ആഴ്ചയിൽ അര മുതൽ ഒരു കിലോഗ്രാം വരെ ശരീരഭാരം കുറയുന്നത് ആരോഗ്യകരമായ ഒരു സമീപനമാണ്. ഈ വേഗത്തിൽ ശരീരഭാരം കുറയ്ക്കുന്ന വ്യക്തികൾ ദീർഘകാലത്തേക്ക് ഭാരം കുറയ്ക്കുകയും ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. കുറഞ്ഞ നിയന്ത്രണങ്ങൾ…ഫാഡ് ഡയറ്റിംഗിന്റെ (അമിതഭാരം കുറയ്ക്കാൻ ശരിയായ ഭക്ഷണരീതി തെരഞ്ഞെടുക്കുന്നതിനുപകരം തെറ്റായ ഡയറ്റ് പ്ലാൻ തെരഞ്ഞെടുക്കുന്ന രീതി – Fad Diet) നെഗറ്റീവ് ഇഫക്റ്റുകൾ ഒഴിവാക്കാൻ സമീകൃതവും കുറഞ്ഞ നിയന്ത്രണങ്ങളുള്ളതുമായ സമീപനമാണ് ചെയ്യാൻ കഴിയുന്നഏറ്റവും നല്ല ഓപ്ഷൻ. മാക്രോ ന്യൂട്രിയന്റുകൾ ഒഴിവാക്കിയാൽപലപ്പോഴും, ചില ഭക്ഷണങ്ങൾ അല്ലെങ്കിൽ മാക്രോ ന്യൂട്രിയന്റുകൾ ഫാഡ് ഡയറ്റുകളുടെ ലക്ഷ്യമായി മാറുന്നു. അതുമൂലം നിങ്ങൾക്ക് പോഷകങ്ങളുടെ അപര്യാപ്തതയ്ക്കുള്ള സാധ്യതയും കൂടുതലായിരിക്കാം. കർശനമായി സസ്യാഹാരം പിൻതുടർന്നാൽഭക്ഷണങ്ങളും ഭക്ഷണ ഗ്രൂപ്പുകളും വെട്ടിക്കുറയ്ക്കുകയോ കലോറിയുടെ അളവ് ഗണ്യമായി കുറയ്ക്കുകയോ ചെയ്യുന്നത് നിങ്ങളുടെ ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ലഭിക്കുന്നത് വളരെ ബുദ്ധിമുട്ടാകും. ഉദാഹരണത്തിന്, കർശനമായി സസ്യാഹാരം പിന്തുടരുന്ന ആളുകൾക്ക്…
Read MoreDay: November 22, 2023
സിംഗിളായിട്ടും ഇതുവരെ കുഴപ്പമില്ല; നന്ദിനി
വിവാഹം, പ്രണയം എന്നിവയെക്കു റിച്ചെല്ലാം അഭിമുഖങ്ങളിലും മറ്റും പങ്കെടുക്കുമ്പോൾ ചോദ്യം വരാറുണ്ട്. ഞാൻ അതിനെ എല്ലാം കൂളായി എടുക്കുന്നയാളാണ്. വിവാഹിതയാകാതെ കഴിയുന്നുവെന്നതിനോടും ഞാൻ വളരെ കൂളായാണ് ഇടപെടുന്നത്. വിവാഹം നടക്കേണ്ടതാണെങ്കിൽ നടക്കും. നല്ല ഒരാളെ കിട്ടിക്കഴിഞ്ഞാൽ ഈ പ്രായത്തിലും വിവാഹം കഴിക്കാൻ എനിക്ക് താൽപര്യമുണ്ട്. അഭിമുഖങ്ങളിൽ പങ്കെടുക്കുമ്പോൾ വിവാഹവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഉണ്ടാകാറുണ്ട്. അല്ലാതെ സുഹൃത്തുക്കളോ ബന്ധുക്കളോ ആ ചോദ്യം എന്നോട് ചോദിക്കാറില്ല. അവർ എല്ലാത്തിനോടും യോജിച്ച് തുടങ്ങി. സിംഗിളായി ജീവിക്കുന്നതും നല്ല കാര്യം തന്നെയാണ്. ഇതുവരെ കുഴപ്പങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് നന്ദിനി പറഞ്ഞു.
