സോഷ്യൽ മീഡിയയിൽ ഇപ്പോൾ ജിങ്കോ മരമാണ് താരം. ഐതിഹ്യങ്ങൾ നിറഞ്ഞ ജിങ്കോ മരങ്ങൾ ദക്ഷിണ കൊറിയയിലുടനീളം കാണാവുന്നതാണ്. തങ്കം പോലെ തിളങ്ങുന്ന മരത്തിന് ചുറ്റും ധാരാളം ആളുകൾ തടിച്ചുകൂടിയിരിക്കുന്നതാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്ന വീഡിയോ ദൃശ്യങ്ങളിൽ കാണുന്നത്. ഈ മരത്തിന് 800 വർഷത്തിലേറെ പഴക്കമുണ്ടെന്ന് പറയപ്പെടുന്നു. ദക്ഷിണ കൊറിയൻ വെബ്സൈറ്റുകൾ പറയുന്നത് അനുസരിച്ച് ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന സ്ഥലങ്ങളിൽ ഒന്നാണിത്. വോഞ്ജു ബംഗ്യേ-റി ജിങ്കോ ട്രീ അതിന്റെ ആകർഷകമായ കിരീടത്തിന് പേരുകേട്ടതാണ്. ഇത് നിലവിൽ ഏകദേശം 17 മീറ്റർ ചുറ്റളവിൽ വ്യാപിച്ച് നിൽക്കുന്നു. ജിങ്കോ മരത്തിന്റെ ശാഖകൾ പരന്നുകിടക്കുന്ന രീതി ഏറ്റവും ആകർഷകമായ വൃക്ഷങ്ങളിലൊന്നായി ഇതിനെ മാറ്റുന്നു. നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഇതിന് “ലോകത്തിലെ ഏറ്റവും മനോഹരമായ വൃക്ഷം” എന്ന തലക്കെട്ട് നൽകി. മരത്തിന്റെ ഉത്ഭവത്തെക്കുറിച്ച് കൊറിയ ജൂങ് ആങ് ഡെയ്ലി രണ്ട് ജനപ്രിയ കഥകൾ…
Read MoreDay: December 6, 2023
പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ശബ്ദരേഖ ചോര്‍ത്തിയ സംഭവം; രാഷ്ട്രീയ ദുഷ്ടലാക്കോടെ വഞ്ചന നടത്തുന്ന അധ്യാപകരെ വെറുതെ വിടില്ല; വി. ശിവൻകുട്ടി
തൃശൂര്‍: പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ശബ്ദരേഖ ചോർന്ന സംഭവത്തില്‍ അദ്ദേഹത്തോട് വിശദീകരണം തേടിയിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. വളരെ രഹസ്യമായി കൂടിയ യോഗത്തിലെ കാര്യങ്ങൾ ഒരു അധ്യാപകൻ റെക്കാർഡ് ചെയ്ത് മാധ്യമങ്ങൾക്ക് നൽകി. ഇങ്ങനെയുള്ള അധ്യാപകരെ എങ്ങനെ വിശ്വസിക്കുമെന്ന് മന്ത്രി ചോദിച്ചു. കയ്പമംഗലം മണ്ഡലത്തിലെ നവകേരള സദസിലെ പ്രസംഗത്തിലായിരുന്നു വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണം. ആരാണ് ഇത് ചെയ്തത് എന്ന് കണ്ടുപിടിച്ചേ മതിയാകൂ. ഏത് ഏജൻസി അന്വേഷിക്കണമെന്ന് മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനിക്കും. രാഷ്ട്രീയ ദുഷ്ടലാക്കോടെ വഞ്ചന നടത്തുന്ന അധ്യാപകരെ വെറുതെ വിടില്ലെന്നും സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. ഇത് കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ചോദ്യപേപ്പർ തയ്യാറാക്കുന്നതും ഉത്തരസൂചിക തയ്യാറാക്കുന്നതുമെല്ലാം ഈ അധ്യാപകരാണ്. ഇക്കാര്യത്തിൽ ആത്മാർത്ഥതയും സത്യസന്ധതയും മനസാക്ഷിയും കാണിക്കണമെന്ന് മന്ത്രി പറഞ്ഞു. സംഭവത്തിൽ വകുപ്പ് തല അന്വേഷണം നടത്താൻ പൊതു വിദ്യാഭ്യാസ വകുപ്പ്…
Read Moreയൂത്ത് ലീഗിന്റെ യുവഭാരത് യാത്രയിൽ ഡിവൈഎഫ്ഐ വരുമോ? ചര്ച്ചസജീവം, ക്ഷണിക്കാന്‍ മുസ്ലിം ലീഗ് നേതാക്കളുടെ മൗനസമ്മതം
കോഴിക്കോട്: മുസ്ലിം ലീഗിനെ യുഡിഎഫില്‍ നിന്ന് അടര്‍ത്തിമാറ്റാനുള്ള ശ്രമം സിപിഎം തുടര്‍ന്നുകൊണ്ടിരിക്കുന്നതിനിടെ ലീഗ് യുവജനസംഘടന നടത്തുന്ന യുവ ഭാരത് പദയാത്രയില്‍ പങ്കെടുക്കാനുള്ള താല്പര്യം പ്രകടിപ്പിച്ച് സിപിഎം യുവജനസംഘടനയും. “ഏട്ടന്മാര്’ കാണിച്ച വഴിയേതന്നെ ലീഗ് മൃദുസമീപനപാതയില് സഞ്ചരിക്കാനുള്ള തീരുമാനത്തിലാണ് ഡിവൈഎഫ്യെയും. ജനുവരി 26ന് കാഷ്മീരില്നിന്നാണ് യാത്ര ആരംഭിക്കുന്നത്.കേന്ദ്രസർക്കാരിന്റെ യുവജനങ്ങളോടുള്ള അവഗണനയ്ക്കും തൊഴിലില്ലായ്മയ്ക്കുമെതിരേയാണ് യൂത്ത് ലീഗ് നടത്തുന്ന പദയാത്രയില്‍ പങ്കെടുക്കാനുള്ള താല്പര്യം ഡിവൈഎഫ്ഐ നേതാക്കള്‍ പ്രകടിപ്പിച്ചുകഴിഞ്ഞു. ക്ഷണിച്ചാല്‍ പങ്കെടുക്കുന്ന കാര്യം ആലോചിക്കുമെന്നായിരുന്നു ഡിവൈഎഫ്ഐ നേതാക്കളുടെ പ്രതികരണം. കേന്ദ്ര നയങ്ങള്‍ക്കെതിരേ വിവിധ യുവജന സംഘടനകള്‍ നടത്തുന്ന സമരങ്ങളെ ഡിവൈഎഫ്ഐ സ്വാഗതം ചെയ്യുകയാണെന്നായിരുന്നു ഇതുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്, പ്രസിഡന്റ് വി.വസീഫ് എന്നിവര്‍ അറിയിച്ചത്. കേന്ദ്രനയങ്ങള്‍ക്കെതിരേ യുവജനസംഘടനകള്‍ സമരവും പദയാത്രയും നടത്തുന്നത് ആദ്യമല്ല. ഇതുവരെ യൂത്ത് ലീഗോ -ഡിവൈഎഫ്ഐയോ ഒരുമിച്ച് ഒരു വിഷയത്തിലും സമരമുഖത്ത് എത്തിയിട്ടുമില്ല. നിലവിലെ രാഷ്ട്രീയ…
Read More150 പവനും 15 ഏക്കറും ബിഎംഡബ്ല്യു കാറും വേണം, ഡോ.ഷഹാനയെ മരണത്തിലേക്ക് തള്ളിയിട്ടത് സുഹൃത്തിന്റെ സ്ത്രീധന മോഹം; ആരോപണവുമായി കുടുംബം
