പ്രതികളുടേതെന്ന് സംശയിക്കുന്ന കാറിന്‍റെ നമ്പർ പുറത്തുവിട്ട് കേരള പോലീസ്

കൊ​ല്ലം: ഓ​യൂ​രി​ൽ ആ​റു​വ​യ​സു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ളു​ടേ​തെ​ന്ന് സം​ശ​യി​ക്കു​ന്ന വാ​ഹ​ന​ത്തി​ന്‍റെ ന​മ്പ​ർ പു​റ​ത്തു​വി​ട്ട് കേ​ര​ള പോലീ​സ്. KL04 AF 3239 എ​ന്ന ന​മ്പ​ർ പ്ലേ​റ്റ് നി​ർ​മി​ച്ച​വ​ർ പോ​ലീ​സി​നെ അ​റി​യി​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശം. കൊ​ല്ലം പാ​രി​പ്പ​ള്ളി​യി​ൽ വ​ന്ന ഓ​ട്ടോ കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തും. ഓ​ട്ടോ ത​ട്ടി​പ്പ് സം​ഘ​ത്തി​ന്‍റേ​താ​ണെ​ന്ന് സം​ശ​യം. പ്ര​തി​ക​ൾ പാ​രി​പ്പ​ള്ളി​യി​ൽ ഏ​ഴ് മി​നി​റ്റ് ചെ​ല​വ​ഴി​ച്ചെ​ന്ന് പോലീ​സ് അ​റി​യി​ച്ചു. കൊ​ല്ലം റൂ​റ​ൽ പോ​ലീ​സ് അ​വ​രു​ടെ ഫേ​സ്ബു​ക്ക് പേ​ജി​ലു​ടെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. ഫോ​ട്ടോ​യി​ൽ കാ​ണു​ന്ന വ​ണ്ടി ന​മ്പ​ർ നി​ർ​മി​ച്ച സ്ഥാ​പ​ന​ങ്ങ​ൾ താ​ഴെ കാ​ണു​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണ്. എ​ന്ന കു​റി​പ്പോ​ടെ​യാ​ണ് പോ​സ്റ്റ് പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന​ത്.പോസ്റ്റ് കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Read More

അ​ബി​ഗേ​ലി​നെ തി​രി​ച്ച​റി​ഞ്ഞ​തി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ പ​ങ്ക് പ്ര​ധാ​നം; ഫേ​സ്ബു​ക്ക് പോ​സ്റ്റു​മാ​യി ഷെ​യ്ന്‍ നി​ഗം

