കോഴിക്കോട്: സിപിഐയും ഡിവൈഎഫ്ഐയും കേരളത്തിൽ മിശ്രവിവാഹങ്ങളെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് സമസ്ത യുവജന നേതാവ് നാസർ ഫൈസി കൂടത്തായി. മുസ്ലിം പെൺകുട്ടികളെ എസ്എഫ്ഐയും ഡിവൈഎഫ്ഐയും പ്രവർത്തകർ തട്ടിക്കൊണ്ടുപോയി മിശ്ര വിവാഹം നടത്തുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. പാർട്ടി ഓഫീസുകളിലും പത്ര ഓഫീസുകളിലും പാർട്ടി നേതാക്കൻമാരുടെ പിൻബലത്തിൽ എസ്എഫ്ഐയും ഡിവൈഎഫ്ഐയും മുസ്ലിം പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി അമുസ്ലിംങ്ങൾക്ക് കല്യാണം കഴിച്ചു കൊടുക്കുന്നുവെന്ന് നാസർ ഫൈസി കൂടത്തായി പറഞ്ഞു. ഒരു ഹിന്ദു ഒരു മുസ്ലിം സമുദായക്കാരനെയോ സമുദായക്കാരിയെയോ വിവാഹം ചെയ്താൽ മതേതരത്വമായെന്നാണ് ചിലർ ധരിക്കുന്നത്. എന്നാൽ ഇതിനെതിരെ മഹല്ല് കമ്മിറ്റികൾ ജാഗ്രത പുലർത്തണമെന്നും കൂടത്തായി ആവശ്യപ്പെട്ടു. എസ്എംഎഫ് കോഴിക്കോട് ജില്ലാ സാരഥി സംഗമത്തിൽ പ്രസംഗിക്കുന്നതിനിടെയാണ് കൂടത്തായിയുടെ പരാമർശം. എസ്എഫ്ഐക്കും ഡിവൈഎഫ്ഐയ്ക്കുമെതിരെ ഗുരുതര ആരോപണമാണ് നാസർഫൈസി ഉയർത്തിയത്. കോഴിക്കോട് കൊയിലാണ്ടിയിലാണ് ജില്ലാ സാരഥി സംഗമം നടന്നത്. പരിപാടിയിൽ പങ്കെടുത്ത മഹല്ല് കമ്മിറ്റി ഭാരവാഹികളെ അഭിസംബോധന ചെയ്യുമ്പോഴാണ് നാസർഫൈസിയുടെ…
Read MoreDay: December 6, 2023
നവകേരള സദസിൽ എംഎൽഎയുടെ പിഎ കറുത്ത ഷർട്ട് ധരിച്ചെത്തി; പോലീസ് തടഞ്ഞു; വേദിയിൽ പോലീസിനെതിരേ ആഞ്ഞടിച്ച് സി.സി. മുകുന്ദൻ എംഎൽഎ
തൃപ്രയാർ: നവകേരള സദസിനു കറുത്ത ഷർട്ട് ധരിച്ചെത്തിയ സി.സി. മുകുന്ദൻ എംഎൽഎയുടെ പിഎ അസ്ഹർ മജീദിനെ പോലീസ് തടഞ്ഞു. വേദിക്കു മുന്നിലെത്തിയ അസ്ഹറിനോടു പുറത്തു പോകാൻ കൊടുങ്ങല്ലൂർ ഡിവൈഎസ്പി സലീഷ് എൻ. ശങ്കരന്റെ നേതൃത്വത്തിൽ പോലീസ് ആവശ്യപ്പെട്ടതു തർക്കത്തിനിടയാക്കി. തുടർന്ന് സി.സി. മുകുന്ദൻ പോലീസിനെതിരേ തിരിയുകയായിരുന്നു. പരിപാടി പൊളിക്കാൻ പോലീസ് ശ്രമിക്കുകയാണെന്നും പ്രത്യേകിച്ച് ഡിവൈഎസ്പിക്കാണ് യോഗം പൊളിക്കാൻ താത്പര്യമെന്നും ജനങ്ങൾ ശ്രദ്ധിക്കണമെന്നും നവകേരള സദസിന്റെ അധ്യക്ഷനായിരുന്ന സി.സി. മുകുന്ദൻ മൈക്കിലൂടെ വിളിച്ചുപറഞ്ഞു. മന്ത്രിമാരായ ആർ. ബിന്ദു, സജി ചെറിയാൻ, ആന്റണി രാജു, ജി.ആർ. അനിൽ എന്നിവർ വേദിയിലിരിക്കുമ്പോഴായിരുന്നു സംഭവം. ഈ സമയം മുഖ്യമന്ത്രി എത്തിയിരുന്നില്ല. എംഎൽഎ ഇടപെട്ടതോടെ പോലീസ് അസ്ഹറിനെ തടയുന്നതിൽനിന്നു പിന്മാറി.
