ബംഗളൂരു: കർണാടകയിലെ ഭരണകക്ഷിയായ കോൺഗ്രസിലെ ഏറെ സ്വാധീനമുള്ള ഒരു മന്ത്രി ബിജെപിയിൽ ചേർന്നേക്കുമെന്ന് അവകാശപ്പെട്ട് കർണാടക മുൻ മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്.ഡി. കുമാരസ്വാമി. കേന്ദ്ര സർക്കാർ ചുമത്തിയ കേസുകളിൽനിന്നു കരകയറാനായി ആ മന്ത്രി കോൺഗ്രസ് വിട്ട് 50–60 എംഎൽഎമാർക്കൊപ്പം ബിജെപിയിൽ ചേർന്നേക്കുമെന്നും, അദ്ദേഹം ഇപ്പോൾ ബിജെപി നേതാക്കളുമായി ചർച്ച നടത്തുകയാണെന്നും കുമാരസ്വാമി അവകാശപ്പെട്ടു. കോൺഗ്രസ് സർക്കാരിൽ എല്ലാം ശരിയല്ല. ഈ സർക്കാർ എപ്പോൾ വീഴുമെന്ന് എനിക്കറിയില്ല. സ്വാധീനമുള്ള ഒരു മന്ത്രി അദ്ദേഹത്തിനെതിരായ കേസുകളിൽനിന്നു രക്ഷപ്പെടാൻ ആഗ്രഹിക്കുന്നു. രക്ഷപ്പെടാൻ ഒരു സാധ്യതയുമില്ലാത്ത തരത്തിലാണ് അദ്ദേഹത്തിനെതിരേ കേന്ദ്ര സർക്കാർ കേസെടുത്തിരിക്കുന്നത്. മഹാരാഷ്ട്രയിലേതു പോലെ കർണാടകയിൽ ഏതുനിമിഷവും എന്തും സംഭവിക്കാം’’ കുമാരസ്വാമി പറഞ്ഞു. മാധ്യമങ്ങളോടു സംസാരിക്കവെയാണ് കുമാരസ്വാമി ഇക്കാര്യം പറഞ്ഞത്. എന്നാൽ മന്ത്രിയുടെ പേരു വെളിപ്പെടുത്താൻ അദ്ദേഹം തയാറായില്ല. നിലവിലുള്ള രാഷ്ട്രീയ അന്തരീക്ഷം നോക്കുമ്പോൾ കർണാടകയിൽ എന്തും സംഭവിക്കാമെന്നും…
Read MoreDay: December 11, 2023
യുവതിയെ പീഡിപ്പിച്ച മധ്യവയസ്കൻ അറസ്റ്റിൽ
പേരൂർക്കട: പൂന്തുറ സ്വദേശിനിയായ യുവതിയെ പീഡിപ്പിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. കമലേശ്വരം സ്വദേശി സുഗുണൻ (58) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസമായിരുന്നു കേസിന് ആസ്പദമായ സംഭവം. തനിക്ക് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്ന 38-കാരിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം ഉണ്ടായത്. പൂന്തുറ സി.ഐ പ്രദീപ് കുമാർ, എസ്.ഐ ജയപ്രകാശ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. പ്രതിയെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും. പീഡനം: സംഗീത അധ്യാപകന് പിടിയിൽപേരൂര്ക്കട: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഗീത അധ്യാപകന് അറസ്റ്റിൽ. കുളത്തൂര്‍ സ്വദേശി ജോയ് സുന്ദരം (53) ആണ് അറസ്റ്റിലായത്. തുമ്പ സ്റ്റേഷന് പരിധിയില്‍ താമസിച്ചുവരുന്ന 14-കാരിയാണ് പീഡനത്തിന് ഇരയായത്. തുമ്പ പോലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.യുവതിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ
Read Moreവെഞ്ഞാറമൂട്ടിൽ കാർ ബേക്കറിയിലേക്ക് ഇടിച്ചു കയറി കടയുടമ മരിച്ചു
വെഞ്ഞാറമ്മൂട്: ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ആന്ധ്രപ്രദേശ് സ്വദേശികൾ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് ബേക്കറിയിലേക്ക് ഇടിച്ചു കയറി കടയുടമയ്ക്ക് ദാരുണാന്ത്യം. വെഞ്ഞാറമൂട് തണ്ട്രാംപൊയ്ക നെസ്റ്റ് ബേക്കറി ഉടമ അമ്പലം മുക്ക് സ്വദേശി രമേശാണ് (49) മരിച്ചത്. വെഞ്ഞാറമൂട് തണ്ട്രാംപൊയ്ക ജംഗ്ഷനു സമീപം ഇന്ന് പുലർച്ചെ 4.45നായിരുന്നു അപകടം. രാവിലെ ഹോട്ടൽ തുറക്കാനെത്തിയ രമേശ് സ്ഥാപനം തുറന്നു കൊണ്ടിരിക്കുന്നതിനിടയിൽ നിയന്ത്രണം വിട്ട കാർ കടയിലേക്ക് പാഞ്ഞ് കയറി രമേശിനെയും ഇടിച്ച് തെറിപ്പിപ്പിക്കുകയായിരുന്നു. കാറിൽ ഉണ്ടായിരുന്നവരുടെ പരുക്ക് ഗുരുതരമല്ല. പരിക്കേറ്റവരെ ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read Moreയുവാക്കളെ കുത്തിയും വെട്ടിയും പരിക്കേൽപ്പിച്ച സംഭവം; മുഖ്യപ്രതി അറസ്റ്റിൽ
തിരുവനന്തപുരം: കീഴാറ്റിങ്ങലിൽ യുവാക്കളെ കുത്തിയും വെട്ടിയും പരിക്കേൽപ്പിച്ച കേസിൽ മുഖ്യപ്രതിയെ കടയ്ക്കാവൂർ പോലീസ് അറസ്റ്റ് ചെയ്തു. അഞ്ചുതെങ്ങ് മീരാൻകടവ് സ്വദേശി പവിൻ പ്രകാശ് (23) ആണ് അറസ്റ്റിലായത്. ഇയാളുടെ കൂട്ടാളികളായ നിഖിൽരാജ്, പ്രവീണ്‍ എന്നിവർ ഒളിവിലാണ്. ഇവരെ പിടികൂടാൻ അന്വേഷണം ഉൗർജിതമാക്കിയതായി പോലീസ് പറഞ്ഞു. പവിൻ പ്രകാശിന്റെ പേരിൽ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം വൈകുന്നേരം കീഴാറ്റിങ്ങൽ വിളയിൽമൂലയ്ക്ക് സമീപം വച്ച് പ്രദേശവാസികളായ അഞ്ച് യുവാക്കളെ വെട്ടിയും കുത്തിയും പരിക്കേൽപ്പിച്ച കേസിലാണ് അറസ്റ്റ്. പരിക്കേറ്റ യുവാക്കളിൽ രണ്ട് പേരുടെ ആരോഗ്യനില കഴിഞ്ഞ ദിവസം ഗുരുതരമായിരുന്നു. ഇപ്പോൾ അപകടനില തരണം ചെയ്തതായി പോലീസ് പറഞ്ഞു. പവിൻ പ്രകാശും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന വാഹനത്തിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ചാണ് പ്രദേശവാസികളായ യുവാക്കളെ ആക്രമിച്ചത്. തടയാൻ ശ്രമിച്ച നാട്ടുകാരെയും അക്രമി സംഘം ആക്രമിച്ചിരുന്നു. കടയ്ക്കാവൂർ എസ് എച്ച് ഒ…
Read Moreആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്; നിർണായക തെളിവുകളെല്ലാം ലഭിച്ചുവെന്ന് അന്വേഷണസംഘം
