തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷയിൽ വാരിക്കോരി മാർക്ക് നൽകുന്നതിനെ വിമർശിച്ചുകൊണ്ടുള്ള തന്റെ ശബ്ദരേഖ പുറത്തുവന്നതിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ് ഇന്ന് വിദ്യാഭ്യാസ മന്ത്രിക്ക് റിപ്പോർട്ട് നൽകിയേക്കും. അക്ഷരം കൂട്ടിവായിക്കാനറിയാത്ത കുട്ടികൾക്കു പോലും എ പ്ലസ് ലഭിക്കുന്നുണ്ടെന്നു എസ്. ഷാനവാസ് വിമർശിച്ചിരുന്നു. എസ്എസ്എൽസി ചോദ്യപ്പേപ്പർ തയാറാക്കുന്ന അധ്യാപകർക്കായി കഴിഞ്ഞ മാസം സംഘടിപ്പിച്ച ശിൽപശാലയ്ക്കിടെയായിരുന്നു പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ വിമർശനം. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പേരിൽ പ്രചരിക്കുന്ന ശബ്ദരേഖയിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി റിപ്പോർട്ട് തേടിയിരുന്നു. കുട്ടികളുടെ പഠനനിലവാരം സംബന്ധിച്ച ശബ്ദരേഖ ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പം ഉണ്ടാക്കിയിട്ടുണ്ടെന്നും ഡിജിഇ പറഞ്ഞത് സർക്കാർ അഭിപ്രായം അല്ലെന്നുമാണ് മന്ത്രി പ്രതികരിച്ചത്. അതേസമയം എസ്. ഷാനവാസിന്റെ ശബ്ദരേഖ പുറത്തുവന്നതിൽ അദ്ദേഹത്തോട് തന്നെ റിപ്പോർട്ട് തേടിയതിൽ അധ്യാപക സംഘടനകൾക്ക് എതിർപ്പുണ്ട്. ഭരണപക്ഷാനുകൂല അധ്യാപകരെ ഉൾപ്പെടുത്തി നടത്തിയ യോഗത്തിൽ ഡിജിഇ നടത്തിയ സംഭാഷണം പുറത്താക്കിയത് ആരാണെന്ന് അന്വേഷണം നടത്തണമെന്ന് കോൺഗ്രസ്…
Read MoreDay: December 6, 2023
വീട്ടിൽ കയറി യുവതിയോട് അതിക്രമം: ഒരാള്‍ അറസ്റ്റില്‍
കോട്ടയം: വീട്ടില്‍ കയറി അതിക്രമം നടത്തിയ കേസില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കുറിച്ചി എസ്പുരം, നിതീഷ് ഭവന് വീട്ടില്‍ നിധീഷ് ചന്ദ്രനെ(33)യാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തുക്കളും ചേര്‍ന്ന് കഴിഞ്ഞദിവസം പുലര്‍ച്ചെ ഒന്നിനു സമീപവാസിയായ യുവതിയുടെ വീടിന്റെ കതക് തള്ളിത്തുറന്ന് അസഭ്യം വിളിക്കുകയും, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. വീടിന്റെ ജനലുകളും മറ്റും ഇഷ്ടികകൊണ്ട് എറിഞ്ഞു നശിപ്പിക്കുകയും ചെയ്തു. ഇവര്‍ക്ക് യുവതിയുടെ സഹോദരങ്ങളുമായി മുന്‍ വൈരാഗ്യമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ആക്രമണം. പെണ്‍കുട്ടിയുടെ പരാതിയെത്തുടര്‍ന്ന് ചിങ്ങവനം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും തുടര്‍ന്നു നടത്തിയ തെരച്ചിലില്‍ ഇയാളെ പിടികൂടുകയുമായിരുന്നു. മറ്റു പ്രതികള്‍ക്കായി തെരച്ചില്‍ ശക്തമാക്കി.
