കോട്ടയം: നവംബർ 18ന് തുടങ്ങിയ നവകേരള സദസിനെതിരേ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്-കെഎസ്യു പ്രവർത്തകർ നാടാകെ നടന്ന് അടിമേടിക്കുകയാണ്. തല്ലുകിട്ടിയിട്ടും പോരാട്ടവീര്യം ചോരാതെ പ്രതിഷേധിക്കുന്ന യുവനേതാക്കൾക്കും പ്രവർത്തകർക്കും നിലവിൽ കലിപ്പ് തല്ലിയ ഇടത് യുവജന സംഘടനകളോടോ സിപിഎമ്മുകാരോടോ അല്ല. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനോടാണ്. പെരുമ്പാവൂരിൽ മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ ഷൂ എറിഞ്ഞ സമരത്തെ തള്ളിപ്പറഞ്ഞ സതീശനെതിരേ കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എം.ജെ.യദുകൃഷ്ണനും അരുൺ രാജേന്ദ്രനും പരസ്യമായി രംഗത്തെത്തി കഴിഞ്ഞു. പ്രവർത്തകരുടെ മനോവീര്യം തകർക്കുന്ന പ്രസ്താവന നേതൃത്വത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകരുതെന്നാണ് കെഎസ്യു നേതൃത്വത്തിന്റെ ആവശ്യം. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കാറിന് കല്ലെറിഞ്ഞ് ചില്ലു തകർത്ത് നെറ്റി മുറിച്ചപ്പോൾ ഉണ്ടാകാത്ത വൈകാരിക പ്രതികരണമെന്നും ഷൂ ഏറ് പ്രതിഷേധത്തോട് കാട്ടേണ്ടതില്ലെന്നാണ് കെഎസ്യു നേതൃത്വത്തിന്റെ ഓർമ്മപ്പെടുത്തൽ. പിണറായിക്കെതിരേ ഷൂ എറിഞ്ഞപ്പോൾ സിപിഎമ്മിനോ ഡിവൈഎഫ്ഐക്കോ ഉണ്ടാകാത്ത ദുഖമാണ് സതീശനെന്നും യുവനേതാക്കന്മാർ കുറ്റപ്പെടുത്തുന്നു. ജനാധിപത്യ…
Read MoreDay: December 11, 2023
സെൻട്രൽ ജയിൽ തടവുകാരന് ഹാഷിഷ് ഓയിൽ എറിഞ്ഞ് നൽകിയ സംഭവം; രണ്ടംഗ സംഘത്തിനായി തെരച്ചിൽ ഊർജിതം
കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും ആംബുലൻസിൽ ജില്ലാ ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിച്ച തടവുകാരന് ഹാഷിഷ് ഓയിലും സിഗരറ്റും സ്കൂട്ടറിലെത്തിയ രണ്ട് പേർ എറഞ്ഞ് നൽകിയ സംഭവത്തിൽ കണ്ണൂർ സിറ്റി പോലീസ് കേസെടുത്തു. ജയിലിലെ തടവുകാരനായ ജിംനാസിനാണ് രണ്ട് പൊതികളിലായി 23.20 ഗ്രാം ഹാഷിഷ് ഓയിലും രണ്ട് സിഗരറ്റും വെള്ളയും നീലയും കളറുള്ള സ്കൂട്ടറിൽ എത്തിയയാൾ എറിഞ്ഞ് നൽകിയത്. ശനിയാഴ്ച രാവിലെ 10.30 തോടെയാണ് സംഭവം. ജിംനാസിന്റെ കൂടെ ചികിത്സയ്ക്കായി ആംബുലൻസിൽ നാലുപേർ കൂടെയുണ്ടായിരുന്നു. ജിംനാസിന്റെ ചികിത്സ കഴിഞ്ഞ് മറ്റ് തടവുകാർക്കായി കാത്ത് നിക്കുമ്പോഴാണ് സ്കൂട്ടറിൽ രണ്ട് പേരെത്തി പൊതി ആംബുലൻസിലേക്ക് എറിഞ്ഞ് നൽകിയതെന്ന് പരാതിയിൽ പറയുന്നു. എസ്കോട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർ വാഹനം തടഞ്ഞു നിർത്താൻ ശ്രമിച്ചെങ്കിലും കോട്ടയുടെ ഭാഗത്തേക്ക് ഇവർ വാഹനം ഓടിച്ച് രക്ഷപെടുകയായിരുന്നു. 12 ചെറിയ ബോട്ടിലുകളിലായി 23.20 ഗ്രാം ഹാഷിഷ് ഓയിലാണ് കണ്ടെടുത്തത്.…
Read Moreഗന്ധമില്ല, ലഹരി കൂടുതലും, ചുണ്ടിനിടയിൽ വയ്ക്കാൻ എളുപ്പവും; വിദ്യാർഥികൾക്കിടയിൽ വില്ലനായി കൂൾലിപ്
തളിപ്പറമ്പ്: സ്കൂൾ-കോളജ് വിദ്യാർഥികൾക്കിടയിൽ വില്ലനായി കൂൾലിപ് എന്ന നിരോധിത പുകയില ഉത്പന്നം. മറ്റ് പുകയില ഉത്പന്നങ്ങളെ അപേക്ഷിച്ച് ഗന്ധമില്ലാത്തതും ലഹരി കൂടുതലായതാണ് കൂൾലിപ്. ചുണ്ടിന്റെ അടിയിൽ വച്ചാണ് ഇതിന്റെ ഉപയോഗം. മണമില്ലാത്തതിനാൽ ക്ലാസ് മുറികളിൽ പോലും ഇവ ഉപയോഗിക്കുന്നുണ്ടെന്നാണ് കണ്ടെത്തിയരിക്കുന്നത്. സ്കൂളുകളുടെ പരിസരത്തുള്ള ചില കടകൾ കേന്ദ്രീകരിച്ചാണ് ഇത് വിൽപന നടത്തുന്നത്. കൂടാതെ വിദ്യാർഥികൾക്കിടയിൽ ഇത് എത്തിച്ച് കൊടുക്കുന്ന ചില ലോബികൾ തന്നെയുണ്ട് .ഇവർ വിദ്യാർഥികളെ ഇതിന്റെ ഡീലർമാരായും ഉപയോഗിക്കുന്നുണ്ട്. ഇതരസംസ്ഥാനത്ത് നിന്ന് അഞ്ച് രൂപയുള്ള കൂൾലിപ് ഇവിടെ വിറ്റഴിക്കുന്നത് അമ്പതും നൂറും രൂപക്കാണ്. ഇതിലൂടെയാണ് വിദ്യാർഥികളിൽ പലരും മയക്കുമരുന്നിന്റെ കുഴിയിലേക്ക് വീഴുന്നത്. കൂൾലിപ് ഉപയോഗിക്കുന്നവർ പിന്നീട് ലഹരിക്കടിമപ്പെടുമെന്നാണ് ഡോക്ടർമാർ പറയുന്നത്. പെട്ടെന്നുള്ള പെരുമാറ്റ വ്യതിയാനം, വിശപ്പില്ലായ്മ, ക്ലാസ് മുറിയിലെ ശ്രദ്ധക്കുറവ്, മറവി എന്നിവയാണ് കൂൾലിപ് ഉപയോഗിച്ചാലുണ്ടാകുന്ന ദോഷങ്ങൾ. സ്കൂളുകളിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാകുമ്പോഴും ഇത്…
Read Moreഡോ. ഷഹനയുടെ ആത്മഹത്യ; പ്രതി ഡോ റുവൈസിന്റെ ജാമ്യാപേക്ഷ തള്ളി; അതീവ ഗൗരവമുള്ള കുറ്റമെന്ന് കോടതി
