട്ടി 18 മാസത്തെ വിവാഹ ജീവിതം അവസാനിപ്പിക്കാൻ ഹർജി നൽകിയത്. എന്റെ കാലിൽ തൊടാൻ ഭാര്യ വിസമ്മതിച്ചു, ഭാര്യക്ക് പാചകം ചെയ്യാൻ…
Read Moreപിണറായിയെ വെട്ടിലാക്കി ദേവഗൗഡയുടെ വെളിപ്പെടുത്തൽ; തള്ളിപ്പറഞ്ഞ് കെ. കൃഷ്ണൻകുട്ടി; അന്തർധാര മറനീക്കി പുറത്തുവന്നെന്നു ചെന്നിത്തല
തിരുവനന്തപുരം: ജെഡിഎസ് -എൻഡിഎ സഖ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ പൂർണസമ്മതം നൽകിയെന്ന എച്ച്.ഡി. ദേവ ഗൗഡ വെളിപ്പെടുത്തിയത് വിവാദമായ സാഹചര്യത്തിൽ ദേവഗൗഡയെ തള്ളി കേരളത്തിലെ ജെഡിഎസ് മന്ത്രി കെ. കൃഷ്ണൻകുട്ടി രംഗത്തെത്തി. മുഖ്യമന്ത്രി പിണറായി വിജയനും ദേവഗൗഡയും തമ്മിൽ യാതൊരു ചർച്ചയും നടത്തിയിട്ടില്ലെന്ന് കെ. കൃഷ്ണൻ കുട്ടി പറഞ്ഞു. ദേവഗൗഡയുടെ എൻഡിഎ ബന്ധത്തിനോട് ജെഡിഎസ് കേരള ഘടകത്തിന് പൂർണമായ വിയോജിപ്പാണുള്ളത്. എൻഡിഎ സഖ്യത്തിന് കേരള ഘടകം യാതൊരുവിധ സമ്മതവും മൂളിയിട്ടില്ല. താനും മാത്യു ടി. തോമസും ദേവഗൗഡയെ കണ്ട് എൻഡിഎ സഖ്യത്തിൽ ഇല്ലെന്ന് പറഞ്ഞിട്ടുണ്ടെന്നും മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു. ഗാന്ധിജിയുടെയും ലോഹിയുടെയും ആശയങ്ങളാണ് തങ്ങൾ പിന്തുടരുന്നതെന്നും അത് എൻഡിഎക്ക് എതിരാണന്നും കൃഷ്ണൻകുട്ടി കൂട്ടിച്ചേർത്തു. കർണാടകത്തിൽ ജെഡിഎസ് എൻഡിഎയുമായി സഖ്യം ചേരുന്നതിന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ സമ്മതം അറിയിച്ചുവെന്നായിരുന്നു കഴിഞ്ഞ ദിവസം എച്ച്.ഡി. ദേവഗൗഡ വെളിപ്പെടുത്തിയത്.…
Read Moreരുചികരമായ ഭക്ഷണത്തിനായ് ഫോൺ മോഷ്ടിച്ച് കുരങ്ങൻ; വൈറലായ് വീഡിയോ
കുരങ്ങുകൾ അവരുടെ വ്യത്യസ്തമായ പെരുമാറ്റങ്ങൾ കൊണ്ട് പേരുകേട്ടതാണ്. സഞ്ചാരികളിൽ നിന്ന് പായ്ക്ക് പലഹാരങ്ങളും ലഘുഭക്ഷണങ്ങളും ഈ കൗശലക്കാരായ കുരങ്ങന്മാർ തട്ടിയെടുക്കാറുണ്ട്. എന്നാൽ ഒരു കുരങ്ങൻ ഒരു ഫോൺ തട്ടിയെടുക്കുകയും പിന്നീട് അത് തിരിച്ചുവരുന്നതിനായി ഒരു ഇടപാട് നടത്തുന്നതിനെപ്പറ്റിയുമുള്ള വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. ഇതൊരു സിനിമയിൽ നിന്നുള്ള രംഗമാണെന്ന് തോന്നുമെങ്കിലും ബാലിയിൽ അത് യഥാർത്ഥമായി സംഭവിച്ചു. സംഭവത്തിന്റെ വീഡിയോ എക്സിൽ തരംഗമാകുന്നു. കുരങ്ങുകളുടെ കാര്യം വരുമ്പോൾ ലഘുഭക്ഷണങ്ങളും ഫോണും സൂക്ഷിക്കണം എന്നതിന്റെ തെളിവാണ് ഈ വീഡിയോ. വീഡിയോയിൽ ഒരു കുരങ്ങൻ ഫോൺ പിടിച്ച് ഇരിക്കുന്നു. ഫോണിന്റെ ഉടമ കുരങ്ങന്റെ അടുത്ത് തന്നെയുണ്ട്. ഫോൺ തിരികെ വാങ്ങാനുള്ള ശ്രമത്തിലാണവർ. സ്ത്രീ തന്റെ ബാഗിൽ നിന്ന് ഒരു പഴം എടുത്ത് കുരങ്ങന് നൽകുന്നു. കുരങ്ങൻ പഴങ്ങൾ സ്വീകരിക്കുന്നു. പക്ഷേ ഫോൺ തിരികെ നൽകുന്നില്ല. അവസാന ചർച്ചാ നീക്കത്തിൽ, മൊബൈൽ തിരികെ ലഭിക്കാൻ…
