കലോത്സവ വേദിയിൽ മത്സരിക്കുന്ന കുട്ടികളെ പോലെ തന്നെ മാതാപിതാക്കളും ശ്രദ്ധിക്കപ്പെടാറുണ്ട്. തങ്ങളുടെ മക്കളുടെ പ്രകടനങ്ങൾ കാണുന്ന മാതാപിതാക്കളുടെ മുഖത്ത് വരുന്ന ആഹ്ലാദവും ആവലാതിയുമൊക്കെ കലോത്സവ ദിനങ്ങളിലെ സ്ഥിരം കാഴ്ചയാണ്. കൊല്ലത്ത് നടക്കുന്ന സ്കൂൾ കലോത്സവ വേദിയിൽ ഉദ്ഘാടനദിവസം ആശാ ശരത്തും ടീമും നൃത്തം അവതരിപ്പിച്ചിരുന്നു. നൃത്തത്തിന് മുമ്പുള്ള ആശാ ശരത്തിന്റെയും മകൾ ഉത്തരയുടെയും വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തന്റെ അമ്മയ്ക്ക് നൃത്തവേദിയിലെത്തുന്നതിന് മുൻപ് ഉത്തര ഭക്ഷണം വാരി കൊടുക്കുന്നതാണ് വീഡിയോയിൽ കാണുന്നത്. ‘സ്കൂൾ കലോത്സവ വേദിയിൽ കയറാൻ അവസരം കാത്തു നിൽക്കുന്ന കുട്ടിയുടെ അതേ എക്സൈറ്റ്മെന്റ് എനിക്കുമുണ്ട്. സാധാരണ എനിക്ക് എൻറെ അമ്മയാണ് ഭക്ഷണം നൽകാറ് ഇത്തവണ എനിക്ക് എന്റെ മകളാണ് ഭക്ഷണം വാരി തരുന്നത്. ഇത് എല്ലാ അമ്മമാർക്കും വേണ്ടി സമർപ്പിക്കുന്നു’, എന്ന് പറഞ്ഞാണ് വീഡിയോ അവസാനിപ്പിക്കുന്നത്. കഴിഞ്ഞ വർഷം കോഴിക്കോട് നടന്ന…
Read MoreDay: January 6, 2024
2024 ഐസിസി ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റ് ഫിക്സ്ചർ പ്രഖ്യാപിച്ചു
ദുബായ്: ഈ വർഷത്തെ ഏറ്റവും വലിയ ക്രിക്കറ്റ് മാമാങ്കമായ ഐസിസി ട്വന്റി-20 ക്രിക്കറ്റ് പോരാട്ടത്തിന്റെ മത്സരക്രമം പ്രഖ്യാപിച്ചു. ലോകകപ്പിന്റെ ഫിക്സ്ചർ ഇന്നലെ ഐസിസിയാണ് പുറത്തുവിട്ടത്. ചിരവൈരികളായ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പോരാട്ടമാണ് പതിവുപോലെ ഈ ഐസിസി പോരാട്ടവേദിയിലെയും ശ്രദ്ധാകേന്ദ്രം. ഇരു ടീമും ഗ്രൂപ്പ് എയിലാണ്. ജൂണ്‍ ഒന്‍പതിന് ന്യൂയോർക്കിലാണ് ഇന്ത്യ x പാക്കിസ്ഥാൻ തീപ്പൊരിപ്പോരാട്ടം. മത്സരം ഇന്ത്യൻ സമയം രാത്രി എട്ടിന് ആയിരിക്കുമെന്നാണ് റിപ്പോർട്ട്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ സമയവുമായി ഒത്തുപോകുന്നതിനാണ് യുഎസ്എ പ്രാദേശിക സമയം അതിരാവിലെ ഇന്ത്യ x പാക് പോരാട്ടം നടത്തുന്നത്. വെസ്റ്റ് ഇൻഡീസും യുഎസ്എയും സംയുക്തമായാണ് 2024 ട്വന്റി-20 ലോകകപ്പ് ആതിഥേയത്വം വഹിക്കുക. ഇന്ത്യയുടെ എല്ലാ മത്സരങ്ങളും യുഎസ്എയിലാണ്. സൂപ്പർ 8 നാല് ഗ്രൂപ്പുകളിലായി 20 ടീമുകളാണ് ലോകകപ്പിന്റെ പ്രാഥമിക ഘട്ടത്തിൽ മത്സരിക്കുന്നത്. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാർ സൂപ്പർ എട്ടിലേക്ക് യോഗ്യത…