തിരുവനന്തപുരം: ഡോ. ഷഹനയുടെ ആത്മഹത്യ കേസില്‍ അറസ്റ്റിലായ പ്രതി ഡോ റുവൈസിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം സ്പെഷ്യല്‍ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. അതീവ ഗൗരവമുള്ള കുറ്റമാണ് പ്രതി ചെയ്തതെന്ന് കോടതി നിരീക്ഷിച്ചു. അവസാന നിമിഷമാണ് ഡോ. റുവൈസും കുടുംബവും വിവാഹത്തില്‍ നിന്ന് പിന്മാറിയത്. വിവാഹത്തിന് മുന്നോടിയായി റുവൈസും ബന്ധുക്കളും ഷഹനയുടെ വീട്ടിലേക്കും ഷഹനയുടെ ബന്ധുക്കള്‍ റുവൈസിന്റെ വീട്ടിലേക്കും പോയിരുന്നു. വിവാഹ തീയതി ഉള്‍പ്പെടെ ചർച്ച നടത്തിയിരുന്നു. ബന്ധത്തിൽ നിന്നും പിന്മാറിയതിനാൽ ആത്മഹത്യ ചെയ്യുകയാണെന്ന് കാണിച്ചാണ് ഡോ. ഷഹന തിങ്കളാഴ്ച രാവിലെയാണ് ഡോ. റുവൈസിന് വാട്സ്ആപ്പ് സന്ദേശം അയക്കുന്നത്. ഷഹന ആത്മഹത്യ ചെയ്യാൻ പോകുകയാണെന്ന് അറിഞ്ഞിട്ടും റുവൈസ് തടയാനോ സംസാരിക്കാനോ കൂട്ടാക്കിയില്ല. സന്ദേശം എത്തിയതിന് പിന്നാലെ ഒന്‍പതോടെ റുവൈസ് ഷഹനയുടെ നമ്പർ ബ്ലോക്ക് ചെയ്യുകയായിരുന്നു. ഇത് ഷഹനയുടെ മനോനില കൂടുതൽ തകർക്കാൻ…
Read Moreലൗ ജിഹാദ് സമരത്തിന്റെ മുൻനിരയിൽ; പിന്നാലെ മുസ്ലീം യുവതിയെ വിവാഹം ചെയ്ത് ബജ്റംഗ്ദൾ പ്രവർത്തകൻ
മുസ്ലിം യുവതിയെ ജീവിത സഖിയാക്കി ബജ്റംഗ്ദൾ പ്രവർത്തകൻ. ദക്ഷിണ കന്നഡയിലെ സൂറത്ത്കൽ പ്രദേശത്തെ ബജ്റംഗ്ദൾ പ്രവർത്തകനായ പ്രശാന്ത് ഭണ്ഡാരി ആണ് ആയിഷ എന്ന മുസ്ലിം യുവതിയെ വിവാഹം ചെയ്തത്. ബജ്റംഗ്ദൾ പ്രവർത്തകർ ഇരുവരുടേയും വിവാഹം വൻ ആഘോഷമാക്കി. ആയിഷയെ വിവാഹം കഴിക്കാൻ താൽപര്യമുണ്ടെന്നും തങ്ങളുടെ വിവാഹം നടത്തി തരണമെന്നുമുള്ള ആവശ്യവുമായി യുവാവ് പെൺകുട്ടിയുടെ കുടുംബത്തെ പോയി കണ്ടിരുന്നു. തുടർന്ന് ഇവർ ഒളിച്ചോടി വിവാഹിതാരാവുകയായിരുന്നു. മകളെ കാണാനില്ലെന്ന് ചൂണ്ടികാണിച്ച് ആയിഷയുടെ കുടുംബം പോലീസിൽ പരാതി നൽകി. ഇതിന് പിന്നാലെ ഡിസംബർ എട്ടിന് ഇരുവരുടേയും വിവാഹം കഴിഞ്ഞെന്നുള്ള വിവരങ്ങൾ പുറത്തുവന്നു. ലൗജിഹാദ് വിഷയം ഉയർത്തി ബജ്റംഗ്ദൾ നടത്തിയ പരിപാടികളുടെ മുൻനിര നേതാവായിരുന്നു പ്രശാന്ത്. ഇയാൾ സൂറത്ത്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ നിരവധി കേസുകളിൽ പ്രതിയാണെന്നാണ് റിപ്പോർട്ട്. ഹിന്ദുത്വ സംഘടന പ്രവർത്തകർഇരുവരും വിവാഹ വേഷത്തിൽ നിൽക്കുന്ന ഫോട്ടോകൾ പ്രചരിപ്പിച്ച് വലിയ ആഘോഷമാണ്…