Read Moreകാഷ്മീരിലെ വാഹനാപകടം; മരിച്ച പാലക്കാട് സ്വദേശികളുടെ പോസ്റ്റ്മോർട്ടം ഇന്ന്
പാലക്കാട്: ജമ്മു കാഷ്മീരിൽ വാഹനാപകടത്തിൽ മരിച്ച നാല് പാലക്കാട് സ്വദേശികളുടെ പോസ്റ്റ്മോർട്ടം ഇന്ന് ശ്രീനഗറിൽ നടക്കും. മൃതദേഹങ്ങൾ സോനാമാർഗയിലെ ആശുപത്രിയിൽനിന്ന് ശ്രീനഗറിൽ എത്തിക്കും. വിമാനമാർഗം നാട്ടിലെത്തിക്കാൻ ശ്രമം നടക്കുന്നു. തുടർനടപടികൾ ഏകോപിപ്പിക്കാൻ നോർക്ക ഓഫീസറും കേരള ഹൗസ് ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം ശ്രീനഗറിലേക്ക് തിരിച്ചു. പോസ്റ്റുമോർട്ടം ഉൾപ്പെടെയുള്ള നടപടി ക്രമങ്ങളുടെ ഏകോപനത്തിന് പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ട്. ഇന്നലെ വൈകിട്ടു നാലരയോടെ സോജില ചുരത്തിലായിരുന്നു അപകടം. സുഹൃത്തുക്കളും അയൽക്കാരുമായ ചിറ്റൂർ നെടുങ്ങോട് രാജേന്ദ്രന്റെ മകൻ അനിൽ (34), സുന്ദരന്റെ മകൻ സുധീഷ് (33), കൃഷ്ണന്റെ മകൻ രാഹുൽ (28), ശിവന്റെ മകൻ വിഘ്നേഷ് (22) എന്നിവരാണു മരിച്ചത്. കാർ ഡ്രൈവർ ശ്രീനഗർ സത്റിന കൻഗൻ സ്വദേശി ഐജാസ് അഹമ്മദ് ഐവാനും (25) മരിച്ചു. പരിക്കേറ്റ മൂന്നു പേരിൽ ഒരാളുടെ നില ഗുരുതരമാണ്. വിനോദയാത്രയ്ക്കുപോയ സംഘമാണ് അപകടത്തിൽപ്പെട്ടത്. സോനാമാർഗിൽനിന്ന് മൈനസ്…
Read Moreഅവൾക്ക് മിസ്സ് ചെയ്യുന്നുണ്ടാവും; അമ്മ ശ്രീദേവിയുടെ പഴയ ഗൗൺ ധരിച്ച് ഖുഷി കപൂർ
