കൊച്ചി: കൊറിയര്‍ വഴി എംഡിഎംഎ ലഭിച്ചതായി കസ്റ്റംസിന്റെ പേരില്‍ വ്യാജ സന്ദേശം അയച്ച് ഡോക്ടറുടെ പക്കല്‍ നിന്നും 41.61 ലക്ഷം രൂപ തട്ടിയ കേസിലെ വമ്പന്മാരെ കണ്ടെത്തുന്നതിനായി അന്വേഷണ സംഘം തമിഴ്നാട്ടിലെത്തി. കേസില്‍ അറസ്റ്റിലായവരില്‍ നിന്ന് ലഭിച്ച സൂചനയുടെ അടിസ്ഥാനത്തിലാണ് പോലീസ് സംഘം തമിഴ്നാട്ടില്‍ എത്തിയിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് മലപ്പുറം ചെമ്മലശേരിയിലെ എന്‍.മുഹമ്മദ് അഫ്സല് (27), കുഞ്ഞലവി (27), കൊളത്തൂരിലെ നിസാമുദീന്‍ ഐബക് (20), സിദിഖ് അഖ്ബര്‍ (23), ബാസിത്(26), ഹാഷിം(29), അമീര്‍ അലി ഫൈസല്‍(42) എന്നിവരെയാണ് പാലാരിവട്ടം പോലീസ് ഇന്‍സ്പെക്ടര്‍ ജി.പി. സജുകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. സംഘം തട്ടിയെടുത്ത പണം കൊല്‍ക്കത്ത, മുംബൈ അന്ധേരി എന്നിവിടങ്ങളിലെ ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തിയതായാണ് പോലീസിന് ലഭ്യമായ വിവരം. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം ഊര്‍ജിതമായി നടക്കുകയാണ്. പ്രതികളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചിട്ടുണ്ട്. പിടിയിലായ മൂന്നു പേരുടേതടക്കം…
Read MoreDay: January 6, 2024
ഹോട്ടലില്‍നിന്ന് സ്കൂട്ടറും ചെമ്പുപാത്രങ്ങളും മോഷ്ടിച്ചയാള്‍ അറസ്റ്റില്‍
കൊച്ചി: നോര്‍ത്ത് പരമാര റോഡിലെ ഹോട്ടലില്‍നിന്ന് സ്കൂട്ടറും ചെമ്പുപാത്രങ്ങളും മോഷ്ടിച്ചയാള്‍ അറസ്റ്റില്‍. പാലക്കാട് സ്വദേശി വിജയ (50)നെയാണ് എറണാകുളം നോര്‍ത്ത് പോലീസ് ഇന്‍സ്പെക്ടര്‍ പ്രതാപ് ചന്ദ്രന്, എസ്ഐ എന്‍. ആഷിഖ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇന്ന് പുലര്‍ച്ചെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഡിസംബര്‍ 30-നായിരുന്നു ഹോട്ടലിനു സമീപം പാര്‍ക്ക് ചെയ്തിരുന്ന സ്കൂട്ടറും ഹോട്ടലില്‍ നിന്ന് 27,000 രൂപ വില വരുന്ന ചെമ്പുപാത്രങ്ങളും വിജയന് മോഷ്ടിച്ചത്. ഇതിനുശേഷം ഇയാള്‍ ഒളിവില്‍ കഴിയുകയായിരുന്നു. ഇന്നു പുലര്‍ച്ചെ ഒന്നരയോടെ എറണാകുളം കലൂര്‍ ഭാഗത്തുനിന്നാണ് പ്രതി പിടിയിലായത്. ഇയാളെ ഇന്ന് ഉച്ചയ്ക്കു ശേഷം കോടതിയില്‍ ഹാജരാക്കും.