Read Moreഅമ്പലത്തിലെ ഭണ്ഡാരവും സിസി ടിവിയും കള്ളൻ മോഷ്ടിച്ചു; രണ്ട്പേരെ അറസ്റ്റു ചെയ്ത് പോലീസ്
ചേർപ്പ് : പെരുമ്പിള്ളിശേരി ചങ്ങരയിൽ ശ്രീ നരസിംഹ മൂർത്തി ക്ഷേത്രത്തിൽ മോഷണം നടത്തിയ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ചേർപ്പ് പൂത്രയ്ക്കൽ മുന്ന് സെന്റ് കോള നിയിൽ പുളിക്കപറമ്പിൽ സനീഷ് (37) പ്രായപൂർത്തിയാകാത്ത ഒരാളെയും ആണ് പോലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം മൂന്നിന് പുലർച്ചെയാണ് മോഷണം നടന്നത്. ക്ഷേത്രത്തിനകത്തു സ്ഥാപിച്ചിരുന്ന ഭണ്ഡാരവും സിസിടിവി ക്യാമറയും ആണ് മോഷണം നടത്തി യത്.സനീഷ് നിരവധി മോഷണ കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. സി ഐ. വി എസ് വിനീഷ് ,എസ് ഐ ശ്രീലാൽ ,സീനിയർ സിപിഒ സരസപ്പൻ സിപി ഒ മാരായ എം ഫൈസൽ .കെ എൻ സോഹൻലാൽ ,കെ എ ഹസീബ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.
Read Moreമുഖ്യമന്ത്രിയുടെ ഫ്ളക്സിൽ പെയിന്റ് ഒഴിച്ച് പ്രതിഷേധം; ഒരാൾ പിടിയിൽ
കോട്ടയം: നവകേരള യാത്രയുടെ പ്രചരണാര്‍ഥം സ്ഥാപിച്ച ഫ്ളക്സ് ബോര്‍ഡില്‍ കറുത്ത പെയിന്റ് ഒഴിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റിൽ. പാലാ പ്രവിത്താനം സ്വദേശി ജയിംസ് പാമ്പയ്ക്കലാണ് അറസ്റ്റിലായത്. നാളെ പാലായില്‍ നടക്കുന്ന നവകേരള സദസിന്റെ പ്രചരണാര്‍ഥം മുനിസിപ്പല്‍ സ്റ്റേഡിയത്തിനു സമീപം റിവര്‍വ്യു റോഡില്‍ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഫോട്ടോകള്‍ പതിച്ച് വലിയ ബോര്‍ഡ് സ്ഥാപിച്ചിരുന്നു. ഇതിലാണ് കഴിഞ്ഞ ദിവസം പെയിന്റ് ഒഴിച്ചത്.ഞായറാഴ്ച പുലര്‍ച്ചെ മൂന്നിനാണ് സംഭവം. സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പുറുത്തുവിട്ടിരുന്നു. ആളെ തിരിച്ചറിയുന്നവര്‍ വിവരമറിയിക്കണമെന്നും പറഞ്ഞിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ വിശദമായി പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. മുമ്പ് എം.വി. ഗോവിന്ദന് നയിച്ച സിപിഎം ജാഥ പാലായില്‍ എത്തിയപ്പോള്‍ വേദിയിലും കോട്ടയം കെഎസ്ആര്‍ടിസി ബസ്റ്റാന്‍ഡിലും ബോംബ് ഭീഷണി ഉയർത്തി പോലീസിനു കത്തെഴുതിയ കേസിലും ഇയാള്‍ പ്രതിയായിരുന്നു.