Read Moreഹോട്ടൽ വലുതായിട്ട് കാര്യമില്ല… ഈ വെട്ടത്തിൽ മെനു വായിക്കാൻ പോലും വയ്യ; ട്രെൻഡിംഗായി ദമ്പതികളുടെ വീഡിയോ
വിളമ്പുന്ന ഭക്ഷണത്തിൽ മാത്രമല്ല റെസ്റ്റോറന്റുകളുടെ മൊത്തത്തിലുള്ള ലുക്കിലും പുതുമ വന്നിട്ടുണ്ട്. ഇപ്പോൾ ഒട്ടുമിക്ക റെസ്റ്റോറന്റുകളിലും ഡിം ലൈറ്റാണ് ഉപയോഗിച്ചിരിക്കുന്നത്. അധികം വെളിച്ചമില്ലാതെ ഇത്തരത്തിൽ ഡിം ലൈറ്റുകൾ ഉപയോഗിക്കുമ്പോൾ റെസ്റ്റോറന്റിന്റെ അന്തരീക്ഷം തന്നെ മാറും. എന്നാൽ ഈ ലൈറ്റിൽ ഭക്ഷണം കഴിക്കാനെത്തുന്നവർക്ക് മെനു വായിക്കാൻ സാധിച്ചില്ലെങ്കിൽ എന്താവും അവസ്ഥ? കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ ഇത്തരത്തിൽ ഒരു വീഡിയോ എത്തിയിരുന്നു. ഒരു യുവാവ് തന്റെ മാതാപിതാക്കൾക്കൊപ്പം ഭക്ഷണം കഴിക്കാൻ റെസ്റ്റോറന്റിൽ എത്തിയപ്പോഴായിരുന്നു സംഭവം. റെസ്റ്റോറന്റിൽ ഡിം ലൈറ്റുകളായതിനാൽ ഈ പ്രകാശത്തിൽ പിതാവിന് മെനു വായിക്കാൻ കഴിയുന്നില്ലായിരുന്നു. ഈ സമയത്ത് ഇയാളുടെ ഭാര്യ മൊബൈലിലെ ഫ്ലാഷ് ലൈറ്റ് അടിച്ചു കൊടുക്കുന്നത് വീഡിയോയിൽ കാണാം. “ഈ ആത്മവിശ്വാസമാണ് എനിക്ക് എന്റെ ജീവിതത്തില്‍ വേണ്ടത്. എന്റെ അമ്മയാണ് അദ്ദേഹത്തിന് ഫ്ളാഷ് ലൈറ്റടിച്ച് കൊടുത്ത് പിന്തുണയ്ക്കുന്നത്,” എന്ന തലക്കെട്ടോടെയാണ് ഇൻസ്റ്റഗ്രാമിൽ യുവാവ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.…
Read More2023 ക്രിക്കറ്റർ പുരസ്കാര സാധ്യതാപട്ടികയിൽ ഏഴ് ഇന്ത്യക്കാർ
ദുബായ്: കഴിഞ്ഞ വർഷത്തെ മികച്ച ക്രിക്കറ്റ് താരങ്ങൾക്കുള്ള പുരസ്കാര സാധ്യതാപട്ടിക ഐസിസി പ്രഖ്യാപിച്ചു. ഓരോ വിഭാഗത്തിലെയും നാലംഗ സാധ്യതാപട്ടികയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഏഴ് ഇന്ത്യൻ താരങ്ങൾ വിവിധ വിഭാഗത്തിലായി പട്ടികകളിൽ ഇടംനേടി. 2023 പുരുഷ ക്രിക്കറ്റർ ഓഫ് ദ ഇയർ, 2023 ഏകദിന ക്രിക്കറ്റർ ഓഫ് ദ ഇയർ സാധ്യതാപട്ടികയിൽ വിരാട് കോഹ്ലി ഇടംനേടി. ശുഭ്മാൻ ഗിൽ, മുഹമ്മദ് ഷമി, ആർ. അശ്വിൻ, സൂര്യകുമാർ യാദവ്, യശസ്വി ജയ്സ്വാൾ, രവീന്ദ്ര ജഡേജ എന്നിവരാണ് സാധ്യതാപട്ടികകളിൽ ഇടംനേടിയ മറ്റ് ഇന്ത്യൻ താരങ്ങൾ. എമേർജിംഗ് താരം (പുരുഷവിഭാഗം): യശസ്വി ജയ്സ്വാൾ, രചിൻ രവീന്ദ്ര, ജെറാൾഡ് കോറ്റ്സീ, ദിൽഷൻ മധുശങ്ക. പുരുഷ ട്വന്റി-20 ക്രിക്കറ്റർ ഓഫ് ദ ഇയർ: സൂര്യകുമാർ യാദവ്, സിക്കന്ദർ റാസ, മാർക്ക് ചാപ്മാൻ, അൽപേഷ് രാംജാനി (യുഗാണ്ട) ഏകദിന ക്രിക്കറ്റർ ഓഫ് ദ ഇയർ: ശുഭ്മാൻ ഗിൽ, മുഹമ്മദ്…