കൊല്ലം: ഓയൂർ ഓട്ടുമലയിൽ ആറു വയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ നിർണായക തെളിവുകൾ എല്ലാം ലഭിച്ചുവെന്ന് അന്വേഷണ സംഘം. പ്രതികളുടെ ചാത്തന്നൂർ മാമ്പള്ളിക്കുന്നത്തെ വീട്ടിൽ നിന്നും പോളച്ചിറയിലെ ഫാം ഹൗസിൽ നിന്നുമാണ് സുപ്രധാന തെളിവുകൾ ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തിയത്. കുട്ടിയുടെ കത്തിച്ച ബാഗിന്റെയും നോട്ട്ബുക്കിന്റെയും അവശിഷ്ടങ്ങൾ, പെൻസിൽ ബോക്സ് എന്നിവയടക്കം കണ്ടെടുത്തിട്ടുണ്ട്. ഇനി ഇവയുടെ ശാസ്ത്രീയ പരിശോധനാ ഫലം കൂടി ലഭ്യമാകേണ്ടതുണ്ട്. തട്ടിക്കൊണ്ട് പോകാൻ ഉപയോഗിച്ച കാറിൽ നിന്നും ഫോറൻസിക് വിഭാഗം ചില വിലപ്പെട്ട തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. ഇതു കൂടാതെ ചാത്തന്നൂരിലെ വീട്ടിൽ നിന്ന് ലഭിച്ച വിരലടയാളങ്ങളും പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഇതിൽ കുട്ടിയുടെ വിരലടയാളം കൂടി ഉണ്ടാകുമെന്നാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ പ്രതീക്ഷിക്കുന്നത്. അത് ലഭിക്കുകയാണങ്കിൽ അന്വേഷണത്തിന് കൂടുതൽ ഗുണകരമാകും. തട്ടിക്കൊണ്ട് പോകാൻ വെള്ള സ്വിഫ്റ്റ് ഡിസയർ കാറിൽ ഘടിപ്പിച്ച വ്യാജ നമ്പർ പ്ലേറ്റുകൾ കണ്ടെത്തുക എന്നതായിരുന്നു ഉദ്യോഗസ്ഥരുടെ…
Read Moreഇസ്രായേലിന് ചെങ്കടലില്‍ കെണിയൊരുക്കിയിട്ടുണ്ട്; ഇസ്രായേലിലേക്ക് പോകുന്ന എല്ലാ ചരക്കുകപ്പലുകളും ആക്രമിക്കും; ഹൂതികൾ
ഇസ്രായേലിന് തിരിച്ചടി നല്‍കുമെന്ന് യമനിലെ ഹൂതികള്‍. ഇസ്രായേൽ ഗാസയില്‍ ആക്രമണം ശക്തമാക്കിയതിനു പിന്നാലെയാണ് ഹൂതികൾ രംഗത്തെത്തിയത്. ചെങ്കടലിലൂടെ ഇസ്രായേലിലേക്ക് പോകുന്ന എല്ലാ ചരക്കുകപ്പലുകളും ആക്രമിക്കുമെന്ന് ഹൂതി വിമതർ മുന്നറിയിപ്പ് നൽകി. ഇസ്രായേലിന് ചെങ്കടലില്‍ കെണിയൊരുക്കിയിട്ടുണ്ട് എന്നാണ് ഹൂതികളുടെ ഭീഷണി. ഗാസയിലെ പലസ്തീന്‍കാര്‍ക്ക് ഭക്ഷണവും മരുന്നും തടയുന്ന ഇസ്രായേല്‍ നീക്കം അവസാനിപ്പിക്കണമെന്നാണ് ഹൂതികൾ മുന്നോട്ട് വെക്കുന്ന ആവശ്യം. അതേസമയം, മറ്റു രാജ്യങ്ങള്‍ ഹൂതികളെ നിയന്ത്രിക്കാന്‍ ശ്രമം നടത്തുന്നില്ലെങ്കില്‍ എന്തു ചെയ്യണമെന്ന് അറിയാമെന്ന് ഇസ്രായേല്‍ സൈന്യം മുന്നറിയിപ്പ് നല്കി. ഇസ്രായേലിലേക്കുള്ള കപ്പല്‍ രണ്ടാഴ്ച മുമ്പ് ഹൂതികള്‍ പിടിച്ചിരുന്നു. ചെങ്കടലിലൂടെ ചരക്കുമായി പോയ കപ്പലാണ് ഹൂതികൾ പിടികൂടിയത്. വിനോദ ആവശ്യങ്ങള്‍ക്കായി ആ കപ്പല്‍ ഉപയോഗിച്ചതിന്റെ വീഡിയോ പുറത്തുവന്നു. യമനിലെ വിമത സംഘമാണ് ഹൂതികള്‍. ഇവര്‍ക്ക് ഇറാന്റെ പിന്തുണയുണ്ട്. എങ്കിലും ഇസ്രായേലിനെ ആക്രമിക്കുക എന്നത് ഹൂതികള്‍ക്ക് വലിയ വെല്ലുവിളിയാണ്. പലസ്തീന് പിന്തുണ നല്‍കിയാണ്…
Read Moreടി. പി ചന്ദ്രശേഖരനെ കൊല്ലാൻ കാരണം ഊരാളുങ്കൽ പിടിച്ചടക്കുമോ എന്ന ഭയം; വെളിപ്പെടുത്തലുമായി കെ. എം ഷാജി
എറണാകുളം: ആർഎംപി നേതാവ് ടി. പി ചന്ദ്രശേഖരൻ വധത്തിൽ സിപിഎമ്മിനെതിരെ മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറിയും മുൻ എംഎൽഎയുമായ കെ. എം ഷാജി. ഊരാളുങ്കൽ സൊസൈറ്റി പിടിച്ചെടുക്കുമോ എന്ന ഭയമാണ് ടിപിയെ കൊല്ലപ്പെടുത്താൻ കാരണമെന്ന് കെ. എം ഷാജി പറഞ്ഞു. എറണാകുളം മൂവാറ്റുപുഴയിൽ യുഡിഎഫ് സംഘടിപ്പിച്ച കുറ്റവിചാരണ സദസിലായിരുന്നു ഷാജിയുടെ കുറ്റപെടുത്തൽ. ടി.പി ചന്ദ്രശേഖരന്റെ നേതൃത്വത്തിൽ ഊരാളുങ്കലിൽ വിജയിച്ചാൽ കേരളത്തിലെ സിപിഎം നേതാക്കളുടെ കള്ളപ്പണ സ്രോതസ്സ് പുറത്തുവരുമെന്ന പേടിയാണ് കൊലപാതകത്തിലേക്ക് നയിച്ചത്. അന്വേഷണം സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനനിൽ നിന്ന് മുകളിലേക്ക് പോയിരുന്നെങ്കിൽ മുഖ്യമന്ത്രിയുൾപ്പെടെയുള്ളവർ മറുപടി പറയേണ്ടി വരുമായിരുന്നു എന്നും ഷാജി ആരോപിച്ചു. അന്വേഷണ ഉദ്യോഗസ്ഥരുടെ സഹായത്തോടെ കേസന്വേഷണം പി മോഹനനിൽ നിർത്താൻ ചില കളികളിലൂടെ സിപിഎമ്മിന് സാധിച്ചുവെന്നും കെ. എം ഷാജി കൂട്ടിചേർത്തു.
Read Moreകോട്ടയത്തിന്റെ പാല്പാത്രം; ക്ഷീരമേഖലയില്‍ വിജയഗാഥയുമായി ബിജുമോന്
നീണ്ട കാലത്തെ പ്രവാസജീവിതത്തിനുശേഷം നാട്ടില്‍ തിരിച്ചെത്തിയ കുറവിലങ്ങാട് കോഴാ വട്ടമുകളേല്‍ ബിജുമോന് തോമസിന് ജീവിക്കാന്‍ ഒരു മാര്‍ഗം വേണമായിരുന്നു. മണലാരണ്യത്തില്‍ നിന്നും സമ്പാദിച്ച പൈസയുമായി നാലരയേക്കര്‍ സ്ഥലം വാങ്ങി. ആടുഫാം തുടങ്ങിയെങ്കിലും പ്രതീക്ഷിച്ച വിജയമുണ്ടായില്ല. ചെറുപ്പംമുതല്‍ പശുവിനെ കണ്ടും കറന്നും ശീലിച്ച ബിജു മറ്റൊന്നും ചിന്തിക്കാതെ പശുവളര്‍ത്തലില്‍ ഒരു കൈ നോക്കാന്‍ തീരുമാനിക്കുകയായിരുന്നു. തമിഴ്നാട്ടില്‍ നിന്നും കറവയുള്ള രണ്ടു പശുക്കളെ വാങ്ങി. 14 വര്‍ഷം പിന്നിടുമ്പോള്‍ ജഴ്സി, എച്ച്എഫ് വിഭാഗത്തിപ്പെട്ട 110 പശുക്കളും 40 കിടാരികളുമായി ക്ഷീര മേഖലയില്‍ വിജയഗാഥ രചിച്ചിരിക്കുകയാണ് ഈ കര്ഷകന്. ദിവസവും 900 ലിറ്റര്‍ പാല് വില്‍ക്കുന്ന ക്ഷീരകര്ഷനാണ് ബിജു. പുലര്‍ച്ചെ മൂന്നിന് ഉണരുന്ന ഫാം പുലര്‍ച്ചെ മൂന്നു മണിക്കു ബിജുമോന്റെ ഒരുദിവസം ആരംഭിക്കും. വിവിധ സമയങ്ങളിലായി രാത്രി 11 വരെ ബിജുമോന് തൊഴുത്തിലുണ്ടാകും. മൂന്നിനു ചാണകം വാരി തൊഴുത്ത് വൃത്തിയാക്കിയതിനു ശേഷം…
