ജീവിതത്തിൽ വളരെ അപൂർവമായി ലഭിക്കുന്ന ഭാഗ്യമാണ് ലോട്ടറി അടിക്കുക എന്നത്. എന്നാൽ ക്രിസ്മസിന് അതുപോലെ ഒരു സർപ്രൈസ് കിട്ടിയത് ജർമ്മനിയിൽ നിന്നുള്ള ഒരു യുവതിക്കാണ്. ആഘോഷങ്ങളുടെ ഭാഗമായി വീട് വൃത്തിയാക്കുന്നതിനിടെയാണ് ഞെട്ടിക്കുന്ന ആ കാഴ്ച അവർ കണ്ടത്. ഒരു ലോട്ടറി ടിക്കറ്റായിരുന്നു അവർക്ക് ലഭിച്ചത്. അതും രണ്ട് വർഷം മുമ്പെടുത്ത ലോട്ടറി ടിക്കറ്റാണ് ഇത്. ഒരു ഡ്രോയറിന്റെ അകത്തുനിന്നാണ് അവർക്ക് ആ ടിക്കറ്റ് കിട്ടിയത്. അപ്പോൾ തന്നെ ടിക്കറ്റ് പരിശോധിക്കുകയും ചെയ്തു. അത്ഭുതമെന്നു പറയട്ടെ ആ ലോട്ടറി ടിക്കറ്റിന് സമ്മാനമുണ്ടായിരുന്നു. $110,000, അതായത് ഇന്ത്യൻരൂപ 91 ലക്ഷത്തിന് മുകളിൽ വരും ഈ സമ്മാനത്തുക. 2021 ഫെബ്രുവരിയിൽ എടുത്ത ലോട്ടറി സൂപ്പർ 6 ലാണ് ഇവർക്ക് സമ്മാനം ലഭിച്ചിരിക്കുന്നത്. രണ്ട് വർഷത്തിന് ശേഷം സമ്മാനം കിട്ടുമോ എന്നാണെങ്കിൽ അവർക്ക് ആ സമ്മാനം കിട്ടുക തന്നെ ചെയ്തു. അതേസമയം അവിടുത്തെ…
Read MoreDay: January 6, 2024
വിഴിഞ്ഞം തുറമുഖം; മേയ് 31നു കമ്മിഷൻ ചെയ്യും; ഇന്ത്യയിലെ നമ്പർ വൺ തുറമുഖമായി ഇത് മാറും; വി. എൻ. വാസവൻ
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം മേയ് 31നു കമ്മിഷൻ ചെയ്യുമെന്നു മന്ത്രി വി.എൻ.വാസവൻ. ആദ്യഘട്ടത്തിന് ആവശ്യമായ ശേഷിക്കുന്ന ക്രെയിനുകൾ മാർച്ച് മാസത്തിൽ എത്തുമെന്നും മന്ത്രി വ്യക്തമാക്കി. മുൻ മന്ത്രിയുടെ നേതൃത്വത്തിൽ വിഴിഞ്ഞത്ത് നടത്തിവന്ന എല്ലാ പ്രവർത്തനങ്ങളും തുടരുമെന്നും അദ്ദേഹം പറഞ്ഞു. നിർമാണ പ്രവർത്തനങ്ങൾ വേഗത്തിൽ തന്നെ നടക്കുന്നുണ്ടെന്നും കുറഞ്ഞ സമയത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. നേരത്തെ നിശ്ചയിച്ച സമയത്തു തന്നെ കമ്മിഷൻ ചെയ്യാൻ കഴിയുമെന്ന പ്രതീക്ഷയിലാണു പ്രവർത്തനങ്ങള്‍ നീങ്ങുന്നത്. വിഴിഞ്ഞം തുറമുഖം സാക്ഷാത്കരിക്കപ്പെട്ടു കഴിയുമ്പോൾ ഇന്ത്യയിലെ നമ്പർ വൺ തുറമുഖമായി മാറുമെന്നും അദ്ദേഹം പറഞ്ഞു. തുറമുഖത്തിന്റെ ചുറ്റുമതിൽ നിർമാണവുമായി ബന്ധപ്പെട്ട തർക്കം ഉടൻ പരിഹരിക്കും. മത്സ്യത്തൊഴിലാളികളുടെ പുനരധിവാസം സംബന്ധിച്ച് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലെ തീരുമാനങ്ങൾ ഉടൻ നടപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. മത്സ്യത്തൊഴിലാളികളുടെ പുനരധിവാസ പാക്കേജുമായി ബന്ധപ്പെട്ട ആശയക്കുഴപ്പങ്ങൾ അവരുമായി ചർച്ച ചെയ്ത് പരിഹരിക്കുമെന്നും മന്ത്രി അറിയിച്ചു.