തിരുവനന്തപുരം: ഡോക്ടർ ഷഹാനയുടെ ആത്മഹത്യയ്ക്ക് പിന്നാലെ വെളിപ്പെടുത്തലുമായി കുടുംബം. തിരുവന്തപുരം മെഡിക്കൽ കോളിൽ സർജറി വിഭാഗത്തിൽ പിജി വിദ്യാർഥിനിയായിരുന്നു ഷഹാന. കൂടെ പഠിക്കുന്ന ഡോക്ടറായ സുഹൃത്തിന്റെ വിവാഹാലോചന ഷഹാനയ്ക്കെത്തിയിരുന്നു. തുടർന്ന് 50 പവൻ സ്വർണവും 50 ലക്ഷം രൂപയുടെ കാറും സ്വത്തും നൽകാമെന്ന് കുടുംബം വരന്റെ വീട്ടുകാരോട് പറഞ്ഞു. എന്നാൽ 150 പവനും 15 ഏക്കർ ഭൂമിയും ഒരു ബിഎംഡബ്ല്യൂ കാറുമാണ് യുവാവിന്റെ വീട്ടുകാർ സ്ത്രീധനമായി ആവശ്യപ്പെട്ടതെന്ന് ഷഹാനയുടെ കുടുംബം ആരോപിച്ചു. കൊടുക്കാൻ ഉദ്ദേശിച്ചതിൽ കൂടുതൽ തുകയും വിലകൂടിയ കാറും വരന്റെ വീട്ടുകാർ ആവശ്യപ്പെട്ടതോടെ ഷഹാനയുടെ കുടുംബം സമ്മർദത്തിലായി. പിന്നാലെ വരൻ വിവാഹത്തിൽ നിന്ന് പിൻമാറുകയും ചെയ്തു. ഇതിന്റെ മനോവിഷമത്തിൽ ഷഹാന ആത്മഹത്യചെയ്തെന്നാണ് കുടുംബം ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. ഈ കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി കുടുംബം മെഡിക്കൽ കോളജ് പോലീസിൽ പരാതി നൽകി. കഴിഞ്ഞദിവസം രാത്രിയാണ് ഷഹാനയെ മെഡിക്കൽ കോളജിന്…
Read Moreതമിഴ്നാടിന്റെ ഹൃദയത്തിൽ തൊട്ട കരുതലാണ് കേരളത്തിന്റെ പിന്തുണ; എം. കെ സ്റ്റാലിൻ
ചെന്നൈ: മിഷോങ് ചുഴലിക്കാറ്റിൽ തമിഴ്നാട് സംസ്ഥാനം വലയുകയാണ്. തോരാതെ പെയ്യുന്ന മഴയിലും വെള്ളപൊക്കത്തിലും ദുരിതത്തിലായ തമിഴ്നാടിന് സഹായവുമായി എത്തിയ കേരളത്തിന് നന്ദി അറിയിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം. കെ സ്റ്റാലിൻ. മഴക്കെടുതിയിൽ വലയുന്ന തമിഴ്നാടിന് കേരളത്തിന്റെ എല്ലാ പിന്തുണയും സഹായവും ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിരുന്നു. കേരളത്തിന്റെ പിന്തുണയെ തമിഴ്നാടിന്റെ ഹൃദയത്തിൽ തൊട്ട കരുതലെന്നാണ് മുഖ്യമന്ത്രി സ്റ്റാലിൻ വിശേഷിപ്പിച്ചത്. ‘അതിരൂക്ഷമായ പ്രകൃതി ക്ഷോഭത്തെ നേരിടുകയാണ് ചെന്നൈ നഗരം. ജീവാപായം ഉള്‍പ്പെടെയുള്ള നാശനഷ്ടങ്ങള്‍ ഉണ്ടായിരിക്കുന്നു. ഈ കെടുതിയില്‍ തമിഴ് സഹോദരങ്ങളെ നമ്മള് ചേര്‍ത്തു നിര്‍ത്തേണ്ടതുണ്ട്. തമിഴ്നാട്ടില്‍ ഇതിനകം 5000-ല്‍ അധികം ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു കഴിഞ്ഞു. ജീവന് രക്ഷാ മരുന്നുകള്‍ ഉള്‍പ്പെടെയുള്ള പരമാവധി സഹായങ്ങള്‍ എത്തിച്ചു നല്കാന് എല്ലാവരും മുന്‍കൈയെടുത്ത് പ്രവര്‍ത്തിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഈ ദുരന്തത്തെ മറികടന്നു മുന്നോട്ടു പോകാന്‍ തമിഴ്നാടിനൊപ്പം നില്ക്കാം. കേരളത്തിന്റെ സഹായ സന്നദ്ധത…