Read Moreയുവ ഡോക്ടറുടെ മരണം; അനസ്തേഷ്യ മരുന്ന് ഉള്ളിൽ ചെന്നെന്നു പ്രാഥമിക നിഗമനം
തിരുവനന്തപുരം: മെഡിക്കൽ കോളജിലെ പിജി ഡോക്ടറായ വെഞ്ഞാറമൂട് സ്വദേശിനി ഷഹാന (27) യുടെ മരണം അമിതമായി അനസ്തേഷ്യ മരുന്ന് ഉള്ളിൽ ചെന്നത് മൂലമാണെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. കഴിഞ്ഞദിവസം രാത്രിയാണ് ഷഹാനയെ മെഡിക്കൽ കോളജിന് സമീപത്തെ ഇവർ താമസിക്കുന്ന ഒരു ഫ്ലാറ്റിനുള്ളിൽ അബോധാവസ്ഥയിൽ കണ്ടെത്തുന്നത്. ഡോക്ടറുടെ വിവാഹം നിശ്ചയിച്ചിരുന്നു എന്നും സ്ത്രീധനവുമായി ബന്ധപ്പെട്ട വിഷയമാണ് ആത്മഹത്യയ്ക്ക് കാരണമെന്നുമാണ് സൂചന. ഫ്ലാറ്റിനുള്ളിൽ മുറിയിൽ ബോധരഹിതയായി കിടന്ന ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പോലീസ് റിപ്പോർട്ടിൽ ഉള്ളത്. ശരീരത്തിൽ അമിതമായി അനസ്തേഷ്യ മരുന്ന് കുത്തിവച്ചതാണ് മരണ കാരണമായത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണ കാരണത്തിൽ കൂടുതൽ വ്യക്തത വരികയുള്ളൂ. അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത് എന്നും ഡോക്ടറുടെ ബന്ധുക്കൾ പരാതി നൽകിയാൽ മാത്രമേ കൂടുതൽ നടപടികളുമായി മുന്നോട്ടുപോകാൻ സാധിക്കുകയുള്ളൂ എന്നുമാണ് മെഡിക്കൽ കോളജ്…
Read Moreവീണ്ടും ഇന്ത്യ-പാക്ക് പ്രണയകഥ; വാഗാ അതിർത്തികടന്ന് അവൾ വന്നു..!
കോൽക്കത്ത: കോൽക്കത്തക്കാരനായ കാമുകനെ കാണുന്നതിനും വിവാഹം കഴിക്കുന്നതിനുമായി പാക്കിസ്ഥാനി യുവതി അട്ടാരി-വാഗാ അതിർത്തി കടന്ന് ഇന്ത്യയിലെത്തി. പാക് പഞ്ചാബിൽനിന്നുള്ള ജാവരിയ ഖാനം എന്ന യുവതിയാണ് 45 ദിവസത്തെ വീസയുമായി കല്യാണം കഴിക്കാനെത്തിയത്. അവളുടെ കാമുകൻ സമീർ ഖാനും അയാളുടെ കുടുംബവും സ്വീകരിക്കാൻ വാഗയിലെത്തിയിരുന്നു. പിതാവ് അസ്മത്ത് ഖാനൊപ്പമാണ് യുവതി വന്നത്. ആഘോഷത്തോടെയാണ് പാക്കിസ്ഥാനി മരുമകളെ സമീറിന്റെ കുടുംബം ഇന്ത്യൻമണ്ണിലേക്ക് ആനയിച്ചത്. ഇതിന്റെ വീഡിയോ വൈറലായി. കുടുംബാംഗങ്ങൾ പാട്ടുപാടി