Read Moreകായംകുളത്ത് തോൽക്കാൻ കാരണം സിപിഎം നേതാവിന്റെ കാലുവാരൽ നയം; കഠാരയ്ക്ക് പിന്നിൽ നിന്നും കുത്തിയ ചിലരെക്കുറിച്ച് തുറന്നടിച്ച് ജി. സുധാകരൻ
ആലപ്പുഴ: കാലുവാരല്‍ കലയും ശാസ്ത്രവുമായി കൊണ്ടുനടക്കുന്ന ചിലര്‍ കായംകുളത്തുണ്ടെന്ന് മുൻ മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ ജി.സുധാകരന്. പുറകില്‍ കഠാര ഒളിപ്പിച്ച് പിടിച്ച് കുത്തുന്നതാണ് പലരുടെയും ശൈലിയെന്നും സുധാകരന് കൂട്ടിച്ചേര്‍ത്തു. 2001ല്‍ കായംകുളത്ത് മത്സരിച്ചപ്പോൾ താന്‍ തോറ്റത് തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറിയായ സിപിഎം നേതാവ് കെ.കെ.ചെല്ലപ്പന് തനിക്കെതിരേ നിന്നതുകൊണ്ടാണെന്നും സുധാകരന് തുറന്നടിച്ചു. കായംകുളത്ത് നടന്ന പി.എ.ഹാരിസ് അനുസ്മരണ സമ്മേളനത്തില്‍വച്ചാണ് സുധാകരന്റെ വെളിപ്പെടുത്തല്‍. കായംകുളത്ത് മത്സരിച്ചപ്പോള്‍ തനിക്ക് വോട്ടുലഭിക്കാതിരിക്കാന് ഒരു വിഭാഗം, പാര്‍ട്ടി പ്രവര്‍ത്തകരുടെ തന്നെ വീടുകളില്‍ കല്ലെറിഞ്ഞു. തന്നോടുള്ള എതിര്‍പ്പുകൊണ്ടല്ല പാര്ട്ടിക്കാര് കല്ലെറിഞ്ഞതുകൊണ്ടാണ് വോട്ടു ചെയ്യാതിരുന്നതെന്ന് ഇവര്‍ പിന്നീട് തന്നോട് പറഞ്ഞു. വോട്ടു മറിച്ചുകൊടുത്തതുകൊണ്ടാണ് താന്‍ തോറ്റത്. തനിക്ക് പര്യടനം നടത്താന്‍ വാഹനം പോലും വിട്ടുകിട്ടാത്ത അവസ്ഥയുണ്ടായെന്നും സുധാകരന് പറഞ്ഞു.
Read Moreപെരുമ്പാമ്പിൻ മുട്ട പൊട്ടിച്ച് കുഞ്ഞുങ്ങളെ പുറത്തെടുത്ത് യുവതി; വൈറലായി വീഡിയോ
ഭൂമിയിൽ അപകടരയായി നിരവധി ജീവികളുണ്ട്. ഇതിൽ പ്രധാനപ്പെട്ട ഒന്നാണ് പാമ്പുകൾ. അപ്രതീക്ഷിതമായി പാമ്പുകളെ കണ്ടാൽ ഒന്ന് ഞെട്ടാത്തവരായി ആരുമുണ്ടാവില്ല. എന്നാൽ തന്റെ കൈയിലുള്ള പെരുമ്പാമ്പിന്റെ മുട്ട കത്രിക കൊണ്ട് മുറിക്കുന്ന യുവതിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. പാരീസിലെ മിഗ്വൽ ഏഞ്ചൽ ഫ്ലോറസിൽ നിന്നുള്ള യുവതിയാണ് ഇത്തരത്തിലൊരു സാഹസികത കാണിച്ചത്. വളരെ അനായാസമായാണ് മൃഗശാല ജീവനക്കാരിയായ യുവതി പെരുമ്പാമ്പിന്റെ മുട്ടകൾ കത്രിക ഉപയോഗിച്ച് മുറിച്ച് കുഞ്ഞുങ്ങളെ പുറത്തെടുക്കുന്നത്. ആദ്യമായി ഇത്തരത്തിലൊരു കാഴ്ച കണ്ടതിനാൽ കാഴ്ചക്കാരിൽ അസ്വസ്ഥതയും നിരവധി ചോദ്യങ്ങളും ഉയർന്നുവന്നു. പുറത്തെടുത്ത പാമ്പിൻ കുഞ്ഞുങ്ങളെ യുവതി കാമറയ്ക്ക് മുന്നിൽ കാണിക്കുകയും ചെയ്തു. ‘ദി റെപ്റ്റൈൽ സൂ’ എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ‘പുതുവർഷത്തിലേക്ക് ഈ മനോഹരമായ കുഞ്ഞ് പെരുമ്പാമ്പിനെ നമുക്ക് സ്വാഗതം ചെയ്യാം’ എന്നാണ് വീഡിയോയ്ക്ക് നൽകിയിരിക്കുന്ന അടിക്കുറിപ്പ്. അത്ഭുതകരമായ ഈ വീഡിയോ നിമിഷ…
