ന്യൂഡൽഹി: നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് 2022-ൽ ഇന്ത്യയിൽ മൊത്തം 28,522 കൊലപാതകങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. പ്രതിദിനം ശരാശരി 78 കൊലപാതകങ്ങൾ അല്ലെങ്കിൽ ഓരോ മണിക്കൂറിലും മൂന്നിൽ കൂടുതൽ എന്നിങ്ങനെയാണ് കണക്ക്. 2022-ൽ ഉത്തർപ്രദേശിലാണ് ഏറ്റവും കൂടുതൽ കൊലപാതകങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്(3,491). ബിഹാർ- 2,930, മഹാരാഷ്ട്ര – 2,295, മധ്യപ്രദേശ്-1,978, രാജസ്ഥാൻ -1,834, പശ്ചിമ ബംഗാൾ- 1,696 എന്നിങ്ങനെയാണ് സർക്കാർ ഏജൻസിയുടെ കണക്കുകൾ. സിക്കിം (9), നാഗാലാൻഡ് (21), മിസോറാം (31), ഗോവ (44), മണിപ്പൂർ (47) എന്നിവയാണ് 2022-ൽ ഏറ്റവും കുറവ് കൊലപാതക കേസുകളുള്ള സംസ്ഥാനങ്ങൾ. കേന്ദ്രഭരണ പ്രദേശങ്ങളിൽ 2022ൽ ഡൽഹിയിൽ 509 കൊലപാതക കേസുകളും ജമ്മു കശ്മീർ (99), പുതുച്ചേരി (30), ചണ്ഡീഗഡ് (18), ദാദ്ര ആൻഡ് നഗർ ഹവേലി, ദാമൻ ദിയു (16), ആൻഡമാൻ നിക്കോബാർ ദ്വീപുകൾ…
Read More