അന്തരിച്ച ഇതിഹാസ നടി ശ്രീദേവിയുടെ രണ്ടാമത്തെ മകൾ ഖുഷി കപൂർ സോയ അക്തറിന്റെ ദ ആർച്ചീസ് എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ്. കത്രീന കൈഫ്, ജൂഹി ചൗള, അമിതാഭ് ബച്ചൻ തുടങ്ങി നിരവധി ബോളിവുഡ് താരങ്ങൾ പങ്കെടുത്ത ചിത്രത്തിന്റെ പ്രീമിയർ നൈറ്റ് ഇന്നലെ നടന്നു. ആഘോഷങ്ങളിൽ ഖുഷി തന്റെ അമ്മയുടെ പഴയ വസ്ത്രം ധരിച്ചാണ് എത്തിയത്. തന്റെ ആദ്യ ബോളിവുഡ് ചിത്രത്തിന്റെ പ്രീമിയറിനായി ഖുഷി തിളങ്ങുന്ന സ്ട്രാപ്പ്ലെസ് ഗൗൺ ധരിച്ച് ഡയമണ്ട് നെക്ലേസും കമ്മലും ജോടിയാക്കി. 2013ലെ ഐഐഎഫ്എ അവാർഡിൽ അമ്മ ശ്രീദേവി ധരിച്ച അതേ വസ്ത്രമായിരുന്നു ഖുഷി ധരിച്ചിരുന്നതും. ഡയറ്റ് സബ്യ എന്ന ഇൻസ്റ്റാഗ്രാം പേജ് താരതമ്യത്തിനായി ഖുഷി കപൂറും ശ്രീദേവിയും ഒരേ വസ്ത്രത്തിൽ നിൽക്കുന്ന ഒരു പോസ്റ്റ് പങ്കിട്ടു. അടിക്കുറിപ്പിൽ എഴുതിയത്, ‘ഐതിഹാസികനായ ശ്രീക്ക് ആദരാഞ്ജലികൾ. തന്റെ ആദ്യ സിനിമാ പ്രീമിയറിനായി,…
Read Moreവിദേശജോലി തേടുന്ന നഴ്സുമാരുടെ എണ്ണത്തിൽ 38 ശതമാനം വർധന
കൊച്ചി: വിദേശത്തു തൊഴിൽ തേടുന്ന നഴ്സുമാരുടെ എണ്ണത്തിൽ കഴിഞ്ഞ മൂന്നു വർഷത്തിനിടെ 38 ശതമാനം വർധനയെന്നു പഠനം. 2020 ഒക്ടോബർ മുതൽ 2023 വരെയുള്ള കാലയളവിലാണ് രാജ്യാന്തര അവസരങ്ങളിലേക്ക് ഇന്ത്യൻ നഴ്സുമാരുടെ താത്പര്യം വർധിച്ചതെന്ന് ആഗോള റിക്രൂട്ട് ആൻഡ് മാച്ചിംഗ് പ്ലാറ്റ്ഫോമായ ഇൻഡീഡിന്റെ പഠനറിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. കരിയർ രീതികളിൽ വന്ന മാറ്റങ്ങൾ, വിരമിക്കൽ പ്രായത്തിലെ വ്യതിയാനം എന്നിവ വിവിധ രാജ്യങ്ങളിൽ നഴ്സിംഗ് പ്രഫഷണലുകളുടെ കുറവിന് കാരണമാകുന്നുണ്ട്. കോവിഡിനുശേഷമുള്ള സാഹചര്യങ്ങളും വിദേശജോലി തേടുന്ന നഴ്സുമാരുടെ എണ്ണം കൂടാൻ കാരണമായിട്ടുണ്ടെന്നും പഠനം വ്യക്തമാക്കുന്നു.