Read Moreകാട്ടുപന്നി കുറുകെ ചാടി; ഓട്ടോ മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്
ഇരിട്ടി: കാട്ടുപന്നി ഓട്ടോറിക്ഷയ്ക്ക് കുറുകെ ചാടി അപകടം. ഓട്ടോഡ്രൈവറായ കൊട്ടകപ്പാറ ഐഎച്ച്ഡിപി കോളനിയിലെ ആദിവാസി യുവാവ് അനിലിനെ (28) പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 8.30 ഓടെ ഇരിട്ടി കീഴ്പ്പള്ളി റോഡിൽ വെളിമാനം അങ്കണവാടിക്ക് സമീപമായിരുന്നു സംഭവം. കാട്ടുപന്നി ഓട്ടോറിക്ഷയ്ക്ക് മുന്നിൽ ചാടിയപ്പോൾ നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോറിക്ഷ ഓവുചാലിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ ഓട്ടോറിക്ഷയിൽ നിന്നു റോഡിലേക്ക് തെറിച്ചുവീണ അനിലിന് വീഴ്ചയുടെ ആഘാതത്തിൽ മുഖത്തും കൈകളിലും പരിക്കേറ്റിട്ടുണ്ട്. നാട്ടുകാരുടെ നേതൃത്വത്തിൽ അനിലിനെ ഉടൻതന്നെ എടൂരിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് ഇരിട്ടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Read Moreപാർലമെന്റ് പുകയാക്രമണം; നുണ പരിശോധനയ്ക്കു തയാറെന്ന് ആറു പ്രതികളിൽ അഞ്ചു പേരും
ന്യൂഡൽഹി: പാർലമെന്റ് പുകയാക്രമണത്തിൽ അറസ്റ്റിലായ പ്രതികളെ നുണ പരിശോധനയ്ക്കു വിധേയമാക്കും. കേസിൽ അറസ്റ്റിലായ ആറു പ്രതികളിൽ അഞ്ചുപേർ നുണപരിശോധന നടത്താൻ സമ്മതമാണെന്നു കോടതിയെ അറിയിച്ചു. പ്രതി ആസാദ് മാത്രമാണു നുണ പരിശോധനയ്ക്കു വിസമ്മതിച്ചത്. അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ഹർദീപ് കൗറിന്റെ മുന്നിലാണു പ്രതികളെ ഹാജരാക്കിയത്. ആറു പ്രതികളുടെ കസ്റ്റഡി കാലാവധിയും എട്ടു ദിവസത്തേക്കു കോടതി നീട്ടിനൽകി. ഡിസംബർ 13നാണു കേസിനാസ്പദമായ സംഭവമുണ്ടായത്. സാഗർ ശർമ, ഡി. മനോരഞ്ജൻ എന്നിവർ ഗാലറിയിൽനിന്നു ശൂന്യവേളയിൽ ലോക്സഭ ചേംബറിലേക്കു ചാടി മഞ്ഞനിറത്തിലെ പുക പടർത്തി മുദ്രാവാക്യം വിളിച്ചു പ്രതിഷേധിച്ചിരുന്നു. തുടർന്ന് പാർലമെന്റിനു പുറത്ത് ഇതേ രീതിയിൽ പ്രതിഷേധിച്ചതിന് നീലം ആസാദ്, അമോൽ ഷിൻഡെ എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
Read Moreസിപിഎം പത്രം വ്യാജരേഖ ചമച്ചെന്ന് വി.ഡി. സതീശൻ
തിരുവനന്തപുരം: കെഎസ് യു നേതാവിനെതിരേ സിപിഎമ്മിന്റെ പാർട്ടി പത്രമായ ദേശാഭിമാനി വ്യാജരേഖ ചമച്ച് അപകീർത്തിപ്പെടുത്തിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അൻസിൽ ജലീലിനെതിരായ വ്യാജ സർട്ടിഫിക്കറ്റ് കേസിൽ വ്യാജരേഖ ചമച്ച് ദേശാഭിമാനി അപകീർത്തിപ്പെടുത്തി. ദേശാഭിമാനി നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സിപിഎമ്മിന്റെ അറിവോടെയാണ് ഈവിധം പ്രവർത്തിച്ചത്. വ്യാജരേഖ കൊടുത്ത ലേഖകനെ പിരിച്ച് വിടണമെന്നും സതീശൻ ആവശ്യപ്പെട്ടു. നിയമപരമായ നടപടികൾക്ക് പാർട്ടി അൻസിൽ ജലീലിന് പിന്തുണ നൽകുമെന്നും വി.ഡി. സതീശൻ വ്യക്തമാക്കി. മുഖ്യമന്ത്രി സ്തുതിപാഠകർക്ക് നടുവിലാണെന്നും വി.ഡി.സതീശൻ പരിഹസിച്ചു. വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