Read Moreഇസ്രയേലിനെ തകർക്കാൻ ലക്ഷ്യമായെത്തിയ മിസൈലുകൾ തകർത്ത് യുഎസ് യുദ്ധക്കപ്പൽ
വാഷിംഗ്ടൺ: ഇസ്രയേൽ ലക്ഷ്യമാക്കിയെത്തിയ മിസൈലുകൾ തകർത്ത് യുഎസ് യുദ്ധക്കപ്പൽ. യെമനിലെ ഇറാൻ പിന്തുണയുള്ള ഹൂതി തീവ്രവാദികൾ തൊടുത്ത മിസൈലുകളാണ് വടക്കൻ ചെങ്കടലിൽ വിന്യസിച്ചിരിക്കുന്ന യുഎസ് നാവികസേനയുടെ യുദ്ധക്കപ്പലായ യുഎസ്എസ് കാർണി തകർത്തത്. പശ്ചിമേഷ്യയിൽ ഒരു യുഎസ് നേവി കപ്പൽ അതിനെ നേരിട്ട് ലക്ഷ്യമിടാത്ത മിസൈലുകൾക്കും ഡ്രോണുകൾക്കുമെതിരെ പ്രതിരോധ നടപടിയെടുക്കുന്നത് സമീപകാല ചരിത്രത്തിൽ ഇതാദ്യമാണ്. നിലവിലെ പ്രതിസന്ധിയിൽ ഇസ്രയേലിനെ സംരക്ഷിക്കാൻ യുഎസ് സൈനിക ഇടപെടലിന്റെ ആദ്യ ഉദാഹരണം കൂടിയാണിത്. യെമനിൽ നിന്ന് ഹൂതികൾ വിക്ഷേപിച്ച മൂന്ന് ലാൻഡ് അറ്റാക്ക് മിസൈലുകളും ഒന്നിലധികം ഡ്രോണുകളും യുഎസ്എസ് കാർണി വിജയകരമായി തടഞ്ഞുവെന്ന് പെന്റഗൺ പ്രസ് സെക്രട്ടറി ബ്രിഗേഡ് ജനറൽ പാറ്റ് റൈഡർ വാർത്താസമ്മേളനത്തിൽ സ്ഥിരീകരിച്ചു. പ്രാദേശിക പങ്കാളികളെയും രാജ്യതാത്പര്യങ്ങളെയും സംരക്ഷിക്കുന്നതിനായി പശ്ചിമേഷ്യയിൽസ്ഥാപിച്ചിട്ടുള്ള യുഎസിന്റെ സംയോജിത വ്യോമ, മിസൈൽ പ്രതിരോധ ശേഷി പ്രകടമാക്കുന്നതാണ് ഈ നടപടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇസ്രയേലും ഹമാസും തമ്മിലുള്ള…
Read Moreഇസ്രയേൽ-ഹമാസ് യുദ്ധം റിപ്പോർട്ട് ചെയ്യുന്നതിനിടെ മരിച്ചത് 16 പലസ്തീൻ മാധ്യമപ്രവർത്തകർ
ഗാസ: ഇസ്രയേൽ ആക്രമണത്തിൽ 16 പലസ്തീൻ മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടുവെന്ന് പലസ്തീൻ പത്രപ്രവർത്തക യൂണിയൻ.ഒക്ടോബർ ഏഴിനു ഹമാസ് ഇസ്രയേലിനെതിരെ ആക്രമണം നടത്തിയതിനുശേഷം പൊട്ടിപ്പുറപ്പെട്ട യുദ്ധത്തിൽ നിരവധി മാധ്യമപ്രവർത്തകർക്ക് പരിക്കേറ്റുവെന്നും പത്രപ്രവർത്തക യൂണിയൻ അറിയിച്ചു. അതേസമയം ഗാസയിൽ ഇസ്രയേൽ നടത്തിയ പ്രത്യാക്രമണങ്ങളിൽ 3,785 പലസ്തീനികൾ കൊല്ലപ്പെട്ടു. 12,493 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഗാസയിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊല്ലപ്പെട്ടവരിൽ 1,524 കുട്ടികളും 1,000 സ്ത്രീകളുമാണെന്ന് മന്ത്രാലയ വക്താവ് അഷ്റഫ് അൽ ഖുദ്ര പറഞ്ഞു. ഗാസയിൽ 44 ആരോഗ്യ പ്രവർത്തകർ കൊല്ലപ്പെട്ടതായും നാല് ആശുപത്രികൾ പ്രവർത്തനരഹിതമാണെന്നും 14 അടിസ്ഥാന ആരോഗ്യ സേവനങ്ങളുടെ പ്രവർത്തനം നിർത്തിയതായും അൽ ഖുദ്ര പറഞ്ഞു.
Read More