Read Moreകൂത്രപ്പളളിയിൽ യുവാക്കളെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്; യുവതി ഉൾപ്പെടെ 10 പേര് അറസ്റ്റില്‍
കറുകച്ചാല്‍: കറുകച്ചാല്‍ കൂത്രപ്പള്ളി പള്ളിക്കു സമീപം യുവാക്കളെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പത്തു പേരെ പോലീസ് അറസ്റ്റ് ചെയ്തു. മാടപ്പള്ളി മാമ്മൂട് കൊച്ചുറോഡ് ഭാഗത്ത് വലിയപറമ്പില്‍ വീട്ടില്‍ രാഹുല്‍ സുരേന്ദ്രന് (28), മാടപ്പള്ളി മാമ്മൂട് മാന്നില ഭാഗത്ത് കുന്നേല്‍ വീട്ടില്‍ അപ്പൂസ് എന്ന് വിളിക്കുന്ന ജസ്റ്റിന് ജോസഫ് (24), മാടപ്പള്ളി സ്വദേശി സെബിന് പി. സിബിച്ചന് (19), പത്തനംതിട്ട സ്വദേശി പി.ആര്. അമല്‍ രാജ് (19), മാടപ്പള്ളി സ്വദേശി വിവേക് വിനോദ് (18), മൂവാറ്റുപുഴ കല്ലൂര്‍ക്കാട് ഭാഗത്ത് നിരപ്പേല്‍ വീട്ടില്‍ ഗോപിക (23), തിരുവല്ല സ്വദേശി എം.എ. ആഷിഷ് (18), മാടപ്പള്ളി മാമ്മൂട് കണിച്ചുകുളം ഭാഗത്ത് ചിറയില്‍ വീട്ടില്‍ ക്രിസ്റ്റിന് രാജു (26), തിരുവല്ല സ്വദേശി സി.എസ്. സാജു (18), തിരുവല്ല കുറ്റൂര്‍ ഭാഗത്ത് ചിറ്റക്കാട്ട് വീട്ടില്‍ സഞ്ജുകുമാര്‍ (22) എന്നിവരെയാണ് കറുകച്ചാല്‍ പോലീസ് അറസ്റ്റ്…
Read Moreസാമൂഹിക ശാസ്ത്ര ക്ലബുകളുടെ കീഴിൽ കുട്ടികളെ കൊണ്ടുപോകാം; വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശത്തിന് വിശദീകരണവുമായി ഡിഇഒ
മലപ്പുറം; നവകേരള സദസിൽ സ്കൂൾ കുട്ടികളെ പങ്കെടുപ്പിക്കണമെന്ന നിർദേശത്തിന് വിശദീകരണവുമായി തിരൂരങ്ങാടി ഡിഇഒ. സ്കൂളിൽ നിന്നും 200 കുട്ടികളെ നവകേരള സദസിൽ എത്തിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകിയെന്ന വാർത്ത പുറത്ത് വന്നിരുന്നു. പഠനത്തിന്റെ ഭാഗമായി കുട്ടികളെ പങ്കെടുപ്പിക്കണമെന്നാണ് ആവശ്യപ്പെട്ടത്. സാമൂഹിക ശാസ്ത്ര ക്ലബുകളുടെ കീഴിൽ കുട്ടികളെ കൊണ്ടുപോകാം. ഇതിനായി സ്കൂൾ ബസുകൾ ഉപയോഗിക്കാമെന്നും നിർദേശം നൽകിയതെന്നാണ് ഡിഇഒ യുടെ വിശദീകരണം. നിർബന്ധമായും കുട്ടികളെ പങ്കെടുപ്പിക്കാൻ പറഞ്ഞിട്ടില്ലെന്നും ഡിഇഒ കൂട്ടിച്ചേർത്തു. സ്കൂളുകൾക്ക് അവധി നൽകാനും നിർദേശിച്ചിരുന്നു. മലപ്പുറം തിരൂരങ്ങാടി ഡി.ഇ.ഒ വിളിച്ച പ്രധാനധ്യാപകരുടെ യോഗത്തിലാണ് നിർദേശം നൽകിയത്. നവകേരള സദസിലേക്ക് അച്ചടക്കമുള്ള കുട്ടികളെ മാത്രം കൊണ്ടുപോയാൽ മതിയെന്നും, 200 കുട്ടികൾ എങ്കിലും ഓരോ സ്കൂളിൽ നിന്നും വേണമെന്നുമാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശം.