കൊ​ച്ചി: കൊ​ല്ല​ത്ത് കാ​ണാ​താ​യ അ​ബി​ഗേ​ല്‍ സാ​റ റെ​ജി​യെ തി​രി​ച്ച​റി​യാ​ന്‍ മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​രു​ടെ പ​ങ്ക് പ്ര​ധാ​ന​പ്പെ​ട്ട​താ​ണെ​ന്ന ഫേ​സ്ബു​ക്ക് പോ​സ്റ്റു​മാ​യി ന​ട​ന്‍ ഷെ​യ്ന്‍ നി​ഗം. കു​ട്ടി​യെ തി​രി​ച്ച​റി​യാ​ന്‍ മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​രു​ടെ പ​ങ്കാ​ണ് പ്ര​ധാ​നം. ഇ​ന്ന​ലെ മു​ത​ല്‍ മാ​ധ്യ​മ​ങ്ങ​ള്‍ കേ​ട്ടു വ​ന്ന സ​ക​ല കു​ത്തു​വാ​ക്കു​ക​ളും ഭേ​ദി​ച്ച് അ​വ​ര്‍ ന​ട​ത്തി​യ പ്ര​ചാ​ര​ണം കു​ട്ടി​യെ ക​ണ്ടെ​ത്താ​നും തി​രി​ച്ച​റി​യാ​നും സ​ഹാ​യി​ച്ചു എ​ന്ന​തി​ല്‍ ത​ര്‍​ക്ക​മി​ല്ല. പോ​ലീ​സ് എ​ടു​ത്ത ന​ട​പ​ടി​ക​ളു​ടെ​യും സ​ന്നാ​ഹ​ങ്ങ​ളു​ടെ​യും ഫ​ല​മാ​യി​ട്ടാ​ണ് പ്ര​തി​ക​ള്‍​ക്ക് ജി​ല്ല​വി​ട്ട് പു​റ​ത്ത് പോ​കാ​ന്‍ സാ​ധി​ക്കാ​തെ പോ​യ​ത്. അ​തോ​ടൊ​പ്പം കൊ​ല്ലം ആ​ശ്രാ​മം പോ​ലെ ഉ​ള്ള ഒ​രു പ്ര​ധാ​ന ഭാ​ഗ​ത്ത് പ​ട്ടാ​പ​ക​ല്‍ ഇ​ത്ര​യും പോ​ലീ​സ് പ​രി​ശോ​ധ​ന​ക​ള്‍ ഭേ​ദി​ച്ച് ഈ ​കു​ഞ്ഞു​മാ​യി വാ​ഹ​ന​ത്തി​ല്‍ അ​വ​ര്‍ എ​ത്തി​യ​ത് ആ​ശ​ങ്ക ഉ​ള​വാ​ക്കു​ന്നു. സ​ന്തോ​ഷ വാ​ര്‍​ത്ത​യോ​ടൊ​പ്പം ഇ​തി​ന്‍റെ പി​ന്നി​ല്‍ പ്ര​വ​ര്‍​ത്തി​ച്ച​വ​രെ ക​ണ്ടെ​ത്താ​ന്‍ പോ​ലീ​സി​ന് സാ​ധി​ക്ക​ട്ടെ​യെ​ന്നാ​ണ് ഷെ​യ്ന്‍ നി​ഗം ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ച​ത്.

Read More

ആ​ലു​വ​യി​ൽ ബൈ​ക്ക​പ​ക​ടം; സുഹൃത്തിനൊപ്പം സഞ്ചരിച്ച യുവതിക്ക് ദാരുണാന്ത്യം; അപകട കാരണം അമിതവേഗത

മേ​ലൂ​ർ: ​ആ​ലു​വ പു​ളി​ഞ്ചോ​ട്ടി​ൽ ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മേ​ലൂ​ർ സ്വ​ദേ​ശി​നി​യാ​യ പെ​ൺ​കു​ട്ടി​ക്ക് ദാ​രു​ണാ​ന്ത്യം. ശാ​ന്തി​പു​രം ഡി​വൈ​ൻ കോ​ള​നി പു​ന്ന​ക്കു​ഴി​യി​ൽ ജോ​ളി – ജി​ജി ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ ലി​യ (21) ആ​ണ് മ​രി​ച്ച​ത്. ഇ​ന്നു പു​ല​ർ​ച്ചെ 1.15 ന് ​ആ​യി​രു​ന്നു അ​പ​ക​ടം ന​ട​ന്ന​ത്. ലി​യ​യും സു​ഹൃ​ത്തും സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്ക് മ​റ്റൊ​രാ​ളു​മാ​യി സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്കു​മാ​യി കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ടം. ബൈ​ക്കി​ൽ നി​ന്നും തെ​റി​ച്ചു വീ​ണ ലി​യ ത​ൽ​ക്ഷ​ണം മ​രി​ച്ചു. ബൈ​ക്ക് ഓ​ടി​ച്ച കൊ​ര​ട്ടി സ്വ​ദേ​ശി പ​റ​മ്പി ജി​ബി​നു ഗു​രു​ത​ര പ​രി​ക്കേ​റ്റു. ഇ​യാ​ൾ അ​ങ്ക​മാ​ലി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഇ​രു​വ​രും ഹെ​ൽ​മ​റ്റ് ധ​രി​ച്ചി​രു​ന്നു. അ​മി​ത വേ​ഗ​ത​യാ​ണ് കാ​ര​ണ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. അ​ങ്ക​മാ​ലി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന ലി​യ​യു​ടെ മൃ​ത​ദേ​ഹം പോ​സ്റ്റു​മാ​ർ​ട്ട​ത്തി​നു ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ക്കും. മ​രി​ച്ച ലി​യ​യു​ടെ ​മ​ക​ൾ ​മി​യ. ഇ​വ​രു​ടെ വാ​ഹ​ന​ത്തി​ലി​ടി​ച്ച മ​റ്റൊരു ബൈ​ക്കി​ലെ യാ​ത്ര​ക്കാ​ര​നും ചി​കി​ത്സ​യി​ലാ​ണ്.

