രാ​ഹു​ൽ വ​യ​നാ​ട്ടി​ൽ‍തന്നെ മ​ത്‌​സ​രി​ക്കും; കേ​ര​ള​ത്തി​ൽ നി​ല​വി​ലു​ള്ള എം​പിമാ​ർ എ​ല്ലാ​വ​രും മ​ത്‌​സ​രി​ക്കുമെന്ന് താ​രി​ഖ് അ​ൻ​വ​ർ

ന്യൂ​ഡ​ൽ​ഹി: രാ​ഹു​ൽ ഇ​ത്ത​വ​ണ​യും വ​യ​നാ​ട്ടി​ൽത​ന്നെ മ​ത്‌​സ​രി​ക്കു​മെ​ന്ന് കേ​ര​ള​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി താ​രി​ഖ് അ​ൻ​വ​ർ. രാ​ഹു​ൽ വ​യ​നാ​ട്ടി​ൽ മാ​ത്ര​മേ മ​ത്‌​സ​രി​ക്കു​ക​യു​ള്ളു​വെ​ന്നും ര​ണ്ടാ​മ​തൊ​രു മ​ണ്ഡ​ല​ത്തി​ൽ അ​ദ്ദേ​ഹം മ​ത്‌​സ​രി​ക്കു​ക​യി​ല്ലെ​ന്നും താ​രി​ഖ് അ​ൻ​വ​ർ വ്യ​ക്ത​മാ​ക്കി. വ​യ​നാ​ട്ടി​ൽ രാ​ഹു​ൽ വ​ൻ ഭൂ​രി​പ​ക്ഷ​ത്തി​ൽ ജ​യി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഒരു മാധ്യമത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേ​ര​ള​ത്തി​ൽ നി​ല​വി​ലു​ള്ള എം​പിമാ​ർ എ​ല്ലാ​വ​രും മ​ത്‌​സ​രി​ക്കും. എ​ന്നാ​ൽ കെപിസിസി പ്രസിഡന്‍റ് കെ. ​സു​ധാ​ക​ര​ൻ മ​ത്‌​സ​രി​ക്ക​ണോ എ​ന്ന് അ​ദ്ദേ​ഹം ത​ന്നെ തീ​രു​മാ​നി​ക്ക​ട്ടെ​യും അ​ൻ​വ​ർ വ്യ​ക്ത​മാ​ക്കി. കെ.​സി. വേ​ണു​ഗോ​പാ​ൽ മ​ത്‌​സ​രി​ക്കാ​ൻ സാ​ധ്യ​ത​യി​ല്ലെ​ന്നും അൻവർ അറിയിച്ചു. ‌പാ​ർ​ട്ടി ചു​മ​ത​ല​യു​ള്ള​തി​നാ​ലാ​ണ് അദ്ദേഹം മത്സരിക്കാത്തത്. വേണുഗോപാൽ തന്‍റെ മുൻ മണ്ഡലമായ ആലപ്പുഴയിൽ നിന്നും വീണ്ടും മത്‌സരിക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് താരിഖ് ഇക്കാര്യം അറിയിച്ചത്.

Read More

കേ​ര​ള​വ​ർ​മ കോളജലെ റീ ​കൗ​ണ്ടിം​ഗ്; പ്ര​തീ​ക്ഷ​യ്ക്കൊ​പ്പം കെ​എ​സ്‌​യു​വി​ന് ആ​ശ​ങ്ക​യും

തൃ​ശൂ​ർ: ശ്രീ ​കേ​ര​ള​വ​ർ​മ കോ​ള​ജ് തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ട​തി നി​ർ​ദ്ദേ​ശ​പ്ര​കാ​രം ന​ട​ത്താ​നി​രി​ക്കു​ന്ന റീ​ക്കൗ​ണ്ടി​ങ്ങി​ൽ കെ​എ​സ്‌​യു​വി​ന് പ്ര​തീ​ക്ഷ​യ്ക്കൊ​പ്പം ആ​ശ​ങ്ക​യും. വോ​ട്ടെ​ണ്ണ​ൽ ക​ഴി​ഞ്ഞ ശേ​ഷം ബാ​ല​റ്റ് അ​ട​ക്ക​മു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് സാ​മ​ഗ്രി​ക​ൾ ര​ണ്ടു​ദി​വ​സം കേ​ര​ള​വ​ർ​മ കോ​ള​ജി​ൽ ത​ന്നെ സൂ​ക്ഷി​ച്ചി​രു​ന്നു​വെ​ന്നും ഇ​ത് അ​ട്ടി​മ​റി​ക്കും ക്ര​മ​ക്കേ​ടു​ക​ൾ​ക്കും ഇ​ട​വ​രു​ത്തു​ന്ന​താ​ണെ​ന്നും കെ​എ​സ്‌​യു നേ​താ​ക്ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ഈ ​പാ​ക​പ്പി​ഴ കോ​ട​തി​യി​ൽ വ്യ​ക്ത​മാ​യി ചൂ​ണ്ടി​ക്കാ​ട്ടി റീ​പോ​ളിം​ഗി​ന് അ​നു​മ​തി നേ​ടി​യെ​ടു​ക്കാ​ൻ കെ​എ​സ്‌​യു​വി​ന് സാ​ധി​ക്കാ​തെ പോ​യി എ​ന്ന് ചി​ല കോ​ണു​ക​ളി​ൽ നി​ന്ന് ആ​ക്ഷേ​പം ഉ​യ​രു​ന്നു​ണ്ട്. കേ​ര​ള​വ​ർ​മ​യി​ലെ കെ​എ​സ്‌​യു സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന ശ്രീ​ക്കു​ട്ട​ൻ പ​റ​യു​ന്ന​ത്…റീ ​പോ​ളിം​ഗ് ആ​ണ് ആ​വ​ശ്യ​പ്പെ​ട്ട​തെ​ങ്കി​ലും കോ​ട​തി റീ ​കൗ​ണ്ടിം​ഗ് നി​ർ​ദ്ദേ​ശി​ച്ച​പ്പോ​ൾ പ്ര​തീ​ക്ഷ​ക്കൊ​പ്പം ത​ന്നെ ആ​ശ​ങ്ക​യും ഞ​ങ്ങ​ൾ​ക്കു​ണ്ട്. പ്രീ ​കൗ​ണ്ടിം​ഗി​ന് എ​ത്തു​ന്ന ബാ​ല​റ്റു​ക​ളി​ൽ അ​ട്ടി​മ​റി ന​ട​ന്നി​ട്ടു​ണ്ടോ എ​ന്ന് കൗ​ണ്ടിം​ഗ് ക​ഴി​ഞ്ഞാ​ൽ മാ​ത്ര​മേ അ​റി​യാ​ൻ പ​റ്റൂ. ആ​ദ്യ​ത്തെ വോ​ട്ടെ​ണ്ണ​ലി​ൽ എ​നി​ക്ക് ല​ഭി​ച്ച വോ​ട്ടു​ക​ൾ ത​ന്നെ​യാ​ണ് റീ​ക്കൗ​ണ്ടിം​ഗി​ൽ ല​ഭി​ക്കു​ന്ന​തെ​ങ്കി​ൽ അ​ട്ടി​മ​റി ന​ട​ന്നി​ട്ടി​ല്ല എ​ന്ന് പ​റ​യാം. എ​ന്നാ​ൽ…

