വോട്ടെണ്ണൽ തുടങ്ങുന്പോഴും കരുക്കൾ നീക്കി കോൺഗ്രസ്. വോട്ടെണ്ണലിന് ശേഷമുള്ള രാഷ്ട്രീയ സാഹചര്യങ്ങള്‍ക്ക് നേതൃത്വം നൽകുന്നതിനായി നാല് സംസ്ഥാനങ്ങളിലേക്ക് പ്രത്യേക നിരീക്ഷകരെ നിയോഗിച്ചു. രാജസ്ഥാന്, തെലങ്കാന, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലാണ് ഇന്ന് വോട്ടെണ്ണല്‍. നാലിടത്തും വിജയം സുനിശ്ചിതമെന്ന് കോൺഗ്രസ് നേതാക്കൾ. ഛത്തീസ്ഗഡ്, രാജസ്ഥാന് എന്നീ സംസ്ഥാനങ്ങൾ കോണ്‍ഗ്രസ് കുത്തകയായിരുന്നു. ആദ്യ വോട്ടെണ്ണൽ ആരംഭിച്ചപ്പോൾ ഛത്തീസ്ഗഡിൽ കോൺഗ്രസ് മുന്നേറ്റമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. തെലങ്കാനയിലും മധ്യപ്രദേശിലും പ്രതിപക്ഷത്താണെങ്കിലും, തെലങ്കാനയിൽ കോൺഗ്രസ് മുന്നേറുന്നു. ഹരിയാനയില്‍ നിന്നുള്ള ഭൂപീന്ദര്‍ സിങ് ഹൂഡ, ഗുജറാത്തില്‍ നിന്നുള്ള മധുസൂധനന് മിസ്ത്രി, ഡല്‍ഹിയില്‍ നിന്നുള്ള മുകുള്‍ വാസ്നിക്, ബിഹാറില്‍ നിന്നുള്ള ഷക്കീല്‍ അഹമ്മദ് ഖാന് എന്നിങ്ങനെ നാല് നിരീക്ഷകരെയാണ് രാജസ്ഥാനിലേക്ക് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ നിയോഗിച്ചിരിക്കുന്നത്. തെലങ്കാനയിലേക്കുള്ള സംഘത്തിൽ കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന നേതാവ് കെ മുരളീധരന്, കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍, ബംഗാളില്‍ നിന്നുള്ള ദീപദാസ് മുന്‍ഷി,…
Read MoreDay: December 3, 2023
എക്സിറ്റ് പോൾ ഫലം യാഥാർഥ്യമാകുമോ? തെലങ്കാനയിൽ കോൺഗ്രസ് മുന്നേറ്റമോ? തെലങ്കാന ആദ്യ ഫലസൂചനകള്‍ പുറത്ത്
തെലങ്കാന: സംസ്ഥാനത്ത് വോട്ടെണ്ണൽ ആരംഭിച്ചു. പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണി തുടങ്ങിയത്. തുടര്‍ന്നാണ് ഇവിഎമ്മുകൾ എണ്ണുക. സംസ്ഥാനത്തെ 119 സീറ്റുകളിലേക്കാണ് പോരാട്ടം. കോൺഗ്രസ് മുന്നേറുന്നു എന്നു ആദ്യ ഫല സൂചനയിൽ നിന്നു വ്യക്തമാകുന്നു. കോണ്‍ഗ്രസ് 25 സീറ്റുകളിലും ബി ആര് എസ് 15 സീറ്റുകളിലും ബിജെപി 1 സീറ്റിലും ലീഡ് ചെയ്യുന്നു. എക്സിറ്റ് പോൾ ഫലം കോൺഗ്രസിനു ആശ്വാസമാകുന്നു. പുറത്ത് വന്ന മിക്ക എക്സിറ്റ് പോളുകളും കോണ്‍ഗ്രസിനാണ് വിജയം പ്രവചിച്ചത്. അതേസമയം, ഭരണകക്ഷിയായ ഭാരതീയ രാഷ്ട്ര സമിതിയുടെ കെടിആര്‍ എന്ന കെ.ടി രാമറാവു പാര്‍ട്ടിക്കും മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവിനും ഹാട്രിക് നേട്ടം കൊയ്യാൻ സാധിക്കുമെന്ന ഉറപ്പിലാണുള്ളത്. ദക്ഷിണേന്ത്യയിൽ വോട്ടെടുപ്പ് നടന്നത് തെലങ്കാനയിൽ മാത്രമാണ്. 119 സീറ്റുകളിൽ കോൺഗ്രസ് 48 മുതൽ 64 വരെ സീറ്റുകൾ നേടുമെന്ന് ജാൻ കി ബാത്ത് എക്സിറ്റ് പോൾ ഫലങ്ങൾ പറയുന്നു.…
Read More‘ഹാട്രിക് ലോഡിംഗ് 3.0’: ആത്മവിശ്വാസം പ്രകടിപ്പിച്ച് കെ.ടി. രാമറാവു
ന്യൂഡൽഹി: തെലുങ്കാന, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവയുൾപ്പെടെ നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ഇന്ന് പുറത്തുവരും. വോട്ടെണ്ണലിന് മുന്നോടിയായി തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്റെ മകൻ കെ. ടി. രാമറാവു വലിയ ആത്മവിശ്വാസം പ്രകടിപ്പിച്ച് ‘ഹാട്രിക് ലോഡിംഗ് 3.0’ എന്ന് എക്സിൽ പറഞ്ഞു. സുഹൃത്തുക്കളെ ആഘോഷിക്കാൻ തയ്യാറാകൂ. പോസ്റ്റിൽ അദ്ദേഹം കൈകളിൽ തോക്ക് പിടിച്ച് ക്യാമറയിലേക്ക് ചൂണ്ടുന്നത് കാണാം. എല്ലാ കണ്ണുകളും ഇപ്പോൾ ഫലങ്ങൾക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.തെലങ്കാനയിൽ 119 അസംബ്ലി സീറ്റുകളാണുള്ളത്. കോൺഗ്രസിന്റെ അനുമൂല രേവന്ത് റെഡ്ഡിയും കൊടങ്കൽ, കാമറെഡ്ഡി എന്നീ രണ്ട് സീറ്റുകളിൽ മത്സരിച്ചു. ഈ തെരഞ്ഞെടുപ്പിലെ പ്രധാന മണ്ഡലങ്ങളിലൊന്നായ ഗജ്വെൽ, ഹുസുറാബാദ് എന്നിവിടങ്ങളിൽ ഭാരതീയ ജനതാ പാർട്ടിയുടെ (ബിജെപി) ഏറ്റെല രാജേന്ദർ മത്സരിച്ചു. പ്രധാന സ്വാധീനമുള്ള പ്രാദേശിക പാർട്ടികളിലൊന്നായ എഐഎംഐഎം ഈ വർഷം 9 സീറ്റുകളിൽ മത്സരിക്കുകയും മുൻനിര നേതാക്കളിലൊരാളായ അക്ബറുദ്ദീൻ…
Read More