Read Moreക്ലബ്ബിന്റെ താൽപര്യം സംരക്ഷിക്കുമെന്ന് എംബപ്പെ
പാരീസ്: പിഎസ്ജിയിൽ (പാരീസ് സെന്റ് ജർമെയ്ൻ) തുടരുമോ എന്നതിൽ തീരുമാനം കൈക്കൊണ്ടിട്ടില്ലെന്നും ക്ലബ്ബിന്റെ താത്പര്യം സംരക്ഷിക്കുകയാണ് പ്രധാനമെന്നും വ്യക്തമാക്കി ഫ്രഞ്ച് സൂപ്പർ ഫുട്ബോളർ കിലിയൻ എംബപ്പെ. പിഎസ്ജിയുമായി ആറ് മാസം മാത്രമാണ് താരത്തിന് കരാർ ബാക്കിയുള്ളത്. അതുകൊണ്ടുതന്നെ ഫ്രഞ്ച് ലീഗ് വണ്ണിനു പുറത്തുള്ള ഏതു ക്ലബ്ബുമായും എംബപ്പെ ട്രാൻസ്ഫർ കാര്യത്തിൽ ചർച്ച നടത്തുന്നതിൽ തെറ്റില്ല. ‘കഴിഞ്ഞ വേനൽക്കാലത്ത് ക്ലബ് പ്രസിഡന്റുമായി ഞാൻ കരാർ ഉണ്ടാക്കിയിരുന്നു. ക്ലബ്ബിൽ ശാന്ത അന്തരീക്ഷം കാത്തുസൂക്ഷിക്കുക എന്നതാണ് പ്രധാനം. എന്റെ ട്രാൻസ്ഫറിന്റെ കാര്യം അതിനും മുകളിലല്ല. ക്ലബ്ബിൽ തുടരണമോ എന്ന് ഇതുവരെ തീരുമാനമെടുത്തിട്ടില്ല’ – എംബപ്പെ പറഞ്ഞു. സ്പാനിഷ് വന്പനായ റയൽ മാഡ്രിഡ്, ഇംഗ്ലീഷ് പ്രീമിയർ ലീഗ് ടീമായ ലിവർപൂൾ എഫ്സി തുടങ്ങിയ ക്ലബ്ബുകൾ എംബപ്പെയെ സ്വന്തമാക്കാൻ രംഗത്തുണ്ട്. ട്രോഫി ഡെസ് ചാന്പ്യൻസ് (ഫ്രഞ്ച് ചാന്പ്യൻസ് ട്രോഫി) ഫൈനലിൽ 2-0ന് ടുളൂസിനെ…
Read Moreഅമ്മയുടെ കാമുകൻ മകളെ പീഡിപ്പിച്ചെന്ന കേസ്: പ്രഥദൃഷ്ട്യ തെളിവില്ല, പ്രതികളെ വെറുതെ വിട്ടു കോടതി
ചേര്‍ത്തല: കാമുകനും അമ്മയും ചേര്‍ന്ന് മകളെ പീഡിപ്പിച്ചെന്ന മാരാരിക്കുളം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതികളെ വെറുതെ വിട്ട് ചേര്‍ത്തല ഫാസ്റ്റ് ട്രാക്ക് പ്രത്യേക അതിവേഗ കോടതി ഉത്തരവയി. 2020 ല്‍ രജിസ്റ്റര്‍ ചെയ്ത പോക്സോ കേസിലെ പ്രതികളായ അങ്കി എന്ന് വിളിക്കുന്ന പ്രതീഷ്, ത്രേസ്യ എന്നിവരെയാണ് വെറുതെ വിട്ടത്. കേസിലെ ഒന്നാം പ്രതി അതിജീവിതയെ പീഡിപ്പിച്ചെന്നായിരുന്നു കേസ്. അതിജീവിതയുടെ അമ്മ വിവരം ആരോടും പറയാതെ മറച്ചു വച്ചു എന്നുകാട്ടിയാണ് പോലീസ് അമ്മയെയും കേസില്‍ രണ്ടാം പ്രതിയാക്കിയത്. കേസിലെ ഒന്നാം പ്രതിക്കെതിരെ അതിജീവിതയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ 2022 ല്‍ മറ്റൊരു പോക്സോ കേസ് കൂടി മാരാരിക്കുളം പോലീസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ആ കേസിലും പ്രഥമദൃഷ്ട്യ തെളിവില്ലെന്ന് കണ്ടു കോടതി നേരത്തെതന്നെ പ്രതിക്കെതിരായ കുറ്റപത്രം നിലനില്‍ക്കുന്നതല്ലെന്ന് കണ്ടു തള്ളിയിരുന്നു.