Read More

ഉ​ത്ത​ര​കാ​ശി തു​ര​ങ്കം അ​പ​ക​ടം; ര​ക്ഷ​പ്പെ​ട്ട 41 തൊ​ഴി​ലാ​ളി​ക​ളും ആ​ശു​പ​ത്രി​യി​ൽ; ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ​ക്കു പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സ​ല്യൂ​ട്ട്; ആ​ദ്യ​ദി​ന​ങ്ങ​ളി​ൽ വ​ള​രെ ബു​ദ്ധി​മു​ട്ടിയെന്ന് രക്ഷപ്പെട്ട വിശാൽ

ന്യൂ​ഡ​ൽ​ഹി: ഉ​ത്ത​രാ​ഖ​ണ്ഡി​ൽ ഉ​ത്ത​ര​കാ​ശി​യി​ലെ സി​ൽ​ക്യാ​ര തു​ര​ങ്ക​ത്തി​ൽ​നി​ന്നു 17 ദി​വ​സ​ത്തി​നു​ശേ​ഷം ര​ക്ഷ​പ്പെ​ടു​ത്തി​യ 41 തൊ​ഴി​ലാ​ളി​ക​ളും ഇ​ന്നു കൂ​ടി ആ​ശു​പ​ത്രി​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ തു​ട​രും. ഡോ​ക്ട​ർ​മാ​രു​ടെ നി​ർ​ദേ​ശ​മ​നു​സ​രി​ച്ചാ​യി​രി​ക്കും അ​ടു​ത്ത ന​ട​പ​ടി​ക​ൾ തീ​രു​മാ​നി​ക്കു​ക. ര​ക്ഷ​പ്പെ​ട്ട ഓ​രോ തൊ​ഴി​ലാ​ളി​ക്കും ഒ​രു ല​ക്ഷം രൂ​പ വീ​തം ന​ൽ​കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. അ​തേ​സ​മ​യം തൊ​ഴി​ലാ​ളി​ക​ളു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ഇ​ന്ന​ലെ രാ​ത്രി ടെ​ലി​ഫോ​ണി​ൽ സം​സാ​രി​ച്ചു. തൊ​ഴി​ലാ​ളി സ​ഹോ​ദ​ര​ങ്ങ​ൾ ര​ക്ഷ​പ്പെ​ട്ട​ത് എ​ല്ലാ​വ​രെ​യും വി​കാ​ര​ഭ​രി​ത​രാ​ക്കു​ന്നു​വെ​ന്നു പ്ര​ധാ​ന​മ​ന്ത്രി പി​ന്നീ​ട് എ​ക്‌​സി​ല്‍ കു​റി​ച്ചു. നി​ങ്ങ​ളു​ടെ ധൈ​ര്യ​വും ക്ഷ​മ​യും എ​ല്ലാ​വ​രെ​യും പ്ര​ചോ​ദി​പ്പി​ക്കു​ന്ന​താ​ണ്. നി​ങ്ങ​ള്‍​ക്കെ​ല്ലാ​വ​ര്‍​ക്കും ഞാ​ന്‍ ആ​ശം​സ​ക​ള്‍ നേ​രു​ന്നു. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ ആ​ത്മ​വീ​ര്യ​ത്തി​ന് മു​ന്നി​ല്‍ സ​ല്യൂ​ട്ട് ചെ​യ്യു​ന്നു​വെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു. ന​വം​ബ​ർ 12ന് ​പു​ല​ർ​ച്ചെ 5.30നാ​ണ് തു​ര​ങ്ക​ത്തി​ൽ മ​ണ്ണി​ടി​ഞ്ഞ് 41 തൊ​ഴി​ലാ​ളി​ക​ൾ കു​ടു​ങ്ങി​യ​ത്. ഇ​ന്ന​ലെ രാ​ത്രി 8.45ന് ​എ​ല്ലാ​വ​രെ​യും പു​റ​ത്തെ​ത്തി​ച്ചു. വേ​ണ്ട​ത്ര ആ​സൂ​ത്ര​ണം ഇ​ല്ലാ​തെ തു​ട​ങ്ങി​യ ര​ക്ഷാ​ദൗ​ത്യ​ത്തി​ന് പ​ല​കു​റി ത​ട​സ​ങ്ങ​ൾ നേ​രി​ട്ടി​രു​ന്നു. വ്യോ​മ​സേ​ന​യും റെ​യി​ൽ​വേ​യും ദൗ​ത്യ​ത്തി​നു…