Read Moreപിങ്കിൽ സുന്ദരിയായി നിഖില; മനം മയങ്ങി ആരാധകർ
തെന്നിന്ത്യയിൽ അഭിനയിച്ച ഭാഷകളിലെല്ലാം ഹിറ്റുകൾ മാത്രമുള്ള നായികയാണ് നിഖില വിമൽ. മോളിവുഡിലൂടെ അഭിനയം തുടങ്ങിയ താരം ഇന്ന് മോഡലിംഗിലും സജീവമാണ്. പിങ്കിൽ അതീവ സുന്ദരിയായി എത്തിയിരിക്കുകയാണ് നിഖില. ഇൻസ്റ്റയിൽ ആരാധകരുടെ മനം മയക്കി താരത്തിന്റെ ചിത്രങ്ങൾ. സ്റ്റൈലൻ ലുക്കിലാണ് താരം സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. ബ്ലാക്ക് ആൻഡ് പിങ്ക് എന്നാണ് ചിത്രങ്ങൾക്ക് അടിക്കുറിപ്പ് നൽകിയിരിക്കുന്നത്. കറുപ്പ് പശ്ചാത്തലത്തിൽ പിങ്ക് കളർ ഔട്ട്ഫിറ്റിലാണ് താരം ചിത്രങ്ങളിലുള്ളത്.
Read Moreപെൺകുട്ടികളുടെ ലാപ്ടോപ്പും മൊബൈൽഫോണും കവർന്നു; മോഷ്ടാവിനെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടി ആർപിഎഫ്
കോട്ടയം: ട്രെയിനിൽനിന്ന് പെൺകുട്ടിയുടെ ലാപ്ടോപ്പും മൊബൈൽഫോണും കവർന്നു കടന്ന പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടി ആർപിഎഫ്. കൊല്ലം അഞ്ചുതെങ്ങ് സ്വദേശി കൃസ്തുദാസാണ് (46) പിടിയിലായത്. പത്തനംതിട്ട പ്രക്കാനം സ്വദേശി ശ്രീമോളുടെ ലാപ്ടോപ്പും ഫോണുമാണ് കവർന്നത്. ഇന്നലെ പുലർച്ചെ അഞ്ചോടെ വഞ്ചിനാട് എക്സ്പ്രസിലായിരുന്നു സംഭവം. ശ്രീമോളും സഹോദരനും ഡി വൺ കോച്ചിൽ ചെങ്ങന്നൂരിലേക്കു വരികയായിരുന്നു. പുലർച്ചെ ഉറക്കത്തിലായിരുന്നതിനാൽ ബാഗ് മോഷണം പോയത് ശ്രീമോൾ അറിഞ്ഞില്ല. എന്നാൽ സംശയം തോന്നി പരിശോധിച്ചതോടെ ഒരാൾ ബാഗുമായി കോട്ടയത്ത് ഇറങ്ങിയതായി അറിഞ്ഞു. അപ്പോഴേക്കും ട്രെയിൻ കോട്ടയം വിട്ടിരുന്നു. ശ്രീമോളും സഹോദരനും ചങ്ങനാശേരിയിൽ ഇറങ്ങി തിരിച്ച് കോട്ടയത്തേക്ക് എത്തി റെയിൽവെ പോലീസിൽ പരാതി നൽകി. ഉടൻ തന്നെ അന്വേഷണം ആരംഭിച്ച ആർപിഎഫ് എസ്ഐ എ.ജി. ജിബിന്റെ നേതൃത്വത്തിലുള്ള സംഘം മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ വലയിലാക്കി. മോഷ്ടിച്ച ഫോൺ ആണ് പ്രതിക്കു കുരുക്കായത്. സൈബർ പോലീസിന്റെ സഹായത്തോടെനടത്തിയ അന്വേഷണത്തിൽ…
Read More19 കാരനെ വെട്ടിക്കൊന്ന സംഭവം: എട്ടുപേർ പ്രതികളെന്ന് പോലീസ്