Read Moreലാപ്ടോപിൽ കാപ്പി വീണു, കേടുപാടുകൾ പരിഹരിക്കാൻ ആപ്പിൾ സ്റ്റോറിന് കഴിഞ്ഞില്ല; ഒടുവിൽ യുവതിയുടെ പരാതിയിൽ വിധി ഇങ്ങനെ…
ലക്ഷങ്ങളുടെ നഷ്ടമാണ് യുവതിക്ക് ഒരു കപ്പ് കാപ്പി വരുത്തി വെച്ചത്. കയ്യിൽ നിന്ന് അബദ്ധത്തിൽ കാപ്പി തട്ടി കീബോർഡിൽ വീണതിനെ തുടർന്ന് ലാപ്ടോപ്പ് തകരാറിലായതാണ് സംഭവം. 1.74 ലക്ഷം വില വരുന്ന ആപ്പളിന്റെ മാക്ബുക്ക് പ്രോ ലാപ്ടോപിന് മേലെയാണ് കാപ്പി വീണത്. ബാംഗ്ലൂർ സ്വദേശിയായ യുവതി കഴിഞ്ഞ വർഷമാണ് ലാപ്ടോപ് വാങ്ങിയത്. ലാപ്ടോപിന്റെ തകരാറ് പരിഹരിക്കുന്നതിനായി യുവതി ആപ്പിൾ സ്റ്റോറിലെത്തി. ഖേദകരമെന്നു പറയട്ടെ, ആപ്പിൾ കെയർ പ്ലസിന് ഈ കേടുപാടുകൾ പരിഹരിക്കാൻ കഴിഞ്ഞില്ല. പിന്നാലെ പരാതിയുമായി യുവതി മൂന്നാം അഡീഷണൽ ഡിസ്ട്രിക്റ്റ് ഉപഭോക്തൃ തർക്കപരിഹാര കമ്മീഷനെ സമീപിച്ചു. ആപ്പിൾ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ഐകെയർ ആംപിൾ ടെക്നോളജീസ്, ഇമാജിൻ സ്റ്റോർ എന്നിവയ്ക്കെതിരെ ആണ് പരാതി സമർപ്പിച്ചത്. പരാതിയിൽ അന്യായമായ വ്യാപാര രീതിയാണ് ഇവർ പിന്തുടരുന്നത് എന്ന ആരോപണങ്ങളും യുവതി ഉന്നയിച്ചു. എന്നാൽ യുവതിയുടെ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു. ആപ്പിൾ…
Read Moreപമ്പയില്‍ കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു; സ്വാമിമാർ പടിചവിട്ടും മുമ്പ് തീ ആളിപ്പടർന്നതിനാൽ ആളപായമില്ല
പത്തനംതിട്ട: പമ്പ-നിലയ്ക്കല്‍ ചെയിന്‍ സര്‍വീസിനായി എത്തിയ കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു. ഇന്നുരാവിലെയാണ് സംഭവം. പാര്‍ക്കിംഗ് യാര്‍ഡില്‍ നിന്നും സ്റ്റാര്‍ട്ടാക്കിയ ഉടന്‍ ബസിന് തീപിടിക്കുകയായിരുന്നു. സ്വാമിമാർ കയറുന്നതിനു മുന്പായതിനാല് ആളപായമില്ല. ഉടനടി അഗ്നിരക്ഷസേന സ്ഥലത്തെത്തി തീയണച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാകാം തീപിടിത്തത്തിന്റെ കാരണമെന്നാണ് പ്രാഥമിക നിഗമനം. വിശദമായ പരിശോധനകള്‍ ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.
