സാരിയില്‍ മോഡേണ്‍ ലുക്കിൽ എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയങ്കരിയായ അഭിനേത്രി പാര്‍വതി തിരുവോത്ത്. താരം പങ്കുവച്ച ഫോട്ടോകള്‍ ഇന്‍സ്റ്റഗ്രാമില്‍ വൈറലാണ്. പര്‍പ്പിള്‍ നിറത്തിലുള്ള സാരിയണിഞ്ഞാണ് പാര്‍വതി എത്തിയത്. ഗോള്‍ഡന്‍ നിറത്തിലുള്ള ഡീറ്റെയിലിങ്ങും സാരിയിലുണ്ട്. സാരിയുടെ മുകളിലയി ജാക്കറ്റും താരം ഇട്ടിട്ടുണ്ട്. ഇടയ്ക്കിടെ പുത്തന്‍ ലുക്കുകളുമായി താരം പ്രത്യക്ഷപ്പെടാറുണ്ട്. പുതിയ ലുക്ക് ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. താരത്തിന്റെ കണ്ണുകളെക്കുറിച്ചുള്ള വര്‍ണനകളാണ് കമന്റിൽ അധികവും. സാരിക്ക് ചേരുന്ന തരത്തിലുള്ള കമ്മലാണ് താരം അണിഞ്ഞിരിക്കുന്നത്. പലതരത്തിലുള്ള പോസുകളിലുള്ള ഫോട്ടോകളും താരം പങ്കുവച്ചു.
Read MoreDay: December 11, 2023
‘രഹസ്യ മെമ്മോറാണ്ടം’ വ്യാജം; പാക്കിസ്ഥാന്റെ മാധ്യമസൃഷ്ടിയെന്ന് ഇന്ത്യ
ന്യൂഡൽഹി: ഹര്‍ദീപ് സിംഗ് നിജ്ജാര്‍ ഉള്‍പ്പെടെയുള്ള ഖാലിസ്ഥാന്‍ ഭീകരര്‍ക്കെതിരേ നടപടി വേണമെന്ന് ആവശ്യപ്പെട്ട് വടക്കേ അമേരിക്കയിലെ എംബസികള്‍ക്ക് രഹസ്യമെമ്മോറാണ്ടം അയച്ചെന്ന മാധ്യമവാർത്ത തള്ളി ഇന്ത്യ. കത്തയച്ചുവെന്നത് പാക്കിസ്ഥാന് ഇന്റലിജന്‍സ് പ്രചരിപ്പിച്ച വ്യാജവാർത്തയാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. ഇന്ത്യയ്ക്കെതിരേയുള്ള കുപ്രചരണത്തിന്റെ ഭാഗമാണ് റിപ്പോര്‍ട്ട് എന്നും അദ്ദേഹം ആരോപണം ഉന്നയിച്ചു. കാനഡയിൽ നിജ്ജാര്‍ കൊല്ലപ്പെടുന്നതിന് രണ്ട് മാസം മുമ്പ് വിദേശകാര്യമന്ത്രാലയം മെമ്മോറാണ്ടം അയച്ചെന്നാണ് പാക്കിസ്ഥാൻ പ്രചരിപ്പിച്ച വ്യാജവാർത്ത. ഏപ്രിലില്‍ അയച്ച മെമ്മോറാണ്ടത്തിൽ നിജ്ജാറിനെതിരേയും ഖാലിസ്ഥാൻ ഭീകരർക്കെതിരേയും ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് ആവശ്യം. ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജന്‍സികളുടെ പട്ടികയിൽപ്പെട്ട നിരവധി ഭീകരരുടെ പേരുകൾ ഇതിലുണ്ടെന്നുമാണ് റിപ്പോർട്ട്. വാർത്ത വ്യാപകമായി പ്രചരിച്ച സാഹചര്യത്തിലാണ് വിശദീകരണവുമായി ഇന്ത്യ രംഗത്തെത്തിയത്. നിജ്ജാർ വധത്തിൽ ഇന്ത്യയ്ക്കു പങ്കുള്ളതായി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ ആരോപിച്ചിരുന്നു. ഇതേത്തുടർന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വഷളായിരുന്നു.…
Read Moreഫോണിനും മോചനദ്രവ്യം; മോഷ്ടിച്ച ഫോൺ തിരികെ നൽകാൻ മോചനദ്രവ്യം ആവശ്യപ്പെട്ട് കള്ളന്
അൻഹുയി (ചൈന): കൊല്ലത്ത് കുട്ടിയെ തട്ടിയെടുത്തശേഷം പത്തു ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടതുപോലെയുള്ള സംഭവങ്ങൾ കേരളത്തിൽ മാത്രമല്ല ലോകത്ത് പലഭാഗങ്ങളിലും അരങ്ങേറാറുണ്ട്. എന്നാൽ ചൈനയിൽ നടന്ന തട്ടിയെടുക്കലും പണം ആവശ്യപ്പെടലും ഇതിൽനിന്നു വ്യത്യസ്തവും വിചിത്രവുമായിരുന്നു. കിഴക്കൻ ചൈനയിലെ അൻഹുയി പ്രവിശ്യയിലാണു സംഭവം നടന്നത്. തട്ടിയെടുത്തത് കുട്ടിയെയല്ല, ഒരു മൊബൈൽ ഫോണാണ്. ഷാങ്ങ് എന്ന വിദ്യാർഥിനിയുടെ ഐ ഫോൺ 13 ആണ് ഒരു റസ്റ്ററന്റിൽ വച്ച് ഒരാൾ തട്ടിയെടുത്തത്. പെൺകുട്ടി ഉടൻതന്നെ പോലീസിൽ വിവരമറിയിച്ചു. പോലീസ് റസ്റ്ററന്റിലെ സിസിടിവി പരിശോധിച്ചപ്പോൾ ഒരു യുവാവ് ഫോൺ മോഷ്ടിക്കുന്നതു കണ്ടെത്തി. തുടര്‍ന്നു പോലീസ് പറഞ്ഞതനുസരിച്ച് പെൺകുട്ടി അയാളെ ഫോണിൽ വിളിച്ച് ഫോൺ മടക്കി നൽകാൻ ആവശ്യപ്പെട്ടു. തിരിച്ചുതന്നാൽ പരാതി പിൻവലിക്കാമെന്നും പറഞ്ഞു. എന്നാൽ വെറുതെ ഫോൺ തിരികെ നൽകാൻ കള്ളൻ തയാറായിരുന്നില്ല. ഫോണിനു പകരം 2,000 യുവാൻ (24,000 രൂപ) നൽകിയാൽ…
Read Moreവിനോദയാത്രാസംഘത്തിന്റെ ബസ് താഴ്ചയിലേക്ക് മറിഞ്ഞു; ബസ് മരങ്ങള്‍ക്കിടയില്‍ തങ്ങിനിന്നതിനാല്‍ വന്‍ദുരന്തം ഒഴിവായി; കുട്ടികളെല്ലാം സുരക്ഷിതർ
അടിമാലി: വിനോദയാത്രാസംഘം സഞ്ചരിച്ചിരുന്ന ബസ് നിയന്ത്രണം തെറ്റി താഴ്ചയിലേക്ക് പതിച്ചു. മുന്‍വശം താഴേക്ക് തല കുത്തിയ നിലയിലായ ബസ് മരങ്ങള്‍ക്കിടയില്‍ തങ്ങി നിന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഇന്നലെ രാത്രി 10.30 ഓടെ കൊച്ചി -ധനുഷ്കോടി ദേശീയ പാതയില്‍ ആറാം മൈലിന് സമീപമായിരുന്നു അപകടം. കര്‍ണാടക ഗവ.പ്രീ യൂണിവഴ്സിറ്റിയില്‍ നിന്നുള്ള 48 അംഗ വിദ്യാര്‍ഥി സംഘം സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. നേര്യമംഗലം ഭാഗത്തുനിന്നു മൂന്നാറിനു വരികയായിരുന്നു ബസ്.വാഹനത്തെ മറികടക്കുമ്പോഴാണ് അപകടം സംഭവിച്ചതെന്നാണ് സൂചന. അടിമാലിയില്‍ നിന്നെത്തിയ പോലീസും ഫയര്‍ഫോഴ്സ് സംഘവും ഇതുവഴിയെത്തിയ വാഹനയാത്രക്കാരും മറ്റും ചേര്‍ന്ന് ബസിലുണ്ടായിരുന്നവരെ സുരക്ഷിതമായി പുറത്തിറക്കി. അപകടത്തില്‍ ആര്‍ക്കും കാര്യമായ പരിക്കേറ്റില്ലെന്ന് പോലീസ് പറഞ്ഞു.