Read Moreമതിലിനെയും തെങ്ങിനെയും ഇത്രയും പേടിയോ; നവകേരള സദസിലേക്ക് വഴിയൊരുക്കാൻ പെരുമ്പാവൂരിൽ സ്കൂൾ മതിൽ പൊളിച്ചു; പാമ്പാടിയിൽ തെങ്ങ് വെട്ടി
നവ കേരള സദസ്സിൽ പങ്കെടുക്കുന്ന ആളുകൾക്ക് വഴിയൊരുക്കുന്നതിനു പെരുമ്പാവൂർ ഗവൺമെന്റ് ബോയ്സ് ഹയർസെക്കൻഡറി സ്കൂളിന്റെ ചുറ്റു മതിലിന്റെ ഒരു ഭാഗം പൊളിച്ചു. നവകേരള സദസ് നടക്കുന്ന പ്രധാന വേദിയുടെ അരികിലേക്ക് എത്തുന്നതിനു വേണ്ടിയാണ് സ്കൂൾ മൈതാനിയുടെ തെക്കേ അറ്റത്തോട് ചേർന്നുള്ള ഭാഗത്തെ മതിൽ പൊളിച്ചു നീക്കിയത്. അതേസമയം, പുതുപ്പള്ളി മണ്ഡലത്തിൽ നവകേരള സദസ് നടക്കുന്ന പാന്പാടി പഞ്ചായത്ത് കമ്യൂണിറ്റി ഹാൾ ഗ്രൗണ്ടിനു സമീപമുള്ള വീട്ടിലെ മരങ്ങളും മുറിപ്പിച്ചു. പാന്പാടി പുതുപ്പറന്പിൽ പി.സി തോമസിന്റെ വീട്ടിലെ മരങ്ങളാണ് മുറിച്ചു മാറ്റിയത്. കായ്ഫലം തരുന്ന തെങ്ങ്, ഒരു റംപൂട്ടാൻ എന്നിവ പൂർണമായും മുറിച്ചു മാറ്റി. സമീപത്തെ മറ്റൊരു വീട്ടിലെ പ്ലാവും മുറിച്ചു മാറ്റാൻ ഉത്തരവുണ്ട്. ഇന്ന് തൃശൂരിലെ നവ കേരള സദസ് മൂന്നാം ദിവസത്തിലേക്ക് കടന്നു. കൈപ്പമംഗലം, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂര്‍, പുതുക്കാട് മണ്ഡലങ്ങളില്‍ ആണ് ഇന്ന് നവകേരള സദസ്സ് നടക്കുന്നത്.…
Read More‘ശബ്ദിക്കരുത്’; പാപ്പരാസികളോട് കയർത്ത് ജയാ ബച്ചൻ
പാപ്പരാസികളോട് വീണ്ടും ദേഷ്യപ്പെട്ട് ജയാ ബച്ചൻ. ഇത്തവണ തന്റെ ചെറുമകൻ അഗസ്ത്യ നന്ദയുടെ ആദ്യ ചിത്രമായ ദ ആർച്ചീസിന്റെ പ്രദർശനത്തിന്റെ റെഡ് കാർപെറ്റിലായിരുന്നു സംഭവം. അടുത്തിടെ കരൺ ജോഹർ സംവിധാനം ചെയ്ത റോക്കി ഔർ റാണി കി പ്രേം കഹാനിയിൽ അഭിനയിച്ച നടി, ടീന അംബാനിക്കൊപ്പം ചിത്രങ്ങൾക്ക് പോസ് ചെയ്യുന്നതിന് മുമ്പ് ക്യാമറാമാന്മാരെ ശകാരിച്ചിരുന്നു. എന്നാൽ ഈ തവണ ഗ്രാൻഡ് സ്ക്രീനിങ്ങിനായി കുടുംബത്തോടൊപ്പം എത്തിയ ജയ ബച്ചൻ പാപ്പരാസികളോട് ശബ്ദിക്കരുതെന്നാണ് പറഞ്ഞത്. അതേസമയം, അമിതാഭ് ബച്ചനും ഭാര്യ ജയാ ബച്ചൻ, മക്കൾ അഭിഷേക്, ശ്വേത, മരുമകൾ ഐശ്വര്യ, മരുമകൻ നിഖിൽ നന്ദ, പേരക്കുട്ടികളായ ആരാധ്യ, നവ്യ എന്നിവരുൾപ്പെടെയുള്ള മുഴുവൻ കുടുംബവും അഗസ്ത്യ നന്ദയുടെ ആദ്യ ചിത്രമായ ദ ആർച്ചീസിന്റെ പ്രദർശനത്തിൽ പങ്കെടുത്തു. ചടങ്ങിൽ അമിതാഭ് ബച്ചന്റെ സഹോദരൻ അജിതാഭ് ബച്ചനും മകൾ നൈന ബച്ചനും ഉണ്ടായിരുന്നു. പാപ്പരാസികളുമായി…