Read More764 അടി താഴ്ച്ചയിലേക്ക് ബഞ്ചീ ജമ്പിംഗ് നടത്തിയ സഞ്ചാരിക്ക് ദാരുണാന്ത്യം
കയ്യിലിരിക്കുന്ന കാശുകൊടുത്ത് കടിക്കുന്ന പട്ടിയെ വാങ്ങിയെന്ന് കേട്ടിട്ടുണ്ട്. ഇതിപ്പോള്‍ വന്‍ തുക നല്കി ബഞ്ചീ ജമ്പിംഗ് നടത്തി പേടിച്ച് ശ്വാസംമുട്ടി മരിച്ചിരിക്കുകയാണ് ചൈനയിലൊരാള്. ലോകത്തിലെ ഏറ്റവും വലിയ ബഞ്ചീ ജമ്പ് കേന്ദ്രമായ ചൈനയിലെ മകാവു ടവറില്‍ നിന്ന് ഞായറാഴ്ച 764 അടി താഴേക്ക് ചാടിയ 56 കാരനായ ജാപ്പനീസ് പൗരനാണ് മരിച്ചത്. അബോധാവസ്ഥയിലായി രണ്ട് മണിക്കൂറുകള്‍ക്ക് ശേഷമാണ് സഞ്ചാരി മരിച്ചത്. ശ്വാസ തടസമാണ് മരണകാരണം .ബോധരഹിതനായ ഇദേഹത്തെ കോണ്‍ഡേ എസ് ജനുവാറിയോ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. എന്നാല്‍ രക്തസമ്മര്‍ദം, ഹൃദയസംബന്ധമായ അസുഖങ്ങള്‍ പ്രമേഹം മറ്റ് ആരോഗ്യപ്രശ്നങ്ങളുള്ളവർ ജീവനക്കാരെ മുന്‍കൂട്ടി അറിയിക്കണമെന്ന് ബഞ്ചി ജമ്പ് നടത്തുന്ന എജെ ഹാക്കറ്റ് കമ്പനിയുടെ വെബ്സൈറ്റില്‍ കൃത്യമായ് പറഞ്ഞിട്ടുണ്ട്. ചൈന കൂടാതെ സിങ്കപ്പൂര്‍,ഓസ്ട്രയ്ലിയ എന്നിവിടങ്ങളിലും എജെ ഹാക്കറ്റ് ഗ്രൂപ്പ് വിനോദ ഗെയ്മുകള് നടത്തുന്നുണ്ട്. 30 വര്‍ഷത്തെ പാരമ്പര്യമുള്ള കമ്പനിയില്‍ ഇതിനോടകം നാല് മില്ല്യണ്‍…
Read Moreഅതിഥി ദേവോ ഭവ; വിവാഹ വിരുന്നില്‍ ഭക്ഷണം പാകം ചെയ്ത് അതിഥികള്‍; വൈറലായി വീഡിയോ
വിവാഹ ചടങ്ങില്‍ വ്യത്യസ്തകള്‍ കൊണ്ടു വരാന്‍ ആഗ്രഹിക്കുന്നവരാണ് എല്ലാവരും. പാസ്ത മുതല്‍ ലൈവ് പിസ കൗണ്ടര്‍ വരെ ഒരുക്കിയ പല വിവാഹ വിരുന്നുകളും നമ്മള് കണ്ടിട്ടുണ്ട്. ഇപ്പോഴിതാ ലൈവ് റൊട്ടി കൗണ്ടര്‍ അവതരിപ്പിച്ച് വൈറലായി മറ്റൊരു കല്യാണ വിരുന്ന്. വിവാഹ വിരുന്നിനെത്തിയ അതിഥികള്‍ സ്വയം റൊട്ടി പാകം ചെയ്യുന്ന വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ക്ഷണം സ്വീകരിച്ചെത്തിയ അതിഥികള്‍ റൊട്ടി പാകം ചെയ്യുന്ന വീഡിയോ കാഴ്ചക്കാരെ അമ്പരപ്പിച്ചു. വിവാഹ വേദിയിലെ മുഖ്യ ആകര്‍ഷണമായി മാറിയിരിക്കുകയാണ് ലൈവ് റൊട്ടി കൗണ്ടര്‍. ആളുകള്‍ക്ക് ഇഷ്ടാനുസരണം