Read More

കു​സാ​റ്റ് ദു​ര​ന്തം; ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ​മി​തി നാ​ളെ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കും

കൊ​ച്ചി: കു​സാ​റ്റി​ല്‍ ടെ​ക് ഫെ​സ്റ്റി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന സം​ഗീ​ത നി​ശ​യ്ക്കി​ടെ ഉ​ണ്ടാ​യ തി​ക്കി​ലും തി​ര​ക്കി​ലും​പ്പെ​ട്ട് വി​ദ്യാ​ര്‍​ഥി​ക​ള്‍ ഉ​ള്‍​പ്പെ​ടെ നാ​ലു പേ​ര്‍ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ​മി​തി റി​പ്പോ​ര്‍​ട്ട് നാ​ളെ സ​മ​ര്‍​പ്പി​ക്കും. മ​ന്ത്രി ആ​ര്‍. ബി​ന്ദു​വി​നാ​ണ് റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം ചേ​ര്‍​ന്ന സി​ന്‍​ഡി​ക്കേ​റ്റ് യോ​ഗം ചു​മ​ത​ല​പ്പെ​ടു​ത്തി​യ ആ​ഭ്യ​ന്ത​ര അ​ന്വേ​ഷ​ണ സ​മി​തി ഇ​ന്ന​ലെ തെ​ളി​വെ​ടു​പ്പ് ആ​രം​ഭി​ച്ചു. അ​പ​ക​ടം ന​ട​ന്ന സ്ഥ​ല​ത്ത് ഉ​ള്‍​പ്പ​ടെ സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി. സം​ഘാ​ട​ന​ത്തി​ലെ സു​ര​ക്ഷാ വീ​ഴ്ച്ച​ക​ള്‍ ഉ​ള്‍​പ്പ​ടെ​യാ​ണ് പ​രി​ശോ​ധി​ക്കു​ന്ന​ത്. അ​തോ​ടൊ​പ്പം അ​പ​ക​ടം ന​ട​ന്ന ഓ​ഡി​റ്റോ​റി​യ​ത്തി​ന്‍റെ സു​ര​ക്ഷാ വീ​ഴ്ച​ക​ളും അ​ന്വേ​ഷ​ണ വി​ധേ​യ​മാ​ക്കും. അ​ധ്യാ​പ​ക​ര്‍, വി​ദ്യാ​ര്‍​ഥി​ക​ള്‍, ചി​കി​ത്സ​യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍ എ​ന്നി​വ​രു​ള്‍​പ്പെ​ടെ 30 ഓ​ളം പേ​രു​ടെ മൊ​ഴി ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​യി അ​ന്വേ​ഷ​ണ സം​ഘം രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. സം​ഘാ​ട​ക​രു​ടെ കൂ​ട്ട​ത്തി​ലു​ള്ള മ​ല​ബാ​റീ​സ് ഗ്രൂ​പ്പ് വി​ദ്യാ​ര്‍​ഥി കൂ​ട്ടാ​യ്മ​യി​ലു​ള്ള​വ​രു​ടെ മൊ​ഴി​യും രേ​ഖ​പ്പെ​ടു​ത്തി. കു​സാ​റ്റ് വി​സി, ര​ജി​സ്ട്രാ​ര്‍ എ​ന്നി​വ​രു​ടെ മൊ​ഴി ഇ​ന്ന് രേ​ഖ​പ്പെ​ടു​ത്തു​മെ​ന്നും…