Read Moreചൈനയിൽനിന്നു പുതിയ വിഭവം ഗ്രിൽഡ് ഐസ് ക്യൂബ്.!!
ചൈനാക്കാർ തിന്നാത്തതായി ഒന്നുമില്ല. ജീവനുള്ളതിനെവരെ അവർ തിന്നുകളയും. മറ്റുള്ളവർക്ക് അറപ്പുളവാക്കുന്നവയാണ് അവരുടെ പല ഭക്ഷണരീതികളും. അതിനിടെ ചൈനയിൽനിന്നു പുതിയൊരു വിഭവത്തെക്കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നിരിക്കുകയാണ്. ചൂടാക്കിയ മസാലകൾക്കൊപ്പം വിളമ്പുന്ന ഗ്രിൽ ചെയ്ത ഐസ് ക്യൂബുകൾ ആണ് പുതിയ ഇനം. ചൈനയിലെ പുതിയ ട്രെൻഡായി ഈ വിഭവം മാറിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഗ്രിൽഡ് ഐസ് ക്യൂബ് തയാറാക്കുന്ന ചൈനയിലെ തെരുവു കച്ചവടക്കാരന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ഈ വിഭവം കഴിക്കാൻ ധാരാളം ആളുകളാണത്രെ ഭക്ഷണശാലയിലെത്തുന്നത്. നേരത്തെ, ചൈനക്കാരുടെ മറ്റൊരു വിഭവം ലോകത്തെ അമ്പരപ്പിച്ചിരുന്നു. വറുത്ത കല്ലുകളായിരുന്നു അത്! കല്ലുകൊണ്ട് ഉണ്ടാക്കിയ ഭക്ഷണം കഴിക്കുന്നതിന്റെ വീഡിയോയും പുറത്തുവന്നിരുന്നു. പരമ്പരാഗത വിഭവമായ “ഇളക്കി വറുത്ത കല്ലുകൾ’ ചൈനയിൽ സുവോദിയു എന്നാണറിയപ്പെടുന്നത്.