Read More

കൂ​ട്ട​ക്കു​ഴി​മാ​ട​ത്തി​ൽ ത​ല​യോ​ട്ടി ഇ​ല്ലാ​ത്ത 43 അ​സ്ഥി​കൂ​ട​ങ്ങ​ൾ! ഞെ​ട്ടി​ത്ത​രി​ച്ച് ഗ​വേ​ഷ​ക​ർ

ഹീ​ലോ​ങ്ജി​യാ​ങ്(​ചൈ​ന): വ​ട​ക്ക്-​കി​ഴ​ക്ക​ൻ ചൈ​ന​യി​ൽ 4,100 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള കൂ​ട്ട​ക്കു​ഴി​മാ​ടം ക​ണ്ടെ​ത്തി​യ ഗ​വേ​ഷ​ക​ർ അ​വി​ടെ​നി​ന്നു ല​ഭി​ച്ച അ​സ്ഥി​കൂ​ട​ങ്ങ​ൾ ക​ണ്ട് ഞെ​ട്ടി. 43 പേ​രെ കൂ​ട്ട​ത്തോ​ടെ സം​സ്ക​രി​ച്ച​തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ളാ​ണ് അ​വി​ടെ​നി​ന്നു ല​ഭി​ച്ച​ത്. അ​തി​ൽ ഒ​രു ത​ല​യോ​ട്ടി പോ​ലു​മി​ല്ലാ​യി​രു​ന്നു. കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​യി​ൽ പൈ​ശാ​ചി​ക​മാ​യി ത​ല​വെ​ട്ടി കൊ​ന്ന​വ​രു​ടേ​താ​യി​രു​ന്നു അ​സ്ഥി​കൂ​ട​ങ്ങ​ളെ​ന്നു മ​ന​സി​ലാ​യി. സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യു​മാ​യി​രു​ന്നു അ​വ​യെ​ല്ലാ​മെ​ന്ന​ത് ഗ​വേ​ഷ​ക​രു​ടെ ന​ടു​ക്കം കൂ​ട്ടി. ചൈ​ന​യി​ലെ ഹീ​ലോ​ങ്ജി​യാ​ങ് പ്ര​വി​ശ്യ​യി​ലെ ഹോ​ങ്‌​ഹെ ഗ്രാ​മ​ത്തി​ലാ​ണ് ഈ ​ശ​വ​ക്കു​ഴി ക​ണ്ടെ​ത്തി​യ​ത്. ക​ണ്ടെ​ത്തി​യ അ​വ​ശി​ഷ്ട​ങ്ങ​ളി​ൽ ശി​ര​സു​ക​ൾ ഇ​ല്ലാ​ത്ത​തി​നു പു​റ​മെ സെ​ർ​വി​ക്ക​ൽ ക​ശേ​രു​ക്ക​ളു​ടെ അ​സ്ഥി​ക​ളി​ൽ മൂ​ർ​ച്ച​യു​ള്ള വ​സ്തു ഉ​പ​യോ​ഗി​ച്ച് മു​റി​ച്ച​തി​ന്‍റെ അ​ട​യാ​ള​ങ്ങ​ളു​മു​ണ്ടാ​യി​രു​ന്നു. സ​മീ​പ​ത്തെ മ​റ്റൊ​രു ശ​വ​ക്കു​ഴി​യി​ൽ​നി​ന്നു മു​ൻ​പ് ഗ​വേ​ഷ​ക​ർ ത​ല​യോ​ട്ടി​ക​ൾ മാ​ത്രം ക​ണ്ടെ​ത്തി​യി​രു​ന്നു​വെ​ന്ന​തു കൂ​ട്ടി​വാ​യി​ച്ചാ​ൽ കൂ​ട്ട​ക്കൊ​ല​യു​ടെ ചി​ത്രം വ്യ​ക്ത​മാ​കും. മ​ത്സ്യ​ബ​ന്ധ​ന​ത്തി​ലും വേ​ട്ട​യി​ലും കൃ​ഷി​യി​ലും ഏ​ർ​പ്പെ​ട്ടി​രു​ന്ന​വ​രാ​യി​രു​ന്നു പു​രാ​ത​ന ഹോ​ങ്ഹെ നി​വാ​സി​ക​ൾ. പ​ല​പ്പോ​ഴും വി​ഭ​വ​ങ്ങ​ളു​ടെ പേ​രി​ൽ അ​യ​ൽ ഗോ​ത്ര​ങ്ങ​ളു​മാ​യി വ​ഴ​ക്കു​ണ്ടാ​കു​ന്ന​ത് ഇ​വ​ർ​ക്കി​ട​യി​ൽ പ​തി​വാ​യി​രു​ന്നു. അ​ത്ത​രം ഏ​തെ​ങ്കി​ലും ആ​ക്ര​മ​ണ​ത്തി​ൽ ശി​രഛേ​ദ​ത്തി​നി​ര​യാ​യ​വ​രു​ടെ…