Read More

രാഹുല്‍ ഗാന്ധി വയനാട്ടില്‍ തന്നെ മത്സരിക്കാൻ സാധ്യത; വയനാട്ടിലെ ജനങ്ങള്‍ക്ക് രാഹുല്‍ ഗാന്ധിയുമായി അടുത്ത ബന്ധമാണുള്ളത്; താരിഖ് അന്‍വര്‍

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി എംപി ഇനിയും വയനാട്ടില്‍ തന്നെ മത്സരിക്കുമെന്ന് റിപ്പോർട്ട്. വയനാട്ടില്‍ നിന്ന് മാറി മത്സരിക്കാനുള്ള സാധ്യതയില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍. എന്നാൽ അന്തിമ തീരുമാനം രാഹുൽ ഗാന്ധിയുടേതാണെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ഇപ്പോൾ കേരളത്തിലെത്തിയിട്ടുണ്ട്. വയനാട് ഉൾപ്പെടെ നാല് ജില്ലകളിലായി മൂന്ന് ദിവസത്തെ പരിപാടിക്കാണ് രാഹുൽ കേരളത്തിൽ വന്നിരിക്കുന്നത്. വയനാട്ടിലെ ജനങ്ങള്‍ക്ക് രാഹുല്‍ ഗാന്ധിയുമായി അടുത്ത ബന്ധമാണുള്ളതെന്നും താരിഖ് അന്‍വര്‍ കൂട്ടിച്ചേർത്തു. കോഴിക്കോടും മലപ്പുറത്തുമായി ഇന്ന് തങ്ങും. നാളെ വയനാട് ജില്ലയിലെത്തും. കണ്ണൂര്‍ സാധു ഓഡിറ്റോറിയത്തില്‍ ഡിസംബര്‍ ഒന്നിനു നടക്കുന്ന പ്രഥമ പ്രിയദര്‍ശിനി സാഹിത്യ പുരസ്‌കാരം ടി.പത്മനാഭന് രാഹുല്‍ ഗാന്ധി സമ്മാനിക്കും. കൊച്ചി മറൈന്‍ ഡ്രൈവില്‍ നടക്കുന്ന മഹിളാ കോണ്‍ഗ്രസ് സംസ്ഥാന കന്‍വെന്‍ഷനും രാഹുല്‍ ഉദ്ഘാടനം ചെയ്യും.

Read More

പൊള്ളുന്ന വിലയിൽ പൊന്ന്; സ്വ​ര്‍​ണ​വി​ല സ​ര്‍​വ​കാ​ല റി​ക്കാ​ര്‍​ഡി​ല്‍, പ​വ​ന് 46,480 രൂ​പ