Read Moreമകരവിളക്ക്; കുമളിയിലേക്ക് 43 ഓർഡിനറി ബസുകൾ
ചാത്തന്നൂർ: ശബരിമല മകരവിളക്ക് കാലത്തെ തമിഴ്നാട്ടിൽ നിന്നുള്ള ഭക്തരുടെ തിരക്ക് പരിഹരിക്കാനായി കുമളി യൂണിറ്റിലേക്ക് 43 ഓർഡിനറി സർവീസുകൾ താത്ക്കാലികമായി അനുവദിച്ചു. ദക്ഷിണ കേരളത്തിലെ വിവിധ ഡിപ്പോകളിൽ നിന്നാണ് ബസുകൾ കുമളിയിലേക്ക് വിട്ടു കൊടുക്കുന്നത്. കൂടാതെ കട്ടപ്പന ക്ലസ്റ്ററിന് കീഴിലുള്ള ഡിപ്പോകളിൽ നിന്നും ഏത് സമയവും അഞ്ചു ബസുകൾ വരെ കുമളിയിലേക്ക് അയയ്ക്കാൻ തയാറാക്കിയിരിക്കണം എന്നും നിർദ്ദേശിച്ചിട്ടുണ്ട്. കുമളി -കോഴിക്കാനം സ്പെഷൽ സർവീസു നടത്തുന്നതിനാണ് ബസുകൾ. മലയോര പാതയും ഇടുങ്ങിയ ഒറ്റവരി റോഡുമായതിനാൽ ബസ് ബ്രേക്കു ഡൗണായാൽ ബ്ലോക്കുണ്ടാകുമെന്നതിനാൽ മെക്കാനിക്കൽ കണ്ടീഷൻ ഉറപ്പു വരുത്തിയ ബസുകളെ കുമളിയ്ക്ക് അയയ്ക്കാവൂ. ബസിന്റെ റെ ഗോവണിഇളക്കി മാറ്റിയിരിക്കണം. ഷോർട്ട് വീൽ, ഫാസ്റ്റ് പാസഞ്ചർ ബസുകൾ അയയ്ക്കരുത്. ബസിനൊപ്പം അതിനാവശ്യമായ ക്രൂ, ടിക്കറ്റ് മെഷീൻ എന്നിവയും ബസിന്റെ മാതൃ ഡിപ്പോയിൽ നിന്നയയ്ക്കണമെന്നുമാണ് ഉത്തരവ്. പ്രദീപ് ചാത്തന്നൂർ
Read Moreതട്ടമിടാത്തവർ അഴിഞ്ഞാട്ടക്കാരികളാണെന്ന് പറഞ്ഞിട്ടില്ല; ഉമർ ഫൈസി മുക്കം
കോഴിക്കോട്: വിവാദ പരാമർശത്തിൽ പോലീസ് കേസെടുത്തതിന് പിന്നാലെ പ്രതികരിച്ച് സമസ്ത മുശാവറ അംഗം മുക്കം ഉമർ ഫൈസി. തട്ടമിടാത്തവർ അഴിഞ്ഞാട്ടക്കാരികളാണെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് ഉമർ ഫൈസി മുക്കം പ്രതികരിച്ചു. തന്നെ മുമ്പ് പോലീസ് സ്റ്റേഷനിൽനിന്ന് വിളിച്ചിരുന്നു. കാര്യങ്ങൾ അന്വേഷിച്ചശേഷം നടപടികളൊന്നും ഉണ്ടാകില്ലെന്നും അറിയിച്ചിരുന്നു. രണ്ടുമാസത്തിനുശേഷം ഇപ്പോൾ കേസ് എടുത്തത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും ഉമർ ഫൈസി മുക്കം പറഞ്ഞു. ചാനൽ ചർച്ചക്കിടെ തട്ടമിടാത്ത സ്ത്രീകളെല്ലാം അഴിഞ്ഞാട്ടക്കാരികൾ എന്ന പരാമർശമാണ് കേസിന് അടിസ്ഥാനമായത്. പരാമർശത്തിനെതിരേ വി.പി. സുഹറ നൽകിയ പരാതിയിലാണ് നടക്കാവ് പോലീസ് ഉമർ ഫൈസിക്കെതിരേ കേസെടുത്തത്. മതസ്പർധ ഉണ്ടാക്കൽ, മതവികാരം വ്രണപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസ്. ഐപിസി 295 എ, 298 എന്നീ വകുപ്പാണ് പ്രതിക്കെതിരേ ചുമത്തിയത്. കേസില്‍ ഉമർ ഫൈസിയെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നാണ് അറിയുന്നത്.