Read More

എ​രു​മ​ക​ളിൽ ഇ​വ​ൾ വിലയേറിയവൾ; ആറുവയസ്, ദിവസവും കറന്നെടുക്കുന്നത് 26 ലിറ്റർ പാൽ; എരുമയെ വിറ്റ കർഷകൻ ലക്ഷാധിപതി…

ന്യൂ​ഡ​ൽ​ഹി: ഏ​റ്റ​വും കൂ​ടു​ത​ൽ പാ​ൽ ന​ൽ​കു​ന്ന​ മു​റ ഇ​ന​ത്തി​ൽ​പ്പെ​ട്ട എ​രു​മ​യെ വി​റ്റ​പ്പോ​ൾ ഉ​ട​മ​യ്ക്കു കി​ട്ടി​യ​ത് 4.60 ല​ക്ഷം രൂ​പ. ഹ​രി​യാ​ന​യി​ലെ ഝ​ജാ​റി​ൽ ര​ണ്‍​വീ​ര്‍ ഷെ​യോ​ര​ന്‍ എ​ന്ന ക​ര്‍​ഷ​ക​നാ​ണ് എ​രു​മ​യെ വി​റ്റു ല​ക്ഷാ​ധി​പ​തി​യാ​യ​ത്. ത​നി​ക്കു സൗ​ഭാ​ഗ്യം നേ​ടി​ത്ത​ന്ന എ​രു​മ​യെ നോ​ട്ടു​മാ​ല അ​ണി​യി​ച്ചാ​ണ് ഇ​യാ​ൾ പു​തി​യ ഉ​ട​മ​യ്ക്കൊ​പ്പം പ​റ​ഞ്ഞ​യ​ച്ചത്.വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ൻ​പ് 78,000 രൂ​പ ന​ൽ​കി വാ​ങ്ങി​യ എ​രു​മ​യെ ര​ണ്‍​വീ​ര്‍ വീ​ട്ടി​ലെ അം​ഗ​ത്തെ​പ്പോ​ലെ​യാ​ണ് പ​രി​പാ​ലി​ച്ചി​രു​ന്ന​ത്. 26 ലി​റ്റ​ര്‍ പാ​ൽ ഇ​തി​നു നി​ത്യേ​ന ല​ഭി​ച്ചി​രു​ന്നു. ആ​റു വ​യ​സാ​ണ് ഇ​പ്പോ​ൾ എ​രു​മ​യു​ടെ പ്രാ​യം. ഖാ​ന്‍​പു​ര്‍​ക​ല​ന്‍ ഗ്രാ​മ​ത്തി​ലെ താ​മ​സ​ക്കാ​ര​നാ​യ മ​ല്‍​വീ​ന്ദ്ര എ​ന്ന​യാ​ളാ​ണ് ല​ക്ഷ​ങ്ങ​ൾ കൊ​ടു​ത്ത് എ​രു​മ​യെ വാ​ങ്ങി​യ​ത്. ഈ ​മേ​ഖ​ല​യി​ൽ ആ​ദ്യ​മാ​യാ​ണ് ഒ​രു എ​രു​മ ഇ​ത്ര​യും വ​ലി​യ തു​ക​യ്ക്കു വി​റ്റു​പോ​കു​ന്നതെന്നു പറയുന്നു. ക​ച്ച​വ​ടം വ​ൻ വാ​ർ​ത്ത​യാ​യ​തോ​ടെ എ​രു​മ​യെ കാ​ണാ​ൻ ധാ​രാ​ളം പേ​ർ എ​ത്തി. ഹി​സാ​ർ, റോ​ഹ്ത​ക്, ജി​ന്ദ്, ഝ​ജാ​ർ, ഫ​ത്തേ​ഹാ​ബാ​ദ്, ഗു​ഡ്ഗാ​വ്, ഡ​ൽ​ഹി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് മു​റ…