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല സ​ര്‍​വ​കാ​ല റി​ക്കാ​ര്‍​ഡി​ല്‍. ഇ​ന്ന് ഗ്രാ​മി​ന് 75 രൂ​പ​യും പ​വ​ന് 600 രൂ​പ​യു​മാ​ണ് വ​ര്‍​ധി​ച്ച​ത്. ഇ​തോ​ടെ സ്വ​ര്‍​ണ​വി​ല ഗ്രാ​മി​ന് 5,810 രൂ​പ​യും പ​വ​ന് 46,480 രൂ​പ​യു​മാ​യി. അ​ന്താ​രാ​ഷ്ട്ര സ്വ​ര്‍​ണ​വി​ല ട്രോ​യ് ഔ​ണ്‍​സി​ന് 2045 ഡോ​ള​റും, ഇ​ന്ത്യ​ന്‍ രൂ​പ​യു​ടെ വി​നി​മ​യ നി​ര​ക്ക് 83.29 ലു​മാ​ണ്. 24 കാ​ര​റ്റ് സ്വ​ര്‍​ണ​ത്തി​ന്‍റെ ബാ​ങ്ക് നി​ര​ക്ക് 64 ല​ക്ഷം രൂ​പ​യ്ക്ക് അ​ടു​ത്താ​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ഒ​ക്‌​ടോ​ബ​ര്‍ 28 നാ​യി​രു​ന്നു സ്വ​ര്‍​ണ​വി​ല റി​ക്കാ​ര്‍​ഡ് ഭേ​ദി​ച്ച​ത്. അ​ന്ന് ഗ്രാ​മി​ന് 5,740 രൂ​പ​യും പ​വ​ന് 45,920 രൂ​പ​യും എ​ത്തി​യി​രു​ന്നു. അ​തി​നു​ശേ​ഷം സ്വ​ര്‍​ണ​വി​പ​ണി​യി​ല്‍ ചാ​ഞ്ചാ​ട്ട​മാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്.പ​ശ്ചി​മേ​ഷ്യ​യി​ലെ വെ​ടി​നി​ര്‍​ത്ത​ല്‍ സ്വ​ര്‍​ണ വി​ല​യി​ല്‍ കു​റ​വ് വ​രു​മെ​ന്ന് പ്ര​തീ​ക്ഷ​യി​ലാ​യി​രു​ന്നു വി​പ​ണി. എ​ന്നാ​ല്‍ അ​മേ​രി​ക്ക പ​ലി​ശ നി​ര​ക്ക് ഇ​നി ഉ​ട​നെ ഉ​യ​ര്‍​ത്തി​ല്ലെ​ന്നും കു​റ​യ്ക്കാ​നു​ള്ള സാ​ധ്യ​ത​ക​ളാ​ണെ​ന്നു​മു​ള്ള ഫെ​ഡ​റ​ല്‍ റി​സ​ര്‍​വി​ന്‍റെ സൂ​ച​ന​ക​ളും ചൈ​ന​യി​ല്‍ പു​തി​യ പ​നി പു​റ​പ്പെ​ട്ടു എ​ന്നു​ള്ള വാ​ര്‍​ത്ത​യും സ്വ​ര്‍​ണ​വി​ല കു​തി​ക്കു​ന്ന​തി​ന് കാ​ര​ണ​മാ​യി. വ​രും…

Read More

സന്നിധാനത്ത് കൂട്ടം തെറ്റിയാൽ പേടി വേണ്ട; എല്ലാ കുഞ്ഞ് കൈകളിലും ഇനി രക്ഷാ വളയം

മ​ണ്ഡ​ല കാ​ല നി​ർ​വൃ​തി​യി​ൽ സ​ന്നി​ധാ​നം ഭ​ക്തി മു​ഖ​രി​ത​മാ​യി​രി​ക്കു​ക​യാ​ണ്. ദി​വ​സം തോ​റും ധാ​രാ​ളം ഭ​ക്ത ജ​ന​ങ്ങ​ളാ​ണ് ശ​ബ​രി​മ​ല​യി​ൽ ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന​ത്. കു​ഞ്ഞ​യ്യ​പ്പ​ൻ​മാ​രും മാ​ളി​ക​പ്പു​റ​വും അ​യ്യ​നെ കാ​ണാ​നെ​ത്തു​മ്പോ​ൾ ഇ​നി ക​യ്യി​ൽ ഈ ​ടാ​ഗ് കൂ​ടി ധ​രി​ക്ക​ണം. അ​വ​ർ കൂ​ട്ടം തെ​റ്റി പോ​കാ​ൻ സാ​ധ്യ​ത ഉ​ള്ള​തി​നാ​ലാ​ണ് പോ​ലീ​സ് ടാ​ഗ് സം​വി​ധാ​നം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. കൂ​ട്ടം തെ​റ്റി​യാ​ൽ അ​വ​രെ സു​ര​ക്ഷി​ത ക​ര​ങ്ങ​ളി​ൽ എ​ത്തി​ക്കാ​നാ​ണ് ടാ​ഗ് സം​വി​ധാ​നം. കു​ഞ്ഞി​ന്‍റെ കൂ​ടെ​യു​ള്ള​വ​രു​ടെ ഫോ​ൺ ന​മ്പ​ർ, പേ​ര് എ​ന്നി​വ​യാ​ണ് ടാ​ഗി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഒ​റ്റ നോ​ട്ട​ത്തി​ൽ ഒ​രു വ​ള പോ​ലെ തോ​ന്നു​മെ​ങ്കി​ലും കു​ഞ്ഞു​ങ്ങ​ളെ അ​വ​രു​ടെ ര​ക്ഷി​താ​ക്ക​ളു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തു​ന്ന എ​ല്ലാ രേ​ഖ​ക​ളും ഉ​ൾ പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ടാ​ഗ് ക​യ്യി​ൽ കെ​ട്ടി​യാ​ണ് പൊ​ലീ​സ് കു​ട്ടി​ക​ളെ പ​മ്പ​യി​ൽ നി​ന്ന് മ​ല ക​യ​റ്റി വി​ടു​ന്ന​ത്. പ​മ്പ​യി​ൽ ഗാ​ർ​ഡ് സ്റ്റേ​ഷ​നോ​ട് ചേ​ർ​ന്നാ​ണ് കു​ട്ടി​ക​ളു​ടെ ക​യ്യി​ൽ ടാ​ഗ് ധ​രി​പ്പി​ക്കു​ന്ന​ത്. നി​ർ​ബ​ന്ധ​മാ​യും കു​ഞ്ഞു​ങ്ങ​ളു​ടെ ക​യ്യി​ൽ ഈ ​ടാ​ഗ് ധ​രി​പ്പി​ക്ക​ണം.