Read Moreആരാധകർക്കിടയിൽ എനിക്കുള്ള സ്വാധീനം ഭാരമല്ല ഉത്തരവാദിത്തമാണ്; നയൻതാര
തെന്നിന്ത്യയിൽ നിറയെ അവസരങ്ങളായി മുന്നേറുകയാണ് നയൻതാര. ജവാൻ എന്ന സിനിമയ്ക്കുശേഷം ബോളിവുഡിലും നടിക്ക് ജനപ്രീതി ലഭിച്ചു. എന്നാൽ ജവാനുശേഷം വന്ന ഹിന്ദി സിനിമകളുടെ അവസരങ്ങൾ നടി ഇതുവരെ സ്വീകരിച്ചിട്ടില്ല. തെന്നിന്ത്യൻ സിനിമാ രംഗത്ത് തുടരാനാണ് നടിയുടെ തീരുമാനം. അന്നപൂർണിയാണ് നയൻതാരയുടെ പുതിയ ചിത്രം. നടിയുടെ 75ാമത്തെ സിനിമ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ഫീൽ ഗുഡ് സിനിമയായ അന്നപൂർണിക്ക് സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരിൽനിന്നു ലഭിക്കുന്നത്. നയൻതാര പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ ജയ്, സത്യരാജ് തുടങ്ങിയവർ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പൊതുവെ പ്രൊമോഷണൽ അഭിമുഖങ്ങളിൽനിന്ന് മാറി നിൽക്കാറുള്ള നയൻതാര ഇത്തവണ പ്രൊമോഷനെത്താൻ തയാറായിട്ടുണ്ട്. ഗലാട്ട തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിൽ നയൻതാര പങ്കുവച്ച വിശേഷങ്ങളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ആരാധകർക്കിടയിൽ എനിക്കുള്ള സ്വാധീനം ഉത്തരവാദിത്തമായാണ് കാണുന്നത്. ഒരിക്കൽ പോലും അതൊരു ഭാരമായി കണ്ടിട്ടില്ല. വളരെ മികച്ച സിനിമ നമ്മൾക്ക് എപ്പോഴും…
Read Moreഏട്ടന്റെ സിനിമ എനിക്ക് പേഴ്സണലാണ്; ധ്യാൻ ശ്രീനിവാസൻ
എനിക്ക് ആക്ടിംഗിനോട് വലിയ പാഷനില്ല. ചെയ്തുപോകുന്നുവെന്നേയുള്ളു. ഞാനും അപ്പുവും (പ്രണവ് മോഹൻലാൽ) ഒക്കെ ‘വർഷങ്ങൾക്കുശേഷം’ എന്ന സിനിമയോട് വളരെ ഡിറ്റാച്ച്ഡാണ്. ഏട്ടൻ പക്ഷെ ഭയങ്കര ഇമോഷണലായാണ് കാര്യങ്ങൾ കാണുന്നത്. ചില സീനുകളൊക്കെ ഷൂട്ട് ചെയ്തപ്പോൾ ഏട്ടന്റെ കണ്ണുകളൊക്കെ നിറഞ്ഞിരുന്നു. ആ മൊമന്റിലുള്ള ആക്ഷനും കട്ടും കഴിഞ്ഞാൽ പിന്നെ ഞാനും അപ്പുവും ഒന്നും അത് കാരിചെയ്യുന്നില്ല. അടുപ്പിച്ച് പടം ചെയ്ത് ചെയ്ത് എനിക്ക് എല്ലാം മെക്കാനിക്കലായിപ്പോയി. അപ്പുവും എന്നെപ്പോലെയായതുകൊണ്ട് സെറ്റിൽ എനിക്കൊരു കമ്പനിയുണ്ട്. ആരോ നിർബന്ധിച്ച് കൊണ്ടുവന്ന് ഇരുത്തിയതുപോലെയാണ് ഞങ്ങൾ രണ്ടുപേരും. ഞങ്ങൾ ഏട്ടന് വേണ്ടി ചെയ്യുന്ന സിനിമയാണ് വർഷങ്ങൾക്കുശേഷം. ഏട്ടന്റെ സിനിമ എനിക്ക് വളരെ പേഴ്സണലാണെന്ന് ധ്യാൻ ശ്രീനിവാസൻ.
Read More