തിരുവനന്തപുരം: കരിമഠം കോളനിയിലെ പത്തൊൻപതുകാരന്റെ കൊലപാതകത്തിൽ എട്ടു പ്രതികളുണ്ടെന്ന് പോലീസ്. രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. ഒളിവിൽ പോയ പ്രതികളെ പിടികൂടാൻ അന്വേഷണം ഊർജിതമാക്കിയെന്ന് പോലീസ് വ്യക്തമാക്കി. കരിമഠം കോളനിയിലെ അലിയാർ- അജിതാ ദമ്പതികളുടെ മകൻ അർഷാദ് (19) നെയാണ് ലഹരിവിൽപ്പന സംഘം ഇന്നലെ വൈകുന്നേരം വെട്ടിക്കൊലപ്പെടുത്തിയത്. അർഷാദിന്റെ സഹോദരൻ അൽ അമീനും (23) കൈക്ക് വെട്ടേറ്റു. കോളനി കേന്ദ്രീകരിച്ച് നടത്തുന്ന ലഹരിവിൽപ്പനയെ അർഷാദും സുഹൃത്തുക്കളും ചേർന്ന് തടഞ്ഞതിലുള്ള വിരോധമാണ് കൊലപാതകത്തിലേക്ക് കലാശിച്ചതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. മഠത്തിൽ ബ്രദേഴ്സ് എന്ന പേരിൽ രൂപീകരിച്ച സാംസ്കാരിക കൂട്ടായ്മ ലഹരി വിൽപ്പനയെ എതിർത്തിരുന്നു. അഭിപ്രായ വ്യത്യാസങ്ങൾ ഒത്തു തീർപ്പാക്കാമെന്ന് പറഞ്ഞ് അർഷാദിനെയും കുട്ടുകാരെയും പ്രതികൾ ഉൾപ്പെട്ട സംഘം കോളനിയിലെ ഒരു ഭാഗത്തേക്ക് വിളിച്ച് വരുത്തിയിരുന്നു. ഇവിടെ വച്ചാണ് പ്രതികൾ വെട്ടുകത്തികൊണ്ട് അർഷാദിനെയും സുഹൃത്തുക്കളെയും ആക്രമിച്ചത്. അർഷാദിന്റെ കഴുത്തിനേറ്റ വെട്ടാണ് ഗുരുതരമായത്. ആയുധം…
Read Moreഅയാളെപ്പോലുള്ളവർ മനുഷ്യരാശിക്കുതന്നെ അപമാനം; തൃഷ
നടൻ മന്‍സൂര്‍ അലിഖാന്റെ പ്രസ്താവനയ്ക്കെതിരേ നിശിതവിമർശനവുമായി നടി തൃഷ കൃഷ്ണൻ. തനിക്കെതിരായുള്ള മൻസൂറിന്റെ വാക്കുകളെ ശക്തമായ രീതിയിൽ അപലപിക്കുന്നുവെന്നും ഈ നടൻ മനുഷ്യരാശിക്കുതന്നെ അപമാനമാണെന്നും തൃഷ ട്വിറ്ററിൽ കുറിച്ചു. ഏതാനും ദിവസങ്ങൾക്ക് മുൻപ് നടന്നൊരു വാർത്താസമ്മേളനത്തിൽ സിനിമയിൽ ഖുശ്ബുവിനെ കട്ടിലിലേക്ക് ഇടുന്നതുപോലെ തൃഷയെ ഇടാൻ പറ്റിയില്ലെന്നും താൻ ചെയ്ത സിനിമകളിലെ റേപ് സീനുകളൊന്നും ലിയോയിൽ ഇല്ലായൊന്നും മൻസൂർ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് പ്രതികരണം. “മൻസൂർ അലി ഖാൻ എന്നെക്കുറിച്ച് നീചവും വെറുപ്പുളവാക്കുന്നതുമായ രീതിയിൽ സംസാരിച്ച ഒരു വീഡിയോ അടുത്തിടെ കാണാൻ ഇടയായി. ഞാൻ അതിനെ ശക്തമായി അപലപിക്കുകയാണ്. ലൈംഗിക അനാദരവും സ്ത്രീവിരുദ്ധതയും മോശം അഭിരുചിയുമു ള്ള ഒരാളുടെ പ്രസ്താവനയാണത്. ഇയാൾക്കൊപ്പം ഒരിക്കലും സ്ക്രീൻ സ്പേസ് പങ്കിടാത്തതിൽ ഞാൻ ഇപ്പോൾ സന്തോഷവതിയാണ്. എന്റെ സിനിമാ ജീവിതത്തിന്റെ ബാക്കി ഭാഗങ്ങളിലും അതൊരിക്കലും സംഭവിക്കില്ലെന്ന് ഞാൻ ഉറപ്പുവരുത്തും. അയാളെപ്പോലുള്ളവർ മനുഷ്യരാശിക്കുതന്നെ അപമാനമാണ്”- തൃഷ…
Read Moreതീർഥാടകരെ വലച്ച് അധികൃതർ; പമ്പ സര്‍വീസിന് അള്ളുവച്ച് റെയില്‍വേ