Read More

വി​മാ​നയാത്രക്കാരന്‍റെ പാ​ന്‍റി​നു​ള്ളി​ൽ 25 ല​ക്ഷ​ത്തി​ന്‍റെ സ്വ​ർ​ണം; വ​ട​ക​ര സ്വ​ദേ​ശി ഫ​സ്നീ​റിൽ പിടിയിൽ

മ​ട്ട​ന്നൂ​ർ: ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽനി​ന്നു പാ​ന്‍റി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ചു ക​ട​ത്തു​ക​യാ​യി​രു​ന്ന സ്വ​ർ​ണം പി​ടി​കൂ​ടി.ദു​ബാ​യി​ൽനി​ന്നു എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​ത്തി​ലെ​ത്തി​യ കോ​ഴി​ക്കോ​ട് വ​ട​ക​ര സ്വ​ദേ​ശി ഫ​സ്നീ​റി​ൽനി​ന്നാ​ണ് 25 ല​ക്ഷം രൂ​പ വ​രു​ന്ന സ്വ​ർ​ണം ക​സ്റ്റം​സ് പി​ടി​കൂ​ടി​യ​ത്. ക​സ്റ്റം​സ് ചെ​ക്കിം​ഗ് ഇ​ൻ പ​രി​ശോ​ധ​ന​യി​ൽ സം​ശ​യം തോ​ന്നി​യ​തി​നെ തു​ട​ർ​ന്നു ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ർ യാ​ത്ര​ക്കാ​ര​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് സ്വ​ർ​ണം ക​ണ്ടെ​ത്തി​യ​ത്. പേ​സ്റ്റ് രൂ​പ​ത്തി​ലു​ള്ള സ്വ​ർ​ണം പാ​ന്‍റി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ചാ​ണ് ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത്. 25 ല​ക്ഷം രൂ​പ വ​രു​ന്ന 412 ഗ്രാം ​സ്വ​ർ​ണ​മാ​ണ് ഇ​യാ​ളി​ൽനി​ന്നു പി​ടി​കൂ​ടി​യ​ത്. പേ​സ്റ്റ് രൂ​പ​ത്തി​ലു​ള്ള സ്വ​ർ​ണം പി​ന്നീ​ട് വേ​ർ​തി​രി​ച്ചെ​ടു​ത്തു. ക​സ്റ്റം​സ് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ ഇ.​വി.​ശി​വ​രാ​മ​ൻ, സൂ​പ്ര​ണ്ട് സു​മി​ത് കു​മാ​ർ, ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ രാ​ധാ​കൃ​ഷ്ണ​ൻ, ഷെ​മ്മി, രാ​ജ​ശേ​ഖ​ര റെ​ഡ്ഡി, നി​തീ​ഷ്, ഹ​വി​ൽ​ദാ​ർ വ​ത്സ​ല, ബോ​ബി​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി സ്വ​ർ​ണം ക​ണ്ടെ​ത്തി​യ​ത്.