Read Moreചരക്കുവണ്ടിയും സാമ്പത്തിക തർക്കവും; ആൺ സുഹൃത്തിനെ വെട്ടിക്കൊന്ന ശേഷം യുവതി ആത്മഹത്യ ചെയ്തു; വിവാഹിതരായ ഇരുവർക്കും രണ്ട് കുട്ടികളുണ്ട്
സുല്‍ത്താന്‍ ബത്തേരി: സുഹൃത്തിനെ വെട്ടിക്കൊന്ന് മധ്യവയസ്ക ജീവനൊടുക്കി. പഴേരി തോട്ടക്കര മമ്പളൂര്‍ ചന്ദ്രമതിയാണു(56) സുഹൃത്ത് തൊടുവെട്ടി പുത്തക്കാടന്‍ ബീരാനെ(58)വെട്ടിക്കൊലപ്പെടുത്തിയശേഷം തൂങ്ങിമരിച്ചത്. പഴേരി തോട്ടക്കരയില്‍ ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു സംഭവം. ഇന്നലെ ഉച്ചയോടെയാണ് ബീരാന് ചന്ദ്രമതിയുടെ വീട്ടിലെത്തിയത്. ഈ സമയം വീട്ടിലുണ്ടായിരുന്ന അമ്മ ദേവകിയെ സഹോദരന്റെ വീട്ടിലേക്ക് ചന്ദ്രമതി പറഞ്ഞയച്ചു. ദേവകി തിരികെയെത്തിയപ്പോഴാണ് വീടിനുപിന്നില്‍ ചന്ദ്രമതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വിവരം അറിയിച്ചതനുസരിച്ച് സഹോദരന് സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് കിടപ്പുമുറിയില്‍ കട്ടിലില്‍ കഴുത്തിനു വെട്ടേറ്റു മരിച്ചനിലയില്‍ ബീരാനെ കണ്ടത്. ചന്ദ്രമതിയും ബീരാനും വര്‍ഷങ്ങളായി സുഹൃത്തുക്കളും കൂട്ടുകച്ചവടക്കാരുമാണ്. അടുത്തിടെ ഇരുവരും ചേര്‍ന്ന് ഗുഡ്സ് ഓട്ടോ വാങ്ങിയിരുന്നു. സാമ്പത്തിക ഇടപാടുകളെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലയിലും ആത്മഹത്യയിലും കലാശിച്ചതെന്നാണ് പോലീസിനു ലഭിച്ച പ്രാഥമിക വിവരം. ഭര്‍ത്താവ് കുട്ടപ്പന് 20 വര്‍ഷം മുമ്പ് ചന്ദ്രമതിയെ ഉപേക്ഷിച്ചുപോയതാണ്. ഈ ബന്ധത്തിലുള്ള രണ്ട് ആണ്മക്കള് വേറെയാണു താമസം. ബീരാന് ഭാര്യയും…
Read Moreനവകേരള സദസിൽ മുഖ്യമന്ത്രിയുടെ ഫ്ലക്സ് ബോർഡിൽ കരി ഓയിൽ ഒഴിച്ചു; പ്രതി പിടിയിൽ
കോട്ടയം: പാലായിൽ നവകേരള സദസിന്റെ ഫ്ലക്സ് ബോർഡ് കരി ഓയിൽ ഒഴിച്ചു നശിപ്പിച്ച സംഭവം ഒരാൾ പിടിയിൽ. പാലാ പ്രവിത്താനം സ്വദേശി ജയിംസ് പാമ്പയ്ക്കൽ ആണ് പോലീസ് കസ്റ്റഡിയിലായത്. ഇന്നലെ രാവിലെയാണ് സംഭവം. ഫ്ലക്സ് ബോർഡിൽ ഇയാൾ കരി ഓയില്‍ ഒഴിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. നവകേരള സദസിന് വേദിയൊരുങ്ങുന്ന മുന്‍സിപ്പല്‍ സ്റ്റേഡിയത്തിനു മുന്നിലെ റിവര്‍ വ്യൂ റോഡില്‍ സ്ഥാപിച്ചിരുന്ന ഫ്ലക്സ് ബോര്‍ഡിലാണ് കരി ഓയില്‍ ഒഴിച്ചത്. ഇതിനു മുൻപും ഇയാളെ പോലീസ് പിടികൂടിയിരുന്നു. കഴിഞ്ഞ മാർച്ചിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദൻ നയിച്ച ജനകീയ പ്രതിരോധ ജാഥയുടെ പാലാ കൊട്ടാരമറ്റം ബസ് ടെർമിനലിലെ സ്വീകരണ വേദി തകർക്കുമെന്ന് കാണിച്ച് ബോംബ് ഭീഷണി മുഴക്കി ഇയാൾ കത്തെഴുതിയതിന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
Read Moreകാർഗിൽയുദ്ധത്തെ എതിർത്തപ്പോൾ സൈന്യം പുറത്താക്കിയെന്ന് നവാസ് ഷരീഫ്
ലാഹോർ: കാർഗിൽ യുദ്ധപദ്ധതിയെ എതിർത്തതിന്റെ പേരിലാണ് 1999ൽ സൈന്യം തന്നെ പുറത്താക്കിയതെന്ന് പാക്കിസ്ഥാനിലെ മുൻ പ്രധാനമന്ത്രി നവാസ് ഷരീഫ്. ഇന്ത്യ അടക്കമുള്ള അയൽക്കാരോട് നല്ല ബന്ധമാണ് താൻ ആഗ്രഹിച്ചിരുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു. പിഎംഎൽ-എൻ പാർട്ടി പ്രവർത്തകരുടെ യോഗത്തിനിടെയാണ് ഷരീഫ് ഇക്കാര്യങ്ങൾ വിശദീകരിച്ചത്. കാർഗിൽ പദ്ധതി നടക്കരുതെന്നാണ് താൻ പറഞ്ഞത്. അതിന്റെ പേരിൽ ജനറൽ പർവേസ് മുഷാറഫ് തന്റെ സർക്കാരിനെ അട്ടിമറിക്കുകയായിരുന്നു. തന്റെ ഭരണത്തിൽ ഇന്ത്യയുമായി ബന്ധം മെച്ചപ്പെട്ടിരുന്നുവെന്നും ഷരീഫ് പറഞ്ഞു. ഇന്ത്യൻ പ്രധാനമന്ത്രിമാരായ മോദി സാഹിബും വാജ്പേയ് സാഹിബും പാക്കിസ്ഥാൻ സന്ദർശിച്ചത് താൻ പ്രധാനമന്ത്രിയായിരുന്നപ്പോഴാണ്. അഫ്ഗാനിസ്ഥാൻ, ഇറാൻ, ചൈന എന്നീ അയൽക്കാരുമായും ബന്ധം മെച്ചപ്പെടണമെന്നാണ് തന്റെ ആഗ്രഹം. സാന്പത്തികവളർച്ചയിൽ അയൽക്കാരേക്കാൾ വളരെ പിന്നിലാണ് പാക്കിസ്ഥാൻ. ഭരണത്തിൽ മുൻപരിചയമില്ലാത്ത ഇമ്രാൻ ഖാൻ പ്രധാനമന്ത്രിയാകരുതായിരുന്നുവെന്നും ഷരീഫ് കൂട്ടിച്ചേർത്തു. അഴിമതിക്കേസിലെ ജയിൽശിക്ഷ ഒഴിവാക്കാനായി നാലു വർഷം ലണ്ടനിൽ പ്രവാസത്തിൽ കഴിഞ്ഞ ഷരീഫ് കഴിഞ്ഞമാസമാണ്…
Read Moreവർധിതവീര്യത്തോടെ ഗാസയിൽ ആക്രമണം തുടർന്ന് ഇസ്രേലി സേന; മരണം 17,700