ഡാൻസ് ചെയ്യുന്നത് വീഡിയോയിൽ കാണാം. വരന്റെ കുടുംബാംഗങ്ങളുടെ സ്നേഹസ്വീകരണത്തിൽ പെണ്ണിന്റെ പിതാവിന്റെ മനം നിറഞ്ഞു. വിവാഹം കോൽക്കത്തയിൽ മതാചാരപ്രകാരം ജനുവരിയിൽ നടക്കും. അഞ്ച് വർഷമായി ഇരുവരും പ്രണയത്തിലാണ്. അതേസമയം, വീസ നീട്ടാൻ ആഗ്രഹിക്കുന്നതായി യുവതിയെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Read Moreസ്ത്രീകളുടെ അന്തസിനേക്കുറിച്ച് ഒരാഴ്ചമുമ്പുവരെ ക്ലാസെടുത്തിരുന്ന ഒരാളാണോ ഇത്; തൃഷക്ക് നേരെ സെെബർ ആക്രമണം; പിന്നാലെ പോസ്റ്റ് മുക്കി
സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്ത അനിമൽ ഡിസംബര്‍ ഒന്നിനാണ് റിലീസായത്. രണ്‍ബീര്‍ കപൂര്‍ നായകനായ അനിമല്‍ സമിശ്രമായ പ്രതികരണം നേടി ബോക്സോഫീസില്‍ കുതിക്കുകയാണ്. എന്നാല്‍ വിവാദങ്ങളും ചിത്രത്തെക്കുറിച്ച് ഉയരുന്നുണ്ട്. ചിത്രത്തിലെ വയലന്‍സും, സ്ത്രീകളോടുള്ള പെരുമാറ്റവുമാണ് ഏറെ ചര്‍ച്ചയാകുന്നത്. അതിനിടയിലാണ് നടി തൃഷയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി ചര്‍ച്ചയാകുന്നത്. അനിമല്‍ സിനിമ കണ്ടശേഷം അതിനെ പുകഴ്ത്തി പോസ്റ്റിട്ട തൃഷ ഇപ്പോള്‍ അത് പിന്‍വലിച്ചിരിക്കുകയാണ്. ചിത്രത്തോട് ആരാധാന തോന്നുന്നു എന്നാണ് തൃഷ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ഇട്ടത്. അതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ ഉയര്‍ന്നുവന്നു. മന്‍സൂര്‍ അലി ഖാന് കേസില്‍ അടക്കം സ്ത്രീകളുടെ അഭിമാനം സംബന്ധിച്ച് പറഞ്ഞിരുന്ന തൃഷ സ്ത്രീവിരുദ്ധമായ കാര്യങ്ങള്‍ ഏറെയുള്ള സിനിമ പ്രോത്സാഹിപ്പിക്കുന്നത് ശരിയാണോ എന്നാണ് വിമര്‍ശനം ഉയര്‍ന്നത്. ഇതിന് സിനിമയ്ക്കു പിന്നാലെ തൃഷയ്ക്കുനേരെയും വിമർശനങ്ങൾ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടു. സ്ത്രീകളുടെ അന്തസിനേക്കുറിച്ച് ഒരാഴ്ചമുമ്പുവരെ ക്ലാസെടുത്തിരുന്ന…
Read Moreബ്ലൗസും കള്ളിമുണ്ടും ധരിച്ച് നാടൻ ലുക്കിൽ ലണ്ടൻ തെരുവിൽ മലയാളി പെൺകൊടി !