Read Moreആർത്തവപ്രശ്നങ്ങൾ ശാരീരികവും മാനസികവും
ഒരുപാട് സ്ത്രീകൾ ആർത്തവത്തോടൊപ്പം വേദനയും മറ്റു പല അസ്വസ്ഥതകളും അനുഭവിക്കുന്നവരാണ്. ആർത്തവചക്രത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ ശാരീരികവും മാനസികവും ആയിരിക്കും. കൂടുതൽ പേരിലും ആർത്തവം വരുന്നതിന് ഒരാഴ്ച മുന്‍പുതന്നെ പ്രശ്നങ്ങൾ ആരംഭിക്കുന്നതുമാണ്. ഹോർമോൺനിലയിലെ പ്രശ്നങ്ങളും…മാംസപേശികളിൽ കോച്ചിവലിയുടെ അനുഭവം ആയിരിക്കും ആർത്തവ സമയത്തെ വേദനയിൽ ഉണ്ടാകാറുള്ളത്. സാധാരണയായി പൊക്കിളിനു താഴെയാണ് ഈ വേദന തോന്നാറുള്ളത്. ഇത് ആരോഗ്യം കുറയുന്നതിന്റെ ലക്ഷണമല്ല. സാധാരണ ജീവിതത്തിൽ ഒരു തടസവും ഉണ്ടാകേണ്ട കാര്യവും ഇല്ല. സ്ത്രൈണ ഹോർമോണുകളുടെ നിലയിൽ വരുന്ന പ്രശ്നങ്ങളും ഒരു കാരണമാണ്. ആർത്തവവുമായി ബന്ധപ്പെട്ട് കൂടുതൽ സ്ത്രീകളിലും കാണാറുള്ള പ്രശ്നങ്ങൾ: * സ്തനങ്ങളിൽ നീർക്കെട്ട് ഉണ്ടായതുപോലെ തോന്നും. സ്തനങ്ങൾ കൂടുതൽ മാർദവമുള്ളതാകും. ചിലപ്പോൾ വേദനയും. • അടിവയറ്റിൽ വേദന ഉണ്ടാകും. • ചിലർക്ക് മലബന്ധവും തലവേദനയും. • ശക്തമായ നടുവേദന ചിലർക്ക് അനുഭവപ്പെടുന്നതാണ്. ക്ഷീണവും വയറിനകത്തെ പ്രശ്നങ്ങൾ വേറെയും.• ചില സന്ധികളിലും…
Read Moreഇരുപത്തിയൊന്ന് ദിവസത്തെ രാത്രികാല ഓണ്‍ലൈന്‍ പരിശീലനം; ഹയര്‍ സെക്കൻഡറി പ്രിന്സിപ്പൽമാര്ക്കിടയില് പ്രതിഷേധം ശക്തം
കൊച്ചി: ക്രിസ്മസ്- ന്യൂ ഇയര്‍ അവധി കവര്‍ന്നെടുത്തുകൊണ്ടുള്ള 21 ദിവസത്തെ തുടര്‍ച്ചയായ രാത്രികാല ഓണ്‍ലൈന്‍ പരിശീലനത്തിനെതിരേ ഹയര്‍ സെക്കൻഡറി പ്രിന്സിപ്പൽമാര്ക്കിടയില് പ്രതിഷേധം ശക്തമാകുന്നു. സീമാറ്റ്- കേരള ആവിഷ്ക്കരിച്ചിട്ടുള്ള സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ഇന്‍ ഫംഗ്ഷണല്‍ സ്കൂള്‍ ലീഡര്‍ഷിപ്പിന്റെ(സിപിഎഫ്എസ്എല്) ഭാഗമായ ചതുര്‍ദിന റസിഡന്‍ഷ്യല്‍ പരിശീലനം കഴിഞ്ഞ വര്‍ഷം പൂര്‍ത്തിയാക്കിയ ഹയര്‍ സെക്കൻഡറി പ്രിന്‍സിപ്പല്‍മാര്‍ക്കുള്ള ഓണ്‍ലൈന്‍ പരിശീലനമാണ് ഇന്ന് തുടങ്ങുന്നത്. രാത്രി 7.30 മുതല്‍ 