കോട്ടയം: കെഎസ്ആര്‍ടിയുടെ പമ്പ സര്‍വീസിന് അള്ളുവച്ച് റെയില്‍വേ. കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ മുന്‍ വര്‍ഷങ്ങളില്‍ നല്‍കിവന്ന സൗകര്യം നിഷേധിച്ചാണ് റെയില്‍വേ കെഎസ്ആര്‍ടിസിയെ ബുദ്ധിമുട്ടിക്കുന്നത്. റെയില്‍വേ സ്റ്റേഷനു മുന്‍വശത്തുതന്നെ കൗണ്ടര്‍ തുറക്കാനുള്ള സൗകര്യവും മൈക്ക് അനൗണ്‍സ്മെന്റും നേരത്തെ അനുവദിച്ചിരുന്നു. എന്നാല്‍ ഇത്തവണ മൈക്ക് അനൗണ്‍സ്മെന്റിനുള്ള സൗകര്യം നല്‍കിയിട്ടില്ല. മാത്രമല്ല ഓഫീസ് അനുവദിച്ചതാകട്ടെ 25 മീറ്ററോളം അകലെ പെട്ടന്നു ശ്രദ്ധ ലഭിക്കാത്ത സ്ഥലത്തും. ട്രെയിന്‍ എത്തുമ്പോള്‍ മൈക്ക് അനൗണ്‍സ്മെന്റിലൂടെ തീര്‍ഥാടകര്‍ക്ക് ബസിന്റെ വിവരങ്ങള്‍ നല്‍കുകയാണ് ചെയ്തുവന്നിരുന്നത്. ഇത് തീര്‍ഥാടകര്‍ക്കും സഹായകരമായിരുന്നു. ഈ സൗകര്യം നിര്‍ത്തലാക്കിയത് സ്റ്റേഷന് നവീകരണ പ്രവര്‍ത്തനങ്ങളുടെ പേരിലാണെങ്കിലും സ്വകാര്യ ടാക്സികള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുന്നത്. മണ്ഡലകാലത്തിനു ശേഷം മാത്രമേ സ്റ്റേഷന് നവീകരണപ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുകയുള്ളുവെങ്കിലും പ്രവേശന കവാടത്തിനു സമീപം കൗണ്ടര്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് റെയില്‍വേ. തോമസ് ചാഴികാടന് എംപി, റെയില്‍വെ പാസഞ്ചേഴ്സ് അമ്നിറ്റി കമ്മിറ്റി ചെയര്മാന് പി.കെ.…
Read Moreമിസിംഗ് കേസിന്റെ അന്വേഷണം ചെന്നെത്തിയത് കൊലപാതകത്തിൽ
നിലവില്‍ എറണാകുളം സെന്‍ട്രല്‍ അസി. പോലീസ് കമ്മീഷണറായ സി. ജയകുമാര്‍ മൂവാറ്റുപുഴ പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ ആയിരിക്കുന്ന സമയം. എറണാകുളം റൂറലിലെ വാഴക്കുളം പോലീസ് സ്റ്റേഷന്റെ ചുമതലയും അദേഹത്തിനായിരുന്നു. 2017 ഏപ്രില്‍ 29ന് വാഴക്കുളം മഞ്ഞള്ളൂര്‍ വില്ലേജ് ചവറ കോളനി ഭാഗത്ത് പേരാലിന് ചുവട്ടില്‍ വീട്ടില്‍ നാരായണന്റെ മകന് രമേശന് ഒരു പരാതിയുമായി വാഴക്കുളം പോലീസ് സ്റ്റേഷനിലെത്തി. പെയിന്റിംഗ് ജോലിക്കായി പോയ തന്റെ സഹോദരന് സന്തോഷ്കുമാറി (49)നെ 2017 ഏപ്രില്‍ 28 മുതല്‍ വാഴക്കുളം വികാസ് ഹോട്ടലിനു മുന്നില്‍നിന്ന് കാണാതായി എന്നായിരുന്നു ആ പരാതി. മാന്‍ മിസിംഗിന് കേസെടുത്ത് ഇന്‍സ്പെക്ടര്‍ ജയകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷണം തുടങ്ങി. ദുശീലങ്ങളൊന്നുമില്ലാത്ത ആള് പെയിന്റിംഗ് തൊഴിലാളിയായ സന്തോഷ്കുമാര്‍ ഭാര്യയ്ക്കും സ്കൂള്‍ വിദ്യാര്‍ഥികളായ രണ്ടു ആണ്മക്കള്ക്കുമൊപ്പമായിരുന്നു താമസിച്ചിരുന്നത്. ആരോടും വിരോധമില്ലാത്തയാള്. രാവിലെ സുഹൃത്തുക്കള്‍ക്കൊപ്പം പെയിന്റിംഗ് ജോലിക്കായി പോകും. അല്പം മദ്യപിക്കുന്നത്…
Read More