കണ്ണൂർ: ലണ്ടൻ തെരുവിൽ ബ്ലൗസും കള്ളിമുണ്ടും തോർത്തും ധരിച്ച് ഒരു മലയാളി പെൺകുട്ടിയെ കാണുക എന്നത് സ്വപ്നത്തിൽ പോലും ഓർക്കാൻ കഴിയാത്ത കാര്യമാണ്. എന്നാൽ, നവംബർ 20ന് ലണ്ടൻ നഗരം ആ കാഴ്ച കണ്ടു. കണ്ണൂർ സ്വദേശിനിയാണ് തന്റെ മുത്തശിയുടെ കാലത്തിലേക്ക് ഒരു തിരിഞ്ഞു പോക്ക് നടത്തിയത്. ഇന്നിപ്പോൾ ഈ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. മലയാളിയായ ഒരു ഫോട്ടോഗ്രാഫറുടെ മനസിൽ ഉദിച്ച ഐഡിയയാണ് ഈ ഫോട്ടോഷൂട്ടിന് പിന്നിൽ. കേരളത്തനിമ നിലനിർത്തി ലണ്ടനിൽ ഒരു ഫോട്ടോഷൂട്ട് നടത്തണമെന്ന് ആഗ്രഹവുമായി മുന്നോട്ടുപോയത് എറണാകുളം അത്താണി സ്വദേശി സാജുവാണ്. തന്റെ ആഗ്രഹം മനസിലേറ്റി നടക്കുന്നതിനിടയാണ് ഒരു പരിപാടിയിലെ ആങ്കർ ആയിരുന്ന കണ്ണൂർ കൂത്തുപറമ്പ് കൈതേരി സ്വദേശിനി വിന്യാ രാജിനെ കണ്ടെത്തുന്നതും സാജു തന്റെ ആഗ്രഹം അറിയിക്കുന്നതും. ലണ്ടനിലെ തിരക്കേറിയ നഗരങ്ങളിൽ ഒന്നായ സ്പ്രിംഗ് ഫീൽഡിലാണ് ഫോട്ടോ ഷൂട്ടിന് സ്ഥലം കണ്ടെത്തിയത്.…
Read Moreസപ്ലൈകോ സമ്പൂർണ കാലി; ക്രിസ്മസിന് പ്രതീക്ഷ വേണ്ട
കോട്ടയം: നവകേരള സദസ് കെങ്കേമമായി മുന്നേറുമ്പോഴും ക്രിസ്മസിന് കിറ്റും കേക്കുമൊന്നും സര്‍ക്കാരില്‍നിന്നു പ്രതീക്ഷിക്കേണ്ട. സാധാരണക്കാര്‍ക്കു നേരിയ വിലക്കുറവില്‍ സാധനങ്ങള്‍ ലഭിച്ചിരുന്ന സപ്ലൈകോയില്‍ ക്രിസ്മസിന് ഒരു വകയുമുണ്ടാകില്ല. ഇനിയും കടംതരാന്‍ തയാറല്ലെന്ന് നിത്യോപയോഗസാധനങ്ങൾ എത്തിക്കുന്ന കമ്പനികള്‍ വ്യക്തമാക്കിയിരിക്കുന്നു. ഇപ്പോള്‍ത്തന്നെ കാലിയാണ് സപ്ലൈകോ ഔട്ട്ലറ്റുകള്. സാധനങ്ങള്‍ വാങ്ങാന്‍ ടെന്‍ഡര്‍ ക്ഷണിച്ചിട്ട് സപ്ലൈകോയില്‍ സാധനങ്ങള്‍ എത്തിക്കാന്‍ ഒരു കമ്പനി പോലും തയാറല്ല. സാധനങ്ങള്‍ വാങ്ങാന്‍ പത്തു ദിവസം മുന്‍പ് നോട്ടിസ് നല്‍കുകയും ടെന്‍ഡറിനു ശേഷം ആദ്യഗഡു വിതരണത്തിന് 15 ദിവസം സമയം നല്‍കുകയും വേണം. ഈ നിലയ്ക്ക് ക്രിസ്മസിനു മുന്‍പ് സപ്ലൈകോയില്‍ സാധനങ്ങൾ വാങ്ങാമെന്ന പ്രതീക്ഷ വേണ്ട. അരി, പഞ്ചസാര, വറ്റല്‍മുളക് എന്നിവയ്ക്കാണ് സബ്സിഡിയുള്ള 13 ഇനങ്ങളില്‍ ഏറ്റവുമധികം ആവശ്യക്കാരുള്ളത്. വിപണിവില അധികമായതിനാല്‍ മുളക് കഴിഞ്ഞ മൂന്നു മാസവും സപ്ലൈകോ ടെന്‍ഡറില്‍ ഉള്‍പ്പെടുത്തിയില്ല. വെള്ളക്കടല, ഗ്രീന്‍പീസ് തുടങ്ങിയ സബ്സിഡി ഇതര സാധനങ്ങള്‍…
Read More‘ഡൽഹി ഖാലിസ്ഥാൻ ആകും’; ഇന്ത്യൻ പാർലമെന്റ് ആക്രമിക്കുമെന്ന് ഖാലിസ്ഥാൻ നേതാവ്
ന്യൂഡൽഹി: ഇന്ത്യൻ പാർലമെന്റ് ആക്രമിക്കുമെന്ന ഭീഷണി സന്ദേശവുമായി ഖാലിസ്ഥാൻ നേതാവ് ഗുർപത്വന്ത് സിംഗ് പന്നൂ. ഡിസംബർ 13നോ അതിനുമുന്‍പോ പാർലമെന്റ് ആക്രമിക്കുമെന്നാണ് ഭീഷണി. വീഡിയോയിലൂടെയാണ് പന്നൂൻ ഭീഷണി സന്ദേശം പുറത്തുവിട്ടത്. ഡൽഹി ഖാലിസ്ഥാൻ ആകും എന്ന പേരിലാണ് വീഡിയോ സന്ദേശം. നേരത്തെയും ഇത്തരത്തിലുള്ള ഭീഷണികൾ പന്നൂൻ നടത്തിയിട്ടുണ്ട്. 2001ലെ പാർലമെന്റ് ആക്രമണത്തിന്റെ 22-ാം വാർഷികമാണ് ഡിസംബർ 13ന്. ആക്രമണക്കേസിലെ പ്രതിയായ അഫ്സൽ ഗുരുവിന്റെ “ഡൽഹി ബനേഗാ ഖലിസ്ഥാൻ’ (ഡൽഹി ഖാലിസ്ഥാനായി മാറും) എന്ന അടിക്കുറിപ്പോടെയുള്ള പോസ്റ്ററോടു കൂടിയ വീഡിയോയിൽ തന്നെ വധിക്കാനുള്ള ഇന്ത്യൻ ഏജൻസികളുടെ ഗൂഢാലോചന പരാജയപ്പെട്ടെന്നും പന്നൂൻ പറയുന്നുണ്ട്. പാർലമെന്റിന്റെ ശീതകാല സമ്മേളനം നടക്കുന്നതിനിടെയാണ് പന്നൂന്റെ ഭീഷണി. ഡിസംബർ 22 വരെയാണു സമ്മേളനം. ഭീഷണിയെ തുടർന്ന് ഡൽഹി പൊലീസ് അതീവ ജാഗ്രതയിലാണ്.
Read Moreവരുന്നൂ, രാജസ്ഥാനില്‍നിന്ന് ഒരു കൊടുങ്കാറ്റ്…! മലൈക്കോട്ടെ വാലിബന് ടീസര്‍ ഇന്ന്
കോഴിക്കോട്: ലിജോ ജോസ് പെല്ലിശേരിയും മോഹന്‍ലാലും ആദ്യമായി ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രം മലൈക്കോട്ടെ വാലിബന്റെ ടീസര്‍ ഇന്ന് വൈകുന്നേരം അഞ്ചിന് റിലീസ് ചെയ്യും. ഏറെനാളായി സിനിമാസ്വാദകരും മോഹൻലാല്‍ ആരാധകരും കാത്തിരിക്കുന്ന അപ്ഡേറ്റ് ആയിരുന്നു ഇത്. ഇതിനോട് അനുബന്ധിച്ചുള്ള പോസ്റ്ററുകളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ നിറയുകയാണ്. “നിങ്ങളൊന്ന് ഉഷാറാക് ലാലേട്ടാ…കളക്ഷൻ റിക്കാർഡുകൾ തകർത്തെറിയുന്ന ബോക്സോഫീസ് തമ്പുരാന്റെ കസേര ഇപ്പോഴും ഭദ്രമായിതന്നെ കൈയിലുണ്ട്. യുട്യൂബിന് അഡ്വാൻസ്ഡ് ആദരാഞ്ജലികൾ, പുത്തൻ അവതാരം വരവേൽക്കാൻ കേരളം ഒരുങ്ങി കഴിഞ്ഞിരിക്കുന്നു, രാജസ്ഥാൻ മരുഭൂമിയിൽനിന്ന് ഒരു കൊടുങ്കാറ്റ് വരുന്നു…’ എന്നിങ്ങനെ പോകുന്നു ആരാധക കമന്റുകള്‍. മലൈക്കോട്ടൈ വാലിബൻ അടുത്തവർഷം ജനുവരി 25ന് തിയറ്ററുകളിൽ എത്തും. രാജസ്ഥാനിൽ ആയിരുന്നു ഭൂരിഭാഗം ഷൂട്ടിംഗും നടന്നത്. സെഞ്ച്വറി ഫിലിംസും ജോൺ മേരി ക്രിയേറ്റീവും ചേർന്നാണ് നിർമാണം. ചിത്രത്തിൽ മോഹൻലാൽ ഡബിൾ റോളിലാണെന്നാണ് വിവരം.
Read Moreകാഷ്മീർ കാണണമെന്ന മോഹം; ചിട്ടി നടത്തി സ്വരൂപിച്ച കാശുമായി അവർ പോയത് അന്ത്യയാത്രയ്ക്ക്
പാലക്കാട്: കാഷ്മീരിലെ ദുരന്തത്തിൽ പ്രിയപ്പെട്ടവർ മരിച്ചതിന്റെ ആഘാതത്തിലാണ് വീട്ടുകാരും നാട്ടുകാരും. സ്വപ്നയാത്രയാണ് ഒടുവിൽ ശ്രീനഗർ സോജില ചുരത്തിൽ ദുരന്തത്തിൽ കലാശിച്ചത്. ചിറ്റൂരിൽനിന്നുള്ള 13 പേരുടെ സംഘം നവംബർ 30നാണ് ട്രെയിനിൽ പുറപ്പെട്ടത്. സുഹൃത്തുക്കൾ ചേർന്നു ചിട്ടി നടത്തിയാണ് തുക സ്വരൂപിച്ചത്. അഞ്ച് വർഷമായി ഇവർ ഇത്തരത്തിൽ യാത്ര പോകാറുണ്ട്. എല്ലാവർഷവും നവംബർ ഡിസംബർ മാസങ്ങളിലാണ് ഇവർ യാത്ര പോകാറുള്ളത്. കഴിഞ്ഞവർഷവും ഈസംഘം കാഷ്മീരിലേക്കുതന്നെയാണ് യാത്രപോയത്. കഴിഞ്ഞതവണ പല സ്ഥലങ്ങളും കാണാൻ സാധിക്കാത്തതിനാൽ ഈവർഷവും ഇവർ കാഷ്മീരിലേക്ക് യാത്ര തിരിക്കുകയായിരുന്നു. കേരളത്തിൽ മാത്രം യാത്ര നടത്തിയിരുന്ന സംഘം കഴിഞ്ഞവർഷം മുതലാണ് കേരളത്തിനു പുറത്തേക്ക് യാത്രപോയി തുടങ്ങിയത്. 30ന് കാഷ്മീരിലേക്ക് ആദ്യം ഫ്ലൈറ്റിൽ പോകാനായിരുന്നു പ്ലാൻ. പക്ഷേ ചെലവ് കൂടുന്നതിനാൽ ഡൽഹി വരെ ട്രെയിനിലും പിന്നീട് വാഹനത്തിലുമായി യാത്ര ഒരുക്കുകയായിരുന്നു. സോനാമാർഗിലേക്കു രണ്ടു കാറുകളിലെത്തിയ സംഘം സ്കീയിംഗ് നടത്തി മടങ്ങുമ്പോൾ…
Read More