Read More

കേ​ര​ള ബാ​സ്ക​റ്റ്ബോ​ൾ ടീ​മി​നെ നയിക്കാൻ സ​ഹോ​ദ​ര​ങ്ങ​ൾ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഒ​​​രു വീ​​​ട്ടി​​​ൽ​​നി​​​ന്നു ര​​​ണ്ട് ക്യാ​​​പ്റ്റ​​​ൻ​​​മാ​​​ർ. സീ​​​നി​​​യ​​​ർ ബാ​​​സ്ക​​​റ്റ്ബോ​​​ൾ ചാ​​​ന്പ്യ​​​ൻ​​​ഷി​​​പ്പി​​​ൽ കേ​​​ര​​​ള​​​ത്തെ ന​​​യി​​​ക്കു​​​ന്ന​​​ത് സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ൾ. പു​​​രു​​​ഷ വി​​​ഭാ​​​ഗ​​​ത്തെ ന​​​യി​​​ക്കു​​​ന്ന​​​ത് കെ​​​എ​​​സ്ഇ​​​ബി​​​യു​​​ടെ ഗ്രി​​​ഗോ മാ​​​ത്യു വ​​​ർ​​​ഗീ​​​സും വ​​​നി​​​ത​​​ക​​​ളെ ന​​​യി​​​ക്കു​​​ന്ന​​​ത് ഗ്രി​​​ഗോ​​​യു​​​ടെ സ​​​ഹോ​​​ദ​​​രി​​​യും കെ​​​എ​​​സ്ഇ​​​ബി​​​യു​​​ടെ​​ത​​​ന്നെ താ​​​ര​​​വു​​​മാ​​​യ ഗ്രി​​​മ മെ​​​ർ​​​ളി​​​ൻ വ​​​ർ​​​ഗീ​​​സു​​​മാ​​​ണ്. ഇ​​​ന്ന​​​ലെ​​​യാ​​​ണ് ടീ​​​മം​​​ഗ​​​ങ്ങ​​​ളെ പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്. തൃ​​​ശൂ​​​ർ കൊ​​​ര​​​ട്ടി മേ​​​നാ​​​ച്ചേ​​​രി​​​ൽ വീ​​​ട്ടി​​​ൽ​​നി​​​ന്നു​​​ള്ള സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ളി​​​ൽ ഗ്രി​​​മ ത്രി ​​​ഓ​​​ണ്‍ ത്രി ​​​ബാ​​​സ്ക​​​റ്റ്ബോ​​​ൾ വി​​​ജ​​​യി​​​യാ​​​യ കേ​​​ര​​​ള ടീ​​​മി​​​ലും നാ​​​ഷ​​​ണ​​​ൽ ഗെ​​​യിം​​​സ് സ്വ​​​ർ​​​ണ ജേ​​​താ​​​ക്ക​​​ളാ​​​യ കേ​​​ര​​​ള ടീ​​​മി​​​ലും അം​​​ഗ​​​മാ​​​യി​​​രു​​​ന്നു. ക​​​ഴി​​​ഞ്ഞ പ​​​ത്തു വ​​​ർ​​​ഷ​​​മാ​​​യി കെ​​​എ​​​സ്ഇ​​​ബി​​​യു​​​ടെ താ​​​ര​​​മാ​​​ണ്. ഗ്രി​​​ഗോ മാ​​​ത്യു ക​​​ഴി​​​ഞ്ഞ നാ​​​ലു വ​​​ർ​​​ഷ​​​മാ​​​യി കെഎ​​​സ്ഇ​​​ബി​​​ക്കു​​വേ​​​ണ്ടി ക​​​ളി​​​ക്കു​​​ന്നു. ഗോ​​​വ നാ​​​ഷ​​​ണ​​​ൽ ഗെ​​​യിം​​​സി​​​ൽ കേ​​​ര​​​ളാ ടീ​​​മി​​​ൽ അം​​​ഗ​​​മാ​​​യി​​​രു​​​ന്നു. സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ൾ വ​​​നി​​​താ, പു​​​രു​​​ഷ ടീ​​​മു​​​ക​​​ളെ ഒ​​​രേ സ​​​മ​​​യം ന​​​യി​​​ക്കു​​​ക എ​​​ന്ന​​​ത് വ​​​ള​​​രെ അ​​​പൂ​​​ർ​​​വ​​​മാ​​​ണ്. ഇ​​​വ​​​രു​​​ടെ ജ്യേ​​ഷ്ഠ​​സ​​​ഹോ​​​ദ​​​രി​​​യും സം​​​സ്ഥാ​​​ന താ​​​ര​​​മാ​​​യി​​​രു​​​ന്നു. ഇ​​​പ്പോ​​​ൾ കു​​​ടും​​​ബ​​സ​​​മേ​​​തം ബം​​​ഗ​​​ളൂ​​​രു​​​വി​​​ൽ താ​​​മ​​​സി​​​ക്കു​​​ന്നു.പ​​​ഞ്ചാ​​​ബി​​​ലെ ലു​​​ധി​​​യാ​​​ന​​​യി​​​ൽ ഡി​​​സം​​​ബ​​​ർ മൂ​​​ന്നു മു​​​ത​​​ൽ…

Read More

ട്വന്‍റി 20 ലോകകപ്പ്: ന​​​​മീ​​​​ബി​​​​യ​​​​യ്ക്കു യോ​​​​ഗ്യ​​​​ത

വി​​​​ഡ്ഹോ​​​​ക് (ന​​​​മീ​​​​ബി​​​​യ): 2024 ട്വ​​​​ന്‍റി 20 ലോ​​​​ക​​​​ക​​​​പ്പ് ക്രി​​​​ക്ക​​​​റ്റി​​​​നു ന​​​​മീ​​​​ബി​​​​യ​​​​യ്ക്കു യോ​​​​ഗ്യ​​​​ത. ഇ​​​​തോ​​​​ടെ ആ​​​​ഫ്രി​​​​ക്ക റീ​​​​ജ​​​​ണ്‍ ക്വാ​​​​ളി​​​​ഫ​​​​യ​​​​റി​​​​ലു​​​​ടെ യോ​​​​ഗ്യ​​​​ത നേ​​​​ടു​​​​ന്ന ആ​​​​ദ്യ​​​​ടീ​​​​മാ​​​​യി ന​​​​മീ​​​​ബി​​​​യ. ടാ​​​​ൻ​​​​സാ​​​​നി​​​​യ​​​​യെ 58 റ​​​​ണ്‍​സി​​​​നു തോ​​​​ൽ​​​​പ്പി​​​​ച്ചാ​​​​ണ് ന​​​​മീ​​​​ബി​​​​യ യോ​​​​ഗ്യ​​​​ത നേ​​​​ടി​​​​യ​​ത്. സ്കോ​​​​ർ ന​​​​മീ​​​​ബി​​​​യ 157/6 (20), ടാ​​​​ൻ​​​​സാ​​​​നി​​​​യ 99/6 (20). തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യ അ​​​​ഞ്ചു ജ​​​​യ​​​​ങ്ങ​​​​ളി​​​​ൽ പ​​​​ത്തു പോ​​​​യി​​​​ന്‍റു​​​​മാ​​​​യാ​​​​ണ് ന​​​​മീ​​​​ബി​​​​യ യോ​​​​ഗ്യ​​​​ത നേ​​​​ടി​​​​യ​​​​ത്. ആ​​​​ഫ്രി​​​​ക്ക റീ​​​​ജ​​​​ണ്‍ ക്വാ​​​​ളി​​​​ഫ​​​​യ​​​​റി​​​​ൽ​​​​നി​​​​ന്ന് ഒ​​​​രു സ്ഥാ​​​​നം​​കൂ​​​​ടി​​​​യു​​​​ണ്ട്.