9.30 വരെയുള്ള ക്ലാസുകള്‍ ജനുവരി രണ്ടിനാണ് അവസാനിക്കുന്നത്. സ്കൂള്‍ മേധാവി എന്ന നിലയിലുള്ള അറിവും നൈപുണ്യവും മെച്ചപ്പെടുത്താനാണ് പരിശീലനം നല്‍കുന്നതെന്നാണ് സീ മാറ്റ് കേരളയുടെ അറിയിപ്പിലുള്ളത്. സംസ്ഥാനത്ത് 393 ഹയര്‍ സെക്കൻഡറി പ്രിന്‍സിപ്പല്‍മാരും ഓണ്‍ലൈന്‍ ട്രെയിനിംഗില്‍ പങ്കെടുക്കണമെന്നാണ് അറിയിപ്പ്. കുടുംബത്തോടൊപ്പമുള്ള ക്രിസ്മസ്-ന്യൂ ഇയര്‍ അവധിക്കാലം ഇല്ലാതാക്കാനുള്ള ശ്രമമാണ് ഇത്തരത്തിലുള്ള ഓണ്‍ലൈന്‍ ക്ലാസിനു പിന്നിലുള്ളതെന്നാണ് ഹയര്‍ സെക്കൻഡറി പ്രിന്‍സിപ്പല്‍മാര്‍ പറയുന്നത്. ഈ കാലയളവില്‍ സ്കൂളുകളില്‍ എന്‍എസ്എസ്, സ്കൗട്ട്…
Read Moreഇപ്പ ശരിയാക്കിത്തെരാ… അഴിമതിക്കെതിരേ വിലപിച്ച കോൺഗ്രസ് നേതാവിൽനിന്ന് പിടിച്ചെടുത്തത് 290 കോടിയുടെ കള്ളപ്പണം
ന്യൂഡല്‍ഹി: 2022ല്‍ കള്ളപ്പണത്തെക്കുറിച്ചും അഴിമതിയെക്കുറിച്ചും ചെയ്ത ഒരു ട്വീറ്റ് ഇപ്പോള്‍ വീണ്ടും വൈറൽ ആയിരിക്കുകയാണ്. ആ ട്വീറ്റ് ചെയ്തയാളുടെ ജീവിതത്തില്‍ സംഭവിച്ച വന്‍ വഴിത്തിരിവാണ് ഇതിനു കാരണം.കോണ്‍ഗ്രസിന്റെ രാജ്യസഭാ എംപി ധീരജ് സാഹുവിന്റേതായിരുന്നു ആ ട്വീറ്റ്. ഇപ്പോള്‍ സാഹുവില്‍നിന്ന് കണക്കില്‍പ്പെടാത്ത 290 കോടി രൂപ പിടിച്ചെടുത്തതോടെയാണ് പഴയ ട്വീറ്റ് വീണ്ടും വൈറലായത്. 2022 ഓഗസ്റ്റ് 12ന് ചെയ്ത ട്വീറ്റില്‍ സാഹു പറഞ്ഞത് ഇങ്ങനെ…”നോട്ടു നിരോധനത്തിനു ശേഷവും രാജ്യത്തു കള്ളപ്പണവും അഴിമതിയും നിലനില്ക്കുന്നതില് എന്റെ ഹൃദയം വേദനിക്കുന്നു. എവിടെ നിന്നാണ് ജനങ്ങളില്‍ ഇത്രയധികം കള്ളപ്പണം എത്തുന്നതെന്ന് എനിക്കു മനസിലാവുന്നില്ല. ഈ രാജ്യത്ത് അഴിമതിയുടെ വേരറുക്കാന്‍ ആര്‍ക്കെങ്കിലും കഴിയുമെങ്കില്‍ അത് കോണ്‍ഗ്രസിനാണ്…’ സാഹുവിന്റെ ട്വീറ്റിന്റെ സ്ക്രീന്‍ഷോട്ട് പങ്കുവച്ച് ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യയാണ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. ഇരുണ്ട നര്‍മബോധമുള്ളയാളാണ് സാഹു എന്നു പറഞ്ഞ മാളവ്യ ‘കറപ്ഷന്‍ കി…
Read More