Read Moreവിജയകാന്തിന്റെ ഓര്‍മകളില്‍ വികാരാധീനനായി സൂര്യ; വീഡിയോ വൈറൽ
കഴിഞ്ഞ ദിവസം അന്തരിച്ച നടൻ വിജയകാന്തിന്റെ സ്മാരകത്തില്‍ എത്തിയ നടന് സൂര്യയുടെ വിഡിയോ വൈറല്‍. വിജയകാന്തിന്റെ മരണ സമയത്ത് സൂര്യ വിദേശത്ത് ആയതിനാൽ ചടങ്ങിൽ പങ്കെടുക്കുവാൻ സാധിച്ചില്ല. സഹോദരനും നടനുമായ കാര്‍ത്തിയും സൂര്യയ്ക്കൊപ്പം ഉണ്ടായിരുന്നു. വിജയകാന്തിന്റെ സ്മാരകത്തിനു മുൻപിൽ സൂര്യ പൊട്ടികരയുന്ന വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ‘കോടിക്കണക്കിന് മനുഷ്യരെ സഹായിച്ച് അവരുടെ പുരട്ചി കലൈഞ്ജറായി മാറിയ എന്റെ സഹോദരന് വിജയകാന്തിന്റെ വിയോഗത്തില്‍ എന്റെ അനുശോചനം അറിയിക്കുകയാണ്. അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിച്ച, സംസാരിച്ച ദിവസങ്ങള്‍ മറക്കാൻ സാധിക്കില്ല. സഹായം ചോദിച്ചു വരുന്ന ആരോടും അദ്ദേഹം നോ പറഞ്ഞിട്ടില്ല. ഒരു കണ്ണില്‍ ധൈര്യവും മറ്റൊരു കണ്ണില്‍ അനുകമ്പയുമായി ജീവിച്ച അപൂര്‍വ്വ കലാകാരനായിരുന്നു അദ്ദേഹം. അദ്ദേഹം ഇനിയില്ല എന്നത് എന്നെ തളര്‍ത്തിക്കളയുന്നു. ഒരു വേര്‍തിരിവുമില്ലാതെ അദ്ദേഹം എല്ലാവരെയും സഹായിച്ചു. നമ്മുടെ ഹൃദയങ്ങളില്‍ പുരട്ചി കലൈഞ്ജറും ക്യാപ്റ്റനുമായി. അണ്ണന് വിജയകാന്തിന്റെ ആത്മാവിന്…
Read Moreസ്കൂൾ കലോത്സവം; ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ കോഴിക്കോടിനെ മറികടന്ന് കണ്ണൂരിന്റെ കുതിപ്പ്; പുലരിയോളം വൈകി മത്സരങ്ങൾ; തളർന്ന് വീണ് കുട്ടികൾ
കൊല്ലം: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കോഴിക്കോടിനെ മറികടന്ന് കണ്ണൂർ. 425 പോയിന്റുകളാണ് കണ്ണൂർ ഒന്നാമത്. 410 പോയിന്റുള്ള കോഴിക്കോടും പാലക്കാടുമാണ് രണ്ടാം സ്ഥാനത്ത്. 409 പോയിന്റുകളോടെ തൊട്ട് പിന്നില്‍ ആതിഥേയരായ കൊല്ലവുമുണ്ട്. മറ്റ് ജില്ലകളുടെ പോയിന്റ് നില ഇപ്രകാരമാണ്: തൃശൂര്‍ 399, എറണാകുളം 387, മലപ്പുറം 385, ആലപ്പുഴ 368, തിരുവനന്തപുരം 364, കാസര്‍ഗോഡ് 360, കോട്ടയം 352, വയനാട് 342, പത്തനംതിട്ട 315, ഇടുക്കി 297. ഇന്ന് 24 വേദികളിലായി 59 ഇനങ്ങളിലാണ് മത്സരങ്ങള്‍. മിമിക്രി, മോണോ ആക്ട്, നാടോടി നൃത്തം, മൈം തുടങ്ങിയവയാണ് ശ്രദ്ധേയമായ ഇനങ്ങള്‍. ഇന്ന് നടക്കാനിരുന്ന മിമിക്രി മത്സരത്തിന്റേയും, മൂകാഭിനയത്തിന്റേയും വേദികള്‍ പരസ്പരം മാറ്റിയിട്ടുണ്ട്. പാഠം പഠിച്ചില്ല, പുലരിയോ ളം വൈകി മത്സരങ്ങൾ കൊല്ലം: കോഴിക്കോട് എല്ലാം സമയത്തിന് നടന്നപ്പോൾ കലാപ്രേമികളും വിദ്യാർഥികളും ആശ്വസിച്ചതാണ്. പക്ഷേ കൊല്ലത്ത് കാര്യങ്ങൾ തകിടം മറിഞ്ഞു.…
Read More