Read More

ബ്ലാ​സ്റ്റേ​ഴ്‌​സ് ഇ​ന്ന് ചെ​ന്നൈ​യി​ന്‍ എ​ഫ്‌​സി​ക്കെ​തി​രേ; ജയിച്ചാൽ ഒന്നാം സ്ഥാനത്ത്

കൊ​​​ച്ചി: പോ​​​യി​​​ന്‍റ് പ​​​ട്ടി​​​ക​​​യു​​ടെ ത​​ല​​പ്പ​​ത്തേ​​ക്കു മ​​​ട​​​ങ്ങി​​​യെ​​​ത്താ​​​ന്‍ കേ​​​ര​​​ള ബ്ലാ​​​സ്റ്റേ​​​ഴ്‌​​​സ് ഇ​​​ന്നു വീ​​​ണ്ടും ക​​​ള​​​ത്തി​​​ല്‍. രാ​​​ത്രി എ​​​ട്ടി​​​ന് സ്വ​​​ന്തം ത​​​ട്ട​​​ക​​​മാ​​​യ ക​​​ലൂ​​​ര്‍ ജ​​​വ​​​ഹ​​​ര്‍​ലാ​​​ല്‍ നെ​​​ഹ്‌​​​റു സ്റ്റേ​​​ഡി​​​യ​​​ത്തി​​​ല്‍ ചെ​​​ന്നൈ​​​യി​​​ന്‍ എ​​​ഫ്‌​​​സി​​​യെ​​യാ​​ണ് ബ്ലാ​​​സ്റ്റേ​​​ഴ്‌​​​സ് നേ​​​രി​​​ടു​​​ന്ന​​​ത്. ഏ​​​ഴാം സ്ഥാ​​​ന​​​ത്തു​​​ള്ള ചെ​​​ന്നൈ​​​യി​​​ന്‍ എ​​​ഫ്‌​​​സി​​​യെ തോ​​​ല്‍​പ്പി​​​ച്ചാ​​​ല്‍ ബ്ലാ​​​സ്റ്റേ​​​ഴ്‌​​​സി​​​ന് ഒ​​​ന്നാം സ്ഥാ​​​ന​​​ത്തേ​​​ക്കു മ​​​ട​​​ങ്ങി​​​യെ​​​ത്താം. നി​​​ല​​​വി​​​ല്‍ ഒ​​​ന്നാം സ്ഥാ​​​ന​​​ത്തു​​​ള്ള ഗോ​​​വ​​​യ്ക്ക് ഒ​​​പ്പം 16 പോ​​​യി​​​ന്‍റ് ബ്ലാ​​സ്റ്റേ​​​ഴ്‌​​​സി​​​നു​​​മു​​​ണ്ട്. ഗോ​​​ള്‍​വ്യ​​​ത്യാ​​​സ് ക​​​ണ​​​ക്കി​​​ലാ​​​ണു ഗോ​​​വ പ​​​ട്ടി​​​ക​​​യി​​​ല്‍ മു​​​ന്നി​​​ല്‍ നി​​​ല്‍​ക്കു​​​ന്ന​​​ത്. സീ​​​​സ​​​​ണി​​​​ലെ എ​​​​ട്ടാം മ​​​​ത്സ​​​​ര​​​​ത്തി​​​​നി​​​​റ​​​​ങ്ങു​​​​ന്ന ബ്ലാ​​​​സ്റ്റേ​​​​ഴ്സ് ഹോം ​​​​ഗ്രൗ​​​​ണ്ടി​​​​ൽ മി​​​​ക​​​​ച്ച പ്ര​​​​ക​​​​ട​​​​ന​​​​മാ​​ണു പു​​​​റ​​​​ത്തെ​​​​ടു​​​​ത്തു​​​​വ​​​​രു​​​​ന്ന​​​​ത്. ക​​​​ളി​​​​ച്ച അ​​​​ഞ്ചി​​​​ൽ നാ​​​​ലി​​​​ലും ജ​​​​യി​​​​ച്ചു. അ​​​തേ​​സ​​​മ​​​യം, ചെ​​​ന്നൈ​​​യി​​​ന് ഈ ​​​സീ​​​സ​​​ണി​​​ല്‍ ഇ​​​തു​​​വ​​​രെ ര​​​ണ്ടു ത​​​വ​​​ണ മാ​​​ത്ര​​​മാ​​​ണു ജ​​​യി​​​ക്കാ​​​നാ​​​യ​​​ത്. അ​​​വ​​​സാ​​​ന മ​​​ത്സ​​​ര​​​ത്തി​​​ല്‍ എ​​​ഫ്സി ​ഈ​​​സ്റ്റ് ബം​​​ഗാ​​​ളു​​​മാ​​​യി സ​​​മ​​​നി​​​ല​​​കൂ​​​ടി വ​​​ഴ​​​ങ്ങി​​​യ​​​തോ​​​ടെ വി​​​ജ​​​യ വ​​​ഴി​​​യി​​​ലേ​​​ക്കു മ​​​ട​​​ങ്ങി​​യെ​​​ത്തു​​​ക​​​യാ​​​ണ് ല​​​ക്ഷ്യം. ഇ​​​ന്നു സ​​​മ​​​നി​​​ല നേ​​​ടാ​​​നാ​​​യാ​​​ല്‍ പോ​​​ലും ബ്ലാ​​​സ്റ്റേ​​​ഴ്‌​​​സി​​​ന് വീ​​​ണ്ടും ഗോ​​​വ​​​യെ മ​​​റി​​​ക​​​ട​​​ന്ന് ടേ​​​ബി​​​ളി​​​ല്‍ ഒ​​​ന്നാ​​​മ​​​തെ​​​ത്താം. പ​​​രി​​​ക്കും സ​​​സ്‌​​​പെ​​​ന്‍​ഷ​​​നും…