സ്വന്തം പൊടികയ്കളും ചേര്‍ത്ത് ഭക്ഷണം പാകം ചെയ്യാനുള്ള അവസരം ഒരുക്കിയ വിവാഹ വിരുന്നാണ് സമൂഹമാധ്യങ്ങളിലെ താരം. ചെലവേറിയ പരമ്പരാഗത കല്യാണ വിരുന്നുകള്‍ക്ക് ഇനി വിട. വ്യത്യസ്തമായ തീം പരീക്ഷിച്ച കല്യാണ വിരുന്ന് അതിഥികള്‍ക്ക് മറക്കാനാവാത്ത ഓര്‍മ്മയായിരിക്കും. വൈറലായ കല്യാണ വിരുന്നിന് ആരാധകരേറുന്നു. സമൂഹമാധ്യമങ്ങളിലുടെ വീഡയോ…
Read Moreമരച്ചീനിക്കൃഷിക്ക് വെല്ലുവിളിയായി ഫംഗസ് രോഗം: ലക്ഷങ്ങളുടെ നഷ്ടമെന്ന് കർഷകർ
രാമപുരം: മരച്ചീനി കര്‍ഷകര്‍ക്കു പുതിയ വെല്ലുവിളിയുമായി ഫംഗസ് രോഗം. രാമപുരം പഞ്ചായത്തിലെ മരച്ചീനി കൃഷിയാണ് ഫംഗസ് രോഗം മൂലം നശിച്ചു പോകുന്നത്. മരച്ചീനിയുടെ തണ്ടിന്റെ അടിഭാഗത്തു പടരുന്ന ഫംഗസ് പതിയെ ചെടിയെ മുഴുവന്‍ ബാധിച്ച് കിഴങ്ങടക്കം ചീഞ്ഞ് അഴുകിപോകുകയാണ്. മുന്‍ വര്‍ഷങ്ങളില്‍ രോഗം ബാധിച്ചിരുന്നെങ്കിലും ആദ്യമായിട്ടാണ് ഇത്രയും വ്യാപകമായി കൃഷി നശിച്ചത്. രാമപുരം പഞ്ചായത്തില്‍ ഹെക്ടര്‍ കണക്കിന് മരച്ചീനിയാണ് ഫംഗസ് ബാധയിൽ നശിക്കുന്നത്. മരച്ചീനിയുടെ വിളവെടുപ്പ് അടുക്കാറായപ്പോള്‍ സംഭവിച്ച തിരിച്ചടി മൂലം കര്‍ഷകര്‍ നിരാശയിലാണ്. കടം വാങ്ങി കൃഷിയിറക്കിയ കര്‍ഷകരില്‍ പലരും കടക്കെണിയിലാക്കിയിരിക്കുകയാണ്. പ്രകൃതിക്ഷോഭത്തില്‍ കൃഷി നശിച്ചാല്‍ മാത്രമേ സര്‍ക്കാരില്‍നിന്നു ധനസഹായം ലഭിക്കുകയൊള്ളു എന്നാണ് അധികാരികള്‍ നല്കുന്ന വിവരമെന്ന് കര്‍ഷകര്‍ പറയുന്നു. അരുണ്‍ തോമസ് കോലത്ത്, ജിന്നി തോമസ് വടക്കേക്കുറ്റ്, ജോബി തച്ചൂര്, ബിജു മേതിരി, സാബു കൊച്ചുപറമ്പില്‍, അര്ജുന് വല്ലേല്‍, വേണു മാരാത്ത് എന്നിവരുടെ കൃഷിയും,…
Read Moreആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം; ഫ്രം ഓയൂർ ടു തെങ്കാശി; ചോദ്യാവലി റെഡി
കൊല്ലം: ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ട് പോയ കേസിൽ പ്രതികളെ കസ്റ്റഡിയിൽ വാങ്ങുന്നതിന് മുമ്പ് അവർക്കായി ചോദ്യാവലി തയാറാക്കി ക്രൈംബ്രാഞ്ച്. ഓയൂരിൽനിന്ന് കുട്ടിയെ തട്ടിക്കൊണ്ട് പോയത് മുതൽ പ്രതികൾ തെങ്കാശിയിൽ പിടിയിലായത് വരെയുള്ള സംഭവവികാസങ്ങൾ കോർത്തിണക്കിയാണ് ചോദ്യാവലി തയാറാക്കിയിട്ടുള്ളത്. ചോദ്യം ചെയ്യൽ പൂർണമായും