Read Moreകെഎസ്ആർടിസിയിൽ ചെലവ് ചുരുക്കൽ നിർദേശിച്ച് മന്ത്രി ഗണേഷ് കുമാർ
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ചെലവ് ചുരുക്കൽ നടപടികളുമായി ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ. കണ്ടക്ടർ, ഡ്രൈവർ തസ്തികകളിലേക്ക് മാത്രം കൂടുതൽ നിയമനങ്ങൾ നടത്തിയാൽ മതിയെന്നു മന്ത്രി നിർദേശം നൽകി. സ്പെയർ പാർട്സുകൾ വാങ്ങുന്നതിന് നൽകിയിരുന്ന ദീർഘകാല കരാറുകൾ ഒഴിവാക്കും. മിനിസ്റ്റീരിയൽ സ്റ്റാഫുകളുടെ എണ്ണത്തിലും നിയന്ത്രണം ഏർപ്പെടുത്തും. വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെ വിളിച്ച് ചേർത്ത് കൂടിയ യോഗത്തിലാണ് ചെലവ് ചുരുക്കൽ നടപടികൾക്ക് മന്ത്രി നിർദേശം നൽകിയത്. ജീവനക്കാർക്ക് എല്ലാ മാസവും ഒന്നാം തീയതി ശന്പളം ലഭ്യമാക്കാനുള്ള നടപടികൾ കൈക്കൊള്ളാനും ഉദ്യോഗസ്ഥരോട് നിർദേശിച്ചു. ചെലവ് ചുരുക്കൽ സംബന്ധിച്ച് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള വിശദമായ റിപ്പോർട്ട് ഒരാഴ്ചയ്ക്കകം സമർപ്പിക്കാനും അദ്ദേഹം നിർദേശം നൽകി.
Read Moreവണ്ടിപ്പെരിയാറില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട ആറ് വയസുകാരിയുടെ അച്ഛന് കുത്തേറ്റു; ആക്രമിച്ചത് പ്രതിയായിരുന്ന അർജുന്റെ ബന്ധു
ഇടുക്കി: വണ്ടിപ്പെരിയാറില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട ആറുവയസുകാരിയുടെ അച്ഛന് കുത്തേറ്റു. കേസിലെ പ്രതിയായിരുന്ന അര്‍ജുന്റെ ബന്ധുവാണ് ആക്രമണം നടത്തിയത്. വണ്ടിപ്പെരിയാര്‍ ടൗണില്‍വച്ചാണ് സംഭവം. പെണ്‍കുട്ടിയുടെ അച്ഛനും മുത്തച്ഛനും നിന്ന സ്ഥലത്തേയ്ക്ക് അര്‍ജുന്റെ പിതൃസഹോദരന് എത്തിയതിന് പിന്നാലെ കേസിനെ ചൊല്ലി ഇരുകൂട്ടരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇവിടെനിന്ന് പിരിഞ്ഞുപോയ ശേഷം ഇയാള്‍ തിരികെ എത്തി കുത്തിപരിക്കേല്‍പ്പിക്കുകയായിരുന്നു. കാലിന് പരിക്കേറ്റ ഇദ്ദേഹത്തെ വണ്ടിപ്പെരിയാറിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. ആശുപത്രി പരിസരത്ത് പോലീസ് സുരക്ഷയൊരുക്കിയിട്ടുണ്ട്. ഇരുകൂട്ടരുടെയും വീടുകള്‍ക്ക് സംരക്ഷണം ഒരുക്കുന്ന കാര്യവും പോലീസ് ആലോചിക്കുന്നുണ്ടെന്നാണ് വിവരം. കേസിലെ പ്രതിയായ അര്‍ജുനെ തെളിവുകളുടെ അഭാവത്തില്‍ കട്ടപ്പന അതിവേഗ സ്പെഷ്യല്‍ കോടതി വെറുതേ വിട്ടിരുന്നു. കേസന്വേഷണത്തില്‍ പോലീസ് വീഴ്ച ഉണ്ടായതായി വ്യാപക വിമര്‍ശനവും ഉയര്‍ന്നിരുന്നു.