Read More

ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ടീം ​കോ​ച്ചാ​യി രാ​ഹു​ല്‍ ദ്രാ​വി​ഡ് തു​ട​രും

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ടീം ​കോ​ച്ചാ​യി രാ​ഹു​ല്‍ ദ്രാ​വി​ഡ് തു​ട​രും. ഇ​തു​സം​ബ​ന്ധി​ച്ച് ബി​സി​സി​ഐ​യു​മാ​യി ക​രാ​ർ പു​തു​ക്കി.അ​ടു​ത്ത വ​ര്‍​ഷം ന​ട​ക്കു​ന്ന ടി 20 ​ലോ​ക​ക​പ്പ് വ​രെ​യാ​ണ് ക​രാ​ര്‍ എ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍. സ​പ്പോ​ര്‍​ട്ട് സ്റ്റാ​ഫി​നും ബി​സി​സി​ഐ ക​രാ​ര്‍ നീ​ട്ടി ന​ല്‍​കി. ക​രാ​ര്‍ നീ​ട്ടി​യ​തി​ന് ശേ​ഷ​മു​ള്ള ദ്രാ​വി​ഡി​ന്‍റെ ആ​ദ്യ മ​ത്സ​രം ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ പ​ര്യാ​ട​ന​മാ​യി​രി​ക്കും. നി​ല​വി​ല്‍ ഓ​സ്‌​ട്രേ​ലി​യ​യു​മാ​യി ട്വ​ന്‍റി 20 പ​ര​മ്പ​ര​യി​ലേ​ര്‍​പ്പെ​ട്ട ഇ​ന്ത്യ​ന്‍ ടീ​മി​നെ വി.​വി.​എ​സ്. ല​ക്ഷ്മ​ണാ​ണ്‌ പ​രി​ശീ​ലി​പ്പി​ക്കു​ന്ന​ത്. “രാ​ഹു​ല്‍ ദ്രാ​വി​ഡി​ന്‍റെ പ്രൊ​ഫ​ഷ​ണി​ലി​സ​വും കാ​ഴ്ച​പ്പാ​ടും ക​ഠി​നാ​ദ്ധ്വാ​ന​വും ഇ​ന്ത്യ​ന്‍ ടീ​മി​ന്‍റെ വി​ജ​യ​ത്തി​ല്‍ നി​ര്‍​ണാ​യ​ക​മാ​യി​രു​ന്നു. ലോ​ക​ക​പ്പി​ലെ ഇ​ന്ത്യ​ന്‍ ടീ​മി​ന്‍റെ പ്ര​ക​ട​ന​ങ്ങ​ള്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ ത​ന്ത്ര​പ​ര​മാ​യ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ത്തി​ന്റെ തെ​ളി​വാ​ണ്. കോ​ച്ചാ​യി തു​ട​രാ​നു​ള്ള ഓ​ഫ​ര്‍ സ്വീ​ക​രി​ച്ച​തി​ല്‍ ഏ​റെ സ​ന്തോ​ഷ​മു​ണ്ട്. അ​ദ്ദേ​ഹ​ത്തി​ന്‍റെ കീ​ഴി​ല്‍ ഇ​ന്ത്യ​ന്‍ ടീം ​വി​ജ​യ​ക​ര​മാ​യ യാ​ത്ര തു​ട​രും’. ബി​സി​സി​ഐ പ്ര​സി​ഡ​ന്‍റ് റോ​ജ​ര്‍ ബി​ന്നി പ​റ​ഞ്ഞു.