ടെൽ അവീവ്: അടിയന്തര വെടിനിർത്തൽ ആവശ്യപ്പെടുന്ന പ്രമേയം യുഎൻ രക്ഷാസമിതിയിൽ അമേരിക്ക വീറ്റോ ചെയ്തതിനു പിന്നാലെ ഇസ്രേലി സേന വർധിതവീര്യത്തോടെ ഗാസയിൽ ആക്രമണം തുടരുന്നു. ലക്ഷക്കണക്കിനു പലസ്തീനികൾ അഭയം തേടിയിരിക്കുന്ന തെക്കൻ ഗാസയിൽ ഇസ്രേലി വ്യോമസേന ഇന്നലെയും ബോംബിട്ടു. ഖാൻ യൂനിസിൽ കരയാക്രമണവും ശക്തമാണ്. ഖാൻ യൂനിസിലും അവിടെനിന്നു റാഫയിലേക്കുള്ള റോഡിലും ശക്തമായ ആക്രമണമാണ് ഇസ്രേലി സേന നടത്തുന്നതെന്നു ഹമാസ് അറിയിച്ചു. മൂന്നാം മാസത്തിലേക്കു കടന്ന യുദ്ധത്തിൽ 17,700 പേർ കൊല്ലപ്പെട്ടുവെന്നാണ് ഗാസയിലെ ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. സുരക്ഷിത കേന്ദ്രങ്ങൾ ഇല്ലാതായതോടെ ജനങ്ങൾക്ക് എങ്ങോട്ടു പോകണമെന്നറിയില്ല. വടക്കൻ ഗാസയിൽ നേരത്തേ ഇസ്രേലി സേന പിടിച്ചെടുത്തതിനെത്തുടർന്നു പ്രവർത്തനം നിലച്ച അൽഷിഫ ആശുപത്രിയിലടക്കം ജനങ്ങൾ അഭയം തേടുന്നുണ്ട്. ഗാസയിലെ സ്ഥിതി അതീവ ഗുരുതരമാണെന്നു യുഎൻ സഹായ ഏജൻസികൾ ആവർത്തിച്ചു മുന്നറിയിപ്പു നല്‍കുന്നുണ്ട്. പാതിജനത പട്ടിണി നേരിടുന്നതായി യുഎൻ ഭക്ഷ്യപദ്ധതിയുടെ ഡെപ്യൂട്ടി ഡയറക്ടർ…
Read Moreപൊറോട്ട പ്രേമികളെ ഇതിലേ…ഇതിലേ… ബാഹുബലി പൊറോട്ട; രണ്ടെണ്ണം കഴിച്ചാൽ ഒരുലക്ഷം രൂപയ്ക്കൊപ്പം ജീവിതാവസാനം വരെ ഫ്രീ പൊറോട്ട
ജയ്പൂർ: പോറോട്ട പ്രേമികൾ നന്നേ കുറവാണ്. മിക്കവരും ഇഷ്ടപ്പെടുന്ന ഒരു ഭക്ഷണമാണ് പൊറോട്ട. ചില സ്ഥലങ്ങളിൽ പൊറോട്ട കൊതിയൻമാർക്കായി പൊറോട്ട തീറ്റമത്സരം തന്നെ നടത്താറുണ്ട്. അത്തരത്തിൽ ഒരു പൊറോട്ട തീറ്റമത്സരമാണ് വൈറലാകുന്നത്. ജയ്പൂർ പറാത്ത ജംഗ്ഷൻ എന്ന കടയാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. ജയ്പൂരിലെ ന്യൂ സംഗനേർ റോഡിലാണ് ഈ പൊറോട്ടകട. ഒരു മണിക്കൂറിനുള്ളിൽ 32 ഇഞ്ച് വരുന്ന രണ്ട് പൊറോട്ട തിന്നുതീർക്കുന്നവർക്ക് സമ്മാനവും അവർ പ്രഖ്യാപിച്ചു. ഒരു ലക്ഷം രൂപയാണ് സമ്മാനം. ബാഹുബലി എന്നാണ് പൊറോട്ടയ്ക്ക് പേരിട്ടിരിക്കുന്നത്. മൂന്നുതരം ചമ്മന്തി, റെയ്ത്ത, പച്ചക്കറി, അച്ചാർ എന്നിവയും ഈ പൊറോട്ടയ്ക്കൊപ്പം ലഭിക്കും. മത്സരം ജയിക്കുന്നവർക്ക് സമ്മാനത്തോടൊപ്പം ഈ കടയിൽ നിന്നും ജീവിതകാലം മുഴുവൻ സൗജന്യമായി പൊറോട്ട കഴിക്കാനുള്ള അവസരവും ലഭിക്കും. ഹോട്ടലുകാരുടെ വെല്ലുവിളി സ്വീകരിച്ച് പലരും എത്തിയെങ്കിലും ആരും മുഴുവൻ പൊറോട്ടയും കഴിച്ചു തീർന്നില്ല. എല്ലാവരും തോറ്റുപിൻമാറി. ചിലരാകട്ടെ…
Read More