Read More

വെടിനിർത്തൽ നീട്ടാൻ ശ്രമം ; കൂടുതൽ ബന്ദികളെ മോചിപ്പിച്ചു

  ടെ​​​ൽ അ​​​വീ​​​വ്: വെ​​​ടി​​​നി​​​ർ​​​ത്ത​​​ലി​​​ന്‍റെ നാ​​​ലാം ദി​​​ന​​​മാ​​​യ തി​​​ങ്ക​​​ളാ​​​ഴ്ച രാ​​​ത്രി 11 ഇ​​​സ്രേ​​​ലി ബ​​​ന്ദി​​​ക​​​ളെ​​​ക്കൂ​​​ടി ഹ​​​മാ​​​സ് വി​​​ട്ട​​​യ​​​ച്ചു. പ​​​ക​​​ര​​​മാ​​​യി 33 പ​​​ല​​​സ്തീ​​​ൻ ത​​​ട​​​വു​​​കാ​​​രെ ഇ​​​സ്രേ​​​ലി ജ​​​യി​​​ലി​​​ൽ​​​നി​​​ന്നു മോ​​​ചി​​​പ്പി​​​ച്ചു. ര​​​ണ്ടു ദി​​​വ​​​സ​​​ത്തേ​​​ക്കു​​​കൂ​​​ടി നീ​​​ട്ടി​​​യ വെ​​​ടി​​​നി​​​ർ​​​ത്ത​​​ൽ ഇ​​​ന്ന് അ​​​വ​​​സാ​​​നി​​​ക്കും. വെ​​​ടി​​​നി​​​ർ​​​ത്ത​​​ൽ വീ​​​ണ്ടും നീ​​​ട്ടു​​​ന്ന​​​തി​​​നു​​​ള്ള ശ്ര​​​മ​​​ങ്ങ​​​ൾ ഖ​​​ത്ത​​​റി​​​ന്‍റെ മ​​​ധ്യ​​​സ്ഥ​​​ത​​​യി​​​ൽ ഊ​​​ർ​​​ജി​​​ത​​​മാ​​​ണ്. സി​​​ഐ​​​എ മേ​​​ധാ​​​വി വി​​​ല്യം ബേ​​​ൺ​​​സ്, ഇ​​​സ്രേ​​​ലി ചാ​​​ര​​​സം​​​ഘ​​​ട​​​ന മൊ​​​സാ​​​ദി​​​ന്‍റെ ത​​​ല​​​വ​​​ൻ ഡേ​​​വി​​​ഡ് ബാ​​​ർ​​​ണി​​​യ എ​​​ന്നി​​​വ​​​ർ ഖ​​​ത്ത​​​റി​​​ലെ​​​ത്തി​​​യി​​​ട്ടു​​​ണ്ട്. യു​​​എ​​​സ് സ്റ്റേ​​​റ്റ് സെ​​​ക്ര​​​ട്ട​​​റി ആ​​​ന്‍റ​​​ണി ബ്ലി​​​ങ്ക​​​ൻ വ​​​രുംദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ വീ​​​ണ്ടും പ​​​ശ്ച​​​ിമേ​​​ഷ്യ സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ന്നു​​​ണ്ട്. ഇ​തി​നി​ടെ ഇ​ന്ന​ലെ വ​ട​ക്ക​ൻ ഗാ​സ​യി​ൽ ഇ​സ്രേ​ലി സേ​ന​യും ഹ​മാ​സും ത​മ്മി​ൽ ചെ​റി​യ സം​ഘ​ർ​ഷ​മു​ണ്ടാ​യി. ഇ​സ്രേ​ലി സേ​ന​യ്ക്കു നേ​ർ​ക്കു ര​ണ്ടു സ്ഥ​ല​ങ്ങ​ളി​ലാ​യി മൂ​ന്ന് ബോം​ബ് സ്ഫോ​ട​ന​ങ്ങ​ളു​ണ്ടാ​യ​താ​ണ് തു​ട​ക്കം. കു​റ​ച്ചു സൈ​നി​ക​ർ​ക്ക് നി​സാ​ര പ​രി​ക്കേ​റ്റു. വെ​ടി​ർ​ത്ത​ൽ ലം​ഘി​ച്ചു​വെ​ന്ന് ഇ​സ്ര​യേ​ലും ഹ​മാ​സും പ​ര​സ്പ​രം ആ​രോ​പി​ച്ചു. ഒ​​​ന്പ​​​തു കു​​​ട്ടി​​​ക​​​ളെ​​​യും ര​​​ണ്ടു സ്ത്രീ​​​ക​​​ളെ​​​യു​​​മാ​​​ണ് തി​​​ങ്ക​​​ളാ​​​ഴ്ച അ​​​ർ​​​ധ​​​രാ​​​ത്രി​​​ക്കു​​​ശേ​​​ഷം ഹ​​​മാ​​​സ്…