Read More

ന​വ​കേ​ര​ള സ​ദ​സ്: പാ​ലാ​യി​ലെ സി​ന്ത​റ്റി​ക് ട്രാ​ക് വി​ട്ടു​കൊ​ടു​ക്കു​ന്ന​തി​നെ​തി​രേ പ്ര​തി​ഷേ​ധം; ട്രാ​ക്കി​ൽ പ​ന്ത​ൽ കെ​ട്ടു​ന്ന​ത് സ്‌​പോ​ര്‍​ട്‌​സ് പ്രേ​മി​ക​ളു​ടെ നെ​ഞ്ച​ത്ത് ക​ത്തി​യി​റ​ക്കു​ന്ന​തി​ന് തു​ല്യ​മെ​ന്ന് തി​രു​വ​ഞ്ചൂ​ർ

പാ​ലാ: ന​വ​കേ​ര​ള സ​ദ​സി​നു പാ​ലാ​യി​ല്‍ സിന്ത​റ്റി​ക് ട്രാ​ക് വി​ട്ടു ന​ല്‍​കു​ന്ന​തി​നെ​തി​രെ പ്ര​തി​ഷേ​ധം ശ​ക്തം. ഇ​ന്ന​ലെ സ്റ്റേ​ഡി​യ​ത്തി​നു മു​മ്പി​ല്‍ യു​ഡി​എ​ഫ് പ്ര​തി​ഷേ​ധം ന​ട​ത്തി. പി​ണ​റാ​യി വി​ജ​യ​ന്‍ ഇ​പ്പോ​ള്‍ ന​ട​ത്തു​ന്ന​ത് ന​വ​കേ​ര​ള യാ​ത്ര​യ​ല്ല കേ​ര​ള ന​ശീ​ക​ര​ണ യാ​ത്ര​യാ​ണെ​ന്നു ധ​ര്‍​ണ ഉ​ദ്ഘാ​ട​നം ചെ​യ്ത തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ എം ​എ​ല്‍ എ ​പ​റ​ഞ്ഞു. പാ​ലാ സി​ന്ത​റ്റി​ക് ട്രാ​ക്ക് സ്റ്റേ​ഡി​യ​ത്തി​ല്‍ പ​ന്ത​ല്‍ കെ​ട്ടു​ന്ന​ത് പാ​ലാ​യി​ലെ​യും കേ​ര​ള​ത്തി​ലെ​യും സ്‌​പോ​ര്‍​ട്‌​സ് പ്രേ​മി​ക​ളു​ടെ നെ​ഞ്ച​ത്ത് ക​ത്തി​യി​റ​ക്കു​ന്ന​തി​ന് തു​ല്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഉ​മ്മ​ന്‍​ചാ​ണ്ടി സ​ര്‍​ക്കാ​ര്‍ 20 കോ​ടി​യി​ല്‍ അ​ധി​കം രൂ​പ മു​ട​ക്കി പു​ന​രു​ജ്ജീ​വി​പ്പി​ച്ച സ്റ്റേ​ഡി​യ​മാ​ണ് പി​ണ​റാ​യി വി​ജ​യ​ന്‍റെ സ​ര്‍​ക്കാ​ര്‍ ന​വ​കേ​ര​ള മാ​മാ​ങ്കം ന​ട​ത്തി ന​ശി​പ്പി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. പ്ര​ഹ​സ​ന​മെ​ന്ന് ചെ​യ​ര്‍​പേ​ഴ്സ​ണ്‍പാ​ലാ: ന​വ​കേ​ര​ള സ​ദ​സി​ന് സ്റ്റേ​ഡി​യം വി​ട്ടു​ന​ല്‍​കി​യ​തി​നെ​തി​രെ യു ​ഡി എ​ഫ് ന​ട​ത്തി​യ പ്ര​തി​ഷേ​ധ മാ​ര്‍​ച്ച് വെ​റും പ്ര​ഹ​സ​നം മാ​ത്ര​മാ​ണ​ന്ന് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ജോ​സി​ന്‍ ബി​നോ.​ പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് കൂ​ടു​ത​ല്‍ ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​ക​രു​തെ​ന്ന് ക​രു​തി​യും…

Read More