Read Moreനവകേരള സദസിനു പണം നൽകാൻ വരട്ടെ; പഞ്ചായത്ത് കൗണ്‍സില്‍ അംഗീകരിക്കാതെ പണം നല്‍കുന്നത് തടഞ്ഞു കോടതി
കൊച്ചി: പഞ്ചായത്ത് കൗണ്‍സില്‍ അംഗീകരിക്കാതെ നവ കേരള സദസിന് പഞ്ചായത്ത് ഫണ്ടില്‍നിന്നു പണം നല്‍കുന്നത് ഹൈക്കോടതി തടഞ്ഞു. തദ്ദേശ സ്വയംഭരണ വകുപ്പ് അഡീ. ചീഫ് സെക്രട്ടറിയുടെ ഉത്തരവിന്റെ മറവില്‍ സെക്രട്ടറിമാര്‍ പണം അനുവദിക്കുന്നത് ചോദ്യം ചെയ്തു മലപ്പുറം പൂക്കോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ. ഇസ്മായില്‍, കോഴിക്കോട് പെരുവയല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. ഷറഫുദ്ദീന്, മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുറഹ്മാന് കാരാട്ട് എന്നിവര്‍ നല്കിയ ഹര്‍ജിയിലാണ് ഈ പഞ്ചായത്തുകളില്‍നിന്ന് പണം അനുവദിക്കുന്നതു തടഞ്ഞ് ജസ്റ്റീസ് ബെച്ചു കുര്യന് തോമസ് ഉത്തരവിട്ടത്. ബന്ധപ്പെട്ട പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കു നോട്ടീസ് അയയ്ക്കാനും കോടതി ഉത്തരവിട്ടു. പണം അനുവദിക്കുന്നതില്‍നിന്ന് ഇവരെ താത്കാലികമായി വിലക്കിയിട്ടുമുണ്ട്. ഹര്‍ജി നാളെ വീണ്ടും പരിഗണിക്കും. നവകേരള സദസ് നടത്തിപ്പുമായി ബന്ധപ്പെട്ട് ഒക്ടോബര്‍ 27ന് പുറപ്പെടുവിച്ച ഉത്തരവില്‍ തദ്ദേശസ്ഥാപനങ്ങള്‍ക്കു ഫണ്ട് ചെലവിടാന്‍ തദ്ദേശ ഭരണ വകുപ്പ് അനുമതി…
Read Moreയുകെ ആശ്രിത വീസയിൽ നിയന്ത്രണം; വീസ ലഭിക്കാനുള്ള കുറഞ്ഞ വാർഷിക ശമ്പളം 38,700 പൗണ്ടായി ഉയർത്തി