Read Moreഅവധി ആഘോഷം കണ്ണീരിൽ മുങ്ങി; ഹോളിവുഡ് നടൻ ക്രിസ്റ്റ്യൻ ഒലിവറും രണ്ട് പെണ്മക്കളും വിമാനം തകര്‍ന്ന് മരിച്ചു
ഹോളിവുഡ് നടൻ ക്രിസ്റ്റിയന്‍ ഒലിവറും രണ്ട് പെണ്മക്കളും വിമാനാപകടത്തില്‍ മരിച്ചു. ക്രിസ്റ്റ്യന്‍ ഒലിവര്‍ (51), മക്കളായ മെഡിറ്റ (10), അനിക്(12), വിമാനത്തിന്റെ പൈലറ്റ് റോബര്‍ട്ട് സാച്ച്സ് എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. ഗെനേഡിന്‍സിലെ ചെറു ദ്വീപായ ബെക്വിയയില്‍ നിന്ന് സെന്റ് ലൂസിയയിലേക്ക് പോവുന്നതിനിടെ ക്രിസ്റ്റിയന്‍ ഒലിവറും കുടുംബവും അപകടത്തിൽപെടുകയായിരുന്നു. കുടുംബത്തിനൊപ്പം അവധി ആഘോഷിക്കാനാണ് താരം ബെക്വിയയില്‍ എത്തിയത്. ഇവര്‍ സഞ്ചരിച്ചിരുന്ന സ്വകാര്യ വിമാനം കരീബിയന്‍ കടലില്‍ പതിച്ചു. വിമാനം ടേക്ക് ഓഫിനു പിന്നാലെ തന്നെ കടലിലേക്ക് പതിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. അപകടം ഉണ്ടായതിനു പിന്നാലെ തന്നെ കോസ്റ്റ് ഗാര്‍ഡും മത്സ്യത്തൊഴിലാളികളും ഡൈവര്‍മാരും ചേര്‍ന്ന് നടത്തിയ തെരച്ചിലില്‍ നാല് മൃതദേഹങ്ങളും കണ്ടെത്തി. 2008-ൽ പുറത്തിറങ്ങിയ ആക്ഷൻ – കോമഡി ചിത്രമായ ‘സ്പീഡ് റേസറാണ് താരത്തിന്റെ ശ്രദ്ധേയമായ ചിത്രം. 60ലേറെ സിനിമകളിലും ടെലിവിഷൻ ഷോകളിലും ഒലിവർ ഭാഗമായിട്ടുണ്ട്.
Read Moreമന്ത്രി സജി ചെറിയാന്റെ വിഷയത്തിൽ കൃത്യമായ പ്രതികരണം നടത്തി; കേരള കോണ്‍ഗ്രസ് എമ്മിന് മൂന്ന് സീറ്റുകളിൽ മത്സരിക്കാനുള്ള യോഗ്യതയുണ്ടെ ജോസ് കെ മാണി
കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളാ കോണ്‍ഗ്രസ് എമ്മിന് മൂന്ന് സീറ്റുകളിൽ വരെ മത്സരിക്കാനുള്ള യോഗ്യതയുണ്ടെന്ന് കേരള കോണ്‍ഗ്രസ് ചെയർമാൻ ജോസ് കെ മാണി എംപി. തൃശൂരിൽ പ്രധാനമന്ത്രി നടത്തിയ പരാമർശങ്ങളെ അദ്ദേഹം വിമർശിച്ചു. കേരളത്തിന് എന്ത് ഗ്യാരന്റിയാണ് പ്രധാനമന്ത്രി നൽകിയതെന്നും ജോസ് കെ മാണി ചോദിച്ചു. കേന്ദ്രത്തിന്റെ നയങ്ങളെ ആശ്രയിച്ചാണ് റബർ വില നിശ്ചയിക്കുന്നത്. കേരളത്തിന് ഗുണമുണ്ടാകുന്നതിനാൽ നയങ്ങളിൽ മാറ്റം വരുത്താൻ ബിജെപി തയാറാകുന്നില്ല. കേരളത്തെ ശ്വാസം മുട്ടിക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഗവർണറെ ഉപയോഗിച്ച് രാഷ്ട്രീയ കളി നടത്തുകയാണ്. ഇതിലൂടെ ഭരണ സ്തംഭനത്തിനാണ് കേന്ദ്രം ശ്രമിക്കുന്നത്. മന്ത്രി സജി ചെറിയാന്റെ വിഷയത്തിൽ കേരള കോണ്‍ഗ്രസ് എം കൃത്യമായ പ്രതികരണം നടത്തി. പരാമർശം തിരുത്താൻ നടപടി സ്വീകരിക്കണമെന്ന് മുന്നണിയോട് ആവശ്യപ്പെട്ടതായും ജോസ് കെ മാണ് അറിയിച്ചു.
Read More