Read Moreദേ നമ്മുടെ കോയിക്കോട്… കോഴിക്കോട്ടെ ‘പാരഗണ്‍ ബിരിയാണി’ ലോക ഭക്ഷണപ്രിയരുടെ ലിസ്റ്റില്‍
കോഴിക്കോട്: കോഴിക്കോടിന്റെ ‘പാരഗണ്‍’ ലോകത്തെതന്നെ ഭക്ഷണ പ്രിയരുടെ ഇഷ്ടകേന്ദ്രങ്ങളുടെ പട്ടികയില്‍. ക്രൊയേഷ്യ ആസ്ഥാനമായുള്ള ട്രാവൽ ഓൺലൈൻ ഗൈഡായ ടേസ്റ്റ് അറ്റ്ലസ് കഴിഞ്ഞ ദിവസം പുറത്തുവിട്ട പുരസ്കാര പട്ടിക ഇതിന് ഒന്നുകൂടി അടിവരയിടുകയാണ്. ലോകത്തിലെ ഏറ്റവും മികച്ച 100 ലെജൻഡറി റെസ്റ്റോറന്റുകളുടെ പട്ടികയാണ് ടേസ്റ്റ് അറ്റ്ലസ് പ്രസിദ്ധീകരിച്ചത്. ഇതിൽ അഞ്ചാം സ്ഥാനമാണ് പാരഗൺ രുചിയുടെ പെരുമ സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യയിലെ റെസ്റ്റോറന്റുകളുടെ പട്ടികയിൽ ആദ്യ സ്ഥാനവും കോഴിക്കോടൻ രുചിക്കു തന്നെയെന്നും പട്ടിക പരിശോധിച്ചാൽ വ്യക്തമാകും. ലോകത്തിലെ ഏറ്റവും മികച്ച റെസ്റ്റോറന്റുകളുടെ പട്ടികയിൽ ആദ്യ പത്തിൽ മൂന്ന് ഇന്ത്യൻ റസ്റ്റോറന്റുകളാണ് ഇടം നേടിയത്. ഭക്ഷണത്തിന്റെ രുചിക്കൊപ്പം തനിമ, പാരമ്പര്യം, അന്തരീക്ഷം എന്നിവ കൂടി പരിഗണിച്ചാണ് റസ്റ്റോറന്റുകളെ തെരഞ്ഞെടുത്തിരിക്കുന്നത്. കോഴിക്കോടൻ ബിരിയാണിയുടെ പ്രശസ്തി വളർത്തിയ ‘പാരഗൺ’ പട്ടികയിൽ അഞ്ചാം സ്ഥാനമാണ് സ്വന്തമാക്കിയത്. പരമ്പരാഗത മലബാർ പാചകരീതിയുടെ വൈദഗ്ധ്യമാണ് പാരഗണിനെ തെരഞ്ഞെടുക്കാൻ കാരണമെന്നാണ് ടേസ്റ്റ്…
Read More