ലണ്ടൻ: കുടിയേറ്റം നിയന്ത്രിക്കാൻ ബ്രിട്ടീഷ് സർക്കാർ എടുത്ത നിയന്ത്രണങ്ങൾ ബ്രിട്ടനിലേക്കു കുടിയേറാൻ കാത്തിരിക്കുന്നവർക്ക് തിരിച്ചടിയാകും. ബ്രിട്ടീഷ് ഹോം സെക്രട്ടറി ജെയിംസ് ക്ലെവർലി പാർലമെന്റിൽ അവതരിപ്പിച്ച പുതിയ അഞ്ചിന പദ്ധതിയിൽ ഉൾപ്പെട്ട നിയമ ഭേദഗതികളനുസരിച്ച് യുകെ വീസ ലഭിക്കാനുള്ള കുറഞ്ഞ വാർഷിക ശമ്പളം നിലവിലെ 26,200 പൗണ്ടിൽനിന്ന് 38,700 പൗണ്ടായി ഉയർത്തി. ഹെൽത്ത് കെയറർ വീസയിൽ യുകെയിലേക്ക് എത്തുന്നവർക്ക് ആശ്രിത വീസയിൽ പങ്കാളിയെയോ മക്കളെയോ കൂടെകൊണ്ടുവരാമെന്നതും നിർത്തലാക്കി. ബ്രിട്ടനിൽ നിലവിലുള്ള പോയിന്റ് ബേസ്ഡ് ഇമിഗ്രേഷൻ സിസ്റ്റം അനുസരിച്ച് സ്കിൽഡ് വർക്കറായി വീസ ലഭിക്കുന്നതിനുള്ള മിനിമം വാർഷികശമ്പളം 26,200 പൗണ്ടായിരുന്നു. ഇതു വർധിപ്പിച്ചാണ് 38,700 പൗണ്ടാക്കിയത്. ആശ്രിത വീസകൾക്ക് അപേക്ഷിക്കാൻ വേണ്ട മിനിമം ശമ്പളം നിലവിൽ 18,600 പൗണ്ടായിരുന്നത് ഏപ്രിൽ മുതൽ 38,700 ആയി ഉയരും. എന്നാൽ, ബ്രിട്ടനിലെ നാഷണൽ ഹെൽത്ത് സർവീസിൽ കടുത്ത ആൾക്ഷാമം അനുഭവപ്പെടുന്നതിനാൽ എൻഎച്ച്എസ് ജോലിക്കായി…
Read Moreഇന്ദ്രൻസിന്റെ പത്താംക്ലാസ് തുല്യതാ പഠനത്തിന് വിലങ്ങ് തടി; ഏഴാം ക്ലാസ് ജയിച്ചെങ്കിൽ മാത്രമേ പത്തിൽ പഠിക്കാനാവൂ
നടൻ ഇന്ദ്രൻസ് പത്താം ക്ലാസ് തുല്യതാ പഠനത്തിനു തയാറായ കാര്യം വാർത്തകളിൽ ഇടം നേടിയിരുന്നു. പലരും താരത്തിനു പിന്തുണയുമായി എത്തി. എന്നാൽ ഇന്ദ്രൻസിന്റെ പത്താംക്ലാസ് തുല്യതാപഠനത്തിനു കുരുക്ക് വീണിരിക്കുകയാണ്. ജീവിത സാഹചര്യം മൂലമാണ് സ്കൂളിൽ തുടർന്നു പഠിക്കുന്നതിനു അദ്ദേഹത്തിനു സാധിക്കാതെ പോയത്. അങ്ങനെയാണ് വർഷങ്ങൾക്ക് ശേഷം പഠനം എന്ന തീരുമാനത്തിലേക്ക് എത്തിയത്. എന്നാൽ സാക്ഷരതാമിഷന്റെ ചട്ട പ്രകാരം ഏഴാംക്ലാസ് ജയിച്ചെങ്കിൽ മാത്രമേ ഇന്ദ്രൻസിനു പത്താം ക്ലാസ് പരീക്ഷ എഴുതാൻ സാധിക്കുകയുള്ളു എന്ന് സാക്ഷരതാമിഷൻ ഡയറക്ടർ പ്രൊഫ. എ.ജി ഒലീന പറഞ്ഞു. മാത്രമല്ല ക്ലാസിൽ ഇരിക്കാതെ പ്രേരകിന്റെ സഹായത്തോടെ ഇന്ദ്രൻസിന് പഠിക്കാനാകുമെന്ന് ഒലീന കൂട്ടിചേർത്തു. എഴാം ക്ലാസ് ജയിച്ച രേഖ ഇല്ലാത്തതാണ് ഇന്ദ്രൻസിനു പത്താം ക്ലാസ് പഠനത്തിനു തടസമായത്. എന്നാൽ ഉടൻ ഏഴാം ക്ലാസ് ജയിച്ച് 10 ലേക്ക് പ്രവേശിക്കുന്നതിനു ആവശ്യമായ എല്ലാ പഠന സൗകര്യങ്ങളും ചെയ്യും. ഏഴു…
Read More