റെക്കോർഡ് ചെയ്യും. റൂറൽ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് തന്നെയായിരിക്കും ചോദ്യം ചെയ്യൽ എന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ നൽകുന്ന സൂചന. ഒപ്പം വിശദമായ തെളിവെടുപ്പുകളും നടത്തേണ്ടതുണ്ട്. പ്രതികളായ കുടുംബം താമസിക്കുന്ന ചാത്തന്നൂർ മാമ്പള്ളിക്കുന്നത്തെ വീട്ടിലെ തെളിവെടുപ്പ് അന്വേഷണ സംഘത്തെ സംബന്ധിച്ച് ഏറെ നിർണായകമായിരിക്കും. കുട്ടിയെ താമസിപ്പിച്ചത് ഈ വീട്ടിലാണെന്നാണ് പ്രതികളുടെ മൊഴി. ഈ വീട്ടിൽ ഇവരെ കൂടാതെ വേറെയും ചിലർ കൂടി ഉണ്ടായിരുന്നതായി കുട്ടിയും മൊഴി നൽകിയിട്ടുണ്ട്. കുട്ടിക്ക് ഉറങ്ങാൻ ഗുളിക നൽകിയത് ആര്? കുട്ടിയുടെ സ്കൂൾ ബാഗിന് എന്ത് സംഭവിച്ചു, കുട്ടിയുടെ സഹോദരന് കൈമാറാൻ സംഘം…
Read Moreറിട്ട. പോലീസ് ഇന്‍സ്പെക്ടറുടെ മരണം; ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍
കോട്ടയം: റിട്ട. പോലീസ് ഇന്‍സ്പെക്ടറുടെ അപകടമരണവുമായി ബന്ധപ്പെട്ടു നിര്‍ണായമായ ഫോറന്‍സിക് പരിശോധന ഫലം പുറത്തുവന്നു. പോളക്കാട്ടില്‍ എം.വി. മാത്യുവാണ് അപകടത്തില്‍പ്പെട്ടു ചികിത്സയിലിരിക്കെ മരണപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഓട്ടോ ഡ്രൈവര്‍ അയ്മനം സ്വദേശി ജയകുമാറിനെ മനഃപൂര്മല്ലാത്തെ നരഹത്യാക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഓഗസ്റ്റ് 11ന് രാവിലെ പത്തിന് പനമ്പാലം കോലേട്ടമ്പലത്തിനു സമീപമാണ് അപകടമുണ്ടായത്. ബൈക്കില്‍നിന്നു വീണ് ഗുരുതരമായി പരിക്കേറ്റ നിലയിലാണ് എം.വി. മാത്യുവിനെ കണ്ടെത്തിയത്. ഇടതുവശത്തുകൂടി ബൈക്കില്‍ സഞ്ചരിച്ചിരുന്ന ആള് ഇടതുവശത്തേക്കു വീണപ്പോള്‍ വലതുവശത്തെ പത്തു വാരിയെല്ലുകള്‍ക്കു പൊട്ടല്‍, വലത്തേ തലയോട്ടിക്കു പൊട്ടല്‍, തലച്ചോറിനും ശ്വാസകോശത്തിനും ഉണ്ടായ ഗുരുതര ക്ഷതം തുടങ്ങിയവ ബന്ധുക്കളില്‍ സംശയമുണ്ടാക്കുകയും ഇക്കാര്യങ്ങൾ പോലീസിനെ അറിയിക്കുകയും ചെയ്തു. പോലീസ് പരിശോധനയില്‍ ബൈക്കിന്റെ ക്രാഷ് ഗാര്‍ഡില്‍ കറുത്ത പെയിന്റ് കണ്ടെത്തിയതിനെത്തുടര്‍ന്ന് വിശദമായ ഫോറന്‍സിക് പരിശോധന നടത്തി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെ മണലേല്‍ പള്ളി ഭാഗത്തേക്കു പോയിരുന്ന…
Read More