Read More

ചാരഉപഗ്രഹം വൈറ്റ്ഹൗസും പെന്‍റഗണും പകർത്തിയെന്ന് ഉത്തരകൊറിയ

പ്യോ​​​ഗ്യാം​​​ഗ്: യു​​​എ​​​സ് ഭ​​​ര​​​ണ​​​സി​​​രാ​​​കേ​​​ന്ദ്ര​​​മാ​​​യ വൈ​​​റ്റ്ഹൗ​​​സി​​​ന്‍റെ​​​യും പ്ര​​​തി​​​രോ​​​ധ ആ​​​സ്ഥാ​​​ന​​​മാ​​​യ പെ​​​ന്‍റ​​​ഗ​​​ണി​​​ന്‍റെ​​​യും മ​​​റ്റു സൈ​​​നി​​​ക താ​​​വ​​​ള​​​ങ്ങ​​​ളു​​​ടെ​​​യും വി​​​ശ​​​ദ​​​മാ​​​യ ചി​​​ത്ര​​​ങ്ങ​​​ൾ ത​​​ങ്ങ​​​ളു​​​ടെ ചാ​​​ര​​​ഉ​​​പ​​​ഗ്ര​​​ഹം പ​​​ക​​​ർ​​​ത്തി​​​യ​​​താ​​​യി ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടു. മാ​​​ലിം​​​ഗ്‌​​​യോം​​​ഗ്-​​​ഒ​​​ന്ന് എ​​​ന്ന ഉ​​​പ​​​ഗ്ര​​​ഹ​​​ത്തി​​​ന്‍റെ വി​​​ക്ഷേ​​​പ​​​ണം വി​​​ജ​​​യി​​​ച്ച​​​തി​​​ൽ ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​ൻ നേ​​​താ​​​വ് കിം ​​​ജോം​​​ഗ് ഉ​​​ൻ ശാ​​​സ്ത്ര​​​ജ്ഞ​​​ന്മാ​​​ർ​​​ക്കു പ്ര​​​ത്യേ​​​ക വി​​​രു​​​ന്നു ന​​​ല്കി. വി​​​രു​​​ന്നി​​​നി​​​ടെ ഉ​​​പ​​​ഗ്ര​​​ഹം പ​​​ക​​​ർ​​​ത്തി​​​യ ചി​​​ത്ര​​​ങ്ങ​​​ൾ കിം ​​​വി​​​ല​​​യി​​​രു​​​ത്തി​​​യെ​​​ന്നും ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​ൻ വൃ​​​ത്ത​​​ങ്ങ​​​ൾ അ​​​റി​​​യി​​​ച്ചു. അ​​​തേ​​​സ​​​മ​​​യം, ചി​​​ത്ര​​​ങ്ങ​​​ളൊ​​​ന്നും പു​​​റ​​​ത്തു​​​വി​​​ട്ടി​​​ട്ടി​​​ല്ല. യു​​​എ​​​സ് നാ​​​വി​​​ക താ​​​വ​​​ള​​​ങ്ങ​​​ൾ, ക​​​പ്പ​​​ൽ​​​നി​​​ർ​​​മാ​​​ണ​​​ശാ​​​ല, വ്യോ​​​മ​​​താ​​​വ​​​ളം, വി​​​മാ​​​ന​​​വാ​​​ഹി​​​നി​​​ക​​​ൾ, ദ​​​ക്ഷി​​​ണകൊ​​​റി​​​യ​​​ൻ സൈ​​​നി​​​ക താ​​​വ​​​ള​​​ങ്ങ​​​ൾ, ബ്രി​​​ട്ടീ​​​ഷ് വി​​​മാ​​​ന​​​വാ​​​ഹി​​​നി തു​​ട​​ങ്ങി​​യ​​​വ​​​യു​​​ടെ ചി​​​ത്ര​​​ങ്ങ​​​ൾ ഉ​​​പ​​​ഗ്ര​​​ഹം പ​​​ക​​​ർ​​​ത്തി​​​യെ​​​ന്നാ​​​ണ് ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ പ​​​റ​​​ഞ്ഞ​​​ത്. ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​ൻ ഉ​​​പ​​​ഗ്ര​​​ഹം ഭ്ര​​​മ​​​ണ​​​പ​​​ഥ​​​ത്തി​​​ലെ​​​ത്തി‍യ​​​താ​​​യി ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യ സ്ഥി​​​രീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്. അ​​​തേ​​​സ​​​മ​​​യം, ചാ​​​ര​​​പ്ര​​​വ​​​ർ​​​ത്ത​​​നം ന​​​ട​​​ത്താ​​​നു​​​ള്ള ക​​​ഴി​​​വ് ഉ​​​പ​​​ഗ്ര​​​ഹ​​​ത്തി​​​നു​​​ണ്ടോ എ​​​ന്ന​​​ത് ഉ​​​റ​​​പ്പാ​​​യി​​​ട്ടി​​​ല്ല. പ​​​ല​​​ത​​​വ​​​ണ വി​​​ക്ഷേ​​​പ​​​ണം പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ട ഉ​​​പ​​​ഗ്ര​​​ഹ​​​ത്തെ ഭ്ര​​​മ​​​ണ​​​പ​​​ഥ​​​ത്തി​​​ലെ​​​ത്തി​​​ക്കു​​​ന്ന​​​തി​​​ന് ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​യ്ക്കു റ​​​ഷ്യ​​​യു​​​ടെ സ​​​ഹാ​​​യം ല​​​ഭി​​​ച്ച​​​താ​​​യി പ​​​റ​​​യു​​​ന്നു.

Read More